തെ​രു​വു​നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​യി കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ; ട്രെ​യി​നി​ൽ ക​യ​റു​ന്ന​തു​വ​രെ ക​ഴി​യു​ന്ന​ത് ഭീ​തി​യോ​ടെ​യെ​ന്ന് യാ​ത്ര​ക്കാ​ർ

കാ​യം​കു​ളം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ര്‍. മി​ക്ക പ്ലാ​റ്റ്ഫോ​മു​ക​ളും തെ​രു​വു​നാ​യ്‌​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി.ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. ട്രെ​യി​ൻ ക​യ​റു​ന്ന​തു​വ​രെ ഭീ​തി​യി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍. പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന്‌ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ത്രി​യാ​യാ​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് നാ​യ്‌​ക്ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ങ്ങോ​ട്ടേ​ക്ക് എ​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍ പ​ല​പ്പോ​ഴും ഭ​യ​ത്തോ​ടെ​യാ​ണ്‌ സ്‌​റ്റേ​ഷ​നി​ൽ ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. പ്ലാ​റ്റ് ഫോ​മി​ലെ വേ​സ്റ്റ്ബി​ന്നി​ന്‍റെ മൂ​ടി ക​ടി​ച്ചു​മാ​റ്റി ഭ​ക്ഷ്യ​മാ​ലി​ന്യ​മു​ൾ​പ്പെ​ടെ പു​റ​ത്തി​ടു​ന്ന​തും പ​തി​വാ​ണ്. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും മാ​ലി​ന്യം പെ​രു​കു​ന്ന​തും നാ​യ്‌​ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നു കാ​ര​ണ​മാ​ണെ​ന്ന്‌ യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു. സ്റ്റേ​ഷ​ന​ക​ത്ത്‌ ടി​ക്ക​റ്റ് കൗ​ണ്ട​റി​നു സ​മീ​പ​ത്തും പു​റ​ത്ത് പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും ക​റ​ങ്ങി​ത്തി​രി​യു​ന്ന നാ​യ്‌​ക്ക​ളി​ൽ പ​ല​തും അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള​വ​യാ​ണ്. തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ കാ​യം​കു​ളം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി​പേ​ർ​ക്കാ​ണ് ഈ ​മാ​സം ക​ടി​യേ​റ്റ​ത്.ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.…

Read More

വി​ദേ​ശ​ത്ത് ജോ​ലി​യും വി​വാ​ഹ​വാ​ഗ്ദാ​ന​വും ന​ൽ​കി ത​ട്ടി​പ്പ്; സ​ലീം ത​ട്ടി​പ്പി​ന് ഇ​ര​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് വി​വാ​ഹ​മോ​ച​നം നേ​ടി​യ സ്ത്രീ​ക​ളെ

മാ​ന്നാ​ർ: വി​ദേ​ശ​ത്ത് ജോ​ലി​യും വി​വാ​ഹ​വാ​ഗ്ദാ​ന​വും ന​ട​ത്തി നി​ര​വ​ധി പേ​രി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത പ്ര​തി മാ​ന്നാ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. തൃ​ശൂ​ർ ചാ​വ​ക്കാ​ട് മു​ല്ല​ശേ​രി പെ​രു​വ​ല്ലൂ​ർ പു​തി​യ വീ​ട്ടി​ൽ പൊ​ട്ടി​ലി​ങ്ങ​ൽ പി.​കെ. സ​ലീ​മി​നെ (48) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.2025ൽ ​വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​വാ​ർ​ത്ത​യും പ്ര​തി​യു​ടെ ചി​ത്ര​വും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മാ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ജ​യി​ലി​ൽ എ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ട്രി​മോ​ണി​യി​ൽ വ​ര​നെ തേ​ടി​യു​ള്ള പ​ര​സ്യ​ങ്ങ​ളി​ൽ​നി​ന്നു യു​വ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് അ​വ​രു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ച്ച് വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഇ​യാ​ൾ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വ​ൻ…

Read More

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം; വീ​ടും സ്ഥ​ല​വും ന​ൽ​കി പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്ക​ണം; അ​ടി​മാ​ലി‌ ല​ക്ഷം​വീ​ട് നി​വാ​സി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

