കക്കാട് ഗണപതി ക്ഷേത്രത്തിൽ 12008 നാ​ളി​കേ​രം എ​റി​ഞ്ഞു​ള്ള വേ​ട്ടേ​ക്ക​ര​ൻ പാ​ട്ട് നാ​ളെ

കു​ന്നം​കു​ളം: ക​ക്കാ​ട് ശ്രീ ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ വേ​ട്ടേ​ക്ക​ര​ൻ പാ​ട്ടി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. നാ​ളെ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ 12008 നാ​ളി​കേ​രം എ​റി​ഞു​ള്ള വേ​ട്ടേ​ക്ക​ര​ൻ പാ​ട്ട്.ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ കൊ​ണ്ടും വ്ര​ത​ശു​ദ്ധി കൊ​ണ്ടും പ​രി​ശു​ദ്ധ​മാ​യ ക്ഷേ​ത്ര​ത്തി​ലാ​ണ് സ​ങ്കീ​ർ​ണ​വും ശ്രേ​ഷ്ഠ​വു​മാ​യ വേ​ട്ടേ​ക്ക​ര​ൻ പാ​ട്ട് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. നാ​ളെ ഉ​ച്ച​പാ​ട്ട് എ​ന്ന ച​ട​ങ്ങോ​ടു കൂ​ടി​യാ​ണ് ക​ളം​പാ​ട്ട് ആ​രം​ഭി​ക്കു​ക. രാ​വി​ലെ 10 മ​ണി​യോ​ടു കൂ​ടി ക​ളം വ​ര​യ്ക്കാ​നും പാ​ട്ടു​പാ​ടാ​നും സ​മി​തി അ​ധി​കാ​ര​പ്പെ​ടു​ത്തി​യ കു​റു​പ്പ​ന്മാ​ർ കൂ​റ​യി​ട്ട് പാ​ട്ടു​പാ​ടി ച​ട​ങ്ങ് നി​ർ​വ​ഹി​ക്കും. ശേ​ഷം 12008 നാ​ളി​കേ​രം എ​ണ്ണം​കൂ​ട്ടു​ന്ന ച​ട​ങ്ങും ന​ട​ക്കും. വൈ​കി​ട്ട് മൂ​ന്ന് മ​ണി​യോ​ടു​കൂ​ടി വേ​ട്ടേ​ക്ക​ര​ൻ ഭ​ഗ​വാ​ന്‍റെ രൂ​പം അ​രി​പ്പൊ​ടി, കൃ​ഷ്ണ പൊ​ടി , മ​ഞ്ഞ​ൾ പൊ​ടി , പ​ച്ച​പ്പൊ​ടി, ചു​വ​ന്ന പൊ​ടി നി​റ​ങ്ങ​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്യു​ന്ന ച​ട​ങ്ങും ആ​രം​ഭി​ക്കും. ക​ളം കു​റി​ക്കു​ന്ന ച​ട​ങ്ങി​നു​ശേ​ഷം താ​യ​ന്പ​ക കേ​ളി കൊ​ന്പു​പ​റ്റ് കു​ഴ​ൽ​പ​റ്റ് എ​ന്നി​വ​യും ഉ​ണ്ടാ​കും നി​റ​മാ​ല​യും ദീ​പാ​രാ​ധ​ന​യും ഉ​ണ്ടാ​കും. ഇ​തി​നു​ശേ​ഷം മു​ല്ല​ക്ക​ൽ പാ​ട്ടി​നു…

