മുഹമ്മ: വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുന്ന പാതിരാമണൽ ദ്വീപിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ കുറ്റമറ്റതാക്കണമെന്ന് ആവശ്യം.ദ്വീപിലെ ബോട്ടുജെട്ടികളുടെ നവീകരണവും ദ്വീപിന്റെ മുഖ്യപ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയുടെ സൗന്ദര്യവത്കരണവും കായിപ്പുറം ജെട്ടി പാലത്തിന്റെ പുനർ നിർമാണവും വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ്. 1958ൽ നിർമിച്ച കായിപ്പുറം ജെട്ടി പാലം അപകടഭീതി ഉണർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടാകുന്നില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലാണ്. കായിപ്പുറം ജംഗ്ഷനിൽനിന്നു പാതിരാമണൽ ദ്വീപിലേക്കു പോകുന്ന എല്ലാ വാഹനങ്ങളും ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്.കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞുനിൽക്കുന്ന പാലത്തിന്റെ ഇരുവശത്തുമുള്ള കരിങ്കൽക്കെട്ടുകളും ഇളകി ഇടിഞ്ഞു വീഴുന്ന സ്ഥിതിയിലാണ്.തോടിന് ഇരുവശവും കരിങ്കൽഭിത്തികെട്ടി ബലവത്തായ പുതിയ പാലം നിർമിക്കുമെന്നാണ് അധികൃതർ കാലങ്ങളായി നൽകുന്ന ഉറപ്പ്. കുട്ടനാട് ടൂറിസം പാക്കേജിന്റെ ഭാഗമായി ദ്വീപിൽ ദിവസവും എത്തുന്ന ബോട്ടുകൾക്ക് അടുക്കാൻ ഇപ്പോഴും വേണ്ടത്ര…
Read MoreCategory: Edition News
ലഹരികുറഞ്ഞ മദ്യം മദ്യപാനം പ്രോത്സാഹിപ്പിക്കും; നികുതിയിളവ് നിർദേശം പിൻവലിക്കണമെന്ന് മദ്യവിരുദ്ധസമിതി
അമ്പലപ്പുഴ: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് വരുത്തുന്ന നിർദേശം പിൻവലിക്കണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ലഹരി കൂടിയ മദ്യം ഉപയോഗിക്കാനുള്ള ആദ്യ പടിയായി മാത്രമേ ലഹരികുറഞ്ഞ മദ്യത്തെ കാണുവാൻ സാധിക്കുകയുള്ളൂ. ലഹരി ഉപയോഗിക്കുന്ന വിദ്യാർഥിയെ സംബന്ധിച്ച് അവന്റെ എൽകെജി വിദ്യാഭ്യാസമാണ് ലഹരി കുറഞ്ഞ, വീര്യം കുറഞ്ഞ മദ്യം. അതുകൊണ്ടുതന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനവും വിതരണവും കർശനമായി തടയണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹക്കീം മുഹമ്മദ് രാജാ, തോട്ടുങ്കൽ ജോർജ് ജോസഫ്, ബിനു ഏബ്രഹാം, എ.എ. അലിയാർ മാന്നാർ, ജേക്കബ് എട്ടുവറയിൽ, ആന്റണി കരിപ്പാശേരി, ഷീല ജഗധരൻ, ശ്യാമള പ്രസാദ്, സിസ്റ്റർ റോസിലിൻ ജോസഫ്, ഡി.ഡി. സുനിൽകുമാർ,…
Read Moreകണ്ണീരുമായി കരൂർ ഗ്രാമം; കടലിൽ കാണാതായ വിദ്യാർഥിക്കായുള്ള കാത്തിരിപ്പ് ആറാം നാളിലേക്ക്
അമ്പലപ്പുഴ: കടലിൽ കാണാതായ വിദ്യാർഥിക്കായുള്ള കാത്തിരിപ്പ് ആറാം നാളിലേക്ക്. വിദ്യാർഥിയെ കണ്ടെത്താനായി നേവിയുടെ പ്രത്യേക സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടന്നെങ്കിലും കണ്ടെത്താനായില്ല. പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മഠത്തിൽ രാജേഷ് – റാണി ദമ്പതികളുടെ മകൻ സൂര്യനുവേണ്ടിയാണ് (16) കരൂർ ഗ്രാമം തകർന്ന ഹൃദയവും കണ്ണീരുമായി കാത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മുത്തച്ഛന്റെ സഞ്ചയന കർമത്തിന്റെ ഭാഗമായി ബന്ധുക്കളോടൊപ്പം ശനിയാഴ്ച വൈകിട്ട് 5.30ന് പുറക്കാട് കരൂരിലെ കടലിലിറങ്ങിയതാണ് സൂര്യൻ. അതിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. കണ്ടുനിന്ന മത്സ്യത്തൊഴിലാളികൾ മറ്റുള്ളവരെ രക്ഷപ്പെടുത്തി. സൂര്യനെ രക്ഷപ്പെടുത്താനായി മാലയിൽ പിടിച്ചെങ്കിലും മാലപൊട്ടി സൂര്യൻ താഴ്ന്നുപോകുകയായിരുന്നു. ഉടൻതന്നെ മത്സ്യത്തൊഴിലാളികളും വിവരം അറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസും തകഴിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു.ഞായറാഴ്ച രാവിലെ മുതൽ കോസ്റ്റ് ഗാർഡിനെ കൂടാതെ തോട്ടപ്പള്ളി തീരദേശ…
