വൈക്കം: വേമ്പനാട്ടുകായലിൽ ജലനിരപ്പ് താഴുന്നത് വൈക്കം-തവണക്കടവ് ഫെറി സർവീസിനെ പ്രതികൂലമായി ബാധിക്കുന്നു. രാവിലെയാണ് ജലനിരപ്പ് അമിതമായി താഴുന്നത്.ജലനിരപ്പ് താഴുമ്പോൾ കായലിന്റെ വിവിധ ഭാഗങ്ങളിൽ മൺതിട്ടകൾ രൂപപ്പെടുകയാണ്. ചാലിലെ മൺകൂനകളിൽ തട്ടി ബോട്ടുകളുടെ യന്ത്രഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. വൈക്കം -തവണക്കടവ് ഫെറിയിൽ 20 മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസുണ്ട്. മൂന്നു ബോട്ടുകൾ സർവീസ് നടത്തുന്ന ഫെറിയിൽ ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് മറുകര കടക്കുന്നത്. കായലിലെ ബോട്ടുചാലിൽ രൂപപ്പെട്ട മൺകൂനകൾ ഡ്രഡ്ജ് ചെയ്ത് നീക്കി വൈക്കം -തവണക്കടവ് ബോട്ട് സർവീസ് സുരക്ഷിതവും സുഗമവുമാക്കുന്നതിനുള്ള നടപടികൾ ജലഗതാഗത വകുപ്പ് അധികൃതർ സ്വീകരിക്കണമെന്ന് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സുരേഷ്ബാബു ആവശ്യപ്പെട്ടു.
Read MoreCategory: Edition News
ഷെയർ നൽകാതെ മദ്യപിക്കാനെത്തി; മദ്യം ഒഴിച്ചു നൽകാതെ പറഞ്ഞയച്ചതിലെ വിരോധം; യുവാക്കളെ കുത്തിപ്പരിക്കേൽപ്പച്ചു
പയ്യന്നൂര്‍: മരണാനന്തര ചടങ്ങിനെത്തിയവർ കൂട്ടുകൂടി മദ്യപിക്കുന്നതിനിടെ മദ്യം ചോദിച്ചെത്തിയ ആളെ തിരിച്ചയച്ച വിരോധത്തിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. മൂന്നുപേർക്ക് കുത്തേറ്റു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പയ്യന്നൂരിനടുത്ത കുന്നരുവിലാണ് സംഭവം. അഴീക്കോട് സ്വദേശി കെ. ജിതിൻ, കൂടെയുണ്ടായിരുന്ന ഗോകുൽ, ഹരിദാസ് എന്നിവർക്കാണ് കുത്തേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് യദുവിന് മർദനമേറ്റു. കുത്തേറ്റ മൂന്നുപേരും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി. ജിതിനിന് നെഞ്ചത്തും ഗോകുലിന് കണ്ണിന് സമീപവും ഹരിദാസിന് തലയക്കും വയറിനുമാണ് കുത്തേറ്റത്. മദ്യപിക്കുന്നതിനിടെ തനിക്കു കൂടി വേണമെന്നാവശ്യപ്പെട്ട് രാഹുൽ എന്നയാൾ സമീപിച്ചപ്പോൾ നൽകാതെ തിരിച്ചയച്ച വിരോധത്തിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്നാണ് ചികിത്സയിൽ കഴിയുന്ന ജിതിന് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പയ്യന്നൂർ പോലീസ് സംഭവത്തിൽ കേസെടുത്തു.
Read Moreമുൻവൈരാഗ്യം; അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
കൊച്ചി: എറണാകുളം പനങ്ങാടില്‍ യുവാവിനെ വാക്കത്തി കൊണ്ട് അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പനങ്ങാട് നടുത്തുരുത്തി റോഡ് സതീശന്റെ മകന് സരൂപി് (36) നാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസി നടത്തുരുത്തി റോഡ് നടുത്തുരുത്തി പത്മനാഭന്റെ മകന് വിപിന്‍ദാസ് (49) നെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11.30 യോടെ വീടിന് മുന്നിലായിരുന്നു ആക്രമണം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സരൂപ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍പുണ്ടായ അടിപിടിക്കേസിലെ പ്രതിയാണ് വെട്ടേറ്റ സരൂപ്. ആ കേസിലെ പരാതിക്കാരനായിരുന്നു വിപിന്‍ദാസ്.
