സ്വന്തം ലേഖകൻതൃശൂർ: വോട്ടെടുപ്പു പൂരത്തിനു പാർട്ടി പട്ടം പറത്താം; നിറപ്പകിട്ടാർന്ന കുടമാറ്റവുമാകാം. പൂരക്കുടയല്ല, വോട്ടുപിടിക്കുന്ന കുടകൾ. പ്രചാരണത്തിന് ആവേശം പകരാൻ പാർട്ടിക്കൊടികളുടെ വർണപ്പൊലിമയും ചിഹ്നങ്ങളുമടങ്ങിയ കുടകൾ റെഡി. പ്രചാരണത്തിന് ഇറങ്ങുന്നവർക്കും റാലിയിൽ പങ്കെടുക്കുന്നവർക്കുമെല്ലാം ഈ കുടകൾ ചൂടാം. തൃശൂർ പൂരത്തിന്റെ കുടമാറ്റംപോലെ മിന്നുന്ന പ്രചാരണക്കുടകൾ. ഒപ്പം മീനച്ചൂടിനെയും കരിഞ്ഞുപോകുന്ന പൊരിവെയിലിനേയും ചെറുക്കാം. തൃശൂർ ഹൈറോഡിനടുത്ത പുത്തൻപള്ളി റോഡിലുള്ള കേരള ഫാൻസിയിലാണ് പാർട്ടിക്കുടകൾ സജ്ജമായിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ത്രിവർണ കുടകളും ബിജെപിയുടെ ഇരുവർണക്കുടകളും കമ്യൂണിസ്റ്റു പാർട്ടികളുടെ ചുവന്ന കുടകളും ഉണ്ട്. ചിഹ്നം സഹിത മാണ് കുടകൾ ഒരുക്കിയിരിക്കുന്നത്. കുടകൾ മാത്രമല്ല, തോരണങ്ങളും കൊടിക്കൂറകളും കീച്ചെയിനുമെല്ലാമുണ്ട്. ബലൂണുകളും പട്ടങ്ങളും പറപ്പിക്കാം. ധരിക്കാൻ കുർത്തയും ടി ഷർട്ടും തൊപ്പിയും ഷാളുമുണ്ട്. 65 രൂപ മുതൽ 250 രൂപ വരെയാണു കുടകളുടെ വില. തൊപ്പിക്കു പത്തു രൂപയേയുള്ളൂ. ടീ ഷർട്ടിന് 80 രൂപ. കൊടിക്കു…
Read MoreCategory: Thrissur
കുടിപ്പക കുടുംബത്തോട് ! ഇരിങ്ങാലക്കുടയിലെ വീട്ടമ്മയുടെ കൊലപാതകം; മുഖ്യപ്രതിയടക്കം രണ്ടുപേരും ഭർത്താവും ഒളിവിൽ തന്നെ
സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: കാട്ടൂരിൽ വീട്ടമ്മയെ ഗുണ്ടാസംഘം കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിക്കായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കി. മുഖ്യപ്രതിയടക്കം രണ്ടുപേരെ പിടികിട്ടാനുണ്ട്. സംഘത്തിലെ രണ്ടുപേരെ പോലീസ് കൊലനടന്ന് പിറ്റേന്ന് തന്നെ അറസ്റ്റു ചെയ്തിരുന്നു. കൊല്ലപ്പെട്ട വീട്ടമ്മയുടെ ഭർത്താവ് ഒളിവിലാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളുടെ കലാശത്തിലാണ് കൊലപാതകം നടന്നത്. കാട്ടൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുൾപ്പെട്ട കാട്ടൂർക്കടവ് നന്താനത്തുപറന്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) യാണു മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ലക്ഷ്്മിയെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് പന്നിപ്പടക്കമെറിഞ്ഞ അക്രമികൾ വീടിനു പുറത്തു നിന്നിരുന്ന ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹരീഷുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും ഏറ്റുമുട്ടലും കുടുംബാംഗങ്ങളിലേക്ക് നീങ്ങുന്നത് ജില്ലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ പരസ്പരം ഏറ്റുമുട്ടലും കൊലപാതകത്തിന് കൊലപാതകങ്ങളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇരിങ്ങാലക്കുട കാട്ടൂരിലെ സംഭവം ഗുണ്ടാസംഘങ്ങളുടെ പുതിയ മുഖമാണ് വ്യക്തമാക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ വീട്ടിൽ കയറി ആക്രമണം നടത്തി സ്ത്രീകളടക്കമുള്ളവരെ ഇല്ലാതാക്കുകയെന്ന…
Read Moreഅധികാരത്തിലെത്തിയാൽ വാളയാർ പ്രതികളെ ശിക്ഷിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ
ചാവക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ വാളയാർ പീഡനക്കേസിലെ പ്രതികൾക്ക് ശിക്ഷ നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ പറഞ്ഞു. വാളയാർ അമ്മയുടെ നീതി തേടിയുള്ള സമരജാഥയ്ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയുടെ രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്ക് അലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ.വി. ഷാനവാസ്, വി. സിദ്ധിക്ക് ഹാജി, നൗഷാദ് തെരുവത്ത്, ശശി വാറണാട്ട്, തോമസ് ചിറമ്മൽ, ആരിഫ് പാലയൂർ, സി. സാദിഖലി, ബേബി ഫ്രാൻസിസ്, ബീന രവിശങ്കർ എന്നിവർ പ്രസംഗിച്ചു.
Read Moreഅനുമതിയായി; പൂരം പൊലിക്കും; പൂരം പ്രദർശനം ഏപ്രിൽ 10 മുതൽ; 23ന് തൃശൂർ പൂരം
തൃശൂർ: ചടങ്ങുകൾക്കു മുടക്കം വരാതെ തൃശൂർ പൂരം സുഗമമായി നടത്താൻ സർക്കാർ അനുമതി. ഇന്നലെ വൈകീട്ട് അഞ്ചിനു ചീഫ് സെക്രട്ടറി വി.പി. ജോയ് വിളിച്ച ഓൺലൈൻ യോഗത്തിലാണു തീരുമാനം. കോവിഡ് മാനദണ്ഡമനുസരിച്ച് തേക്കിൻകാട് മൈതാനിയിലേക്കും പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്ന വേദികളിലേക്കും ആളുകളുടെ പ്രവേശനം നിയന്ത്രിക്കും. വിശദാംശങ്ങൾ പിന്നീടു തീരുമാനിക്കും. 15 ആനകളെ വീതം എഴുന്നള്ളിക്കാനും പൂരം പ്രദർശനത്തിനും അനുമതി നൽകി. സാന്പിൾ വെടിക്കെട്ട് ഉൾപ്പെടെ നടത്തും. ഏപ്രിൽ 23 നാണ് തൃശൂർ പൂരം. പൂരം പ്രദർശനം പത്തിന് ആരംഭിക്കും. പൂരം എക്സിബിഷനിലേക്കുള്ള പൊതുജന പ്രവേശനം ഓണ്‍ലൈൻവഴി നടത്താനാകുമോ എന്നു ചീഫ് സെക്രട്ടറി യോഗത്തിൽ ആരാഞ്ഞു. ഇതു പ്രായോഗികമാകില്ലെന്നു പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾ അറിയിച്ചതിനെതുടർന്നു നിലവിലെ രീതി തുടരാൻ തീരുമാനിച്ചു. പ്രദർശന വേദിയിലേക്കുള്ള പൊതുജന പ്രവേശനം ഘട്ടംഘട്ടമാക്കിയാകും നടത്തുക. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് അധികൃതർ നിലപാടെടുത്തുവെങ്കിലും ദേവസ്വങ്ങൾക്ക്…
Read Moreഇ-ടോയ്ലറ്റിൽ നാണയം ഇട്ടു അകത്തുകയറി, പക്ഷേ..! ഒന്നര മണിക്കൂറായിട്ടും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല; പിന്നെ നടന്നത് ഇങ്ങനെ…
