എല്ലാം കുളമാക്കി..! ‘ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​രി​സ്ഥി​തി ദു​ർ​ബല പ്ര​ദേ​ശ​മായതിനു പി​ന്നി​ൽ ഭരണകൂട അനാസ്ഥ’

വ​ട​ക്ക​ഞ്ചേ​രി: വ​നം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പ​രി​സ്ഥി​തി ദു​ർ​ബ്ബ​ല പ്ര​ദേ​ശ​ങ്ങ​ളാ​യി ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തി​നു പി​ന്നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും ക​ടു​ത്ത അ​നാ​സ്ഥ​യും വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് തെ​റ്റാ​യി ന​ൽ​കി ജ​ന​ങ്ങ​ളെ​യെ​ല്ലാം ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു മൂ​ല​മാ​ണ്. ഇ​ത് മ​റ​ച്ചു വെ​ക്കാ​നാ​ണ് ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. വ​നം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ശു​പാ​ർ​ശ​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ര​ട് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ വ​സ്തു​ത മ​റ​ച്ചു​വെ​ച്ച് ഭ​ര​ണ​ക​ക്ഷി​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന…

Read More

താപനില 40 കടന്ന്…  വേനൽചൂടു കനക്കുന്നു, പാ​ല​ക്കാ​ടി​നു പൊ​ള്ളി​ത്തു​ട​ങ്ങി; ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല, ജാ​ഗ്ര​ത അ​നി​വാ​ര്യം

പാ​ല​ക്കാ​ട്: കൊ​ടും​വേ​ന​ൽ​ചൂ​ടി​ൽ പാ​ല​ക്കാ​ടി​നു പൊ​ള്ളി​ത്തു​ട​ങ്ങി. ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ചൂ​ട് 41ൽ ​എ​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​ൽ ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും കൂ​ടി​യ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി​യി​ലെ മാ​പി​നി​യി​ലാ​ണ് ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020ൽ ​മാ​ർ​ച്ച് പ​കു​തി​യോ​ടെ​യാ​ണ് ചൂ​ട് 40ൽ ​എ​ത്തി​യ​ത്. ഇ​ത്ത​വ​ണ നേ​ര​ത്തേ​ത​ന്നെ ചൂ​ട് കൂ​ടി​യ​തി​ൽ ജ​ന​ത്തി​നു ആ​ശ​ങ്ക​യു​മു​ണ്ട്. എ​ന്നാ​ൽ ചൂ​ട് കൂ​ടി​യ​തി​ൽ ഏ​റെ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഐ​ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​ക​ൽ 11നു​ശേ​ഷം ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് താ​പ​നി​ല ഉ​യ​ർ​ന്നു​കാ​ണു​ന്ന​ത്. ഇ​ത് നാ​ലോ അ​ഞ്ചോ മ​ണി​ക്കൂ​ർ ആ​ണെ​ങ്കി​ൽ അ​പ​ക​ട സ്ഥി​തി​യാ​ണെ​ന്ന് പ​റ​യാം. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണ്. 2010ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ 42 ഡി​ഗ്രി​യാ​ണ് ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട്. പി​ന്നീ​ടി​ങ്ങോ​ട്ട് എ​ല്ലാ വ​ർ​ഷ​വും 40 ഡി​ഗ്രി തൊ​ട്ടു. ചൂ​ട് കൂ​ടു​ന്ന​ത് സൂ​ര്യാ​ത​പ​മേ​ൽ​ക്കു​ന്ന​തി​നും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

Read More

  മലയോര മേഖലയിലെ  തീ​പി​ടു​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ച​ത് നൂ​റ് ഏ​ക്ക​റോ​ളം റ​ബ​ർ, തെ​ങ്ങ്, കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ൾ; തീ വനമേഖലയിലേക്കും പടർന്നു; ചിതറിയോടി വന്യമൃഗങ്ങൾ

