കൊട്ടിയം: അനധികൃതമായി ഇന്ത്യയിലെത്തുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വിചാരണ നേരിടുന്ന വിദേശികളെയും പാർപ്പിക്കുന്ന കൊട്ടിയത്തെ ട്രാൻസിറ്റ് ഹോമിന് ശ്വാസം മുട്ടുന്നു.അഞ്ചു മുറികളുള്ള ഇരുനില കെട്ടിടത്തിലാണ് ട്രാൻസിറ്റ് ഹോം പ്രവർത്തിക്കുന്നത്. പരമാവധി 20 പേർക്കു വരെ താമസിക്കാൻ സൗകര്യമുള്ള ഈ വാടക കെട്ടിടത്തിൽ ഇപ്പോൾ 41 വിദേശികളാണ് ഞെങ്ങി ഞെരുങ്ങി കഴിയുന്നത്. 12 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. പലരും ഇന്ത്യയിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ശിക്ഷിക്കപ്പെട്ട ശേഷം തിരികെ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവരാണ്. വിചാരണ തടവുകാരായ വിദേശികളുമുണ്ട്. വിദേശികളായ 41 പേരിൽ 17 പേർ ബംഗ്ലാദേശികളാണ്. 9 പേർ നൈജീരിയക്കാരും 2 പേർ എൽസാൽവദോ ക്കാരുമാണ്. ഇവർ മയക്കുമരുന്ന് കടത്തു കേസിൽ പിടിയിലായവരാണ്. 41 പേർ താമസിക്കുന്ന ഈ കെട്ടിടത്തിൽ മതിയായ പോലീസ് സെക്യൂരിറ്റിയും ഇല്ല. ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ട് എസ്സിപിഒമാരും നാലു സി പി ഒ…
Read MoreCategory: Edition News
ചരക്കുനീക്കം സുഗമമാക്കാൻ റെയിൽവേ; ഉദാരവത്കരിച്ച പുതിയ വാഗൺ ഡിസൈൻ നയം ഉടൻ പുറത്തിറക്കും
പരവൂർ: വ്യവസായ സൗഹൃദപരമായ ലോജിസ്റ്റിക്സ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉദാരവൽക്കരിച്ച പുതിയ വാഗൺ ഡിസൈൻ നയം ഇന്ത്യൻ റെയിൽവേ ഉടൻ പുറത്തിറക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ചരക്കുകളുടെ വൈവിധ്യത്തിനനുസരിച്ച് പ്രത്യേക വാഗണുകൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വ്യവസായ മേഖലയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും വഴക്കവും നൽകുന്നതാണ് പുതിയ ചട്ടക്കൂട്. റെയിൽവേ വഴിയുള്ള ചരക്കുനീക്കം ഗണ്യമായി വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ ബിസിനസ് സംരംഭങ്ങളെ റെയിൽ ലോജിസ്റ്റിക്സിലേക്ക് ആകർഷിക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.പുതിയ നയപ്രകാരം വിവിധ വ്യവസായങ്ങൾക്ക് അവരുടെ തനത് ആവശ്യങ്ങൾക്കനുസരിച്ച് വാഗണുകളുടെ ഡിസൈനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുമതിയുണ്ടാകും. എന്നാൽ, ഈ വാഗണുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം റെയിൽവേയുടെ ഗവേഷണ വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനും ചീഫ് കമ്മിഷണർ ഓഫ് റെയിൽവേ സേഫ്റ്റിക്കും ആയിരിക്കും.വിവിധ വ്യവസായ സ്ഥാപനങ്ങളുമായും…
Read Moreഈ സത്യസന്ധതയ്ക്കു “ഭാഗ്യ’ത്തേക്കാൾ വിലയുണ്ട് !കളഞ്ഞുകിട്ടിയ രണ്ടുപവന്റെ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി മാതൃകയായി
ചാലക്കുടി: കളഞ്ഞുകിട്ടിയ രണ്ട് പവന്റെ സ്വർണമാല ഉടമസ്ഥയ്ക്ക് നൽകി രണ്ട് ലോട്ടറി വില്പനക്കാരായ സ്ത്രീകൾ മാതൃകയായി. ചാലക്കുടിയിലെ ലോട്ടറി വിൽപ്പനക്കാരായ പാർവതി, കാർത്തു എന്നിവർക്കാണ് വഴിയിൽനിന്നും രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടനെ ലോട്ടറി മൊത്ത വില്പനക്കാരനായ കെ.ജി. ബാബു വിനെ സ്വർണമാല എല്പിച്ചു. മർച്ചന്റ് അസോസിയേഷൻ അംഗമായ ബാബു തൃശൂർ ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടനെ മാല ഏല്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി തിരികെ നൽകി.
