തൃപ്പൂണിത്തുറ: കേരള സ്കൂൾ ഓഫ് മെന്റലിസവും ആർട്സ് ഓഫ് മെന്റലിസവും സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരേയുള്ള പ്രത്യേക ഉദ്യമത്തിൽ പങ്കെടുത്ത് തൃപ്പൂണിത്തുറ സ്വദേശി ബിജു കെ. കണ്ണൊത്ത് മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കി. മയക്കുമരുന്നിനോട് വിട എന്ന സന്ദേശത്തിന്റെ ഭാഗമായി ആർട്ട് ഓഫ് മെന്റലിസം എന്ന കലാവിഭാഗത്തെ ആധാരമാക്കി മദ്യം അതിവേഗത്തിൽ വെള്ളമായി മാറ്റുന്ന ശ്രമത്തിലൂടെയാണ് അമേരിക്കൻ ബുക്ക് ഓഫ് റിക്കാർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്, ഇൻഡോ വേൾഡ് ബുക്ക് ഓഫ് റിക്കാർഡ് എന്നിവയിൽ ബിജു ഇടം നേടിയത്. ആലുവ ഗ്രീൻ പാർക്ക് കൺവൻഷൻ സെന്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കേരള സ്കൂൾ ഓഫ് മെന്റലിസം ഡയറക്ടർ ആദിൽ, ആർട്സ് ഓഫ് മെന്റലിസം ഡയറക്ടർ സന്ദീപ് ഫ്രെഡിയൻ, സിനിമാ താരങ്ങളായ വിനയ് ഫോർട്ട്, വിനു മോഹൻ എന്നിവരുടെ കൈയിൽ നിന്നും ലോക റെക്കോർഡുകൾ ഏറ്റുവാങ്ങി. ആക്ടിംഗ്,…
Read MoreCategory: Edition News
പ്ലസ് വൺ വിദ്യാർഥിനിയുടെ മരണം; കുട്ടികളെ ആത്മഹത്യയിലേയ്ക്കെത്തിക്കുന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയം
ചോറ്റാനിക്കര: പ്രണയത്തിലായിരുന്ന കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യം ശക്തമാകുന്നു. കൊറിയൻ സുഹൃത്തിന്റെ പേരിൽ മറ്റാരോ കബളിപ്പിച്ചതായാണെന്നാണ് സംശയമുയരുന്നത്. മരിച്ച ആദിത്യയുടെ കത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട ആളാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ജനുവരി മാസം ആദ്യം പരിചയപ്പെട്ട ആളുമായുള്ള സൗഹൃദം രണ്ടാഴ്ച മാത്രം പിന്നിടുമ്പോൾ ഇയാൾ അപകടത്തിൽപ്പെട്ടു മരിച്ചുവെന്ന് കേൾക്കുന്നതും അതേ തുടർന്നുള്ള മനോവിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തുവെന്നതുമാണ് ദുരൂഹതയുണർത്തുന്നത്. ഈ സംഭവത്തിൽ കുട്ടികളെ കബളിപ്പിച്ച് ആത്മഹത്യയിലേയ്ക്കെത്തിക്കുന്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്നും സംശയമുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പാസ്വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിട്ടുള്ളതിനാൽ ഇത് തുറന്നാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. അതേ സമയം ആത്മഹത്യാക്കുറിപ്പ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കാൻ ഇടയായത് അന്വേഷിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.
