ചാലക്കുടി: സിപിഎമ്മിൽ ഗ്രൂപ്പ് വടംവലി മുറുകുന്നു. നഗരസഭ സിപിഎം കൗൺസിലർ വി.ജെ. ജോജി സിപിഎം അംഗത്വത്തിൽ നിന്ന് രാജിവച്ചു. നിലവിൽ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ ജോജി അടക്കം മൂന്നുപേരെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറി സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചുകൊണ്ടുള്ള കത്ത് ജോജി നേതൃത്വത്തിനു നൽകി. ജോജിയെ കൂടാതെ സൗത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സിഐടിയു നേതാവ് കെ.എ. പാവുണ്ണി, മഹിളാ അസോസിയേഷൻ നേതാവ് ടി.എ. ഷീജ എന്നിവരെയാണ് ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്. ബി.ഡി. ദേവസി എംഎൽഎയെ അനുകൂലിക്കുന്ന വിഭാഗത്തിൽപ്പെട്ടവരാണ് പുറത്താക്കപ്പെട്ടത്. എംഎൽഎയെ അനുകൂലിക്കുന്ന സി.കെ. വിൻസെന്റിനെയും പുറത്താക്കാൻ ശ്രമിച്ചെങ്കിലും വിശദീകരണം നൽകിയതിനാൽ നടപടി ഒഴിവാക്കി. പാർട്ടി തീരുമാനമില്ലാതെ വി.ജെ. ജോജി സ്വതന്ത്രനായി സിപിഐയുടെ വാർഡായ ഗായത്രി അശ്രമം വാർഡിൽ സ്ഥാനാർഥിയായി മത്സരിക്കാൻ ഇറങ്ങിയതിനെ ലോക്കൽ കമ്മിറ്റി ജോജിയോട്…
Read MoreCategory: Thrissur
കഥകളി ജീവിതം ‘ആഭരണ’ത്തിൽ തെളിയുന്നു; കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന കഥകളി കലാകാരന്മാരുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
ഇരിങ്ങാലക്കുട: കോവിഡ് മൂലം അവസരങ്ങൾ നഷ്ടപ്പെട്ട കഥകളി കലാകാരൻമാരുടെ ജീവിത പ്രതിസന്ധികൾ വരച്ചു കാട്ടുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഇരിങ്ങാലക്കുട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കഥകളി രംഗം കൂട്ടായ്മയുടെ നേതൃത്വത്തിൽ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയുടെ മകനായ വിനോദ് കൃഷ്ണനാണു ആഭരണം എന്ന പേരിൽ ഹ്രസ്വചിത്രം ഒരുക്കിയത്. കഥകളി കലാകാരന്മാർ തന്നെയാണു ഈ ഹ്രസ്വചിത്രത്തിന്റെ മുന്നിലും പിന്നണിയിലും നേതൃത്വം നല്‍കിയത്. യുവ കഥകളി നടൻ കലാമണ്ഡലം ചന്പക്കര വിജയകുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ മൃദംഗകലാകാരൻ വാഴപ്പിള്ളി അനിൽകുമാർ, ശാസ്ത്രീയസംഗീതജ്ഞൻ ഹരിരാഗ് നന്ദൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. കഥകളി നടൻ ബാലു മുരളിധരൻ നായരാണു ഛായാഗ്രഹണം. കഥകളി ഗായകൻ കലാനിലയം സിനു സംഗീതസംയോജനവും സി.ആർ. ശ്രീജിത്ത് ചിത്രസന്നിവേഷവും നിർവഹിച്ചിരിക്കുന്നു.
