ഗാന്ധിനഗര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആര്‍പ്പൂക്കര വില്ലൂന്നി കുളങ്ങരപ്പറമ്പില്‍ സോജുമോന് സാബു (23) ആണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ ഗാന്ധിനഗര്‍ കുരിശുപള്ളി ജംഗ്ഷന് ഭാഗത്തു വച്ച് വിവിന് വിശ്വനാഥന് എന്നയാള്‍ ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കുകയും ഐസിഎച്ച് ഭാഗത്തുള്ള വീട്ടില്‍ കൊണ്ടുപോയി വടികൊണ്ട് തലയ്ക്കുപിന്നിലിടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇയാളുടെ ബാഗിലുണ്ടായിരുന്ന 1140 രൂപയും 490 രൂപ വില വരുന്ന മദ്യവും കവരുകയും 3600 രൂപ വില വരുന്ന ഹെഡ് മസാജര്‍ നിലത്തടിച്ച് പൊട്ടിച്ചു നശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് സോജുമോന് സാബു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ നേരിട്ടയാളുമാണ് സോജു.
Read MoreCategory: Edition News
വ്യൂ പോയിന്റിൽനിന്നു വീണ് യുവാവ് മരിച്ചു
കോഴിക്കോട്: വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണ് യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്. വ്യൂ പോയിന്റിൽനിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തിൽ കമ്പ് തറച്ചുകയറുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിന്റിൽനിന്നു യുവാവ് വീണതായി പോലീസിനു വിവരം ലഭിക്കുന്നത്. പോലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാൽ ഇവിടെ പോലീസ് നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.
Read Moreതുടര്‍ഭരണം ഉറപ്പിക്കാന്‍ എല്‍ഡിഎഫ് കേരളയാത്ര ഫെബ്രുവരി ഒന്നു മുതല്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും. വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപിയും തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ജാഥ നയിക്കും. ജാഥയുടെ വൈസ് ക്യാപ്റ്റന്മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും. എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍…
Read Moreക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട്; 4 പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ഡാര്‍ക്ക്നെറ്റും ക്രിപ്റ്റോ കറന്‍സിയും ഉപയോഗിച്ച് കോടികളുടെ മയക്കുമരുന്ന് ഇടപാടുകളില്‍ നാലു പ്രതികള്‍ക്കെതിരെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ജൂണ്‍ 28ന് യുകെയില്‍ നിന്നും തപാലിലെത്തിയ മൂന്ന് പാഴ്സലുകളില്‍ നിന്നും 280 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പാഴ്സലിലെ വിലാസക്കാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണ് എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 847 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും കണ്ടെത്തിയ കേസിലാണ് എന്‍സിബി കൊച്ചി ഓഫീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂവാറ്റുപുഴ സ്വദേശികളായ എഡിസണ് ബാബു, സഹായി അരുണ്‍ തോമസ്, യുകെയില്‍ താമസിക്കുന്നസന്ദീപ്, ഓസ്ട്രേലിയില്‍ കഴിയുന്ന വടക്കന്‍ പറവൂര്‍ സ്വദേശി ദീപക് എന്നിവരാണ് പ്രതികള്‍. വിദേശത്തുനിന്ന് നിയമവിരുദ്ധമായി ഇറക്കുമതി നടത്തുക, മാരകമായ ലഹരിമരുന്ന് കൈവശംവയ്ക്കുകയും വിനിമയംനടത്തുകയും ചെയ്യുക, അനധികൃത പണമിടപാടുകള്‍ നടത്തുക, മയക്കുമരുന്ന് വ്യാപാരത്തിന് ഗൂഢാലോചന നടത്തുക…
Read Moreമുല്ലപ്പെരിയാർ റോബോട്ടിക് പരിശോധന; റിപ്പോർട്ട് ഉടൻ കൈമാറും
