രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള പേ​പ്പ​ർ ക​റ​ൻ​സി നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കി​ല്ല; പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റെ​ന്ന് ആ​ർ​ബി​ഐ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള പേ​പ്പ​ർ ക​റ​ൻ​സി നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ച് പ​ക​രം ജൂ​ൺ 30ന​കം പ്ലാ​സ്റ്റി​ക് (പോ​ളി​മ​ർ) നോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രും റി​സ​ർ​വ് ബാ​ങ്കും (ആ​ർ​ബി​ഐ) വ്യ​ക്ത​മാ​ക്കി. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും നി​ല​വി​ലു​ള്ള പേ​പ്പ​ർ ക​റ​ൻ​സി നോ​ട്ടു​ക​ൾ നി​യ​മ​പ​ര​മാ​യി ത​ന്നെ വി​പ​ണി​യി​ൽ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ നി​ല​വി​ലെ നോ​ട്ടു​ക​ൾ നി​ർ​ത്ത​ലാ​ക്കു​മെ​ന്ന ത​ര​ത്തി​ൽ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം ന​ട​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ട​ലെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ​യു​ടെ (പി​ഐ​ബി) ഫാ​ക്റ്റ് ചെ​ക്ക് വി​ഭാ​ഗം വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ​ബ്ദ​ത്തോ​ട് സാ​മ്യ​മു​ള്ള രീ​തി​യി​ൽ ഡി​ജി​റ്റ​ലാ​യി മാ​റ്റം വ​രു​ത്തി​യ വ്യാ​ജ വീ​ഡി​യോ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് പി​ഐ​ബി ക​ണ്ടെ​ത്തി. ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ത്ത​രം കിം​വ​ദ​ന്തി​ക​ൾ…

Read More

അ​പ​ക​ട​ത്തി​നാ​യി കാ​ത്തി​രി​ക്ക​രു​തേ; പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി പാ​ലം താ​ഴു​ന്നു; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

രാ​മ​ങ്ക​രി: കു​ട്ട​നാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന പു​ളി​ങ്കു​ന്ന് കു​മ്പ​ളം​ചി​റ ആം​ബു​ല​ൻ​സ് പാ​ല​ത്തി​ന്‍റെ കാ​ലു​ക​ൾ വീ​ണ്ടും താ​ഴ്ന്നു​തു​ട​ങ്ങി. യാ​ത്ര​ക്കാ​ർ ഭീ​തി​യി​ൽ. 35 വ​ർ​ഷ​ത്തി​ലേ​റേ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ ന​ടു​വി​ലെ തൂ​ണു​ക​ളാ​ണ് ദി​വ​സേ​ന താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ, ഇ​രു​ക​ര​ക​ളി​ൽനി​ന്നു​ള്ള സ്പാ​നും മ​ധ്യ​ഭാ​ഗ​ത്തെ സ്പാ​നും ത​മ്മി​ലു​ള്ള വി​ട​വ് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു. നാ​ലു​വീ​ലു​ക​ളു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തുനി​ന്നും ഇ​രു​ക​ര​ക​ളി​ലേ​ക്കു​മു​ള്ള സ്പാ​നു​ക​ളി​ലേ​ക്ക് ക​യ​റു​ന്പോ​ൾ അ​ടി​ത​ട്ടി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണ്.ഇ​പ്പോ​ൾ ഒ​രു ത​ര​ത്തി​ലും വീ​ൽ​പൊ​ക്ക​മി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​ട്ടു​ണ്ട്. ഇ​ത് പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. എ​സി റോ​ഡി​ലെ പ​ള്ളി​ക്കൂട്ടു​മ്മ ജം​ഗ്ഷൻ, പു​ളി​ങ്കു​ന്ന്, ക​ണ്ണാ​ടി, കാ​വാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കും പു​ളി​ങ്കു​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ലി​റ്റി​ൽ​ഫ്ല​വ​ൾ ഗേ​ൾ​സ്, സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ, കെ​ഇ കാ​ർ​മ​ൽ സ്കൂ​ൾ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ബാ​ങ്കു​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന പാ​ല​മാ​ണി​ത്. 35 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്…

Read More

ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ; ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ചാ​രാ​യ​വേ​ട്ട; 10 ലി​റ്റ​ർ ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

