കൊച്ചി: ചാത്യാത്ത്-ഗോശ്രീ റോഡില്‍ ക്വീന്‍സ് വാക്ക്വേയുടെ ഭാഗമായ നടപ്പാതയില്‍ ഭക്ഷണ കിയോസ്കുകള്‍ സ്ഥാപിക്കുന്നതിന് തടയിട്ട് ഹൈക്കോടതി. തടസമില്ലാതെ നടക്കുകയെന്നത് മൗലികാവകാശമായതിനാല്‍ നടപ്പാതയില്‍ കിയോസ്കുകള്‍ സ്ഥാപിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് നടപ്പാതയുടെ ഉടമസ്ഥരായ ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അഥോറിറ്റി (ജിഡ) അധികൃതര്‍ പറഞ്ഞു. ഗോശ്രീ ഒന്നാം പാലത്തിന് സമീപത്തമായി ചാത്യാത്ത്-ഗോശ്രീ റോഡിലെ വാക്ക്വേയില് കിയോസ്കുകള്‍ സ്ഥാപിക്കാന്‍ ജിഡയാണ് കരാര്‍ ക്ഷണിച്ചത്. ഇതു പ്രകാരം 20 കടകള്‍ സ്ഥാപിക്കാന്‍ 80 ലക്ഷം രൂപയ്ക്ക് സ്ഥലം വിട്ടുനല്‍കി. ഇതില്‍ പലരും കടകള്‍ നിര്‍മിച്ച് വ്യാപാരവും ആരംഭിച്ചു. രാത്രി സമയത്ത് ക്വീന്‍സ് വാക്ക്വേയിലെ സന്ദര്‍ശകരും ഭക്ഷണപ്രിയരും കിയോസ്കുകളിലെത്തി നടപ്പാതയിലും റോഡിലും തടസം സൃഷ്ടിക്കുകയാണെന്ന് കാട്ടി സമീപത്തെ തൃത്വം അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നഗരത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വാക്ക്വേ നിര്‍മിച്ചതെന്നും ഇവിടെ കിയോസ്കുകള്‍ക്ക് അനുമതി…
Read MoreCategory: Edition News
വീടുകൾക്ക് ഭീഷണിയായി കൂറ്റന്‍ മരങ്ങള്‍ അപകടാവസ്ഥയിൽ; അരിപ്പ പഴയറോഡ് നിവാസികള്‍ ഭീതിയിൽ
കുളത്തൂപ്പുഴ : കൂറ്റൻ മരങ്ങൾ കാരണം ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ. കുളത്തൂപ്പുഴ പഞ്ചായത്തിലെ അരിപ്പയില്‍ പഴയ റോഡ് പ്രദേശത്ത് താമസിക്കുന്ന 45 ഓളം വരുന്ന കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. പ്രദേശത്തെ റിസര്‍ച്ച് വനമേഖലയിലുള്ള കൂറ്റന്‍ മരങ്ങളും മരച്ചില്ലകളും വീടുകള്‍ക്ക് മുകളിലേക്ക് അപകടവസ്ഥയില്‍ ചാഞ്ഞു നില്‍ക്കുന്നതാണ് ഇതിന് കാരണം. മരങ്ങളില്‍ പലതും വേര് തെളിഞ്ഞും മണ്ണൊലിച്ചുപോയും അപകടവസ്ഥയിലാണ്.ചിലതാകട്ടെ ഉണങ്ങി ഏത് നിമിഷവും നിലംപൊത്തിയേക്കാമെന്ന അവസ്ഥയിലാണ്. അപകടാവസ്ഥയിലുള്ള കൂറ്റന്‍ മരങ്ങള്‍ മുറിച്ച് നീക്കണമെന്നു കാണിച്ചു ഇവര്‍ കാണാത്ത ജനപ്രതിനിധികളില്ല. കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളുമില്ല.ഒടുവില്‍ 2023 ല്‍ അന്നത്തെ മുഖ്യമന്ത്രിയെ പിണറായി വിജയന് നേരിട്ട് നടത്തിയ നവകേരള സദസിലും വനംമന്ത്രി ശശീന്ദ്രന് നയിച്ച വന സദസിലും നാട്ടുകാരുടെ കൂട്ട പരാതിയും നിവേദനങ്ങളും എത്തി. പരാതികളുടെ അടിസ്ഥാനത്തില്‍ സ്ഥലം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും 52 മരങ്ങള്‍ 24…
