തുറവൂർ : ദുരൂഹസാഹചര്യത്തിൽ വീട്ടമ്മയുടെ മൃതദേഹം വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാടുനികർത്തുവീട്ടിൽ മെയ്യ എന്നു വിളിക്കുന്ന രാധയുടെ (75) മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷ് (49) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാത്തതിനെത്തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കി. വളമംഗലത്ത് ഉള്ള ഇയാളുടെ ഭാര്യവീട്ടിൽ ചെന്ന് 15 വയസുള്ള മകളെയും 13 വയസുള്ള മകനെയും വിളിച്ചു കൊണ്ടു വന്നു. പിന്നീട് അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചതിനുശേഷം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കിയെന്നുമാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ഭാര്യയുമായി ഇയാൾ വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു. അമ്മയും മകനും…
Read MoreCategory: Edition News
ബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 113 വര്‍ഷം കഠിനതടവും 3,25,000 രൂപ പിഴയും
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 113 വര്‍ഷം കഠിനതടവും 3,25,000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂര്‍ സ്വദേശിയായ വി.എസ്. ബബീഷിനെ(43)യാണ് കോടതി ശിക്ഷിച്ചത്. മണിമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ്. സൈമ ശിക്ഷ വിധിച്ചത്. അതിജീവിതയുടെ രണ്ടാനച്ഛനായ പ്രതി 12 വയസില്‍ താഴെമാത്രം പ്രായമുള്ള അതിജീവിതയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിഴ ഒടുക്കാന്‍ പ്രതി തയാറായില്ലെങ്കില്‍ ഏഴു വര്‍ഷവും ആറു മാസവും അധിക തടവ് അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നല്കുവാനും കോടതി വിധിയില്‍ പ്രസ്താവിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.
Read Moreകുഴമ്പുണ്ടോയെന്ന് ചോദിച്ച് അകത്തേക്കു കയറി; തനിച്ചു താമസിക്കുന്ന വയോധികയെ അപായപ്പെടുത്താൻ ശ്രമം
ഇരിക്കൂർ: തനിച്ചു താമസിക്കുന്ന എൺപതുകാരിയെ അപായപ്പെടുത്തി സ്വർണവും പണവും കവരാൻ ശ്രമിച്ച സംഭവത്തിൽ ഇരിക്കൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. സിസി ടിവി കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പടിയൂർ നിടിയോടിയിലെ പൂല്ലാഞ്ഞിയോടൻ പദ്മിനി അമ്മയെയാണ് വീട്ടിൽ കയറി അപായപ്പെടുത്താൻ ശ്രമമുണ്ടായത്. കഴിഞ്ഞദിവസം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതിനിടെ വീട്ടിലെ കുരുമുളക് വള്ളികൾക്കിടയിൽ ഒരാൾ മറഞ്ഞു നിൽക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചേച്ചി എന്നു വിളിച്ച് അടുത്തെത്തിയ ഇയാൾ കുറച്ച് കുഴന്പു തരുമോ എന്ന് ചോദിച്ച് വീട്ടിനകത്തേക്ക് കയറി കഴുത്തിന് പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പദ്മിനി അമ്മയുടെ വെപ്പ് പല്ല് പുറത്തേക്കു വീഴുകയും വായിൽ നിന്ന് ചോര വരികയും ചെയ്തു. ഇതു കണ്ട അക്രമിയുടെ പിടിത്തം അയഞ്ഞ സമയത്ത് പുറത്തേക്ക് കുതറി ഓടി ബഹളം വച്ചു. ബഹളം കേട്ട് റോഡിലൂടെ പോകുന്നയാൾ വീട്ടിലേക്ക് കയറി വന്നതോടെ അക്രമി രക്ഷപ്പെടുകയായിരുന്നുവെന്ന് പദ്മിനി അമ്മ പറഞ്ഞു.…
Read Moreകൗൺസിലിംഗിനെത്തിയ 17 കാരിയെ പീഡിപ്പിച്ച കേസ്; റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
കാക്കയങ്ങാട്: കൗൺസിലിംഗിനെത്തിയ 17 കാരിയെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച റിട്ട. അധ്യാപകനായ മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എച്ച്എസ്എസ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത പ്രതി ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സ്റ്റേറ്റ് ഫാക്കൽറ്റിയായിരുന്നു. വിരമിച്ച ശേഷവും കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗൺസിലിംഗും നടത്തുന്നുണ്ട്.