ചെ​ങ്ങ​ന്നൂ​ർ: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ- പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ചാ​രാ​യ​വേ​ട്ട. ഇ​ല​ഞ്ഞി​മേ​ൽ ഭാ​ഗ​ത്തു​നി​ന്നും പ​ത്തു ലി​റ്റ​ർ ചാ​രാ​യ​വും 40 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ലി​യൂ​ർ വി​ല്ലേ​ജി​ൽ ഇ​ല​ഞ്ഞി​മേ​ൽ കോ​ട്ട​ത്ത​റ കോ​ള​നി​യി​ൽ പ്ര​സ​ന്നാ​ല​യം വീ​ട്ടി​ൽ സു​നീ​ഷി​നെ​തി​രേ അ​ബ്‌​കാ​രി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് പ്ര​തി ഓ​ടി ര​ക്ഷ​പ്പെട്ടു. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞദി​വ​സം രാ​ത്രി 9.40 ഓ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​സി​. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) ബാ​ബു ഡാ​നി​യേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. 10 ലി​റ്റ​ർ ചാ​രാ​യം, 40 ലി​റ്റ​ർ കോ​ട, 40 ലി​റ്റ​ർ സ്പെ​ന്‍റ് വാ​ഷ് എ​ന്നി​വ​യും പ്ര​ദേ​ശ​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്ന വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. എ​ക്സൈ​സ് പാ​ർ​ട്ടി​യി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ബി. ​സു​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. ശ്രീ​ജി​ത്ത്,…

Read More

കൃ​ഷി​ക്കും മ​നു​ഷ്യ​ര്‍​ക്കും ഭീ​ഷ​ണി​യാ​യി കു​ട്ട​നാ​ട്ടി​ൽ ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ള്‍ പെ​രു​കു​ന്നു; ക​രു​ത​ൽ വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ വ്യാ​പി​ക്കു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു. കാ​വാ​ലം, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ ഇ​ത്ത​രം ഒ​ച്ചു​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കു​ന്ന​ത്. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 11-ാം വാ​ർ​ഡി​ലാ​ണ് ഇ​വ ഏ​റ്റ​വു​മ​ധി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​​മാ​യി ഇ​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടു​വ​രു​ന്നു. ഇ​പ്പോ​ൾ 12-ാം വാ​ർ​ഡി​ന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വ​യെ കാ​ണു​ന്നു​ണ്ട്. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​വ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ൾ ച​പ്പു​ച​വ​റു​ക​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​യി​ട​ങ്ങ​ൾ, മ​തി​ലു​ക​ൾ, ഭി​ത്തി​ക​ൾ ഇ​വി​ടെ​യെ​ല്ലാം ഇ​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.രാ​ക്ഷ​സ ഒ​ച്ചു​ക​ൾ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടു​ന്ന ഇ​വ​യു​ടെ ശാ​സ്ത്ര​നാ​മം അ​ക്കാ​റ്റി​ന ഫു​ലി​ക്ക എ​ന്നാ​ണ്. ഗ​സ്‌​ട്രോ​പോ​ട ക്ലാ​സ് അ​ക്കാ​റ്റി​ന കു​ടും​ബ​ത്തി​ലെ അ​ക്കാ​റ്റി​ന ജ​നു​സി​ൽപ്പെട്ട ഇ​ന​മാ​യ ഇ​വ കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​ണ്. പൊ​തു​വേ ഇ​വ​യെ അ​പ​ക​ട​കാ​രി​ക​ൾ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. വ​ൻതോ​തി​ൽ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മേ മ​നു​ഷ്യ​രി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാ​നും ഇ​വ കാ​ര​ണ​മാ​കു​ന്നു.ഇ​ല​ക​ൾ തി​ന്നു​ന്ന ഇ​വ​യെ പ്ര​ധാ​ന​മാ​യും കൃ​ഷി​യി​ട​ങ്ങ​ൾ,…

Read More

അ​ടു​ക്ക​ള​ക്കാ​ര്യ​ത്തി​ലും പോ​ലീ​സി​ന്‍റെ ക​രു​ത​ൽ… സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണം

മ​റ​യൂ​ർ: സം​ഘ​ർ​ഷ​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​യി പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യോ​ടെ മ​റ​യൂ​രി​ൽ ഇ​ൻ​ഡേ​ൻ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി. മൂ​ന്നാ​ർ കേ​ന്ദ്ര​മാ​യ ക​മ്പ​നി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ​ത്തി​ച്ച് ഗ്യാ​സ് വി​ത​ര​ണം ചെ​യ്ത​ത്.മ​റ​യൂ​രി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ​ക്കാ​ല​മാ​യി ഗ്യാ​സ് ല​ഭ്യ​ത​യി​ൽ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​പ്ര​ത്യേ​ക വി​ത​ര​ണം ന​ട​ന്ന​ത്. അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ളും നി​ല​നി​ന്നി​രു​ന്നു. മൂ​ന്നു മാ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് മ​റ​യൂ​രി​ൽ ഗ്യാ​സ് വി​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ത​വ​ണ ബാ​ബു​ന​ഗ​റി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഗ്യാ​സ് ല​ഭി​ക്കാ​ത്ത​വ​രു​ടെ ബു​ക്കിംഗുക​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ച് ക​മ്പ​നി​യെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ സു​ര​ക്ഷി​ത​മാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ഗ്യാ​സ്‌​ലോ​റി നേ​രി​ട്ടു പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ​ത്തി​ച്ചു. ഇ​തോ​ടെ 300 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.എ​ന്നാ​ൽ, ഇ​ത്ത​വ​ണ​യും നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾക്ക് ഗ്യാ​സ് ല​ഭി​ക്കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി​വ​ന്നു. ഒ​രു സി​ലി​ണ്ട​റി​ന് 1030 രൂ​പ നി​ര​ക്കി​ലാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. മ​റ​യൂ​ർ പോ​ലീ​സ്…

Read More

ബീ​ഫി​ല്ലാ​തെ കോ​ട്ട​യം​കാ​ർ​ക്കെ​ന്ത് ഭ​ക്ഷ​ണം..! മാ​ടു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞു; ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് വ്യാ​പാ​രി​ക​ൾ

കോ​​ട്ട​​യം: അ​​യ​​ല്‍ സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ മാം​​സ​​വ്യാ​​പാ​​ര മേ​​ഖ​​ല ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ല്‍. കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ല്‍ പോ​​ത്തി​​റ​​ച്ചി​​ക്കു ക്ഷാ​​മം നേ​​രി​​ടു​​ന്നു​​ണ്ട്. ഇ​​തോ​​ടെ പ​​ല ഹോ​​ട്ട​​ലു​​ക​​ളി​​ലും ബീ​​ഫ് വി​​ഭ​​വ​​ങ്ങ​​ള്‍ കി​​ട്ടാ​​നി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്. ക​​ഴി​​ഞ്ഞ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി ആ​​ന്ധ്ര, തെ​​ല​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നും എ​​ത്തി​​ക്കു​​ന്ന മാ​​ടു​​ക​​ളു​​ടെ മാം​​സ​​മാ​​ണ് കോ​​ട്ട​​യ​​ത്തും സ​​മീ​​പ ജി​​ല്ല​​ക​​ളി​​ലും വി​​ല്പ​​ന ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് നി​​ല​​ച്ച​​തോ​​ടെ ഇ​​റ​​ച്ചി ക്ഷാ​​മം രൂ​​ക്ഷ​​മാ​​വു​​ക​​യും വി​​ല കു​​ത്ത​​നെ വ​​ര്‍​ധി​​ക്കു​​ക​​യും ചെ​​യ്തു. സി​​ലി​​ണ്ട​​ര്‍ പ്ര​​തി​​സ​​ന്ധി​​യി​​ല്‍​നി​​ന്നു ക​​ര​​ക​​യ​​റി വ​​രു​​ന്ന ഹോ​​ട്ട​​ലു​​കാ​​ര്‍​ക്കു ബീ​​ഫ് വി​​ഭ​​വ​​ങ്ങ​​ളു​​ടെ ക്ഷാ​​മം ഉ​​ണ്ടാ​​ക്കു​​ന്ന തി​​രി​​ച്ച​​ടി​​ക​​ള്‍ ചി​​ല്ല​​റ​​യ​​ല്ല.അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ഇ​​റ​​ച്ചി​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ​​യാ​​ണ് മീ​​റ്റ് ഇ​​ന്‍​ഡ​​സ്ട്രീ​​സ് വെ​​ല്‍​ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ളെ മു​​ത​​ല്‍ ഒ​​രാ​​ഴ്ച​​ത്തേ​​ക്കു പോ​​ത്തി​​റ​​ച്ചി വി​​ല്ക്കു​​ന്ന ക​​ട​​ക​​ള്‍ അ​​ട​​യ്ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മാ​​ടു​​ക​​ളെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു​​ള്ള ആ​​രോ​​ഗ്യ​​വ​​കു​​പ്പ് നി​​ബ​​ന്ധ​​ന​​ക​​ളും സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ളും ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വി​​ദേ​​ശ ക​​യ​​റ്റു​​മ​​തി​​യി​​ലെ വ​​ര്‍​ധ​​ന​​യു​​മാ​​ണ് മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​യാ​​ന്‍ പ്ര​​ധാ​​ന കാ​​ര​​ണ​​മെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍…

