വടക്കഞ്ചേരി: വിഷുവിപണിയിൽ താരമാകുന്ന താമരച്ചക്കകൾ നിറഞ്ഞിരിക്കുകയാണ് കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജുവിന്റെ താമരപ്ലാവിൽ. ഓരോ കുലയിലുമുണ്ട് അമ്പതിലേറെ ചക്കകൾ.15 വർഷം പ്രായമായ പ്ലാവിൽ ചക്കകളുടെ എണ്ണമെടുത്താൽ ആയിരത്തിൽ കൂടുതലുണ്ടാകുമെന്നു സാജു പറഞ്ഞു. കുഞ്ഞൻചക്ക എന്നതു തന്നെയാണ് താമരച്ചക്കക്ക് വിപണി മൂല്യമുണ്ടാക്കുന്നത്. മോഹവിലയാണിതിന്. ചക്കകൾ മൂപ്പെത്തും മുമ്പേ മൊത്തമായി ചക്കയെടുക്കാൻ കച്ചവടക്കാരുടെ പ്രവാഹവും തുടങ്ങി. കിലോയ്ക്ക് 50 രൂപയിൽ കൂടുതൽ വില വരും. അതും തനിനാടനാകുമ്പോൾ ഈയിനം ചക്ക ചൂടപ്പംപോലെ വിറ്റുപോകുമെന്നാണ് കച്ചവടക്കാരും പറയുന്നത്. വളരെ ചെറുതും കാണാൻ ഭംഗിയുമുള്ള ചക്കകളായതിനാൽ കണിയൊരുക്കാനാണ് ആളുകൾ ചക്ക വാങ്ങുക. കടച്ചക്കയുടെ വലുപ്പമേ ഇതിനുള്ളുവെങ്കിലും സാധാരണ ചക്ക തന്നെയാണ് ഇതെന്നു സാജു പറഞ്ഞു. ഒരു ചക്ക കഷ്ടി ഒരുകിലോയേ തൂക്കം വരൂ. തിങ്ങിനിറഞ്ഞ് ചുളയുമുണ്ട്. നല്ല മധുരവും. കുരുവിനും ചുളയ്ക്കും വലുപ്പക്കുറവാണെന്നുമാത്രം. കുലകളായാണ് ഉണ്ടച്ചക്ക എന്നുപേരുള്ള ഈ ചക്കയുണ്ടാകുന്നത്. വീട്ടുമുറ്റത്തെ പ്ലാവിൽ…
Read MoreCategory: Edition News
നേന്ത്രവാഴക്കുല ആർക്കും വേണ്ട; 10 രൂപയ്ക്കും കച്ചവടക്കാർ എടുക്കുന്നില്ല; കർഷകർ ദുരിതക്കയത്തിൽ
അഗളി: അട്ടപ്പാടിയിൽ നേന്ത്രവാഴക്കുല എടുക്കാൻ കച്ചവടക്കാരില്ല. ഏത്തക്കായ കിലോയ്ക്ക് 10 രൂപ തോട്ടത്തിൽ പറഞ്ഞിട്ടും കച്ചവടക്കാർ എടുക്കാൻ തയ്യാറാവുന്നില്ല എന്ന് കർഷകർ പറയുന്നു. ബാങ്ക് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയും കടം വാങ്ങിയും നേന്ത്രവാഴ കൃഷി നടത്തിയ നൂറുകണക്കിന് കർഷകർ അട്ടപ്പാടിയിൽ ദുരിതം അനുഭവിക്കുകയാണ്. മുൻവർഷം ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കിലോയ്ക്ക് 40-42 രൂപ വരെ വില ലഭിച്ചിരുന്ന നേന്ത്രക്കുലയ്ക്ക് ഇപ്പോൾ പത്തുരൂപയ്ക്ക് പോലും എടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഏറെ പ്രതീക്ഷകളോടെ വൻ തുക കടമെടുത്ത കൃഷിയിറക്കിയ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് കർഷകൻ കുടിലുമറ്റത്തിൽ രാജേഷ് പറഞ്ഞു. കോട്ടത്തറ, ഭൂതിവഴി, പുലിയറ, അഗളി പ്രദേശങ്ങളിലായി പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ പതിനായിരത്തിലധികം നേന്ത്രവാഴകളാണ് രാജേഷ് കൃഷി ചെയ്തിട്ടുള്ളത്. വാഴക്കുലയുടെ വില കുത്തനെ ഇടിഞ്ഞതിൽ താങ്ങാനാകാത്ത നഷ്ടമാണ് കർഷകർ നേരിടുന്നത്. പാലക്കയം സ്വദേശി കൊച്ചേരിയിൽ വീട്ടിൽ അനീഷ് മാത്യു…
