തൃശൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ടുചെയ്യാൻ സിപിഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തതായി ലീഗ് സ്വതന്ത്രൻ പറയുന്ന ശബ്ദരേഖ പുറത്ത്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽനിന്ന് വിജയിച്ച ഇ.യു. ജാഫർ കോണ്‍ഗ്രസ് നേതാവിനോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്. പ്രസിഡന്റ്് തിരഞ്ഞെടുപ്പിന് തലേന്നായിരുന്നു സംസാരം. എൽഡിഎഫിനും യുഡിഎഫിനും ഏഴ് വീതം അംഗങ്ങൾ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ ജാഫർ കൂറുമാറി വോട്ട് ചെയ്തതോടെ എൽഡിഎഫ് വിജയിച്ചിരുന്നു. അടുത്ത ദിവസം ജാഫർ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. “”-എന്റെ ലൈഫ് സെറ്റിലാക്കാൻ വേണ്ടിയിട്ടാണ് ഞാൻ ജീവിക്കുന്നത്. അതിനുള്ള ഒരു ഓപ്ഷൻ വരികയാണ്. ഇവിടെ 50 ലക്ഷമാണിപ്പോ ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും റുപ്യ അല്ല. ഇയ്യാണേൽ അന്റെ കണ്ണ് മഞ്ഞളിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്. പ്രസിഡന്റെന്ന് പറയുന്പോ നീ എന്താ വിചാരിച്ചത്? അതിന്റെ…
Read MoreCategory: Edition News
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍; കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു
കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 9.15നു കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയാണു സന്ദര്‍ശനം നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. ക്രിസ്മസ് ആരാധനയ്ക്കിടെ മഹാരാഷ്ട്രയില്‍ സിഎസ്ഐ പുരോഹിതനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാവിലെ മന്നം ജയന്തിയോടുബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
Read Moreഭർതൃവീട്ടിൽ യുവതിയുടെ തൂങ്ങിമരണം; മകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സത്യഗ്രഹവുമായി മാതാപിതാക്കൾ
ആലപ്പുഴ: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പുതുവർഷത്തിൽ കളക്ടറേറ്റിനു മുന്നിൽ നിരാഹാര സത്യഗ്രഹവുമായി കാഴ്ചപരിമിതരായ ദമ്പതികൾ. കലവൂർ തകിടിവെളിയിൽ ബി.ബി. ജയരാജ് (58), ഭാര്യ ഷീല (54) എന്നിവരാണ് നിരാഹാര സമരവുമായി എത്തിയത്. ഇവരുടെ ഇളയ മകൾ രേഷ്മയെ കഴിഞ്ഞ സെപ്റ്റംബർ 17നാണ് തത്തംപള്ളിയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുഖത്തെ അടികൊണ്ട പാടുപോലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഫാനിൽ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭർത്താവോ മാതാപിതാക്കളോ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും കുടുംബാംഗങ്ങളുടെ മൊഴികൾ പരസ്പര വിരുദ്ധമായിരുന്നെന്നും രേഷ്മയുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതി തള്ളിയതാണെന്നും പ്രതികളെ ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നോർത്ത് പോലീസ് തയാറായിട്ടില്ലെന്നും കുടുംബം പറയുന്നു.ജയരാജിന് ഭാഗികമായും ഭാര്യ ഷീലയ്ക്ക് പൂർണമായും കാഴ്ചശക്തിയില്ല. പ്രതികൾ എവിടെയുണ്ടെന്ന് വിവരം നൽകിയാൽ അറസ്റ്റ് ചെയ്യാമെന്നാണ്…
Read Moreസീരിയൽ നടൻ സിദ്ധാർഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ മരിച്ചു