Read Moreലോക്ക്ഡൗണിൽ ഹോസ്റ്റൽ പൂട്ടി! പ്രതിസന്ധി മറികടക്കാൻ പച്ചക്കറി വില്പനയ്ക്ക് ഇറങ്ങി കോർപറേഷൻ വനിതാ കൗണ്‍സിലർ
അജിൽ നാരായണൻ തൃശൂർ: കോവിഡ് വ്യാപനം തടയാൻ നടപ്പാക്കിയ ലോക്ക്ഡൗണിൽ തൊഴിലും വരുമാനവും ഇല്ലാതെ ജീവിതം വഴിമുട്ടിപ്പോയ അനേകരുണ്ട്. പുതിയ തൊഴിൽമേഖല തുറന്നെടുത്തവരും ധാരാളം. കോവിഡ് പ്രതിസന്ധി മറികടക്കാൻ പച്ചക്കറി വില്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ് കോർപറേഷൻ വനിതാ കൗണ്‍സിലർ. തൃശൂർ കോർപറേഷൻ അന്‍പതാം ഡിവിഷൻ കൗണ്‍സിലറും കോണ്‍ഗ്രസ് പ്രവർത്തകയുമായ ലാലി ജെയിംസാണ് ജീവിക്കാനുള്ള വരുമാനത്തിനായി പച്ചക്കറിക്കട തുടങ്ങിയത്. സ്വന്തമായി നടത്തുന്ന മെഡിക്കൽ ലാബ് വർഷങ്ങളായി ആദായമില്ലാതായി. സ്ഥലം വാടകയ്ക്കെടുത്തു നടത്തിയിരുന്ന ലേഡീസ് ഹോസ്റ്റൽ ലോക്ക്ഡൗണോടെ അടച്ചുപൂട്ടി. ഇതോടെ കുടുംബത്തിന്റെ വരുമാനം ഇല്ലാതായി. പുതുസംരംഭങ്ങൾ തുടങ്ങാൻ പരിശീലന ക്ലാസ് നയിക്കാറുള്ള ലാലി വലിയ മുതൽമുടക്കില്ലാത്ത പച്ചക്കറി കച്ചവടത്തിന് ഇറങ്ങിത്തിരിച്ചത് അങ്ങനെയാണ്. എൽതുരുത്ത് സാമിപാലത്തിനു സമീപമാണു പച്ചക്കറി വ്യാപാരം. ആദ്യമെല്ലാം കൗണ്‍സിലറെ കടയിൽ കണ്ട് ആളുകൾ അന്പരന്നു. ഇപ്പോൾ അവർക്കതു ശീലമായി. ശക്തൻ മാർക്കറ്റിലെ മൊത്ത വിപണിയിൽനിന്ന് പച്ചക്കറി എടുത്ത് സ്കൂട്ടറിലാണ്…
Read Moreഡിസിപ്ലിൻ അറിയാത്തവരാണ് ആ പോലീസുകാര്‍! സ്വപ്നയ്ക്കൊപ്പം സെൽഫിയെടുത്ത പോലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന് റിട്ട. എസ്പി ജോർജ് ജോസഫ്
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറു വനിതാ പോലീസുകാരേയും സസ്പെൻഡു ചെയ്യണമെന്ന് റിട്ടയേഡ് എസ്പി ജോർജ് ജോസഫ്. സ്വപ്നയെ സിനിമാതാരത്തെ പോലെ കാണുകയായിരുന്നു യൂണിഫോമിട്ട പോലീസുകാരെന്നു വേണം കരുതാൻ. ഇത് വളരെ ഗുരുതരമായ കുറ്റം തന്നെയാണെന്നും ജോർജ് ജോസഫ് പറഞ്ഞു. ഒരു കേസിലെ പ്രതിയായ ഒരാളോട് പോലീസിലെ ആരും ഇത്ര മമത കാണിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗതുകത്തിന് എടുത്തതാണ് സെൽഫിയെന്ന വാദത്തേയും അദ്ദേഹം വിമർശിച്ചു. സെൽഫിയെടുത്ത വനിതാ പോലീസുകാർക്ക് ഡിസിപ്ലിൻ ഇല്ല. കേരള പോലീസിന്റെ ട്രെയിനിംഗ് കിട്ടിയവർക്ക് ഡിസിപ്ലിനുണ്ടാകും. രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ വെളിയിൽ വിടാൻ പാടില്ല. അത്തരം കാര്യങ്ങൾ സംയമനത്തോടെ കാണണം. സാധാരണ സ്കൂൾ കുട്ടികൾ ചെയ്യുന്ന പ്രവൃത്തിപോലെയാണ് യൂണിഫോമിട്ട വനിതാപോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത്. ഇവർക്ക് നല്ല ട്രെയിനിംഗ് കിട്ടിയിട്ടില്ലെന്നാണ് ഇതിന്റെയൊക്കെ അർത്ഥം. പോലീസ് എന്താണെന്നോ…
Read Moreപച്ചക്കറി വില കത്തിക്കയറി, മത്സ്യത്തിനു കുറഞ്ഞു! രാജ്യത്തുടനീളം സവാള ക്ഷാമമായതിനാൽ വില ഇരട്ടിയായി