Read Moreപോൽ ആപ്പിൽ അക്കൗണ്ട് തുറക്കൂ, പോലീസ് സ്റ്റേഷനിൽ പോകാതെ മൈക്കിന് അനുമതി വാങ്ങാം
പരവൂർ: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ ഇനി പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ്സൈറ്റ് വഴിയോ ഇതിന് ആർക്കും അപേക്ഷ സമർപ്പിക്കാം.ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ മൈക്ക സാംഗ്ഷൻ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയവ അപ്ലോഡ് ചെയ്യുക. ഓൺലൈൻ ആയി ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്.. തുണ വെബ്സൈറ്റ് വഴി ആണെങ്കിലും മേൽ പറഞ്ഞിരിക്കുന്ന രീതി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം.സാധാരണ മൈക്ക് സാംഗ്ഷൻ അപേക്ഷകൾ അപേക്ഷിച്ച സ്ഥലത്തെ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അഥവാ ഡിവൈഎസ്പി ഓഫീസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കിൽ…
Read Moreവന്ദേഭാരത് നാലാം പതിപ്പ് വരുന്നു: മണിക്കൂറിൽ 350 കിലോമീറ്റർ വേഗം
പരവൂർ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ നാലാം പതിപ്പ് (4.0) അടുത്ത വർഷം അവസാനത്തോടെ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നു. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളവയായിരിക്കും ഈ ട്രെയിനുകൾ.2019 ഫെബ്രുവരിയിലാണ് വണ്ടേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ആദ്യ പതിപ്പ രാജ്യത്ത് അവതരിപ്പിച്ചത്. തുടർന്ന് 2022 സെപ്തംബറിൽ രണ്ടാം പതിപ്പും 2025ന്റെ അവസാന പാദത്തിൽ മൂന്നാം പതിപ്പും ഇന്ത്യൻ റെയിൽവേ വിജയകരമായി പുറത്തിറക്കി.വരാനിരിക്കുന്ന നാലാം പതിപ്പിനെ ലോകത്തിനെ തന്നെ ഏറ്റവും വേഗമേറിയ ട്രെയിനായി മാറ്റുക എന്ന ലക്ഷ്യത്തിലാണ് റെയിൽവേ മന്ത്രാലയം.അടുത്ത തലമുറയുടെ അതിവേഗ ട്രെയിൻ യാത്രയിൽ ഇന്ത്യൻ റെയിൽവേ നടത്തുന്ന ശ്രദ്ധേയമായ ചുവടുവയ് പായാണ് റെയിൽ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നത്. 2027 ന്റെ അവസാനം പുറത്തിറക്കാമെന്ന് പ്രതീക്ഷിക്കുന്ന വന്ദേഭാരത് നാലാം പതിപ്പ് സമർപ്പിത ഇടനാഴികളിൽ വളരെ ഉയർന്ന വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.വേഗം,…
Read Moreമൂന്നാർ വീണ്ടും തണുത്തുവിറയ്ക്കുന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച ശക്തം; താപനില മൂന്നു ഡിഗ്രിയിൽ താഴെ