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും സ്ഥിരതയുമായി ബന്ധപ്പെട്ട റോബോട്ടിക് പരിശോധന (ആർഒവി- റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ)യുടെ റിപ്പോർട്ട് ഉടൻതന്നെ ഉന്നതാധികാര സമിതിക്ക് കൈമാറും. അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങൾ പരിശോധിച്ചതിന്റെ വിശദമായ റിപ്പോർട്ടാണ് കൈമാറുക. തമിഴ്നാട്-കേരള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരാഴ്ചകൊണ്ടാണ് പരിശോധന പൂർത്തിയാക്കിയത്. ദേശീയ അണക്കെട്ട് സുരക്ഷാ അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിനായി സുപ്രീംകോടതി നിർദേശപ്രകാരം അനിൽ ജെയിൻ അധ്യക്ഷനായ നിരീക്ഷണസമിതി നിലവിലുണ്ട്. ഈ സമിതിയുടെ നിർദേശപ്രകാരമാണ് അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങളുടെ ബലം പരിശോധിക്കാൻ തീരുമാനിച്ചത്. ഡിസംബർ 22 മുതൽ ന്യൂഡൽഹിയിലെ സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ ഗവേഷകരായ മനീഷ് ഗുപ്ത, സർവേദി, സെന്തിൽ, വിജയ്, ഡോ. ജാലെ ലിംഗസ്വാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാർ ശർമ എന്നിവരടങ്ങുന്ന സംഘം ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തുകയായിരുന്നു. 1,200 അടി നീളമുള്ള അണക്കെട്ടിനെ 100…
Read Moreഎറണാകുളം ബ്രോഡ്വേയില് വന്‍ തീപിടിത്തം; ആളപായമില്ല; അഞ്ച് കടകള്‍ കത്തിനശിച്ചു
കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ വന്‍ തീപിടിത്തം. നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്വേയില് ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വില്‍ക്കുന്ന അഞ്ചോളം കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 12.45 ഓടെയായിരുന്നു സംഭവം. ശ്രീധര്‍ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാന്‍സി സാധനങ്ങളും ഉള്ള കടകളായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. ആളപായമില്ല. പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് എറണാകുളം ക്ലബ് റോഡിലെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ ആര്. അഭിജിത്ത്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി.എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ക്ലബ് റോഡ് ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റുകളും ഗാന്ധിനഗറില്‍ നിന്ന് മൂന്നു യൂണിറ്റുകളും ആലുവ, മട്ടാഞ്ചേരി, വൈപ്പിന്‍, തൃക്കാക്കര, ഏലൂര്‍, നോര്‍ത്ത് പറവൂര്‍, അരൂര്‍, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റു വീതവും എത്തി രണ്ടര…
Read Moreമകരവിളക്ക് മഹോത്സവത്തിന് ഇന്ന് നട തുറക്കും: മകരവിളക്കു കാലത്തെ പൂജകൾ നാളെ പുലർച്ചെ 3നു തുടങ്ങും
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറക്കും. ഇന്നു പ്രത്യേക പൂജകളുണ്ടാകില്ല. നാളെ പതിവ് പൂജകള്‍ക്ക് പുറമേ നെയ്യഭിഷേകവും ആരംഭിക്കും. മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 11ന് എരുമേലി പേട്ടതുള്ളല്‍ നടക്കും. 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 13ന് പന്പാസദ്യയും പന്പാവിളക്കും നടക്കും. 14ന് ആണ് മകരവിളക്ക്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനുവരി 20നു രാവിലെ നട അടയ്ക്കും. ഭക്തജനത്തിരക്ക് ഏറുന്ന മകരവിളക്കു കാലയളവിലേക്ക് ദേവസ്വം ബോര്‍ഡിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ കൂടാതെ നിശ്ചിത എണ്ണം സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങളും മകരവിളക്ക് കാലത്ത് തുടരും.
Read Moreചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു: മയക്കുവെടിവച്ച് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു
പത്തനംതിട്ട: ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു. ആൾത്താസമില്ലാത്ത വീടിന്റെ കിണറ്റിലാണ് ഇന്നു രാവിലെ കടുവയെ കണ്ടെത്തിയത്. കടുവയുടെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ കിണറിനുസമീപത്തേക്ക് എത്തുകയായിരുന്നു. വിവരം അറിഞ്ഞു വനപാലകരും പോലീസും സ്ഥലത്തെത്തി. കടുവയെ മയക്കുവെടിവച്ച് പുറത്തെത്തിക്കാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചു. വടശേരിക്കര കുമ്പളത്താമണ്ണില്‍ കഴിഞ്ഞയാഴ്ചയാണ് മറ്റൊരു കടുവ കൂട്ടില്‍ കുടുങ്ങിയത്. പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കടുവയെ പിന്നീട് തൃശൂര്‍ മൃഗശാലയിലേക്കു കൊണ്ടുപോയി.