കൊടകര: ടൗണിലെ ഇ-ടോയ്ലറ്റിൽ കയറിയ വയോധികൻ പുറത്തുകടക്കാനാകാതെ ഒന്നരമണിക്കൂറോളം ഉള്ളിൽ കുടുങ്ങി. കൊടകര മേല്‍പാലം ജംഗ്ഷനിലുള്ള ഐപി ടോയ്ലറ്റിലാണു ലോട്ടറി വില്പനക്കാരനായ ആലത്തൂർ സ്വദേശിയായ വയോധികൻ അകപ്പെട്ടത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. നാണയം ഇട്ടു തുറക്കുന്ന സംവിധാനമാണ് ഐപി ടോയ്ലറ്റിലുള്ളത്. ഈ സംവിധാനത്തിലൂടെ അകത്തുകയറിയ വയോധികനു പുറത്തു കടക്കാൻ കഴിഞ്ഞില്ല. വാതിൽ തുറക്കുന്ന സംവിധാനം തകരാറിലായതാണു കാരണം. തുറക്കാൻ ശ്രമിക്കുന്നതിനിടെ വാതിലിന്റെ ഹാൻഡിൽ ഇളകിപ്പോരുകയും ചെയ്തു. സഹായത്തിനായി ഏറെ നേരം ഇയാൾ ഉറക്കെ വിളിച്ചെങ്കിലും ആരും കേട്ടില്ല. ഒടുവിൽ വാതിലിൽ ഇടിച്ചു ശബ്ദമുണ്ടാക്കിയപ്പോഴാണു സമീപത്തുള്ളവർ ടോയ്ലറ്റിനകത്തു വയോധികൻ കുടുങ്ങിയതായി അറിഞ്ഞത്. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇ-ടോയ്ലറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നു ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. പുതുക്കാട് ഫയർഫോഴ്സ് എത്തി വാതിൽ ബലം പ്രയോഗിച്ചു തുറന്ന് ഒന്‍പതരയോടെ വയോധികനെ…
Read Moreകുറേ നേരത്തേക്ക് ഒന്നും കാണാൻ സാധിച്ചില്ല! പ്രതി കണ്ണിലേക്കു ‘എട്ടിന്റെ പണി’ തന്നപ്പോഴുള്ള അനുഭവത്തെക്കുറിച്ച് സിപിഒ രതീഷ്
കണ്ണിലേക്കു പ്രതി കുരുമുളക് സ്പ്രേ അടിച്ചപ്പോൾ കുറേനേരത്തേക്ക് ഒന്നും കാണാൻ സാധിച്ചില്ല. നീറ്റലും പുകച്ചിലും മൂലം അവിടെ ഇരുന്നുപോയി. ഈ പ്രതി മുന്‍പ് പോലീസുകാരെ ഇത്തരത്തിൽ കുരുമുളക് സ്പ്രേ അടിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി അറിയാമായിരുന്നുവെങ്കിലും പെട്ടന്ന് ഇയാളെ കൈയിൽ കിട്ടിയപ്പോൾ മുൻകരുതലൊന്നുമെടുക്കാൻ സാധിച്ചില്ല. രക്ഷപ്പെടാനായി അവൻ നല്ല ഡോസിൽതന്നെ സ്പ്രേ ചെയ്തിരുന്നു. വേനൽചൂടുകൂടിയായപ്പോൾ കണ്ണിന്റെ നീറ്റലും പുകച്ചിലും കൂടി. കണ്ണാകെ ചുവന്നുതുടുത്തു. നേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കണ്ണു കഴുകി പ്രാഥമിക ചികിത്സ തന്നു. മരുന്നുകളും കണ്ണിലൊഴിക്കാനുള്ള ഐ ഡ്രോപ്സുമുണ്ട്. കുരുമുളക് സ്പ്രേ കണ്ണിലായ പലർക്കും അലർജി വരാറുണ്ടത്രെ. അതിനാൽ അതു വരാതിരിക്കാനുള്ള മരുന്നുകളും തന്നു. ആലപ്പുഴയിലാണ് എന്റെ വീട്. വ്യാഴാഴ്ച രാത്രിതന്നെ ബസിൽ ആലപ്പുഴയ്ക്കു വന്നു. വീട്ടിൽ എത്തിയശേഷമാണ് ഭാര്യയോട് ആക്രമണത്തക്കുറിച്ചു പറഞ്ഞത്. ഇപ്പോൾ രണ്ടുദിവസത്തെ വിശ്രമത്തിലാണ്. സർവീസിൽ കയറിയശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്.…
