തൃശൂർ: ഫിൻടെക്, ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ ബിസിനസ് വിപുലീകരണത്തിനു കേരളവും ബഹറിനും കൈകോർക്കും. വിവര സാങ്കേതികവിദ്യാ മേഖലകളിൽ ബഹറിൻ സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹറിൻ സാന്പത്തിക വികസന ബോർഡും കേരള സ്റ്റാർട്ടപ്പ് മിഷനും തമ്മിലാണ് ഇതുസംബന്ധിച്ച് ധാരണാപത്രം കൈമാറിയത്. ദുബായിയിൽ നടക്കുന്ന മുപ്പത്തൊൻപതാമത് വാർഷിക ജൈടെക്സ് സാങ്കേതികവിദ്യാ വാരത്തിലാണ് കരാർ ഒപ്പുവച്ചത്. ധാരണാപത്രത്തിലെ വ്യവസ്ഥകളനുസരിച്ച് ഓരോ രാജ്യത്തേയും സ്റ്റാർട്ടപ്പുകൾക്ക് മറു രാജ്യത്തും ബിസിനസ് സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ അവസരം ലഭിക്കും. സ്റ്റാർട്ടപ്പ് പ്രതിനിധി സംഘങ്ങൾക്ക് ഇരുരാജ്യങ്ങളിലും ബിസിനസ് സന്ദർശനങ്ങൾ നടത്താം. ഇതിനു പുറമേ ധനകാര്യ, സാങ്കേതികവിദ്യാ മേഖലകളിലെ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിലുള്ള വിജ്ഞാന വിനിമയത്തിനും സഹകരണത്തിനും സൗകര്യം ലഭിക്കും. ഫിൻടെക് സ്റ്റാർട്ടപ്പുകൾ, ഐടി സ്ഥാപനങ്ങൾ എന്നിവയ്ക്ക് സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധം…
Read MoreCategory: Thrissur
ശക്തനിൽ കാൽനടയാത്രക്കാർക്കുവേണ്ടി ആകാശ നടപ്പാത നിർമാണം; തുടങ്ങി, പണിയും ഉടക്കും
സ്വന്തം ലേഖകൻ തൃശൂർ: ശക്തൻ നഗറിൽ കാൽനട യാത്രക്കാർക്കു റോഡ് മുറിച്ചുകടക്കാൻ ആകാശ നടപ്പാത (സ്കൈ വാക്ക്) യുടെ നിർമാണം തുടങ്ങി. നടപ്പാതയുടെ കോണ്ക്രീറ്റ് തൂണുകൾ സ്ഥാപിക്കാനുള്ള പൈലിംഗ് പണികളാണ് ആരംഭിച്ചത്. ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, സർക്കസും വാണിജ്യ പ്രദർശനങ്ങളും നടക്കുന്ന ഗ്രൗണ്ട് എന്നീ നാലു മേഖലകളെ ബന്ധിപ്പിക്കുന്ന ആകാശ നടപ്പാതയാണു നിർമിക്കുന്നത്. നാലു മേഖലയിലേക്കും നടപ്പാതയുടെ പടവുകൾ ഉണ്ടാകും. വാഹനത്തിരക്കേറിയ ഈ പ്രദേശത്ത് നടപ്പാത യാഥാർഥ്യമായാൽ കാൽനടക്കാർക്കും വാഹനങ്ങൾക്കും സൗകര്യപ്രദമായിരിക്കും. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് വിഭാവനം ചെയ്ത നടപ്പാത പദ്ധതിക്കായി കഴിഞ്ഞ വർഷം എൽഡിഎഫ് ഭരണസമിതി തുക നീക്കിവച്ചിരുന്നു. ആകാശ നടപ്പാത നിർമാണം ഇന്നലെ ശക്തൻ നഗറിലെ വ്യാപാരികൾ തടഞ്ഞു. പൈലിംഗ്, നടപ്പാത നിർമാണത്തോടെ ശക്തൻ പച്ചക്കറി മാർക്കറ്റിലെ മൂന്നു പീടികമുറികൾ പൊളിച്ചുനീക്കേണ്ടിവരും. പീടികമുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട കോർപറേഷൻ അധികൃതർ…
Read Moreആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ചവരുടെ പേരിൽ കേസെടുത്ത സംഭവം; പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്തയച്ച് ഡിവൈഎഫ്ഐ, എഐവൈഎഫ്