അ​ടി​മാ​ലി: ദേ​ശീ​യപാ​ത നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ടിനു നാ​ശന​ഷ്ടം സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണം നി​ല​ച്ചു. ഇ​തേത്തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി കു​ടും​ബ​ങ്ങ​ൾ രം​ഗ​ത്ത്. വീ​ട് ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള വാ​ട​കക്കു​ടി​ശി​ക മു​ട​ങ്ങു​ക​യും പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ എ​ങ്ങും എ​ത്താ​തെ​യും വ​ന്ന​തോ​ടെ​യാ​ണ് സ​മ​ര​ത്തി​ന് കാ​ര​ണ​മാ​യ​ത്. ‌ മു​ട​ങ്ങി​യ വാ​ട​ക​യും പു​ന​ര​ധി​വാ​സം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യാ​തെ സ​മ​ര​ത്തി​ൽനി​ന്നു പി​ന്മാ​റി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. മു​ട​ങ്ങി​യ വാ​ട​ക ന​ൽ​കു​ക, വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ക, 27 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യശേ​ഷം അ​ത് ഒ​ൻ​പ​തു​പേ​രി​ലേ​ക്ക് ചു​രു​ങ്ങി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ർ ഉ​ന്ന​യി​ച്ചു. എ​ട്ടു​മാ​സം മു​ന്പാ​ണ് ദേ​ശീ​യ പാ​ത 85ന്‍റെ നി​ര്‍​മാ​ണ ജോ​ലി ന​ട​ന്നു വ​ന്നി​രു​ന്ന അ​ടി​മാ​ലി ല​ക്ഷം​വീ​ട് ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞ​ത്.മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടു​ക​ൾ ന​ഷ്ട​മാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. വീ​ടി​ന്‍റെ വാ​ട​ക കു​ടി​ശി​ക​യാ​യ​തോ​ടെ റോ​ഡ് നി​ർ​മാ​ണ…

Read More

നാ​ടാ​കെ ഫു​ട്ബോ​ൾ ല​ഹ​രി​യി​ൽ; പ​ഴ​മ്പെ​ട്ടി​യി​ൽ ഫ്രാ​ൻ​സി​ന്‍റെ ക​ളി​ക്ക് ക​പ്പ​യും മീ​ൻ​ചാ​റു​മാ​യി നി​ഷാ​ദും സു​ഹൃ​ത്തു​ക്ക​ളും

ത​ല​യോ​ല​പ്പ​റ​മ്പ്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് നാ​ടാ​കെ വ്യ​ത്യ​സ്ത ആ​വേ​ശ​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ത​ല​യോ​ല​പ്പ​റ​മ്പി​ലെ കാ​ർ​ഷി​ക ഗ്രാ​മ​മാ​യ പ​ഴ​മ്പെ​ട്ടി​യി​ലെ ഫ്രാ​ൻ​സ് ആ​രാ​ധ​ക​ർ ത​ങ്ങ​ളു​ടെ ടീം ​ക​ളി​ക്കു​ന്ന ദി​വ​സം കാ​ഴ്ച​ക്കാ​ർ​ക്ക് സ്വ​ന്തം ചെ​ല​വി​ൽ ക​പ്പ​യും മീ​ൻ​ചാ​റും ന​ൽ​കു​ക​യാ​ണ്. ഫ്ര​ഞ്ച് പ​ട​യു​ടെ ആ​രാ​ധ​ക​രാ​യ പി.​ആ​ർ. നി​ഷാ​ദ്, പി.​ടി. ജ​ഗ​ദീ​ഷ്, പി.​ഡി. ജ​മി​നി, പി.​കെ. ജീ​വ​ൻ, എ​സ്.​ടി. അ​നീ​ഷ്, പി.​ജി. പ്ര​ദീ​പ്, എ.​പി. അ​ജി​ത്ത്, പി.​ജി. ജ​യേ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം ആ​രാ​ധ​ക​രി​ലെ ഇ​ള​മു​റ​ക്കാ​രി​യാ​യ ആ​ൻ​സി​ത ബി. ​പ്ര​സാ​ദു​മാ​ണ് ക​പ്പ​യ്ക്കും മീ​ൻ​ചാ​റി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ വ​രെ നീ​ളു​ന്ന ക​ളി​യാ​വേ​ശ​ത്തി​നൊ​പ്പം ക​പ്പ​യും മീ​ൻ​ചാ​റും കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കാ​ഴ്ച​ക്കാ​രും ഹാ​പ്പി. 2006 മു​ത​ൽ ഫ്രാ​ൻ​സി​ന്‍റെ മ​ത്സ​ര​ദി​വ​സം ഭ​ക്ഷ​ണം ന​ൽ​കാ​റു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​കൂ​ട്ടം പ​റ​യു​ന്ന​ത്. ഏ​താ​ണ്ട് 50 ഓ​ളം കാ​ഴ്ച​ക്കാ​ർ ക​ളി​കാ​ണാ​ൻ ഉ​ണ്ടാ​കും. ആ​രാ​ധ​ക​നാ​യ നി​ഷാ​ദി​ന്‍റെ വീ​ട്ടി​ലെ ഹാ​ളി​ൽ 4kUHD പ്രൊ​ജ​ക്ട​ർ ഒ​രു​ക്കി​യാ​ണ് ആ​രാ​ധ​ക​കൂ​ട്ടം ക​ളി​കാ​ണു​ന്ന​ത്.

