കാഞ്ഞിരപ്പള്ളി: ബസ് യാത്രക്കാരിയായ യുവതിയോടു ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള വെണ്‍കുറിഞ്ഞി സത്യവിലാസം സുരേഷ് സമിത്രത്തെ (41) യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്തുനിന്ന് വൈറ്റിലയ്ക്ക് കാഞ്ഞിരപ്പള്ളി വഴി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനുള്ളില്വച്ചു യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read MoreCategory: Edition News
‘നിരാമയ’നിശ്ചലം; ഭിന്നശേഷിക്കാരുടെ ചികിത്സ മുടങ്ങുന്നു
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായിരുന്ന നിരാമയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അവതാളത്തിലായതോടെ ജീവിതതാളം നഷ്ടമായി ഭിന്നശേഷി വിഭാഗം. സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നിരാമയ ആരോഗ്യ ഇന്‍ഷ്വറന്‍സ് വഴിമുട്ടിയത്. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന, നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സാണ് സര്‍ക്കാര്‍ പ്രീമിയം തുക അനുവദിക്കാത്തതിനാല്‍ മുടങ്ങുന്നത്. 2017 മുതല്‍ സംസ്ഥാന സര്‍ക്കാരാണ് പ്രീമിയം അടച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രീമിയം അടക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടിയിലേറെ ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്ത് വാങ്ങിയിട്ടുമുണ്ട്. ലോക്കല്‍ തലത്തിലെ കമ്മിറ്റികള്‍ക്കാണ് ജില്ലാ തല പദ്ധതിയുടെ നിര്‍വഹണ ചുമതല. നിരാലംബരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏറെ…
Read Moreമുഖ്യമന്ത്രിക്കെതിരേയുള്ള കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര്
കോട്ടയം: നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരളസദസ് ജില്ല വിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ വിവാദം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് ഗ്രൂപ്പ് തിരിഞ്ഞാണെന്നാണ് യൂത്ത് കോണ്‍ഗ്രസില്‍ ഉയരുന്ന വിവാദം. ബുധനാഴ്ച രാവിലെ എസ്എച്ച് മൗണ്ടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചപ്പോള്‍ ഒരുവിഭാഗം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ നടന്ന നവകേരള സദസിലേക്കുള്ള യാത്രാമധ്യേ കരിങ്കൊടി കാണിച്ചപ്പോള്‍ ചാണ്ടി ഉമ്മനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്കി. ചങ്ങനാശേരിയില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ അനുകൂലിക്കുന്നവരും കരിങ്കൊടിയുമായി രംഗത്തെത്തി. രാത്രിയില്‍ തിരുനക്കരയില്‍ കെ.സി. ജോസഫ് അനുകൂലികളായ യൂത്ത് കോണ്‍ഗ്രസിലെ എ വിഭാഗമാണു പ്രതിഷേധവുമായി രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം മൂര്‍ച്ഛിക്കാന്‍ കാരണമായത്. സംഘടനാ…
Read Moreകൊച്ചിയിൽ മധ്യവയസ്കയെ പീഡിപ്പിച്ച സംഭവം; പ്രതിയെ പിടികൂടാനാകാതെ പോലീസ്; പരിക്കേറ്റ ആലപ്പുഴ സ്വദേശിനി ആശുപത്രിയിൽ
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും 52കാരിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി റെയില്‍വേ ട്രാക്കിനു സമീപത്തുവച്ചു പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പോലീസ്. സംഭവത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശിനി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. മധ്യവയസ്കയെ റെയില്‍വേ സ്റ്റേഷന് പരിസരത്തെത്തിച്ച ഓട്ടോറിക്ഷയും പോലീസ് തെരയുകയാണ്. പ്രതി മധ്യവയസ്കയുമായി ഓട്ടോയില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധി തീര്‍ക്കുന്നു. ആക്രമണത്തിനിരയായ സ്ത്രീയില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബുധനാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ജോലി തേടി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ത്രീയെ സ്റ്റേഷന് പരിസരത്തുവച്ച് പരിചയപ്പെട്ട വ്യക്തി 500 രൂപ നല്കി കൂടെ വരാന്‍ ആവശ്യപ്പെട്ട് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കമ്മട്ടിപ്പാടം ഭാഗത്ത് ഇറങ്ങിയ ഇവരെ പ്രതി റെയില്‍വേ ട്രാക്കിനടുത്തേക്ക്…