Read Moreതെറ്റായ വഴി നിർദേശിച്ച് ഗൂഗുൾ; കണ്ടെയ്നർ ലോറിക്ക് വഴിതെറ്റി ജനവാസമേഖലയിലെ വൈദ്യുതകന്പികൾ തകർത്തു
ചങ്ങനാശേരി: വാഹനം കയറ്റിവന്ന കണ്ടെയ്നർ ലോറിക്കു വഴിതെറ്റി വൈദ്യുത, ഇന്റർനെറ്റ് കേബിളുകൾ തകർത്തു. കെഎസ്ഇബിയുടെ സമയോചിത ഇടപെടൽമൂലം വലിയ അപകടം ഒഴിവായി. ഇന്നലെ പുലർച്ചെ ഒന്നിന് ചേതക് കമ്പനിയുടെ വാഹനങ്ങൾ കയറ്റിവന്ന കണ്ടയ്നർ ലോറിയുടെ ഡ്രൈവറിനു വഴി തെറ്റി പെരുന്ന ഹിദായത്ത് ഭാഗത്ത് റെസിഡൻസ് ഏരിയയിലെ 30ഓളം കെഎസ്ഇബിയുടെ സർവീസുകൾ, ബിഎസ്എൻഎൽ, നിരവധി സ്വകാര്യകേബിൾ കണക്ഷനുകൾ, ഇന്റർനെറ്റ് കണക്ഷനുകൾ എന്നിവയാണ് തകർത്തത്. എംസി റോഡിൽ പെരുന്നയിൽനിന്ന് പുഴവാത് ഇടറോഡിൽ ഹിദായത്ത് നഗറിലൂടെ 200 മീറ്ററോളം ദൂരത്തിലാണ് കണ്ടയ്നർ ലോറി ഓടിച്ചു കയറ്റിയത്. ഗൂഗിൾ മാപ്പാണ് ഡ്രൈവറെ തെറ്റിച്ചതെന്ന് പറയപ്പെടുന്നു. കണ്ടയ്നർ ലോറിയുടെ മുകൾ ഭാഗത്ത് റോഡിന് കുറുകെയുള്ള സ്ട്രീറ്റ് ലൈൻ കമ്പികൾ കൂട്ടിമുട്ടിയതോടെ വൈദ്യുതി ബന്ധം വിഛേദിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവമറിഞ്ഞെത്തിയ കെഎസ്ഇബി ചങ്ങനാശേരി ഡിവിഷൻ എഇ മനോജ്, സബ് എൻജിനിയർ…
Read Moreപക്ഷിപ്പനി; ആലപ്പുഴയിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണം; ഹോട്ടലുകൾ അടച്ച് പ്രതിഷേധം
പക്ഷിപ്പനി; ആലപ്പുഴയിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണം; ആലപ്പുഴയിലെ 1500 ഹോട്ടലുകൾ അടച്ച് പ്രതിഷേധച്ച് അസോസിയേഷൻആലപ്പുഴ: പക്ഷിപ്പനിബാധയെ തുടർന്ന് ആലപ്പുഴയിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെതിനെതിരേ പ്രതിഷേധം ശക്തമാക്കി കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ). ഇന്ന് ജില്ലയിലെ 1500ലധികം ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ശീതീകരിച്ച മാംസത്തിനുപോലും നിരോധനം ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടനാ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എന്നാല്‍ 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടാണ് കളക്ടർ സ്വീകരിച്ചത്. ഇതോടെയാണ് ഹോട്ടലുടമകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വ്യതാസമില്ലാതെ ഹോട്ടലുകൾ അടച്ചിടും. സമരത്തിന് ബേക്കേഴ്സ് അസോസിയേഷന്റെയും വ്യാപാരികളുടെയും പിന്തുണയും കെഎച്ച്ആർഎ തേടിയിട്ടുണ്ട്. പക്ഷിപ്പനിബാധയെ തുടർന്ന് ബാധിതമേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ജില്ലാഭരണകൂടം കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ വിൽപ്പന നിരോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ…
Read More