വ​ട​ക്ക​ഞ്ചേ​രി: പ​നം​ങ്കു​റ്റി, ക​ര​ടി​യ​ള, ക​ന്നി​ക്കാ​ട്, വി​ആ​ർ​ടി മ​ല​യോ​രം, പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം വെ​ള്ള​ചാ​ട്ട​ത്തി​ന്‍റെ താ​ഴ്ഭാ​ഗം തു​ട​ങ്ങി​യ മ​ല​യോ​ര​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ച​ത് നൂ​റ് ഏ​ക്ക​റോ​ളം വ​രു​ന്ന റ​ബ​ർ, തെ​ങ്ങ്, കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ൾ. വി​ആ​ർ​ടി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ലാ​ണ് ഏ​റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. എ​ഴു​പ​തോ​ളം തെ​ങ്ങു​ക​ൾ, നൂ​റു​ക​ണ​ക്കി​ന് കു​രു​മു​ള​ക് കൊ​ടി​ക​ൾ, കാ​പ്പി, റ​ബ​ർ മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ത്തി​ന​ശി​ച്ചു.ര​ണ്ടു​പ്ലാ​ക്ക​ൽ മ​ത്താ​യി, താ​ക്കോ​ൽ​ക്കാ​ര​ൻ തോ​ട്ടം ബി​ജു, ചീ​ന​കു​ഴി​യി​ൽ പൗ​ലോ​സ്, മു​റ്റ​ത്താ​നി​യി​ൽ മേ​രി, വെ​ട്ട​ത്ത് അ​വി​രാ​ച്ച​ൻ (സോ​ണി​ച്ച​ൻ ), പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രു​ടെ തോ​ട്ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ തീ ​പ​ട​ർ​ന്ന​ത്. റ​ബ​ർ​തൈ മു​ത​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന വ​ലി​യ മ​ര​ങ്ങ​ൾ വ​രെ അ​ഗ്നി​ക്കി​ര​യാ​യി.​വ​ലി​യ റ​ബ​ർ മ​ര​ങ്ങ​ളി​ലെ പോ​ലും ഇ​ല​ക​ൾ വാ​ടി​യ നി​ല​യി​ലാ​ണി​പ്പോ​ൾ. ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​ലെ മ​ര​ങ്ങ​ൾ ഉ​ണ​ങ്ങു​മോ വ​ള​രു​മോ എ​ന്നൊ​ക്കെ അ​റി​യാ​നാ​കു എ​ന്ന് തീ ​പി​ടി​ച്ച് തോ​ട്ടം ന​ശി​ച്ച മം​ഗ​ലം​ഡാ​മി​ലെ താ​മ​സ​ക്കാ​ര​നാ​യ ഒ.​മ​ത്താ​യി പ​റ​ഞ്ഞു. ക​ന​മു​ള്ള അ​ടി​ക്കാ​ടാ​ണെ​ങ്കി​ൽ തീ ​കൂ​ടും. ഇ​ത്…

Read More

പഞ്ചായത്ത് ഇലക്ഷന് വോട്ട് ചെയ്താലും നിയമസഭാ ഇലക്ഷന് വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് വോ​ട്ട​ർ​മാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ണം; 10 വരെ പട്ടികയിൽ പേര് ചേർക്കാം

പാ​ല​ക്കാ​ട് : ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ന്ന ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്തെ​ന്ന കാ​ര​ണ​ത്താ​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​ക​ണ​മെ​ന്നി​ല്ലെ​ന്നും ഇ​ത് വോ​ട്ട​ർ​മാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ർ അ​റി​യി​ച്ചു. ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും വോ​ട്ട​ർ പ​ട്ടി​ക വ്യ​ത്യ​സ്ത​മാ​ണ്. നാ​ഷ​ണ​ൽ വോ​ട്ടേ​ഴ്സ് സ​ർ​വീ​സ് പോ​ർ​ട്ട​ലിലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു നോ​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കു​ൾ​പ്പെ​ടെ പേ​ര് ചേ​ർ​ക്കാം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യതി​യു​ടെ 10 ദി​വ​സം മു​ന്പ് വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​മെ​ന്നി​രി​ക്കെ വ​രു​ന്ന നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്യു​ന്ന​തി​ന് മാ​ർ​ച്ച് 10 വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​വും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യതി മാ​ർ​ച്ച് 19 ആ​ണ്. 2021 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​രും പോർട്ടലിലൂ​ടെ ത​ന്നെ​യാ​ണ് പേ​ര്…

Read More

സ്വ​ത്ത് ത​ർ​ക്കത്തെ തുടർന്ന സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ  ഇടറോഡിൽ കുത്തി വീഴ്ത്തി; ഒളിവിൽ പോയ അറുപതുകാരനെ തേടി പോലീസ്

