ജി​ല്ല​യി​ലെ 159 പ്ര​ശ്ന​സാ​ധ്യ​താ  ബൂ​ത്തു​ക​ൾ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ

പാലക്കാട് : ജി​ല്ല​യി​ലെ 159 പ്ര​ശ്ന​സാ​ധ്യ​ത ബൂ​ത്തു​ക​ളി​ൽ കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ലാ​വും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. തി​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​വും സു​താ​ര്യ​വു​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​മ​റ നി​രീ​ക്ഷ​ണ​മെ​ന്ന് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി കള​ക്ട​ർ അ​റി​യി​ച്ചു. അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്കും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​വും കാ​മറ നി​രീ​ക്ഷ​ണം. 125 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 159 പ്ര​ശ്ന സാ​ധ്യ​താ ബൂ​ത്തു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം രാ​വി​ലെ അ​ഞ്ച് മു​ത​ൽ വോ​ട്ടെ​ടു​പ്പു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കാ​മ​റ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ക്യാ​മ​റ നി​രീ​ക്ഷ​ണ​ത്തി​നാ​യി ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തു​വ​ഴി അ​താ​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ത​ന്നെ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി കള​ക്ട​ർ അ​റി​യി​ച്ചു. രാ​വി​ലെ മോ​ക്ക് പോ​ൾ അ​ട​ക്കം ബൂ​ത്തി​ലെ മു​ഴു​വ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളും ലൈ​വാ​യി വെ​ബ്കാ​സ്റ്റ് ചെ​യ്യേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ വി​ശ​ദ​മാ​ക്കി. ഏ​പ്രി​ൽ 22നാ​ണ് ട്ര​യ​ൽ റ​ണ്‍ ന​ട​ക്കു​ക.…

Read More

എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്‍റെ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം: ര​മ്യ ഹ​രി​ദാ​സ് കോ​ട​തി​യി​ലേക്ക്

പാ​ല​ക്കാ​ട്: എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ ത​നി​ക്കെ​തിരേ നടത്തിയ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ആ​ല​ത്തൂ​ർ മണ്ഡലത്തിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സ് കോടതിയിലേക്ക്. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രമ്യ ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. ഈമാസം ഒന്നിന് പൊന്നാനിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് രമ്യയെ അധിക്ഷേപിച്ച് വിജയരാഘവൻ സംസാരിച്ചത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദർശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിജയരാഘവന്‍റെ അപകീർത്തി പരാമർശം. പരാമർശത്തിനെതിരേ മേയ് രണ്ടാം തീയതി തന്നെ ആലത്തൂർ ഡിവൈഎസ്പിക്ക് യുഡിഎഫ് പരാതി നൽകിയിരുന്നു. പരാതിയിൽ രമ്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും തുടർ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

Read More

രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തിയ സംഭവം; കേസെടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു

പാലക്കാട്: ആ​ല​ത്തൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രെ കോ​ഴി​ക്കോ​ടും പൊ​ന്നാ​നി​യി​ലും വ​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യ എ​ൽ.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രെ പ​ത്ത് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കേ​സ്സ് എ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ആ​ല​ത്തൂ​ർ യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.​കോ​ഴി​ക്കോ​ട്ടേ​യും പൊ​ന്നാ​നി​യി​ലേ​യും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സം​ഗ​ത്തി​നു ശേ​ഷം ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മ്യ ഹ​രി​ദാ​സ് ആ​ല​ത്തൂ​ർ ഡി.​വൈ.​എ​സ്.​പി മു​ന്പാ​കെ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ന്നാ​നി ഡി.​വൈ.​എ​സ്.​പി ബി​ജു ഭാ​സ്ക​ർ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ന്നേ വ​രെ പോ​ലീ​സ് കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. പൊ​തു സ​മൂ​ഹ​മ​ധ്യ​ത്തി​ൽ ഒ​രു സ്ത്രീ​ക്കെ​തി​രെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യാ​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​മ​നു​സ​രി​ച്ച് ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റി​ന​കം കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഇ​വി​ടെ പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സ്സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന പ​രാ​തി​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും എ. ​വി​ജ​യ​രാ​ഘ​വ​നെ​തി​രെ കേ​സ്സ് ര​ജി​സ്റ്റ​ർ…

