ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ഉദ്യോഗാർഥികളുടെ മുത്താണ് ഈ പരിശീലകൻ. ജീവിതകാലം മുഴുവൻ മനസിൽ താലോലിക്കുന്ന ഏറ്റവും പ്രിയങ്കരൻ.ഇത് കണ്ണന്പ്ര മഠത്തിപറന്പിലെ റിട്ട. എസ്ഐ ബാലസുബ്രഹ്്മണ്യൻ. ഇദ്ദേഹത്തിന്റെ കായിക പരിശീലനത്തിൽ 13 വിവിധ വകുപ്പുകളിലായി ഇതിനകം ജോലി ലഭിച്ചവർ എഴുനൂറിലധികം പേർ. പോലീസ് സേനയിൽ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ പിഎസ്സി ജോലി ലഭിക്കുന്നതിന് ഉദ്യോഗാർഥികളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്ന സൗജന്യ കായിക പരിശീലകൻ. കാര്യക്ഷമതയുള്ള ഒരു ഉദ്യോഗാർഥി വഴി ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. ജോലി ലഭിക്കുന്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതുതന്നെയാണ് തന്റെ അധ്വാനത്തിന്റെ പ്രതിഫലമെന്ന് ബാലസുബ്രഹ്്മണ്യൻ പറയുന്നു. കേരള പോലീസിൽ ഹൈജന്പറായിരുന്ന ബാലസുബ്രഹ്്മണ്യൻ റിട്ടയർമെന്റിനു ശേഷം മാസ്റ്റേഴ്സ് മീറ്റുകളിൽ ഇതേ ഇനത്തിൽ കഴിഞ്ഞ 10 വർഷമായി സ്റ്റേറ്റ് ചാന്പ്യൻ. ദേശീയ ചാന്പ്യൻപട്ടവും പലതവണ നേടി. അങ്ങനെ പ്രത്യേകതകൾകൊണ്ട് സന്പന്നമാണ് 52 കിലോ മാത്രം ശരീരഭാരമുള്ള ഈ 66 കാരൻ.…
Read MoreCategory: Edition News
വിവാഹം നിശ്ചയിച്ചിരിക്കേ എത്തിയ ദുരന്തം; ഏവർക്കും പ്രിയപ്പെട്ട അഫ്സലിന്റെ വേർപാട് താങ്ങാനാവാതെ നാട്
പൊൻകുന്നം: ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ച് മരിച്ച അഫ്സലി (24)ന്റെ വേർപാട് താങ്ങാനാവാതെ നാട്. പൊൻകുന്നത്ത് ഓട്ടോഡ്രൈവർ കൂടിയായ അഫ്സൽ ബാഷ ഏവർക്കും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് അഫ്സലിന്റെ ദുരന്തം. ഈരാറ്റുപേട്ട സ്വദേശിനിയുമായുള്ള വിവാഹം ഡിസംബറിൽ നടത്താൻ തീരുമാനമായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെ പണത്തിന് ഏറെ ആവശ്യമുള്ളതിനാൽ രാവും പകലും അധ്വാനിക്കാൻ സന്നദ്ധനായിരുന്നു. അതിനാൽ പകൽ ഓട്ടോറിക്ഷ ഓടിച്ചതിനു ശേഷം രാത്രി തമിഴ്നാട്ടിലേക്ക് പച്ചക്കറിയെടുക്കാൻ പിക്കപ്പ് വാനുമായി പോകാൻ അഫ്സൽ സന്നദ്ധനായിരുന്നു. അത്യാവശ്യം മെക്കാനിക് ജോലികൾ കൂടി ചെയ്യാനറിയുമായിരുന്ന അഫ്സൽ ആരുടെയും സഹായമില്ലാതെ തന്നെ പഞ്ചറായ ടയറുകൾ മാറാൻ പ്രാപ്തനായിരുന്നു. എന്നാൽ റോഡരികിൽ വാഹനം നിർത്തിയിട്ടപ്പോൾ കോൺക്രീറ്റിംഗിന്റെ ചെറിയ ചെരിവിലായിരുന്നതിനാൽ വാഹനത്തിന്റെ ഇളക്കത്തിനിടെ ജാക്കി തെന്നിമാറുകയായിരുന്നു. പിക്കപ്പ് വാൻ നിറയെ പച്ചക്കറി ചാക്കുകളുണ്ടായിരുന്നതിനാൽ അതിവേഗം ചെരിഞ്ഞ് അഫ്സലിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്കേറ്റ…
Read Moreഅഞ്ചു വയസുകാരിയെ 85 വയസുകാരന് അസ്ലീല ചിത്രങ്ങൾകാട്ടി ഉപദ്രവിച്ചു; പോലീസിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന ആരോപണവുമായി വീട്ടുകാർ