Read Moreകാഴ്ച കണ്ടാൽ മതി, സാഹസികത വേണ്ട;വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ നിയന്ത്രണങ്ങൾ വരും
ഈരാറ്റുപേട്ട: വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽക്കല്ലിലെ സാഹസങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തലനാട് പഞ്ചായത്ത് തീരുമാനിച്ചു. പാലാ ആർഡിഒയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പ്രത്യേക യോഗത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം ഇല്ലിക്കൽക്കല്ലിലെത്തിയ ചില യുവാക്കൾ അപകടകരമായി പാറയ്ക്ക് മുകളിൽ കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ആർഡിഒ യോഗം വിളിച്ചത്.കാളക്കൂട് വഴി ഇല്ലിക്കൽക്കല്ലിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്ന് ആർഡിഒ നിർദ്ദേശിച്ചു. കൂടാതെ പോലീസ് പട്രോളിംഗും ശക്തമാക്കും. നരകപാലം ഭാഗത്ത് ബാരിക്കേഡ് നിർമിക്കുന്നതും ഒറവത്തൊട്ടി ഭാഗത്ത് ഗേറ്റ് സ്ഥാപിക്കുന്നതും നിലവിലുള്ള ജില്ലാ പഞ്ചായത്ത് ചെക്ക് പോസ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായകമാകുമെന്നും യോഗം വിലയിരുത്തി. യോഗതീരുമാനങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ അറിയിച്ചു. മൂന്നിലവ്-തലനാട് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഡിടിപിസി സെക്രട്ടറി, പോലീസ് പ്രതിനിധികൾ, മീനച്ചിൽ തഹസിൽദാർ, മൂന്നിലവ്-തലനാട് വില്ലേജ് ഓഫീസർമാർ എന്നിവർ യോഗത്തിൽ…
Read Moreകല്ലൂപ്പാറയിൽ 23 ലക്ഷം രൂപയുടെ കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ടയിൽ
മല്ലപ്പള്ളി: കല്ലൂപ്പാറയിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 23 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ ഈരാട്ടുപേട്ടയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തുകലശേരി കുളക്കാട് ദര്‍ശന ഹൗസില്‍ സ്റ്റാന്‍ വര്‍ഗീസ് (30) നെയാണ് കീഴ്വായ്പൂര്പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിൽ നിന്ന് പിടികൂടിയ ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് 17നാണ് കല്ലൂപ്പാറ പുതുശേരിയിലെ വീട്ടില്‍ നിന്ന് 22.66 ലക്ഷം രൂപവില വരുന്ന സ്വര്‍ണവും കാമറയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉള്‍പ്പെടെ 22,92,500 രൂപയുടെ സാധനങ്ങളാണ് ഇയാള്‍ കവര്‍ന്നത്. മോഷണത്തെ തുടര്‍ന്ന് കീഴ്വായ്പൂര് പോലീസ് സംഭവ സ്ഥലത്തെയും സമീപപ്രദേശങ്ങളിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. കീഴ്വായ്പൂര് ഇന്‍സ്പെക്ടര്‍ ഇ.അജീബ്, എസ് ഐമാരായ ടി. അനീഷ്, എൻ.എസ്. ഷാന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റാന്‍ വര്‍ഗീസ് തിരുവല്ല പോലീസ്…
