കാ​ട്ടു​കൊമ്പന്  മദമിളക്കം , പരക്കെ നാ​ശം വിതച്ച് കാട്ടാനക്കൂട്ടം; വിടുകളിൽ കഴിയുന്നത് പടക്കം പൊട്ടിച്ചെന്ന് നാട്ടുകാർ; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ വനംവകുപ്പും

വ​ട​ക്ക​ഞ്ചേ​രി: പീ​ച്ചി വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന​ടു​ത്ത് പ​നം​ങ്കു​റ്റി​യി​ൽ വീ​ടു​ക​ൾ​ക്കു​സ​മീ​പം ത​ന്പ​ടി​ച്ച് മ​ദ​മി​ള​കി​യ കാ​ട്ടു​കൊ​ന്പ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. ചെ​റു​നി​ലം ജോ​ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടു​കൊ​ന്പ​ൻ വി​ല​സു​ന്ന​ത്. ഇ​വി​ടെ നൂ​റു​മീ​റ്റ​ർ അ​ക​ലെ വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​മാ​ണ്. മ​നു​ഷ്യ​രെ കാ​ണു​ന്പോ​ൾ കാ​ട്ടാ​ന അ​ക്ര​മ​സ്വ​ഭാ​വം കാ​ണി​ക്കു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. വീ​ടു​ക​ൾ​ക്ക് ചു​റ്റും തീ​യി​ട്ടും പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​ണ് ആ​ളു​ക​ൾ ക​ഴി​യു​ന്ന​ത്. ചെ​റി​യ കു​ട്ടി ഉ​ൾ​പ്പെ​ടെ ഏ​ഴോ​ളം ആ​ന​ക്കൂ​ട്ടം ര​ണ്ടാ​ഴ്ച​മു​ന്പു​വ​രെ പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ഇ​വ തോ​ട്ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി ന​ശി​പ്പി​ച്ച​തി​നാ​ൽ നി​ല​വി​ൽ തെ​ങ്ങും വാ​ഴ​യും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. വ​രി​ക്ക​മാ​ക്ക​ൽ ബേ​ബി​യു​ടെ മാ​ത്രം അ​ഞ്ഞൂ​റോ​ളം പൂ​വ​ൻ​വാ​ഴ​ക​ൾ ആ​ന ന​ശി​പ്പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ദ​പ്പാ​ടു​മാ​യി കൊ​ന്പ​ന്‍റെ പ​രാ​ക്ര​മം. നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ളെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​യി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്ന സ്ഥി​തി​യാ​ണ്. അ​തേ​സ​മ​യം കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം വ​നം​വ​കു​പ്പ് ഏ​റെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. ആ​ന​ക​ൾ എ​ത്താ​നു​ള്ള കാ​ര​ണം, ഏ​തു​ത​രം ആ​ന​ക​ളാ​ണ് നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്…

Read More

ക​ടമ്പ​ഴി​പ്പു​റം ഇരട്ടകൊലപാതകം: ക്രൈം​ബ്രാ​ഞ്ചിനും  രക്ഷയില്ല, ആവശ്യം സി​ബി​ഐ അന്വേഷണം

