സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ വേ​ഗ​പൂ​ട്ട് പ്ര​വ​ര്‍​ത്ത​ന​ര​ഹി​തം; പ​രാ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി : സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ വേ​ഗ​പൂ​ട്ട് സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ക്കി അ​നി​യ​ന്ത്രി​മാ​യ വേ​ഗ​ത​യി​ല്‍ ബ​സോ​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ഇ​ക്കാ​ര്യ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷി​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും (സി​റ്റി) ആ​ര്‍​ടി​ഒ​യും മൂ​ന്നാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ട​ത്. ചെ​ല്ലാ​ന​ത്ത് ഇ​നോ​യ് ജൂ​ഡ് (ഒ​മ്പ​ത്) എ​ന്ന വി​ദ്യാ​ര്‍​ഥി​യെ ഇ​ടി​ച്ച ബ​സി​ന്‍റെ വേ​ഗ​പൂ​ട്ട് സം​വി​ധാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വേ​ഗ​പൂ​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കേ​ണ്ട ബ​സ് 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നി​യ​മ​ലം​ഘ​നം ക​ണ്ടി​ട്ടും അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ലോ​റ​ന്‍​സ് വ​ര്‍​ഗീ​സ്, എ​ള​മ​ക്ക​ര ജോ​സ് ഡൊ​മി​നി​ക്ക് എ​ന്നി​വ​രും അ​മി​ത​വേ​ഗ​ത​യു​ടെ ഇ​ര​ക​ളാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വാ​ഹ​ന ടെ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ വേ​ഗ​പൂ​ട്ടു​ക​ള്‍ നി​ര്‍​ജീ​വ​മാ​ക്കാ​റാ​ണ് പ​തി​വെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ത​മ്പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

കോ​ട്ട​യം മെ​ഡി. കോ​ള​ജ് സ​ര്‍​ജി​ക്ക​ല്‍ ബ്ലോ​ക്ക് 16ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും

കോ​ട്ട​യം: ആ​ധു​നി​ക​രീ​തി​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ സ​ര്‍​ജി​ക്ക​ല്‍ ബ്ലോ​ക്ക് ഉ​ള്‍​പ്പെ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ 283 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 16ന് ​നാ​ടി​നു സ​മ​ര്‍​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ർ​ജി​ക്ക​ല്‍ ബ്ലോ​ക്കി​നൊ​പ്പം മ​റ്റു 14 വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. 7.88 കോ​ടി രൂ​പ ചെ​ല​വി​ട്ടു സ്ഥാ​പി​ച്ച കാ​ത്ത് ലാ​ബ്, ആ​റു​കോ​ടി രൂ​പ ചെ​ല​വി​ടു​ന്ന പാ​രാ​മെ​ഡി​ക്ക​ല്‍ ഹോ​സ്റ്റ​ലി​ന്‍റെ പൂ​ര്‍​ത്തി​യാ​ക്കി​യ ഒ​ന്നാം​ഘ​ട്ടം, 4.28 കോ​ടി ചെ​ല​വി​ട്ടു കാ​ന്‍​സ​ര്‍ ബ്ലോ​ക്കി​ല്‍ സ്ഥാ​പി​ച്ച 32 സ്ലൈ​സ് സി​ടി സ്‌​കാ​നിം​ഗ് സം​വി​ധാ​നം, 1.25 കോ​ടി ചെ​ല​വി​ട്ടു ന​വീ​ക​രി​ച്ച പ്ര​ധാ​ന ക​വാ​ടം, 1.20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഗൈ​ന​ക്കോ​ജ​ളി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​ക്കി​യ മാ​തൃ ന​വ​ജാ​ത ശി​ശു​പ​രി​ച​ര​ണ യൂ​ണി​റ്റ് എ​ന്നി​വ​യാ​ണു മ​റ്റു പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍. എ​ബി​സി ബ്ലോ​ക്കി​ല്‍ 74…

Read More

ഹാ​ൻ​ഡ് ബ്രേ​ക്ക് ഇ​ട്ടി​ല്ല: ബ​സ് ത​നി​യെ ഓ​ടി ട്രൈ​ബ​ൽ കെ​ട്ടി​ടം ത​ക​ർ​ത്തു ത​ല​കു​ത്തി താ​ഴേ​ക്ക് പ​തി​ച്ചു

തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്‌കൂള്‍ ജംഗ്ഷന്‍ ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല. അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്. ബസിന്‍റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്‍റെ മുഖവാരം തകര്‍ത്താണ് നിന്നത്.