Read More

കാ​ല്‍​പ്പ​ന്താ​ര​വ​ത്തി​ലേ​ക്ക് നാ​ട്; കോ​ട്ട​യ​ത്തെ എം​എ​ൽ​എ​മാ​രു​ടെ ഫു​ട്ബോ​ൾ ടീ​മി​നെ​യ​റി​യാം

കോ​​ട്ട​​യം: ലോ​​കം ഒ​​രു പ​​ന്തി​​നു ചു​​റ്റും ക​​റ​​ങ്ങാ​​ന്‍ ഇ​​നി മ​​ണി​​ക്കൂ​​റു​​ക​​ള്‍ മാ​​ത്രം. കാ​​ല്‍​പ്പ​​ന്തു​​ക​​ളി​​യു​​ടെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് എ​​ല്ലാ​​വ​​രും. ജി​​ല്ല​​യും കാ​​ല്‍​പ്പ​​ന്താ​​ര​​വ​​ത്തി​​ല്‍ അ​​ലി​​ഞ്ഞു​​ക​​ഴി​​ഞ്ഞു. കോ​​രി​​ച്ചൊ​​രി​​യു​​ന്ന മ​​ഴ​​യു​​ടെ ചെ​​റു​​ത​​ണു​​പ്പി​​ല്‍ കാ​​ല്‍​പ്പ​​ന്തു​​ക​​ളി​​യു​​ടെ ചൂ​​ടും ആ​​വേ​​ശ​​വും നി​​റ​​യും. ര​​ണ്ടു​​മാ​​സം മു​​മ്പു ന​​ട​​ന്ന ആ​​വേ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ ഒ​​മ്പ​​ത് എം​​എ​​ല്‍​എ​​മാ​​രും പ​​ന്തു​​ക​​ളി ആ​​വേ​​ശ​​ത്തി​​ലാ​​ണ്. പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന തി​​ര​​ക്കി​​നി​​ട​​യി​​ലും മ​​ത്സ​​ര​​ങ്ങ​​ള്‍ കാ​​ണാ​​ന്‍ ഒ​​രു​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ് എ​​ല്ലാ​​വ​​രും. ചി​​ല​​രാ​​ക​​ട്ടെ സ്‌​​കൂ​​ള്‍, കോ​​ള​​ജ് കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഫു​​ട്‌​​ബോ​​ള്‍ താ​​ര​​ങ്ങ​​ളു​​മാ​​യി​​രു​​ന്നു. അ​​ര്‍​ജ​​ന്‍റീ​​ന​​യും ബ്ര​​സീ​​ലു​​മാ​​ണ് മി​​ക്ക​​വ​​രു​​ടെ​​യും ഇ​​ഷ്ട ടീം. ​​മെ​​സി​​യും റൊ​​ണാ​​ള്‍​ഡോ​​യു​​മാ​​ണ് ഇ​​ഷ്ട​​താ​​ര​​ങ്ങ​​ള്‍. സ്പീ​​ക്ക​​ര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ അ​​ര്‍​ജ​​ന്‍റീ​​ന ഫാ​​ന്‍ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഒ​​രു സ്‌​​റ്റൈ​​ല്‍ എ​​ന്നു പ​​റ​​ഞ്ഞാ​​ല്‍ അ​​ര്‍​ജ​​ന്‍റീ​​ന​​യാ​​ണ്. എ​​നി​​ക്ക് പ​​ണ്ടു​​മു​​ത​​ലേ അ​​ര്‍​ജ​​ന്‍റീ​​ന ടീ​​മി​​നെ​​യാ​​ണ് ഇ​​ഷ്ടം. അ​​വ​​രു​​ടെ ഒ​​ത്തൊ​​രു​​മ​​യും ഷൂ​​ട്ടിം​​ഗും പാ​​സിം​​ഗു​​മൊ​​ക്കെ അ​​ത്ഭു​​ത കാ​​ഴ്ച​​യാ​​ണ്. എം​​ടി സ്‌​​കൂ​​ള്‍ പ​​ഠ​​ന​​കാ​​ല​​ത്ത് ഫു​​ട്‌​​ബോ​​ള്‍ ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു. നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ര​​ക്കു​​ണ്ടെ​​ങ്കി​​ലും പ​​ര​​മാ​​വ​​ധി മ​​ത്സ​​ര​​ങ്ങ​​ള്‍ കാ​​ണും. അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ ക​​ളി മു​​ട​​ക്കി​​ല്ല. മ​​ന്ത്രി മോ​​ന്‍​സ് പോ​​ര്‍​ച്ചു​​ഗ​​ലി​​നൊ​​പ്പംപോ​​ര്‍​ച്ചു​​ഗ​​ല്‍ ടീ​​മി​​ന്‍റെ…