ഒ​റ്റ​പ്പാ​ലം: ക​ട​ന്പ​ഴി​പ്പു​റ​ത്ത് വൃ​ദ്ധ​ദ​ന്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ക്രൈം ​ബ്രാ​ഞ്ചും ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. കൃ​ത്യം ന​ട​ന്ന് ര​ണ്ടു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രേ​യും പ്ര​തി​ക​ളെ​ക്കു​റി​ച്ച് തു​ന്പൊ​ന്നും ല​ഭി​ക്കാ​തെ ലോ​ക്ക​ൽ പോ​ലീ​സി​ൽ​നി​ന്നും അ​ന്വോ​ഷ​ണം ഏ​റ്റെ​ടു​ത്ത ക്രൈം​ബ്രാ​ഞ്ചും വ​ല​യു​ക​യാ​ണ്. 2016 ന​വം​ബ​ർ 14ന് ​രാ​ത്രി​യി​ലാ​ണ് ക​ട​ന്പ​ഴി​പ്പു​റം ക​ണ്ണു​കു​ർ​ശി ചീ​രാ​പ്പ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഭാ​ര്യ ത​ങ്ക​മ​ണി എ​ന്നി​വ​ർ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച​ത്. നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട​കൊ​ല​പാ​ത​കം ന​ട​ന്ന് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് തു​ന്പൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ന്വേ​ഷ​ണം ലോ​ക്ക​ൽ പോ​ലീ​സി​ൽ​നി​ന്നും മാ​റ്റി ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും ഇ​തു​വ​രേ​യും ഇ​വ​ർ​ക്കും പ്ര​തി​ക​ളെ​ക്കു​റി​ച്ച് തു​ന്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല​ന്നാ​ണ് സൂ​ച​ന. വൃ​ദ്ധ​ദ​ന്പ​തി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സ​മു​ണ്ടാ​യി​രു​ന്ന​ത്. വി​ശാ​ല​വും വി​ജ​ന​വു​മാ​യ പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഇ​വ​രു​ടെ വീ​ട്. കി​ട​പ്പു​മു​റി​യി​ൽ അ​തി​ദാ​രു​ണ​മാ​യി വെ​ട്ടേ​റ്റു മ​രി​ച്ച ഇ​വി​ടെ വീ​ട്ടി​ൽ​നി​ന്നും മ​റ്റ് സാ​ധ​ന​സാ​മ​ഗ്രി​ക​ളോ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ മോ​ഷ​ണം​പോ​യി​രു​ന്നി​ല്ല.എ​ന്നാ​ൽ…

Read More

ജോലിക്കു നി​ന്ന വീ​ടു​ക​ളി​ൽ മോ​ഷ​ണം: യുവതി അ​റ​സ്റ്റി​ൽ; ജയലക്ഷ്മിയുടെ തന്ത്രം ഇങ്ങനെ

പാ​ല​ക്കാ​ട്: വീ​ട്ടു​പ​ണി​ക്കു നി​ന്ന വീ​ടു​ക​ളി​ൽ നി​ന്നും സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. പാ​ല​ക്കാ​ട് അം​ബി​കാ​പു​രം തോ​ണി​പ്പാ​ള​യം സ്വ​ദേ​ശി​നി ജ​യ​ല​ക്ഷ്മി ( 30) യെ​യാ​ണ് പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പു​ത്തൂ​ർ പ്രി​യ​ദ​ർ​ശി​നി ന​ഗ​റി​ൽ മു​ര​ളീ​ധ​ര​ന്‍റെ വീ​ട്ടി​ൽ നി​ന്നും പ​ത്തു പ​വ​നോ​ളം സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ പ​രാ​തി​യി​ൽ നോ​ർ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി കു​ടു​ങ്ങി​യ​ത്. വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യാ​യ ജ​യ​ല​ക്ഷ്മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ വ​ലി​യ​പാ​ടം കാ​ര​ക്കാ​ട്ട് പ​റ​ന്പി​ൽ ശ്രീ​ദേ​വി​യു​ടെ വീ​ട്ടി​ൽ നി​ന്നും മൂ​ന്നു​പ​വ​ൻ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​താ​യും സ​മ്മ​തി​ച്ചു. മോ​ഷ​ണ മു​ത​ലു​ക​ളെ​ല്ലാം പാ​ല​ക്കാ​ട് ടൗ​ണി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മ​റ്റൊ​രു ജ്വ​ല്ല​റി​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പാ​ല​ക്കാ​ട്…

Read More

നിക്കാഹ് ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം; വിവാഹം ഫേസ്ബുക്കിലൂടെ അറിയിച്ച്  പട്ടാമ്പി എം​എ​ൽ​എ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ

 പ​ട്ടാ​ന്പി എം​എ​ൽ​എ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ വി​വാ​ഹി​ത​നാ​യി. മു​ഹ്സി​ൻ ത​ന്നെ​യാ​ണ് ഈ ​വി​വ​രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ൽ​റാം​പൂ​രി​ലാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ൾ. ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ മു​ഹ്സി​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

