വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണം; ക​ർ​ഷ​ക സ്വ​രാ​ജ് നേ​താ​വ് നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ച്ചു

ഈ​രാ​​റ്റു​​പേ​​ട്ട: വ​​ന്യ​​മൃ​​ഗ​ശ​​ല്യ​​ത്തി​​നു ശാ​​ശ്വ​​ത​​പ​​രി​​ഹാ​​രം തേ​​ടി ക​​ർ​​ഷ​​ക സ്വ​​രാ​​ജി​ന്‍റെ നേ​​തൃ​​ത്വത്തി​​ൽ സ​​ണ്ണി ​പൈ​​ക​​ട അ​​നു​​ഷ്ഠി​​ച്ചു വ​​ന്ന നി​​രാ​​ഹാ​​ര സ​​ത്യ​ഗ്ര​​ഹ സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.ഇ​​ന്ന​​ലെ രാ​​വി​​ലെ 10ന് ​​സ​​ത്യ​​ഗ്ര​​ഹ​​പ്പന്ത​​ലി​​ൽ കൂ​​ടി​​യ ക​​ർ​​ഷ​​ക​​രു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും രാ​​ഷ്‌​ട്രീ​​യ സാ​​മൂ​​ഹ്യ രം​​ഗ​​ങ്ങ​​ളി​​ലെ പ്ര​​മു​​ഖ​​രു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ൽ മാ​​തൃ​​ക ക​​ർ​​ഷ​​ക​​ൻ​കൂ​​ടി​​യാ​​യ ഔ​​സേ​​പ്പ​​ച്ച​​ൻ മ​​ടി​​ക്കാ​​ങ്ക​​ൽ സ​​ണ്ണി പൈ​​ക​​ടയ്​​ക്ക് ഇ​​ള​​നീ​​ർ ന​​ൽ​​കി.

​ തു​​ട​​ർ​​ന്ന് ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ സ​​മ​​ര​​സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ ഉ​​ണ്ണി​​ക്കു​​ഞ്ഞ് ജോ​​ർ​​ജ് വെ​​ള്ളൂ​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​വി. ബി​​ജു, ജോ​​ർ​​ജു​​കു​​ട്ടി ക​​ട​​പ്ലാ​​ക്ക​​ൽ, വി.​​ജെ. ജോ​​സ്, വി.​എം. അ​​ബ്ദു​​ള്ളാ​​ഖാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ശ്രീ​​ക​​ല ടീ​​ച്ച​​ർ, സി​​സ്റ്റ​​ർ ജോ​​വാ​​ൻ ചു​​ങ്ക​​പ്പു​​ര, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ വി.​പി. നാ​​സ​​ർ, അ​​ലോ​​ഷ്യ​​സ് പൂ​​നാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.

വ​​ന്യ​​ജീ​​വി​​ക​​ൾ​​ക്കു മാ​​ത്ര​​മ​​ല്ല മ​​നു​​ഷ്യ​​ർ​​ക്കും ജീ​​വി​​ക്ക​​ണം എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ർ​​ത്തി​​ ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് 15 മു​​ത​​ൽ വെ​​ള്ള​​രി​​ക്കു​​ണ്ടി​​ലും ജ​​നു​​വ​​രി 26 മു​​ത​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും ന​​ട​​ത്തിവ​​ന്നി​​രു​​ന്ന ക​​ർ​​ഷ​​ക​​സ്വ​​രാ​​ജ് സ​​ത്യ​​ഗ്ര​​ഹ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​യി​​രു​​ന്നു നി​​രാ​​ഹാ​​ര സ​​ത്യ​​ഗ്ര​​ഹം.അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ സ​​മ​​ര​​മു​​ന്ന​​യി​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ മു​​ന്തി​​യ പ​​രി​​ഗ​​ണ​​ന​​യോ​​ടെ പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന വാ​​ഗ്ദാ​​നം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ രേ​​ഖാ​​മൂ​​ലം ഉ​റ​പ്പു ന​​ൽ​​കി നി​​രാ​​ഹാ​​ര​​മ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ അ​​ഭ്യ​​ർ​​ഥി​​ച്ചി​​രു​​ന്നു.

ബി​​ജെ​​പി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ ഷോ​​ൺ ജോ​​ർ​​ജ് സ​​മ​​ര​​പ്പ​​ന്ത​​ലെ​ത്തി സ​മ​രം മു​​ന്നോ​​ട്ടുവ​​യ്ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടെ പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തു​​മെ​​ന്നും വ​​ന്യ​​മൃ​​ഗ​​ശ​​ല്യ​​ത്തി​​ന് പ​​രി​​ഹാ​​രം കാ​ണു​മെ​ന്നും ഉ​​റ​​പ്പു​​ന​​ൽ​​കി. എ​​ൽ​​ഡി​​എ​​ഫ് മു​​ന്ന​​ണി​​യെ ന​​യി​​ക്കു​​ന്ന സി​​പി​​എം സ​​മ​​ര​​ത്തോ​​ട് മു​​ഖം തി​​രി​​ഞ്ഞു നി​​ന്ന​​പ്പോ​​ഴും ഘ​​ട​​ക​​ക​​ക്ഷി​​യാ​​യ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​നേ​​തൃ​​ത്വ​​ത്തി​​ൽ ജോ​​സ് കെ.​ ​മാ​​ണി​യും നേ​​താ​​ക്ക​​ളും സ​​മ​​ര​​സ്ഥ​​ല​​ത്തെ​​ത്തി പി​​ന്തു​​ണ വാ​​ഗ്ദാ​​നം ചെ​​യ്തു.

ഈ ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി വെ​​ള്ള​​രി​​ക്കു​​ണ്ടി​​ലെ​​യും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ​​യും സ​​ത്യ​ഗ്ര​​ഹ സ​​മി​​തി​​ക​​ൾ ഓ​​ൺ​​ലൈ​​നാ​​യി യോ​​ഗം ചേ​​ർ​​ന്ന് സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ടു​​ത്ത ഘ​​ട്ടം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കാ​​ൻ ജോ​​ൺ ജോ​​സ​​ഫ് ചെ​​യ​​ർ​​മാ​​നും സ​​ണ്ണി പൈ​​ക​​ട ക​​ൺ​​വീ​​ന​​റു​​മാ​​യു​​ള്ള 17അംഗ അ​​ഡ്ഹോ​​ക്ക് ക​​മ്മി​​റ്റി​​ക്കും രൂ​​പംകൊ​​ടു​​ത്തു.

Related posts

Leave a Comment