Read Moreപാലക്കാട്ട് യുവാവിന് നേരേ ആസിഡ് ആക്രമണം; അയൽവാസി അറസ്റ്റിൽ; പകപോക്കലെന്ന് നിഗമനം
പാലക്കാട്: ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ആനിക്കോട് സ്വദേശി സതീശ് കുമാറിനാണ് പരിക്കേറ്റത്. പുറംഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിലാണ്. പ്രതി രമേശ് കോയന്പത്തൂരിൽ പിടിയിലായി. പാലക്കാട് മാത്തൂരിലാണ് ഞായറാഴ്ചയാണ് സംഭവം. അസുഖബാധിതനായ സുഹൃത്ത് രതീഷിനെ സന്ദർശിക്കാൻ അയൽവീട്ടിലേക്ക് പോയതാണ് സതീശ്. ഇവിടെവച്ച് രതീഷിന്റെ സഹോദരനായ രമേശ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. നേരത്തേ രമേശ് സഹോദരനെ മർദിച്ച വിവരം സതീശ് പോലീസിൽ അറിയിച്ചിരുന്നു. ഈ വൈരാഗ്യമാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Read Moreഅഷ്ടമുടിക്കായലിലെ നീന്തിക്കുളി വൈറൽ; വൈകുന്നേരങ്ങളിലെ കാറ്റുകൊള്ളാനെത്തുന്നവരുടെ എണ്ണവും കൂടി
കൊല്ലം : അഷ്ടമുടിക്കായലിൽ കാറ്റുകൊള്ളാൻ കിന്നരി നീർകാക്കകളുടെ കൂട്ടം. കൊല്ലം ലിങ്ക് റോഡിനു സമീപത്തെ കായലിൽ 1500-ഓളം കിന്നരി നീർക്കാക്കകൾ ഒന്നിനുപുറകേ ഒന്നായി കൂട്ടമായി തുഴഞ്ഞുനീങ്ങുന്ന കാഴ്ച. അഷ്ടമുടിക്കായലിൽ റാവീസ് ഹോട്ടലിന് പുറകുവശം പേരനഴികം ഭാഗത്ത് ഇവയുടെ കൂട്ടമുണ്ട്. പക്ഷേ, ഇത്രയുമധികം എണ്ണം ആദ്യമായി കാണുകയാണ്. നീലക്കണ്ണുകൾ, ചെറിയ തല, ചരിഞ്ഞ നെറ്റി, അറ്റംവളഞ്ഞ കനംകുറഞ്ഞ കൊക്ക് എന്നിവയാണ് പ്രത്യേകതകൾ. പ്രധാനമായും മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം. ഇന്ത്യക്കു പുറമെ ശ്രീലങ്കയിലും മ്യാൻമാർ, തായ്ലാൻഡ്, കംബോഡിയ എന്നിവിടങ്ങളിലും ഇവയെ കാണാറുണ്ട്. മരത്തിൽ മറ്റു ജലപക്ഷികളോടൊത്ത് കൂട്ടമായാണ് കൂടുണ്ടാക്കുന്നത്.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; അമ്പതുകാരൻ രമേശൻ പിടിയിൽ
പേരൂർക്കട: വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കാത്തിരംപാറ വി.കെ.പി. നഗർ സ്വദേശിയും കുമാരപുരം പൊതുജനം ലെയിനിൽ താമസിച്ചുവരുന്ന ആളുമായ രമേശനാണ് (50) പിടിയിലായത്. പേരൂർക്കട നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. പോലീസ് കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. കമ്മീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ടതോടെയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡു ചെയ്തു.