Read Moreവയനാടൻ കാടുകൾക്ക് വീണ്ടും ഹരിതഭംഗി; മുളങ്കാടുകൾ പുനർജ്ജീവനത്തിലേക്ക്
സുൽത്താൻ ബത്തേരി: കാലാവസ്ഥാ വ്യതിയാനത്തിൽ നശിച്ച മുളകൾ വീണ്ടും കൂട്ടത്തോടെ മുളച്ചു. വന്യജീവികൾക്ക് ഭക്ഷ്യസ്രോതസാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. പണ്ടുകാലത്ത് വയനാടൻ കാടുകളുടെ ഹരിതഭംഗിക്ക് മുഖ്യകാരണമായിരുന്ന മുളങ്കാടുകളാണ് വർഷങ്ങൾക്കുശേഷം വീണ്ടും പുനർജ്ജീവനത്തിലേക്ക് കടന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷം വയനാട് വന്യജീവി സങ്കേതത്തിലെ വിവിധ ഭാഗങ്ങളിൽ മുളകൾ വീണ്ടും സജീവമായി വളരാൻ തുടങ്ങി. ഒരു കാലത്ത് വയനാടൻ കാടുകളുടെ സവിശേഷതയായി നിലനിന്നിരുന്ന മുളങ്കാടുകൾ കാലാവസ്ഥാ വ്യതിയാനവും പഴക്കവും മൂലം വലിയ തോതിൽ നശിച്ചിരുന്നു. തുടർന്ന് വർഷങ്ങളോളം കാടുകളിൽ മുളകൾ കാണാനാകാത്ത അവസ്ഥയായിരുന്നു. എന്നാൽ ഈ വർഷം മുതൽ മുത്തങ്ങ വന്യജീവി സങ്കേതത്തിലും സമീപപ്രദേശങ്ങളിലുമാണ് പുതുതായി മുളക്കാടുകൾ രൂപപ്പെടുന്നത് ശ്രദ്ധിക്കപ്പെടുന്നത്. മുളകൾക്ക് പുറത്ത് മുള്ളുകൾ നിറഞ്ഞ കവചം പോലെ വളരുകയും നടുവിൽ നിന്ന് പുതുമുളകൾ ഉയരുകയും ചെയ്യും. ഈ സ്വഭാവം കാരണം വന്യജീവികൾക്കോ മറ്റ് മൃഗങ്ങൾക്കോ മുളയുടെ പുതിയകൂന്പ് നശിപ്പിക്കാൻ സാധിക്കാതെ വരുന്നു.…
Read Moreചെറുവാടി പുഞ്ചപ്പാടം മുഴുവൻ ഇനി നെല്ല് വിളയും; ഹൈഡ്രോളിക് ഷട്ടർ സ്ഥാപിക്കാൻ ജലസേചന വകുപ്പ്
മുക്കം: ജില്ലയിൽ തന്നെ പ്രധാന നെൽവയലുകളിലൊന്നായ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടത്ത് മുഴുവൻ സ്ഥലങ്ങളിലും നെൽകൃഷിക്ക് സാഹചര്യമൊരുങ്ങുന്നു. പ്രദേശത്തെ പ്രധാന തോടായ കല്ലംതോടിൽ കൂട്ടകടവിലെ വിസിബിയുടെ മാന്വൽ ഷട്ടർ ഹൈഡ്രോളിക്ക് ഷട്ടർ ആക്കി മാറ്റുന്നതിന് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ.സി. മുഹമ്മദ് യൂസഫ് ചെറുകിട ജല സേചന വകുപ്പിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. 2001ൽ ചാലിയാറിൽ മേജർ ഇറിഗേഷൻ വകുപ്പ് പണിത കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമയതോടെ പുഴയിലെ ജല വിതാനം കല്ലംതോടിലെ ജല വിതാനത്തെക്കാൾ ഉയർന്നു നിൽക്കുകയും ചെറുവാടി പുഞ്ചപ്പാടത്ത് ഏക്കർകണക്കിന് സ്ഥലം വെള്ളകെട്ട് കാരണം കൃഷി യോഗ്യമല്ലാതായി മാറുകയും ചെയ്തതോടെയാണ് കല്ലംതോടിലെ കൂട്ടക്കടവിൽ വിസിബി പണിതതും പമ്പ് സെറ്റ് ഉപയോഗിച്ച് ജല ക്രമീകരണം നടത്തുകയും ചെയ്യാൻ തുടങ്ങിയത്. ഇത് ഒരു പരിധി…