Read More

സ​പ്ലൈ​കോ​യു​ടെ നെ​ല്ല് സം​ഭ​ര​ണം; തൂ​ക്ക​ത്തി​ൽ കു​റ​വു വ​രു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം

പാ​ല​ക്കാ​ട്: സ​പ്ലൈ​കോ നെ​ല്ല് സം​ഭ​ര​ണ​ത്തി​ൽ തൂ​ക്ക​ത്തി​ൽ കു​റ​വു വ​രു​ന്ന​താ​യി വ്യാ​പ​ക ആ​ക്ഷേ​പം. ഇ​തു സം​ബ​ന്ധി​ച്ച് ക​ർ​ഷ​ക​നാ​യ മ​ല​ന്പു​ഴ കൂ​ട്ടാ​ല കെ. ​കൃ​ഷ്ണ​ൻ സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ല്കി. ക​ഴി​ഞ്ഞ ദി​വ​സം 7170 കി​ലോ നെ​ല്ല് സ​പ്ലൈ​കോ​യ്ക്ക് ന​ൽ​കി​യെ​ങ്കി​ലും അ​വ​രു​ടെ തൂ​ക്ക​ത്തി​ൽ 6932 കി​ലോ മാ​ത്ര​മാ​ണ് ബി​ല്ല് ന​ൽ​കി​യ​ത്. 238 കി​ലോ​യു​ടെ കു​റ​വാ​ണ് ഒ​രൊ​റ്റ ബി​ല്ലി​ൽ ഉ​ണ്ടാ​യ​ത്. ലോ​ഡ് ക​യ​റ്റി​യ ശേ​ഷം ലോ​റി​യ​ട​ക്കം 10560 കി​ലോ​യും ലോ​റി​യു​ടെ തൂ​ക്ക​മാ​യ 3390 കി​ലോ കു​റ​ച്ച​ശേ​ഷം 7170 കി​ലോ നെ​ല്ലു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് പു​റ​ത്ത് വേ ​ബ്രി​ഡ്ജി​ൽ തൂ​ക്കി​യ​ശേ​ഷ​മാ​ണ് സ​പ്ലൈ​കോ​യ്ക്ക് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ സ​പ്ലൈ​കോ കൃ​ഷ്ണ​ന് ന​ല്കി​യ ബി​ല്ലി​ൽ 6932 കി​ലോ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നെ​ല്ലി​ന്‍റെ ഗു​ണ​മേ·​യും ഈ​ർ​പ്പ​വും സ​പ്ലൈ​കോ പ്ര​തി​നി​ധി​യും മി​ല്ലു​കാ​രു​ടെ പ്ര​തി​നി​ധി​യും പ്രാ​ദേ​ശി​ക മി​ല്ല് ഏ​ജ​ന്‍റും നേ​രി​ൽ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ൽ തൂ​ക്കം കു​റ​ക്കേ​ണ്ട ആ​വ​ശ്യം വ​ന്നി​രു​ന്നി​ല്ല. ഈ…

Read More

നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി;  വേ​ന​ൽ​ചൂ​ടി​നു മേ​ലെ വി​ഷു​ത്തി​ര​ക്കി​ന്‍റെ ചൂ​ട്