Read Moreവിഴിഞ്ഞം തുറമുഖത്തിന് ചരിത്രനേട്ടം;1000 എന്ന നമ്പർ തികച്ച് എംഎസ്സി ലൂസിയാന ഇന്ന് വിഴിഞ്ഞത്ത്
വിഴിഞ്ഞം: ആയിരം എന്ന നമ്പർ തികച്ച് എംഎസ്സിയുടെ കൂറ്റൻ മദർഷിപ്പ് ലൂസിയാന ഇന്ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞം തീരമണയും. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇത് ചരിത്രനേട്ടമാകും. രണ്ടു വർഷത്തിനു താഴെ സമയത്തിനുള്ളിൽ ആയിരം കപ്പലുകൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം മാറി. പ്രതീക്ഷിച്ചതിനുമപ്പുറം 21.1 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്തു എന്ന നേട്ടവും കൈവരിച്ചുള്ള ജൈത്രയാത്ര തുടരുകയാണ് വിഴിഞ്ഞം തുറമുഖം. അന്താരാഷ്ട്ര കപ്പൽ പാതയിൽനിന്ന് വെറും പത്തു നോട്ടിക്കൽ മൈൽ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, ദക്ഷിണേഷ്യ, പാശ്ചാത്യേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വളർന്നു. 2024 ജൂലൈ 11ന് ആദ്യകപ്പലായ സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് കപ്പ ൽ വരവിനു തുടക്കംകുറിച്ച തുറമുഖം ഡിസംബർ മൂന്നു മുതൽ വാണിജ്യാടിസ്ഥാനത്തിൽ…
Read Moreമേയ് മാസത്തെ പരിശോധന; 159 മരുന്ന് സാമ്പിളുകൾ ഗുണനിലവാരമില്ലാത്തത്; ഒരെണ്ണം വ്യാജനെന്ന് ഗ്രഡ്സ് റഗുലേറ്ററി അഥോറിറ്റി
പരവൂർ: രാജ്യത്ത് വിപണിയിലിറങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഡ്രഗ്സ് റഗുലേറ്ററി അഥോറിറ്റി മേയ് മാസത്തിൽ നടത്തിയ പ്രതിമാസ പരിശോധനയിൽ 159 മരുന്ന് സാമ്പിളുകൾ നിശ്ചിത ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഇതോടൊപ്പം അസമിൽ നിന്ന് ശേഖരിച്ച ഒരു മരുന്ന് സാമ്പിൾ പൂർണമായും വ്യാജനാണെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ആകെ 159 സാമ്പിളുകളിൽ 46 എണ്ണം കേന്ദ്ര ലബോറട്ടറികളിലെ പരിശോധനയിലാണ് പരാജയപ്പെട്ടത്. ബാക്കി 113 സാമ്പിളുകൾ വിവിധ സംസ്ഥാനങ്ങളിലെ ഡ്രഗ് ടെസ്റ്റിംഗ് ലാബുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തെ പരിശോധനയിൽ 169 സാമ്പിളുകൾ ഗുണനിലവാരമില്ലാത്തതായും ഒരെണ്ണം വ്യാജനായും കണ്ടെത്തിയിരുന്നു. സാധാരണക്കാർ നിത്യേന ആശ്രയിക്കുന്ന പ്രമുഖ കമ്പനികളുടെ മരുന്നുകളും ഉൾപ്പെട്ടിട്ടുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു. പാരസിറ്റമോൾ, പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ കോമ്പോകൾ , ആന്റിബയോട്ടിക്കായ അമോക്സിലിൻ ഫോർമുലേഷനുകൾ, വിവിധ വിറ്റാമിൻ സപ്ലിമെന്റുകൾ, ചുമയ്ക്കുള്ള സിറപ്പുകൾ തുടങ്ങിയവയുടെ ചില ബാച്ചുകളാണ് പരിശോധനയിൽ…
Read Moreവേദന സഹിച്ച് അച്ചടക്കത്തോടെ കിടന്നു; കൊമ്പ് വളര്‍ന്ന് ദുരിതത്തിലായ ജയരാജന്റെ കൊമ്പു മുറിച്ചു മാറ്റി; സന്തോഷിച്ച് ആനപ്രേമികൾ