Read Moreപരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്; ബേപ്പൂര്‍ തുറമുഖത്തെ കപ്പൽച്ചാൽ ആഴംകൂട്ടൽ അനിശ്ചിതത്വത്തിൽ
കോഴിക്കോട്:പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് സംബന്ധിച്ച നടപടിക്രമം നീളുന്നതിനാൽ തുറമുഖത്തെ കപ്പൽച്ചാൽ ആഴംകൂട്ടൽ പ്രവൃത്തിയിലെ അനിശ്ചിതത്വം നീങ്ങുന്നില്ല. മാരിടൈം ബോർഡ് വകയിരുത്തിയ 11.80 കോടിയുടെ പദ്ധതിയിൽ 2023 മേയ് 11നു തുടങ്ങിയ ഡ്രഡ്ജിംഗ് ഇതുവരെ പൂർത്തിയാക്കാനായില്ല. തുറമുഖത്തിനു കോടികളുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാർ ബേപ്പൂരിൽ അടിയന്തരമായി നടപ്പാക്കേണ്ട ഡ്രഡ്ജിംഗ്പ്രവൃത്തിയിൽ ഇടപെടുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഡ്രഡ്ജിംഗ് നടത്തുന്നതിനിടെ അടിത്തട്ടിൽ ചെങ്കൽപാറ കണ്ടതിനെ തുടർന്നു 2023 ഒക്ടോബറിലാണ് പ്രവൃത്തി നിർത്തിവച്ചത്. കപ്പൽച്ചാലിൽ നദിയുടെ അടിത്തട്ടിലെ ചെങ്കൽപാറ നീക്കം ചെയ്യുന്നതിന് പരിസ്ഥിതി ആഘാതപഠനം ആവശ്യമാണെന്നായിരുന്നു വിദഗ്ധാഭിപ്രായം. ഇതിനു 2024 ഡിസംബറിൽ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ സർക്കാർ ചുമതലപ്പെടുത്തി.നിലവിൽ 3.5 മീറ്റർ ആഴമുള്ള കപ്പൽച്ചാൽ 8 മീറ്ററാക്കി ആഴം കൂട്ടിയാൽ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതങ്ങൾ സംബന്ധിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ വിദഗ്ധസംഘമാണു പഠനം…
Read Moreമഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി ജയാനന്ദയെന്ന് സിപിഎം, ഷാനവാസ് മതിയെന്ന് ഡിവൈഎഫ്ഐ
കാസര്‍ഗോഡ്: മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആര്. ജയാനന്ദയെ തീരുമാനിച്ചതിനെതിരേ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഞായറാഴ്ച സിപിഎം സംസ്ഥാനകമ്മിറ്റിയംഗം എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റിയോഗത്തിലാണ് ജയാനന്ദയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സിപിഎമ്മിന്റെ കന്നഡ മേഖലയിലെ പ്രമുഖ നേതാവായ ജയാനന്ദയ്ക്ക് ഇത്രയും കാലത്തെ രാഷ്ട്രീയജീവിതത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതിരുന്നതാണ് പരിഗണിക്കാനുള്ള പ്രധാനകാരണം. ബിജെപിക്ക് അനുകൂലമായി വോട്ട് ധ്രുവീകരണമുണ്ടാകുന്നത് തടയാനും ജയാനന്ദയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് സാധിക്കുമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തി. എന്നാല്‍ തീരുമാനം മാറ്റണമെന്നും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂരിനെ മത്സരിക്കണമെന്നുമാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. ഡിവൈഎഫ്ഐ കുമ്പള, ബായാര്‍ വില്ലേജ് കമ്മിറ്റികള്‍ ഇതുസംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വത്തിന് കത്ത് നല്കി. സംസ്ഥാനം ഉറ്റുനോക്കുന്ന വാശിയേറിയ ത്രികോണപോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കണമെന്നും ഷാനവാസിനെപോലൊരു യുവസ്ഥാനാര്ഥിയുടെ സാന്നിധ്യം എല്‍ഡിഎഫിന് ഏറെ ഗുണം…
Read Moreവേനൽച്ചൂടിൽ പാലുത്പാദനം കുറഞ്ഞു, പശുക്കൾക്ക് അസുഖങ്ങൾ കൂടി; കാലിത്തീറ്റയുടെ വിലക്കയറ്റവും താങ്ങാനാവുന്നില്ലെന്ന് കർഷകർ
മടമ്പം: വേനലിന്റെ തുടക്കത്തിൽ തന്നെ കനത്ത ചൂട അനുഭവപ്പെട്ടു തുടങ്ങിയത് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നു. കന്നുകാലികളിൽ പാലുത്പാദനം കുറഞ്ഞതിനൊപ്പം അകിടുവീക്കമുൾപ്പടെയുള്ള അസുഖങ്ങളും കൂടി. ഇതോടൊപ്പം കാലിത്തീറ്റയുൾപ്പടെയുള്ളവയുടെ വിലക്കയറ്റവും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെന്ന് കർഷകർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കാരണം ഫെബ്രുവരി മുതലേ ചൂട് കൂടി വരികയാണ്. പശുക്കളുടെ ശരീര ഊഷ്മാവ് കൂടുകയും ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യുന്നതാണ് പാലുത്പാദനം കുറയാൻ കാരണം. ഒരു പശുവിൽ നിന്ന് ഒന്നുമുതൽ നാലു ലിറ്റർ വരെ പാലുത്പാദനം കുറയുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. പ്രതിദിനം 80 മുതൽ 100 ലിറ്റർ വരെ വെള്ളം പശുകൾക്ക് ആവശ്യമാണ്. പകലിന്റെ ദൈർഘ്യം, തണുപ്പ്, കാറ്റിന്റെ വേഗം തുടങ്ങിയവയും പാലുത്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. പശുക്കളുടെ ശരീരത്തിലെ ഊഷ്മാവ് കുറയ്ക്കാൻ പശുക്കളെ ദിവസവും രണ്ടു നേരമെങ്കിലും കുളിപ്പിക്കാനാണ് മൃഗഡോക്ടർമാർ ഉൾപ്പടെയുള്ളവർ നിർദേശിക്കുന്നത്. എന്നാൽ കുടിവെള്ള ക്ഷാമമുള്ള മേഖലയിൽ പശുക്കൾക്ക് ആവശ്യത്തിന്…
Read Moreനാട് വികസിക്കുന്നത് പശ്ചാത്തല സൗകര്യം വികസിക്കുമ്പോളെന്ന് എം.വി. ഗോവിന്ദൻ
ചപ്പാരപ്പടവ്: നാട് വികസിക്കുന്നത് പശ്ചാത്തല സൗകര്യങ്ങൾ വികസിക്കുമ്പോഴെന്ന് എം. വി ഗോവിന്ദൻ എംഎൽഎ. മംഗരയിൽ 12.80 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന് 175 മീറ്റർ നീളവും 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റർ നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുണ്ട്. 