Read Moreമോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷല്‍ ഡ്രൈവിനു തുടക്കം;കൊലയാളി ടിപ്പറുകള്‍ക്കു കടിഞ്ഞാണിടും
കോട്ടയം: ജില്ലയിലെ വിവിധ റോഡുകളില്‍ കൊലയാളി ടിപ്പറുകള്‍ പായുന്നു. റോഡിലിറങ്ങാന്‍ ഭയപ്പെട്ടു കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും. റോഡുകളിലുടെ പായുന്ന ടിപ്പറുകള്‍ക്കു കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ ടിപ്പര്‍ ഇടിച്ചു ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന വിദ്യാര്‍ഥിയടക്കം മൂന്നു പേര് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ജില്ലയിലെങ്ങും പരിശോധനകള്‍ നടത്തുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവരെ പിടികൂടിയാല്‍ വാഹന ഉടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കൂടുതല്‍ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വാഹനത്തിന്റെ ആര്‍സി റദ്ദാക്കും. അമിത വേഗത്തിനും അമിതഭാരത്തിനും പിഴ ചുമത്തും തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്.പടിഞ്ഞാറന്‍ മേഖലയിലാണ് ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. പുലര്‍ച്ചെ മുതല്‍ ഗ്രാമീണപാതകളിലൂടെ അടക്കം ടിപ്പറുകള്‍ അപകടം വിതച്ചു ചീറിപ്പായുകയാണ്. ടിപ്പര്‍ ലോറികളുടെ സഞ്ചാരത്തിന് വേഗനിയന്ത്രണമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ഉച്ചത്തിൽ ഹോണ്‍ മുഴക്കി എത്തുന്ന…
Read Moreവർധിച്ചുവരുന്ന ഡെങ്കിപ്പനി; പട്ടാന്പിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും
ഷൊർണൂർ: പകർച്ചവ്യാധി പ്രതിരോധം ചർച്ച ചെയ്യാൻ പട്ടാമ്പി നഗരസഭയിൽ വിവിധ വകുപ്പുകളുടെ അടിയന്തര ഏകോപനയോഗം ചേർന്നു. നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം പൾസ് പോളിയോ ഇമ്യൂണൈസേഷൻ, വയറിളക്ക രോഗപ്രതിരോധത്തിനായുള്ള കാമ്പയിൻ, എച്ച്പിവി വാക്സിനേഷൻ തുടങ്ങിയ വരാനിരിക്കുന്ന പ്രധാന ആരോഗ്യ പദ്ധതികളുടെ ആസൂത്രണവും യോഗത്തിൽ ചർച്ചയായി. പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കാൻ ഹരിതകർമസേന, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരെക്കൂടി ഉൾപ്പെടുത്തി വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. കൂടാതെ പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ (സൂപ്രണ്ട്), പിആർഒ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ,…
Read Moreവിവാഹവാർഷികത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിൽ ആംബുലൻസ് സംഘടനയ്ക്ക് ധനസഹായം നൽകി മാതൃക
എരുമപ്പെട്ടി: വിവാഹത്തിന്റെ സിൽവർജൂബിലി ആഘോഷവേളയിൽ ആംബുലൻസ് സംഘടനയായ ആക്ട്സിന് ധനസഹായംനൽകി ദമ്പതികൾ മാതൃകയായി. എരുമപ്പെട്ടി കടങ്ങോട് മണ്ടംപറമ്പ് മണലിവീട്ടിൽ എം.കെ. ജോഷിയും ഭാര്യ ബീന ജോഷിയും മക്കളും ചേർന്നാണ് 25,000 രൂപയുടെ ചെക്ക് ആക്ട്സിന് നൽകിയത്. എരുമപ്പെട്ടി തിരുഹൃദയ പാരിഷ് ഹാളിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംഘടിപ്പിച്ച സൽക്കാര വേളയിൽ ആക്സിന്റെ എരുമപ്പെട്ടി ബ്രാഞ്ച് ഭാരവാഹികൾക്ക് ചെക്ക് കൈമാറി. സെക്രട്ടറി പി.പി. പത്മദാസ്, ട്രഷറർ ഫരീദ് അലി, യൂണിറ്റ് ഭാരവാഹി പി.ടി. ആന്റോ എന്നിവർ ചെക്ക് ഏറ്റുവാങ്ങി.