Read More

എ​ൽ​പി​ജി പ്ര​തി​സ​ന്ധി; ട്രെ​യി​നു​ക​ളി​ൽ പാ​ച​കം പു​ന​രാ​രം​ഭി​ക്കാ​ൻ ഐ​ആ​ർ​സി​ടി​സി

പ​ര​വൂ​ർ: രാ​ജ്യ​ത്ത് വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ​ക്ക് നേ​രി​ടു​ന്ന ക​ടു​ത്ത ക്ഷാ​മ​ത്തെ​ത്തു​ട​ർ​ന്ന് നിർത്തലാക്കിയ ഓ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്കു​ള്ളി​ലെ പാ​ച​കം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.മു​ൻ​പ് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഈ ​രീ​തി എ​ൽ​പി​ജി​ക്ക് പ​ക​രം അ​ത്യാ​ധു​നി​ക ഇ​ല​ക്്ട്രിക് ഇ​ൻ​ഡ​ക്ഷ​ൻ സ്റ്റൗ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ റെ​യി​ൽ​വേ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത്. ട്രെ​യി​നു​ക​ൾ​ക്ക് പു​റ​മെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലെ വ​ലി​യ അ​ടു​ക്ക​ള​ക​ളി​ലും ഇ​ൻ​ഡ​ക്ഷ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് ഐ​ആ​ർ​സി​ടി​സി ചു​വ​ടു​മാ​റ്റി​ക്ക​ഴി​ഞ്ഞു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് ഐ​ആ​ർ​സി​ടി​സി​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​പ്പോ​ലും ബാ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി. ദേ​ശീ​യ റെ​യി​ൽ​വേ ടി​ക്ക​റ്റിം​ഗ്, കാ​റ്റ​റിം​ഗ് ക​മ്പ​നി​യാ​യ ഐ​ആ​ർ​സി​ടി​സി നി​ല​വി​ൽ ലി​ങ്കെ ഹോ​ഫ്മാ​ൻ ബു​ഷ് (എ​ൽ​എ​ച്ച്ബി) പാ​ൻ​ട്രി കാ​റു​ക​ളി​ലാ​ണ് വൈ​ദ്യു​തി​യി​ലു​ള്ള പാ​ച​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​ദി​നം 1.7 ദ​ശ​ല​ക്ഷം വീ​തം ഭ​ക്ഷ​ണം വി​ള​മ്പു​ന്ന 1,400 ഓ​ളം ട്രെ​യി​നു​ക​ളി​ൽ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ പു​തി​യ മാ​റ്റ​ത്തി​ലൂ​ടെ സാ​ധി​ക്കും.…

Read More

രാ​ജ്യ​ത്തെ റെ​യി​ൽ​വേ ശൃം​ഖ​ല​ക​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കാ​ൻ അ​ലൂ​മി​നി​യം കോ​ച്ചു​ക​ൾ വ​രു​ന്നു

