പരവൂർ: വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് സാധാരണ യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ജനറൽ നോൺ ഏസി കോച്ചുകൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനംആധുനിക യാത്രാ സൗഹൃദ സൗകര്യങ്ങളുള്ള എൽഎച്ച്ബി ജനറൽ, നോൺ ഏസി കോച്ചുകളാണ് നിർമിക്കുന്നത്. ഈ സാമ്പത്തിക വർഷത്തെ (2025-26) കോച്ചുകളുടെ നിർമാണം അവസാന ഘട്ടത്തിൽ എത്താറായി. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ 4838പുതിയ എൽഎച്ച്ബി കോച്ചുകളാണ് പുറത്തിറക്കുക. ഇതിൽ 2817 എണ്ണം ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2021 എണ്ണം സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ്.2026-27 സാമ്പത്തിക വർഷത്തിൽ 4802 എൽഎച്ച്ബി കോച്ചുകൾ കൂടി നിർമിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 2638 എണ്ണം ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2164 എണ്ണം സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളുമാണ്.റെയിൽവേ അടുത്തിടെ നടത്തിയ പഠനത്തിൽ ദീർഘദൂര ട്രെയിനുകളിൽ അടക്കം ജനറൽ ടിക്കറ്റ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായതായാണ്…
Read MoreCategory: Edition News
തലശേരിയിൽ വൻ കഞ്ചാവുവേട്ട; 5 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തലശേരി: തലശേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസിനെയാണ് (33) എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്തുവച്ച് അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ് എന്നിവർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി വിൽപനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറുപൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. തലശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വില്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയാണ് വളരെ വിദഗ്ധമായി പിടികൂടിയത്. ലഹരിക്കടത്ത് നിരീക്ഷിക്കുന്നതിനായി കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ്, കേരള എക്സൈസ് സൈബർ വിംഗ് എന്നിവരുടെ സഹായവും ലഭിച്ചിരുന്നു. ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും…
Read More21 വര്‍ഷം മുമ്പ് റബര്‍ തോട്ടത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഏറ്റെടുത്ത് സിബിഐ
കൊച്ചി: പെരിന്തല്‍മണ്ണയിലെ റബര്‍ തോട്ടത്തില്‍ 21 വര്‍ഷം മുമ്പ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത് സിബിഐ. അന്വേഷണം ഏറ്റെടുത്തതായി കാണിച്ച് കൊച്ചി സിബിഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സംഭവത്തില്‍ കൊലയാളിയെയും മരിച്ച യുവതി ആരെന്നും പോലീസിന് ഇതുവരെയും കണ്ടെത്താനായിരുന്നില്ല. ന്നീട് അന്വേഷണം അവസാനിപ്പിച്ചിരുന്നു. പോലിസ് സംശയ നിഴലില്‍ നിര്‍ത്തിയ അബു എന്ന 76 കാരന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രദേശത്തെ വ്യവസായിയെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചുവെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Read Moreവാഹനങ്ങൾ തകർത്ത് കാട്ടാനയുടെ പരാക്രമം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെറുതോണി: വാഹനയാത്രക്കാർക്ക് നേരേ കാട്ടാനയുടെ പരാക്രമം. രണ്ടു വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി. യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. നേര്യമംഗലം – ഇടുക്കി സംസ്ഥാന പാതയിൽ കരിമണലിന് സമീപമാണ് കാട്ടാന വാഹനങ്ങൾക്കുനേരേ പാഞ്ഞടുത്തത്. കാറിനും ബൈക്കിനും നേരേ കാട്ടാനയുടെ ആക്രമണമുണ്ടായി.പൂപ്പാറ സ്വദേശിയുടെ കാറാണ് കാട്ടാന ആക്രമിച്ചത്. ആന ആക്രമിക്കാൻ എത്തുന്നതുകണ്ട് കാർ തിരിച്ചപ്പോൾ പിന്നാലെയെത്തി ഗ്ലാസ് അടിച്ചുതകർത്തു. ഇതേസമയം വെൺമണി സ്വദേശി ബൈക്കിൽ ഇതുവഴി വന്നു. ആന ഉടനെ അയാൾക്ക് നേരേ തിരിഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്കും ആന തകർത്തു. കാറിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണുണ്ടായിരുന്നത്.