തിരുവല്ല: കൊമ്പ് വളര്‍ന്ന് ദുരിതത്തിലായ ശ്രീവല്ലഭ ക്ഷേത്രത്തിലെ ഗജരാജന്‍ തിരുവല്ല ജയരാജന്റെ വേദനകള്‍ ഒടുവിൽ അധികൃതര്‍ക്കും മനസിലായി. ആനയുടെ കൊന്പുകൾ മുറിച്ചു. ജയരാജന്റെ ദുരിതാവസ്ഥ വ്യക്തമാക്കുന്ന മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി. തൃശൂര്‍ സ്വദേശി സ്മിതേഷാണ് കൊമ്പുമുറിച്ചത് . ആദ്യം കൂട്ടുകൊമ്പ് മുറിച്ചു. പിന്നെ ചെത്തിമിനുക്കി. 29 വയസള്ള കൊമ്പന് കൂടുതല്‍ സുന്ദരനായിരിക്കുന്നു. അച്ചടക്കത്തോടെ ജയരാജന് ഇതിന് കിടന്നു കൊടുക്കുകയും ചെയ്തു. കൊമ്പുകള്‍ കൈവാള് ഉപയോഗിച്ചാണ് മുറിച്ചത്. വട്ടത്തില്‍ മുറിച്ചെടുത്ത കൊമ്പിന്റെ ഭാഗവും ചീളുകളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭദ്രമായി കെട്ടിപ്പൊതിഞ്ഞ് സീല്‍വച്ചു കൊണ്ടുപോയി. അതിന്റെ മഹസര്‍ എഴുതി ജില്ലാ ട്രഷറിയിലാണ് സൂക്ഷിക്കുന്നത്. കൊമ്പു മുറിക്കുന്നത് വീഡിയോയിലും വനം വകുപ്പ് ചിത്രീകരിച്ചു. മുറിച്ചെടുക്കുന്ന കൊമ്പുകള്‍ക്ക് വിപണിയില്‍ ലക്ഷങ്ങളുടെ വിലവരും. വൈകിച്ചത് അനാസ്ഥകൊമ്പ് മുറിക്കാനായി ജനുവരിയില്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാന്‍ ദേവസ്വം ബോര്‍ഡും വനംവകുപ്പും വൈകിച്ചതോടെയാണ് ആനയുടെ അവസ്ഥ ദുരിതപൂര്‍ണമായത്.…
Read Moreയുവാവ് ആശുപത്രിയിൽ മരിച്ച നിലയിൽ; അധികൃതരുടെ പിഴവെന്ന് കുടുംബം; പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്
ചെങ്ങന്നൂർ: കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല, കൊതിനിക്കൽ ഹൗസിൽ ബിനോ മാത്യു (48) ആണ് മരിച്ചത്. മാനസികാരോഗ്യം സംബന്ധിച്ച ചികിത്സയ്ക്കായി ഇദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ ആശുപത്രിയിലെ ഏഴാം നിലയിലുള്ള സൈക്യാട്രിക് വിഭാഗത്തിലെ ജനലിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇത്രയും ശ്രദ്ധ ആവശ്യമുള്ള രോഗിയെ പരിപാലിക്കുന്നതിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു.പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഒളിമങ്ങാത്ത ഓര്‍മകളിൽ നടുഭാഗം ചുണ്ടന് പുറമ്പോക്കില്‍; ചരിത്രസ്മാരകമാക്കി സംരക്ഷിക്കണമെന്ന് വള്ളംകളി പ്രേമികൾ
ചമ്പക്കുളം: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആവേശത്തില്‍ ചാടിക്കയറിയ നടുഭാഗം ചുണ്ടന് ഇന്ന് പുറമ്പോക്കില്‍. 1952ലെ വള്ളംകളിയില്‍ വിജയിച്ച വള്ളമാണ് മധുരസ്മരണകള് അയവിറക്കി സര്‍ക്കാര്‍ പുറമ്പോക്കില്‍ വിശ്രമിക്കുന്നത്. ഏറ്റവും നീളം കൂടിയ ചുണ്ടന് വള്ളമെന്ന ഗിന്നസ് റിക്കാർഡ് നേടിയ നടുഭാഗം ചുണ്ടൻ ഇന്ന് ഒരു വള്ളപ്പുരയുടെ തണലില്ലാതെ പുറമ്പോക്കില്‍ പുതച്ചു മൂടിയിരിക്കുകയാണ്. 2015 ഓടെയാണ് വള്ളംകളി രംഗത്തുനിന്നു നടുഭാഗം ചുണ്ടൻ പിന്‍വാങ്ങിയത്. നെടുമുടി പഞ്ചായത്തിലെ നടുഭാഗം കരക്കാരുടേതായിരുന്നു വള്ളം. ജോസ് പുഷ്പമംഗലം എന്ന വള്ളംകളി രംഗത്തെ അതികായന്റെ നേതൃത്വത്തില്‍ ദീര്‍ഘകാലം മികച്ച പ്രകടനം നടത്താന്‍ നടുഭാഗത്തിന് സാധിച്ചു. 2016ല്‍ പുതിയ നടുഭാഗം നീറ്റിലിറങ്ങിയതോടെ പഴയ വള്ളം കരയിലേക്ക് മാറ്റുകയായിരുന്നു.നെടുമുടി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയില്‍ സൂക്ഷിച്ചിരിക്കുന്ന ഈ വള്ളത്തെ ചരിത്രസ്മാരകമാക്കണമെന്നാണ് വള്ളംകളി പ്രേമികളുടെ ആവശ്യം. ആന്റണി ആറില്‍ചിറ
Read More