മലമ്പുഴയുടെ മുഖച്ഛായമാറ്റി അ​ന്താ​രാ​ഷ്ട്ര വി​നോ​ദസ​ഞ്ചാ​ര​ കേ​ന്ദ്ര​മാ​ക്കുമെന്ന് വിഎസ് അ​ച്യു​താ​ന​ന്ദ​ൻ

മ​ല​ന്പു​ഴ : മ​ല​ന്പു​ഴ​യെ അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി മ​ല​ന്പു​ഴ എം​എ​ൽ​എ​യും ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ.മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ ഫോ​ട്ടോ ഗ്യാ​ല​റി, സെ​ൽ​ഫി പോ​യി​ന്‍റ്, ന​വീ​ക​രി​ച്ച പി​ക്നി​ക്ക്ഹാ​ൾ, പാ​ർ​ക്കി​ങ് ഏ​രി​യ, ന​വീ​ക​രി​ച്ച റോ​ഡ് സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​ന്പു​ഴ​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. മ​ല​ന്പു​ഴ​യു​ടെ​യും പാ​ല​ക്കാ​ടി​ന്‍റെ​യും ചി​ര​കാ​ല​സ്വ​പ്ന​മാ​യ റി​ങ്റോ​ഡി​ന് മ​യി​ലാ​ടി പു​ഴ​യി​ലെ പാ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യി ന​ട​പ്പാ​ക്ക​ണം.​സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ വി​ക​സ​ന​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്ക​ണം. ര​ണ്ടു​കോ​ടി​രൂ​പ ചി​ല​വി​ൽ മ​ല​ന്പു​ഴ​യി​ൽ ന​ട​പ്പാ​ക്കു​ന്ന ഗ്രീ​ൻ കാ​ർ​പെ​റ്റ് പ​ദ്ധ​തി ഡി​സം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണം. ച​ട​ങ്ങി​ൽ ജ​ല​വി​ഭ​വ​മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ന്പു​ഴ റി​ങ് റോ​ഡ് ,പാ​ലം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ലെ ത​ട​സം നീ​ക്കി നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​സം​ബ​റി​ൽ​ത്ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി യോ​ഗ​ത്തി​ൽ…

Read More

ടോ​ൾ​പ്ലാ​സ​യി​ൽ യാ​ത്ര​ക്കാ​ർ ആ​ഗ്ര​ഹി​ച്ച​ത് ക​ള​ക്ട​ർ ചെ​യ്തു; ടോ​ൾ​ബൂ​ത്ത് തു​റ​ന്ന്   വാഹനങ്ങൾ കടത്തിവിട്ട ടി.​വി. അ​നു​പ​മയെ പ്രശംസിച്ച് യാത്രക്കാരും

സ്വ​ന്തം ലേ​ഖ​ക​ൻ പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ യാ​ത്ര​ക്കാ​ർ ആ​ഗ്ര​ഹി​ച്ച​ത് തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ചെ​യ്തു. പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ലെ വാ​ഹ​ന​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ ടോ​ൾ​ബൂ​ത്ത് തു​റ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട ന​ട​പ​ടി പ​ര​ക്കെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ടോ​ൾ​പ്ലാ​സ ജീ​വ​ന​ക്കാ​രേ​യും പോ​ലീ​സി​നേ​യും രൂ​ക്ഷ​മാ​യി ശാ​സി​ച്ച ക​ള​ക്ട​ർ ടോ​ൾ​ബൂ​ത്ത് തു​റ​ന്നു​കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ യോ​ഗം ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. ഈ ​സ​മ​യം ടോ​ൾ​പ്ലാ​സ​യ്ക്ക് ഇ​രു​വ​ശ​ത്തും ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​യു​ണ്ടാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന​ത്തി​ര​ക്കി​ൽ അ​ക​പ്പെ​ട്ട ക​ള​ക്ട​ർ 15 മി​നി​റ്റ് കാ​ത്തു​നി​ന്ന​ശേ​ഷ​മാ​ണ് ടോ​ൾ​ബൂ​ത്തി​നു മു​ന്നി​ലെ​ത്തി​യ​ത്. ടോ​ൾ​പ്ലാ​സ സെ​ൻ​റ​റി​നു​ള്ളി​ൽ കാ​ർ നി​ർ​ത്തി​യ ക​ള​ക്ട​ർ ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി. ഇ​ത്ര​യും വ​ലി​യ വാ​ഹ​ന​ത്തി​ര​ക്കു​ണ്ടാ​യി​ട്ടും യാ​ത്ര​ക്കാ​രെ കാ​ത്തു​നി​ർ​ത്തി വ​ല​യ്ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​മാ​രാ​ഞ്ഞു. തു​ട​ർ​ന്ന് ടോ​ൾ​പ്ലാ​സ​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രോ​ട് ടോ​ൾ​ബൂ​ത്ത് തു​റ​ന്നു​കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​ർ ഏ​റെ​നേ​രം കാ​ത്തു​നി​ൽ​ക്കു​ന്പോ​ഴും പോ​ലീ​സ് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ല…