Read More“ഹൈബി ഈഡനെ കൊല്ലും’; വാട്സാപ്പിലൂടെ ഭീഷണി,വീടാക്രമിച്ച് മുന്‍ സഹപാഠി
കൊച്ചി: ഹൈബി ഈഡന് എംപിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പിടിയില്‍. എംപിയുടെ മുന്‍ സഹപാഠിയായ തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (43) ആണ് അറസ്റ്റിലായത്. കലൂര്‍ ജോര്‍ജ് ഈഡന് റോഡിലെ അമ്പാട്ട് വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെ ആയിരുന്നു അക്രമം. പാലാരിവട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വീടിന്റെ ജപ്തി നടപടികള്‍ എംപി ഇടപെട്ടു തടയണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് നടപടികളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് എംപി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. എംപിയെ കൊല്ലുമെന്ന് വിളിച്ച് ഭീഷണിപ്പെടുത്തുകയും രാത്രി 12.45ന് ഹൈബിയുടെയും ഭാര്യ അന്ന ലിന്‍ഡയുടെയും വാട്സാപ്പ് നമ്പറുകളിലേക്ക് ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് എംപിയുടെ വീട്ടിലെത്തിയത്. എംപിയുടെ വീട്ടിലെ മുപ്പതോളം സെറാമിക് പൂച്ചെടിച്ചട്ടികള്‍ ഇയാള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയെങ്കിലും…
Read Moreമദ്യനയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: മദ്യനയത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും ബജറ്റില്‍ പാസ്സാക്കിയത് നടപ്പാക്കണമൊയെന്ന് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇളവ് നല്കിയാല് 600 കോടി രൂപ ഖജനാവിന് നഷ്ടം വരും. ഇത് അംഗീകരിച്ച് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് കണ്ടറിയണം. ധനബില്‍ പാസ്സായാല്‍ കോടതിയില്‍ അനുകുല നിലപാടെടുക്കാന്‍ ബക്കാര്‍ഡിക്ക് സാധിക്കുമെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കശുമാങ്ങയില്‍ നിന്നും മദ്യം ഉള്പ്പാദിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രാദേശിക ഉല്‍പ്പാദനമാണ് അന്ന് ഉദ്യേശിച്ചിരുന്നത്. വില്പ്പനയൊ നികുതിയൊ അന്ന് തീരുമാനിച്ചിരുന്നില്ല. അങ്ങനെയാണ് ഫയല്‍ അന്ന് താഴെ തട്ടിലേക്ക് അയച്ചതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം ആകുന്നതിന് മുന്‍പാണ് മദ്യനയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ബെക്കാഡിക്കായി എൽഡിഎഫ് ഇടപെട്ടിട്ടില്ലെന്നും ഒരു ഫയലും ഇക്കാര്യത്തിൽ നീങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഭിന്നശേഷിക്കാരായ യാത്രക്കാർക്ക് റെയിൽവേയുടെ ആശ്വാസം ; ഇനി യുഡിഐഡി കാർഡ് കാണിച്ച് ‘ദിവ്യാംഗർ’ കോച്ചുകളിൽ യാത്ര ചെയ്യാം