ഒ​റ്റ​പ്പാ​ലം: സ്വ​ത്ത് ത​ർ​ക്കത്തെ തുടർന്ന് സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് പ്ര​തി ഒ​ളി​വി​ൽ പോ​യി. ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ ആ​ലി​ക്ക​ൽ വീ​ട്ടി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​നാ​ണ് (59) കു​ത്തേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​നാ​യ ല​ക്കി​ടി മം​ഗ​ലം മാ​ണി​യം​കാ​ട് വീ​ട്ടി​ൽ ര​വീ​ന്ദ്ര​നാ​ണ് (60) ഇ​ന്ന​ലെ രാ​വി​ലെ 8 മ​ണി​യോ​ടു​കൂ​ടി മം​ഗ​ലം ദേ​വി​വി​ലാ​സം സ്കൂ​ളി​നു സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ൽ വെ​ച്ച് ശ​ങ്ക​ര​നാ​രാ​യ​ണ​നെ ക​ത്തി​കൊ​ണ്ട് മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​യി. പ​രി​സ​ര​വാ​സി​ക​ൾ ചേ​ർ​ന്നാ​ണ് ശ​ങ്ക​ര​നാ​രാ​യ​ണ​നെ ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ടും​ബ​ത്തി​ലെ സ്വ​ത്തു​ത​ർ​ക്കം ആ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ദീ​ർ​ഘ​കാ​ല​മാ​യി ഇ​വ​ർ ത​മ്മി​ൽ സ്വ​ത്തു​ത​ർ​ക്കം കോ​ട​തി​യി​ലാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി വ​ന്ന​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ക​ത്തി​ക്കു​ത്ത് ഉ​ണ്ടാ​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക്ക് വേ​ണ്ടി പോ​ലീ​സ് തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി.

Read More

കോ​ൺ​ഗ്ര​സി​ൽ ആ​രോ​ടും ക​ട​പ്പാ​ടി​ല്ല, മ​രി​ക്കു​ന്ന​ത് വ​രെ കോ​ൺ​ഗ്ര​സാ​കു​മെ​ന്ന് പ്ര​വ​ചി​ക്കാ​നാ​വി​ല്ല..! പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. കോ​ൺ​ഗ്ര​സി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ ഡി​സി​സി അ​ധ്യ​ക്ഷ​നും മു​ൻ ആ​ല​ത്തൂ​ർ എം​എ​ൽ​എ​യു​മാ​യ എ.​വി.​ഗോ​പി​നാ​ഥ് രം​ഗ​ത്തെ​ത്തി. മ​രി​ക്കു​ന്ന​ത് വ​രെ കോ​ൺ​ഗ്ര​സാ​കു​മെ​ന്ന് പ്ര​വ​ചി​ക്കാ​നാ​വി​ല്ലെ​ന്ന് ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ ആ​രോ​ടും ക​ട​പ്പാ​ടി​ല്ല. അ​ഞ്ച് കൊ​ല്ലം ത​ന്നെ ഒ​രു കോ​ൺ​ഗ്ര​സു​കാ​ര​നും വി​ളി​ച്ചി​ല്ല. ത​ന്നെ ഉ​പേ​ക്ഷി​ച്ച​വ​രെ ത​നി​ക്കും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ല​ക്കാ​ട് ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ എ.​വി.​ഗോ​പി​നാ​ഥ് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം.​അ​തേ​സ​മ​യം, ഗോ​പി​നാ​ഥി​നെ പി​ന്തു​ണ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സി​പി​എം ഇ​ന്ന് തീ​രു​മാ​നം എ​ടു​ക്കും.

Read More

വേ​ന​ൽ ചൂ​ട് കൂ​ടി​! പ​ന​നൊ​ങ്കിന് ആ​വ​ശ്യ​ക്കാ​രേ​റെ; റോ​ഡ​രി​കി​ൽ വി​ൽ​പ​ന ത​കൃ​തി; വി​ല ഒ​ന്നി​ന് 15 രൂ​പ

ജോ​ജി തോ​മ​സ് നെന്മാ​റ: പ​ന​നൊ​ങ്ക് വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ത്ത് പ​ന​നൊ​ങ്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് വി​ല ഒ​ന്നി​ന് 15 രൂ​പ നി​ര​ക്കി​ലാ​ണ്. തെ​ങ്ങി​ൻ ക​രി​ക്ക് വി​ൽ​പ്പ​ന​യോ​ടൊ​പ്പ​മാ​യാ​ണ് പ​ന​നൊ​ങ്ക് വി​ൽ​ക്കു​ന്ന​ത്. വേ​ന​ൽ ചൂ​ട് കൂ​ടി​യ​തോ​ടെ പാ​ല​ക്കാ​ട് ടൗ​ണി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക​മാ​യി ക​രി​ന്പ​ന​ക​ളി​ൽ നി​ന്ന് വെ​ട്ടി​യെ​ടു​ത്ത് പെ​ട്ടി​ഓ​ട്ടോ പോ​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് റോ​ഡ​രി​കി​ൽ ഇ​റ​ക്കി മ​ധു​ര​മു​ള്ള പ​ന​നൊ​ങ്കി​ന്‍റെ ക​ണ്ണ് ഭാ​ഗം മാ​ത്രം എ​ടു​ത്ത് പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ലാ​ക്കി​യും വി​ൽ​പ്പ​ന ത​കൃ​തി​യാ​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ചൂ​ഴ്ന്നെ​ടു​ത്ത് വെ​ള്ളം ന​ഷ്ട​പ്പെ​ടാ​തെ എ​ടു​ത്ത 10 എ​ണ്ണം 70 രൂ​പ​യ്ക്കാ​ണ് ക​ച്ച​വ​ട​ക്കാ​ർ റോ​ഡ​രി​കി​ൽ വി​ൽ​ക്കു​ന്ന​ത്. തൃ​ശ്ശൂ​ർ ജി​ല്ല​യി​ലാ​ണ് പ​ന​നൊ​ങ്കി​ന് ആ​വ​ശ്യ​ക്കാ​രേ​റെ. കൊ​ഴി​ഞ്ഞാ​ന്പാ​റ, വ​ട​ക​ര​പ്പ​തി, കോ​ഴി​പ്പാ​റ തു​ട​ങ്ങി​യ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് പ​ന​നൊ​ങ്ക് വ്യാ​പ​ക​മാ​യി വ്യാ​പാ​രി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ആ​ണ്‍ പ​ന​ക​ൾ ക​ള്ള് ചെ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ പെ​ണ്‍ പ​ന​ക​ളി​ൽ നി​ന്നാ​ണ് നൊ​ങ്ക് വെ​ട്ടു​ന്ന​തി​ന് പാ​ക​മാ​യ കു​ല​ക​ൾ വെ​ട്ടി​യെ​ടു​ക്കു​ന്ന​ത്. കു​ല​ക​ളു​ടെ…

