തൃശൂർ: സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് എത്ര രൂപയ്ക്കാണെന്ന വിവരം പുറത്തുപറയാനാവില്ലെന്നു പോലീസ്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട ഫയൽ പോലീസ് ആസ്ഥാനത്തെ കോണ്‍ഫിഡൻഷ്യൽ ബ്രാഞ്ചിന്റെ കീഴിലാണ്. കോണ്‍ഫിഡൻഷ്യൽ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നുമാണ് പോലീസിന്റെ നിലപാട്. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾക്കാണ് പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഡിഐജി എല്ലാ രഹസ്യമാണെന്നു മറുപടി നൽകിയത്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തശേഷം എത്ര യാത്ര നടത്തിയെന്നും ആരൊക്കെ എന്ത് ആവശ്യങ്ങൾക്കായി യാത്ര നടത്തിയെന്നും വിവരാവകാശ നിയമമനുസരിച്ച് ചോദിച്ചിരുന്നു. ഹെലികോപ്റ്റർ നക്സൽ ബാധിത പ്രദേശത്ത് ഉപയോഗിച്ചോ, ആഭ്യന്തര സുരക്ഷയ്ക്കായി ഉപയോഗിച്ചോ എന്നീ ചോദ്യങ്ങളും അഡ്വ. ഷാജി ഉന്നയിച്ചിരുന്നു. 20 മണിക്കൂർ വിമാനം പറത്താൻ പ്രതിമാസം 1.44 കോടി രൂപയാണു വാടകയെന്നു നേരത്തെ മാധ്യമങ്ങളിൽ വാർത്തയുണ്ടായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള പവൻ ഹൗസിൽനിന്നാണ്…
Read MoreCategory: Thrissur
പീഡനരംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു; മാനക്കേടുഭയന്ന യുവതി പരാതിപ്പെട്ടില്ല; ചിത്രങ്ങള്‍ കാണിച്ചു വീണ്ടും പീഡിപ്പിച്ചു; യുവാവ് കുടുങ്ങി
ഇരിങ്ങാലക്കുട: പീഡനക്കേസിൽ അറസ്റ്റിൽ. വെള്ളാങ്കല്ലൂർ എട്ടങ്ങാടി കോളനി കണ്ണാംകുളത്ത് പറന്പിൽ സലീമിനെയാണ് (38 ) ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് അറസ്റ്റ് ചെയ്തത്. കാട്ടൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണു പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഇവരുടെ വീട്ടിലെ കബോഡ് പണിക്കും ചവിട്ടി വിരിക്കുന്നതിനുമായി വന്ന പരിചയത്തിൽ വീട്ടിലെത്തിയ പ്രതി അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. പീഡനരംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. മാനക്കേടുഭയന്ന യുവതി പരാതിപ്പെട്ടില്ല. മൊബൈലിലെടുത്ത ചിത്രങ്ങൾ കാണിച്ചു വീണ്ടും രണ്ടുതവണ കൂടി പീഡനത്തിനിരയാക്കി. ഇതോടെ തകർന്നു പോയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടനെ ഹരിജന പീഡന നിരോധന നിയമപ്രകാരം വെള്ളിയാഴ്ച കേസെടുത്ത പോലീസ് പിറ്റേന്നു തന്നെ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പോലീസ് അന്വേഷിച്ചെത്തുമെന്ന സംശയത്തിൽ ഒളിവിൽ പോകുന്നതിനായി ഇറങ്ങിയ പ്രതിയെ കോണത്തുക്കുന്നിൽ വച്ച് തന്ത്രപരമായി…
