പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന്  നാളെമുതൽ താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്ത്

പാ​ല​ക്കാ​ട്: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് താ​ലൂ​ക്ക് ത​ല​ത്തി​ൽ നാളെ മു​ത​ൽ അ​ദാ​ല​ത്ത് ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ ഐ.​ടി മി​ഷ​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​ക്കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ആ​ധാ​ർ കാ​ർ​ഡ്, എ​സ്.​എ​സ്.​എ​ൽ.​സി, റേ​ഷ​ൻ കാ​ർ​ഡ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ, ചി​യാ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, ജ​ന​ന​മ​ര​ണ​വി​വാ​ഹ രേ​ഖ​ക​ൾ, ഇ​ഡി​സ്ട്രി​ക്റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ​ക​ർ​പ്പു​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക.

ഇ​വ​യി​ൽ ആ​ധാ​ർ, ജ​ന​ന​മ​ര​ണ​വി​വാ​ഹ രേ​ഖ​ക​ൾ എ​ന്നി​വ ഡി​ജി​റ്റ​ലൈ​സ് സി​ഗ്നേ​ച്ച​റോ​ടു കൂ​ടി ല​ഭി​ക്കു​ന്ന​തി​നാ​ൽ വീ​ണ്ടും അ​സ്സ​ൽ രേ​ഖ എ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​താ​ത് വ​കു​പ്പു​ക​ളി​ലെ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ച് അ​ദാ​ല​ത്തി​ൽ ത​ന്നെ ഒ​പ്പി​ട്ട് ന​ല്കു​ക​യും ചെ​യ്യും.

സം​സ്ഥാ​ന ഐ.​ടി മി​ഷ​നും ഐ.​ഐ.​ഐ.​ടി.​എം (ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നെ​ജ്മെ​ന്‍റ്) കേ​ര​ള​യും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​ത്.

അ​ദാ​ല​ത്ത് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽനാളെ മു​ത​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​ത്.

പ​ട്ടാ​ന്പി താ​ലൂ​ക്ക്: ഒ​ക്ടോ​ബ​ർ 3- നാ​ഗ​ല​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ.

ആ​ല​ത്തൂ​ർ താ​ലൂ​ക്ക്: ഒ​ക്ടോ​ബ​ർ 5-എ​രി​മ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ,

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക്:ഒ​ക്ടോ​ബ​ർ 8- വാ​ണി​യം​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ.

ചി​റ്റൂ​ർ താ​ലൂ​ക്ക്: ഒ​ക്ടോ​ബ​ർ 10- ന​ല്ലേ​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ,

മ​ണ്ണാ​ർ​ത്താ​ട് താ​ലൂ​ക്ക്: ഒ​ക്ടോ​ബ​ർ 12- ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ.

Related posts