Read More

വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല മു​ണ്ഡ​നം ചെ​യ്തു; സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തും

പാ​ല​ക്കാ​ട്: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല മു​ണ്ഡ​നം ചെ​യ്തു. ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നേ​കാ​ലി​ന് പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള സ​മ​ര​പ്പന്ത​ലി​ലാ​ണ് ത​ല മു​ണ്ഡ​നം ചെ​യ്തു​ള്ള സ​മ​രം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് സ്ത്രീ​സു​ര​ക്ഷ​യ്ക്കും ശി​ശു സു​ര​ക്ഷ​യ്ക്കും വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ അ​റി​യി​ച്ചു. ഇ​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ സെ​ലീ​ന പ്രാ​ക്കാ​നം, ബി​ന്ദു എ​ന്നി​വ​രും ത​ല മു​ണ്ഡ​നം ചെ​യ്തു. കേ​സ് അ​ട്ടി​മ​റി​ച്ച ഡി​വൈ​എ​സ്പി സോ​ജ​ൻ, എ​സ്ഐ ചാ​ക്കോ എ​ന്നി​വ​രെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ​ന്ത​ൽ കെ​ട്ടി സ​മ​രം ന​ട​ത്തുന്ന​ത്. അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന്‍റെ പി​റ്റേ​ദി​വ​സം ത​ല മു​ണ്ഡ​നം ചെ​യ്യു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​മ്യ ഹ​രി​ദാ​സ് എം​പി, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ല​തി​ക…

Read More

കേ​സ് അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കണം; ത​ല​മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച് വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ

  പാ​ല​ക്കാ​ട്: വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല​മു​ണ്ഡ​നം ചെ​യ്‌​ത് പ്ര​തി​ഷേ​ധി​ച്ചു. കേ​സ് അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല​മു​ണ്ഡ​നം ചെ​യ്ത​ത്. തി​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ത​ല മു​ണ്ഡ​നം ചെ​യ്യു​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്ത്രീ ​സു​ര​ക്ഷ എ​വി​ടെ​യെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യ​ട്ടെ​യെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​ഞ്ഞു.പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്‌​ക്കൊ​പ്പം ര​ണ്ട് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും ത​ല​മു​ണ്ഡ​നം ചെ​യ്‌​തി​ട്ടു​ണ്ട്. പ​തി​നാ​ല് ജി​ല്ല​ക​ളി​ലും സ​ഞ്ച​രി​ച്ച് പ്ര​തി​ഷേ​ധി​ക്കും. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​മ്മ വ്യ​ക്ത​മാ​ക്കി.

Read More

മു​സ്‌​ലീം ലീ​ഗ് രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച പാ​ർ​ട്ടി​; പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ പരാജയമെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

  പാ​ല​ക്കാ​ട്: മു​സ്‌​ലീം ലീ​ഗ് രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച പാ​ർ​ട്ടി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ലീ​ഗു​മാ​യി ഒ​രൊ​ത്തു​തീ​ർ​പ്പി​നു​മി​ല്ലെ​ന്നും വി​ജ​യ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​ജ​ണ്ട​യാ​ണ് ലൗ ​ജി​ഹൗ​ദി​ന് എ​തി​രാ​യ നി​യ​മ​നി​ര്‍​മാ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. സംസ്ഥാന​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More