25 മീറ്റർ നീളമുള്ള ഏഴ് സ്പാനുകളും ഇരുവശത്തും കോൺക്രീറ്റ് കൈവരികളുമാണുള്ളത്. പ്രസ്തുത പാലത്തിന് മംഗര ഭാഗത്ത് 90 മീറ്റർ നീളത്തിലും ബദരിയാ നഗർ ഭാഗത്ത് 48 മീറ്റർ നീളത്തിലും 7.50 മീറ്റർ വീതിയിൽ മെക്കാഡം ടാറും ചെയ്തിട്ടുണ്ട്. റോഡ് സേഫ്റ്റി പ്രവർത്തിയുടെ ഭാഗമായി റോഡ് മാർക്കിംഗ്, റിഫ്ലക്ടർ സ്റ്റഡ്, ബ്രോക്കൺ പാരപ്പെറ്റ്, ഹസാർഡ് മാർക്കർ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പാലം പൂർത്തിയായതോടുകൂടി മംഗര, ബദരിയ നഗർ, തടിക്കടവ്, എരുവാട്ടി, തേർത്തല്ലി, എടക്കോം,…
Read Moreചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് താഴുന്നു: അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
മങ്കൊമ്പ്: ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് അനുദിനം താഴുന്നതായി ആക്ഷേപം. പമ്പാനദിക്കു പടിഞ്ഞാറെ കരയിലുള്ള അപ്രോച്ച് റോഡിന്റെ ഭാഗമാണ് ഇടിഞ്ഞു താഴുന്നത്. ഇതുമൂലം വാഹനങ്ങൾക്ക് പാലത്തിലേക്കു കയറാനും ഇറങ്ങാനും പ്രയാസമാണെന്നാണ് നാട്ടുകാർ പറയുന്നത്.പാലത്തിലേക്കു കയറുന്ന വാഹനങ്ങൾ ഉയരക്കൂടുതൽ മൂലം നിന്നുപോകുന്നത് പതിവാകുന്നതാണ്. വാഹനങ്ങൾ പിന്നോട്ടിറങ്ങുന്നതുമൂലം പിന്നാലെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാകുന്നതും പതിവായിരിക്കുകയാണ്. നെടുമുടി-കരുവാറ്റ റോഡിലേക്കു പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശത്തുള്ള ഹൈമാസ്റ്റ് ലൈറ്റുനു സമീപത്തായി റോഡ് താഴ്ന്നുകിടക്കുന്നതുമൂലം ഇരു ചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിരിക്കുകയാണ്. ഇവിടെ പുൽപ്പടർപ്പുകൾ വളർന്നുനിൽക്കുന്നതുമൂലം കാഴ്ച മറയുന്നതിനാൽ പ്രധാന റോഡിൽകൂടി വരുന്ന വാഹനങ്ങൾ കാണാനാകാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. മാർച്ച 19 നു ചമ്പക്കുളം ബസിലിക്കയിൽ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ നടക്കുന്നതിനാൽ നിരവധി തീർഥാടകരും, വാഹനത്തിരക്കുമുണ്ടാകും. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിച്ചു തീർഥാടകർക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ്…
Read Moreകായംകുളത്ത് യുവാക്കൾക്കു നേരേ വധശ്രമം; ഒളിവിൽപ്പോയ മൂന്ന് പ്രതികൾ കോതമംഗലത്ത് അറസ്റ്റിൽ
കായംകുളം : മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെ കായംകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞ ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷന് തെക്കുവശമുള്ള ചായക്കടയുടെ മുൻവശത്ത് വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം,…
Read More