തൃ​ശൂ​ർ: വി​ഷു​വി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. വേ​ന​ൽ​ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യാ​ണെ​ങ്കി​ലും വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ഒ​രു​ക്കു​കൂ​ട്ട​ങ്ങ​ൾ​ക്കും കു​റ​വി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ഷു. പ​ച്ച​ക്ക​റി ക​ട​ക​ളി​ലും പ​ട​ക്ക വി​ൽ​പ​ന ശാ​ല​ക​ളി​ലു​മെ​ല്ലാം തി​ര​ക്കാ​യി​ക്ക​ഴി​ഞ്ഞു. വി​ഷു​ത്ത​ലേ​ന്നാ​യ നാ​ളെ തി​ര​ക്ക് അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തും. പ​ക​ൽ സ​മ​യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക​ച്ച​വ​ടം ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ന​ല്ല രീ​തി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ​ക​ൽ ചൂ​ടി​ൽ വി​ഷു ഒ​രു​ക്ക​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പ​ല​രും പു​റ​ത്തി​റ​ങ്ങു​ന്നി​ല്ല. ഇ​ന്നു​വൈ​കു​ന്നേ​ര​ത്തോ​ടെ ക​ച്ച​വ​ടം ഉ​ഷാ​റാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ക​ണി​യൊ​രു​ക്കാ​നു​ള്ള ച​ക്ക​യും മാ​ന്പ​ഴ​വും മാ​ങ്ങ​യും ക​ണി​വെ​ള്ള​രി​യു​മെ​ല്ലാം വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. ക​ണി​ക്കി​റ്റ് ത​ന്നെ ചി​ല​യി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. ക​ണി​ക്കൊ​ന്ന പൂ​ക്ക​ള​ട​ക്ക​മു​ള്ള​വ​യാ​ണ് ക​ണി​ക്കി​റ്റ്.കൊ​ന്ന​പ്പൂ​ക്ക​ൾ വി​ഷു​ത്ത​ലേ​ന്നി​നും ത​ലേ​ദി​വ​സം ത​ന്നെ വി​പ​ണി​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. നാ​ളെ പു​ല​ർ​ച്ചെ മു​ത​ൽ ന​ഗ​ര​ത്തി​ലെ​ങ്ങും കൊ​ന്ന​പ്പൂ വി​ൽ​പ്പ​ന​ക്കാ​രെ​ത്തും. പ​ല​രും നേ​ര​ത്തെ ത​ന്നെ പൂ​ക്ക​ൾ വാ​ങ്ങി​വെ​ക്കു​ന്നു​ണ്ട്. ക​ണി​കാ​ണാ​നു​ള്ള ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ൾ​ക്കും ന​ല്ല ഡി​മാ​ന്‍റാ​ണ്. പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സി​ലും ക​ളി​മ​ണ്ണി​ലും നി​ർ​മി​ച്ച കൃ​ഷ്ണ വി​ഗ്ര​ഹ​ങ്ങ​ൾ…

Read More

അ​ട്ട​പ്പാ​ടി മു​ക്കാ​ലി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടു​ ത​ക​ർ​ന്നു ;  രാത്രിയിലായതിനാൽ ആളപായമില്ല

അ​ഗ​ളി: മു​ക്കാ​ലി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മു​ക്കാ​ലി കൊ​ള്ളി​പ്പ​റ​ന്പി​ൽ ഹം​സ​യു​ടെ മ​ക​ൻ അ​ബ്ബാ​സി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സ്ഫോ​ട​നം.ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലാ​യി​രു​ന്നു സി​ലി​ണ്ട​ർ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള നി​ശേ​ഷം ത​ക​ർ​ന്നു. രാ​ത്രി സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സി​ലി​ണ്ട​ർ പൂ​ർ​ണ​മാ​യും പൊ​ട്ടി​ത്ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രേ​യ്ക്ക് സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​കു​തി​യി​ല​ധി​കം ഉ​പ​യോ​ഗി​ച്ച ഗ്യാ​സ് സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​പൂ​ർ​വ​മാ​യേ ഇ​ത്ത​രം സം​ഭ​വ​മു​ണ്ടാ​കൂ​വെ​ന്ന് അ​ഗ​ളി മാ​താ ഇ​ന്േ‍​റ​ൻ പ്രൊ​പ്രൈ​റ്റ​ർ ബെ​ന്നി മാ​ത്യു പ​റ​ഞ്ഞു.കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More

അ​തി​ർ​ത്തി​ക​ട​ന്ന് ഹാ​ഷി​ഷ് ഓ​യി​ലും  എം​ഡി​എം​എ ഗു​ളി​ക​യും;  പരിശോധന ശക്തമാക്കി എക്സൈസ്

ഒ​റ്റ​പ്പാ​ലം: അ​തി​ർ​ത്തി​ക​ട​ന്ന് ജി​ല്ല​യി​ലേ​ക്ക് വ​ൻ​തോ​തി​ൽ ഹാ​ഷി​ഷ് ഓ​യി​ലും എം​ഡി​എം​എ ഗു​ളി​ക​ക​ളും എ​ത്തു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടു​കൂ​ടി പോ​ലീ​സും എ​ക്സൈ​സും ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​ങ്ങി.ജി​ല്ല​യെ ല​ഹ​രി​യു​ടെ പി​ടി​യി​ൽ അ​മ​ർ​ത്താ​ൻ ക​ഞ്ചാ​വി​നും മ​ദ്യ​ത്തി​നും പു​റ​മേ​യാ​ണ് മാ​ര​ക​മാ​യ ല​ഹ​രി സ്റ്റാ​ന്പു​ക​ൾ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ് ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ത്തു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.പാ​ല​ക്കാ​ട് വ​ഴി മ​ല​പ്പു​റം, തൃ​ശൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലേ​ക്കും ഇ​വ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. സ​ന്പ​ന്ന​ർ​ക്കി​ട​യി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള എം​ഡി​എം​എ പാ​ർ​ട്ടി ഡ്ര​ഗ് എ​ന്ന നി​ല​യി​ലും കു​പ്ര​സി​ദ്ധ​മാ​ണ്. സാ​ധാ​ര​ണ​യാ​യി പ​ല​നി​റ​ങ്ങ​ളി​ലു​മു​ള്ള ഗു​ളി​ക രൂ​പ​ത്തി​ലാ​ണ് ഇ​വ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​ത്. ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് പാ​ല​ക്കാ​ട് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ൻ​തോ​തി​ൽ ഈ ​മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ല​ഹ​രി സ്റ്റാ​ന്പും എം​ഡി​എം​എ​യും ചെ​റി​യ അ​ള​വി​ൽ…

