ചാലക്കുടി: ഓർമയായിട്ടു നാലുവർഷം പിന്നിടുന്പോഴും കലാഭവൻ മണിക്കു സ്വന്തം നാട്ടിൽ സ്മാരകമായില്ല. നാടൻ പാട്ടിലൂടെയും സിനിമ അഭിനയത്തിലൂടെയും ജനഹൃദയങ്ങൾ കീഴടക്കിയ മഹാനായ കലാകാരനു സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അദ്ദേഹത്തിന്റെ ആരാധകർ സ്മാരകങ്ങൾ ഒരുക്കുന്പോഴും ചാലക്കുടിക്കാരൻ ചങ്ങാതിക്കു സ്വന്തം മണ്ണിൽ സ്മാരകം ഉയർന്നില്ല. സംസ്ഥാന സർക്കാർ കലാഭവൻ മണിക്ക് സ്മാരകം നിർമിക്കാൻ 50 ലക്ഷം രൂപ ബജറ്റിൽ നീക്കിവച്ചിരുന്നു. എന്നാൽ, സ്മാരകം നിർമിക്കാൻ സ്ഥലം ലഭിക്കാത്തതാണു പ്രശ്നം. നഗരസഭയ്ക്കു കൈമാറി കിട്ടിയ റിഫ്രാക്ടറീസിന്റെ സ്ഥലത്ത് ഇപ്പോൾ പാർക്ക് നിർമിക്കുന്നതോടൊപ്പം കലാഭവൻ മണിക്കു സ്മാരകം നിർമിക്കാൻ ശ്രമിച്ചെങ്കിലും പാർക്ക് നിർമിക്കുന്ന സ്ഥലത്തു സ്മാരകം പണിയാൻ പറ്റില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. ഒടുവിൽ പിഡബ്ല്യുഡി വർക്ക്ഷോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലമാണു കണ്ടെത്തിയിരുന്നത്. എന്നാൽ പൊതുമരാമത്ത് വകുപ്പിൽ നിന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കലാഭവൻ മണി അന്ത്യവിശ്രമം കൊള്ളുന്ന ചേന്നത്തുനാട്ടിലെ സ്മൃതി മണ്ഡപത്തിലും മണിയുടെ കലാഗൃഹത്തിലും…
Read MoreCategory: Thrissur
മാസ്റ്റർ പ്ലാനിൽ “ആൽ’ വളർന്നു ! ചാലക്കുടി ചന്ത പഴയ ചന്ത തന്നെ…
ചാലക്കുടി: ആധുനിക മാർക്കറ്റിനുവേണ്ടി നഗരസഭ അവതരിപ്പിച്ച മാസ്റ്റർ പ്ലാൻ വിസ്മൃതിയിൽ. ഇന്നത്തെ കൗൺസിലിന്റെ ആദ്യവർഷത്തിലാണ് ആധുനിക മാർക്കറ്റ് നിർമിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചത്. സ്വകാര്യ കൺസൾട്ടസിയെ മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിയോഗിക്കുകയും ചെയ്തു. വൻ തുക നൽകി മാസ്റ്റർ പ്ലാൻ തയാറാക്കി കൗൺസിലിൽ അവതരിപ്പിച്ചെങ്കിലും പിന്നീട് വെളിച്ചം കണ്ടില്ല. ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെയാണ് ആധുനിക മാർക്കറ്റ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. നിലവിലുള്ള നഗരസഭയുടെ കെട്ടിടങ്ങളും സ്റ്റാളുകളും പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് നിർമിക്കാൻ പദ്ധതി തയാറാക്കിയത്. എന്നാൽ ഇതിന്റെ വിശദമായ പ്രോജക്ട് തയാറാക്കി അയക്കാൻ നഗരസഭയുടെ ഭാഗത്തുനിന്നും തുടർനടപടികളുണ്ടായില്ല. നഗരസഭയുടെ മത്സ്യ – മാംസ സ്റ്റാൾ മാത്രമാണ് കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് പുതുക്കി നിർമിച്ചത്. മറ്റുള്ള സ്റ്റാളുകളെല്ലാം വളരെ പഴക്കം ചെന്ന ഷെഡുകളിലാണ് സ്ഥിതി ചെയ്യുന്നത്. 40 വർഷം മുന്‍പ് നിർമിച്ച മാർക്കറ്റ് കെട്ടിടത്തിന്റെ അവസ്ഥയും ശോചനീയമാണ്. നിരവധി കച്ചവടസ്ഥാപനങ്ങൾ…
