ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന എട്ടു ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അയൽ സംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അയൽസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്. ഇന്നലെ രാത്രി 8.30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന്…
Read MoreCategory: Edition News
ഈ ദുരിതം കാണാതെ പോവല്ലേ… വല്ലപ്പോഴേ വരൂ, വന്നലോ ചെളി കലങ്ങിയ മലിനജലം; ദുരിതത്തിൽ നൂറ്റവൻപാറ നിവാസികൾ
ചെങ്ങന്നൂർ: കാത്തിരുന്നു കിട്ടുന്ന തുള്ളിവെള്ളം കുടിക്കാനാവില്ലെന്ന് മാത്രമല്ല, തൊടാൻ പോലും അറയ്ക്കുന്ന അവസ്ഥ. നഗരസഭയിലെയും പുലിയൂർ പഞ്ചായത്തിലെയും നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന നൂറ്റവൻപാറ കുടിവെള്ള പദ്ധതിയിന്ന് നാട്ടുകാരുടെ കണ്ണീരായി മാറുകയാണ്. നവീകരണമില്ലാത്ത പദ്ധതി1969ൽ 150 ഓളം കുടുംബങ്ങളെ ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതിക്ക് ആറു പതിറ്റാണ്ടിനിപ്പുറവും കാര്യമായ വിപുലീകരണം ഉണ്ടായിട്ടില്ല. ഉപഭോക്താക്കളുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചിട്ടും പഴയ സംവിധാനങ്ങൾ ഉപയോഗിച്ചു തന്നെ ജലവിതരണം നടത്തുന്നത് പദ്ധതിയെ തളർത്തിയിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾക്കായി അടുത്തിടെ 12 ലക്ഷം രൂപ ചെലവാക്കിയെങ്കിലും അതിന്റെ ഗുണമൊന്നും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പിലൂടെ വരുന്നത് വിഷംവേനൽ കടുത്തതോടെ ജലസ്രോതസായ കിണറ്റിലെ ജലനിരപ്പ് താഴ്ന്നതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. പമ്പു ചെയ്യുമ്പോൾ കിണറിന്റെ അടിത്തട്ടിലെ ചെളിയും മാലിന്യവുമാണ് ജലസംഭരണിയിലേക്കെത്തുന്നത്. പൈപ്പിലൂടെ വരുന്നത് കടും നിറത്തിലുള്ള ചെളി കലങ്ങിയ വെള്ളമാണ്. ഉപയോഗിക്കാൻ പറ്റാത്ത വിധം രൂക്ഷമായ…
Read Moreഉത്സവ ലഹരിയിൽ പെരുന്ന… മന്നം ജയന്തി: ആഘോഷങ്ങള്‍ക്ക് തുടക്കമായി
ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 149ാംജയന്തി ആഘോഷങ്ങള്‍ ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനത്തോടെയാണ് തുടക്കമായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും സംഘടനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരണവും നടത്തി. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് സംഗീതക്കച്ചേരി, 6.30ന് ചലച്ചിത്രതാരം ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒമ്പതിന് മേജര്‍ സെറ്റ് കഥകളി നളചരിതം നാലാംദിവസം. ജയന്തിദിനമായ നാളെ രാവിലെ ഭക്തിഗാനാലാപം. ഏഴുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. വേദിയില്‍ ഏഴുമുതല്‍ വെട്ടിക്കവല കെ.എന്‍. ശശികുമാര്‍ അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി. രാവിലെ 8.30ന് സാന്ദ്രനന്ദലയം. 11ന് നടക്കുന്ന മന്നംജയന്തിസമ്മേളനം എംജി സര്‍വകലാശാല മുന്‍വൈസ് ചാന്‍സിലറും ദേശീയന്യൂനപക്ഷകമ്മീഷനംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. എന്‍എസ്എസ്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: കളത്തിലിറങ്ങാനൊരുങ്ങി സ്ഥാനാർഥികൾ; പ്രതീക്ഷയോടെ യുഡിഎഫ്; നേതൃയോഗം ചേരാതെ എല്‍ഡിഎഫ്; ബിജെപി ലിസ്റ്റ് ഉടന്‍
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു നാലു മാസം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികളെ ഒരു മുഴം മുന്നേ കളത്തിലിറക്കാന്‍ മുന്നണികള്‍. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയം നിയമസഭയിലും ആവര്‍ത്തിക്കാനായാല്‍ ജില്ലയില്‍ വൈക്കം ഒഴികെ മണ്ഡലങ്ങള്‍ പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ തവണ വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. തദ്ദേശത്തിലെ ദയനീയ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെ ജനസമ്പര്ക്കങ്ങളിലേക്കു കടക്കുകയാണ് എല്‍ഡിഎഫ്. കാര്‍ഷികപ്രശ്നങ്ങള്‍, ശബരിമല സ്വര്‍ണക്കവര്‍ച്ച തുടങ്ങിയവ വോട്ടര്‍മാരിലുണ്ടാക്കിയ അമര്‍ഷം എങ്ങനെ മറികടക്കുമെന്നതാണ് എല്‍ഡിഎഫിലെ ആശങ്ക. നിയമസഭയില്‍ അഞ്ചു മുതല്‍ പത്തു വരെ സീറ്റുകള്‍ പിടിക്കാനാണ് ബിജെപിയുടെ നീക്കം. പ്രതീക്ഷയോടെ യുഡിഎഫ്സിറ്റിംഗ് യുഡിഎഫ് എംഎല്‍എമാരെല്ലാം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പകരം ജോസഫ് വിഭാഗത്തിന് പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ നല്‍കും. എന്നാല്‍ ജോസഫ് വിഭാഗത്തിന് ഇതിനോട്…