Read More

തീരാദുരിതത്തിൽ കർഷകർ;  മ​ല​യോ​ര​മേ​ഖ​ല​യി​ൽ പു​ലിശ​ല്യം വ്യാ​പ​കം; രാ​ത്രി പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യെന്ന് നാട്ടുകാർ

കാ​ഞ്ഞി​ര​പ്പു​ഴ: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ പു​ലി ശ​ല്യം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം പൊ​റു​തി​മു​ട്ടി​യ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് പു​ലി ശ​ല്യം വീ​ണ്ടു​മൊ​രു തി​രി​ച്ച​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ഞ്ചോ​ല, ഇ​രു​ന്പ​ക​ച്ചോ​ല, ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​ൽ അ​ടി മൂ​ന്നേ​ക്ക​ർ അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​വി​ഴാം​കു​ന്ന്, ഉ​പ്പു​കു​ളം മേ​ഖ​ല​ക​ളി​ലാ​ണ് പു​ലി ശ​ല്യം വ്യാ​പ​ക​മാ​വു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ക​ല്ല​ടി​ക്കോ​ട് മ​ല​യു​ടെ ഭാ​ഗ​മാ​യ പാ​റ​ക്ക​ൽ അ​ടി​ഭാ​ഗ​ത്ത് പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വ​ന്നി​രു​ന്നു .ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​യി​ട്ടും വ​നം​വ​കു​പ്പ് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മ​ല​യോ​ര​മേ​ഖ​ല​യി​ൽ താ​മ​സി​ച്ചു​വ​രു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് പു​ലി ആ​ക്ര​മ​ണം ദു​രി​ത​മ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത് .വി​ശ്വ​സി​ച്ച് രാ​ത്രി പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. കാ​ല​ത്ത് ടാ​പ്പി​ങ്ങി​നു പോ​കേ​ണ്ട ആ​ളു​ക​ളും മ​റ്റു ജോ​ലി​ക്കാ​രും ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ…

Read More

 ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലും റേ​ഡി​യോ, സു​ബ്ര​ന്‍റെ ഉറ്റചങ്ങാതി

