കുമരകം: ഊണുമേശയിലെ രുചിയേറും വിഭവങ്ങളിൽ പ്രധാനമായ കുമരകം കരിമീൻ പൊള്ളിച്ചത് ഇനി വിലയ ചെലവില്ലാതെ ഉപയോഗിക്കാം. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ചതോടെ കരിമീനിന്റെയും മറ്റു നാടൻ മത്സ്യങ്ങളുടെയും ലഭ്യത കൂടിയതാണ് കരിമീനിന്റെ വിലയിൽ ഇടിവുണ്ടായതിന്റെ പ്രധാന കാരണം. ഒരു കിലോ കരിമീനിന്റെ വിലയിൽ 50 രൂപയിലധികം കുറവ് കഴിഞ്ഞ ദിവസവും ഉണ്ടായി. കായലിൽനിന്നു മാത്രമല്ല തോടുകളിൽനിന്നും ഇപ്പോൾ കരിമീൻ ഉൾപ്പെടെ പല നാടൻ മത്സ്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. നാടൻ മീനുകൾ മാത്രം വില്‍ക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ നിലവിലെ വില. കരിമീൻ (സി ): ₹200കരിമീൻ (ബി): ₹290കരിമീൻ (എ): ₹450കരിമീൻ (എ+): ₹550
Read MoreCategory: Edition News
കബൂത്തര്‍ ഭായിയും സഹായിയും അറസ്റ്റിലായ കേസ്; ആദ്യം മോഷണം, പിന്നെ ലഹരി കടത്ത്
കൊച്ചി: അതിമാരക രാസലഹരിയായ ചൈനാ വൈറ്റ് ഹെറോയിനുമായി കബൂത്തര്‍ ഭായിയും സഹായിയും പിടിയിലായ കേസില്‍ പ്രതികള്‍ നാട്ടില്‍ മോഷണവും പിടിച്ചുപറിയും നടത്തിയെങ്കിലും രക്ഷയില്ലാതെ വന്നതോടെ ലഹരിക്കടത്തിലേക്ക് തിരിഞ്ഞതാണെന്ന് എക്സൈസ് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തില്‍ നിന്നാണ് അസം കരീംഖജ് സ്വദേശികളായ ജഹിദുള്‍ ഇസ്ലാം (കമ്പൂത്തര്‍ ഭായി) (29) റംസാന് അലി (26) എന്നിവരാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യല്‍ ഇന്റലിജന്‍സ് സ്ക്വാഡ് ടീം, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍, എറണാകുളം ഐബി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 16 ഗ്രാം ഹെറോയിന്‍, ഒരു ഗ്രാം എംഡി എംഎ, 30 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് കണ്ടെടുത്തു. മയക്ക് മരുന്ന് വില്‍പ്പന നടത്തി കിട്ടിയ 2,85,000 രൂപയും മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനായി ഉപയോഗിച്ച മൂന്ന്…
Read Moreആശ്വാസത്തോടെ നാട്ടുകാർ; പോലീസുകാരിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന 70 തെരുവുനായ്ക്കളെ പിടിച്ചെടുത്ത് കോർപറേഷൻ
തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് പോലീസുകാരിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന തെരുവുനായ്ക്കളെ കോര്പറേഷന് അധികൃതര്‍ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി. പൂങ്കുളം വണ്ടിത്തടത്തിലുള്ള കോര്‍പറേഷന്റെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇന്ന് രാവിലെ കോര്പറേഷന് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരുവുനായ്ക്കളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കോര്പറേഷന് മേയര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരിയാണ് തെരുവ്നായ്ക്കളെ അവരുടെ വീട്ടില്‍ വളര്‍ത്തിവന്നിരുന്നത്. ഇത് വര്‍ഷങ്ങളായി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അധികൃതര്‍ക്ക് ജനങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. 70 ല്‍പരം തെരുവുനായ്ക്കളെയാണ് പോലീസുകാരി വീട്ടില്‍ വളര്‍ത്തി വന്നിരുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ മേയര്‍ ഇടപെട്ടത്. മേയര്‍ വി.വി. രാജേഷ് പോലീസുകാരിയുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.