പ​ര​വൂ​ർ: രാ​ജ്യ​ത്തെ അ​തി​വേ​ഗ റെ​യി​ൽ​വേ ശൃം​ഖ​ല​ക​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കാ​ൻ പൂ​ർ​ണ​മാ​യും ആ​ഭ്യ​ന്ത​ര​മാ​യി നി​ർ​മി​ച്ച അ​ലു​മി​നി​യം റെ​യി​ൽ​വേ കോ​ച്ചു​ക​ൾ വ​രു​ന്നു.പ്ര​മു​ഖ റെ​യി​ൽ​വേ കോ​ച്ച് നി​ർ​മാ​താ​ക്ക​ളാ​യ ടി​റ്റാ​ഗ​ഡ് റെ​യി​ൽ സി​സ്റ്റം​സ് ലി​മി​റ്റ​ഡാ​ണ് 2027 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ അ​ലു​മി​നി​യം കോ​ച്ച് നി​ർ​മാ​ണ​ത്തി​ൽ പൂ​ർ​ണ സ്വ​യം​പ​ര്യാ​പ്ത​ത (ആ​ത്മ​നി​ർ​ഭ​ർ) കൈ​വ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ ഉ​ത്ത​ർ​പാ​റ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി ഇ​തി​ന​കം ത​ന്നെ പൂ​നെ മെ​ട്രോ പ​ദ്ധ​തി​ക്കാ​യി അ​ലു​മി​നി​യം കോ​ച്ചു​ക​ൾ വി​ജ​യ​ക​ര​മാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ 12 അ​ലു​മി​നി​യം ട്രെ​യി​ൻ​സെ​റ്റു​ക​ൾ കൂ​ടി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​ധി​ക ഓ​ർ​ഡ​റും ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​യ​ർ​മ എ​ന്ന ക​മ്പ​നി​യി​ൽ നി​ന്നു​ള്ള ഫ്ലാ​റ്റ് പാ​യ്ക്കു​ക​ളു​ടെ​യും സ​ബ്-​അ​സം​ബ്ലി​ക​ളു​ടെ​യും ഇ​റ​ക്കു​മ​തി​യെ​യാ​ണ് കോ​ച്ച് നി​ർ​മാ​ണ​ത്തി​നാ​യി ക​മ്പ​നി മു​ൻ​പ് ആ​ശ്ര​യി​ച്ചി​രു​ന്ന​തെ​ന്ന് ടി​റ്റാ​ഗ​ഡ് റെ​യി​ൽ സി​സ്റ്റം​സ് വൈ​സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഉ​മേ​ഷ് ചൗ​ധ​രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഈ ​ഫ്ലാ​റ്റ് പാ​യ്ക്കു​ക​ൾ…

Read More

ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല; ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ; ഊ​ത്ത​പി​ടി​ത്തം റീ​ലാ​ക്കി​യാ​ൽ പ​ണി​കി​ട്ടും

ആ​ല​പ്പു​ഴ: ഊ​ത്ത​പി​ടി​ത്തം ഇ​നി ന​ട​ക്കി​ല്ല. ഒ​ഴു​ക്കി​നെ​തി​രേ സ​ഞ്ച​രി​ക്കു​ന്ന നാ​ട​ൻ മ​ത്സ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് മ​ഴ​ക്കാ​ല​ത്ത് ന​ട​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്ത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തോ​ടെ പ്ര​ജ​ന​ന​ത്തി​നാ​യി പു​ഴ​ക​ളി​ൽനി​ന്നു തോ​ടു​ക​ളി​ലേ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് ഊ​ത്ത​ക​യ​റ്റം എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ പ​ലാ​യ​നം ന‌​ട​ക്കു​ന്ന​ത്. ഈ ​പ്ര​ജ​ന​ന​കാ​ല സ​ഞ്ചാ​ര​ത്തി​നി​ടെ വ​യ​ർ നി​റ​യെ മു​ട്ട​ക​ളു​മാ​യി എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​ത് മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഗു​രു​ത​ര ഭീ​ഷ​ണി​യാ​ണ്. മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തി തൂ​മ്പി​ൽ വ​ല​ക​ളും അ​ന​ധി​കൃ​ത കൂ​ടു​ക​ളും സ്ഥാ​പി​ച്ച് മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന പ്ര​വ​ണ​ത സ​മീ​പ​കാ​ല​ത്ത് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. കേ​ര​ള ഉ​ൾ​നാ​ട​ൻ ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ആ​ക്ട്, 2010 പ്ര​കാ​രം പ്ര​ജ​ന​ന​ക്ഷ​മ​ത​യു​ള്ള മ​ത്സ്യ​ങ്ങ​ളെ​യും ചെ​റു​മ​ത്സ്യ​ങ്ങ​ളെ​യും പി​ടി​ക്കു​ന്ന​തും മ​ത്സ്യ​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നരീ​തി​യി​ൽ വ​ല​ക​ളോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ സ്ഥാ​പി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. കൂ​ടാ​തെ 20 മി​ല്ലി​മീ​റ്റ​റി​ൽ താ​ഴെ ക​ണ്ണി​വ​ലു​പ്പ​മു​ള്ള വ​ല​ക​ൾ ഉ​പ​യോ​ഗി​ക്ക​ൽ, ലൈ​സ​ൻ​സി​ല്ലാ​തെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​നം, മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത…

Read More