Read Moreനിങ്ങൾ എപ്പോഴും സുരക്ഷിതരായിരിക്കണം… വൈദ്യുതി സുരക്ഷാ ബോധവത്കരണത്തിനായി ചിത്രമതിൽ നിർമിച്ച് മഞ്ഞപ്ര കെഎസ്ഇബി
കാലടി: മഞ്ഞപ്ര കെഎസ്ഇബിയുടെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷ ബോധവത്കരണ ചിത്ര മതിൽ നിർമിച്ചു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ചിത്രമതിൽ തീർത്തിട്ടുള്ളത്. വൈദ്യുതി അപകങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിരവധി മുന്നറിയിപ്പുകൾ കെഎസ്ഇബി നൽകുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത സാഹചര്യത്തിലാണ് മഞ്ഞപ്ര കെഎസ്ഇബി വേറിട്ട പ്രവർത്തനം നടത്തിയത്. വീടുകളിലെ വൈദ്യുതി ഷോക്ക് ഒഴിവാക്കുന്നതിനുള്ള ആർസിസിബി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ഇരുമ്പ് തോട്ടി ഉപയോഗിച്ച് കാർഷിക വിളകൾ പറിക്കുമ്പോൾ ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങൾ, വൈദ്യുതി ലൈനിന് താഴെ നിർമാർണ പ്രവർത്തനങ്ങൾ നടത്തുന്ന സാഹചര്യത്തിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ചിത്രമതിൽ. മെയിൻ റോഡിനോട് ചേർന്നുള്ള 20 മീറ്റർ നീളത്തിലുള്ള മതിലിൽ തീർത്തിട്ടുള്ള ചിത്രങ്ങൾ പകലും രാത്രിയും യാത്ര ചെയ്യുന്നവർക്ക് വീക്ഷിക്കാൻ സാധിക്കുന്ന രീതിയിലാണ്. ആലപ്പുഴ സ്വദേശിയായ ചിത്രകാരൻ നടേശനാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. കേരളത്തിൽ അശ്രദ്ധമൂലം ഉണ്ടാകുന്ന…
Read Moreനഴ്സിംഗ് വിദ്യാർഥിനിയുടെ ദുരൂഹ മരണം: സ്വർണ്ണവ്യാപാരിയുടെ ഭീഷണി മകൾക്ക് ഉണ്ടായിരുന്നു; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
കൊല്ലം : നഴ്സിംഗ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. ആലപ്പുഴ അന്ധകാരതഴി സ്വദേശിനി പാല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജ (26) ന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. കൊല്ലത്തെ സ്വകാര്യനഴ്സിംഗ് കോളജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചു വരവേ കഴിഞ്ഞ 18ന് രാവിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണക്കട നടത്തുന്ന പ്രദീപ് എന്നയാളുടെ ഭീഷണി ഫെബിനയ്ക്കെതിരെ ഉണ്ടായിരുന്നുവെന്നും മുമ്പ് പലതവണ ഇയാൾ ഫെബിനയെ വധിക്കുവാൻ ശ്രമിച്ചിരുന്നു എന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. ആലപ്പുഴയിൽ നിന്ന് മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോമോർട്ടവും മറ്റു നടപടികളും തിടുക്കത്തിൽ പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു . കൂടാതെ മൃതദേഹത്തിൽ മുട്ടുസൂചി കൊണ്ട്…
Read Moreപലിശ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികൾ; നിധി ലിമിറ്റഡ് സ്ഥാപന ഉടമ ജോസ് പോലീസ് പിടിയിൽ
കോട്ടയം: വിവിധയിടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പാലാ പോലീസ് പിടികൂടി. തൃശൂര്‍ വരന്തരപ്പളളി തേക്കിലക്കാടന്‍ ടി.ടി. ജോസ് (57)നെയാണ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ആസ്ഥാനമായി സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളായി പ്രവര്‍ത്തിച്ചിരുന്ന എം സി കെ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ജോസ്. നിരവധി ആളുകളില്‍ നിന്ന് അമിത പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചതിനുശേഷം പണം തിരികെ നല്‍കാതെ സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. എം സി കെ നിധി ലിമിറ്റഡ് പാലാ ബ്രാഞ്ചിനെതിരെ പാലാ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഈ സ്ഥാപനത്തിനെതിരെ ചങ്ങനാശേരി, വരന്തരപ്പളളി, പുതുക്കാട്, ഗുരുവായൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുളള കേസുകളുണ്ട്. സമാന കേസില്‍ നെടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൃശൂര്‍…
Read Moreവാർധക്യം ഒരു കുറ്റമല്ല: നാം ഇന്ന് അനുഭവിക്കുന്ന സുഖങ്ങളെല്ലാം മുൻ തലമുറ അനുഭവിച്ച യാതനകളെന്ന് എ.ഹേമചന്ദ്രൻ
വേളമാനൂർ ഗാന്ധി ഭവൻ സ്നേഹാശ്രമത്തിലെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് മുൻ ഡിജിപി എ.ഹേമചന്ദ്രൻ ദേശീയപതാക ഉയർത്തുന്നു. പാരിപ്പള്ളി: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുൻ ഡിജിപി എ.ഹേമചന്ദ്രൻ സ്നേഹാശ്രമത്തിൽ ദേശീയപതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും സുഖസൗകര്യങ്ങളും നമ്മുടെ മുൻ തലമുറ അനുഭവിച്ച യാതനകളുടെയും ത്യാഗങ്ങളുടെയും ഫലമാണെന്നത് നാം വിസ്മരിക്കരുതെന്നു അദ്ദേഹം പറഞ്ഞു. ഇന്നത്തെ വൃദ്ധരുടെ യൗവനകാലത്ത് അവർ അനുഭവിച്ച കഷ്ടപ്പാടുകളുടെ ഫലമാണ് ഇന്നത്തെ സുഖത്തി െ ന്റ നിദാനം. വൃദ്ധരെ ചേർത്തുപിടിച്ചു സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പാരിപ്പള്ളി യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ പതാക വന്ദനം നടത്തി. എഴിപ്പുറം ഹയർസെക്കഡറി സ്കൂളിലെ എൻസിസി കേഡറ്റുകൾ റിപ്പൂബ്ലിക്ദിന പരേഡ് നടത്തി. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയായ…
Read Moreസ്വകാര്യ കെട്ടിടത്തില്‍ സൂക്ഷിച്ച വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി: കോരുത്തോട് സ്വദേശിക്കായി അന്വേഷണം
മുണ്ടക്കയം: മുണ്ടക്കയം പുത്തന്‍ചന്തയില്‍ സ്വകാര്യ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ കോരുത്തോട് സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കോരുത്തോട് സ്വദേശിയായ യുവാവ് അനധികൃത പാറ ഖനനത്തിനായി എത്തിച്ച് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പുത്തന്‍ചന്ത ടൗണില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ മൂന്നാം നിലയിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.പാറ ഖനനത്തിന് ഉപയോഗിക്കുന്ന ഇരുന്നൂറോളം പശ, കേപ്പ് അടക്കമുള്ള സ്പോടക വസ്തുക്കളാണ് പോലീസ് കണ്ടെടുത്തത്. ഈ മേഖലയില്‍ അനധികൃത പാറ ഖനനം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണു സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.
Read Moreക്ഷേത്ര ഉത്സവത്തിനിടെ എസ്ഐയ്ക്ക് ക്രൂരമർദനം; സിപിഒയും സഹോദരനും അറസ്റ്റിൽ
തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ എസ്ഐയെ മർദിച്ച് സിപിഒയും സഹോദരനും നാട്ടുകാരും. നഗരൂർ എസ്ഐ അൻസറിനാണ് മർദനമേറ്റത്. സംഭവത്തിൽ പള്ളിക്കൽ സിപിഒ നന്ദുവിനെയും സഹോദരനെയും മറ്റ് ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി പത്തിനാണ് സംഭവം. ഉത്സവത്തിനിടെ നാട്ടുകാർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. എസ്ഐ അൻസറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഇവരെ പിടിച്ചുമാറ്റി. ഗാനമേളയ്ക്ക് ശേഷം പോലീസ് മടങ്ങി പോകുന്നതിനിടെ നന്ദുവിന്റെയും സഹോദരന്റെയും നേതൃത്വത്തിൽ ഒരു സംഘമാളുകൾ എസ്ഐ അൻസറിനെ വളഞ്ഞിട്ട് മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു.