ഇരിങ്ങാലക്കുട: അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധം കിഴുത്താണിയിൽ ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷും, പടിയൂരിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.വി. വിജീഷും, നടവരന്പിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എച്ച്. വിജീഷും ഉദ്ഘാടനം ചെയ്തു. അവിട്ടത്തൂരിൽ ബ്ലോക്ക് സെക്രട്ടറിയറ്റംഗം അതീഷ് ഗോകുലും, കരുവന്നൂരിൽ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം വിഷ്ണു പ്രഭാകരനും, കാറളത്ത് ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ ലക്ഷ്മണും ഉദ്ഘാടനം ചെയ്തു. കാട്ടൂരിൽ സിപിഎം ലോക്കൽ സെക്രട്ടറി എൻ.ബി. പവിത്രനും ഇരിങ്ങാലക്കുടയിൽ കൗണ്സിലർ കെ.കെ. ശ്രീജിത്തും മുരിയാട് മേഖലാ സെക്രട്ടറി ശരത് ചന്ദ്രനും എടതിരിഞ്ഞിയിൽ മേഖലാ സെക്രട്ടറി സൗമിത്്ര ഹരീന്ദ്രനും പ്രതിഷേധപരിപാടികൾ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് കത്തയച്ചു ഇരിങ്ങാലക്കുട: ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച സാംസ്കാരിക നായകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ്-എഐഎസ്എഫ്…
Read Moreകുഞ്ഞാലിപ്പാറ സമരം; ഐക്യദാർഢ്യമായി കൂടുതൽ സംഘടനകൾ രംഗത്ത്
ഒന്പതുങ്ങൽ പരസ്പര സഹായ സംഘം മറ്റത്തൂർ: കുഞ്ഞാലിപ്പാറയിലെ ക്രഷറിനും ക്വാറിക്കുമെതിരെയുള്ള സമരത്തിന് ഐക്യദാർഢ്യവുമായി ഒന്പതുങ്ങൽ ശ്രീ പരസ്പര സഹായ സംഘം പ്രകടനം നടത്തി. പ്രസിഡന്റ് സുരേഷ് കളപ്പുരക്കൽ, സെക്രട്ടറി പ്രതാപൻ, സി.എസ്.സുഭാഷ്, ജയൻ പുതിയാടൻ, മണി ഉള്ളാട്ടിപ്പറന്പിൽ, മിനി ശശി എന്നിവർ സംസാരിച്ചു. നാട്ടുനന്മ കൂട്ടായ്മ മറ്റത്തൂർ: കോടാലി പള്ളിക്കുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാട്ടു നന്മ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുഞ്ഞാലിപ്പാറ സംരക്ഷണ മാർച്ച് സംഘടിപ്പിച്ചു. നാട്ടുനന്മ സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് പി.ടി.ജോയ്, വി.എം.ബിൻസാദ് എന്നിവർ സംസാരിച്ചു. ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം മറ്റത്തൂർ: കുഞ്ഞാലി പാറ സമരത്തിന് ഐക്യദാർഢ്യവുമായി ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃതത്തിൽ കുഞ്ഞാലിപ്പാറ സമര പന്തലിൽ ഏകദിന സത്യഗഹം നടത്തി. എം.മോഹൻദാസ്, ഹരിനാരായണൻ, സുരേഷ് മുട്ടത്തി, ഒ.എസ്. ശരത്, ഗോപാൽ ചന്ദു, വിൽസണ്, മെബിൻ, രജനീഷ എന്നിവർ സംസാരിച്ചു.