Read More

ശബരിമല യുവതി പ്രവേശം;  ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന ഏഴുപേ​ർ മാ​ല​യ​ഴി​ച്ച് വ്ര​തം ഉ​പേ​ക്ഷി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്:​ ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന കാ​ഞ്ഞി​രം സ്വ​ദേ​ശി​ക​ളാ​യ ഏഴുപേ​ർ മാ​ല​യ​ഴി​ച്ച് വ്ര​തം ഉ​പേ​ക്ഷി​ച്ചു.​ മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി വ്ര​ത​മെ​ടു​ത്ത അ​യ്യ​പ്പ ഭ​ക്ത​രാ​ണ് ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ്ര​ത​മു​പേ​ക്ഷി​ച്ച​ത് . കാ​ഞ്ഞി​രം സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ​കു​മാ​ർ, ആ​കാ​ശ്, നി​ധീ​ഷ്, ക​ണ്ണ​ൻ, പ്ര​സാ​ദ്, സു​ബാ​ഷ്, ഗു​രു​സ്വാ​മി ക​റു​പ്പു സ്വാ​മി എ​ന്നി​വ​രാ​ണ് വ്ര​ത​മു​പേ​ക്ഷി​ച്ച​ത്. ജ​നു​വ​രി ഒന്നിന് ​പൊ​റ്റ​ശ്ശേ​രി ഇ​ര​ട്ട​ക്കു​ളം ശി​വ​ൻ അ​ന്പ​ല​ത്തി​ൽ നി​ന്നു​മാ​ണ് മാ​ല​യി​ട്ട​ത് . ഇന്നലെ രാവിലെ ആറിന് പൊ​റ്റ​ശ്ശേ​രി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ മാ​ല​യ​ഴി​ച്ച് വ്ര​ത​മു​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഹർത്താൽ പ്രതിഷേധത്തിനിടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അക്രമണം; കെ​യു​ഡ​ബ്ല്യു​ജെ പ​രാ​തി ന​ല്കി

പാ​ല​ക്കാ​ട് : ഹ​ർ​ത്താ​ൽ, പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്കി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന് പ​രാ​തി ന​ല്കി. ഇ​ന്ന​ലെ ഹ​ർ​ത്താ​ൽ ദി​വ​സ​വും ബു​ധ​നാ​ഴ്ച്ച​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​രു​ന്നു. ഇ​ന്ന​ലെ കോ​ള​ജ് റോ​ഡി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ന്യൂ​സ് 18 ചാ​ന​ൽ ചീ​ഫ് റി​പ്പോ​ർ​ട്ട​റും പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​സാ​ദ് ഉ​ടു​ന്പി​ശേ​രി​യു​ടെ മു​ഖ​ത്തു ക​ല്ലേ​റി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​ക്കു ശേ​ഷം കെ.​എ​സ്.​ഇ ബി ​ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​നു മു​ന്നി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ മാ​തൃ​ഭൂ​മി ന്യൂ​സ് ചീ​ഫ് റി​പ്പോ​ർ​ട്ട​ർ ഡോ.​ജി.​പ്ര​സാ​ദ് കു​മാ​ർ, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് റി​പ്പോ​ർ​ട്ട​ർ ശ്രീ​ധ​ര​ൻ കു​റി​യേ​ട​ത്ത് , ജ​നം ടി​വി ക്യാ​മ​റാ​മാ​ൻ സി. ​വി​നു എ​ന്നി​വ​ർ​ക്കു പ​രു​ക്കേ​ൽ​ക്കു​ക​യും മ​ല​യാ​ള മ​നോ​ര​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജി​ൻ​സ് മൈ​ക്കി​ൾ, ദേ​ശാ​ഭി​മാ​നി ഫോ​ട്ടോ​ഗ്രാ​ഫ​ർ സു​ജി​ത് എ​ന്നി​വ​ർ​ക്കു മ​ർ​ദ​ന​മേ​ൽ​ക്കു​ക​യു​മു​ണ്ടാ​യി. മാ​തൃ​ഭൂ​മി…

Read More

അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം;  ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും ഭീ​ഷ​ണിയാകുന്നു