Read Moreകൂട്ടലിനും കുറയ്ക്കലിനും ശേഷം ലിസ്റ്റു വരുന്നു; കെപിസിസി സെക്രട്ടറിമാരുടെ പട്ടിക നാളെ പുറത്ത്
സ്വന്തം ലേഖകൻതൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കും പിറകേ, നിയമസഭയിലേക്കും തെരഞ്ഞെടുപ്പു വരാനിരിക്കേ, കെപിസിസി ഭാരവാഹികളുടെ നിയമനം രണ്ടു ദിവസത്തിനകം. കെപിസിസി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരടക്കം തൊണ്ണൂറോളം പേരുടെ പട്ടികയാണ് എഐസിസിയുടെ മുന്നിലുള്ളത്. കേരളത്തിലെ ഗ്രൂപ്പു നേതാക്കൾ മൂന്നുതവണ സമർപ്പിച്ച പട്ടികകൾ എഐസിസി തള്ളിയിരുന്നു. ആദ്യം നൽകിയത് 140 പേരുടെ പട്ടികയായിരുന്നു. പിന്നീട് 117 പേരുടെ പട്ടിക നൽകി. എണ്പതു പേരിൽ കവിയരുതെന്ന് എഐസിസി നേതൃത്വം നിർദേശിച്ചതനുസരിച്ച് ഗ്രൂപ്പുകളെല്ലാം ഭാരവാഹികളുടെ പേരുകൾ വെട്ടിക്കുറച്ചാണ് സമർപ്പിച്ചിരിക്കുന്നത്. രണ്ടു വർഷം മുന്‍പ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റശേഷം കെപിസിസി ഭാരവാഹി നിയമനം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. എ, ഐ ഗ്രൂപ്പുകൾ നൽകിയ ജംബോ ഭാരവാഹി പട്ടികയോട് ആദ്യമേ മുല്ലപ്പള്ളിതന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും ട്രഷററും അടക്കം 47 അംഗ ഭാരവാഹികളെ നിയമിച്ചിരുന്നു.…
Read Moreപകലൂർ – തൃശൂർ ഇടനാഴി അടുത്ത മാസം പൂർത്തിയാകും; കേരളം പവർകട്ടില്ലാത്ത സംസ്ഥാമാകും
വൈ.എസ്. ജയകുമാർതിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ നിർമാണം തൃശൂർ മണ്ണുത്തിക്കടുത്ത മാടക്കത്തറയിൽ പൂർത്തിയാകുന്നതോടെ കേരളം പവർകട്ടില്ലാത്ത സംസ്ഥാനമായി മാറും. തൃശൂരിലേക്ക് കൂടുതൽ വൈദ്യുതി എത്തിക്കാനായി തമിഴ്നാട്ടിലെ പകലൂരിൽനിന്ന് 4000 മെഗാവാട്ട് ശേഷിയുള്ള ഇടനാഴി നിർമാണം അടുത്തമാസം പൂർത്തിയാകും. തൃശൂരിൽനിന്ന് മലബാറിലേക്കും എറണാകുളത്തേക്കും കൂടുതൽ വൈദ്യുതി എത്താനുള്ള നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 300 മെഗാവാട്ട് ശേഷിയുണ്ടായിരുന്ന ഇടനാഴി 4000 മെഗാവാട്ട് ശേഷിയിലേക്കാണ് ഉയർത്തുന്നത്. ഹൈവോൾട്ടേജ് ഡയറക്ട് കറണ്ടായാണ് (എച്ച് വിഡിസി) വൈദ്യുതി എത്തിക്കുന്നത്. പ്രസരണനഷ്ടം കുറവായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യപദ്ധതിയാണിത്. ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് വഴി കേരളത്തിലെത്തുന്ന പദ്ധതി യുടെ നിർമാണ ചുമതല പവർഗ്രിഡ് കോർപ്പറേഷനാണ്. 3769 കോടി രൂപയാണ് ചെലവ്. ഛത്തീസ്ഗഡിലെ റായ്ഗഡിൽനിന്നുള്ള 6000 മെഗാവാട്ടിന്റെ ഒന്നാംഘട്ടവും അവിടെനിന്ന് തമിഴ്നാട്ടിലെ പകലൂർ വരെയുള്ള രണ്ടാം ഘട്ടവും നിർമാണം പൂർത്തിയാക്കി ലിങ്ക്…