മൂന്നാർ: ഇടവേളയ്ക്കുശേഷം മൂന്നാറിൽ വീണ്ടും കടുത്ത തണുപ്പ്. കഴിഞ്ഞ ദിവസം താപനില മൂന്നു ഡിഗ്രിയിൽ താഴെ എത്തിയതോടെ കടുത്ത തണുപ്പായിരുന്നു മൂന്നാർ ടൗണിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. പലയിടങ്ങളിലും മഞ്ഞുവീഴ്ച ശക്തമായിരുന്നു. ഒരിടവേളയ്ക്കു ശേഷമാണ് തെക്കിന്റെ കാശ്മീരിനെ തണുപ്പ് പുൽകിയത്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ തണുപ്പ് മൈനസ് ഡിഗ്രിയിൽ എത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 19 മുതൽ തുടർച്ചയായ നാലു ദിവസങ്ങളിലാണ് അതിശക്തമായ തണുപ്പ് അനുഭവപ്പെട്ടത്. കുണ്ടളയിൽ തണുപ്പ് മൈനസ് രണ്ടു ഡിഗ്രിവരെ എത്തിയിരുന്നു. തണുപ്പ് ശക്തമായതോടെ മൂന്നാറിൽ വീണ്ടും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷൻ കന്നിമല, ലക്ഷ്മി എന്നിവിടങ്ങളിലാണ് കൂടുതൽ പേരും എത്തുന്നത്. പുലർച്ചെ പുൽമേടുകളിലും മലനിരകളിലും എത്തി തണുപ്പ് ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണവും കുറവല്ല. പൊങ്കൽ പ്രമാണിച്ച് തമിഴ്നാട്ടിൽ അവധിക്കാലമായതിനാൽ അവിടെനിന്നാണ് കൂടുതൽ സഞ്ചാരികളും എത്തുന്നത്. രാത്രിയിലും പുലർച്ചെയും കനത്ത തണുപ്പാണെങ്കിലും പകൽ നല്ല…
Read Moreആദ്യം കൗതുകം, പിന്നെ ആശങ്ക… സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഗോപിനാഥന് നായര്‍ക്ക് കത്ത്
കോന്നി: ജീവിച്ചിരിക്കുന്ന അറുപതുകാരനെ മരിച്ചയാളാക്കി രേഖപ്പെടുത്തി സാമൂഹിക പെന്ഷന് നടപടികളുടെ ഭാഗമായി ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് അയച്ച സംഭവം വീട്ടുകാരിലും നാട്ടുകാരിലും കൗതുകവും ഒപ്പം ആശങ്കയും പരത്തി. പ്രമാടം പഞ്ചായത്ത് ഇളകൊള്ളൂര്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന മടൂര് മുരുപ്പേല്‍ ഗോപിനാഥന് നായര്‍ (60) എന്നയാളിനാണ് ഞെട്ടിക്കുന്ന കത്ത് ലഭിച്ചത്. സ്ഥിരമായി സാമൂഹിക പെന്ഷന് വാങ്ങുന്ന ഗോപിനാഥന് നായരുടെ നോമിനിയോട്, പെന്ഷന് നടപടികള്‍ക്കായി ഡെത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഇന്നലെ കൈയില്‍ കിട്ടിയ കത്ത് തുറന്ന് വായിച്ചപ്പോഴാണ് താന്‍ മരിച്ചവനായി മാറിയ വിവരം ഗോപിനാഥന് നായര്‍ അറിഞ്ഞത്. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ, പഞ്ചായത്തിന്റെ രേഖാപിശകാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവിച്ചിരിക്കുന്ന ആളെ മരിച്ചെന്നു രേഖപ്പെടുത്തി കത്ത് അയച്ച സംഭവം ഭരണസംവിധാനത്തിലെ അശ്രദ്ധയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം, ഇനി മരിക്കാനേ ബാക്കിയുള്ളൂ എന്ന…
Read Moreകുപ്രസിദ്ധ മോഷ്ടാക്കളായ കാമാക്ഷി ബിജുവും മകനും പിടിയില്‍; തൊടുപുഴ പോലീസ് പിടികൂടിയത് സാഹസികമായി