ഷൊ​ർ​ണൂർ: അ​ന​ധി​കൃ​ത ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​നം കെ​ടു​ത്തു​ന്നു. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും വ്യാ​പ​ക​മാ​യി​ത്തീ​ർ​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക​ളാ​ണ് ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. എ​തി​ർ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​ലോ​ഭി​പ്പി​ച്ചും ക്വാറി മാ​ഫി​യ​ക​ൾ കീ​ഴ്പ്പെ​ടു​ത്തു​കയാണെ​ന്നാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ജ​പ​രാ​തി​ക​ൾ ന​ൽ​കി​യും പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് കേ​സ് എ​ടു​പ്പി​ച്ചും ജ​ന​ങ്ങ​ളു​ടെ വാ​യ​ട​പ്പി​ക്കാ​ൻ ആ​ണ് ക​രി​ങ്ക​ൽ ക്വാ​റി മാ​ഫി​യ​ക​ൾ ശ്ര​മം ന​ട​ത്തു​ന്ന​ത്. വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വു​മ​വ​സാ​നം ക്വാ​റി മാ​ഫി​യ​ക​ളു​ടെ ശ​ല്യം​മൂ​ലം ജ​ന​ങ്ങ​ൾ വ​ല​യു​ന്ന​ത്. വാ​ണി​യം​കു​ളം, വെ​ള്ളി​യാ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക്വാ​റി പ്ര​വ​ർ​ത്ത​ന​ത്തെ തു​ട​ർ​ന്ന് 17 വീ​ടു​ക​ൾ​ക്കാ​ണ് ത​ക​ർ​ച്ച നേ​രി​ട്ടി​രി​ക്കു​ന്ന​ത്. മേ​ൽ​പ​റ​ഞ്ഞ വീ​ടു​ക​ളു​ടെ ചു​മ​രും അ​ടി​ത്ത​റ​യും മ​തി​ലു​ക​ളും വി​ണ്ടു​കീ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. ചി​ല​രു​ടെ കി​ണ​റു​ക​ളു​ടെ ആ​ൾമ​റ​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണ് വെ​ള്ളി​യാ​ട് ക​രി​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. അ​തേ സ​മ​യം ക്വാ​റി പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി…

Read More

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡയാലിസിസ് വി​പു​ലീ​ക​ര​ണം ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ൻ​റ് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ര​ണ്ടാം​ഘ​ട്ട വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.2013 ൽ ഏഴു മെ​ഷീ​നു​ക​ളുമായി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പാ​വ​പ്പെ​ട്ട അ​നേ​കം നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ഇ​തി​ന​കം​ത​ന്നെ അ​ത്താ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. പ്രാ​രം​ഭ​ത്തി​ൽ 75 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ര​ണ്ടാം​ഘ​ട്ട വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ​യും, പാ​ല​ക്കാ​ട് എം​പി​യു​ടെ​യും പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നും തു​ക വ​ക​യി​രു​ത്തി ആ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ കി​ഫ്ബി യി​ലൂ​ടെ അ​നു​വ​ദി​ച്ച തു​ക​യി​ൽ 10 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ കൂ​ടി ല​ഭ്യ​മാ​ക്കു​ക​യും നി​ല​വി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് മു​ക​ൾ​നി​ല​യി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യും ആ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. എം​പി ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ടാം​ഘ​ട്ട യൂ​ണി​റ്റി​ലേ​ക്ക് ഉ​ള്ള റാം​പി​ന്‍റെ നി​ർ​മ്മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി നേ​ര​ത്തെ കേ​ര​ള സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 2 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ഉ​ൾ​പ്പെ​ടെ 19 മെ​ഷീ​നു​ക​ളോടുകൂടി കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ഏ​റ്റ​വും മു​ൻ​പ​ന്തി​യി​ലു​ള്ള…

Read More

സ്കൂ​ൾ മ​തി​ൽ​ക്കെ​ട്ടു​ക​ൾ ഇ​നി ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ ക​ഥ​ക​ൾ പ​റ​യും