ചിങ്ങവനം: സീരിയൽ നടൻ ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഒരാഴ്ച മുൻപ് നാട്ടകം കോളജ് ജംഗ്ഷന് സമീപം എംസി റോഡിലാണ് അപകടം നടന്നത്. ഉപ്പും മുളകും താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. സംഭവത്തെത്തുടർന്ന് നാട്ടുകാർ നടനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Read Moreനിരങ്ങിനിരങ്ങി കെഎസ്ആർടിസി; 15 വര്‍ഷത്തിലേറെ പഴക്കമുള്ള 1261 ബസ്
കോട്ടയം: സംസ്ഥാനത്ത് എട്ടര പതിറ്റാണ്ടിന്റെ ട്രാക്ക് റിക്കാര്‍ഡുള്ള കെഎസ്ആര്‍ടിസിയുടെ കിതപ്പ് ഉടനെയൊന്നും തീരില്ല. കാലപ്പഴക്കംച്ചെന്ന അണ്‍ഫിറ്റ് ബസുകളിലാണ് ആനത്തലയെടുപ്പോടെ സര്‍വീസ്. ആകെ 4,717 ബസുകളുള്ളതില്‍ 1261 എണ്ണവും പതിനഞ്ച് വര്‍ഷത്തിനു മുകളില്‍ പഴഞ്ചനാണ്. ഓടി പഴഞ്ചനായ ഈ ബസുകള്‍ പിന്‍വലിക്കേണ്ട കാലം കഴിഞ്ഞു. അഞ്ചു വര്‍ഷം സൂപ്പര്‍ ഫാസ്റ്റായും എട്ടു വര്‍ഷത്തോളം ഫാസ്റ്റ് പാസഞ്ചറുമായി ഓടിയശേഷം വേണ്ടത്ര അറ്റുകുറ്റപ്പണിയോ ഫിറ്റ്നസോ ഇല്ലാതെ ഇവ കിതപ്പോടെ ഓര്‍ഡിനറി സര്‍വീസിലാണ്. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന, കട്ടപ്പന-ചങ്ങനാശേരി ഉള്‍പ്പെടെ ദിവസം 400 കിലോമീറ്റർ വരെ ഇവ ഓടിക്കുന്നു. ഒന്‍പത് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ആകെ ബസുകള്‍ 673 എണ്ണം മാത്രം. ഒന്‍പത് വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ പഴകിയവ 857 എണ്ണം. 698 ബസുകളുടെ പഴക്കം പതിനാലിനും പതിനഞ്ചിനുമിടയിലാണ്. 12 മുതല്‍ 13 വരെ വര്‍ഷം പഴകിയ 519 ബസുകള്‍. 13…
Read Moreകാട്ടുതേനീച്ചയുടെ ആക്രമണം; സ്വന്തം രക്ഷനോക്കാതെ വയോധികനെ രക്ഷിച്ച രഞ്ചനയെ ആദരിച്ച് കുടുംബ കൂട്ടായ്മ
മാഹി: കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നിന്ന് വയോധികനെ രക്ഷിച്ച പന്തക്കലിലെ ഞേറക്കോൾ “സമത’യിലെ രഞ്ചനയെ കുന്നുമ്മൽപ്പാലം കുടുംബ കൂട്ടായ്മ ആദരിച്ചു. കൂട്ടായ്മയിലെ അംഗമായ രഞ്ചനയെ പുതുവത്സര ആഘോഷത്തിനിടെ കൂട്ടായ്മ പ്രസിഡന്റ് എൻ. ഉണ്ണി പൊന്നാട അണിയിച്ച് ഉപഹാരം നൽകി. പി.കെ. സുജൻ അധ്യക്ഷത വഹിച്ചു. സിഗേഷ് ഞേറക്കോൾ, പി.കെ. സജീവ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ നവമ്പർ 26നായിരുന്നു സംഭവം. കൂത്തുപറമ്പ് കിണവക്കൽ സ്വദേശി 70 കാരനായ രാജനെയാണ് രഞ്ചന രക്ഷിച്ചത്. രാജൻ പന്തക്കലിലെ ജോലി സ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് തേനീച്ചക്കൂട്ടം രഞ്ചനയുടെ വീടിന് സമീപം വച്ച് ആക്രമിച്ചത്. രഞ്ചന സ്വന്തം രക്ഷപോലും നോക്കാതെ സാഹസികമായി ഇയാളെ രക്ഷപ്പെടുത്തി സ്വന്തം കാറിൽ കയറ്റി തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Read Moreമോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ; കേരളത്തിൽ നിയമവാഴ്ച തകർന്നിരിക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: കേന്ദ്രം ഭരിക്കുന്ന മോദിയും സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണെന്നും ജനവിരുദ്ധ സർക്കാരുകളെ താഴെയിറക്കണമെന്നും മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർജില്ലാ വാർഷിക കൗൺസിൽ ജവഹർ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിണറായി മോദിയിലേക്കുള്ള പാലമാണ്. മോദി സർക്കാരിന്റേതിനു സമാനമായ ഭരണമാണ് പിണറായി സർക്കാരിന്റേതും. കേരളത്തിൽ നിയമവാഴ്ച തകർന്നിരിക്കുന്നു. സത്രീകൾ അതിക്രമങ്ങൾക്കിരയാകുന്നു, സാധാരക്കാർ, ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ എന്നിവരുടെ അവകാശങ്ങളും ആവശ്യങ്ങളും സർക്കർ അവഗണിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കെഎസ്എസ്പി എ ജില്ലാ പ്രസിഡന്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.സി വർഗീസ്, സെക്രട്ടറിമാരായ കെ.രാമകൃഷ്ണൻ, രവീന്ദ്രൻ കൊയ്യോടൻ, ജില്ലാ സെക്രട്ടറി പി സുഖദേവൻ, ട്രഷറർ എം.പി കൃഷ്ണദാസ്, വനിതാ ഫോറം ജില്ലാ…