Read Moreനാലാം വട്ടവും ഹാജരായില്ല; മുൻ കളക്ടർ കൗശിഗനെതിരേ വാറന്റ് പുറപ്പെടുവിച്ച് സിജെഎം കോടതി
തൃശൂർ: മുൻ ജില്ലാ കളക്ടർ എം. കൗശിഗന് അറസ്റ്റു വാറന്റ്. ഒരു കേസിൽ സമൻസ് അയച്ചിട്ടും നാലു തവണ ഹാജരാകാതിരുന്നതിനു സിജെഎം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. വടക്കാഞ്ചേരിയിൽ 23 സെന്റ് പുറന്പോക്കു ഭൂമി കൈയേറി പണിത എൻജിഒ യൂണിയൻ വടക്കാഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം എന്നീ ഓഫീസുകൾ പൊളിപ്പിക്കണമെന്ന പരാതിയിൽ നടപടിയെടുക്കാതിരുന്നതിനെ ചോദ്യം ചെയ്തുള്ള കേസിലാണ് നടപടി. കുമരനെല്ലൂർ സ്വദേശി കെ.ടി. ബെന്നി നൽകിയ ഹർജിയിൽ കളക്ടർക്കു പുറമേ, കുന്നകുളം തഹസിൽദാർ ബ്രീജകുമാരി, അഡീഷണൽ തഹസിൽദാരായിരുന്ന ബേബി, വില്ലേജ് ഓഫീസറായിരുന്ന ജികേഷ് മാധവൻ, എൻജിഒ യൂണിയൻ ബ്രാഞ്ച് സെക്രട്ടറി കൃഷ്ണകുമാർ, സഹകരണ സംഘം പ്രസിഡന്റ് എം.പി. രാമനാഥ് എന്നിവരാണ് എതിർകക്ഷികൾ.
Read Moreകട്ടൻബസാർ കൊലപാതകം; പ്രതി ടൊഫാനെ ഒഡീഷ്യയിലെ ചേരിയിൽ നിന്നും പൊക്കിയ സംഭവം; കേരളപോലീസിന് അഭിമാനത്തിന്റെ പൊൻതൂവൽ
ശ്രീനാരായണപുരം: നാടിനെ നടുക്കിയ കൊലപാതകത്തിലെ മുഖ്യപ്രതിയെ പിടികൂടിയത് ഓപ്പറേഷൻ ശിക്കാറിലൂടെയാണ്. അന്യജില്ലക്കാരാണ് കൊലപാതകത്തിന് പിന്നില്ലെന്ന് ആദ്യ ദിനം തന്നെ പോലീസിന് വ്യക്തമായിരുന്നു. അവരെ പിടികൂടാനുള്ള തന്ത്രങ്ങൾ ഒരുക്കലായിരുന്നു ശിക്കാർ എന്ന് പേരിട്ട ഓപ്പറേഷനിലൂടെ. പോലീസ് നടത്തിയ ഈ ഓപ്പറേഷനിലൂടെ നാടിനെ നടുക്കിയ കൊലപാതകത്തിലെ മുഖ്യ പ്രതി തന്നെയാണ് ആദ്യം പിടിയിലായത്. ശ്രീനാരായണപുരം പഞ്ചായത്തിലെ കട്ടൻബസാർ എന്ന ഗ്രാമത്തെ ഞെട്ടിച്ച് കഴിഞ്ഞ മാസം 26 ന് ആളൊഴിഞ്ഞ പറന്പിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മനയത്ത് ബിജിത്തിന്റേതാണെന്ന് സ്ഥിരീകരിയ്ക്കും മുന്പേ കൊലപാതകികളെ കുറിച്ച് പൊലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നാടുവിട്ട പ്രതികൾ സുരക്ഷിത കേന്ദ്രത്തിലെത്തും മുന്പേ പ്രത്യേക അന്വേഷണ സംഘം അതിർത്തി കടന്നിരുന്നു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ മതിലകം എസ് ഐ കെ.എസ്. സൂരജ്, റൂറൽ ക്രൈം ബ്രാഞ്ച് എസ്ഐ എം. പി. മുഹമ്മദ് റാഫി, സീനിയർ സിപിഒമാരായ പി.…