തൃശൂർ: പച്ചക്കറിക്കു വില കത്തിക്കയറുന്നു. മത്സ്യത്തിനു വർധിച്ച വില കുറഞ്ഞ് സ്റ്റെഡിയായി. പച്ചക്കറി എല്ലാ ഇനങ്ങൾക്കും കിലോയ്ക്ക് അന്‍പതു രൂപയിലേറെയാണു വില. മിക്കയിനങ്ങൾക്കും 20 രൂപയായിരുന്നു വില. ഓണത്തിനുശേഷം വില കുറഞ്ഞതാണെങ്കിലും ഇപ്പോൾ ഓണക്കാലത്തേതിനേക്കാൾ ഭീമമായ വിലവർധനയാണ്. രാജ്യത്തുടനീളം സവാള ക്ഷാമമായതിനാൽ വില ഇരട്ടിയായി. 20 രൂപയിൽനിന്ന് 40 രൂപയായാണ് വർധിച്ചത്. നാടൻ പയറിനു കിലോയ്ക്ക് 80 രൂപയായി. പച്ചപ്പയറിന് 70 രൂപയും. പാവയ്ക്ക, നേന്ത്രക്കായ എന്നിവയ്ക്ക് 60, പടവലം, തക്കാളി, കൊത്തമര, കോളിഫ്ളവർ എന്നീ ഇനങ്ങൾക്ക് 50 എന്നിങ്ങനെയാണു വില. മത്തൻ, ചേന ഇനങ്ങൾക്കു 35 രൂപ. മത്സ്യത്തിനു മിക്കയിനങ്ങൾക്കും 180 രൂപ മുതൽ 200 രൂപവരെയാണു വില. മത്തി- 180, അയില- 160, മഞ്ഞക്കോര- 180, ഫിലോപ്പി 80 മുതൽ 140 വരെ, ചെമ്മീൻ 300, വാള 180, വറ്റ 200, ആവോലി 230.
Read Moreകവിത പിറന്ന തൂലികയിൽ നിന്ന് ഇനി തിരക്കഥ! റഫീക്ക് അഹമ്മദ് തിരക്കഥാകൃത്താകുന്നു; തിരക്കഥയെഴുത്ത് കണ്ണന്റെ മുന്നിൽ നിന്ന് തുടങ്ങി
സ്വന്തം ലേഖകൻ ഗുരുവായൂർ: മലയാള കവിതയ്ക്കും സിനിമയ്ക്കും മികച്ച കവിതകളും ഗാനങ്ങളും സമ്മാനിച്ച കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് തിരക്കഥാകൃത്താകുന്നു. കവിത പിറന്ന തൂലികയിൽ ഇനി തിരക്കഥ വിരിയും. റഫീക്ക് അഹമ്മദിന്റെ ആദ്യ തിരക്കഥാ രചന ഗുരുവായൂർ അന്പലനടയിൽ കണ്ണന്റെ തിരുനടയിൽ നിന്ന് തുടങ്ങി. വിജീഷ് മണി സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയുടെ തിരക്കഥയാണ് റഫീക്ക് അഹമ്മദ് നിർവ്വഹിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അബ്ബാസ് മസ്താന്റെ മകൻ നായകനായെത്തുന്ന സിനിമയുടെ പ്രമേയം പ്രണയമാണ്. രാവിലെ ക്ഷേത്രനടയിൽവച്ച് സംവിധായകൻ വിജഷ് മണി എഴുത്ത് സാമഗ്രികൾ റഫീക്ക് അഹമ്മദിന് നൽകി ചടങ്ങ് നിർവ്വഹിച്ചു. ബാബുരാജ് ഗുരുവായൂർ സന്നിഹിതനായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരവും സംസ്ഥാന സർക്കാരിന്റെ മികച്ച ചലചിത്രഗാനരചയിതാവിനുള്ള പുരസ്കാരവും റഫീക്ക് അഹമ്മദിന് ലഭിച്ചിട്ടുണ്ട്. കുന്നംകുളം അക്കിക്കാവ് സ്വദേശിയായ റഫീക്ക് അഹമ്മദ് ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് ഗാനരചന തുടങ്ങിയത്.…
Read Moreദേ.. 48 ലക്ഷം റോഡിൽ കിടക്കുന്നു..! ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുന്നതിനുവേണ്ടി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം വഴിയിൽ ഉപേക്ഷിച്ചു
