മായന്നൂർ (തൃശൂർ): ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. പാലക്കാട് കൊട്ടേക്കാട് കോട്ടക്കുളം സ്വദേശി ശെൽവൻ (58)ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി മായന്നൂർ മൂലങ്ങാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്കിന് ഏഴുന്നെള്ളിച്ച നാണുഎഴുത്തച്ഛൻ ചന്ദ്രശേഖരനെന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിനടുത്ത് എത്താറായപ്പോൾ മായന്നൂർ മൃഗാശുപത്രിക്കു സമീപംവച്ച് രാത്രി എട്ടരയോടെ ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പിന്നീട് അർധരാത്രി 11.15 നാണ് ആനയെ തളച്ചത്. ഇടഞ്ഞ ആന രണ്ടു തെങ്ങുകളും, മതിലിന്റെ തൂണും തകർത്തു. മുന്നിൽ നിന്നിരുന്ന ശെൽവനെ ആന തുന്പിക്കൈകൊണ്ട് തട്ടിയിട്ട് കുത്തുകയായിരുന്നു. ആനയുടെ പുറത്തുണ്ടായിരുന്ന വിഷ്ണു ചാടി രക്ഷപ്പെട്ടു. എന്നാൽ ചന്തു എന്നയാൾ ആനപ്പുറത്ത് കുടുങ്ങി. ഇടഞ്ഞ ആന റോഡരികിൽ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. ഒന്നര മണിക്കൂറിനുശേഷം ആന തൊട്ടടുത്ത പറന്പിലേക്ക് കയറിയ അവസരത്തിൽ ആനപ്പുറത്തുണ്ടായിരുന്ന…
Read MoreCategory: Palakkad
ഭിന്നശേഷിയുള്ള യുവതിയെ പിഡീപ്പിച്ചകേസിൽ ബേക്കറി ഉടമ കാളിദാസൻ അറസ്റ്റിൽ
വടക്കാഞ്ചേരി : മാനസിക വളർച്ചയെത്താത്ത യുവതിയെ വിവാഹ വാഗ്ദാനം നൽകി കൈയും,കാലും കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവും, ബേക്കറി പലഹാര നിർമ്മാണശാല ഉടമയുമായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.തെക്കുംകര പഞ്ചായത്തിലെ ചെന്പോട് കൃഷ്ണ വിഹാർ വീട്ടിൽ കാളിദാസൻ (34)നെയാണ് കോടതി റിമാൻഡ് ചെയ്തത്. വടക്കാഞ്ചേരി സിഐ പി.എസ്.സുരേഷ്, എസ്ഐ കെ.സി.രതീഷ്, എഎസ്ഐമാരായ ആനന്ദൻ, ഗിരീഷ് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ കൊണ്ട് വരാൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ
മൂന്നുപീടിക: ഭരണഘടനക്ക് മുകളിൽ വിശ്വാസത്തെ കൊണ്ട് വരാനാണ് സംഘപരിവാർ ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. സി പി ഐ പടിയൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനയെ വിശ്വാസത്തിനു താഴെയാക്കാനുള്ള ശ്രമങ്ങളാണ് ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ വിശ്വാസിയെയും അവിശ്വാസിയെന്നും വേർ തിരിച്ചു ചേരിതിരിവ് സൃഷ്ടിക്കുകയാണ് ഈ വിഭാഗം ചെയ്യുന്നത്. ഇന്ത്യൻ ഭരണ ഘടനയിൽ നിന്ന് കൊണ്ട് മാത്രമേ ഏതൊരു സർക്കാരിനും പ്രവർത്തിക്കാൻ കഴിയൂ. ശബരിമല വിഷയത്തിൽ ബി ജെ പിയുടെ സമരം യഥാർഥത്തിൽ സുപ്രീം കോടതിക്കെതിരെയായിരുന്നു. പോരാട്ടങ്ങളിലൂടേയും സമരങ്ങളിലൂടെയും നേടിയെടുത്ത നവോഥാന മൂല്യങ്ങൾ സ്ത്രീകളുടെ പേര് പറഞ്ഞു ഇല്ലാതാക്കാനും അതിലൂടെ കേരളത്തെ പിന്നോട്ട് നടത്താനും ശ്രമം നടക്കുന്നുണ്ട്. അതിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം സൃഷിക്കാനും ശ്രമങ്ങൾ നടത്തുന്നതായും കാനം രാജേന്ദ്രൻ ആരോപിച്ചു. കേരളത്തെ പുറകോട്ടടിപ്പിക്കാൻ…