Read Moreഇങ്ങനെ പബ്ലിസിറ്റി തരല്ലേ… നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ് ശിവന്‍കുട്ടി; തനിക്ക് അത്രയും നിലവാരമില്ലെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: നേമത്ത് മത്സരിക്കാമോ എന്ന വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയാൻ ഇല്ലെന്ന് പ്രതിപക്ഷനേതാവ് സതീശന് . ദിവസവും എനിക്ക് എതിരെ 10 കാർഡ് ഇറക്കുകയാണ്. നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ് ശിവന്‍കുട്ടി. എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ചർച്ചയാവുക പൊളിറ്റിക്കൽ അജണ്ടയാണ്. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും തനിക്ക് ഇങ്ങനെ പബ്ലിസിറ്റി തരല്ലേ. ശിവൻകുട്ടിയുടെ ഓഫീസിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ തനിക്കെതിരെ ക്യാമ്പയിൻ നടക്കുന്നു. എകെജി സെന്ററിലെ ഒരാളുടെ നേതൃത്വത്തിലും മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ ഒരാളും ചേർന്ന് തനിക്കെതിരെ പ്രചാരണം നടത്തുന്നു. എന്നെ തോട്ടയിട്ട് പിടിക്കാനുള്ള ശ്രമമാണ്. അദ്ദേഹത്തിന് എതിരെ മത്സരത്തിന് ഒന്നും ഞാൻ ഇല്ല.-സതീശന് പറഞ്ഞു.
Read Moreജോലി ചെയ്ത കൂലിക്കായി സമരം ചെയ്യേണ്ട അവസ്ഥ; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നഴ്സും ഭർത്താവും കുത്തിയിരുന്ന് പ്രതിഷേധിച്ചു
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ നഴ്സിനു ശമ്പളം കിട്ടിയില്ലെന്ന പേരിൽ ആശുപത്രിയുടെ മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. വിതുര പേപ്പാറ വാടകയ്ക്ക് താമസം രാജിത രാജാണ് ഭർത്താവുമൊത്ത് ആശുപത്രി വരാന്തയിൽ കുത്തിയിരിപ്പു സമരം നടത്തിയത്. ജോലിക്ക് കയറിയിട്ട് അഞ്ചുമാസമായി. ശമ്പളം കൃത്യമായി കിട്ടുന്നില്ലെന്നും രണ്ടു മാസത്തെ ശന്പളം കുടിശികയുണ്ടെന്നും രാജിത പറഞ്ഞു. ശമ്പളം ലഭിക്കാത്തതിനെ തുടർന്നു 10 ദിവസം മുമ്പ് ജോലിയിൽ നിന്നു പിരിയുന്നതായി ആശുപത്രി അധികൃതർക്ക് കത്തു കൊടുത്തിരുന്നു. സുഖമില്ലാത്ത മാതാവ് വീട്ടിലുണ്ട്.അമ്മയെ നോക്കുന്നതിനാൽ ഭർത്താവ് രാജീവിനു ജോലിക്കു പോകാനാവുന്നില്ല. അഞ്ചിലും മൂന്നിലും ഒന്നിലും പഠിക്കുന്ന കുട്ടികളുണ്ട്. പോലീസ് സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ഉടൻ ശമ്പളം നൽകാമെന്ന ഉറപ്പിന്മേൽ നഴ്സും ഭർത്താവും സമരം അവസാനിപ്പിച്ചു. ഇലക് ഷൻ കാരണമാണ് ശമ്പളം നൽകാൻ താമസിച്ചതെന്നു ആശുപത്രി സൂപ്രണ്ട് സുമി പറയുന്നു.
Read More