കോ​ടാ​ലി: മു​രി​ക്കു​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ ന​ട​പ്പ​റ​ന്പി​ൽ സു​ബ്ര​ൻ എ​ന്ന 75 കാ​ര​ന് റേ​ഡി​യോ ഒ​രു വി​നോ​ദോ​പാ​ധി മാ​ത്ര​മ​ല്ല പി​രി​യാ​ത്ത കൂ​ട്ടു​കാ​ര​ൻ കൂ​ടി​യാ​ണ്.ഉ​റ​ക്ക​ത്തി​ലും ഉ​ണ​ർ​വി​ലും ചാ​ര​ത്ത് റേ​ഡി​യോ ഉ​ണ്ടാക​ണ​മെ​ന്ന് സു​ബ്ര​ന് നി​ർ​ബ​ന്ധ​മാ​ണ്. ക​ഴി​ഞ്ഞ നാ​ലു​പ​തി​റ്റാ​ണ്ടിലേ​റെ​യാ​യി എ​പ്പോ​ഴും റേ​ഡി​യോ കൂ​ടെ കൊ​ണ്ട ുന​ട​ക്കു​ന്ന സു​ബ്ര​നെ നാ​ട്ടു​കാ​ർ കൗ​തു​ക​വും ആ​ദ​ര​വും ക​ല​ർ​ന്ന ക​ണ്ണു​ക​ളോ​ടെ​യാ​ണ് നോ​ക്കു​ന്ന​ത്. യൗ​വ​ന കാ​ല​ഘ​ട്ട​ത്തി​ൽ ക​യ്യി​ലെ​ടു​ത്ത റേ​ഡി​യോ വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ അ​ല​ട്ടു​ന്പോ​ഴും താ​ഴെ വെ​ക്കാ​ൻ സു​ബ്ര​ൻ ത​യ്യാ​റ​ല്ല. റേ​ഡി​യോ​യി​ൽ നി​ന്ന് ഒ​ഴു​കി​വ​രു​ന്ന സം​ഗീ​തം സു​ബ്ര​ന് ജീ​വി​ത താ​ള​മാ​ണ്. പാ​ട്ടു​ക​ളും വാ​ർ​ത്ത​ക​ളും എ​ന്നു​വേ​ണ്ട റേ​ഡി​യോ​യി​ൽ നി​ന്നു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും സു​ബ്ര​ൻ കേ​ൾ​ക്കും. ചെ​റു​പ്പം മു​ത​ലേ റേ​ഡി​യോ കേ​ൾ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന സു​ബ്ര​ൻ സ്വ​ന്ത​മാ​യി സ​ന്പാ​ദി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ ആ​ദ്യം ചെ​യ്ത​ത് ന​ല്ലൊ​രു റേ​ഡി​യോ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങു​ന്പോ​ഴ​ല്ലാ​തെ സു​ബ്ര​ൻ റേ​ഡി​യോ ഓ​ഫ് ചെ​യ്യാ​റി​ല്ല. പ​ണി​ക്കു പോ​കു​ന്നി​ട​ത്തെ​ല്ലാം റേ​ഡി​യോ കൊ​ണ്ട ുപോ​കു​ന്ന ശീ​ല​മാ​ണ് സു​ബ്ര​നു​ള്ള​ത്. 75ാം വ​യ​സി​ലും കൊ​ട​ക​ര​യി​ലെ…

Read More

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ പാ​റ​മ​ട​ക്ക​യ​ങ്ങ​ൾ അ​പ​ക​ട​ ഭീ​ഷ​ണിയാകുന്നു​; അപകടങ്ങൾ ആവർത്തിച്ചിട്ടും  അധികൃതർക്ക് മൗനം

മ​ണ്ണാ​ർ​ക്കാ​ട്: താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ, പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പാ​റ​മ​ട​ക്ക​യ​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് പാ​റ പൊ​ട്ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ​താ​ണ് ഈ ​വ​ൻ​കു​ഴി​ക​ൾ. വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ താ​ലൂ​ക്കി​ൽ പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ഒ​ഴു​ക്കു​നി​ല​ച്ചു​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​റ​മ​ട​ക്ക​യ​ങ്ങ​ളി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. നി​ല​വി​ൽ മി​ക്ക​വ​രും കു​ളി​ക്കു​ന്ന​തി​നും മ​റ്റും ഇ​വ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന ഇ​ത്ത​രം പാ​റ​മ​ട കു​ള​ങ്ങ​ളി​ലേ​ക്ക് നി​ര​വ​ധി​പേ​രാ​ണ് കു​ളി​ക്കാ​നും തു​ണി​ക​ഴു​കു​ന്ന​തി​നു​മാ​യി എ​ത്തു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം പാ​റ​മ​ട​ക്ക​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​ല​ന​ല്ലൂ​ർ, വെ​ട്ട​ത്തൂ​ർ, ത​ച്ച​നാ​ട്ടു​ക​ര, നാ​ട്ടു​ക​ൽ, ക​രി​ങ്ക​ല്ല​ത്താ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​രം കു​ള​ങ്ങ​ൾ ഏ​റെ​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ടോ​പ്പാ​ടം മം​ഗ​ല​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ക​ട​ന്പ​ഴി​പ്പു​റം, കാ​രാ​കു​റി​ശി എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​റ​മ​ട കു​ള​ങ്ങ​ൾ ഏ​റെ​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളോ നി​ർ​ദേ​ശ​ങ്ങ​ളോ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. പാ​റ​മ​ട​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ ആ​ഴ​വും വ്യാ​പ്തി​യും ആ​ർ​ക്കും അ​റി​യി​ല്ല. വേ​ന​ൽ​ക്കാ​ല​വും…

Read More