Read Moreലോക്ക് ഡൗണ്‍ ദിനങ്ങളില്‍ മനസില്‍ ഉദിച്ച ആശയം! രതീഷിന്റെ “സ്റ്റൈലൻ സ്റ്റീൽ’ സൈക്കിൾ
വെള്ളിക്കുളങ്ങര: സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ട് നിർമിച്ച സൈക്കിൾ കൗതുമാകുന്നു. വെള്ളിക്കുളങ്ങര മോനൊടി മേലൂക്കാരൻ രതീഷാണ് (33) സ്റ്റീൽ കൊണ്ട് സൈക്കിൾ ഉണ്ടാക്കി തന്റെ കരവിരുത് പ്രകടിപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ ദിനങ്ങളിൽ രതീഷിന്റെ മനസിൽ ഉദിച്ച ആശയമാണ് സ്റ്റീൽ കൊണ്ടുള്ള സൈക്കിൾ. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്റ്റീൽ റോഡുകളും പഴയ സൈക്കിളിന്റെ പാർട്സുകളും ഉപയോഗിച്ചാണ് രതീഷ് ഗിയർ സംവിധാനമുള്ള സൈക്കിൾ നിർമിച്ചത്. ഏറെക്കാലം നിറം മങ്ങാതെ തുരുന്പെടുക്കാതെ ഈ സൈക്കിൾ ഉപയോഗിക്കാമെന്ന് രതീഷ് പറയുന്നു.
Read Moreഅസബുല്ല ഹാജി! ഒരു വിസ്മയ യാത്രികൻ; കുവൈറ്റിലെത്തിയ പന്ത്രണ്ടാമത്തെ മലയാളി; ആറര പതിറ്റാണ്ടു മുമ്പ് കുവൈറ്റിലെത്തിയപ്പോള്‍ അസബുല്ല ഹാജി തുടക്കമിട്ടത് ഒരു ചരിത്രത്തിന്
സ്വന്തം ലേഖകൻ തൃശൂർ: ആറര പതിറ്റാണ്ടു മുന്‍പ് കുവൈറ്റിലെത്തിയപ്പോൾ അസബുല്ല ഹാജി ഒരു ചരിത്രത്തിനാണു തുടക്കമിട്ടത്. മുംബൈയിൽനിന്ന് അവിടെയെത്തുവോളം നേരിടേണ്ടിവന്ന കഷ്ടപ്പാടുകൾ കണക്കില്ലാത്തതായിരുന്നു. കഠിനവഴികൾ താണ്ടി ലക്ഷ്യത്തിലെത്തിയ അദ്ദേഹം അവിടെയെത്തുന്ന പന്ത്രണ്ടാമത്തെ മലയാളിയായി, നാലാമത്തെ തൃശൂർക്കാരനും. അതിനദ്ദേഹത്തെ പ്രാപ്തനാക്കിയതു മനസിലുറപ്പിച്ച കാര്യത്തിൽനിന്നു പിന്നോട്ടില്ല എന്ന നിശ്ചയദാർഢ്യം മാത്രമായിരുന്നു. കാട്ടൂർ നെടുന്പുര കൊരട്ടിപ്പറന്പിൽ അസബുല്ല ഹാജി വിടപറയുന്പോഴും അദ്ദേഹം തുടക്കമിട്ട ചരിത്രത്തിന്റെയും, മലയാളികൾക്കു പകർന്നുനൽകിയ ആത്മവിശ്വാസത്തിന്റെയും തിളക്കം മായുന്നില്ല. മുംബൈയിൽ ജോലിചെയ്യുന്ന കാലത്ത് കുവൈറ്റിൽ എണ്ണ കണ്ടെത്തിയെന്ന വാർത്ത അന്ന് ഇരുപതുവയസുള്ള അസബുല്ല അറിഞ്ഞത് കപ്പിത്താനായ ബന്ധു മുഹമ്മദുണ്ണി വഴിയാണ്. മൂന്നുവർഷംകൂടി കഴിഞ്ഞാണ് അങ്ങോട്ടേക്ക് ഒരു വഴിയുണ്ടെന്നറിഞ്ഞത്. കറാച്ചിയിൽ എത്തിയാൽ കുവൈറ്റിൽ എത്താമെന്നായിരുന്നു ആ കേട്ടറിവ്. അവിടെയെത്തിയപ്പോഴാണ് അതു വേറെ കുവൈറ്റാണെന്നു മനസിലായത്. കറാച്ചിയിൽനിന്ന് ഇറാക്കിലേക്കു പോയ ഒരു കപ്പലിൽ തുടർയാത്ര. ഇറാക്കിനടുത്തു ബസ്റ തുറമുഖത്തു കപ്പലിറങ്ങി. കുവൈറ്റിലേക്കു…