ചേര്‍ത്തല: അഞ്ചുവയസുകാരിയെ 85 വയസുകാരന് ഉപദ്രവിച്ചെന്നും മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചുവെന്നും കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ ചേര്‍ത്തല പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഒക്ടോബര്‍ ആറിനാണ് പരാതി നല്‍കിയത്. എട്ടിനാണ് പോലീസ് കേസെടുത്തത്. പട്ടണക്കാട് പുതിയകാവിലുളള 85കാരനെതിരേയാണ് പോലീസ് കേസെടുത്തത്. അമ്മൂമ്മ വീട്ടുജോലിചെയ്യുന്ന വീട്ടില്‍ കുട്ടിക്കുനേരേ അതിക്രമമുണ്ടായതായാണ് പരാതി. 85വയസുകാരന്റെ വീട്ടില്‍ വര്‍ഷങ്ങളായി ഇവര്‍ വീട്ടുജോലി ചെയ്യുന്നുണ്ടായിരുന്നു. അമ്മൂമ്മയോടൊപ്പം അവധി ദിവസങ്ങളില്‍ കുട്ടിയും ഇവിടെ പോകുമായിരുന്നുവെന്നും സെപ്റ്റംബര്‍ 22ന് മൊബൈല്‍ ഫോണില്‍ കുട്ടിയെ അശ്ലീലചിത്രങ്ങള്‍ കാണിച്ചുവെന്നും കുട്ടിയുടെ ഫോട്ടോയെടുത്തുവെന്നും കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു. സ്കൂളിലെ അധ്യാപികമാരോടു കുട്ടി പറഞ്ഞതായാണ് വിവരം.സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ എഫ്ഐആര്‍ അവ്യക്തമായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും തുടര്‍നടപടി ആവശ്യപ്പെട്ടപ്പോള്‍ പോലീസ് അപമാനിച്ചുവെന്നുമാണ്…
Read Moreകാമുകന്റെ ഭാര്യയെ മർദിച്ച ശേഷം തന്നെ മർദിച്ചെന്നു പറഞ്ഞ് യുവതി പോലീസ് സ്റ്റേഷനില്‍! അന്വേഷിച്ചപ്പോള്‍ കഥ മാറിമറിഞ്ഞു; ഭർത്താവിനും കാമുകിക്കും പോലീസിന്റെ താക്കീത്
കോട്ടയം: കാമുകന്റെ ഭാര്യയെ മർദിച്ച ശേഷം തന്നെ മർദിച്ചെന്നു പറഞ്ഞ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയ കാമുകിക്ക് പോലീസിന്റെ താക്കീത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനാഥ രോഗികളെ പരിചരിക്കുന്നതിനായി ആശുപത്രി വികസന സമിതി നിയമിച്ച ഒരു ജീവനക്കാരിയാണ്, മറ്റൊരു താത്കാലിക ജീവനക്കാരനായ കാമുകന്റെ ഭാര്യയെ ആശുപത്രിക്കുള്ളിൽ മർദിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നാം വാർഡിന് സമീപമായിരുന്നു സംഭവം. ഭാര്യ മൂന്നാം വാർഡിൽ ചികിത്സയിൽ കഴിയുന്ന പിതൃസഹോദരനെ സന്ദർശിക്കാനെത്തിയതായിരുന്നു. തന്റെ ഭർത്താവിന് മെഡിക്കൽ കോളജ് ആശുപത്രിയിലെ തന്നെ മറ്റൊരു താത്കാലിക ജീവനക്കാരിയുമായി അടുപ്പമുണ്ടെന്ന് ആക്ഷേപങ്ങൾ നിലനിൽക്കുകയായിരുന്നു. വർഷങ്ങളായി തുടരുന്ന ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പലപ്പോഴും ഭർത്താവിനോട് പറയുകയും ചെയ്തിരുന്നു. സംഭവ ദിവസം ഭാര്യ ബന്ധുവിനെ സന്ദർശിച്ചശേഷം വാർഡിന് പുറത്തേക്കു വരുന്പോൾ ആരോപണ വിധേയയായ താത്കാലിക ജീവനക്കാരിയെ കാണുകയും തുടർന്നുള്ള സംസാരം വാക്ക് തർക്കമാകുകയും ഭാര്യയെ…
Read Moreഒന്നിച്ചു പഠിച്ചിരുന്നപ്പോൾ സൗഹൃദം; പിന്നീട് പ്രണയത്തിൽ നിന്ന് ഒഴിവായി; നഴ്സിംഗ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് യുവാവ്
വൈപ്പിന്‍: പ്രണയം നിരസിച്ച നഴ്സിംഗ് വിദ്യാര്‍ഥിനിയെ ആക്രമച്ച കേസിൽ യുവാവിനെതിരേ മുനമ്പം പോലീസ് കേസെടുത്തു. മുനമ്പം ചക്കങ്ങാട്ട് ശരത്-21 നെതിരയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും സ്ത്രീകള്‍ക്ക് മാനഹാനി വരുത്തക്കരീതിയില്‍ പെരുമാറിയതിനുമാണ് കേസ്. നേരത്തെ ഇരുവരും തമ്മില്‍ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നും സൗഹൃദം ഇല്ലാതായി. ഇത് ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്ന സമയത്ത് പിന്നാലെ ബൈക്കിലെത്തിയാണ് മുഖത്തിടിച്ചതും മറ്റ് ഉപദ്രവങ്ങള്‍ ചെയ്തതും. സംഭവത്തിനുശേഷം പ്രതി ഒളിവിലായതിനാല്‍ അറസ്റ്റ് നടന്നിട്ടില്ല.