Read Moreകോർപറേഷൻ അധികൃതർ അറിയാൻ; കണ്ണൂരിലുമുണ്ട് പഴകിദ്രവിച്ച കെട്ടിടങ്ങൾ
കണ്ണൂർ: കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് നാലുപേരുടെ ജീവൻ നഷ്ടമായ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിലുമുണ്ട് അപകടാവസ്ഥയിലായ കെട്ടിടങ്ങൾ. ഏതു സമയവും തകർന്നു വീഴാമെന്ന അവസ്ഥയിലാണ് കണ്ണൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ ചില കെട്ടിടങ്ങൾ. കാൽടെക്സ് ജംഗ്ഷനിലെ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിലാണ്.ഇവിടെ പ്രവർത്തിച്ചു പോന്നിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിവിൽ സ്റ്റേഷൻ ശാഖ കെട്ടിടത്തിന്റെ അപകടാവസ്ഥയെ പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റി. ഏതാനും ആഴ്ചകൾക്കു മുന്‍പ് കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ വീണ് നിർത്തിയിട്ട കാർ തകർന്നിരുന്നു. ഇതിന്റെ താഴത്തെ നിലയിലുള്ള സ്ഥാപനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സമീപത്ത് തട്ടുകടകൾ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ഏതുനേരത്തും ഇവിടെ ആളുകളും ഉണ്ടാകാറുണ്ട്. മുനിസിപ്പൽ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സിന്റെ സീലിംഗുകൾ തകർന്നു വീഴുന്നതും പതിവാണ്.കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സും അപകടാവസ്ഥയിലാണ്.
Read Moreരഹസ്യ കൃഷിയെക്കുറിച്ച് ആരോ ഒറ്റി; ഇരുപത്തിരണ്ടാം വയസിൽ ടെറസിലെ കൃഷി കഞ്ചാവ്
ബാലുശേരി: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ ബാലുശേരി പോലീസ് അറസ്റ്റ് ചെയ്തു.തലയാട് പടിക്കൽവയൽ സ്വദേശി ഒരുമക്കുന്നുമ്മൽ അഭിനവ് (22) ആണ് പോലീസിന്റെ പിടിയിലായത്. വീടിന്റെ ടെറസിൽ പാരപ്പെറ്റിനോട് ചേർന്ന് കവറുകളിലായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. ചെടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreആനക്കരയിൽ മുള്ളൻപന്നികളുടെ വിളയാട്ടം; ആക്രമണത്തിൽ തെരുവുനായകൾക്കു ഗുരുതര പരിക്ക് ഭയത്തോടെ നാട്ടുകാർ
ആനക്കര: തെരുവുനായ്ക്കളെ ആക്രമിച്ചു മുള്ളൻപന്നികൾ. സ്കൈലാബ് വില്ല റോഡിലാണ് മുള്ളന്പന്നിക്കൂട്ടങ്ങള് തെരുവുനായക്കളെ ആക്രമിച്ച നിലയിൽ കണ്ടെത്തിയത്. മുള്ളൻപന്നികളുടെ കൂര്‍ത്തമുള്ളുകള്‍ നെറ്റിയിലും വായയിലും മറ്റും തറച്ചു പുറത്തേക്കുതള്ളിയ നിലയിലാണ് രണ്ടിലേറെ തെരുവുനായകള്‍ നടക്കുന്നത്. ഒരു നായയുടെ വായയിലൂടെ മുള്ളുതറച്ച് പുറത്തേക്കുവന്ന നിലയിലാണ്. വേദന സഹിക്കാനാകാതെ ഓടിനടക്കുകയാണ് നായകൾ. വില്ലറോഡ് ഭാഗങ്ങളില്‍ പന്നിയെക്കാളുംകൂടുതല് വലിയ മുള്ളന്പന്നികളാണുള്ളത്. ഇവ കൂട്ടമായിട്ടാണ് കഴിഞ്ഞദിവസം ആറോളം വരുന്ന തെരുവുനായകളെ ആക്രമിച്ചത്.