Read Moreവിശക്കുന്നവരെത്തേടി ഭക്ഷണപ്പൊതിയുമായി ഓട്ടോ ഡ്രൈവർ! ഇന്നോ ഇന്നലയോ തുടങ്ങിയതല്ല സൈമണിന്റെ ഈ ജീവകാരുണ്യ പ്രവർത്തനം
ചാലക്കുടി: വിശക്കുന്നവരെ തേടി ഭക്ഷണപ്പൊതിയുമായി ഓട്ടോറിക്ഷ ഡ്രൈവർ. ചാലക്കുടി മാർക്കറ്റിലെ ഓട്ടോറിക്ഷ ഡ്രൈവർ മേലൂർ കൂവക്കാട്ടുകുന്ന് സ്വദേശി തെക്കൻ ടി.പി. സൈമണാണ് വിശക്കുന്ന വയറുമായി വഴിയോരങ്ങളിൽ കഴിയുന്നവരെ തേടി ഭക്ഷണപ്പൊതിയുമായി എത്തുന്നത്. ഇന്നോ ഇന്നലയോ തുടങ്ങിയതല്ല സൈമണിന്റെ ഈ ജീവകാരുണ്യ പ്രവർത്തനം. കഴിഞ്ഞ 22 വർഷമായി സൈമണ്‍ ചാലക്കുടി ടൗണിൽ തെരുവുകളിൽ ആരോരുമില്ലാതെ കഴിയുന്നവരെ തേടി ഭക്ഷണപ്പൊതിയുമായി എത്തുന്നത്. എല്ലാ ഞായറാഴ്ചകളിലും പൊതിച്ചോറുമായി സൈമണ്‍ എത്തുന്നത് കാത്ത് നിരവധി പേർ ഉച്ചസമയത്ത് തെരുവുകളിൽ കാത്തിരിക്കുന്നുണ്ടാകും. സ്വന്തം ഓട്ടോയിൽ ഭാര്യ ലിസിയും നാലുമക്കളും ഒപ്പമുണ്ടാകും. തിരുകുടുംബം എന്നു പേരിട്ടിരുന്ന ഓട്ടോറിക്ഷയിലാണു വിശക്കുന്നവർക്കായി ഭക്ഷണവുമായി കുടുംബത്തിന്റെ യാത്ര. ഒരാഴ്ച ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനത്തിൽ നിന്നാണ് സൈമണ്‍ തെരുവിന്റെ മക്കൾക്കുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. ലിസിയും മക്കളും ചേർന്ന് തയ്യാറാക്കുന്ന ഭക്ഷണം ഓരോ പൊതികളാക്കി പൊതിഞ്ഞാണ് വിതരണത്തിന് തയാറാക്കുന്നത്. തെരുവിൽ…
Read Moreഒറ്റ ദിവസം കൊണ്ട് പതിനായിരം ആസ്വാദകർ! കടുക് ചെറിയ സംഭവം അല്ല; യൂട്യൂബിൽ ഹിറ്റായി വൈദികരുടെ കോമഡി വെബ് സീരിസ്
സ്വന്തം ലേഖകൻ തൃശൂർ: ഒറ്റ ദിവസം കൊണ്ട് പതിനായിരം ആസ്വാദകർ. കടുക് എന്ന പേരിൽ തൃശൂർ അതിരൂപതയിലെ മൂന്നു വൈദികർ ചേർന്നൊരുക്കിയ കോമഡി വെബ്സീരിസാണു യൂട്യൂബിൽ ഹിറ്റാകുന്നത്. ഫാ. ഫിജോ ആലപ്പാടൻ, ഫാ. പ്രതീഷ് കല്ലറയ്ക്കൽ, ഫാ. ഗ്രിജോ വിൻസെന്റ് മുരിങ്ങാത്തേരി എന്നിവരാണു കടുക് എന്ന വെബ് സീരീസിന്റെ അണിയറക്കാർ. നിത്യജീവിതത്തിലെ അനുഭവങ്ങളുടെ നർമം കലർന്ന അവതരണമാണു കടുക് സീരീസിലെ ഓരോ വീഡിയോയും. എഴുത്തിലും അവതരണത്തിലും തൃശൂർ ഭാഷയ്ക്കു പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഓരോ വീഡിയോയും ഓരോ സന്ദേശവും മുന്നോട്ടുവയ്ക്കുന്നു. മീഡിയ കത്തോലിക്ക എന്ന യൂട്യൂബ് ചാനലിൽ എല്ലാ വെള്ളിയാഴ്ചകളിലും കടുകിന്റെ പുതിയ എപ്പിസോഡ് വരും. ഇതുവരെ ഏഴ് എപ്പിസോഡുകൾ പുറത്തിറക്കി. ഓരോ എപ്പിസോഡുകൾ കഴിയുന്പോഴും ആസ്വാദകരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്ത യുആർ അണ്ടർ അറസ്റ്റ് ട്ടാ എന്ന വീഡിയോ ആണ് ഒറ്റ ദിവസം…
Read Moreപൊന്നേ, മറക്കില്ല ഈ നന്മ! റോഡിൽനിന്നും കളഞ്ഞുകിട്ടിയ നാലു പവനോളം തൂക്കംവരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകിയ യുവതി
ചാലക്കുടി: റോഡിൽനിന്നും കളഞ്ഞുകിട്ടിയ നാലു പവനോളം തൂക്കംവരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകിയ യുവതി സത്യസന്ധതയ്ക്കു മാതൃകയായി. എലിഞ്ഞിപ്ര നായരങ്ങാടി തുലാപറന്പൻ സിജോയുടെ ഭാര്യ സിയൊയാണു മാതൃകയായത്. തൊഴിലുറപ്പു തൊഴിലാളി എലിഞ്ഞപ്ര നായരങ്ങാടി തുരുത്തുമേൽ ശാന്തയുടേതായിരുന്നു മാല. ചാലക്കുടി ടൗണിലെ ഒരു സ്ഥാപനത്തിലാണു സിയൊ ജോലി ചെയ്യുന്നത്. ബസ് കിട്ടാത്തതിനെ തുടർന്നു സ്ഥാപനത്തിലേക്കു നടന്നു പോകുന്നതിനിടെയാണ് റോഡിൽനിന്നും സ്വർണമാല കളഞ്ഞു കിട്ടിയത്. സഹോദരനോടൊപ്പം ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തി മാല പോലീസിലേല്പിച്ചു. സാമൂഹ്യമാധ്യമങ്ങൾവഴി വിവരം അറിയിക്കുകയും ചെയ്തു. സമൂഹമാധ്യമത്തിലെ അറിയിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ശാന്ത തന്റെ മടിയിൽ വച്ചിരുന്ന മാല നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്ഐമാരായ എം.എസ്. ഷാജൻ, ഡേവീസ് എന്നിവരുടെ സാന്നിധ്യത്തിൽ സിയൊ മാല ശാന്തയ്ക്കു കൈമാറി.
Read Moreമത്തിയുടെ വയറ്റിൽ തിളങ്ങുന്ന നീല വസ്തു! മീൻ നൽകിയ വ്യാപാരിയോട് വിവരം അന്വേഷിച്ചെങ്കിലും…
പഴയന്നൂർ: പഴയന്നൂർ ബസ്സ്റ്റാന്‍ഡിനു സമീപത്തുനിന്നും തേക്കേത്തറ സ്വദേശി സുനിൽ വാങ്ങിയ മത്തി കറിക്കായി വൃത്തിയാക്കുന്നതിനിടയിൽ നോക്കുന്പോൾ കാണുന്നത് എല്ലാമത്തിയുടെയും വയറ്റിൽ നീല നിറത്തിൽ ചോക്കുപൊടി പോലുള്ള വസ്തു കാണപ്പെട്ടത്. വെള്ളം ഒഴിച്ചു കഴുകുന്പോഴാണ് നീല നിറത്തിൽ തിളങ്ങുന്ന വസ്തു കാണപ്പെട്ടത്. മീൻ നൽകിയ വ്യാപാരിയോട് വിവരം അന്വേഷിച്ചെങ്കിലും കൃത്യമായ ഉത്തരം നൽകിയില്ല. ആരോഗ്യ വകുപ്പിനും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും പരാതിപ്പെടാൻ ഒരുങ്ങുകയാണ് സുനിൽ.
