ആ​ഗ്ര​ഹി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ത​ന്നെ ത​നി​ക്ക് കി​ട്ടി!​ തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ലും മ​ത്സ​ര​മാ​യാ​ലും അ​ബൂ​ബ​ക്ക​റി​നു ഫു​ട്ബോ​ൾ വി​ട്ടൊ​രു ക​ളി​യി​ല്ല

വ​ട​ക്കാ​ഞ്ചേ​രി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ ഫു​ട്ബോ​ൾ താ​ര​ത്തി​ന് ചി​ഹ്ന​മാ​യി ല​ഭി​ച്ച​ത് ഫു​ട്ബോ​ൾ. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ പ്ര​ധാ​ന ഫു​ട്ബോ​ൾ ടീ​മാ​യി​രു​ന്ന സി​റ്റി 9 ടീം ​അം​ഗ​മാ​യ അ​ബൂ​ബ​ക്ക​ർ കു​ണ്ടു​കാ​ട​നാ​ണ് വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ ഇ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് അ​ക​ന്നു നി​ല്ക്കു​ന്ന​വ​രെ​യും, പു​റ​ത്താ​ക്കി​യ​വ​രെ​യും ഏ​കോ​പി​പ്പി​ച്ച് തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ പാ​ർ​ട്ടി​ക്കും, അ​നി​ൽ അ​ക്ക​ര​യ്ക്കും ക​ഴി​ഞ്ഞി​ല്ലെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നി​ൽ അ​ക്ക​രെ​ക്കെ​തി​രെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് വ​ട​ക്കാ​ഞ്ചേ​രി പാ​ർ​ളി​ക്കാ​ട് സ്വ​ദേ​ശി​യാ​യ​അ​ബൂ​ബ​ക്ക​ർ കു​ണ്ടു കാ​ട​ൻ അ​റി​യി​ച്ചു. ഫു​ട്ബോ​ൾ ചി​ഹ്ന ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യും ഉ​ള്ള​താ​യി അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. അ​ഞ്ച​ര പ്പ​തി​റ്റാ​ണ്ടാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ് അ​ബു​ബ​ക്ക​ർ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ അ​നി​ൽ അ​ക്ക​ര​യ്ക്കു വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ്‌​സി​ൽ നി​ന്നും അ​ക​ന്നു നി​ല്ക്കു​ന്ന ന​ല്ലൊ​രു വി​ഭാ​ഗം ത​നി​ക്കൊ​പ്പ​മു​ണ്ടെ​ന്നും, താ​ൻ ആ​ഗ്ര​ഹി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

ച​രി​ഞ്ഞ കൊമ്പന്‍ വ​ലി​യ കേ​ശ​വ​ൻ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പ്രി​യ കൊമ്പന്‍! ബീ​ഹാ​റി​ൽ നി​ന്ന് നാ​കേ​രി മ​ന​യി​ലെ​ത്തി​യ ആ​ന നാ​കേ​രി അ​യ്യ​പ്പ​ൻ കു​ട്ടി​യാ​യി; ​പി​ന്നീ​ട്…

ഗു​രു​വാ​യൂ​ർ: ച​രി​ഞ്ഞ കൊ​ന്പ​ൻ വ​ലി​യ കേ​ശ​വ​ൻ ശാ​ന്ത സ്വ​ഭാ​വ​വും ല​ക്ഷ​ണ​വു​മൊ​ത്ത ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പ്രി​യ കൊ​ന്പ​ൻ. ബീ​ഹാ​റി​ൽ നി​ന്ന് നാ​കേ​രി മ​ന​യി​ലെ​ത്തി​യ ആ​ന നാ​കേ​രി അ​യ്യ​പ്പ​ൻ കു​ട്ടി​യാ​യി.​പി​ന്നീ​ട് ക്ഷേ​ത്ര​ത്തി​ൽ ന​ട​യി​രു​ത്തി​യ​പ്പോ​ഴാ​ണ് കേ​ശ​വ​നാ​യ​ത്. 2017ലെ ​ഗ​ജ​രാ​ജ​ൻ കേ​ശ​വ​ൻ അ​നു​സ്മ​ര​ണ​ച​ട​ങ്ങി​ൽ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം വ​ലി​യ കേ​ശ​വ​നെ ഗ​ജ​രാ​ജ​പ​ട്ടം ന​ൽ​കി. ഗ​ജ സാ​ന്പ്രാ​ട്ട് ഉ​ൾ​പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ വി​വി​ധ ക്ഷേ​ത്ര ക​മ്മി​റ്റി​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വ​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ തു​കയ്​ക്ക് ഏ​ക്കം​കൊ​ണ്ട കൊ​ന്പ​നെ​ന്ന റെ​ക്കോ​ഡും വ​ലി​യ കേ​ശ​വ​ന് സ്വ​ന്ത​മാ​ണ്. ഒ​രു നേ​ര​ത്തെ എ​ഴു​ന്നെ​ള്ളി​പ്പി​ന് 2.75 ല​ക്ഷം രൂ​പ​യോ​ളം ഏ​ക്കം കി​ട്ടി​യി​ട്ടു​ണ്ട്. വ​ലി​യ​കേ​ശ​വ​ന്‍റെ വി​യോ​ഗ​ത്തോ​ടെ ദേ​വ​സ്വ​ത്തി​ലെ ആ​ന​ക​ളു​ടെ എ​ണ്ണം 45 ആ​യി. ആ​ന ച​രി​ഞ്ഞ​ത​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ആ​ന കോ​ട്ട​യി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ സം​സ്കാ​ര​ത്തി​നാ​യി കോ​ട​നാ​ടിലേക്ക് കൊ​ണ്ടു​പോ​യി.

Read More

ഗ്യാ​സി​ന്‍റെ വി​ല കു​ത്ത​നെ കൂ​ട്ടു​ന്ന​ത് ത​ടു​ക്കാ​നാ​കി​ല്ല, പ​ക്ഷേ..! ചൂട് കൂട്ടി ഗ്യാസ് ലാഭിക്കാം !! പു​തി​യ ക​ണ്ടു​പി​ടു​ത്ത​വു​മാ​യി ഇ​ഗ്നേ​ഷ്യ​സ്

തൃ​ശൂ​ർ: ഗ്യാ​സി​ന്‍റെ വി​ല കു​ത്ത​നെ കൂ​ട്ടു​ന്ന​ത് ത​ടു​ക്കാ​നാ​കി​ല്ല, പ​ക്ഷേ വെ​ള്ള​ത്തി​ന്‍റെ ചൂ​ട് ഇ​ര​ട്ടി​യാ​ക്കി ഗ്യാ​സി​ന്‍റെ വി​ല​ക്ക​യ​റ്റ​ത്തെ പി​ടി​ച്ചു നി​ർ​ത്തി​യാ​ലോ. കു​രി​യ​ച്ചി​റ സ്വ​ദേ​ശി ഇ​ഗ്നേ​ഷ്യ​സാ​ണ് ഇ​ര​ട്ടി വേ​ഗ​ത്തി​ൽ വെ​ള്ളം ചൂ​ടാ​ക്കി ഗ്യാ​സി​ന്‍റെ വി​ല​ക്ക​യ​റ്റ​ത്തെ നേ​രി​ടാ​ൻ പു​തി​യ ക​ണ്ടു​പി​ടു​ത്ത​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ചാ​യ വി​റ്റ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ഈ ​ക​ണ്ടു​പി​ടു​ത്തം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ര​ണം ഗ്യാ​സി​ന്‍റെ വി​ല കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ചാ​യ​യു​ടെ വി​ല കൂ​ട്ടാ​നാ​കി​ല്ല​ല്ലോ. പ​ക​രം പു​തി​യ മാ​ർ​ഗം ക​ണ്ടെ​ത്തി ജീ​വി​തം നി​ല​നി​ർ​ത്താ​ൻ എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്ന ചി​ന്ത​യി​ലാ​ണ് ചൂ​ട് വ​ർ​ധി​പ്പി​ച്ച് ഗ്യാ​സി​ന്‍റെ വി​ല​ക്ക​യ​റ്റ​ത്തെ നേ​രി​ടാ​ൻ ക​ഴി​യു​മെ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.  ചാ​യ​ക്ക് വെ​ള്ളം ചൂ​ടാ​ക്കി ക​ഴി​ഞ്ഞാ​ൽ അ​തി​ൽ നി​ന്ന് വെ​ള്ളം എ​ടു​ക്കു​ന്തോ​റും കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴി​ക്കേ​ണ്ടി വ​രും. അ​പ്പോ​ൾ കൂ​ടു​ത​ൽ ഗ്യാ​സ് ക​ത്തി​ച്ചാ​ലേ വെ​ള്ളം വീ​ണ്ടും തി​ള​യ്ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ ഈ ​പാ​ത്ര​ത്തി​ലേ​ക്ക് ഒ​രു പൈ​പ്പി​ട്ട് മ​റ്റൊ​രു പാ​ത്രം അ​തി​ന് വ​ശ​ത്ത് മു​ക​ളി​ലാ​യി വ​ച്ചാ​ൽ വെ​ള്ളം…

Read More

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് തൃ​ശൂ​ർ പൂ​ര​ത്തി​നെ ബാ​ധി​ക്കു​മോ ? അധികൃതര്‍ക്ക് ആശങ്ക

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് തൃ​ശൂ​ർ പൂ​ര​ത്തി​നെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് വീ​ണ്ടും രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. സെ​ക്ര​ട്ട​റി​മാ​ർ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടു​ത്ത മാ​സം 23ന് ​തൃ​ശൂ​ർ പൂ​രം ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് തൃ​ശൂ​രി​ന് ബാ​ധ​ക​മ​ല്ലെ​ന്നാ​ണ് പൂ​രം ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്ന​ത്. എ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​കും എ​ന്ന സൂ​ച​ന​യും അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തു​ന്ന തൃ​ശൂ​ർ പൂ​ര​ത്തി​ൽ ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം ത​ന്നെ​യാ​ണ് പോ​ലീ​സി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും…

Read More

‘പോ​ൾ ടൂ​റി​സം’ സാ​ധ്യ​മാ​ക്കി​യാ​ലോ ? തെ​ര​ഞ്ഞെ​ടു​പ്പും ടൂ​റി​സ​മാ​ക്കി അ​ധ്യാ​പ​ക​ന്‍റെ ക​റ​ക്കം

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഏ​താ​നും ആ​ഴ്ച​ക​ൾ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​മെ​ങ്കി​ലും അ​തും സാ​ധ്യ​ത​യാ​ക്കി “പോ​ൾ ടൂ​റി​സം’ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​മെ​ന്ന് കാ​ണി​ക്കു​ക​യാ​ണ് കോ​ട്ട​യം മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സി​ലെ അ​ധ്യാ​പ​ക​ൻ. ഇ​തി​ന​കം നി​ര​വ​ധി മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തി അ​വി​ട​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ര​സ്യ​ങ്ങ​ളു​ടെ നേ​ർ​കാ​ഴ്ച​ക​ളു​മൊ​ക്കെ നേ​രി​ൽ ക​ണ്ട് അ​നു​ഭ​വി​ച്ച് ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണ് പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ കെ.​ഐ. എ​ബി​ൻ. വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള ചു​മ​രെ​ഴു​ത്തു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, ക​ട്ട് ഒൗ​ട്ടു​ക​ൾ, കൊ​ടി​ക​ളും തോ​ര​ണ​ങ്ങ​ളും ആ​ണ് പോ​ൾ ടൂ​റി​സ​ത്തി​ന്‍റെ ഹൈ​ലൈ​റ്റെ​ന്ന് എ​ബി​ൻ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​ഴ്ച​ക​ളും ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ച്ചു ന്ധ​പോ​ൾ ടൂ​റി​സം​ന്ധ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യും. കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും അ​താ​ത് ജി​ല്ല​ക​ളി​ലെ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലോ, ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രോ ഇ​ത്ത​രം കാ​ഴ്ച​ക​ൾ​ക്കാ​യി പാ​ക്കേ​ജ് ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ആ​ളു​ക​ൾ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടാ​കും. വി​വി​ധ സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു ഏ​താ​നും ദി​വ​സം മു​ത​ൽ ആ​ഴ്ച്ച…

Read More

 സാമ്പത്തിക പ്രശ്നം; ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​വയോധികൻ ജീവനൊടുക്കി; തടസത്തിനെത്തിയ മക്കൾക്ക് നേരെയും ആക്രമണം

ഒ​ല്ലൂ​ർ (തൃ​ശൂ​ർ): അ​ഞ്ചേ​രി​യി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് തീ​കൊ​ളു​ത്തി മ​രി​ച്ചു. അ​ഞ്ചേ​രി ഉ​ല്ലാ​സ് ന​ഗ​റി​ൽ മു​ല്ല​പ്പി​ള്ളി രാ​ജ​ന്‍റെ ഭാ​ര്യ ഓ​മ​ന​യാ​ണ് (60) വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം രാ​ജ​ൻ(66) വീ​ടി​നു​പു​റ​കി​ലെ വി​റ​കു​പു​ര​യി​ൽ മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച​തി​നു​ശേ​ഷം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ വ​ഴ​ക്കും സാ​ന്പ​ത്തി​ക പ്ര​ശ​ന​ങ്ങ​ളു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ഓ​മ​ന​യെ വെ​ട്ട​ന്ന​തു ക​ണ്ട് പി​ടി​ച്ച് മാ​റ്റാ​ൻ ചെ​ന്ന മ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഉ​ട​നെ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ഓ​മ​ന​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ പോ​യ സ​മ​യ​ത്താ​ണ് രാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​യാ​ൾ കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് വി​ര​മി​ച്ച ഡ്രൈ​വ​റാ​ണ്. മ​ക്ക​ൾ: മ​ഹേ​ഷ്, രാ​ജേ​ഷ്, ജ​യ​ദീ​പ്. മ​രു​മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, നീ​തു. ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

തെരഞ്ഞെടുപ്പു ചൂടിന്‍റെ മറവിൽ നാട്ടിലെങ്ങും നിലംനികത്തലും കുന്നിടിക്കലും; നിശബ്ദരായി ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും

വ​ട​ക്ക​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കു​ക​ൾക്കിടെ നാട്ടിലെങ്ങും നി​ലം​നി​ക​ത്ത​ലും കു​ന്നി​ടി​ക്ക​ലും ത​കൃ​തി​യാ​യി. രാ​ത്രി കാ​ല​ങ്ങ​ളി​ൽ മാ​ത്രം ചെ​യ്തി​രു​ന്ന മ​ണ്ണ് ക​ട​ത്ത​ലും മ​ണ്ണ് ഖ​ന​ന​വും ഇ​പ്പോ​ൾ പ​ക​ലു​മാ​യി. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ൾ നി​ർ​ബാ​ധം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.വാ​ൽ​കു​ള​ന്പ്, പ​നം​ങ്കു​റ്റി, ക​ണി​ച്ചി​പ​രു​ത, കു​ണ്ടു​ക്കാ​ട്, കു​ന്ന​ങ്കാ​ട് തു​ട​ങ്ങി എ​വി​ടേ​യും മ​ണ്ണ് ലോ​റി​ക​ളു​ടെ പാ​ച്ചി​ലാ​ണ്. വ​ഴി ന​ട​ക്കാ​നാ​കാ​ത്ത വി​ധ​മാ​ണ് പൊ​ടി പാ​റി​ച്ചു​ള്ള ടി​പ്പ​റു​ക​ളു​ടെ ഓ​ട്ടം.​വ​ട​ക്ക​ഞ്ചേ​രി വ​ള്ളി​യോ​ട് ഭാ​ഗ​ങ്ങ​ളി​ലും മ​റ​യി​ല്ലാ​തെ​യാ​ണ് നി​ലം നി​ക​ത്ത​ൽ ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കു​ക​ളാ​യതിനാൽ ബ​ന്ധ​പ്പെ​ട്ട​വ​രെ​ല്ലാം ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​തെ കണ്ണടയ്ക്കുന്നു. രാ​ഷ്ട്രീയ പാ​ർ​ട്ടി​ക​ളും നി​ശ​ബ്ദ​മാ​ണ്.മം​ഗ​ലം​ഡാ​മി​ൽനി​ന്നു മ​ണ്ണ് എ​ടു​ക്ക​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ മ​റ​വി​ലും നി​ലം​നി​ക​ത്ത​ൽ ന​ട​ക്കു​ന്നു​ണ്ട്.

Read More

ജ​ന​ങ്ങ​ളു​ടെ സ​ർ​വേ റി​പ്പോ​ർ​ട്ടി​ൽ മാ​ത്രം വി​ശ്വാ​സം; കി​റ്റ്, പെ​ൻ​ഷ​ൻ അ​വ​കാ​ശ​വാ​ദം പൊ​ള്ള​യെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കി​റ്റു​ക​ളു​ടെ​യും ക്ഷേ​മ​പെ​ൻ​ഷ​നു​ക​ളു​ടേ​യും കാ​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന അ​വ​കാ​ശ​വാ​ദം വെ​റും പൊ​ള്ള​യാ​ണെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഓ​ണം, ക്രി​സ്മ​സ്, റം​സാ​ൻ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ കി​റ്റ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​തു നി​ർ​ത്തി​ക്ക​ള​ഞ്ഞു. ഇ​പ്പോ​ൾ വോ​ട്ടെ​ടു​പ്പി​ന​ടു​ത്ത മാ​സ​ങ്ങ​ളി​ലാ​യി സൗ​ജ​ന്യ കി​റ്റ് ന​ൽ​കു​ക​യാ​ണ്. 2011 ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ അ​രി ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് 12.9 ല​ക്ഷം പേ​ർ​ക്കു ന​ൽ​കി​യി​രു​ന്ന സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ 34 ല​ക്ഷം പേ​ർ​ക്കാ​യി വ​ർ​ധി​പ്പി​ച്ചു. വി​വി​ധ ക്ഷേ​മ ബോ​ർ​ഡു​ക​ളു​ടെ പെ​ൻ​ഷ​നു​ള്ള​വ​ർ​ക്ക് സാ​മൂ​ഹ്യ ക്ഷേ​മ പെ​ൻ​ഷ​നു​ക​ളും ന​ൽ​കി​യി​രു​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന ഒ​ന്നി​ലേ​റെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് ഒ​റ്റ പെ​ൻ​ഷ​നാ​ക്കി​യെ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് വ​ലി​യ നേ​ട്ട​മാ​യി കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ പെ​ൻ​ഷ​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഫീ​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ആ​ർ​ക്കും പു​തു​താ​യി പെ​ൻ​ഷ​ൻ…

Read More

ഉ​പ​ക​ര​ണ​ങ്ങ​ളെ​ത്തി, മെഡിക്കൽ കോളജിൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ​ജ്ജ​മാ​കു​ന്നു; ഒ​രു മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും

സ്വ​ന്തം ലേ​ഖ​ക​ൻമു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദ​ന പ്ലാ​ന്‍റ് സ​ജ്ജ​മാ​കു​ന്നു. ഇ​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി.ഒ​രു മാ​സ​ത്തി​ന​കം പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഒ​ന്ന​ര കോ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ലാ​ന്‍റ് സ​ജ്ജ​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ലെ മെ​ഷി​ന​റി​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്കാ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ഇ​വി​ടെ സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള ശ​രാ​ശ​രി 200 മു​ത​ൽ 300 യൂ​ണി​റ്റ് ഓ​ക്സി​ജ​ൻ ഈ ​പ്ലാ​ന്‍റി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന പു​തി​യ സ​ർ​ക്കാ​രി​ലെ ആ​രോ​ഗ്യ​വ​കു​പ്പു മ​ന്ത്രി​ക്ക് ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ സാ​ധി​ക്കും വി​ധ​മാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള് ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് ആ​ശു​പ​ത്രി വ​ക സ്ഥ​ല​ത്ത് പു​തി​യ പ്ലാ​ന്‍റ് ഒ​രു​ങ്ങു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

വീ​ട്ടി​ലെ വോ​ട്ട​ര​ങ്ങി​ൽ വോ​ട്ട​ർ വേ​ഷ​ത്തി​ൽ ക​ലാ​മ​ണ്ഡ​ലം ഗോ​പി;ഗോ​പി​യാ​ശാ​നെ തേ​ടി വോ​ട്ട് വീ​ട്ടി​ലെ​ത്തി

കെ.​കെ.​അ​ർ​ജു​ന​ൻതൃ​ശൂ​ർ: ക​ലാ​മ​ണ്ഡ​ലം ഗോ​പി​യാ​ശാ​നെ തേ​ടി വോ​ട്ട് വീ​ട്ടി​ലെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം പോ​ളിം​ഗ് ബൂ​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ സ​മ്മ​തി​ദാ​നാ​വ​കാ​ശ സ​ജ്ജീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗോ​പി​യാ​ശാ​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​ളിം​ഗ് ബൂ​ത്തെ​ത്തി​യ​ത്. 80 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, കോ​വി​ഡ് രോ​ഗി​ക​ൾ, രോ​ഗം സം​ശ​യി​ക്കു​ന്ന​വ​ർ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത ആ​ബ്സ​ന്‍റി വോ​ട്ട​ർ​മാ​ർ​ക്കു​ള്ള സൗ​ക​ര്യ​മാ​ണ് വീ​ട്ടി​ൽ പോ​ളിം​ഗ്ബൂ​ത്തൊ​രു​ക്കി വോ​ട്ടു ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണം. ഇ​തു പ്ര​കാ​ര​മാ​ണ് ക​ലാ​മ​ണ്ഡ​ലം ഗോ​പി​യാ​ശാ​ന്‍റെ വീ​ട്ടി​ൽ ജി​ല്ല ക​ള​ക്ട​റ​ട​ക്ക​മു​ള്ള​വ​ർ നേ​രി​ട്ടെ​ത്തി ആ​ശാ​ന്‍റെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.സാ​ധാ​ര​ണ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും വ​ര​ടി​യ​ത്തെ ഗോ​പി​യാ​ശാ​ന്‍റെ വീ​ട്ടി​ലൊ​രു​ക്കി​യി​രു​ന്നു. വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ലാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ക്ര​മീ​ക​രി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രു​ന്നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ശു​ചീ​ക​രി​ച്ച ശേ​ഷ​മാ​ണ് ബൂ​ത്തി​ലേ​ക്ക് ക​ള​ക്ട​റും ഗോ​പി​യാ​ശാ​നും ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്ക​മു​ള്ള​വ​ർ പ്ര​വേ​ശി​ച്ച​ത്. പോ​ളിം​ഗ് ഓ​ഫീ​സ​ർ, ഒ​ബ്സ​ർ​വ​ർ,…

Read More