Read More

കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് സ​മ​യം വ​ര്‍​ധി​പ്പി​ച്ചു; നാ​ളെ മു​ത​ല്‍ രാ​ത്രി 11 വ​രെ സ​ര്‍​വീ​സ്

കൊ​ച്ചി: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ സ്ഥി​ര​മാ​യ വ​ര്‍​ധ​ന​വും ഉ​യ​ര്‍​ന്നു​വ​രു​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ച് കൊ​ച്ചി മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സ് രാ​ത്രി 11 വ​രെ സ​ര്‍​വീ​സ് നീ​ട്ടി. നാ​ളെ മു​ത​ല്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മം നി​ല​വി​ല്‍ വ​രും. ഇ​ത​നു​സ​രി​ച്ച് ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ എ​ന്നീ ടെ​ര്‍​മി​ന​ല്‍ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്ന് അ​വ​സാ​ന സ​ര്‍​വീ​സ് രാ​ത്രി 11ന് ​പു​റ​പ്പെ​ടും. ആ​ലു​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ളും ന​ട​ത്തും. നാ​ളെ തൃ​പ്പൂ​ണി​ത്തു​റ ടെ​ര്‍​മി​ന​ലി​ല്‍ നി​ന്ന് അ​വ​സാ​ന സ​ര്‍​വീ​സ് രാ​ത്രി 11.30ന് ​പു​റ​പ്പെ​ടും. 16 ന്– ​ആ​ലു​വ മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​വി​ലെ ആ​റു​വ​രെ 30 മി​നി​റ്റ് ഇ​ട​വേ​ള​യി​ല്‍ പ്ര​ത്യേ​ക സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. തു​ട​ര്‍​ന്ന് ട്രെ​യി​നു​ക​ള്‍ പ​തി​വ് ടൈം​ടേ​ബി​ള്‍ പ്ര​കാ​രം സ​ര്‍​വീ​സ് ന​ട​ത്തും.

Read More

ഫ്ളാറ്റിൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഏ​ഴ​രപ്പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണം‍ ക​വ​ര്‍​ന്നു; നാലുപേർ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ ഫ്‌​ളാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഏ​ഴ​ര പ​വ​ന്റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ എ​ത്തി​യ​ത്. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് അ​റു​പ​ത്തി​നാ​ലു​കാ​രി​യെ ആ​ക്ര​മി​ച്ച് വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലും കൈ​യി​ലും ഉ​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ണ​ക്കാ​ട് മു​ക്കോ​ല​യ്ക്ക​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ലാ​യി​രു​ന്നു സം​ഭ​വം. മ​ക​ന്‍ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു ക​വ​ര്‍​ച്ച. വ​യോ​ധി​ക ഒ​റ്റ​യ്ക്കാ​യി​രു​ന്നു . തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​നും ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ക്കാ​ല​മാ​യി ഈ ​അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രാ​ണെ​ന്ന് പ​റ​ഞ്ഞ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്ത​വെ​യാ​ണ് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി സ്വ​ര്‍​ണ​വു​മാ​യി ക​ട​ന്ന് ക​ള​ഞ്ഞ​ത്. ഫോ​ര്‍​ട്ട് പോ​ലീ​സി​ല്‍ മ​ക​ന്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Read More

ച​ര​ക്കു​ലോ​റി​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

ഒ​ല്ലൂ​ർ (തൃ​ശൂ​ർ): ഒ​ല്ലൂ​ർ സെ​ന്‍റ​റി​ൽ ച​ര​ക്കു​ലോ​റി​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്നു പു​ല​ർ​ച്ചെ 4.20 നാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു തൃ​ശൂ​ർ ഭാ​ഗ​ത്തക്കു വ​രി​ക​യാ​യി​രു​ന്ന അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി ബ​സി​ൽ മ​ര​ത്താ​ക്ക​ര ഭാ​ഗ​ത്ത്‌ നി​ന്നു ഒ​ല്ലൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ​ക്കും ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച് അ​യ്യ​പ്പ ഭ​ക്ത​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻവ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കൗ​ൺ​സി​ല​ർ പോ​ളി ജോ​സ്, മ​രംത​ട്ട് യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ൾ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ തൂ​ണി​ലി​ടി​ച്ച് തൂ​ൺ ഒ​ടി​ഞ്ഞു​വീ​ണു. അ​പ​ക​ട​ത്തെ…

Read More

തൃ​ശൂ​ര്‍ മാ​ന​സി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട നേ​പ്പാ​ള്‍ സ്വ​ദേ​ശി മൂ​ന്നു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു

തൃ​ശൂ​ര്‍: പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലു​ള്ള തൃ​ശൂ​ർ സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട നേ​പ്പാ​ള്‍ സ്വ​ദേ​ശി മൂ​ന്നു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പി​ന്നീ​ട് ഇ​യാ​ളെ പി​ടി​കൂ​ടി വീ​ണ്ടും മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പ​ലു​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ മാ​ന​സി​കാ​രോ​ഗി​യാ​ണ് അ​ക്ര​മാ​സ​ക്ത​നാ​യി നാ​ട്ടു​കാ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ളെ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ആ​ലു​വ പോ​ലീ​സ് തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് ര​ണ്ടോ​ടെ ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​വ​ഴി ചാ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള കാ​മ​ത്ത് ലെ​യി​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഹോ​ട്ട​ലു​ട​മ​യാ​യ മു​ര​ളി​യെ (66) ഇ​യാ​ൾ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം കാ​ല്‍​ന​ട​യാ​യി മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ക​യും അ​വി​ടെ​വ​ച്ചും ര​ണ്ടു​പേ​രെ​കൂ​ടി കു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് എ​ത്തി ഇ​യാ​ളെ വീ​ണ്ടും പി​ടി​കൂ​ടി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. കു​ത്തേ​റ്റ മൂ​ന്നു​പേ​രെ​യും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ മു​ര​ളി​യെ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​രെ​യും ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലു​മാ​ണു പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 

Read More

അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലെ മ​ര​ണം പ​തി​യി​രി​ക്കു​ന്ന വെ​ട്ടു​തോ​ട് വ​ള​വി​ൽ വീ​ണ്ടും അ​പ​ക​ടം

എ​ട​ത്വ: അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ ഒ​രു ജീ​വ​ന്‍​കൂ​ടി പൊ​ലി​ഞ്ഞ​തോ​ടെ മ​ര​ണം പ​തി​യി​രി​ക്കു​ന്ന സ്ഥ​ല​മാ​യി എ​ട​ത്വ വെ​ട്ടു​തോ​ട് വ​ള​വ് മാ​റി. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് വ്യാ​ഴാ​ഴ്ച മ​ര​ണ​പ്പെ​ട്ട​തോ​ടെ ഈ ​ഭാ​ഗ​ത്ത് നാ​ലോ​ളം ജീ​വ​ന്‍ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ​യും മ​റ്റൊ​രു സ്‌​കൂ​ട്ട​ര്‍ അ​പ​ക​ടം ഈ ​സ്ഥ​ല​ത്തു ന​ട​ന്നി​രു​ന്നു. ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ യാ​ത്ര​ക്കാ​രി അ​ത്ഭു​ത​മാ​യി ര​ക്ഷ​പ്പെ​ട്ടു. ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നാ​ല് മ​ര​ണ​വും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. എ​ട​ത്വ ക​ള​ങ്ങ​ര കോ​ട്ട​വി​രു​ത്തി​ല്‍ റെ​ജി കെ. ​ജേ​ക്ക​ബി​ന്‍റെ മ​ക​ന്‍ ര​ഞ്ജു ജേ​ക്ക​ബ് മാ​ത്യു (24) ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.മൂ​ന്ന് മാ​സ​ത്തി​ന് മു​ന്‍​പ് എ​ട​ത്വ ച​ങ്ങ​ങ്ക​രി തു​ണ്ടി​യി​ല്‍ സ​ജീ​വ​ന്‍റെ മ​ക​ന്‍ രോ​ഹി​ത് സ​ജീ​വ് (19) ഇ​വി​ടെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന മ​റ്റൊ​ര​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ…

Read More

അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ലെ ഏ​ഴ് പ​ള​ളി​പ്പാ​ന നേ​രി​ൽ​ക്ക​ണ്ട നി​ർ​വൃ​തി​യി​ൽ വി​ജ​യ​മ്മ; ച​ട​ങ്ങു​ക​ളും ക​ഥ​ക​ളു​മെ​ല്ലാം ഇ​പ്പോ​ഴും കാ​ണാ​പ്പാ​ഠം