ചാലക്കുടി: ദേശീയപാതയ്ക്കരികിൽ ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുന്നതിനുവേണ്ടി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം വഴിയിൽ ഉപേക്ഷിച്ചു. ദേശീയപാതയിലൂടെ കടന്നുപോകുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാൻ നഗരസഭയുടെ സ്ഥലത്ത് ടൂറിസം വകുപ്പാണ് 48 ലക്ഷം രൂപ ചെലവിൽ ഇവിടെ കെട്ടിടം നിർമിച്ചത്. ടൂറിസ്റ്റുകൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കിയാണ് വഴിയോരവിശ്രമകേന്ദ്രം എന്നപേരിൽ കെട്ടിടം നിർമിച്ചത്. 2016 ൽ അന്നത്തെ ടൂറിസം മന്ത്രി എ.സി. മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടന ചടങ്ങ് നടത്തിയതല്ലാതെ പിന്നീട് ആരും ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. കെട്ടിടം ഇപ്പോൾ അനാഥമായി കാടുപിടിച്ച് കിടക്കുകയാണ്. ഈ കെട്ടിടത്തിന് 48 ലക്ഷം രൂപ ചെലവഴിച്ചു എന്നതുതന്നെ അതിശയോക്തിയാണ്.ഉടനെ തുറക്കും എന്ന പ്രഖ്യാപനമല്ലാതെ വഴിയോര വിശ്രമകേന്ദ്രം തുറന്നില്ല. ഒടുവിൽ ടൂറിസം വകുപ്പ് ഈ പദ്ധതി ഉപേക്ഷിച്ചു. കെട്ടിടം നഗരസഭയ്ക്കു കൈമാറി. എന്നാൽ നഗരസഭയ്ക്ക് കൈമാറിയെന്നല്ലാതെ ഇത് തുറന്നുപ്രവർത്തിക്കാൻ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇവിടെ ഇപ്പോൾ ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്.
Read Moreലോക്ക്ഡൗൺ ദുരിതത്തിൽപ്പെട്ടവരെ മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നു… ചെറുപ്പക്കാരെ കാരിയർമാരാക്കി സുരക്ഷയ്ക്കു കൂടെ “ചിക്ക്’!
സ്വന്തം ലേഖകൻതൃശൂർ: കോവിഡ് കാലത്തു സാന്പത്തിക ബുദ്ധിമുട്ടിൽപ്പെട്ടവരെ ലക്ഷ്യമിട്ടു മയക്കുമരുന്നു മാഫിയ പ്രവർത്തനം ശക്തമാക്കിയതായി സൂചന. ലോക്ക്ഡൗണിൽ വരുമാനം കുറഞ്ഞും നിലച്ചും ദുരിതത്തിലായവരെ പ്രലോഭിപ്പിച്ചു മയക്കുമരുന്നു കടത്തിനും വിതരണത്തിനും ഉപയോഗിക്കുകയാണ് ലഹരി മാഫിയ. നിരവധി ചെറുപ്പക്കാർ ഇങ്ങനെ മയക്കുമരുന്നു മാഫിയയുടെ വലയിൽ അകപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരിക്കൽപ്പെട്ടു കഴിഞ്ഞാൽ രക്ഷപ്പെടാൻ പറ്റാത്ത കുരുക്കാനാണ് ലഹരിമാഫിയയുടേത്. കഴിഞ്ഞ ദിവസങ്ങളിൽ മയക്കുമരുന്നുകളുമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നാണ് അധികൃതർക്ക് ഈ വിവരം ലഭിച്ചത്. ഇതിനെതിരേ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ വളരെ അപകടകരമായ സാഹചര്യങ്ങളിലേക്കു പോകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അസ്വസ്ഥരായ യുവാക്കളെ കണ്ടെത്തി നെറ്റ് വർക്കിലേക്കു കൊണ്ടുവരാൻ കേരളത്തിലെന്പാടും ഒരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. രം കാരിയർമാർക്കു നൽകുന്നതയത്ര പ്രതിഫലം പുതുതായി എത്തുന്നവർക്കു നൽകേണ്ടതില്ലെന്നതും മയക്കുമരുന്ന് റാക്കറ്റുകൾക്കു ലാഭകരമാണ്. കോവിഡ്കാല കഷ്ടതകളിൽനിന്നു കരകയറാൻ യുവതലമുറയ്ക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി അവർക്കുസുരക്ഷിതബോധം നൽകണം. ചിക്ക് കൂടെയുണ്ടെങ്കിൽ?ലിവിംഗ് ടുഗെദർ…