Read More

അ​ട്ട​പ്പാ​ടി​യി​ൽ വീണ്ടും ശി​ശു​മ​ര​ണം;  ഈവർഷത്തെ പതിനഞ്ചാമത്തെ ശിശുമരണം; മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കൾ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു​മ​ര​ണം. നെ​ല്ലി​പ്പ​തി ഉൗ​രി​ലെ ര​ങ്ക​മ്മ-​പ​ഴ​നി സ്വാ​മി ദ​ന്പ​തി​ക​ളു​ടെ ആ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11നാ​ണ് സം​ഭ​വം. ഇ​തി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി അ​ച്ഛ​ൻ ഇ​ന്ന് രാ​വി​ലെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക്ക് മു​ന്പി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. അ​ഗ​ളി പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ഇ​തോ​ടെ ഈ ​വ​ർ​ഷം അ​ട്ട​പ്പാ​ടി​യി​ൽ മ​രി​ച്ച ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ മ​ര​ണം 15 ആ​യി. ഗ​ർ​ഭ​കാ​ല​ത്തി​ന്‍റെ തു​ട​ക്കം​മു​ത​ൽ ര​ങ്ക​മ്മ​യെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ ന​ൽ​കി​വ​ന്നി​രു​ന്ന​ത്. ഇ​വ​രു​ടെ പ്ര​സ​വ​തീ​യ​തി ഇ​ക്ക​ഴി​ഞ്ഞ 19ന് ​ആ​യി​രു​ന്നു. എ​ന്നാ​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ​ക്ട​ർ അ​വ​ധി​യി​ലാ​യ​തോ​ടെ 21-ാം തീ​യ​തി പ്ര​സ​വ​വേ​ദ​ന ക​ല​ശ​ലാ​യ ഇ​വ​രെ ആ​ന​ക്ക​ട്ടി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സ്ത്രീ​യു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൂ​ന്നു​കി​ലോ തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു മ​രി​ച്ച ന​വ​ജാ​ത ശി​ശു​വി​ന്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്…

Read More

എറണാകുളത്ത് പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ൽ “​ക​റി​യാ​ക്ര​മ​ണം’ ന​ട​ത്തി ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ൽ ക​റി​യൊ​ഴി​ച്ച​ശേ​ഷം ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട യു​വാ​വ് പി​ടി​യി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി ത​ഫ്സീ​ർ ദ​ർ​വേ​ഷി​നെ തൃ​ത്താ​ല പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഈ ​മാ​സം അ​ഞ്ചി​നു പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റ​ണ​മെ​ന്നു പ​റ​ഞ്ഞ കൂ​ട്ടു​പ്ര​തി മു​ഹ​മ്മ​ദ് അ​സ്ല​മി​നെ പു​റ​ത്തു​കൊ​ണ്ടു​പോ​യി തി​രി​കെ കൊ​ണ്ടു​വ​രു​ന്പോ​ൾ ത​ഫ്സീ​ർ, ഡി​സ്പോ​സ​ബി​ൾ ഗ്ലാ​സി​ൽ ക​രു​തി​യി​രു​ന്ന ക​റി പാ​റാ​വു​കാ​ര​നാ​യ പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ലേ​ക്ക് ഒ​ഴി​ക്കു​ക​യും ഇ​രു പ്ര​തി​ക​ളും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കൂ​ട്ടു​പ്ര​തി മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​സ് അ​സ്ലം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ൽ​പ്പി​ടി​ത്ത​ത്തി​ലൂ​ടെ പോ​ലീ​സ് കീ​ഴ​ട​ക്കി. സ്റ്റേ​ഷ​നി​ലെ മ​റ്റ് പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് കീ​ഴ​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ഫ്സീ​ർ ര​ക്ഷ​പ്പെ​ട്ടു. എ​റ​ണാ​കു​ളം ബ്രോ​ഡ്വേ​യി​ലും മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തും മോ​ഷ​ണം ന​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളാ​ണ് ഇ​വ​ർ. രാ​ത്രി ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​റി ക​ള​യാ​തെ സൂ​ക്ഷി​ച്ചാ​ണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read More