പരവൂർ: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ.കേന്ദ്ര വികലാംഗ ശാക്തീകരണ വകുപ്പ് നൽകുന്ന സാധുവായ യുണീക്ക് ഡിസെബിലിറ്റി ഐഡികാർഡ് കൈവശമുള്ളവർക്ക് മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ റിസർവ് ചെയ്യാത്ത പ്രത്യേക ‘ദിവ്യാംഗർ’ കോച്ചുകളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ ഔദ്യോഗിക യുഡിഐഡി കാർഡുള്ളവരെയോ റെയിൽവേയുടെ യാത്രാ ഇളവുകൾക്ക് അർഹതയുള്ളവരെയോ മാത്രമേ ഇനി മുതൽ ഈ പ്രത്യേക കോച്ചുകളിലെ സാധുവായ യാത്രക്കാരായി കണക്കാക്കുകയുള്ളൂ.പുതിയ മാർഗ നിർദേശ പ്രകാരം ദിവ്യാംഗർക്കായി പ്രത്യേകം തരംതിരിച്ചിട്ടുള്ള സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ, ലഗേജ്-കം-സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ കോച്ചുകളിലാണ് യാത്ര ചെയ്യാൻ അനുവാദമുള്ളത്. യഥാർഥ ഗുണഭോക്താക്കൾക്ക് തടസമില്ലാതെ സീറ്റുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റെയിൽവേ കർശന പരിശോധന നടത്തും.ഭിന്നശേഷിക്കാർക്കായുള്ള ഈ പ്രത്യേക കോച്ചുകളിൽ അതിക്രമിച്ചു കയറുന്ന അനധികൃത യാത്രക്കാർക്കെതിരേ 1989-ലെ റെയിൽവേ നിയമത്തിലെ…
Read Moreസ്ത്രീ സൗഹൃദ റെയിൽവേ ;സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി പാഡുകൾ ലഭ്യമാക്കാൻ സ്മാർട്ട് വെൻഡിംഗ് മെഷീനുകൾ
പരവൂർ: ട്രെയിൻ യാത്രക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന ശുചിത്വ പരിപാടിയുമായി ഇന്ത്യൻ റെയിൽവേ.ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനും സ്ത്രീകളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനുമായി രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ റെയിൽവേ സ്ഥാപിച്ചു തുടങ്ങി. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായി നോർത്തേൺ റെയിൽവേയും ഇൻഡസ് ടവേഴ്സും സംയുക്തമായാണ് 175 റെയിൽവേ സ്റ്റേഷനുകളിലായി 500 അത്യാധുനിക സ്മാർട്ട് വെൻഡിംഗ് മെഷീനുകൾ വിന്യസിക്കുന്നത്. ദിവസത്തിലെ ഏത് സമയത്തും സ്ത്രീകൾക്ക് തടസമില്ലാതെ അവശ്യ ശുചിത്വ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇന്റർനെറ്റ് ഓഫ് തിംഗ്സ് അധിഷ്ഠിത മെഷീനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.യാത്രയ്ക്കിടയിൽ സ്ത്രീകൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്ന ഈ പദ്ധതി ഡൽഹി, ഫിറോസ്പൂർ, അംബാല, മൊറാദാബാദ്, ലഖ്നൗ തുടങ്ങിയ പ്രധാന റെയിൽവേ ഡിവിഷനുകളിലെ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. ദിവസേന ഈ സ്റ്റേഷനുകളെ ആശ്രയിക്കുന്ന…
Read Moreതിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണസ്തംഭനം ആരോപിച്ച് അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നീക്കം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണസ്തംഭനം ആരോപിച്ച് അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നീക്കം. തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് അവിശ്വാസത്തിന് യുഡിഎഫ് അണിയറ നീക്കം നടത്തുന്നത്. 101 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 51 പേരുടെ പിന്തുണയിലാണ് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഭരണം പുരോഗമിക്കുന്നത്. എന്നാല്‍ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്.സുഗതന് കാപ്പചുമത്തി ജയിലില്‍ തുടരുന്ന സാഹചര്യത്തില്‍ ബിജെപിയുടെ അംഗ സംഖ്യ 50 ആയി കുറയും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ യുഡിഎഫ് കൊണ്ട് വരുന്ന അവിശ്വാസത്തിന് എല്‍ഡിഎഫ് പിന്തുണച്ചാല്‍ ബിജെപിക്ക് കോര്പറേഷന് ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