Read Moreവിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; മലേഷ്യയിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് ഗോകുൽ
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍നിന്നും 22.50ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് എന്‍ഫോഴ്സമെന്റ് സംഘം അറസ്റ്റ് ചെയ്തു. മാവേലിക്കര വാത്തിക്കളം സ്വദേശിയും തിരുവല്ലയില്‍ താമസക്കാരനുമായ ശ്രീജഭവനത്തില്‍ ഗോകുല്‍ ഗോപാലന് (25) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍നിന്നു കടത്തിക്കൊണ്ടുവന്ന രാസലഹരിയുമായാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് സിഐ ടോണി ജോസിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന സംഘം ജയന്തി ജനത എക്സ്പ്രസില്‍നിന്നും ഇറങ്ങിയ ഗോകുലിനെ വിദഗ്ധമായി പിടികൂടികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ബംഗളൂരുവില്‍നിന്നു കടത്തിക്കൊണ്ടുവരുന്ന രാസലഹരി ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര മേഖലകളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇയാള്‍ വന്‍വിലയ്ക്കാണ് വിറ്റിരുന്നത്. നിരവധിതവണ രാസലഹരി കടത്തിക്കൊണ്ടുവന്നിരുന്നെങ്കിലും ആദ്യമായാണ് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതെന്ന് അന്വേഷണം സംഘം പറഞ്ഞു. മലേഷ്യയില്‍ മറൈന്‍ എന്‍ജിനിയറായിരുന്ന ഗോകുല്‍ രാസലഹരി ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്ത…
Read Moreകോടതിയിലെത്തിയത് പത്ത് ദിവസത്തിൽ താഴെ, വന്നാൽ ഉറക്കം: നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി.ബി. മിനിക്കെതിരെ വിചാരണ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.
Read Moreവിളക്കോട് ചാക്കാട് എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു; അക്രമത്തിനു പിന്നിൽ എസ്ഡിപിഐയെന്ന് എംഎസ്എഫ്
ഇരിട്ടി: വിളക്കോട് അയ്യപ്പൻകാവിന് സമീപം ചാക്കാട് എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് വെട്ടേറ്റു. ഇന്നലെ രാത്രി 10 ഓടെയാണ് ചാക്കാട്വച്ച് മുഹമ്മദ് നൈസാമിന് നേരെ അക്രമണം ഉണ്ടായത്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. കാലിനാണ് വെട്ടേറ്റത്. നൈസാമിന്റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ നൈസാമിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മേഖലയിൽ എംഎസ്എഫ്-എസ്ഡിപിഐ സംഘടനകൾ തമ്മിൽ ചെറിയ തർക്കങ്ങളും കൈയാങ്കളിയും നടന്നുവരികയാണ്. അതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണം. ആശുപത്രിയിൽ എത്തി ആക്രമണത്തിൽ പരിക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു.
Read Moreഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ ഏറ്റെടുക്കാൻ കോൺഗ്രസ്; സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ് ജോസഫ് ഗ്രൂപ്പ്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. രണ്ടു മണ്ഡലങ്ങളും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിര്‍ദേശം ഡിസിസി നേതൃത്വം കെപിസിസിക്കു കൈമാറിയിട്ടുണ്ട്. നിലവില്‍ ഏറ്റുമാനൂര്‍ , ചങ്ങനാശേരി സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് മത്സരിച്ചിരുന്നത്. രണ്ടിടങ്ങളിലും സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഇത്തവണ സീറ്റ് തിരിച്ചെടുക്കണമെന്ന് ആവശ്യം കോണ്‍ഗ്രസിനുളളില്‍ ശക്തമാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഏറ്റുമാനൂര്‍ മണ്ഡലം യുഡിഎഫിന് അനുകൂലമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നഗരസഭ. അയ്മനം, ആര്‍പ്പൂക്കര, കുമരകം, അതിരമ്പുഴ , നീണ്ടൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.തിരുവാര്‍പ്പ് മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് യുഡിഎഫിന് ആത്മവിശ്വാസം നല്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന വാദം ശക്തമാണ്. സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ് , ഡിസി സി പ്രസിഡന്റ് നാട്ടകം…
Read Moreകോഴിക്കോട് കുന്നമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ചു, മൂന്നു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കുന്നമംഗലത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കാർ യാത്രക്കാരായ രണ്ടുപേരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്. കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുന്നമംഗലം മുറിയനാലിലാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും താമരശേരി ചുരം ഇറങ്ങി വന്ന പിക്കപ്പ് ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.ശബ്ദം കേട്ടെത്തിയ നാട്ടുകാരും തൊലീസും ചേർന്നാണ് ഉടൻ രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന സഹായിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read Moreട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്ടോപ്, മൊബൈല്‍ ഫോൺ മോഷണം; നാലു പേര് അറസ്റ്റില്‍
കൊച്ചി: ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന നാലു പേരെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളില്‍ വീട്ടില്‍ രാജാശേഖരന്‍ (55 ) കലൂര്‍ പാവത്തിപ്പറമ്പില്‍ കുറുവന്ത്ര വീട്ടില്‍ മാര്ട്ടിന് (56) എന്നിവരെ ട്രെയിനില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ചതിനുംവെസ്റ്റ് ബംഗാള്‍ മുര്‍ഷിദ ബാദ് സ്വദേശികളായ നൂര്‍ അലി (24) നൂര്‍ ഇസ്ലാം ഷെയ്ക്ക് ( 25) എന്നിവരെ മൊബൈല്‍ ഫോണ്‍ മോഷണത്തിനും ആണ് എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഇ.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 10 ന് ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ നിന്നും കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്ടോപ് മോഷ്ടിച്ച കേസില്‍ ആണ് രാജാശേഖരനും മാര്‍ട്ടിനും പിടിയില്‍ ആയത്. ഇന്നലെ…
Read More