Read More“വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരിച്ചു’എന്ന വാർത്ത കാണാൻ എത്രനാൾ കാത്തിരിക്കണം…
വെള്ളിക്കുളങ്ങര: മൂന്നു പതിറ്റാണ്ടായി മലയോര ജനത കാത്തിരിക്കുന്ന വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരണം ഇത്തവണയും ഇല്ല. സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് ഇത്തവണയും പഞ്ചായത്ത് വിഭജനം വേണ്ടെന്ന് വച്ചത്. 1995ൽ പഞ്ചായത്തീരാജ് ചട്ടങ്ങൾ പ്രകാരം ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരുന്നതിനു മുന്നോടിയായി മറ്റത്തൂർ ഉൾപ്പടെയുള്ള വലിയ പഞ്ചായത്തുകൾ വിഭജിച്ചുകൊണ്ട് 1994 ഓഗസ്റ്റിൽ സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നു. 1994 ഓഗസ്റ്റ് 16ന് 2877 സി 1 94 ത.ഭ.വ.എന്ന നന്പറിൽ ഇതു സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനവുമിറങ്ങിയിരുന്നു. ഇതനുസരിച്ച് വെള്ളിക്കുളങ്ങരയിൽ പുതിയ പഞ്ചായത്തിനായി കെട്ടിടം വാടകക്കെടുക്കുകയും മറ്റ് പ്രാരംഭപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ വിഭജനവുമായി ബന്ധപ്പെട്ട് ചില പഞ്ചായത്തുകൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് വിഭജനനടപടികൾ കോടതി സ്റ്റേ ചെയ്തതോടെ വെള്ളിക്കുളങ്ങര പഞ്ചായത്ത് രൂപീകരണം കടലാസിൽ ഒതുങ്ങി. പിന്നീട് അധികാരത്തിൽ വന്ന പഞ്ചായത്ത് ഭരണസമിതികളും പ്രമേയത്തിലൂടെ സർക്കാരിനോട് പഞ്ചായത്ത് വിഭജനം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല…
Read Moreഎഴുതാം, കോവിഡിനെ ഓടിക്കാം; സാനിറ്റൈസർ പേന തരംഗമാകുന്നു; കച്ചവടം പൊടിപൊടിക്കുന്നുവെന്ന് വ്യാപാരികൾ
തൃശൂർ: എഴുത്തും നടത്താം കോവിഡിനെയും ഓടിക്കാം. കോവിഡിനെ നേരിടാൻ പുത്തൻ കണ്ടുപിടിത്തങ്ങളുമായാണ് വിവിധ കന്പനികൾ രംഗത്തെത്തിയിരിക്കുന്നത്. സാനിറ്റൈസർ ഒഴിച്ച് കൊണ്ടു നടക്കാവുന്നതാണ് വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന പേന. ഓണ്‍ലൈനിൽ അന്‍പതു രൂപയാണ് വില. നഗരത്തിലെ ചില കടകളിലും ഈ പേന എത്തിയിട്ടുണ്ട്. പക്ഷേ വരുന്നതിനനുസരിച്ച് പേനയുടെ വിൽപനയും നടക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഓണ്‍ലൈനിലെ കച്ചവടവും പൊടിപൊടിക്കുകയാണ്. സാനിറ്റൈസർ തീർന്നാൽ വീണ്ടും നിറയ്ക്കാം. അതുപോലെ മഷി തീർന്നാലും പുതിയ പെൻട്യൂബ് മാറ്റിയിടാമെന്നതാണ് ഇതിന്റെ ഗുണം. സാനിറ്റൈസർ നിറച്ച കീ ചെയിനുകളും കൈചെയിനുകളുമൊക്കെ വിപണിയിൽ വിൽപനയ്ക്കെത്തുന്നുണ്ട്. കോവിഡിനനുസരിച്ച് ആശയങ്ങളും വളരുകയാണ്.
Read More