രാമങ്കരി: സാന്പത്തികരംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനം കൈവരിച്ചുവെന്നു മുൻ ചീഫ് വീപ്പ് പി.സി. ജോർജ് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ അത് ടാറ്റയെയും അംബാനിയെയും സഹായിച്ചതിന്റെ പ്രതിഫലമല്ലേ എന്ന് സിപിഎം പ്രദേശിക നേതൃത്വം തിരിച്ചു ചോദിക്കാൻ തയാറായത് നീലംപേരൂർ പഞ്ചായത്ത് വികസന സെമിനാർ കുറച്ചു നേരത്തേക്ക് ബഹളത്തിൽ മുങ്ങുന്നതിന് കാരണമായി. ‘എന്നാ എടാ നീ പറയുന്നപോലെ ഞാൻ പ്രസംഗിക്കാം. നീ എനിക്ക് പ്രസംഗം എഴുതിതാ… തുടങ്ങിയ പരാമർശങ്ങളുമായി വീണ്ടും പി.സി. ജോർജ് രംഗത്തെത്തിയത് സദസിനെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് പി.സി ക്ഷമാപണം നടത്താൻ തയാറായതോടെ രംഗം ശാന്തമാകുകയായിരുന്നു. അപ്പോഴേക്കും സംഭവം പ്രദേശത്ത് വിവാദമായിക്കഴിഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ശശികുമാർ, മെംബർമാരായ രാകേഷ് പണിക്കർ, വിനോദ് ജി. പണിക്കർ, ബിന്ദു ഹരിദാസ്, രജനി സന്തോഷ്, കോൺഗ്രസ് നേതാവ് പി.ടി. സ്കറിയ തുടങ്ങിയവർ ആശംസാ പ്രസംഗം…
Read MoreCategory: Edition News
വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ച സംഭവം; നാളെ കൊന്നത്തടി പഞ്ചായത്തില്‍ ഹര്‍ത്താലിനാഹ്വാനം
അടിമാലി: കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയസമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ കൊന്നത്തടി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. നാലംഗ കുടുംബം തീപിടിത്തത്തില്‍ മരിച്ച സംഭവമുണ്ടായി ഒൻപതു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ജനകീയസമിതി നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ മേയ് ഒൻപതിനാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് തീപിടിച്ചതെങ്ങനെ, ഒരു മൃതദേഹമൊഴികെ മറ്റു മൃതദേഹങ്ങളെല്ലാം പൂര്‍ണമായി കത്തിച്ചാമ്പലായതെങ്ങനെ തുടങ്ങി വിവിധ സംശയങ്ങള്‍ ജനകീയ സമിതിനേതാക്കളായ ചെയർമാൻ അനില്‍ വിളക്കുന്നേല്‍, കണ്‍വീനര്‍ വിനോദ് കറുകപ്പിള്ളില്‍, ശുഭയുടെ സഹോദരന് വി.എസ്. ഗിരീഷ് എന്നിവര്‍ ഉന്നയിച്ചു.
Read Moreവന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം വേണം; കർഷക സ്വരാജ് നേതാവ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു
ഈരാറ്റുപേട്ട: വന്യമൃഗശല്യത്തിനു ശാശ്വതപരിഹാരം തേടി കർഷക സ്വരാജിന്റെ നേതൃത്വത്തിൽ സണ്ണി പൈകട അനുഷ്ഠിച്ചു വന്ന നിരാഹാര സത്യഗ്രഹ സമരം അവസാനിപ്പിച്ചു.ഇന്നലെ രാവിലെ 10ന് സത്യഗ്രഹപ്പന്തലിൽ കൂടിയ കർഷകരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ മാതൃക കർഷകൻകൂടിയായ ഔസേപ്പച്ചൻ മടിക്കാങ്കൽ സണ്ണി പൈകടയ്ക്ക് ഇളനീർ നൽകി. തുടർന്ന് ചേർന്ന യോഗത്തിൽ സമരസമിതി ചെയർമാൻ ഉണ്ണിക്കുഞ്ഞ് ജോർജ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെ.വി. ബിജു, ജോർജുകുട്ടി കടപ്ലാക്കൽ, വി.ജെ. ജോസ്, വി.എം. അബ്ദുള്ളാഖാൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീകല ടീച്ചർ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര, നഗരസഭാ ചെയർമാൻ വി.പി. നാസർ, അലോഷ്യസ് പൂനാട്ട് തുടങ്ങിയവരും പങ്കെടുത്തു. വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിലും ജനുവരി 26 മുതൽ ഈരാറ്റുപേട്ടയിലും നടത്തിവന്നിരുന്ന കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു നിരാഹാര…
Read Moreഓർഡർ ചെയ്തത് 55000 രൂപ വിലയുള്ള തിങ്ക്പാഡ് 14; ആമസോൺ നൽകിയത് മാർബിൾ കല്ലും പഴകിയ തുണിയും
പാല: കോട്ടയത്ത് ഇ-കോമേഴ്സ് ആപ്പ് ആയ ആമസോണിൽ നിന്നും ലെനോവോ തിങ്ക്പാഡ് 14 ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് മാർബിൾ കല്ലും പഴകിയ തുണിയും. പാല പൈക സ്വദേശി ഡോൺ ടോമിന് ആണ് ദുരനുഭവം നേരിട്ടത്. ഫെബ്രുവരി 12ന് ആയിരുന്നു ഡോൺ ടോം 55,000 രൂപയ്ക്ക് മുകളിൽ വിലയുള്ള തിങ്ക്പാഡ് 14 ഓർഡർ ചെയ്തത്. ഇന്ന് ആയിരുന്നു ഡോൺ ടോമിന് ഡെലിവറി ലഭിച്ചത്. ആമസോണിന്റെ പാക്കറ്റ് തുറന്നപ്പോൾ കണ്ടത് മാർബിൾ കല്ലും തുണിയും കാർഡ് ബോർഡ് പീസും ആയിരുന്നു. ഇതേ തുടർന്ന് ഡോൺ ടോം ആമസോൺ അധികൃതരെ ബന്ധപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാം എന്നാണ് ആമസോൺ അധികൃതർ നൽകിയ മറുപടി. ഫെബ്രുവരി 23ന് വീണ്ടും ബന്ധപ്പെടാമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്.