Read Moreസാമ്പത്തിക പ്രതിസന്ധി; സിവില്‍ പോലിസ് ഓഫീസര്‍ പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കിയ നിലയില്‍
മുഹമ്മ: മുഹമ്മ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുഹമ്മ പള്ളിത്തറ വെളിയില്‍ സന്തോഷ്കുമാര്‍ (44) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് സന്തോഷ്കുമാര്‍ വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഭാര്യ രേഖ പോലീസ് സ്റ്റേഷനില്‍ വിളിച്ച് തിരക്കി. പോലീസുകാര്‍ അന്വേഷിച്ച് കിട്ടാതെ വന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ നോക്കിയാണ് കണ്ടെത്തിയത്. സ്റ്റേഷന് മുകളിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക വിഷമതയാണ് കാരണമെന്ന് കാണിച്ച് കത്ത് എഴുതി വെച്ചിരിന്നു. ആലപ്പുഴ കളര്‍കോട് സ്വദേശിയാണ് സന്തോഷ് കുമാര്‍. മക്കള്‍: മാളവിക, മിത്ര.
Read Moreശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രസംഗം; എം. സ്വരാജിനെതിരേ കോടതി റിപ്പോർട്ട് തേടി
കൊല്ലം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം സ്വരാജ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് കൊല്ലം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. 2018ലെ പ്രസംഗത്തിന്റെ വീഡിയോ സഹിതമായിരുന്നു പരാതി.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു എന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം. സ്വരാജിന്റെ പ്രസംഗം. വിഷയത്തില്‍ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വിഷ്ണു സുനില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
Read Moreകഴക്കൂട്ടത്ത് നാലു വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകം അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി തന്‍ബീര്‍ ആലത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. നാലു വയസുകാരന് ഗില്‍ദറിനെയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴക്കൂട്ടം പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ ഇടയായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മരിച്ചനിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
Read Moreപോലീസിനെ കബളിപ്പിച്ച് മുങ്ങിയ പ്രതിവര്ഷങ്ങള്ക്കു ശേഷം നാട്ടിലെത്തി; കൈയോടെ പിടികൂടി പോലീസ്
ചിറ്റാര്‍: വര്‍ഷങ്ങളായി പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞു വന്ന പ്രതി ചിറ്റാര്‍ പോലീസിന്റെ പിടിയിലായി. സീതത്തോട് ഗുരുനാഥന് മണ്ണ് സ്വദേശിയായ പുത്തന്‍വീട്ടില്‍ ഷാജി(50) ആണ് പിടിയിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് കൈവശം വച്ചതിന് ചിറ്റാര്‍ പോലീസും ചാരായം വാറ്റുന്നതിന് 300 ലിറ്റര്‍ വാഷ് കൈവശം സൂക്ഷിച്ചതിന് എക്സൈസും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി കഴിഞ്ഞ ഒരു വര്‍ഷമായി ബെല്ലാരി, സൂറത്ത് എന്നീ സ്ഥലങ്ങളിലായി കഴിഞ്ഞു വരികയായിരുന്നുവെന്ന് പറയുന്നു. തുടര്‍ച്ചയായ അന്വേഷണത്തില്‍ ഇയാള്‍ നാട്ടിലെത്തിയിട്ടുള്ളതായി വിവരം ലഭിച്ചു. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്്ഐ അനില്‍ കുമാര്‍, എഎസ്ഐ അനില്‍, സിപിഒ മാരായ അജിത്ത്,സജിന്‍ എന്നിവര്‍ അടങ്ങിയ സംഘം സീതത്തോട്ടില്നിന്നു ഷാജിയെ പിടികൂടി. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി.