Read Moreതൃശൂരിലും ലിവിംഗ് ടുഗെദർ നിശാപാർട്ടികൾ സജീവം; പാർട്ടിയിലൊഴുകുന്നത് അതി മാരക മയക്കുമരുന്നുകൾ; ഒരു പുരുഷനൊപ്പം നിരവധി സ്ത്രീകൾവരെ; മയക്കുമരുന്നുമായി പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നത്
സ്വന്തം ലേഖകൻതൃശൂർ: പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ച് തൃശൂരിലും ലിവിംഗ് ടുഗെദർ നിശാപാർട്ടികൾ സജീവം. പാർട്ടിയിലേക്ക് ഒഴുകുന്നത് അതി മാരക മയക്കുമരുന്നുകൾ. കഴിഞ്ഞ ദിവസം എംഡിഎംഎ എന്ന മാരക മയക്കുമരുന്നും നാലുകിലോ കഞ്ചാവുമായി പിടിയിലായ കാസർകോട് സ്വദേശി അബ്ദുൾസലാമിനെ(29) എ്ക്സൈസ് പിടികൂടിയപ്പോഴാണ് എല്ലാ പരിധികളും ലംഘിച്ചുകൊണ്ടുള്ള ലിവിംഗ് ടുഗെദർ രീതികൾ തൃശൂരിലും വേരുറച്ചതായി മനസിലായത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരെ അന്പരപ്പിക്കുന്ന വിവരങ്ങൾ ആണ് പുറത്തുവന്നത്.ലിവിംഗ് ടുഗെദർ സംസ്കാരം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് ഒരു യുവാവിനൊപ്പം മൂന്ന് നാല് യുവതികൾ പങ്കിടുന്ന പാശ്ചാത്യ സംസ്കാരം ഇപ്പോൾ കേരളത്തിലും അനുകരിക്കപ്പെടുന്നുവെന്നും ചിലപ്പോൾ മൂന്നു യുവാക്കൾക്കൊപ്പം ഒരു യുവതി എന്ന നിലയ്ക്കുമാണെന്നും ഇവിടേക്കെല്ലാം മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നുമായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. നിശാ പാർട്ടികളും ലിവിംഗ് ടുഗെദർ കേന്ദ്രങ്ങളും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വ്യാപകമാകുന്നുവെന്നും മനസിലായിട്ടുണ്ട്. തൃശൂരും ഒട്ടും പിന്നിലല്ലെന്നാണ്…
Read Moreവരന്തരപ്പിള്ളി എസ്ഐയുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിപ്പ്;ഹരിയാനക്കാനെ കുടുക്കാൻ വലവീശി പോലീസ്
വരന്തരപ്പിള്ളി: എസ്ഐയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടി. വരന്തരപ്പിള്ളി എസ്ഐ ഐ.സി. ചിത്തരഞ്ജന്റെ പേരിലാണു വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തിൽനിന്നും പണം തട്ടിയത്. അക്കൗണ്ട് ഉണ്ടാക്കിയയാൾ അമ്മയ്ക്കു സുഖമില്ലെന്നും അത്യാവശ്യ ആശുപത്രി ചെലവിനെന്നും പറഞ്ഞാണു എസ്ഐയുടെ ഫ്രണ്ട് ലിസ്റ്റിലുള്ള സന്ദീപ് എന്ന വ്യക്തിയോടു പണം ആവശ്യപ്പെട്ടത്. അയാൾ “ഗൂഗിൾ പേ’ വഴി എഫ്ബി അക്കൗണ്ടിലെ ഫോണ്‍ നന്പറിലേക്കു 8000 രൂപ പണമയച്ചു. സമാനമായ സന്ദേശം ലഭിച്ച മറ്റൊരു സുഹൃത്ത് വിളിച്ച് വിവരമന്വേഷിച്ചപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഉടൻതന്നെ തന്റെ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുവെന്നു പോസ്റ്റിട്ട എസ്ഐ തൃശൂർ റൂറൽ സൈബർ സെല്ലിൽ വിവരമറിയിച്ചു. പണമയച്ച അക്കൗണ്ട് ഉടൻതന്നെ ബ്ലോക്ക് ചെയ്തു. പരിശോധനയിൽ ഹരിയാന വിലാസമുള്ള ഐഡിയിൽനിന്നാണു ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ…