Read Moreപോക്സോ കേസിലെ വിധി വരും മുമ്പ് കോടതിയിൽ നിന്ന് പ്രതി മുങ്ങി; വലവിരിച്ച് കൊല്ലത്തെ പോലീസുകാർ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വിധി പറയാനിരിക്കെ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി കോടതിയിൽ നിന്ന് മുങ്ങി. ആസാം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കോടതിയിൽ നിന്ന് കടന്നുകളഞ്ഞത്. കരുനാഗപ്പള്ളി പോക്സോ കോടതിയിൽ ചൊവ്വാഴ്ചയാണ് സംഭവം. കേസിൽ ജാമ്യത്തിലായിരുന്ന പ്രതിയെ കോടതി വിധി പറയാനിരിക്കെ പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിച്ചപ്പോഴേക്കും പ്രതി കോടതിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. 23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് കോടതി വിധിച്ച ശിക്ഷ. മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്യുന്ന കാലയളവിലാണ് പ്രതി സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചത്. പെൺകുട്ടി തന്റെ ഭാര്യയാണെന്നാണ് പ്രതി മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണയിലുള്ള കുട്ടിയുടെ പിതൃസഹോദരി ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. ഇതേ തുടർന്ന് ശാസ്താംകോട്ട പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ നിന്ന്…
Read Moreനെയ്യാറ്റിന്‍കര നിയമസഭ ; തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി രാഷ്ട്രീയകക്ഷികള്‍
നെയ്യാറ്റിന്‍കര: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.കഴിഞ്ഞ രണ്ടു തവണയായി എല്‍ഡിഎഫിന്റെ സീറ്റായി നിലനില്‍ക്കുന്ന നെയ്യാറ്റിന്‍കരയില്‍ നിലവിലെ എംഎല്‍എ കെ. ആന്‍സലന്‍ വീണ്ടും സ്ഥാനാര്‍ഥിയാകും എന്നതിനാണ് സാധ്യത കൂടുതല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പ്രദേശങ്ങളിലൂടെ രണ്ടു ദിവസത്തെ വികസന ജാഥയും ഈയിടെ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും ജാഥാ ക്യാപ്റ്റനും പ്രാസംഗികരും നാട്ടുകാരോട് സംസാരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച എല്‍ഡിഎഫ് തെക്കന്‍ മേഖല ജാഥയ്ക്ക് നെയ്യാറ്റിന്‍കരയില്‍ സ്വീകരണം നല്കിയ ചടങ്ങില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചു. രണ്ടു തവണത്തെ വിജയം നല്കിയ ആത്മവിശ്വാസത്തോടെയാണ് ഇക്കുറിയും നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് നേരിടുന്നത്. അതേ സമയം, നിയോജക…
Read Moreഗതാഗത നിയമലംഘനം: കേരളത്തിനു രണ്ടാം സ്ഥാനം;ഒരു ദിവസം ശരാശരി റിപ്പോർട്ട് ചെയ്യുന്നത്27, 000 -ൽ അധികം കേസുകൾ
പരവൂർ: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഉത്തർപ്രദേശാണ്.റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. മോട്ടോർ വാഹന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഏജൻസികളായ പോലീ സും മോട്ടോർ വാഹന വകുപ്പും ചേർന്ന് 2023നും 2025 നും മധ്യേ കേരളത്തിൽ കേരളത്തിൽ 3 .25 കോടി ചെലാനുകൾ ഇഷ്യൂ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 4.91 കോടി ചെലാനുകൾ ഇഷ്യൂ ചെയ്താണ് ഉത്തർപ്രദേശ് ഒന്നാമത് എത്തിയത്. 3.12 കോടി ചെലാനുകൾ നൽകിയ തമിഴ്നാടാണ് മൂന്നാം സ്ഥാനത്തുള്ളത്.കേരളത്തിൽ പ്രതിവർഷം ഒരു കോടിയിലധികം ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി റിപ്പോർട്ട് ചെയ്യുന്നത്27, 000 -ൽ അധികം കേസുകളാണ്.2025 ൽ മാത്രം കേരളത്തിൽ 1,00, 53,983 ചെലാനുകൾ പുറപ്പെടുവിച്ചതായാണ് കണക്കുകളിൽ പറയുന്നത്. അതേസമയം 2025…