Read Moreനല്ല കെട്ടിടം ഉണ്ടായാൽ മാത്രം പോരാ, ജനസേവനത്തിനും ഉദ്യോഗസ്ഥർ തയാറാകണമെന്ന്: മന്ത്രി കെ.കൃഷ്ണൻകുട്ടി
പെരിങ്ങോട്ടുകര: വില്ലേജ് ഓഫീസിന് നല്ല കെട്ടിടം ഉണ്ടായാൽ മാത്രം പോരാ, ജനങ്ങൾക്ക് നല്ല സേവനം നൽകാനും ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി .മന്ത്രിമാരും ജനപ്രതിനിധികളുമല്ല വില്ലേജ് ഓഫീസുകളിൽ വരുന്നത്. ഏറ്റവും സാധാരണക്കാരാണ്. സേവനം മികച്ച താക്കാൻ രണ്ട് കംപ്യൂട്ടറുകളും സോഫ്റ്റ് വെയറുകളും നൽകാൻ ഗീതാ ഗോപി എം എൽ എ യോട് മന്ത്രി നിർദ്ദേശിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്തിൽ കാൽക്കോടി രൂപ ചെലവിട്ട് പണിയുന്ന കിഴക്കമുറി – വടക്കുമുറി വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്ത് ഇന്ന് രാവിലെ നിർവഹിക്കുകയായിരുന്നു മന്ത്രി.മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളുടെ വേലക്കാരാണെന്ന് മന്ത്രി പറഞ്ഞു. ഗീതാഗോപി എം എൽ എ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങജായ ഷീല വിജയകുമാർ, സിജി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പരമേശ്വരൻ ഉൾപ്പടെ യുള്ള ജനപ്രതിനിധികളും വിവിധ രാഷ്ടീയകക്ഷി നേതാക്കളും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാധാകൃഷ്ണൻ…
Read Moreജാമ്യവ്യവസ്ഥ പാലിച്ചില്ല; പമ്പയിലൽ പോലീസിനെ തടഞ്ഞെന്ന കേസിലെ ജാമ്യം റദ്ദാക്കി; രാഹുൽ ഈശ്വർ വീണ്ടും പോലീസ് പിടിയിൽ
പത്തനംതിട്ട: അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. പന്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസിനെ തടഞ്ഞെന്ന കേസിൽ ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റു ചെയ്തത്. പാലക്കാട് റസ്റ്റ് ഹൗസിൽനിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നു റാന്നി ഗ്രാമ ന്യായാലയ കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പന്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഡിസംബർ എട്ടിനു രാഹുൽ ഈശ്വർ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കിയത്.
Read Moreഅമ്പലപ്പാറക്കാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ അനധികൃത കരിങ്കൽ ക്വാറിക്കെതിരേ നാട്ടുകാരുടെ സമരം ആരംഭിച്ചു
ഒറ്റപ്പാലം: നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ അനധികൃത കരിങ്കൽ ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം തുടങ്ങി. അന്പലപ്പാറ പഞ്ചായത്തിൽ ചുനങ്ങാട് മുരുക്കുംപറ്റയിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് എതിരെയാണ് ജനങ്ങൾ പ്രക്ഷോഭ രംഗത്തിറങ്ങിയത്. പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെതുടർന്ന് അന്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു ഈ ഉത്തരവ് ലംഘിച്ചാണ് കരിങ്കൽ കോറി വീണ്ടും പ്രവർത്തനക്ഷമമായത് കഴിഞ്ഞദിവസം പുലർച്ചെ കരിങ്കല്ലുമായി പോവുകയായിരുന്ന ലോറി പ്രദേശവാസികൾ തടഞ്ഞിരുന്നു. അർധരാത്രിയിലും പുലർകാലത്ത് മാണ് ഇത്തരത്തിൽ കരിങ്കല്ല് നിറച്ച് ലോഡുകൾ വാഹനങ്ങളിൽ കയറി പോകുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. ഈങ്ങനെ പോവുകയായിരുന്ന ലോറികളാണ് നാട്ടുകാർ തടഞ്ഞിട്ടത്. തുടർന്ന് നാട്ടുകാരും ലോഡുമായി പോവുകയായിരുന്ന ആളുകളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അവസാനം ലോറിയിലുണ്ടായിരുന്നവർ ലോഡ് കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിച്ചു തടവുകയും ചെയ്തു. കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ ഒറ്റപ്പാലം സബ് കളക്ടർക്ക് പരാതി നല്കി. കൃഷിഭൂമി ആയിരുന്ന സ്ഥലം പരിവർത്തനപ്പെടുത്തി…
Read Moreസിഗ്നൽ ജംഗ്ഷൻ-റെയിൽവേ മേല്പാലം റോഡിൽ ഗതാഗതതടസം രൂക്ഷമാകുന്നു; ഹോം ഗാർഡിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
പുതുനഗരം: സിഗ്നൽ ജംഗ്ഷൻമുതൽ ഇരുന്നൂറുമീറ്റർ ദൈർഘ്യമുള്ള റെയിൽവേ മേല്പാലം വരെ വീതികുറഞ്ഞ റോഡിൽ ഗതാഗതതടസം വർധിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. താലൂക്ക് ആശുപത്രിയിൽനിന്നും അത്യാസന്ന നിലയിൽ രോഗികളുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്ന ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. വീതികുറഞ്ഞ റോഡിന് ഇരുവശത്തും ഇരുചക്രവാഹനങ്ങളും കാറുകളും അനധികൃതമായി നിർത്തിയിടുന്നതും വാഹനസഞ്ചാരത്തിന് തടസമാകുന്നു. സിഗ്്നൽ ജംഗ്ഷനിൽനിന്നും പച്ചവിളക്കുതെളിഞ്ഞു മുന്നോട്ടു കുതിക്കുന്ന വാഹനങ്ങൾ വീണ്ടും മേല്പാലത്തെ കുരുക്കിൽ അകപ്പെടുന്നതും പതിവു ദൃശ്യമാണ്. ഗതാഗതതടസത്തിൽ അകപ്പെട്ട് വൈകിയോടുന്ന ബസ് ജീവനക്കാർ തമ്മിൽ സമയവ്യത്യാസത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടാകാറുണ്ട്. മേല്പാലത്തിനു സമീപത്ത് ഹോംഗാർഡിനെ നിയോഗിച്ച് വാഹനസഞ്ചാരം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. റോഡിന്റെ വീതികുറവുമൂലം വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിത്യസംഭവമാണ്. റോഡിന് ഇരുവശത്തെയും അഴുക്കുചാലുകൾ മൂടി ടാറിംഗ് നടത്തിയാൽ റോഡിനു വീതികൂട്ടാനാകുമെന്നാണ് യാത്രക്കാർ പറയുന്നത്. കൊടുവായൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാതയിലുണ്ടാകുന്ന ഗതാഗതതടസത്തിനു പൊതുമരാമത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.
Read Moreജീവകാരുണ്യത്തിന് കേക്ക് വിപണനമേളയൊരുക്കി മാതൃകയായി സൗഹൃദ ജനകീയ കൂട്ടായ്മയും ജനകീയ വായനശാലയും
വടക്കഞ്ചേരി: വള്ളിയോട് മിച്ചാരംകോട് പ്രവർത്തിക്കുന്ന സൗഹൃദ ജനകീയ കൂട്ടായ്മയും ജനകീയ വായനശാലയും ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കേക്ക് മേള തുടങ്ങി. വള്ളിയോട് മിനി ഇന്റസ്ട്രീസിന് എതിർവശത്തുള്ള സൗഹൃദയുടെ വായനശാലയ്ക്ക് മുന്നിലാണ് കേക്ക് മേള. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കുമാരൻ മേള ഉദ്ഘാടനം ചെയ്തു. നിരവധി ജനകീയ പരിപാടികൾ സൗഹൃദയുടെ ആഭിമുഖ്യത്തിൽ ഇതിനകം നടത്തി. നിർധനരായ രോഗികൾക്കായി 20 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ ധനസഹായം സമാഹരിച്ചു നല്കി.