Read Moreകടലും കോവിഡും ക്ഷോഭിച്ചുതന്നെ..! മീൻവില കുതിക്കുന്നു; തീൻമേശയിൽ നിന്ന് ചാളയും പുറത്ത്; കിലോയ്ക്ക് 240 രൂപ
ചാവക്കാട്: കടലേറ്റവും കോവിഡും മൂലം മീൻവില കുതിക്കുന്നു. ന്യൂനമർദത്തെതുടർന്ന് കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനം നിലച്ചതും കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മത്സ്യകേന്ദ്രം അടച്ചതും പുറമെ നിന്നുള്ള മത്സ്യങ്ങളുടെ വരവ് ഭാഗികമായി നിലച്ചതും മത്സ്യക്ഷാമം രൂക്ഷമാക്കുകയും വില കൂടുകയും ചെയ്തു. അയിലയും മറ്റു പല മീനുകളും കിട്ടാനില്ലാത്ത സ്ഥിതിയാണിപ്പോൾ. ചാളയ്ക്ക് 200 മുതൽ 240 വരെയാണു വില. കുടുതയ്ക്കു 200 മുതലാണു വില. കഴിഞ്ഞയാഴ്ച ചാളയും അയിലയും ഉൾപ്പടെ ചെറുതും വലുതുമായ മീനുകൾ ധാരാളമായി ലഭിച്ചപ്പോൾ മീനുകളുടെ വില ഇടിഞ്ഞിരുന്നു. വലിയ അയില കിലോയ്ക്ക് 120, ചെറുത് 100, ചാള 60 മുതൽ 100 രൂപ വരെ, പലവക മീനുകൾ കിലോയ്ക്ക് 50 രൂപ എന്നിങ്ങനെയായിരുന്നു പോയ ആഴ്ചയിൽ വില. മത്സ്യം സമൃദ്ധമായി ലഭിച്ചുകൊണ്ടിരിക്കുന്നതിനിടെ മുനക്കക്കടവിൽ ഒരു തൊഴിലാളിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഫിഷ് ലാൻഡിംഗ് സെന്റർ അടച്ചു. കടപ്പുറം…
Read Moreഇവിടെ എല്ലാം സുരക്ഷിതം..! പെരിഞ്ഞനത്ത് പ്രളയപ്പുര ഒരുങ്ങി; 14 വീടുകളടങ്ങിയ ഫ്ലാറ്റിന്റെ താക്കോൽദാനം നാളെ
പെരിഞ്ഞനം: ഗ്രാമപഞ്ചായത്തിൽ പ്രളയപ്പുര ഒരുങ്ങി. താക്കോൽദാനം നാളെ. പ്രളയബാധിതർക്കായി റോട്ടറി ക്ലബ് നിർമിച്ചു നല്കുന്ന വീടുകളുടെ താക്കോൽ കൈമാറ്റം നാളെ രാവിലെ ഒന്പതിനു കുറ്റിക്കടവ് ഫ്ലാറ്റ് പരിസരത്തു മന്ത്രി എ.സി. മൊയ്തീൻ ഓണ്‍ലൈനായി നിർവഹിക്കും. പെരിഞ്ഞനം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കനോലി കനാലിനോടു ചേർന്ന് 60 സെന്റ് സർക്കാർ ഭൂമിയിൽ ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഫ്ലാറ്റുകളുടെ തറക്കല്ലിടൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 23നു മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. പത്മശ്രീ ഡോ. ശങ്കർ (ഹാബിറ്റാറ്റ് ടെക്നോളജി) രൂപകല്പന ചെയ്ത രണ്ടു കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ബാത്ത് റൂം എന്നിവ ഉൾപ്പെടെ 540 ചതുരശ്ര അടി വിസ്തൃതിയിലുള്ള 14 വീടുകളടങ്ങിയ ഫ്ലാറ്റ് സമുച്ചയം നിർമാണം പൂർത്തീകരിച്ചു താമസയോഗ്യമാക്കി. ഇ.ടി. ടൈസണ്‍ എംഎൽഎ അധ്യക്ഷത വഹിക്കും. കളക്ടർ എസ്. ഷാനവാസ് താക്കോൽ ഏറ്റുവാങ്ങും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജോസ്…