Read Moreസി.എ. ലിസ്റ്റണ്‍! നഷ്ടമായത് ഇന്ത്യയുടെ ബുള്ളറ്റ് ഷോട്ട്; ലിസ്റ്റനെ അത്ര പെട്ടന്ന് ആർക്കും മറക്കാനാകില്ല…
തൃശൂർ: ഇടതുവിംഗിലൂടെ പന്തുമായി കുതിച്ചു പാഞ്ഞ് ഗോൾ പോസ്റ്റിനുനേരെ ബുള്ളറ്റ് ഷോട്ടുകൾ തൊടുക്കുന്ന ലിസ്റ്റനെ അത്ര പെട്ടന്ന് ആർക്കും മറക്കാനാകില്ല. എക്കാലത്തും കളിക്കളത്തിലെ ആവേശമായിരുന്ന ലിസ്റ്റന്റെ മരണം ഇന്ത്യൻ ഫുട്ബോളിനു വൻ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. തൃശൂർ കേരളവർമ കോളജിലൂടെയാണ് ലിസ്റ്റൻ ഫുട്ബോൾ ലോകത്തെത്തുന്നത്. കേരളവർമ കോളജ് ടീമംഗമായിരുന്ന ലിസ്റ്റൻ പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിന്റെ കുന്തമുനയായി മാറി. ഇന്ത്യൻ ടീം കളിക്കാരായിരുന്ന സി.വി. പാപ്പച്ചൻ, ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, വി.പി. സത്യൻ, ഷറഫലി, കെ.ടി. ചാക്കോ, സോളി സേവ്യർ എന്നിവരോടൊപ്പം കളിച്ച ലിസ്റ്റൻ പലപ്പോഴും ഗോൾ നേടി ടീമിനെ വിജയിപ്പിക്കുന്നതിൽ മുന്നിലായിരുന്നു. ഇടതുവിംഗിൽ കളിച്ചിരുന്ന ഏറ്റവും മികച്ച താരമായിരുന്നു ലിസ്റ്റൻ. പോലീസ് ടീമിന്റെ സുവർണ കാലത്ത് തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ കിരീടം നേടിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രക്കെതിരേ ഗോൾ നേടിയത് ലിസ്റ്റനായിരുന്നു. ഏത് ചെറിയ കളിയായാൽ…
Read Moreയുവാവ് പുഴയില്‍ ചാടി, നാട്ടുക്കാരന്‍ അധികൃതരെ വിവരമറിയിച്ചു; തെരച്ചിലിനിടെ കണ്ടത് പാലത്തിന്റെ തൂണില്‍ കയറി ഇരിക്കുന്ന യുവാവിനെ; ഒടുവില്‍…
പുതുക്കാട്: കുറുമാലി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ഇതര സംസ്ഥാനക്കാരനായ യുവാവിനെ രക്ഷപ്പെടുത്തി. ആന്ധ്ര സ്വദേശിയായ തൻവീർ (32) ആണ് പുഴയിലേക്ക് ചാടിയത്. ഇന്ന് രാവിലെ 7.30ന് ആയിരുന്നു സംഭവം. തൊഴിൽ ലഭിക്കാത്തതിനെ തുടർന്നുള്ള വിഷമത്തിലാണ് പുഴയിൽ ചാടിയത്. പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുക്കാരൻ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അനൂപിനെ വിവരം അറിയിക്കുകയായിരുന്നു. അനൂപ് ഫയർ ഫോഴ്സിനെയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. തെരച്ചിലിനിടെ പാലത്തിന്റെ തൂണിൽ കയറി ഇരിക്കുന്ന തൻവീറിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ വഞ്ചിയിൽ ഫയർഫോഴ്സ് രക്ഷിക്കുകയായിരുന്നു. തൻവീറിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ പി.ഐ. ഷംസുദീൻ, ലീഡിംഗ് ഫയർമാൻ ടി.എ. ഷാജൻ, ശിവപ്രശോഭ്, രഞ്ജിത്ത്, സുദീന്ദ്രൻ, ബിജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തി. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