Read More

അ​ന്തി​ക്ക​ള്ളി​ൽ ക​ല​ക്ക് വേ​ണ്ട… വ്യാ​ജ​ക​ള്ള് നി​ർ​മാ​ണം ത​ട​യാ​ൻ ‘ഓ​പ്പ​റേ​ഷ​ൻ ശു​ദ്ധി ’യു​മാ​യി എ​ക്‌​സൈ​സ് സം​ഘം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ എ​​ക്‌​​സൈ​​സി​​ന്‍റെ ഓ​​പ്പ​​റേ​​ഷ​​ന്‍ ത​​ണ്ട​​ര്‍ ശ​​ക്ത​​മാ​​യി തു​​ട​​രു​​മ്പോ​​ള്‍ പു​​തി​​യ പ​​ദ്ധ​​തി​​യു​​മാ​​യി വീ​​ണ്ടും എ​​ക്‌​​സൈ​​സ് സം​​ഘം ക​​ള്ളു ഷാ​​പ്പു​​ക​​ളി​​ലേ​​ക്ക്. ‘ഓ​​പ്പ​​റേ​​ഷ​​ന്‍ ശു​​ദ്ധി​ ’ എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന പ​​ദ്ധ​​തി ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ ആ​​രോ​​ഗ്യ സു​​ര​​ക്ഷി​ത​​ത്വം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും കൃ​​ത്രി​​മ ക​​ള്ള് നി​​ര്‍​മാ​​ണം ത​​ട​​യു​​ന്ന​​തി​​നു​​മാ​​യി എ​​ക്സൈ​​സ് വ​​കു​​പ്പ് സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​ പ​​ദ്ധ​​തി​​യാ​​ണ്. ക​​ഴി​​ഞ്ഞ ദി​വ​സം അ​​യ്മ​​നം പ​​രി​​പ്പ് തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ല്‍നി​​ന്ന് മീ​ൻ​ത​​ല​​ക്ക​​റി​​യും ക​​ള്ളും ക​​ഴി​​ച്ച ആ​​റു യു​​വാ​​ക്ക​​ളി​​ല്‍ ഒ​​രാ​​ള്‍ മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ‘ഓ​​പ്പ​​റേ​​ഷ​​ന്‍ ശു​​ദ്ധി ’ പ​​ദ്ധ​​തി​​യു​​മാ​​യി എ​​ക്‌​​സൈ​​സ് രം​​ഗ​​ത്തെ​​ത്തി​​യ​​ത്. ജി​​ല്ല​​യി​​ലെ വി​​വി​​ധ ക​​ള്ളുഷാ​​പ്പു​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന​ ഊ​​ര്‍​ജി​​ത​​മാ​​ക്കി. ഷാ​​പ്പു​​ക​​ളി​​ലേ​​ക്ക് ക​​ള്ള് കൊണ്ടുവരുന്ന​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍, ക​​ള്ള് ചെ​​ത്തു​​ന്ന തോ​​ട്ട​​ങ്ങ​​ള്‍ (തെ​​ങ്ങി​​ന്‍ തോ​​പ്പു​​ക​​ള്‍/​​പ​​ന​​ന്തോ​​പ്പു​​ക​​ള്‍) എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ച് എ​​ക്സൈ​​സ് സം​​ഘം തു​​ട​​ര്‍​ച്ച​​യാ​​യ റെ​​യ്ഡു​​ക​​ളും പ​​രി​​ശോ​​ധ​​ന​​ക​​ളും ന​​ട​​ത്തു​​ന്നു​​ണ്ട്. ക​​ള്ള് കൊ​​ണ്ടു​​പോ​​കു​​ന്ന ഗ​​താ​​ഗ​​ത സ​​മ​​യ​​ത്തും ഷാ​​പ്പു​​ക​​ളി​​ല്‍ വി​​ത​​ര​​ണ​​ത്തി​​ന് എ​​ത്തി​​ക്കു​​മ്പോ​​ഴും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ നേ​​രി​​ട്ടെ​​ത്തി സാ​​മ്പി​​ളു​​ക​​ള്‍ ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്. ഈ ​​സാ​​മ്പി​​ളു​​ക​​ള്‍…