Read Moreബിഎംഡബ്ല്യു കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിക്കായി പോലീസ് അന്വേഷണം
കാക്കനാട്: ബിഎംഡബ്ല്യു കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന ചെമ്പുമുക്ക് വട്ടത്തിപാടത്ത് കാട്ടാമറ്റം റോഡിൽ സി.എസ്. വിനോദിനായി പോലീസ് അന്വേഷണം. ഇയാൾ കൊടുങ്ങല്ലൂരിലിണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പ്രതിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഉച്ചയോടെ കൊടുങ്ങല്ലൂരിൽ വച്ച് പ്രതി മൊബൈൽ ഓണാക്കിയതായി കണ്ടെത്തിയത്. തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം യാത്ര തിരിച്ചിട്ടുണ്ട്. പ്രതി കൃത്യത്തിനു ശേഷം മൊബൈലിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ചെമ്പുമുക്കിൽ ബേക്കറി നടത്തുന്ന യുവതിയെ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കാറിൽ ബലമായി പിടിച്ചു കയറ്റി ചെമ്പുമുക്കു പള്ളിയുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളമുണ്ടാക്കിയപ്പോൾ ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു. കടയിൽനിന്ന് പതിവായി സാധനങ്ങൾ വാങ്ങാറുള്ള ആളാണ് പ്രതിയെന്ന് യുവതി പറയുന്നു. പറയുന്ന സാധനങ്ങൾ…
Read Moreപ്രതി തന്റെ പേഴ്സണൽ സ്റ്റാഫ് അംഗമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; പിടിയിലായത് കരാർ ജീവനക്കാരൻ; പുറത്താക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി
തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പോലീസ് അറസ്റ്റ് ചെയ്ത പ്രതി തന്റെ പേഴ്സണൽ സ്റ്റാഫ് അംഗമല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പ്രതി സന്തോഷ് തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. കരാർ ഏജൻസി നൽകിയ തൊഴിലാളിയാണ് . ഇയാളെ ഡ്രൈവർ സ്ഥാനത്ത് നിന്നും മാറ്റാൻ പ്രൈവറ്റ് സെക്രട്ടറിയോട് നിർദേശിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. വാട്ടർ അതോറിട്ടിയുടെ വാഹനത്തിന്റെ ഡ്രൈവറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സന്തോഷ്. വിഷയം അറിഞ്ഞപ്പോൾ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാൻ നിര്‍ദ്ദേശിച്ചെന്നും മന്ത്രി പറഞ്ഞു. ആരോപണവിധേയനായ ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസിക്കു നിർദേശം നൽകണമെന്നും വാട്ടർ അതോറിട്ടിക്ക് മന്ത്രി നിർദേശം നൽകി.
Read Moreഎൻഐഎ തടവുകാരന് സിം കാർഡ് കൈമാറിയത് ബന്ധുക്കളെന്ന് സൂചന; വിയ്യൂർ ജയിലിൽ തടവുകാരുടെ കൈയിൽ ഫോണുകൾ?
സ്വന്തം ലേഖകൻതൃശൂർ: വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ തടവുകാരൻ കോട്ടയം സ്വദേശി സൈനുദ്ദീന്‍ സിം കാർഡ് കൈമാറിയ സംഭവത്തിൽ ഇയാളെ കാണാനെത്തിയവരെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവും കോട്ടയം ജില്ല സെക്രട്ടറിയുമായിരുന്ന സൈനുദ്ദീനെ കാണാനെത്തിയവരാണ് സിം കാർഡ് കൈമാറിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ സൈനുദ്ദീന്റെ ബന്ധുക്കളെന്നാണ് സൂചന. ഇക്കാര്യവും വിശദമായി പരിശോധിക്കും. ഇവർ കൈമാറിയ പുസ്തകത്തിനുള്ളിലായിരുന്നു സിം കാർഡ് ഒളിപ്പിച്ചിരുന്നത്. അതിസുരക്ഷ ജയിലിന്റെ സെക്യൂരിറ്റി ചുമതലയുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ സേനാംഗങ്ങളാണ് സിം കാർഡ് കണ്ടെത്തിയത്. അതിസുരക്ഷ ജയിലിനകത്ത് തടവുകാർ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. സിം കാർഡ് മാത്രമാണ് ഇപ്പോൾ കണ്ടെടുക്കാനായത്. ജയിലിൽ ഫോണുള്ളതിനാലാണ് സിം കൈമാറിയതെന്ന സംശയമുണ്ട്.