Read Moreരാജ്യത്തെ ഏകാധിപത്യത്തിലേക്കു നയിക്കാനുള്ള ശ്രമം അപകടകരമെന്ന് കേരള കോണ്ഗ്രസ്-എം
തൃശൂർ: രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാഹിത്യകാരന്മാർ അടക്കമുള്ള 49 പ്രമുഖർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശ ലംഘനവും രാജ്യത്തെ ഏകാധിപത്യത്തിലേക്കു നയിക്കാനുള്ള നീക്കവുമാണെന്നു കേരള കോണ്ഗ്രസ്-എം ഉന്നതാധികാര സമിതിയംഗവും മുൻ ഗവ. ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെയും ദളിതരടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെയും വേട്ടയാടുന്ന മോദി ഭരണത്തിനെതിരേ മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നും കൂട്ടിച്ചേർത്തു. കേരള കോണ്-എം ജില്ലാ പ്രസിഡന്റും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ജോണ്സണ് കാഞ്ഞിരത്തിങ്കൽ, തോമസ് ആന്റണി, സി.ടി. പോൾ, ഇട്ടേച്ചൻ തരകൻ, തോമസ് ചിറമ്മൽ, അഡ്വ.കെ.വി. സെബാസ്റ്റ്യൻ, അഡ്വ. പയസ് മാത്യു, അഡ്വ. ജെയിംസ് തോട്ടം, എ.എൽ. ആൻണി, പ്രസാദ്…
Read Moreഗതാഗതം തെറ്റിച്ചെത്തിയ കാർ തടഞ്ഞതിലെ വൈരാഗ്യം; ട്രാഫിക് നിയന്ത്രിച്ച എസ്ഐയെ കാറിടിച്ചു പരിക്കേൽപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
അയ്യന്തോൾ: പൂങ്കുന്നം സെന്ററിൽ ഗതാഗതം നിയന്ത്രിച്ചുകൊണ്ടിരുന്ന ട്രാഫിക് എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ചു. സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്ഐ പി. രാമകൃഷണനു നേരെയായിരുന്നു ആക്രമണം. കാലിനു പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പൂങ്കുന്നം തുഷാരം വീട്ടിൽ ധീരജി(31)നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾ ബിജെപി പ്രവർത്തകനാണ്. ഇന്നലെ രാത്രിയാണ് സംഭവം. ഗതാഗത നിയമം തെറ്റിച്ചുവന്ന കാർ തടയാൻ ശ്രമിച്ചപ്പോൾ പ്രകോപിതനായ യുവാവ് കാർ മുന്നോട്ട് എടുക്കുകയായിരുന്നു. ഇതിനിടെയാണ് എസ്ഐക്കു പരിക്കേറ്റത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ ധീരജിനെ റിമാൻഡ് ചെയ്തു.
Read Moreവൈദ്യുതിലൈനിലെ സ്വിച്ചുകൾ സാമൂഹ്യവിരുദ്ധർ ഓഫാക്കി; മലയോര മേഖല ഇരുട്ടിൽ; വൈദ്യുതി വിച്ഛേദിക്കലിന് പിന്നിലെ നാട്ടുകാരുടെ സംശയങ്ങൾ ഇങ്ങനെ..
