പു​ഷ്പ​ക​ണ്ട​ത്ത് ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ഭൂ​മാ​ഫി​യ​യു​ടെ ഭീ​ഷ​ണി മൂ​ലം; ഭൂ​മിവാ​ങ്ങി​യ അ​ന്നു​മു​ത​ൽ ഉ​പ​ദ്ര​വും തു​ട​ങ്ങി​യെ​ന്ന് വീ​ട്ട​മ്മ

നെ​ടു​ങ്ക​ണ്ടം: പു​ഷ്പ​ക​ണ്ട​ത്ത് ഗൃ​ഹ​നാ​ഥ​ന്‍ കീ​ട​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ഭൂ​മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യും സ​മ്മ​ര്‍​ദ​വും മൂ​ല​മാ​ണെ​ന്ന് കു​ടും​ബ​വും സ്വ​യംസ​ഹാ​യ സം​ഘ​വും ആ​രോ​പി​ച്ചു. അ​ണ​ക്ക​ര​മെ​ട്ട് സ്വ​ദേ​ശി​യാ​യ യ​ദു​ഭ​വ​നി​ല്‍ ന​ട​രാ​ജ​ന്‍(55) ആ​ണ് ക​ഴി​ഞ്ഞ എ​ട്ടി​ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍ ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

രോ​ഗി​യും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യ ന​ട​രാ​ജ​നും ഭാ​ര്യ ഷീ​ല​യും വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ട് റോ​ഡ​രികി​ല്‍ 10 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു. ഇ​വി​ടെ ത​റ കെ​ട്ടു​ന്ന​തി​ന് മ​ണ്ണ് നീ​ക്കു​ന്ന സ​മ​യം മു​ത​ല്‍ ചി​ല​ര്‍ റ​വ​ന്യു വ​കു​പ്പി​നും മ​റ്റും പരാതി ന​ല്‍​കി ത​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്ന​താ​യി ഷീ​ല പറഞ്ഞു.

ഏ​റ്റ​വു​മൊ​ടു​വി​ല്‍ സ്ഥ​ല​ത്തെ ര​ണ്ട് ഉ​രു​ള​ന്‍ ക​ല്ലു​ക​ള്‍ പൊ​ട്ടി​ച്ച​പ്പോ​ള്‍ അ​തി​നെ​തി​രേ​യും പ​രാ​തി ന​ല്‍​കി. വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍നി​ന്നാ​ണെ​ന്നും പ​റ​ഞ്ഞ് ര​ണ്ടു പേ​ര്‍ വ​ന്ന് വീ​ടു​പ​ണി നി​ര്‍​ത്ത​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ വ​ന്‍ തു​ക പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. ഇ​തി​ന്‍റെ മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​ണ് ന​ട​രാ​ജ​ൻ വി​ഷം ക​ഴി​ച്ച​തെ​ന്നു സം​ഘം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.

ഇ​തേ​പ്പ​റ്റി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​ങ്ങ​നെ ആ​രെ​യും ഓ​ഫീ​സി​ല്‍നി​ന്നു പ​റ​ഞ്ഞ​യ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്.സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജു കു​ര്യാ​ക്കോ​സ്, സേ​വ്യ​ര്‍ ജോ​സ​ഫ്, മ​റ്റ് സം​ഘാം​ഗ​ങ്ങ​ള്‍, ന​ട​രാ​ജ​ന്‍റെ ഭാ​ര്യ ഷീ​ല എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment