ഗുരുവായൂരിലെ വോട്ട് വെറുതെ കളയില്ല; ദി​ലീ​പ് നാ​യ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

  തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ൽ ജ​സ്റ്റീ​സ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ദി​ലീ​പ് നാ​യ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ദി​ലീ​പ് നാ​യ​രെ പി​ന്തു​ണ​യ്ക്കാ​ൻ ബി​ജെ​പി ജി​ല്ലാ ഘ​ട​കം ശി​പാ​ർ​ശ ചെ​യ്തു​വെ​ന്നും ഇ​ക്കാ​ര്യം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗുരുവായൂർ എൻഡിഎയുടെ ശക്തികേന്ദ്രമാണെന്നും ദിലീപ് നായരെ പിന്തുണയ്ക്കു ന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണമത്സരമായിരിക്കും നടക്കാൻ പോകുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ത​ല​ശേ​രി​യി​ൽ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​വാ​യൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

Read More

സ​ത്യ​സ​ന്ധ​ത​യ്ക്കു ത​ങ്ക​ത്തി​ള​ക്കം! ആ​റാം​ക്ലാ​സു​കാ​രി​ക്കു തി​രി​കെ ല​ഭി​ച്ച​തു സ്വ​ർ​ണ​മാ​ല

മ​തി​ല​കം: യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​പ്പെ​ട്ടു പോ​യെ​ന്നു ക​രു​തി​യ സ്വ​ർ​ണ​മാ​ല വീ​ട്ട​മ്മ​യു​ടെ സ​ത്യ​സ​ന്ധ​ത​യാ​ൽ വി​ദ്യാ​ർ​ഥി​നി​ക്കു തി​രി​കെ ല​ഭി​ച്ചു. മ​തി​ല​കം വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു സ​മീ​പം ബ​ന്ധു​വീ​ട്ടി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വീ​ട്ടു​കാ​ർ​ക്കൊ​പ്പം വ​ന്ന​താ​യി​രു​ന്നു വാ​ടാ​ന​പ്പ​ള്ളി പോ​ന്ന​ത്ത് സ​ലീ​മി​ന്‍റെ മ​ക​ൾ സു​റു​മി. ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​ൻ പോ​കു​ന്ന വ​ഴി​യി​ലാ​ണു സു​റു​മി​യു​ടെ മാ​ല ന​ഷ്ട​പ്പെ​ടു​ന്ന​ത്. പൊ​ന്മാ​നി​ക്കു​ട​ത്തു​ള്ള വ​ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങ്. എ​വി​ടെ​യാ​ണു മാ​ല ന​ഷ്ട​പ്പെ​ട്ടെ​ന്ന​തി​നെ കു​റി​ച്ചു യാ​തൊ​രു വി​വ​ര​വും ഇ​വ​ർ​ക്കി​ല്ലാ​യി​രു​ന്നു. ന​ഴ്സ​റി ന​ട​ത്തു​ന്ന പ​ടി​യൂ​ർ സ്വ​ദേ​ശി രാ​യം​മ​ര​യ്ക്കാ​ർ സൈ​ന​ബ ഇ​ബ്രാ​ഹിം​കു​ട്ടി​ക്കാ​ണു മാ​ല ക​ള​ഞ്ഞു കി​ട്ടി​യ​ത്. ഇ​തേ തു​ട​ർ​ന്നു ഇ​ബ്രാ​ഹിം​കു​ട്ടി​യും സു​ഹൃ​ത്തും ചേ​ർ​ന്നു മാ​ല മ​തി​ല​കം സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി സോ​ഷ്യ​ൽ​മീ​ഡി​യ മു​ഖേ​ന അ​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു തെ​ളി​വു സ​ഹി​തം സ്റ്റേ​ഷ​നി​ലെ​ത്തി​യ സു​റു​മി​ക്കും ഉ​മ്മ​യ്ക്കും ബ​ന്ധു റ​ഫീ​ക്കി​നും രാ​യം​മ​ര​യ്ക്കാ​ർ ഇ​ബ്രാ​ഹിം മാ​ല കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​സ്ഐ സു​ജി​ത്ത്, പോ​ലീ​സു​കാ​രാ​യ സു​ജി​ത്ത്, ഷി​ജോ​യ്, നൗ​ഷാ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Read More

ഇ​ര​ട്ട വോ​ട്ടു​ക​ൾ തൃ​ശൂ​രി​ലും; ജി​ല്ല​യി​ൽ 18,021 വോ​ട്ട​ർ​മാ​ർ​ക്ക് ഇ​ര​ട്ട​വോ​ട്ടു​ക​ൾ; പ​രി​ശോ​ധ​ന തു​ട​രു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഇ​ര​ട്ട വോ​ട്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പ്ര​കി​യ തൃ​ശൂ​രി​ലും തു​ട​രു​ന്നു. പ​തി​മൂ​ന്നു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ര​ട്ട വോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം ത​കൃ​തി​യാ​യി പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​ച്ച​വ​രെ ജി​ല്ല​യി​ൽ 18,021 വോ​ട്ട​ർ​മാ​ർ​ക്കാ​ണ് ഇ​ര​ട്ട​വോ​ട്ടു​ക​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ അ​ന്തി​മ പ​ട്ടി​ക ത​യ്യാ​റാ​കും. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ര​ട്ട വോ​ട്ടു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ര​ട്ട​വോ​ട്ടു​ക​ളു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഇ​ത് ക​ണ്ടെ​ത്തി​യാ​ലു​ട​ൻ വി​വ​രം ബ​ന്ധ​പ്പെ​ട്ട ബി.​എ​ൽ.​ഒ മാ​രെ അ​റി​യി​ക്കും.വോ​ട്ട​ർ​മാ​ർ താ​മ​സം മാ​റു​ന്പോ​ൾ പു​തി​യ സ്ഥ​ല​ത്തെ വി​ലാ​സ​ത്തോ​ടെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​ഴ​യ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​കാ​ത്ത​താ​ണ് ഇ​ര​ട്ടി​പ്പി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നും സോ​ഫ്റ്റ് വെ​യ​ർ ത​ക​രാ​ർ മൂ​ല​മാ​ണി​തു സം​ഭ​വി​ക്കു​ന്ന​തെ​ന്നു​മാ​ണ് പൊ​തു​വെ പ​റ​യു​ന്ന​ത്. കൈ​പ്പ​മം​ഗ​ല​ത്തെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ശോ​ഭ സു​ബി​ന് മൂ​ന്നു വോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. താ​മ​സം മാ​റി പു​തി​യ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചെ​ങ്കി​ലും പ​ഴ​യ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു റ​ദ്ദാ​ക്ക​പ്പെ​ടാ​തി​രു​ന്ന​താ​ണ്…

Read More

 ഗം​ഭീ​ര​മാ​യെ​ന്ന് ആ​സ്വാ​ദ​ക​ർ , ചെ​റു​ശേ​രി പ​ണ്ടാ​ര​ത്തി​ൽ കു​ട്ട​ൻ​മാ​രാ​ർ​ക്ക് നി​ന​ച്ചി​രി​ക്കാ​തൊ​രു ആ​ദ​രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഊ​ര​കം അ​മ്മ​തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ലെ പൂ​രം പു​റ​പ്പാ​ടി​ന്‍റെ പാ​ണ്ടി​മേ​ളം ഇ​ക്കു​റി എ​ല്ലാം​കൊ​ണ്ടു ഗം​ഭീ​ര​മാ​യെ​ന്ന് ആ​സ്വാ​ദ​ക​ർ ഏ​ക​സ്വ​ര​ത്തി​ൽ സ​മ്മ​തി​ച്ച​പ്പോ​ൾ ആ ​മേ​ളം കേ​മ​മാ​ക്കി​യ ചെ​റു​ശേ​രി കു​ട്ട​ൻ​മാ​രാ​ർ​ക്ക് നി​ന​ച്ചി​രി​ക്കാ​തെ ഒ​രു ആ​ദ​രം ല​ഭി​ച്ചു. ഉൗ​ര​കം സ്വ​ദേ​ശി​യും പെ​രു​വ​നം മേ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യു​മാ​യ ശ്രീ​നി​വാ​സ റാ​വു പെ​രു​വ​നം പൂ​രം ദി​വ​സം ഉൗ​ര​കം അ​മ്മ​തി​രു​വ​ടി​യു​ടെ പ്ര​സി​ദ്ധ​മാ​യ പ​ഞ്ചാ​രി മേ​ളം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ചെ​റു​ശേ​രി കു​ട്ട​ൻ​മാ​രാ​രെ സ്വ​ർ​ണ​മാ​ല​യും ലോ​ക്ക​റ്റും അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ആ ​മേ​ളം ഒ​ന്നാ​ന്ത​ര​മാ​യി അ​തു​കൊ​ണ്ടു ത​ന്നെ ഇ​തി​രി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു മേ​ളാ​സ്വാ​ദ​ക​ൻ കൂ​ടി​യാ​യ ശ്രീ​നി​വാ​സ റാ​വു മാ​ല​യ​ണി​യി​ക്കു​ന്പോ​ൾ സ​ന്തോ​ഷം കൊ​ണ്ട് പ​റ​ഞ്ഞ​ത്. 22 വ​ർ​ഷ​മാ​യി ഉൗ​ര​ക​ത്ത​മ്മ തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ലെ പാ​ണ്ടി പ​ഞ്ചാ​രി പ്ര​മാ​ണി​യാ​ണ് പ്ര​ശ​സ്ത മേ​ളാ​ചാ​ര്യ​നാ​യ കു​മ​ര​പു​രം അ​പ്പു​മാ​രാ​രു​ടെ മ​ക​ൻ ചെ​റു​ശേ​രി പ​ണ്ടാ​ര​ത്തി​ൽ കു​ട്ട​ൻ​മാ​രാ​ർ. പ്ര​ശ​സ്ത ഇ​ല​താ​ള വി​ദ്വാ​നും ഇ​പ്പോ​ൾ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വി​ശ്ര​മി​ക്കു​ന്ന മാ​ണി​യം​പ​റ​ന്പി​ൽ മ​ണി…

Read More

മ​ല​യാ​ളി വി​ഭ​വ​ങ്ങ​ൾ​ക്കു ല​ണ്ട​നി​ൽ ആ​രാ​ധ​ക​രെ​യു​ണ്ടാ​ക്കി​യെ​ടു​ത്ത വ്യക്തി! ഹ​രി​ദാ​സ് ഇ​നി രു​ചി​യോ​ർ​മ​ക​ളി​ൽ മാ​ത്രം

ഗു​രു​വാ​യൂ​ർ: മ​ല​യാ​ളി വി​ഭ​വ​ങ്ങ​ൾ​ക്കു ല​ണ്ട​നി​ൽ ആ​രാ​ധ​ക​രെ​യു​ണ്ടാ​ക്കി​യെ​ടു​ത്ത ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി ഹ​രി​ദാ​സ് ഇ​നി രു​ചി​യോ​ർ​മ​ക​ളി​ൽ മാ​ത്രം. ല​ണ്ട​നി​ൽ നി​ര്യാ​ത​നാ​യ തെ​ക്കു​മു​റി ഹ​രി​ദാ​സ് മ​ല​യാ​ള​ത്തി​ന്‍റെ രു​ചി​മാ​ത്ര​മ​ല്ല, വ്യ​ത്യ​സ്ത ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളെ​യും ഹോ​ട്ട​ൽ ശൃം​ഖ​ല​യി​ലൂ​ടെ ഇം​ഗ്ലീ​ഷു​കാ​രു​ടെ മെ​നു ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മ​ഹാ​നാ​ണ്. ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കെ​ത്ത​ന്നെ ല​ണ്ട​നി​ൽ ഹോ​ട്ട​ൽ ബി​സി​ന​സി​ലേ​ക്ക് ക​ട​ക്കു​ക​യും ല​ണ്ട​നി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ 20 ഓ​ളം ഹോ​ട്ട​ലു​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. മ​ല​യാ​ളി​യു​ടെ ദോ​ശ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ല​ണ്ട​നി​ലെ ഹ​രി​ദാ​സി​ന്‍റെ ഹോ​ട്ട​ലി​ൽ വി​ദേ​ശി​ക​ൾ​ക്കും പ്രി​യ​മു​ള്ള​താ​ക്കി. ഗു​രു​വാ​യൂ​രി​ൽ നി​ര​വ​ധി കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ളും ചെ​യ്തി​രു​ന്നു. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ വി​ഷു​വി​ള​ക്ക് ഹ​രി​ദാ​സി​ന്‍റെ വ​ക​യാ​യാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. ഗു​രു​വാ​യൂ​ർ പ്ര​ദേ​ശ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ, സാ​ധു​ക്ക​ൾ എ​ന്നി​വ​ർ​ക്ക് വ​ലി​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ല​ണ്ട​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്. ശ്രീ​കൃ​ഷ്ണ കോ​ള​ജി​ലെ ബി​രു​ദ​പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് ല​ണ്ട​നി​ൽ ജോ​ലി​ക്കാ​യി പോ​യ​ത്. ഹ​രി​ദാ​സി​ന്‍റെ മാ​തൃ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ് ല​ണ്ട​നി​ലേ​ക്കു​ള്ള…

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചു; പു​ല​ർ​ച്ചെ കാ​റി​ലെ​ത്തി​ മാ​താ​പി​താ​ക്ക​ൾ പോ​ലു​മ​റി​യാ​തെ പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചി​റ​ക്കി വ​യ​നാ​ട്ടിലെത്തി, പിന്നെ നടന്നത്…

ആ​ളൂ​ർ: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ചു വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​യ​നാ​ട്ടി​ലെ റി​സോ​ർ​ട്ടി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ല​പ്പു​റം കു​ഴി​മ​ണ്ണ സ്വ​ദേ​ശി കാ​രാ​ട്ടു​പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് മു​ഹ്സി​നെ (23) തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി പൂ​ങ്കു​ഴ​ലി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ടി.​ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ളൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. സി​ബി​ൻ അ​റ​സ്റ്റു ചെ​യ്തു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചു പ​ല​വി​ധ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ വ​ശ​ത്താ​ക്കി​യ​ത്. പു​ല​ർ​ച്ചെ കാ​റി​ലെ​ത്തി​യ പ്ര​തി മാ​താ​പി​താ​ക്ക​ൾ പോ​ലു​മ​റി​യാ​തെ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി കാ​റി​ൽ ക​യ​റ്റി വ​യ​നാ​ട്ടി​ലെ വൈ​ത്തി​രി​യി​ലേ​യ്ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​നെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ നി​രീ​ക്ഷി​ച്ചു​മാ​ണു പോ​ലീ​സ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്താ​ണു കൊ​ണ്ടു​പോ​യ​തെ​ങ്കി​ലും പ്ര​തി​യു​ടെ മ​റ്റു സൗ​ഹൃ​ദ​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ഇ​യാ​ളെ കു​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​യി…

Read More

എ​ള​വ​ള്ളി ന​ന്ദ​ന്‍റെ ദാ​രു​ശി​ല്പ​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ലേ​ക്ക്! ശി​ല്പ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത് പ​തി​നെ​ട്ടു ക​ള്ളി​ക​ളി​ലാ​യി

പാ​വ​റ​ട്ടി: ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ സ്ഥാപി ക്കാനുള്ള ദാരുശില്പങ്ങളുടെ നിർമാണം പൂർത്തിയായി. ബ​ലി​ക്ക​ൽ​പ്പു​ര​യു​ടെ മു​ക​ൾ ഭാ​ഗ​ത്ത് അ​ഷ്ട​ദി​ക് പാ​ല​ക​രു​ടെ​യും ന​മ​സ്കാ​ര മ​ണ്ഡ​പ​ത്തി​ന്‍റെ സ്ഥാ​ന​ത്തിനു മു​ക​ളി​ൽ ന​വ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ശില്പങ്ങളാണു സ്ഥാപിക്കുന്നത്. ദാ​രു​ശി​ല്പി എ​ള​വ​ള്ളി ന​ന്ദ​നാ​ണു ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. പ​തി​നെ​ട്ടു ക​ള്ളി​ക​ളി​ലാ​യാ​ണു ശി​ല്പ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കൂ​ടാ​തെ ല​ത​ക​ളും പു​ഷ്പ​ങ്ങ​ളും വ​ള്ളി​ക​ളും മ​റ്റ​ല​ങ്കാ​ര​ങ്ങ​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യും തേ​ക്കു മ​ര​ത്തി​ലാ​ണു ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ഗു​രു​വാ​യൂ​രി​ന​ടു​ത്തു​ള്ള എ​ള​വ​ള്ളി​യി​ലെ പ​ണി​പ്പു​ര​യി​ലാ​ണു ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. സ​ഹാ​യി​ക​ളാ​യി ന​വീ​ൻ, വി​നീ​ത്, സ​തീ​ശ​ൻ, വി​നോ​ദ് മാ​രാ​യ​മം​ഗ​ലം, ദേ​വ​ൻ, അ​ജി​ത്ത്, ശ്രീ​ക്കു​ട്ട​ൻ, ഷോ​മി എ​ന്നി​വ​രും കൂ​ടെ ചേ​ർ​ന്നു. കൈ​ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കി​യ​ത്. വി​ശ്വ​സി​ക​ൾ ചേ​ർ​ന്നാ​ണു ശി​ല്പ​ങ്ങ​ൾ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്. മാ​ർ​ച്ച് 29നു ​രാ​വി​ലെഒ​ന്പ​തി​നു ശി​ല്പ​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ലേ​യ്ക്കു കൊ​ണ്ടു​പോ​കും. ഏ​പ്രി​ൽ 11നു ​ശ​ബ​രി​മ​ല​യി​ൽ സ​മ​ർ​പ്പ​ണം ന​ട​ത്തും. ശ​ബ​രി​മ​ല ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ന്‍റെ സ്വ​ർ​ണ​വാ​തി​ലി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല ന​ന്ദ​നാ​ണു നി​ർ​വ​ഹി​ച്ച​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം, മൂ​കാം​ബി​ക ക്ഷേ​ത്രം, ബാം​ഗ്ലൂ​ർ ജാ​ല​ഹ​ള്ളി…

Read More

ഒ​രു​മാ​സ​ത്തെ കോ​ർ​പ​റേ​ഷ​ൻ  മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​ൻ മാസം 52 ല​ക്ഷം; അ​പേ​ക്ഷ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു പ്രതിപക്ഷം

തൃ​ശൂ​ർ: ഒ​രു​മാ​സ​ത്തെ കോ​ർ​പ​റേ​ഷ​ൻ അ​ജൈ​വ​മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​ൻ 52,09,820 രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം. 2020 സെ​പ്റ്റം​ബ​ർ മാ​സ​ത്തെ തു​ക മാ​ത്ര​മാ​ണി​തെ​ന്നും, അ​ജ​ൻ​ഡ​യി​ൽ വ​ന്ന​തു തെ​റ്റാ​ണെ​ന്നും നേ​ര​ത്തെ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​മാ​ണി​തെ​ന്നും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഷാ​ജ​ൻ വി​വ​രി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ച്ചി​ല്ല. എ​ത്ര വ​ർ​ഷ​ത്തെ മാ​ലി​ന്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു ജോ​ണ്‍ ഡാ​നി​യേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.ക​ഴി​ഞ്ഞ സ​മി​തി​യി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന എം.​എ​ൽ. റോ​സി ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​ത്ര​യും തു​ക ന​ൽ​കേ​ണ്ടി​വ​ന്ന​തി​നു കാ​ര​ണ​മെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ച​തോ​ടെ ബ​ഹ​ള​മാ​യി. ഒ​ടു​വി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എം.​എ​ൽ. റോ​സി എ​ഴു​ന്നേ​റ്റു.ബി​ജെ​പി അം​ഗം വി​നോ​ദ് പൊ​ള്ള​ഞ്ചേ​രി​യും മാ​ലി​ന്യ​ത്തി​ന് ഇ​ത്ര​യും തു​ക ന​ൽ​കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ചു. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്പോ​ൾ തു​ക അ​നു​വ​ദി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നു സു​നി​ൽ രാ​ജ് പ​റ​ഞ്ഞു.തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​യോ​ജ​ന​ക്കു​റി​പ്പെ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തു​ക ന​ൽ​കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.

Read More

ചാലക്കുടിയിലെ സ്ഥാനാർഥികളെ കാണൂ… ടൂറിസം മാത്രമല്ല വികസനം !അത്യാവശ്യങ്ങൾ പിന്നെയുമുണ്ട്;ചിലത് രാഷ്‌ട്രദീപിക ചൂണ്ടികാട്ടുന്നു…

ചാ​ല​ക്കു​ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്ക​ത്തി​നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ക​സ​ന​ത്തി​ന് ഏ​റെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ചാ​ല​ക്കു​ടി​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ കാ​ണാ​തെ പോ​ക​രു​ത്. * ചാ​ല​ക്കു​ടി താ​ലൂ​ക്കാ​യി ഉ​യ​ർ​ത്തി​യി​ട്ട് ഏ​ഴ് വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ന് ഇ​പ്പോ​ഴും ആ​സ്ഥാ​നം നി​ർ​മി​ച്ചി​ട്ടി​ല്ല. * ചാ​ല​ക്കു​ടി​യി​ൽ റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്. ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ൾ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ മൂ​ന്നാം നി​ല​യി​ലാ​ണ് താ​ലൂ​ക്ക് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ട്ട​യി​ൽ ന​ഗ​ര​സ​ഭ സ്ഥ​ലം ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ട്ടു​ണ്ടെ​ങ്കി​ലും റ​വ​ന്യൂ ട​വ​ർ എ​വി​ടെ നി​ർ​മി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. * ദേ​ശീ​യ​പാ​ത മ​ര​ണ​വീ​ഥി​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്. യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കൊ​ര​ട്ടി ജം​ഗ്ഷ​ൻ, മു​രി​ങ്ങൂ​ർ ജം​ഗ്ഷ​ൻ, പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​ൻ, പേ​രാ​ന്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് സ്ഥാ​പി​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ്. മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം 2018 മാ​ർ​ച്ച് 25ന് ​നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​താ​യി​രു​ന്നു. ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച അ​ടി​പ്പാ​ത…

Read More

നി​യ​മാ​നു​സൃ​ത ക​ച്ച​വ​ടം ന​ട​ത്തുവർക്ക് അവഗണന; വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ വ്യാ​പാ​രി​ക​ളു​ടെ ഉ​പ​രോ​ധ​സ​മ​രം

വ​ട​ക്ക​ഞ്ചേ​രി: നി​യ​മാ​നു​സൃ​തം ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ്യാ​പാ​രി​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​ര​പ​രി​പാ​ടി​ക​ൾ. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബാ​ല​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ വി.​എ​ച്ച് അ​ബ്ദു​ൾ ക​ലാം, സ​ന്തോ​ഷ് അ​റ​ക്ക​ൽ, അ​ലി മ​ന​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടൗ​ണി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യാ​ണ് നൂ​റ് ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്. ഗെ​യ്റ്റി​നു മു​ന്നി​ൽ വ്യാ​പാ​രി​ക​ളെ പോ​ലീ​സ് ത​ട​ഞ്ഞു. വാ​ട​ക കു​ടി​ശി​ക​യും പി​ഴ​പ​ലി​ശ​യും ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പ്പെ​ട്ട് പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡും പ​ഞ്ചാ​യ​ത്ത് അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റാ​ൻ​ഡി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ പോ​ലും ന​ന്നാ​ക്കു​ന്നി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കൊ​പ്പം ടൗ​ണി​ലു​ടെ പോ​കു​ന്ന എ​ല്ലാ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും…

Read More