അ​മ്പ​ല​പ്പു​ഴ: ഏ​ഴ് പ​ള​ളി​പ്പാ​ന നേ​രി​ൽ​ക്ക​ണ്ട​തി​ന്‍റെ നി​ർ​വൃ​തി​യി​ൽ ഒ​രു ഭ​ക്ത. ക​രു​മാ​ടി പു​ലി​ക്കൂ​ട്ടി​ൽ 93 വ​യ​സു​കാ​രി വി​ജ​യ​മ്മ​യാ​ണ് അ​മ്പ​ല​പ്പു​ഴ ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ലെ ഏ​ഴ് പ​ള്ളി​പ്പാ​ന​ക​ൾ നേ​രി​ൽ​ക്ക​ണ്ട​തി​ന്‍റെ ഭ​ക്തി ല​ഹ​രി​യി​ൽ ക​ഴി​യു​ന്ന​ത്. 12 വ​ർ​ഷ​ത്തി​നി​പ്പു​റം ഇ​ത്ത​വ​ണ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ന​ട​ക്കു​ന്ന ഈ ​ച​ട​ങ്ങു​ക​ൾ നേ​രി​ൽ​ക്കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ സ​ങ്ക​ട​വും ഈ ​മു​ത്ത​ശി​ക്കു​ണ്ട്. പ്രാ​യാ​ധി​ക്യ​ത്തെ​ത്തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലും വീ​ട്ടി​ലി​രു​ന്ന് രാ​ത്രി വൈ​കു​വോ​ളം ടെ​ലി വി​ഷ​നി​ലൂ​ടെ പ​ള്ളി​പ്പാ​ന ച​ട​ങ്ങു​ക​ൾ മു​ഴു​വ​ൻ കാ​ണു​ന്നു​ണ്ട് ഈ ​കൃ​ഷ്ണ ഭ​ക്ത. അ​മ്പ​ല​പ്പു​ഴ ക​ണ്ണ​ന്‍റെ മ​ണ്ണി​ൽ ന​ട​ക്കു​ന്ന ഭ​ക്തി നി​ർ​ഭ​ര​മാ​യ ക​ഴി​ഞ്ഞ അ​ഞ്ച് പ​ള്ളി​പ്പാ​ന​യും കാ​ണാ​ൻ ക​രു​മാ​ടി​യി​ൽ​നി​ന്ന് കി​ലോ മീ​റ്റ​റു​ക​ൾ താ​ണ്ടി ന​ട​ന്നാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ൾ​ക്കൊ​പ്പ​വു​മാ​യി​രു​ന്നു പ​ണ്ടു​കാ​ല​ത്ത് പ​ള്ളി​പ്പാ​ന കാ​ണാ​നെ​ത്തി​യി​രു​ന്ന​ത്. പ്രാ​യം കൂ​ടി​യ​തോ​ടെ പി​ന്നീ​ട് മ​ക്ക​ൾ വാ​ഹ​ന​ത്തി​ലാ​ണ് അ​മ്മ​യെ പ​ള്ളി​പ്പാ​ന കാ​ണാ​ൻ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. ഉ​റ​ക്ക​മി​ള​ച്ചി​രു​ന്ന് പ​ള്ളി​പ്പാ​ന ച​ട​ങ്ങു​ക​ളെ​ല്ലാം അ​ടു​ത്തി​രു​ന്നു നേ​രി​ൽ​ക്ക​ണ്ട​തി​ന്‍റെ ഓ​ർ​മ​ക​ൾ ഈ ​മു​ത്ത​ശി​യു​ടെ മ​ന​സി​ൽ ഇ​ന്നു​മു​ണ്ട്.…

Read More

തീ​ര​ദേ​ശ​പാ​ത​യു​ടെ വി​ക​സ​നം; തീ​ര ജ​ന​ത​യു​ടെ നെ​ഞ്ചി​ലെ തീ​ക്ക​ന​ലാ​യി പി​ങ്ക് കു​റ്റി​ക​ൾ

തു​റ​വൂ​ർ: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തീ​ര ജ​ന​ത​യ്ക്ക് മ​റ്റൊ​രു ഇ​രു​ട്ട​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പി​ങ്കു കു​റ്റി​ക​ൾ. തീ​ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ നെ​ഞ്ചി​ൽ തീ​ക്ക​ന​ലാ​യി മാ​റു​ക​യാ​ണി​വ. തീ​ര​ദേ​ശ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പി​ങ്കു കു​റ്റി​ക​ളാ​ണ് തീ​ര​ദേ​ശ ജ​ന​ത​യ്ക്ക് ഭാ​ര​മാ​യി മാ​റു​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കി​യ മാ​പ്പ് അ​നു​സ​രി​ച്ച് സ്വ​കാ​ര്യ ഏ​ജ​ൻ​സി തീ​ര​ദേ​ശ​ത്ത് മാ​രാ​രി​ക്കു​ളം മു​ത​ൽ ചെ​ല്ലാ​നം വ​രെ​യും ചെ​ല്ലാ​നം മു​ത​ൽ ഫോ​ർ​ട്ടു​കൊ​ച്ചി വ​രെ​യും റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പി​ങ്ക് കു​റ്റി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​റ്റി​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്ന് റോ​ഡി​നു സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​വ​രു​ടെ മേ​ൽ​വി​ലാ​സ​വും, സ​ർ​വേ ന​മ്പ​രും, ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തു നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മ​റ്റു വി​ശ​ദ​വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു​പോ​യ​ത​ല്ലാ​തെ പി​ന്നീ​ട് യാ​തൊ​രു​വി​ധ ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. സ്ഥ​ല​മെ​ടു​പ്പ് സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ത്ത​തും സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​മാ​ണ് സ്ഥ​ല​മെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. വീ​ടി​ന്‍റെ ഉ​ള്ളി​ലും മു​റ്റ​ത്തും പ​റ​മ്പി​ലും മ​റ്റും…

Read More