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ  ക​ഞ്ചാ​വു​മാ​യി പത്തൊമ്പതുകാരനും സുഹൃത്തും പോലീസ് പിടിയിൽ

കൊ​ല്ല​ങ്കോ​ട്: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഇ​രു​ച​ക​വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് അ​ധി​കൃ​ത​ർ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. തൃ​ശൂ​ർ വെ​ളു​ത്തൂ​ർ മി​ഥു​ൻ (24), ക​ണ്ട​ശാം​ക​ട​വ് ബി​ജു ത​ന്പി (19) എ​ന്നി​വ​രെ​യാ​ണ് കോ​വി​ല​കം​മൊ​ക്കി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.ബൈ​ക്കി​ൽ ഇ​രു​വ​ർ​ക്കി​മി​ട​യി​ലാ​യി സ്കൂ​ൾ ബാ​ഗി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്.​പ്ര​ശോ​ഭ്, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തമിഴ്നാട്ടിൽനിന്ന് അതിർത്തിവഴി കഞ്ചാവുകടത്ത് വൻതോതിൽ വർധിച്ചിരിക്കുകയാണ്. ബസിലും മറ്റു വാഹനങ്ങളിലുമായാണ് കഞ്ചാവ് കടത്ത് കൂടുതൽ നടക്കുന്നത്.

Read More

മലമ്പുഴ ഡാം-​ഉ​ദ്യാ​ന​ ന​വീ​ക​ര​ണം ആരംഭിച്ചു ; ഡാ​മി​ന്‍റെ ച​രി​ത്ര​വു​മാ​യി ഫോ​ട്ടോ ഗ്യാ​ല​റിയും

പാ​ല​ക്കാ​ട്: സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പ്, വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ന്പു​ഴ​ഡാം പ​രി​സ​ര​ത്ത് ന​ട​പ്പാ​ക്കു​ന്ന ഉ​ദ്യാ​ന ന​വീ​ക​ര​ണ- വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഫോ​ട്ടോ​ഗാ​ല​റി, സെ​ൽ​ഫി പോ​യി​ന്‍റ്, ന​വീ​ക​രി​ച്ച പി​ക്നി​ക് ഹാ​ൾ, റോ​ഡ് നി​ർ​മാ​ണം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും വി​ക​സ​ന ന​വീ​ക​ര​ണ ന​യ​പ്ര​ഖ്യാ​പ​ന​വും പ​രി​പാ​ടി​യി​ൽ ന​ട​ക്കും. മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മ​ല​ന്പു​ഴ എം​എ​ൽ​എ​യു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി, ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജെ.​അ​ജേ​ഷ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, ഡി​ടി​പി​സി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ.​ആ​ർ സ​ന്തോ​ഷ് ലാ​ൽ, മ​ല​ന്പു​ഴ ജ​ല​സേ​ച​ന വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്.​എ​സ്. പ​ത്മ​കു​മാ​ർ, രാ​ഷ്ട്രീ​യ​പ്പാ​ർ​ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പാലക്കാട്: ഡാ​മി​ന് ത​റ​ക്ക​ല്ലി​ട്ട​ത് മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ച​രി​ത്രം പ​റ​യു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള​ളി​ച്ചാ​ണ് മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ ഫോ​ട്ടോ​ഗ്യാ​ല​റി…

Read More