Read Moreകുളിക്കാനായി പോയ ആദിവാസി ഒറ്റയാന്റെ മുന്നിൽ അകപ്പെട്ടു; ചിന്നംവിളികേട്ട് ഓടിയെത്തിയ ഊരുനിവാസികൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
അഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ അക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അഗളി വണ്ണാംതറ ഉൗരിലെ സെൽവരാജ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ശിരുവാണി പുഴയോരത്തായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ശിരുവാണി പുഴയിലേക്ക് കുളിക്കാനിറങ്ങിയ യുവാവ് കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു. ആക്രമണശേഷം ഒറ്റയാൻ നടത്തിയ ചിന്നംവിളി കേട്ട് ഓടിയെത്തിയ ഉൗരുനിവാസികളും നാട്ടുകാരും ചേർന്നു പടക്കം പൊട്ടിച്ചും കൂവി വിളിച്ചുമാണ് ആനയെ അകറ്റിയത്. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദ്രുതകർമ്മ സേന യുവാവിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു. ആനയുടെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്കയച്ചു. തൃശ്ശൂരിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ: ശെൽവി. മകൻ: ശരത് ചന്ദ്രൻ. കഴിഞ്ഞ ഫെബ്രുവരി 15ന് ഷോളയൂർ കുരുക്കൂർ ഉൗരിലെ 70 കാരനായ കുഞ്ഞുണ്ണി കൊടുങ്ങരപള്ളത്തിൽ കാട്ടാനയുടെ…
Read Moreകാമ്പസ് മാഗസിനിലെ കവിത 24 ാം വർഷം ആൽബമായി; അണിയറയിൽ ശാസ്ത്രജ്ഞൻ
തൃശൂർ: നഷ്ടപ്രണയത്തിന്റെ നോവുമായി പ്രണയസങ്കീർത്തനങ്ങൾ സംഗീത ആൽബം. സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ ഈ ദൃശ്യകാവ്യം മഞ്ജുവാര്യരുടെയും മധുബാലകൃഷ്ണന്റെയും എഫ്ബി പേജുകളിലൂടെയാണു റിലീസായത്. ക്രൈസ്റ്റ് കോളജ് പഠനകാലത്ത് ബാബു വർഗീസ് എന്ന വിദ്യാർഥി 1997 ൽ കോളജ് മാഗസിനിൽ എഴുതിയ വിരഹാർദ്രമായ വരികളാണു 24 വർഷങ്ങൾക്കുശേഷം ആൽബമായി പുറത്തിറങ്ങിയത്. നെതർലാൻഡ്സിൽ സീനിയർ ശാസ്ത്രജ്ഞനാണ് ഡോ. ബാബു വർഗീസ്. അദ്ദേഹം തന്നെയാണ് ആൽബം സംവിധാനം ചെയ്തത്. സ്കൂൾ അന്തരീക്ഷത്തിന്റെ മനോഹരമായ ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ആൽബം ഒരുക്കിയിരിക്കുന്നത്. നകുൽ നാരായണൻ, ലുലു മാത്യു എന്നിവരാണു ഗാനം ആലപിച്ചത്. ലിയോ ആൻറണി സംഗീത സംവിധാനം നിർവഹിച്ചു. ബെയ്ലി ജോസ് ആണ് ക്യാമറ ചലിപ്പിച്ചത്. നകുൽ നാരായണൻ, രേഷ്മ നകുൽ, സോന സോജൻ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. ക്രിസ്റ്റഫർ ജോസ് എഡിറ്റിംഗ് നിർവഹിച്ചു. റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ഹിറ്റ് ചാർട്ടിലിടം പിടിച്ച…
Read More