Read Moreവിവാഹത്തിന്റെ ഒന്നാം വാർഷികത്തിൽ ജീവനൊടുക്കി യുവതി; പരാതി അന്വേഷിക്കാനെത്തിയ പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന കഥ
വാഗമണ്‍: ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശങ്കുശേരിൽ ശരത്ത് ശശികുമാറിനെ (31) യാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 12നാണ് ശരത്തിന്റെ ഭാര്യ ശരണ്യ (രമ്യ-20) ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. ഗാർഹിക പീഡനത്തേത്തുടർന്നാണ് ശരണ്യ മരിച്ചതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. വാഗമണ്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗാർഹികപീഡനമാണ് ശരണ്യയുടെ ആത്മഹത്യക്കു കാരണമെന്ന് വ്യക്തമായി. ഇതോടെയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ഒരു വർഷം മുന്‍പായിരുന്നു ശരത്തിന്റെയും ശരണ്യയുടെയും വിവാഹം. ശരത്തിന്റെ രണ്ടാം വിവാഹമാണിത്. ഇയാളുടെ ആദ്യ ഭാര്യയും ജീവനൊടുക്കുകയായിരുന്നു. വാഗമണ്‍ പാറക്കെട്ട് സ്വദേശിനിയാണ് ശരണ്യ. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ റിമാൻഡ് ചെയ്തു.
Read Moreലോക്കപ്പ് റൂമിൽ കള്ള്, തൊണ്ടിമുറി അടുക്കള ! ഇവിടെ വന്നാല്‍ എസ്ഐയുടെ കസേരയിലിരുന്ന് കള്ളു കുടിക്കാം, നാടന്‍ രുചിക്കൂട്ടുകളുടെ ഭക്ഷണവും കഴിക്കാം
ഇടുക്കി കമ്പംമെട്ടില്‍ വന്നാല്‍ എസ്ഐയുടെ കസേരയിലിരുന്ന് കള്ളു കുടിക്കാം. നാടന്‍ രുചിക്കൂട്ടുകളുടെ ഭക്ഷണവും കഴിക്കാം. കമ്പംമെട്ടില്‍ ഒരു പോലീസ് സ്റ്റേഷന് കള്ളുഷാപ്പായ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കമ്പംമെട്ടിലെ പഴയ പോലീസ് സ്റ്റേഷനാണ് പുതുമകള്‍ വരുത്തി കള്ളുഷാപ്പാക്കി മാറ്റിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം കമ്പംമെട്ട് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നത് ആ വാടക കെട്ടിടത്തിലായിരുന്നു. ഇപ്പോള്‍ പോലീസ് സ്റ്റേഷന്റെ തൊണ്ടിമുറി അടുക്കളയാണ്. രുചിയേറിയ വിഭവങ്ങള്‍ അവിടെ തയാറാക്കുന്നു. കപ്പയും, പന്നിക്കറിയും പന്നിഫ്രൈയുമാണു പ്രധാന വിഭവങ്ങള്‍. എല്ല്, കപ്പ, ബീഫ് കറി, ബീഫ്ഫ്രൈ, പോട്ടിഫ്രൈ, പതിര് എന്നിവയും ഷാപ്പില് ലഭിക്കും. തമിഴ്നാട്ടില്‍നിന്നാണ് കൂടുതല്‍ പേരും ഇവിടെ എത്തുന്നത്. ലോക്കപ്പ് റൂം കള്ള് ശേഖരിച്ചുവയ്ക്കുന്ന മുറിയായി. എസ്ഐ ഇരുന്ന മുറി കള്ളു കുടിക്കുന്ന ഇടമായി. അവിടെ ഇരുന്ന് കള്ളു കുടിക്കാം. ഭക്ഷണം കഴിക്കാം. മേമ്പൊടിക്ക് അല്‍പ്പം രാഷ്ട്രീയവും പഴയ തമിഴ്-മലയാളം പാട്ടുകളുമാകാം. കൗതുകംകൊണ്ടു കുടിയന്മാരല്ലാത്തവര്…
Read More