ഷൊ​ർ​ണൂ​ർ: ചെ​ർ​പ്പു​ള​ശ്ശേ​രി ഗ​വ​ണ്‍​മെ​ന്‍റ്് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​തി​ൽ​ക്കെ​ട്ടു​ക​ൾ ഇ​നി​മു​ത​ൽ ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ ക​ഥ പ​റ​യും. മ​തി​ൽ കെ​ട്ടു​ക​ൾ ക്യാ​ൻ​വാ​സ് ആ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​കാ​ര·ാ​രാ​യ ഒ​രു​പ​റ്റം യു​വാ​ക്ക​ൾ.ച​രി​ത്ര​ത്തി​ന്‍റെ​യും, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ​യും, ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം കാ​ട്ടി​കൂ​ട്ടി​യ കൊ​ടും ക്രൂ​ര​ത​ക​ളു​ടെ​യും നേ​ർ​ചി​ത്ര​മാ​ണ് സ്കൂ​ൾ മ​തി​ലി​ൽ ചി​ത്ര​കാ​ര​ൻ​മാ​ർ ചു​മ​ർ​ചി​ത്രം ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ജന്മ ​ഗ്രാ​മ​ത്തി​ൽ​നി​ന്ന് ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം അ​റ​സ്റ്റ് ചെ​യ്യു​ക​യും പി​ന്നീ​ട് കു​തി​ര​വ​ണ്ടി​യു​ടെ പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ച് നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു മോ​ഴി​ക്കു​ന്നം ബ്ര​ഹ്മ​ദ​ത്ത​ൻ ന​ന്പൂ​തി​രി​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​ത്തി​ന്‍റെ വീ​ര​ഗാ​ഥ​ക​ൾ കൂ​ടി ഇ​നി​മു​ത​ൽ ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലെ മ​തി​ൽ കെ​ട്ടു​ക​ളി​ൽ കാ​ണാ​നാ​വും. ഇ​തി​നോ​ടൊ​പ്പം വ​ള്ളു​വ​നാ​ട് ഇ​തി​ഹാ​സ​തു​ല്യ​മാ​യ സ​മ​ര പോ​രാ​ട്ട​വും വ​രും ത​ല​മു​റ​യ്ക്ക് ക​ണ്ട​റി​യാ​നാ​വും. ഹൈ​സ്കൂ​ൾ മൈ​താ​ന​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള 700 അ​ടി നീ​ള​വും പ​ത്ത​ടി വീ​തി​യു​മു​ള്ള ചു​മ​രു​ക​ളി​ൽ 14 പാ​ന​ലു​ക​ളി​ലാ​യി ആ​ണ് ചെ​റു​പ്പു​ള​ശ്ശേ​രി ഗ്രാ​മ​ത്തി​ലെ ച​രി​ത്ര​വും ക​ലാ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​വും കോ​ർ​ത്തി​ണ​ക്കി​യ മ​തി​ൽ ചി​ത്ര​ങ്ങ​ളു​ടെ…

Read More

പാ​റ​മേ​ട് ഇടതുകനാലിൽ വീ​ണ്ടും ചോ​ർ​ച്ച: ക​നാ​ലി​നു​താ​ഴ്ഭാ​ഗ​ങ്ങ​ളി​ലു​ള്ള വീ​ട്ടുകാർ ഭീ​തി​യി​ൽ

വ​ണ്ടി​ത്താ​വ​ളം: പ​ന്ത​ൽ​മൂ​ച്ചി​യി​ൽ മ​ണ​ൽ​ചാ​ക്കു നി​ര​ത്തി ക​നാ​ൽ​ബ​ണ്ട് നി​ർ​മി​ച്ച സ്ഥ​ല​ത്ത് വീ​ണ്ടും ചോ​ർ​ച്ച​യു​ണ്ടാ​യി​രി​ക്കു​ന്ന​ത് ക​നാ​ലി​നു​താ​ഴ്ഭാ​ഗ​ങ്ങ​ളി​ലു​ള്ള താ​മ​സ​ക്കാ​രേ​യും സ​മീ​പ​ത്തെ മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളേ​യും ഭീ​തി​യി​ലാ​ക്കു​ന്നു. മ​ണ​ൽ​ചാ​ക്കി​നി​ട​യി​ലൂ​ടെ അ​നു​ദി​നം ചോ​ർ​ച്ച വി​ക​സി​ച്ചു​വ​രി​ക​യാ​ണ്. മ​ണ​ൽ​ചാ​ക്കു നി​ര​ത്തി​യ ക​നാ​ൽ​ബ​ണ്ട് വ​ഴി ഒ​ന്ന​ര​സ്ലാ​ബ് വെ​ള്ള​മേ ഒ​ഴു​ക്കു​ക​യു​ള്ളൂ എ​ന്ന് ജ​ല​സേ​ച​ന​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ​മീ​പ​വാ​സി​ക​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ക​നാ​ലി​ൽ ജ​ല​നി​ര​പ്പ് ര​ണ്ട​ര​സ്ലാ​ബ് ആ​ക്കി ഉ​യ​ർ​ത്തി​യ​തോ​ടെ ജ​ല​ചോ​ർ​ച്ച​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​നാ​ലി​ന്‍റെ വാ​ല​റ്റ പ്ര​ദേ​ശ​ത്ത് വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ജ​ല​വി​ത​ര​ണ​തോ​ത് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ക​നാ​ലി​ൽ ബ​ണ്ടി​നു താ​ഴെ​യാ​യി മ​ദ്ര​സ സ്കൂ​ളി​ൽ മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ച്ചു​വ​രു​ന്നു​ണ്ട്. ചോ​ർ​ച്ച വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പ​ഠി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടെ​ന്ന് പരിസരവാസികൾ ചി​റ്റൂ​ർ ജ​ല​സേ​ച​ന​വ​കു​പ്പു ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചില്ല. ര​ണ്ടു​മാ​സം മു​ന്പാ​ണ് മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ വ​ണ്ടി​ത്താ​വ​ളം പാ​റ​മേ​ട്ടി​ൽ പ​തി​മൂ​ന്നു…

Read More

പെരിന്തല്‍മണ്ണ സെലിബ്രിറ്റി ക്രിക്കറ്റിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

മലപ്പുറത്ത് ആദ്യമായി വിരുന്നിനെത്തുന്ന സിനിമ, മാധ്യമരംഗത്തെ ടീമുകള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനായി പെരിന്തല്‍മണ്ണ ഒരുങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മൂന്നു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഏറനാടന്‍ ട്രോഫിയെന്ന പേരില്‍ മലബാറില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റിന് സാക്ഷ്യം വഹിക്കാന്‍ സിനിമ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ എത്തും. ആദ്യമായിട്ട് ഒരു സെലിബ്രിറ്റി ടൂര്‍ണമെന്റിന് സാക്ഷ്യം വഹിക്കുന്നതിന്റെ സന്തോഷത്തിലാണ് പെരിന്തല്‍മണ്ണ നിവാസികള്‍. കേരളത്തിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ തക്കാരത്തിന്റെയും മലപ്പുറം ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. സിനിമ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്‍, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ്, മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മില്ലേനിയം സ്റ്റാര്‍സ്, മീഡിയ സ്ട്രൈക്കേഴ്സ് കേരള, മാ ഫൈറ്റേഴ്സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.…