Read Moreനഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒളിവില്‍ കഴിയുന്ന പ്രതികളുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ സംഭവത്തില്‍ ഇടനിലക്കാരന്റെ സുഹൃത്തിനെ പണംനഷ്ടപ്പെട്ടവര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് പോലീസ്. ഫോണ്‍ വിളികളും, ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസില്‍ അറസ്റ്റിലായവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. സംഭവത്തില്‍ മറ്റ് ആളുകളുടെ പങ്കും പോലീസ് സംശയിക്കുന്നുണ്ട്. വൈകാതെ പ്രതികളെ പിടികൂടുമെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എട്ടുപേര്‍ ഒളിവില്‍ ഉള്ളതായാണ് പോലീസ് നല്കുന്ന വിവരം. നഴ്സിംഗ് സീറ്റുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴ സ്വദേശികളായ റെയീസ് (33), കൃഷ്ണ എം. നായര്‍ (19), തൃശൂര്‍ സ്വദേശി ജോവി ജോഷി (27), കളമശേരി സ്വദേശി നസറുദ്ദീന്‍ (27), ഏലൂര്‍ സ്വദേശി നല്കുല് എസ്. ബാബു (35) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇടനിലക്കാരനായ എറണാകുളം സ്വദേശി…
Read Moreപങ്കാളിയുമായി വാക്കുതര്‍ക്കം; കുഞ്ഞുമായി വീട് വിട്ടിറങ്ങി യുവതി; വീടിന് തീയിട്ടു യുവാവിന്റെ പരാക്രമം
കൊച്ചി: പങ്കാളിയുമായി ഉണ്ടായ വാക്കുത്തര്ക്കത്തെത്തുടര്ന്ന് യുവാവ് വീടിന് തീയിട്ടു. ഇന്നലെ അര്‍ധരാത്രിയോടെ ചക്കരപ്പറമ്പിലായിരുന്നു സംഭവം. ചാവക്കാട് സ്വദേശി ഷാഹുല്‍ ഹമീദാണ് വീടിന് തീയിട്ടത്. തുടര്‍ന്ന് ഇയാള്‍ പാലാരിവട്ടം പേലീസ് സ്റ്റേഷനിലെത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചക്കരപ്പറമ്പിലെ വീട്ടില്‍ പങ്കാളിക്കും കുട്ടിക്കും ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. രാവിലെ മുതല്‍ വീട്ടില്‍ വഴക്ക് നടന്നിരുന്നുവെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. ഇതോടെ കുട്ടിയുമായി യുവതി 11.30ഓടെ തൃശൂരിലെ വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായ യുവാവ് മദ്യലഹരിയിലാണ് വിടിന് തീയിട്ടത്. സമീപ വാസികളാണ് വീടിന് തീപിടിച്ച വിവരം ഫയര്‍ ഫോഴ്സിനെ വിളിച്ചറിയിച്ചത്. വീടിന്റെ താഴത്തെ നിലയിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
Read Moreസന്തോഷിച്ചാട്ടെ..! ക്ഷേമപെൻഷൻ ക്രിസ്മസിനു മുമ്പ് വിതരണം ചെയ്യാൻ സാധ്യത
തിരുവനന്തപുരം: ക്രിസ്മസിന് മുന്‍പ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ സാധ്യത. കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചതോടെയാണ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ സാധ്യത ഏറിയത്. 2000 കോടി രൂപ അടിയന്തരമായി കടം എടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. ഇത് കൊണ്ട് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്തേക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായി നിരന്തരം നടത്തിയ കത്തിടപാടുകളുടെ ഭാഗമായാണ് കേന്ദ്രം 3240 കോടി രൂപ കുറച്ച നടപടി മരവിപ്പിച്ചത്. കിഫ്ബിയും പെന്ഷന് കമ്പിനിയും എടുത്ത വായ്പകളുടെ പേരിലായിരുന്നു കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്. 19ന് 2,000 കോടി രൂപ കേരളം കടമെടുക്കും. ക്രിസ്മസ് പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമപെന്ഷന് വിതരണത്തിനായാണ് സര്‍ക്കാര്‍ ഈ തുക കടമെടുക്കുന്നത്.