Read Moreതിരുവനന്തപുരം കോര്‍പറേഷനിലെ എല്‍ഡിഎഫ്- ബിജെപി സംഘർഷം;കൗൺസിലർമാർക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്നലെ എല്‍ഡിഎഫ്- ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളുടെയും പരാതികളില്‍ പോലീസ് കേസെടുത്തു. എല്‍ഡിഎഫ് കൗണ്‍സിലറുടെ പരാതിയില്‍ മേയര്‍ ഉള്‍പ്പെടെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലര്‍മാരുടെ പരാതിയില്‍ സിപിഎം കൗണ്‍സിലര്‍ എസ്പി. ദീപക്ക്, വഞ്ചിയൂര്‍ ബാബു ഉള്പ്പെടെയുള്ളവര്ക്കെതിരരേ പോലീസ് കേസെടുത്തു. എസ്പി. ദീപക്കിനെതിരെയുള്ള എഫ്ഐആറില്‍ പോലീസ് അദ്ദേഹത്തിന്റെ പേര് തെറ്റായാണ് രേഖപ്പെടുത്തിയത്. ദീപക് ദേവ് എന്നാണ് ഒന്നാം പ്രതിയായ എസ്പി. ദീപക്കിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പിഴവ് തിരുത്തുമെന്ന് പോലീസ് വ്യക്തമാക്കി.മ്യൂസിയം പോലീസാണ് കേസെടുത്തത്. മേയര്‍ വി.വി. രാജേഷിന്റെ കാലിന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ കയ്യാങ്കളിയില്‍ പരിക്കേറ്റിരുന്നു.
Read Moreഅപ്പോ തുടങ്ങുകയല്ലേ… കേരളത്തിലെ വള്ളംകളി സീസണ് തുടക്കമിട്ട് ചമ്പക്കുളം മൂലംവള്ളംകളി 29ന്
ചമ്പക്കുളം; കേരളത്തിലെ വള്ളംകളി സീസണ് തുടക്കമിട്ട് ചമ്പക്കുളം മൂലംവള്ളംകളി 29ന് പമ്പയാറ്റിൽ നടക്കും. മിഥുന മാസത്തിലെ മൂലം നാളിൽ നടക്കുന്ന ജലമേളയോടെ മലയാളക്കര തിരുവോണത്തിന് ഒരുങ്ങിത്തുടങ്ങുകയാണ്. മൂലക്കാഴ്ചയെന്ന പേരിൽ അറിയപ്പെട്ടിരുന്ന ജലമേളയാണ് പിന്നീട് മൂലം വള്ളംകളിയായത്. ശ്രീകൃഷ്ണവിഗ്രഹവുമായി മൂലംനാളിൽ ചെമ്പകശേരി രാജാവ് നടത്തിയ ജലഘോഷയാത്രയെ അനുസ്മരിക്കുന്ന ആഘോഷമാണ് നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജലമേള. തിരു-കൊച്ചി രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാൾ മഹാരാജാവ് 1952-ൽ വള്ളംകളി കാണാനെത്തി. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് അദ്ദേഹം ഏർപ്പെടുത്തിയതാണ് രാജപ്രമുഖൻ ട്രോഫി. മത്സരത്തിനു മുന്‍പേ അമ്പലപ്പുഴ പാൽപ്പായസവുമായെത്തുന്ന സംഘം ചമ്പക്കുളത്തെ മാപ്പിളശേരി വീട്ടിലെത്തി പ്രാർഥിക്കുന്നതുൾപ്പെടെ പുറംലോകമധികമറിയാത്ത ചരിത്രമുണ്ട് ഈ ജലമേളയ്ക്ക്… അതേക്കുറിച്ച് പറയാം, വിശദമായി.ചമ്പക്കുളത്തെ ക്രിസ്ത്യൻ തറവാടായ മാപ്പിളശേരിയിൽ നിന്ന് കല്ലൂർക്കാട് പള്ളിവഴി നെൽപ്പുരക്കടവ് വരെയും അവിടെനിന്ന് അമ്പലപ്പുഴ ക്ഷേത്രക്കടവിലേക്കും നടന്ന വിഗ്രഹ ഘോഷയാത്രയുടെ ആണ്ടുതോറുമുള്ള ഓർമ പുതുക്കലാണ് ഓരോ മൂലം വള്ളം…
Read More