Read Moreകുട്ടിനിക്കറിട്ട് പരാതി വാങ്ങിയെന്നത് വ്യാജ പ്രചാരണം: യുവതിക്കും ഓൺ ലൈൻ ചാനലിനുമെതിരേ പോലീസ് കേസ്
ചെങ്ങന്നൂർ : സിഐ കുട്ടി നിക്കർ ധരിച്ച് പരാതി സ്വീകരിച്ചെന്നും സ്ത്രീകളെ അപമാനിച്ചെന്നും കാണിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ യുവതിക്കും ഓൺ ലൈൻ മീഡിയ ഉടമയ്ക്കുമെതിരെ വ്യാജ പ്രചാരണത്തിന് പോലീസ് കേസെടുത്തു. കിടു ഓൺ ലൈൻ മീഡിയ ഉടമ വിഷ്ണു വിജയൻ, ദൃശ്യങ്ങൾ പ്രചരിപ്പിച്ച മാങ്കാംകുഴി സ്വദേശിനി ശരണ്യ എന്നിവർക്കെതിരെയാണ് ചെങ്ങന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ സി ഐ കുട്ടിനിക്കർ ധരിച്ച് സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ എത്തിയെന്നും പരാതി നൽകാൻ ശ്രമിച്ചപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും യൂണിഫോം ധരിച്ചില്ലന്നും കാണിച്ച് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.എന്നാൽ ഡിവൈഎസ്പി ഉൾപ്പടെയുള്ളവർ ഈ സംഭവം അന്വേഷിച്ചപ്പോൾ അതിൽ വ്യാജ പ്രചാരണമാണ് നടന്നതെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് സിഐയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. ചെങ്ങന്നൂർ സിഐ എ.സി. വിപിനെതിരെയാണ് വ്യാജ പ്രചാരണം നടന്നത്. ഫോട്ടോകൾ ഉൾപ്പടെയാണ്…
Read Moreപുഷ്പകണ്ടത്ത് ഗൃഹനാഥന് ജീവനൊടുക്കാൻ ശ്രമിച്ചത് ഭൂമാഫിയയുടെ ഭീഷണി മൂലം; ഭൂമിവാങ്ങിയ അന്നുമുതൽ ഉപദ്രവും തുടങ്ങിയെന്ന് വീട്ടമ്മ
നെടുങ്കണ്ടം: പുഷ്പകണ്ടത്ത് ഗൃഹനാഥന് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത് ഭൂമാഫിയയുടെ ഭീഷണിയും സമ്മര്‍ദവും മൂലമാണെന്ന് കുടുംബവും സ്വയംസഹായ സംഘവും ആരോപിച്ചു. അണക്കരമെട്ട് സ്വദേശിയായ യദുഭവനില് നടരാജന്(55) ആണ് കഴിഞ്ഞ എട്ടിന് ജീവനൊടുക്കാൻ ശ്രമിച്ചത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. രോഗിയും കൂലിപ്പണിക്കാരനുമായ നടരാജനും ഭാര്യ ഷീലയും വീട് വയ്ക്കുന്നതിനായി പുഷ്പകണ്ടം അണക്കരമെട്ട് റോഡരികില്‍ 10 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ തറ കെട്ടുന്നതിന് മണ്ണ് നീക്കുന്ന സമയം മുതല്‍ ചിലര്‍ റവന്യു വകുപ്പിനും മറ്റും പരാതി നല്കി തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നതായി ഷീല പറഞ്ഞു. ഏറ്റവുമൊടുവില്‍ സ്ഥലത്തെ രണ്ട് ഉരുളന്‍ കല്ലുകള്‍ പൊട്ടിച്ചപ്പോള്‍ അതിനെതിരേയും പരാതി നല്കി. വില്ലേജ് ഓഫീസില്‍നിന്നാണെന്നും പറഞ്ഞ് രണ്ടു പേര് വന്ന് വീടുപണി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ വന്‍ തുക പിഴ അടയ്ക്കണമെന്നും അറിയിച്ചു. ഇതിന്റെ മാനസിക സമ്മര്‍ദത്തിലാണ് നടരാജൻ…
Read Moreവീട്ടമ്മയുടെ മരണം; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പോലീസ് കസ്റ്റഡിയിൽ
പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഏനാത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം14നാണ് യുവതിയെ പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ യുവതി എഴുതി വച്ചിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ.
Read More