Read More

ന​ല്ല​തി​നാ​യ് വി​ശ​ക്കാം; വിദ്യാർഥികൾ നി​രാ​ഹാ​ര​മി​രു​ന്ന് തു​ക സ​മാ​ഹ​രി​ച്ചു  പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ള​യാ​ധു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​സ​മാ​ഹാ​ര​ണ​പ​രി​പാ​ടി​യാ​യ ന​ല്ലാ​തി​നാ​യ് വി​ശ​ക്കാം​ പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ചി​റ്റൂ​ർ ഗ​വ​ണ്മ​ന്‍റ് കോ​ള​ജ് എ​ൻ.​എ​സ്.​എ​സ്. വി​ദ്യാ​ർ​ഥി​ക​ളും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും ഒ​രു നേ​ര​ത്തെ ആ​ഹാ​ര​മു​പേ​ക്ഷി​ച്ച് ഭ​ക്ഷ​ണ​ത്തി​നാ​യി ക​രു​തി​യി​രു​ന്ന ആ ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി. വി​ദ്യാ​ർ​ഥി​ക​ളും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ന​ൽ​കി​യ തു​ക​യാ​യ അ​യ്യാ​യി​രം രൂ​പ ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ കെ. ​ര​മ ഏ​റ്റു​വാ​ങ്ങി. യൂ​ണി​റ്റു​ക​ളു​ടെ വാ​ർ​ഷി​ക സ​പ്ത​ദി​ന ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് വ​ള​ണ്ടി​യ​ർ​മാ​ർ ഒ​രു നേ​ര​ത്തെ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച​ത്. മാ​സ​ത്തി​ൽ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ച്ച് ആ ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ പ​രി​പാ​ടി​യാ​ണ് ന്ധ​ന​ല്ല​തി​നാ​യ് വി​ശ​ക്കാം​ന്ധ. വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ നാ​ര​ങ്ങാ​നീ​രു​മാ​യി പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ശ്രീ​യും എ​ത്തി​യി​രു​ന്നു. തു​ക​യേ​ക്കാ​ൾ അ​ധി​കം വി​ദ്യാ​ർ​ഥി​ക​ക​ളു​ടെ മാ​ന​സി​ക മൂ​ല്യം വ​ലു​താ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​ന്ദി​യോ​ട് ഗ​വ​ണ്മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ വെ​ച്ച് എ​ൻ. എ​സ്.…

Read More

ദു​രി​ത ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ചി​റ്റൂ​ർ കോളജ് എ​ൻ​എ​സ്എ​സ് കൂ​ട്ടാ​യ്മ

ചി​റ്റൂ​ർ: പ്ര​ള​യ​ത്തി​ൽ തൊ​ഴി​ൽ വ​രു​മാ​നം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ചി​റ്റൂ​ർ കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കൂ​ട്ടാ​യ്മ. ത​ങ്ങ​ളു​ടെ ദ​ത്തു​ഗ്രാ​മ​മാ​യ പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​കു​ടും​ബ​ങ്ങ​ൾ​ക്ക് വ​രു​മാ​ർ​ഗ്ഗ​മാ​യി ആ​ടു​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ സ​ഹാ​യ​ഹ​സ്ത​മാ​യ​ത്. ന​ന്ദി​യോ​ട് ഗ​വ​ണ്മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ​വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ. ​ജ​യ​ശ്രീ ആ​ടു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ നി​ർ​മി​ച്ചു​വി​റ്റ തു​ണി​സ​ഞ്ചി​ക​ൾ, ഗ്രോ ​ബാ​ഗു​ക​ൾ, പേ​പ്പ​ർ പേ​ന, പേ​പ്പ​ർ ഫ​യ​ൽ, പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ, ജൈ​വ ക​ർ​ഷ​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യൂ​ണി​റ്റു​ക​ൾ ന​ട​ത്തി​യ പ​ച്ച​ക്ക​റി വി​ൽ​പ​ന തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ട് വാ​ങ്ങു​ന്ന​തി​നാ​യു​ള്ള പ​ണം സ്വ​രൂ​പി​ച്ച​ത്. എ​ൻ. എ​സ്. എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​പ്ര​ദീ​ഷ്, സി. ​ജ​യ​ന്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. ആ​ടു​വി​ത​ര​ണം കൂ​ടാ​തെ സ്ത്രീ​ക​ൾ​ക്കാ​യ് തൊ​ഴി​പ​രി​ശീ​ല​നം, പ​ഞ്ചാ​യ​ത്തി​ലെ ഒ​രു കു​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണം, പ്ര​ള​യ​ത്തി​ൽ ചെ​ളി​യ​ടി​ഞ്ഞ കി​ണ​റി​നെ ശു​ചീ​ക​രി​ക്ക​ൽ, പ്ര​ള​യ​ശേ​ഷ​മു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന,…

Read More