തൊടുപുഴ: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ അച്ഛനും മകനും പോലീസ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി വലിയപറമ്പില്‍ ബിജു(50), മകന് വിപിന്‍ ബിജു എന്നിവരാണ് പോലീസിന്റെ പിടിയിലായത്.തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെപ്പറ്റി അന്വേഷണം നടത്തിവരവേ കട്ടപ്പന പോലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് കാമാക്ഷി ബിജുവും മകന് വിപിനും ഒളിവിലാണെന്നുള്ള വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തൊടുപുഴ പോലീസ് ഇവര്‍ക്കായി അന്വേഷണം നടത്തിയത്. തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ അജീഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വളയുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇവരെ സാഹസികമായി…
Read Moreതൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ 105 വയസുകാരൻ അബ്ധുൾ അസീസ് ഇനി ഓർമ
വടക്കഞ്ചേരി: ജീവിതത്തിൽ ഒരു ദിവസംപോലും ആശുപത്രിയിൽ കിടക്കാതെ മരിക്കണമെന്ന ആഗ്രഹം നിറവേറിയാണ് വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നിലെ പഴക്കട ഉടമ ദാർസലാം മൻസിലിൽ അബ്ദുൾ അസീസ് (105) ഓർമയായത്. ഇന്നലെ രാവിലെയായിരുന്നു മരണം. വൈകുന്നേരം കബറടക്കം നടത്തി. ഭാര്യ: പരേതയായ സബൂറ. മക്കൾ: കാസിം, നബീസ, സഫിയ. മരുമക്കൾ: ഷമീറ, കമാൽ,നൂർമുഹമ്മദ്. മരിക്കുന്നതിനു തൊട്ടുമുമ്പുവരെ സാധാരണപോലെ കടന്നുപോയതായി മകൻ കാസിം പറഞ്ഞു. തൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ അബ്ദുൾ അസീസ് മരിക്കുംവരെ തൊഴിലിൽ കർമനിരതനായിരുന്നു. വീടിനോടുചേർന്നുള്ള വാഴപ്പഴക്കടയുടെ മുഖ്യ ചുമതലക്കാരനായിരുന്നു. കടയെന്നു പറഞ്ഞാൽ ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. സ്റ്റേഷനറി, ബേക്കറി, പലചരക്ക്, പച്ചക്കറികൾ, വാഴപ്പഴങ്ങൾ തുടങ്ങി കടയിൽ കിട്ടാത്തതൊന്നും തന്നെയില്ല. രാവിലെ തുടങ്ങുന്ന അബ്ദുൾ അസീസിന്റെ പണികൾക്ക് ശമനമാകണമെങ്കിൽ രാത്രിയാകും. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാരസമയത്തുമാത്രമാണ് കടയിൽനിന്നു മാറിനിൽക്കുക. ആശുപത്രി വീടിനു മുന്നിലാണെങ്കിലും ആ സ്ഥാപനവുമായി വലിയ അടുപ്പമൊന്നും…
Read Moreഅതിജീവിതയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്യു നേതാവിനെതിരേ പരാതി
പയ്യാവൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി ഉന്നയിച്ച അതിജീവിതക്കെതിരേ ഫേസ്ബുക്ക് പോസ്റ്റും ഫെനി നൈനാൻ പുറത്തുവിട്ട വാട്സ് ആപ്പ് ചാറ്റുകളും പോസ്റ്റ് ചെയ്ത കെഎസ്യു സംസ്ഥാന നിർവാഹ സമിതി അംഗം അൻസിൽ വാഴപ്പള്ളിക്കെതിരേ ഡിവൈഎഫ്ഐ പയ്യാവൂർ മേഖല സെക്രട്ടറി അശ്വന്ത് വിജയൻ പയ്യാവൂർ പോലീസിൽ പരാതി നൽകി. രാഹുലിനെതിരേ പരാതി നൽകുന്നത് പിൻവലിക്കാനാണ് അതിജീവിതമാരെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും സോഷ്യൽ മീഡിയ ഹരാസിങ്ങിലൂടെ അൻസിൽ വാഴപ്പള്ളി ശ്രമിക്കുന്നതെന്നും അശ്വന്ത് വിജയൻ പറഞ്ഞു.
Read More