Read Moreകെഎസ്എഫ് ഇ ബ്രാഞ്ചിൽ മുക്കുപണ്ടം പണയംവച്ച് തട്ടിയെടുത്തത് ഒന്നര ലക്ഷത്തിനടുത്ത് രൂപ; പ്രതികൾ പോലീസ് പിടിയിൽ
തുറവൂർ: കെഎസ്എഫ്ഇയുടെ തുറവൂർ ബ്രാഞ്ചിൽ കുത്തിയതോട് സ്വദേശി മത്തായി വർഗീസ് എന്ന് പരിചയപ്പെടുത്തി മുക്കുപണ്ടം പണയം വച്ച് 1,40,000 രൂപ കൈപ്പറ്റി കടന്നുകളഞ്ഞ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടി. എറണാകുളം രായമംഗലം പുല്ലുവഴി കാളംമാലിയിൽ എൽദോ വർഗീസ്, ഞെഴുവങ്കൻ വീട്ടിൽ ജിബി (48), എറണാകുളം വാരപ്പെട്ടി പാറയിൽക്കുടി ചാലിൽ ബിജു സി.എ.(48) എന്നിവരാണ് പോലീസ് പിടിയിലായത്. വികലാംഗനായി അഭിനയിച്ചാണ് മത്തായി വർഗീസ് എന്ന വ്യാജപേരിൽ എൽദോ വർഗീസെത്തിയത്. ഇയാളോട് വീടിന്റെ ലോക്കേഷൻ കെഎസ്എഫ്ഇ യുടെ തുറവൂർ ബ്രാഞ്ച് അസിസ്റ്റന്റ് മാനോജർ ചോദിച്ചപ്പോൾ ഇയാൾ സംസാരിക്കാൻ പ്രയാസമുള്ള രീതിയിൽ പെരുമാറുകയായിരുന്നു. പീന്നീട് സംശയം തോന്നി ബ്രാഞ്ച് മാനേജർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം പണയം വച്ചതായി കണ്ടെത്തിയത്. മൂന്നാം പ്രതിയായ ബിജുവാണ് കൈവശമുളള മൊബൈല്‍ ഫോണുപയോഗിച്ച് ഫേക്ക് ആധാര്‍ ആപ്പില്‍ കയറി എൽദോ വർഗീസിന്റെ പേരിൽ വ്യാജ ആധാർ കാർഡ്…
Read Moreയുവാവിനെ കാർ തട്ടിയതിന്റെ പേരിൽ ഡ്രൈവർക്ക് ക്രൂരമർദനം; യുവാവിന് കാഴ്ച നഷ്ടമായി
ഹരിപ്പാട്: റോഡ് മുറിച്ച് കടക്കാൻനിന്ന യുവാവിനെ കാർ തട്ടിയതിന്റെ പേരിൽ ഡ്രൈവർക്ക് ക്രൂരമർദനം.ആറാട്ടുപുഴ നല്ലാണിക്കൽ കുളങ്ങരശേരിൽ അനിൽകുമാറിന്റെ മകൻ അനുവിനെയാണ്(29) ആറാട്ടുപുഴയിൽ ഒരുകൂട്ടം യുവാക്കൾ ക്രൂരമായി തല്ലിച്ചതച്ചത്. ആറാട്ടുപുഴ ലക്ഷംവീട്ടിൽ ഷാനവാസിന്റെ മകൻ അമീറിനാണ് (20) കാറിടിച്ചു പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞദിവസം രാത്രി എട്ടേ മുക്കാലോടെ ബസ് സ്റ്റാൻഡിനു വടക്ക് എസി പള്ളി ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. തൃക്കുന്നപ്പുഴയിൽനിന്നു ഭക്ഷണം വാങ്ങി മടങ്ങി വരുമ്പോഴായിരുന്നു അപകടം. കാറിന്റെ മിറർ റോഡ് അരികിൽനിന്ന അമീറിന്റെ ശരീരത്തിൽ തട്ടുകയും നിലത്ത് വീഴുകയും ചെയ്തു. ഉടനെ തന്നെ കാർ റോഡ് അരികിലേക്ക് മാറ്റിനിർത്തി പരിക്കേറ്റ ആളിനെ ആശുപത്രിയിൽ എത്തിക്കാനായി തയാറെടുക്കുമ്പോൾ സമീപത്തുണ്ടായിരുന്ന ഒരു സംഘം യുവാക്കൾ എത്തി ക്രൂരമായി മർദിക്കുകയായിരുന്നു. കമ്പിവടിക്ക് തലയ്ക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മരത്തടികൾ കൊണ്ടും കല്ലുകൾ കൊണ്ടും ആക്രമിച്ചു.…
Read More