Read Moreമട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന സംഭവം; പാലക്കാട് സ്വദേശി അറസ്റ്റിൽ
മമട്ടന്നൂർ: തെരൂർ പാലയോട് അടച്ചിട്ട വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തെരൂർ പാലയോട്ടെ പൗർണമിയിൽ ടി.നാരായണന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബംഗളൂരുവിലെ വീട്ടിൽ പോയപ്പോഴായിരുന്നു കവർച്ച നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. തുടർന്ന്, നാരായണൻ മട്ടന്നൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് മോഷണം പോയിരുന്നത്. വീടിന്റെ താഴത്തെ നിലയിലും മുകളിലത്തെ നിലയിലെയും കിടപ്പുമുറിയിലെ അലമാരയിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങൾ അടക്കം പുറത്ത് വാരിവലിച്ചിട്ടായിരുന്നു സ്വർണവും പണവും കവർന്നത്.…
Read Moreപുതുവർഷത്തലേന്ന് ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളുടെ മക്കൾക്ക് ദാരുണാന്ത്യം
എടത്വ: സഹോദരങ്ങളുടെ മക്കള്‍ സഞ്ചരിച്ച സ്കൂട്ടറും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്‍ഡ് പോച്ച തുണ്ടത്തില്‍ മധുസൂദനന്റെയും സരളയുടെയും മകന് മണിക്കുട്ടന് (മനു-29), പതിമൂന്നിൽ ചിറ സുരേഷിന്റെ മകന് സുബീഷ് (27) എന്നിവരാണ് മരിച്ചത്. എടത്വ-തകഴി റോഡില്‍ പച്ച ജംഗ്ഷന് സമീപം ഇന്നലെ രാത്രി 8.15 യോടെയായിരുന്നു അപകടം. തകഴി ഭാഗത്തു നിന്നുവന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എടത്വ ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നെഞ്ചത്ത് ഗുരുതരപരിക്കേറ്റ മണിക്കുട്ടന് തൽക്ഷണം തന്നെ മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയാണ് മരിച്ചത്.എടത്വ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മണിക്കുട്ടന്റെ അമ്മ സരളയുടെ സഹോദരനാണ് സുബീഷിന്റെ പിതാവ് സുരേഷ്. മണിക്കുട്ടൻ കെട്ടിടം പണിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയാണ്. സുബീഷ് ജെസിബി ഓപ്പറേറ്റർ ആണ്.
Read Moreട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്നയാൾ വെള്ളൂർ പോലീസിന്റെ പിടിയിലായി; മോഷ്ടിച്ച ബാഗും പണം ഉടമയ്ക്ക് നൽകി
വൈക്കം: ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്നയാൾ വെള്ളൂർ പോലീസിന്റെ പിടിയിലായി. കരമന ചെറുകാട് ശരത് ഭവനിൽ മുരുകനാ(57)ണ് പിടിയിലായത്. വെള്ളൂർ പോലീസിന്റെ പരിശോധനയ്ക്കിടെ കഴിഞ്ഞ രാത്രി സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ട്രെയിനിൽ മോഷണം നടത്തിയ ബാഗ് കണ്ടെത്തിയത്. ഇതിൽ യാത്രക്കാരന്റെ ഫോണും പണവും കണ്ടെത്തി. ഫോണിന്റെ ഉടമയുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ബാഗ് മോഷ്ടിക്കപ്പെട്ടതറിഞ്ഞത്. 8000 രൂപയും ഫോണും മറ്റ് സാധനങ്ങളും ബാഗിൽ ഉണ്ടായിരുന്നതായി ഉടമ പറഞ്ഞെങ്കിലും ഫോണും 4000ത്തോളം രൂപയുമാണ് മോഷ്ടാവിൽനിന്ന് കണ്ടെത്താനായത്. മുരുകനെ റെയിൽവേ പോലീസിന് കൈമാറി. ഇയാൾ ട്രെയിനിൽ സ്ഥിരം മോഷണം നടത്തുന്നയാളാണെന്നു റെയിൽവേ പോലിസ് പറഞ്ഞു.
Read More