കഴിഞ്ഞമാസം ആരംഭിച്ച സൗഹൃദ അക്കാദമിയിൽ സംഗീത ക്ലാസുകൾ, വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ പരിശീലനം, യുവാക്കൾക്ക് സൗജന്യ പിഎസ് സി പരിശീലനം എന്നിവ നടന്നുവരുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കർഷിക സംസ്കൃതി തിരിച്ചുപിടിക്കുന്നതിനായി സൗഹൃദ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രവർത്തകർക്ക് പാലിയേറ്റീവ് കെയർ പരിശീലനം, ഫയർ ആൻഡ് റെസ്ക്യു വകുപ്പുമായി സഹകരിച്ച് ഗാർഹിക അഗ്നിബാധ നേരിടുന്നതിനുള്ള ബോധവത്കരണം, എക്സൈസ് വകുപ്പുമായി…
Read Moreപട്ടഞ്ചേരി- മൂപ്പൻകുളം റോഡിൽ കുമാരിമേട്ടിൽ വാഹനാപകടം തുടർക്കഥ, നടപടിമാത്രമില്ല
വണ്ടിത്താവളം: പട്ടഞ്ചേരി- മൂപ്പൻകുളം റോഡ് കുമാരിമേട്ടിൽ വാഹനാപകടങ്ങൾ തുടർന്നുവരുന്നതിനാൽ ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം വർധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞദിവസം രാത്രി കുമാരിമേട് കുത്തനെയുള്ള ഇറക്കത്തിൽ കാർ റോഡിൽ മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. സമീപവാസികളാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. കാറിന്റെ മുൻഭാഗം ചില്ലും ബോണറ്റും അപകടത്തിൽ തകർന്നു. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാവും അപകടം നടന്നിട്ടുണ്ടായതെന്നാണ് നിഗമനം. എന്നാൽ സമീപവാസികൾ എത്തുന്പോഴേക്കും അപകടത്തിൽപ്പെട്ട കാർ മാത്രമാണുണ്ടായിരുന്നത്. ശാന്തി തിയേറ്റർ ജംഗ്ഷനിൽ നിന്നും കുത്തനെ മലന്പ്രദേശംപോലെയുള്ള ഭാഗത്ത് എസ് ആകൃതിയിലുള്ള കയറ്റത്തിലൂടെയാണ് മൂപ്പൻകുളം എത്തുന്നത്. റോഡിനിരുവശത്തും വളർന്നു പന്തലിച്ച് നിൽക്കുന്ന പാഴ്ചെടികളുടെ മറവുകാരണം എതിർവശത്തുനിന്നും വരുന്ന വാഹനങ്ങൾ ദൂരെനിന്നും കാണാനാവാതെ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് ഇരുപതിലധികം അപകടങ്ങൾ നടന്നിട്ടുണ്ട്.ഈ സ്ഥലത്ത് രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റിരുന്നു ഇരുബസുകളുടെ മുൻഭാഗം തകരുകയും ചെയ്തു.…
Read Moreപ്രളയം മൂലം ദുരിതമനുഭവിച്ച നെല്ലിയാന്പതിക്കൊരു കൈത്താങ്ങായി നടൻ ദേവൻ
നെല്ലിയാന്പതി: പ്രളയം മൂലം ദുരിതമനുഭവിച്ച നെല്ലിയാന്പതിയിൽ സഹായഹസ്തവുമായി സിനിമാനടൻ ദേവൻ. നൂറടി ഭാഗത്തെ കന്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ബീന ബാലന്റെ കട പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇവർക്കാണ് സഹായ ഹസ്തവുമായി നടൻ ദേവൻ എത്തിയത്. ദിശ ലൈഫ് ട്രസ്റ്റ് ഫൗണ്ടേഷന്റെയും, സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.നെല്ലിയാന്പതി ഭാഗത്ത് പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് നൂറടി ഭാഗത്താണ്, നിരവധി വീടുകളും കടകളും പ്രളയത്തിൽ നാശനഷ്ടം നേരിട്ടിരുന്നു, ഈ പ്രദേശത്തെ കടയിലേക്കാണ് സൗജന്യമായി കന്പ്യൂട്ടർ നൽകിയത്. ചടങ്ങിൽ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ, ടി.കെ.ഹരികുമാർ, ഡോ: ശിവദാസ്, പ്രസാദ് മാണിക്, അനിത കൃഷ്ണമൂർത്തി, സത്യൻ മാസ്റ്റർ, സുൽഫീക്കർ റഹ്മാൻ എന്നിവർ സംസാരിച്ചു.
Read More