Read More

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കു​റു​ക്ക​ന്‍റെ ശ​ല്യം; കു​ടു​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടി അ​യ്യ​ന്തോ​ൾ നി​വാ​സി​ക​ൾ

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ലും സ​മീ​പ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും പ​ക​ൽ​സ​മ​യ​ത്തു​പോ​ലും കു​റു​ന​രി​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കു​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ടു​ത്ത ഭീ​തി​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ ക​ഴി​യു​ന്ന​ത്. കോ​ഴി, ആ​ട്ടി​ൻ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഇ​വ പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ കു​റു​ന​രി​ക​ൾ ത​മ്പ​ടി​ക്കു​ന്ന​തു കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും സു​ര​ക്ഷ​യ്ക്കു വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​ശ്നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​ന്യ​ജീ​വി​വ​കു​പ്പി​ന്‍റെ കൃ​ത്യ​മാ​യ നി​യ​മാ​നു​മ​തി​യോ​ടെ​യും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും കു​റു​ന​രി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ലൈ​സ​ൻ​സു​ള്ള ഹ​ണ്ട​ർ പ്ര​ദേ​ശ​ത്ത് എ​ത്തു​മെ​ന്ന വി​വ​ര​ങ്ങ​ളാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും നി​യ​മ​ക്കു​രു​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​നു ക​ഴി​യി​ല്ലെ​ന്നു കൗ​ൺ​സി​ല​ർ വ​ത്സ​ല ബാ​ബു​രാ​ജ് അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​നം​വ​കു​പ്പി​നെ സ​മീ​പി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Read More

സി​ഗ്ന​ൽ ജം​ഗ്ഷ​നു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ദീ​ർ​ഘ​നേ​രം നി​ർ​ത്തി​യി​ടു​ന്ന​തു ദു​രി​തം

പു​തു​ന​ഗ​രം: ജം​ഗ്ഷ​നി​ലു​ള്ള സി​ഗ്ന​ൽ ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ചാ​ര​ത​ട​സ​മാ​യി റോ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തു ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ റോ​ഡി​നു വി​സ്താ​ര​ക്കു​റ​വാ​ണ്. സ്റ്റേ​ഷ​നു മു​ന്നി​ലെ ഈ ​സ്റ്റോ​പ്പി​ൽ ആ​ളു​ക​ളെ ക​യ​റ്റി​യി​റ​ക്കി​യ ശേ​ഷം ബ​സു​ക​ൾ ഏ​റെ​നേ​രം നി​ർ​ത്തി​യി​ടു​ന്ന​താ​ണ് ട്രാ​ഫി​ക് ദു​രി​തം കൂ​ട്ടു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​ട്ടും പോ​ലീ​സ് മൗ​നം പാ​ലി​ക്കു​ന്നെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Read More

കൈ​ത​ച്ചി​റയിൽ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു; കൂ​ട് വേ​ണ​മെ​ന്നു നാ​ട്ടു​കാ​ർ