Read Moreപ്രതിഷേധം ഫലംകണ്ടു; കടുവയെ പിടികൂടാൻ ഓടംതോട്ടിലും കെണിക്കൂട് സ്ഥാപിച്ചു; ഇരയായി ജൂലി എന്ന വളർത്തുപട്ടി
മംഗലംഡാം: പ്രതിഷേധവും കളക്ടറുടെ ഇടപെടലുകളുമായി ഓടംതോട്ടിൽ കറങ്ങുന്ന കടുവയെ പിടികൂടാൻ കെണിക്കൂട് സ്ഥാപിച്ചു. ഓടംതോട് ചടച്ചിക്കുന്നിൽ ചിറക്കൽ ജോസിന്റെ റബർതോട്ടത്തിലെ വഴിയിലാണ് ഇന്നലെ ഉച്ചയ്ക്ക് കൂട് സ്ഥാപിച്ചത്. കൂടിന്റെ മറ്റൊരു അറയിൽ നായയാണ് ഇരയായി കഴിയുന്നത്. മരച്ചില്ലകൾ കൊണ്ടുമൂടി പൊന്തക്കാടിന്റെ പ്രതീതി ജനിപ്പിക്കും വിധമാണ് കൂട് വച്ചിട്ടുള്ളത്. കൂടിനടുത്ത് റബർമരത്തിൽ നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് മെംബർമാരായ ഷാജു പുളിക്കൻ, എ. ഷെറീഫ്, നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഓഫീസർ സുബൈർ, മംഗലംഡാം ഡെപ്യുട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ സെക്്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.കെ. കരീം, രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി. വിനീത്, എസ്. സജിത, പി.കെ. മഞ്ജു എന്നിവർ ചേർന്നാണ് കൂട് സ്ഥാപിച്ചത്. കടുവയുടെ കാൽപ്പാടുകൾ കണ്ട സ്ഥലമാണ് ചടച്ചിക്കുന്ന്. വനത്തിനടുത്തെ ചെറിയ കുന്ന് പ്രദേശമാണിത്. തിരുവനന്തപുരത്തുള്ള…
Read Moreമരണമൊഴി നിർണായകമായി; യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് കഠിന തടവും പിഴയും
പാരിപ്പള്ളി : യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് കഠിന തടവും പിഴയും ശിക്ഷ. പരവുർ പൂതക്കുളം വടക്കാവിള വീട്ടിൽ സജീവിനെയാണ് (43) കൊല്ലം നാലാം അഡീഷണൽ സെഷൻസ് ജഡ്ജി സി.എം. സീമ ഏഴു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മീനമ്പലം സിന്ധുഭവനിൽ സജിനി മരിച്ച കേസിലാണ് വിധി. 2020 ജൂൺ ഒമ്പതിന് രാവിലെ ഏട്ടിനാണ് സജിനി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഭർത്താവുമൊത്തായിരുന്നു താമസം. ഗുരുതരമായി പൊള്ളലേറ്റ ഇവർ ചികിത്സയിലിരിക്കെ അന്നുതന്നെ മരിച്ചു. ആശുപത്രിയിൽ വച്ച് യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയാണ് കേസിൽ നിർണായക തെളിവായത്. പാരിപ്പള്ളി പോലീസ് എസ്ഐ ജി. ജയിംസാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്എച്ച്ഒ എ. നൗഫൽ ആണ് കുറ്റപത്രം സമർപ്പിച്ചത്.…
Read Moreപ്രവർത്തനരഹിതമായ ചെറിയ അക്കൗണ്ടുകൾ സ്വയമേവ തീർപ്പാക്കാൻ ഇപിഎഫ് നടപടി
പരവൂർ: പ്രവർത്തന രഹിതമായ ചെറിയ തുകയ്ക്കുള അക്കൗണ്ടുകളിലെ പണം സ്വയമേവ തീർപ്പാക്കാൻ ഇപിഎഫ് നടപടി.എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ ഏഴ് ലക്ഷത്തോളം ചെറുകിട പ്രവർത്തന രഹിതമായ അക്കൗണ്ടുകൾ ഉണ്ടെന്നാണ് കണക്ക്. ഈ അക്കൗണ്ടുകളിലെ 1000 രൂപ വരെ മൂല്യമുള്ള തുക അക്കൗണ്ട് ഉടമകളിൽ നിന്ന് ക്ലയിം അപേക്ഷയോ മറ്റ് രേഖകളോ ആവശ്യപ്പെടാതെതന്നെ ഓട്ടോമാറ്റിക്കായി റീഫണ്ട് ചെയ്യാനാണ് ഇപിഎഫ് തയാറെടുപ്പുകൾ തുടങ്ങിയിട്ടുള്ളത്. പൈലറ്റ് പദ്ധതി എന്ന രീതിയിലാണ് ഇത് ആരംഭിക്കുന്നത്. 1000 രൂപ വരെ ബാലൻസുള്ള നിഷ്ക്രിയ അക്കൗണ്ടുകളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു തുക കൈമാറും. അതേസമയം ക്ലയിം ചെയ്യാത്ത കൂടുതൽ തുകകളുള്ള അംഗങ്ങളെ കൃത്യമായി കണ്ടെത്തുന്നതിനുള്ള നടപടികൾക്കും ഇപിഎഫ് അധികൃതർ തുടക്കമിട്ടിട്ടുണ്ട്. പൈലറ്റ് പദ്ധതി പ്രകാരം ഏകദേശം 30 കോടി രൂപയാണ് തീർപ്പാക്കുക. 10,900 കോടി രൂപയുടെ ഏകദേശം 31 ലക്ഷം നിഷ്ക്രിയ…
Read More