പുതുക്കാട്: വൈദ്യുതി ലൈനിലെ എയർ ബ്രേക്ക് സ്വിച്ചുകൾ സാമൂഹ്യ വിരുദ്ധർ ഓഫാക്കിയതുമൂലം തൃക്കൂർ പഞ്ചായത്തിന്റെ മലയോര മേഖല 12 മണിക്കൂർ ഇരുട്ടിലായി. കെ.സ്.ഇ.ബി.യുടെ കല്ലൂർ ഫീഡർ പരിധിയിൽപ്പെട്ട ഭരത കപ്പേള, ആലേങ്ങാട് പാറ എന്നീ എ.ബി. സ്വിച്ചുകളാണ് അനുമതി കൂടാതെ ഓഫാക്കിയത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ഇതോടെ മലയോര മേഖലയിൽ കല്ലൂർ ആലേങ്ങാട് മുതൽ മരോട്ടിച്ചാൽ വല്ലൂർകുത്ത് വരെയുള്ള പ്രദേശങ്ങളാണ് ഇരുട്ടിലായത്. നിലവിൽ ഹൈടെൻഷൻ ലൈനിലെ അടിയന്തര ആവശ്യങ്ങൾക്ക് സബ് സ്റ്റേഷനിൽ നിന്നുള്ള അനുമതിയോടെയാണ് എ.ബി. സ്വിച്ചുകൾ ഓഫാക്കുന്നത്. എന്നാൽ അറിയിപ്പൊന്നുമില്ലാതെ എ.ബി. സ്വിച്ചുകൾ തുറന്നത് അധികൃതരെയും ആശങ്കയിലാക്കി. ലൈനിൽ വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കെയാണ് സ്വിച്ച് ഓഫാക്കിയത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതാണ് അധികൃതരെ ആശങ്കയിലാക്കിയത്. വൈദ്യുതി പ്രവഹിക്കുന്നതിനിടെ എ.ബി. സ്വിച്ചുകൾ തുറക്കുന്പോൾ വലിയതോതിൽ തീപ്പൊരി ചിതറാനും ബ്ലെയ്ഡുകൾ കത്തി എ.ബി. സ്വിച്ചുകൾ നശിക്കാനും സാധ്യതയുണ്ട്. ലൈനിൽ…
Read Moreതിരിഞ്ഞുനോക്കാനാളില്ലാതെ ആക്ഷേപാഹാസ്യത്തിലൂടെ വായനക്കാരെ ചിരിപ്പിച്ച് ചിന്തിപ്പിച്ച വികെഎൻസ്മാരകം നശിക്കുന്നു
തിരുവില്വാമല: ആക്ഷേപാഹാസ്യത്തിലൂടെ വായനക്കാരെ ചിരിപ്പിച്ച് ചിന്തിപ്പിച്ച സാഹിത്യകാരൻ വി.കെ.എന്നിന്റെ സ്മാരകം വടക്കേ കൂട്ടാല മറ്റത്ത്് അനാഥമായി കിടക്കുന്നു.വി.കെ.എൻ. ചിരി മാഞ്ഞിട്ട് ഒന്നര പതിറ്റാണ്ട് പൂർത്തിയായിട്ടും അദ്ദേഹത്തിന്റെ സഹധർമിണി വേദവതിയമ്മ വിട്ടു നൽകിയ സ്ഥലത്ത് നിർമിച്ച സ്മാരകം ആരും ശ്രദ്ധിക്കാതെ തെരുവു നായ്ക്കളുടെയും കാളക്കൂറ്റൻമാരുടെയും താവളമാക്കിയിരിക്കയാണ്. വടക്കേ കൂട്ടാല തറവാട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ മുൻവശത്ത് സ്മാരകം നിർമിച്ച് ആറു വർഷമായിട്ടും ഭരണസമിതിയോ, നല്ല നിലയിൽ പ്രവർത്തിക്കാനുള്ള സൗകര്യമൊരുക്കാനോ പഞ്ചായത്തും സാംസ്കാരിക വകുപ്പും സാഹിത്യ അക്കാദമിയും തയ്യറാവുന്നില്ല. വി.കെ.എന്നിന്റെ മരുമകൾ രമയ്ക്ക് സ്മാരകത്തിൽ താൽക്കാലിക നിയമനം നൽകിയതിനാൽ മാത്രമാണ് വി.കെ.എന്നിന്റെ പുസ്തകങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന എഴുത്ത് സാമഗ്രികളുമൊക്കെ സൂക്ഷിച്ചുവരുന്നത്. ബന്ധപ്പെട്ടവർ അവഗണിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് സ്മാരകത്തിന് പ്രാഥമികമായുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നില്ലെന്നത്. വൈദ്യുതി കണക്്ഷനോ കുടിവെള്ളമോ ഇതുവരെ നൽകിയിട്ടില്ല. സ്മാരകം സന്ദർശിക്കാനെത്തുന്നവർക്ക് ഇരിക്കാൻ ഇരിപ്പിടം പോലുമില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read More