Read Moreബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എട്ട് സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എട്ട് സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. യാത്രാ തിരക്ക് അനുഭവപ്പെടുന്ന റൂട്ടിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടിയത്. ഫെബ്രുവരി അവസാനം വരെ ഈ ട്രെയിനുകൾ സർവീസ് തുടരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു 07313 ഹുബ്ബള്ളി – കൊല്ലം സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നു മുതൽ 22 വരെയാണ് നീട്ടിയത് (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)07314 കൊല്ലം – ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ടു മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്) 06523 എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ട് മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്) 06524 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബയ്യപ്പനഹള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി മൂന്നു മുതൽ 24…
Read Moreകൊല്ലം-എറണാകുളം മെമു ഫെബ്രുവരി 27 വരെ ദീർഘിപ്പിച്ചു;സ്ഥിരം സർവീസാക്കണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കാതെ റെയിൽവേ
കൊല്ലം: കൊല്ലം-എറണാകുളം റൂട്ടിൽ സർവീസ് നടത്തിവന്ന (06169/06170) മെമു സ്പെഷൽ ട്രെയിനുകൾ ഫെബ്രുവരി 27 വരെ സർവീസ് ദീർഘിപ്പിച്ച് റെയിൽവേ.നേരത്തേ ഈ ട്രെയിനുകൾ ജനുവരി 30 വരെ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു ട്രെയിനുകൾ ഓടുന്നത്. ഈ ട്രെയിനുകൾ ആഴ്ചയിൽ എല്ലാ ദിവസവും ഓടിച്ച് സ്ഥിരം സർവീസാക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം റെയിൽവേ ഇരുവരെ പരിഗണിച്ചിട്ടില്ല. ഇതുകൂടാതെ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) -മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന അന്ത്യോദയ സ്പെഷൽ ട്രെയിനും ( 06163/06164) ഫെബ്രുവരി 24 വര ദീർഘിപ്പിച്ചിട്ടുണ്ട്. പാലക്കാട്-കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിദിന അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനും ഫെബ്രുവരി 28 വരെ സർവീസ് നീട്ടിയിട്ടുണ്ട്.
Read Moreസഖാവേ കണക്ക് വയ്ക്ക്… വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ കണക്കു ചോദിച്ച് അണികൾ
കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ പയ്യന്നൂര്‍ സിപിഎം നേതൃത്വത്തിന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ അണികള്‍. കൃത്യമായ കണക്ക് വയ്ക്കണമെന്ന ആവശ്യങ്ങള്‍ ബ്രാഞ്ചുകളില്‍നിന്ന് ഉയര്‍ന്നതോടെ വെട്ടിലായത് നേതൃത്വമാണ്. ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ ലോക്കല്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച ശേഷം ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കായി വിളിച്ച ബ്രാഞ്ച് യോഗങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തില്‍ തൃപ്തരാകാത്ത അണികള്‍ കൃത്യതയുള്ള കണക്കുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചത്. അംഗങ്ങളാവശ്യപ്പെട്ട പ്രകാരമുള്ള കണക്കുകള്‍ നേതാക്കളുടെ കൈയിലില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ വിഷയത്തില്‍ വിശദീകരണം നല്കിയപ്പോഴും കണക്കുകള്‍ വച്ചിരുന്നില്ല. ഇപ്പോള്‍ മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനെത്തിയപ്പോഴും അതില്‍ കണക്കുകളില്ലായിരുന്നു. അതിനാലാണു കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അണികള്‍ കൃത്യതയുള്ള കണക്കുകള്‍ ആവശ്യപ്പെട്ടത്. കോറോം കൂര്‍ക്കര ബ്രാഞ്ചില്‍ അംഗങ്ങളെത്താതിരുന്നതിനാല് ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത ബ്രാഞ്ച് യോഗം നടത്താനുമായില്ല. പയ്യന്നൂര്‍ എരിയയിലെ ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളിലും…
Read Moreദരിദ്ര പട്ടികയിൽ ഉൾപ്പെടുത്തിയ കുടുംബത്തിന് മൂന്നു വർഷമായിട്ടും വീടില്ല
ചപ്പാരപ്പടവ്: അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി വീടിന് ശിപാർശ നല്കി മൂന്നു വർഷമായിട്ടും വീട് നല്‍കാതെ അധികൃതർ. വായാട്ടുപറന്പിലെ ചെല്ലപ്പൻ ഒറ്റപ്ലാക്കലും കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്. ഇടിഞ്ഞു വീഴാറായ വീട്ടിൽ ഇനി എങ്ങനെ കഴിയും എന്ന ആശങ്കയിലാണ് ഈ പാവപ്പെട്ട കുടുംബം. ഇവർക്ക് അടിയന്തരമായി പുതിയ വീട് ആവശ്യമാണ് എന്ന റിപ്പോർട്ട് ബന്ധപ്പെട്ട അധികൃതർക്ക് നേരത്തെ സമർപ്പിച്ചിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുന്നതിനായി കരാർ ഒപ്പുവയ്പിക്കുകയും രണ്ട് ഘട്ടങ്ങളിലായി 80,000 രൂപ സഹായമായി നല്‍കുകയും ചെയ്തു. ഇതോടെ സ്ഥലത്ത് തറകെട്ടി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും കുറച്ച് നിർമാണ സാമഗ്രികൾ എത്തിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് സംസ്ഥാനതലത്തിൽ തയാറാക്കിയ അന്തിമ പട്ടികയിൽ ചെല്ലപ്പൻ കുടുംബത്തിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇതേ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് തിരുവനന്തപുരത്ത് ബന്ധപ്പെട്ട വകുപ്പിന് പരാതി നൽകുകയും പുന:പരിശോധന ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പരാതി…
Read Moreതെരുവുനായയുടെ കടിയേറ്റ് അരുമയായ പശു ചത്തു; മനോവിഷമത്തിൽ ക്ഷീരകർഷകൻ ജീവനൊടുക്കി
കാസർഗോഡ്: തെരുവുനായയുടെ കടിയേറ്റ് പശു ചത്തതിനു പിന്നാലെ ക്ഷീരകർഷകൻ ജീവനൊടുക്കി. മുളിയാർ കോട്ടൂർ ബാലനടുക്കത്തെ ടി.എസ്. നാരായണൻ (80) ആണു മരിച്ചത്. വ്യാഴാഴ്ച രാവിലെ പറമ്പിൽ അവശനിലയിൽ കണ്ടെത്തിയ നാരായണനെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണു മരിച്ചത്. വിഷം ഉള്ളിൽ ചെന്നതാണെന്നാണു പ്രാഥമിക വിവരം. ദിവസങ്ങൾക്കു മുമ്പാണു നാരായണന്റെ പശുവിനു തെരുവുനായയുടെ കടിയേറ്റത്. കുത്തിവയ്പുകൾ എടുത്തെങ്കിലും പശുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതിനു ശേഷം നാരായണൻ കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. നേരത്തേ കാംകോയിൽ ജോലി ചെയ്തിരുന്ന നാരായണൻ വിരമിച്ചതിനു ശേഷമാണു മുഴുവൻസമയ കർഷകനായത്. നെൽകൃഷിയും കമുക് കൃഷിയും നടത്തിയിരുന്നു. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: പദ്മാവതി. മക്കൾ: വിനോദ്, ബിജു, ബിന്ദു. മരുമക്കൾ: സുചിത്ര, രജിത, കൃഷ്ണൻ.