നെ​ന്മാ​റ: ക​യ​റാ​ടി കൈ​ത​ച്ചി​റ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ് ദി​വ​സം പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്നി​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ നി​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. അ​യി​ല​മു​ടി മ​ല​യു​ടെ താ​ഴ്‌​വാ​രം പ്ര​ദേ​ശ​മാ​യ കൈ​ത​ച്ചി​റ​യി​ൽ ര​ണ്ട് വീ​ടു​ക​ളി​ൽ നി​ന്നു​മാ​യും സ​മീ​പ​ത്തെ വാ​ഴാ​ഞ്ചേ​രി ഭാ​ഗ​ത്തെ ഒ​രു വീ​ട്ടി​ൽ നി​ന്നു​മാ​യി മൂ​ന്ന് വ​ള​ർ​ത്തു​നാ​യ​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പു​ലി​പി​ടി​ച്ച് മാം​സം ക​ഴി​ച്ച് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വീ​ടു​ക​ൾ​ക്ക് സ​മീ​പം​വ​രെ വ​ന്യ​മൃ​ഗ​മെ​ത്തു​ന്ന​തി​നാ​ൽ എ​ല്ലാ​വ​രും ആ​ശ​ങ്ക​യി​ലാ​ണ്. സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. കാ​മ​റ സ്ഥാ​പി​ക്ക​ൽ മാ​ത്രം പോ​രെ​ന്നും പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; 26 കാ​ര​ന് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

നാ​ദാ​പു​രം: ആ​യ​ഞ്ചേ​രി​യി​ൽ ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ ശ്ര​മം ന​ട​ത്തി​യ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും 5000രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ക​ട​മേ​രി പു​ത്തൂ​ച്ചാ​ലി​ൽ റി​ജു രാ​ജ് (26) നെ​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ദേ​വ​ൻ കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്. 2024 ഒ​ക്ടോ​ബ​ർ 14ന് ​ആ​യ​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം. ബ​സി​റ​ങ്ങി റോ​ഡി​ലൂ​ടെ അ​രൂ​ർ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​ടെ പു​റ​കെ ന​ട​ന്ന് ശ​ല്യം ചെ​യ്യു​ക​യും പി​ടി​ച്ചു വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. നാ​ദാ​പു​രം എ​സ്ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്ത്, എ​എ​സ്ഐ കെ.​ജി. ര​ജ​നി എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ എ​ട്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 15രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Read More

ര​ണ്ട് വ​യ​സു​കാ​രി​യു​ടെ ത​ല​യി​ൽ പാ​ത്രം കു​ടു​ങ്ങി​യ; ര​ക്ഷ​ക​രാ​യി അ​ഗ്നി ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ

നാ​ദാ​പു​രം: ക​ളി​ക്കു​ന്ന​തി​നി​ടെ അ​ലൂ​മി​നി​യം പാ​ത്രം ത​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു വ​യ​സു​കാ​രി​ക്ക് നാ​ദാ​പു​രം അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യി. ഉ​മ്മ​ത്തൂ​ർ ക​ള​ത്ത​റ അ​ന​സി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ ആ​ലി​യ​യു​ടെ ത​ല​യി​ലാ​ണ് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ പാ​ത്രം കു​ടു​ങ്ങി​യ​ത്. വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി പാ​ത്രം ത​ല​യി​ൽ വ​യ്ക്കു​ക​യും ത​ല പൂ​ർ​ണ​മാ​യും പാ​ത്ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ പ​ല വി​ധ​ത്തി​ൽ ശ്ര​മി​ച്ചെ​ങ്കി​ലും പാ​ത്രം ഊ​രി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് നാ​ദാ​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ കു​ട്ടി​യു​മാ​യി വീ​ട്ടു​കാ​ർ എ​ത്തു​ക​യാ​യി​രു​ന്നു. ക​ട്ട​ർ, സ്പ്രെ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പാ​ത്രം മു​റി​ച്ചു​മാ​റ്റി​യാ​ണ് കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. വ​രു​ൺ, ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മ​ധു​പ്ര​സാ​ദ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ്‌ സാ​നീ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More