Read Moreവീട്ടിലെ കണ്ണൻ…! നഗരവീഥികൾ അമ്പാടിയായില്ല; കോലക്കുഴൽപാട്ടും പീലിത്തിരുമുടിയുമായി ഉണ്ണിക്കണ്ണന്മാർ വീട്ടുമുറ്റം ഗോകുലമാക്കി…
സ്വന്തം ലേഖകൻതൃശൂർ: കോലക്കുഴൽപാട്ടും പീലിത്തിരുമുടിയുമായി ഉണ്ണിക്കണ്ണന്മാരും നറുവെണ്ണയുമായി പിന്നാലെ ഗോപികമാരും നാടും നഗരവും കീഴടക്കാൻ ഇന്നലെയെത്തിയി ല്ല. ഇന്നലെ നഗരവീഥികൾ അന്പാടിയായില്ല. കോവിഡ് മഹാമാരി തട്ടിയെടുത്ത ആഘോഷക്കാഴ്ചകളിലേക്ക് അഷ്ടമിരോഹിണിയോടനുബന്ധിച്ചുള്ള ശോഭായാത്രയും ചേർത്തുവെയ്ക്കപ്പെട്ടു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടത്തിവരുന്ന ശോഭായാത്ര ഇത്തവണ നടത്താൻ സാധിച്ചില്ലെങ്കിലും അഷ്ടമിരോഹിണി ആഘോഷങ്ങൾ വീടുകളിൽ നടത്തി. ഗോകുലം വിട്ടിറങ്ങാതെ തന്നെ കൃഷ്ണനും രാധയും ഗോപികമാരും ആഘോഷങ്ങളിൽ ലയിച്ചു. വീടുകളിൽ കൃഷ്ണപൂക്കളം ഒരുക്കിയും ഉച്ചയ്ക്ക് അമ്മമാർ മക്കളെ വെണ്ണ കൊടുത്ത് ഉൗട്ടിയും വൈകീട്ട് വീടുകളിലൊരുക്കിയ കൃഷ്ണകുടീരത്തിൽ ദീപങ്ങൾ തെളിയിച്ച് കൃഷ്ണഗീതം ചൊല്ലിയും ആഘോഷങ്ങൾ നടത്തി. കുട്ടികളെ വീടുകളിൽ കൃഷ്ണവേഷത്തിൽ അണിയിച്ചൊരുക്കി നിർത്തിയിരുന്നു. സന്ധ്യയ്ക്കു വീടുകളിൽ കൃഷ്ണാഷ്ട്മി ദീപക്കാഴ്ചയുമൊരുക്കി.
Read Moreയുഡിഎഫും എൽഡിഎഫും കടുത്ത പ്രതിസന്ധിൽ; എല്ലാ വാർഡിലും എൻഡിഎ മത്സരിക്കുമെന്ന് കെ. സുരേന്ദ്രൻ
തൃശൂർ: സംസ്ഥാനത്ത് എല്ലാ വാർഡിലും എൻഡിഎ മത്സരിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. യുഡിഎഫും എൽഡിഎഫും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഓണക്കിറ്റിലെ പപ്പടത്തിൽപോലും അഴിമതി നടത്തിയ സർക്കാരാണ് പിണറായിയുടേത്. നേരത്തെ ശർക്കരയിലും അഴിമതി നടത്തി. കോവിഡ് രോഗികൾക്കുപോലും രക്ഷയില്ലാത്ത കാലമാണ് കേരളത്തിൽ. കോണ്‍ഗ്രസുകാരും ഡിവൈഎഫ്ഐക്കാരും പീഡകരായി നടക്കുകയാണ്. ഡിവൈഎഫ് ഐക്കാർക്കുമാത്രം പീഡിപ്പിച്ചാൽ മതിയോയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിർഭാഗ്യകരമാണ്. കോണ്‍ഗ്രസിന്റെ ദൗർബല്യമാണ് യുഡിഎഫിന്റെ തകർച്ചയ്ക്കു കാരണം. മുസ്ലിം ലീഗ് യുഡിഎഫിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. നിയമസഭാ അംഗത്വം രാജിവച്ച് ലോക്സഭയിലെത്തുകയും പിന്നീട് അവിടെനിന്നു രാജിവച്ച് നിയമസഭയിലേക്കും എത്താനുള്ള ചിലരുടെ നീക്കം ജനാധിപത്യ സംവിധാനത്തിനു യോജിച്ചതല്ല. നാലുമാസത്തേക്കായി ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനോടു യോജിക്കുന്നില്ലെന്നും, എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അംഗീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. എൻഡിഎ കണ്‍വീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിജെപി…
Read More