Read Moreകൊല്ലത്ത് വയോധികയെ മരുമകൾ മർദിച്ച കേസ്; നെഞ്ചിലും അടിവയറ്റിലും തൊഴിച്ചു, നിലത്തിട്ടു ചവിട്ടി; ആറരവർഷമായി തുടരുന്ന മർദനം
തിരുവനന്തപുരം/കൊല്ലം: കൊല്ലം തേവലക്കരയിൽ വയോധികയെ ക്രൂരമായി മർദിച്ച മരുമകളെ സംഭവത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. തേവലക്കര നടുവിലക്കരയിൽ വയോധികയായ ഭർതൃമാതാവിനെ ഉപദ്രവിച്ച സംഭവത്തിലാണ് ചവറയിലെ സ്വകാര്യ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ മരുമകൾ അറസ്റ്റിലായത്. തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ ഏലിയാമ്മ വർഗീസി(80)ന്റെ പരാതിയിലാണ് ചവറ തെക്കുംഭാഗം പോലീസ് മരുമകൾ മഞ്ജുമോൾ തോമസി (37)നെ അറസ്റ്റ് ചെയ്തത്. അതേസമയം ആറര വർഷമായി മരുമകൾ തന്നെ മർദിക്കുകയാണെന്ന് ഏലിയാമ്മ മാധ്യമങ്ങളോടു പറഞ്ഞു. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മർദനമേറ്റ് താൻ നിലത്ത് വീണാലും ചവിട്ടും. വീടിനകത്ത് മക്കളുടെ മുന്നിൽ വച്ചായിരുന്നു മർദനം. ഇന്നലെ വൈകിട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മർദനത്തിൽ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പഞ്ചായത്ത്…
Read Moreമരുമകന്റെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു
കോഴിക്കോട്: കുടുംബ വഴക്കിനിടെ മരുമകന്റെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ പുല്ലാരയിലാണ് സംഭവം. പുല്ലാര തിയ്യത്ത് കോളനി അയ്യപ്പന് (60) ആണ് മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി റിനോഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട റിനോഷിനെ ഇന്നു പലുര്‍ച്ചെ മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെ വാക്കേറ്റത്തിനിടെ അയ്യപ്പനെ റിനോഷ് കത്തികൊണ്ട് വയറ്റിലും തലയ്ക്കും കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ സഹോദരനുമായുള്ള വഴക്കിനിടെ അയ്യപ്പന് ഇടപെട്ടതില്‍ പ്രകോപിതനായാണ് ആക്രമണം.. ഗുരുതരമായി പരി ക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് റിനോഷ്.
Read Moreതൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറുവയസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: സഹോദരങ്ങള്‍ക്കൊപ്പം വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിക്ക് തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ളാകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെ മകള്‍ ഹയാ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. സ്കൂള്‍ വിട്ടെത്തിയ കുട്ടി ഒരു വയസുള്ള അനുജന്റെ തൊട്ടിലില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കരുങ്ങുകയായിരുന്നു. ഉടനെതന്നെ കുട്ടിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് കഴുത്തല്ലൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. മൂടാല്‍ മര്‍കസ് അല്‍ബീര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഹബ്ന. സഹോദരങ്ങള്‍: ഹിബ, സന, മുഹമ്മദ് മുസ്തഫ.
Read More