Read Moreഎന്നെ ലോകം കാണിച്ചവൻ; ഇരുകാലുകളും തളർന്ന സുഹൈലിനെ തനിച്ചാക്കി വിഘ്നേഷ് യാത്രയായി
ചാവക്കാട്: ഇരുകാലുകളും തളർന്ന സുഹൈലിനെ പുറം ലോകത്ത് എത്തിച്ചിരുന്ന വിനേഷ് ഇനി ഓർമ. മണത്തല വോൾഗ നഗറിലുണ്ടായ ബൈക്കപകടത്തിൽ ഒരുമനയൂർ ചെറുപുഷ്പം പള്ളിക്ക് സമീപം നടുമുടിയിൽ വിശ്വനാഥൻ – മീന ദമ്പതികളുടെ മകൻ വിനേഷ് (35) കഴിഞ്ഞദിവസം മരിച്ചു. അയൽവാസിയും തന്റെ ആത്മ സുഹൃത്തുമായ വിനേഷിന്റെ വേർപ്പാട് അമ്പലത്ത്വീട്ടിൽ സലാം മകൻ സുഹൈലിന് താങ്ങാവുന്നതിനപ്പുറമാണ്. ബംഗളൂരു ആസ്ഥാനമായ കമ്പനിയിലെ ജോലിക്കാരനായ വിനേഷ് കുറേകാലമായി വർക്ക് ഫ്രം ഹോമിലാണ്. വൈകീട്ട് അഞ്ച് കഴിഞ്ഞാൽ, കാലുകൾ തളർന്ന സുഹൈലുമായാണ് പുറത്ത് പോകുക. റോഡിൽ എത്തിച്ച് ചെറിയ കുപ്പികളിലെ അത്തറ് കച്ചവടത്തിന് സഹായിച്ച് നാട്ടു വിശേഷങ്ങൾ പറഞ്ഞു രാത്രി വരെ കഴിച്ചുകൂട്ടും. വർഷങ്ങളായി തുടരുന്ന ഈ കാഴ്ച നാട്ടുകാർക്ക് ഇനി നൊമ്പരപ്പെടുത്തുന്ന ഓർമയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെബർ കെ.ജെ. ചാക്കോ വേദനയോടെ സ്മരിച്ചു, സുഹൈലിന് പ്രാണൻ പോയ വേദനയും. എല്ലാ ദിവസവും…
Read Moreകാൽ സുഖപ്പെട്ടാൽ അവനെ സുഹൃത്തുക്കൾക്കൊപ്പം വിടും; കാറിടിച്ച് പരിക്കേറ്റ നായ്ക്ക് രക്ഷകനായി അഡ്വ. ഷാജി കോടങ്കണ്ടത്ത്
തൃശൂർ: കാറിടിച്ച് കാലിനു ഗുരുതരമായി പരിക്കേറ്റ കോബി എന്ന നായക്കുട്ടിക്കു രക്ഷകനായി അഡ്വ. ഷാജി കോടങ്കണ്ടത്ത്. തൃശൂർ ബാരിസ്റ്റേഴ്സ് ക്ലബ്ബിലെ നിത്യസന്ദർശകയായ കോബിയെ കഴിഞ്ഞദിവസമാണ് പുഴയ്ക്കൽ ബണ്ട് റോഡിൽവച്ച് കാറിടിച്ചത്. അവശനിലയിലായ നായക്കുട്ടിയെകണ്ട് രക്ഷിക്കാനായി ഉടൻ തന്നെ ഷാജി വക്കീൽ ഇറങ്ങിത്തിരിച്ചു. സഹായത്തിനു സുഹൃത്തുക്കളായ അഭിഭാഷകരുമെത്തി. കോബിയെ കൊക്കാലെ മൃഗാശുപത്രിയിൽ എത്തിച്ചു. എക്സ്റേ എടുത്തപ്പോൾ കാലിനു ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഓപ്പറേഷൻ വേണമെന്ന് ഡോ. റെജി ചാക്കോ നിർദേശിച്ചു. തുടർന്ന് നായക്കുട്ടിയുടെ കാലിന് ഓപ്പറേഷൻ നടത്തി. തുടർന്നുള്ള പരിചരണം നൽകാൻ ഷാജി വക്കീൽ നായക്കുട്ടിയെ വീട്ടിലെത്തിച്ചു. സന്തോഷത്തോടെ തന്നെ ഭാര്യ റോസ് ഷാജി കോബിയുടെ ശുശ്രൂഷ ഏറ്റെടുത്തു. പത്തു ദിവസത്തിനു ശേഷമാണ് നായക്കുട്ടി ആരോഗ്യം വീണ്ടെടുത്തത്. കോബിയെ പുഴയ്ക്കൽ പാടശേഖരത്തിലെ പഴയ കൂട്ടുകാരുടെ അടുത്തേക്കു തിരിച്ചെത്തിക്കാനാണു തീരുമാനം. ഓപ്പറേഷൻ ചെയ്ത വെറ്ററിനറി സർജൻ ഡോ. റെജി ചാക്കോ,…
Read More