Read Moreഅഭയഭവനിൽ സന്തോഷസംഗമം! നീണ്ട 16 വർഷം…; അമ്മ സ്വയം തിരിച്ചറിഞ്ഞതോടെ മകൻ അവർക്കരികിലേക്ക് പാഞ്ഞെത്തി
പെരുമ്പാവൂര്‍: നീണ്ട 16 വർഷം…. ഒടുവിൽ ഓർമയുടെ ഇരുളറകളിലേക്ക് വെളിച്ചമെത്തി ആ അമ്മ സ്വയം തിരിച്ചറിഞ്ഞതോടെ മകൻ അവർക്കരികിലേക്ക് പാഞ്ഞെത്തി. കൂവപ്പടി ബെത്ലഹേം അഭയഭവനിലെ അന്തേവാസി പാലക്കാട് മുടപ്പല്ലൂര്‍ സ്വദേശിനി പാര്‍വതിയെ തേടിയാണ് മകന് മണികണ്ഠനും മറ്റു ബന്ധുക്കളുമെത്തിയത്. മാനസിക നിലതെറ്റി വീടുവിട്ടുപോയ അമ്മയെ വർഷങ്ങൾക്കുശേഷം കണ്ട മകൻ കണ്ണീരടക്കാൻ ഏറെ പാടുപെട്ടു. മുത്തങ്ങൾകൊണ്ട് അമ്മയെ പൊതിഞ്ഞു. കാണാതായ അമ്മയെത്തേടി വർഷങ്ങൾ അലഞ്ഞെങ്കിലും നിരശനായി കഴിയവേയാണ് അഭയഭവന് ഡയറക്ടര്‍ മേരി എസ്തപ്പാന്റെ കത്ത് മണികണ്ഠനെ തേടിയെത്തുന്നത്. 2004ൽ മാനോനില തെറ്റി കാണാതായ പാർവതിയെ 2007 ജൂലൈയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ചേർന്ന് ചാലക്കുടിയിൽനിന്ന് അഭയഭവനിൽ എത്തിച്ചത്. ചിട്ടയായ പരിചരണവും ചികിത്സയും നൽകി വന്നതോടെ കൗൺസിലിംഗിനെത്തുന്നവരോട് ഇവർ ഒരോ സ്ഥലങ്ങളും വീട്ടുപേരുകളും മറ്റും പറഞ്ഞു തുടങ്ങിയിരുന്നു. ഇത്തരത്തിൽ പറയുന്ന വിലാസങ്ങളിലേക്ക് കത്തെഴുതി ഫയലുകളിൽ സൂക്ഷിക്കുക പതിവാണെങ്കിലും ചികിത്സകൾ ഫലം കണ്ടു…
Read Moreസ്വപ്നയും റമീസും ഒരേ സ്വരത്തിൽ പറഞ്ഞു… ഞങ്ങൾക്കീ മെഡിക്കൽ കോളജ് വേണ്ടേ വേണ്ട !! പക്ഷേ…
സ്വന്തം ലേഖകൻ വിയ്യൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തങ്ങളെ ഇനി ചികിത്സിപ്പിക്കരുതെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും കെ.ടി. റമീസും എൻഐഎ കോടതിയിൽ അപേക്ഷിച്ചു. എന്നാൽ കോടതി ഇവരുടെ അപേക്ഷ നിരസിച്ചു. വിയ്യൂർ വനിതാ ജയിലിൽനിന്ന് സ്വപ്നയെ രണ്ടു തവണയും ഹൈെടെക് സെക്യൂരിറ്റി ജയിലിൽനിന്ന് റമീസിനെ ഒരു തവണയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു തവണയും നെഞ്ചുവേദനയെന്ന് പറഞ്ഞാണ് സ്വപ്നയെ ആശുപത്രിയിലാക്കിയത്. വയറുവേദനയും ദേഹാസ്വസ്ഥ്യവും പറഞ്ഞാണ് റമീസിനെ മെഡിക്കൽ കോളജിലെത്തിച്ചത്. കാര്യമായ തകരാറൊന്നും രണ്ടുപേർക്കും ചികിത്സയിലും പരിശോധനകളിലും കണ്ടെത്താനായില്ല. ആൻജിയോഗ്രാം നടത്തേണ്ടെന്ന് പറഞ്ഞ് സ്വപ്ന ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ഇതിനിടെ എൻഐഎ കോടതി കഴിഞ്ഞ ദിവസം നടത്തിയ വിചാരണക്കിടയിലാണ് ഇരുവരും തങ്ങൾക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ വേണ്ടെന്നും ആശുപത്രി മാറ്റണമെന്നും ആവശ്യമുന്നയിച്ചത്. എന്നാൽ ആശുപത്രി മാറ്റത്തിന്റെ…
Read More