Read Moreപോലീസിന്റെ കൊടുംക്രൂരത; മുത്തശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16കാരന്റെ കരണത്ത് എസ്ഐ അടിച്ചെന്ന് പരാതി
വൈപ്പിൻ: മാല നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വയോധികയ്ക്കൊപ്പം സ്റ്റേഷനിൽ എത്തിയ 16കാരനായ പേരക്കുട്ടിയെ എസ്ഐ കരണത്തടിച്ചതായി പരാതി. കൂടാതെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് വയോധികയും ബാലനും ആരോപിക്കുന്നു. ഞാറക്കൽ പ്രിൻസിപ്പൽ എസ്ഐ എ.എസ്. അരുണിനെതിരെയാണ് ആരോപണം. തിങ്കളാഴ്ചയായിരുന്നു സംഭവം. നായരമ്പലം കുടുങ്ങാശേരി സ്വദേശിയായ സ്റ്റോയ എന്ന വീട്ടമ്മയാണ് മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്. ഇവരുടെ മാല വെളിയത്തുപറമ്പ് ഭാഗത്ത് വച്ചാണ് നഷ്ടമായത്. അന്വേഷിച്ചു കണ്ടെത്താതെ വന്നതിനെ തുടർന്ന് ഇക്കാര്യം അവർ ഈ ഭാഗത്തുള്ള ഓട്ടോഡ്രൈവർമാരെ അറിയിച്ചു. നായരമ്പലം സ്വദേശിനിയായ സ്ത്രീ ഇതുവഴി നടന്നുപോകുമ്പോൾ എന്തോ കുനിഞ്ഞ് നിലത്തുനിന്ന് എടുക്കുന്നത് കണ്ടുവെന്ന് ഡ്രൈവർമാർ അറിയിച്ചു. തുടർന്നാണ് ഇവർ പോലീസിൽ പരാതിപ്പെട്ടതും വയോധികയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതും. 16കാരനായ പേരക്കുട്ടിക്ക് ഒപ്പം എത്തിയ ഇവരെ എസ്ഐ ആണ് ചോദ്യം…
Read Moreപീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡനം; അട്ടാണി അനീഷും കൂട്ടാളിയും അറസ്റ്റിൽ
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില്‍ അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്.രണ്ടാമത്തെ പീഡനക്കേസിന്റെ മൊഴി എടുക്കുന്നതിനിടെയാണ് ആദ്യം അട്ടാണി അനീഷ് പീഡിപ്പിച്ച വിവരം യുവതി പോലീസിനെ അറിയിച്ചത്. കണ്ണൂർ സ്വദേശിനിയായ 22കാരിയെ കഴിഞ്ഞ 21ന് എസ്ആർഎം റോഡിലെ ഹോട്ടലിലെത്തിച്ച് എംഡിഎംഎ കുത്തിവച്ചശേഷം ഫിറോസ് ഖാൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സിഡബ്ല്യുസിയിൽ നിന്ന് വളർന്ന യുവതി പ്രായപൂർത്തിയായ ശേഷം എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. കലൂർ സ്റ്റേഡിയത്തിനു സമീപത്തെ കടയിൽ അർധരാത്രി ചായ കുടിക്കാനെത്തിയ യുവതിയെ ഫിറോസ് എസ്ആർഎം റോഡിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി എം ഡിഎംഎ കുത്തി വച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. അട്ടാണി അനീഷ് മുമ്പ്…
Read More