ഗ​ജ​മു​ത്ത​ച്ഛ​ൻ   പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ ചരി​ഞ്ഞു; അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ആനപ്രേമികളുടെ തിരക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ന​കേ​ര​ള​ത്തി​ന്‍റെ ഗ​ജ​മു​ത്ത​ച്ഛ​ൻ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ന​യാ​യ പാ​റ​മേ​ക്കാ​വ് രാ​ജേ​ന്ദ്ര​ൻ ച​രി​ഞ്ഞു. 76 വ​യ​സാ​യി​രു​ന്നു. ഇ​ന്നു​പു​ല​ർ​ച്ചെ പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് പി​ന്നി​ലെ പ​റ​ന്പി​ൽ വച്ചാ​ണ് രാ​ജേ​ന്ദ്ര​ൻ ച​രി​ഞ്ഞ​ത്. രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ ജ​ഡം കോ​ട​നാ​ട്ടേ​ക്ക് സം​സ്ക​രി​ക്കാ​നാ​യി കൊ​ണ്ടു​പോ​യി. പ്രാ​യാ​ധി​ക്യം മൂ​ലം അ​വ​ശ​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ൻ. രാ​ജേ​ന്ദ്ര​ൻ ചരി​ഞ്ഞ​ത​റി​ഞ്ഞ് പു​ല​ർ​ച്ചെ മു​ത​ൽ നി​ര​വ​ധി പേ​രാ​ണ് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​ത്. രാ​വി​ലെ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​ർ ക്ഷേ​ത്രം അ​ട​ച്ചി​ട്ട​ത് ക​ണ്ട​പ്പോ​ഴാ​ണ് രാ​ജേ​ന്ദ്ര​ൻ ച​രി​ഞ്ഞ​ത​റി​ഞ്ഞ​ത്.ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ തൃ​ശൂ​ർ പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ന​യെ​ന്ന സ​വി​ശേ​ഷ​ത​യും രാ​ജേ​ന്ദ്ര​നു​ണ്ട്.  

Read More

പ​ര​ന്പ​രാ​ഗ​ത നെ​ൽ​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി ജ​ന​പ്ര​തി​നി​ധി; എ​ന്ത് തി​ര​ക്കു​ണ്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​കളോട്‌ ഒപ്പമുണ്ടാകും

വ​ട​ക്കാ​ഞ്ചേ​രി: പ​ര​ന്പ​രാ​ഗ​ത നെ​ൽ​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി ജ​ന​പ്ര​തി​നി​ധി​യു​ടെ ജൈ​ത്ര​യാ​ത്ര. ഓ​ട്ടുപാ​റ കു​മ​ര​നെ​ല്ലൂ​ർ പ​തി​മൂ​ന്നാം ഡി​വി​ഷ​നി​ലെ അ​ര​ങ്ങ​ത്ത് പ​റ​ന്പി​ൽ അ​ബ്ദു​ൾ സ​ലാം (49) ആ​ണ് ജ​ന​പ്ര​തി​നി​യെ​ന്ന നി​ല​യി​ലു​ള്ള തി​ര​ക്കി​നി​ട​യി​ലും, ഡി​വി​ഷ​നി​ലെ പൊ​തു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യും ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​കു​ന്പോ​ഴും നെ​ൽ​കൃ​ഷി​യെ​ന്ന സ്വ​പ്ന സാ​യൂ​ജ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി നെ​ൽ​കൃ​ഷി ഉ​പ​ജീ​വ​ന മാ​ർഗ​മാ​ക്കി കു​മ​ര​നെ​ല്ലൂ​ർ പാ​ട​ശേ​ഖ​ര​ത്ത് പാ​ട്ട​ത്തി​നെ​ടു​ത്ത 10 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ത​ന്‍റെ കൃ​ഷി മേ​ഖ​ല വ​ള​ർ​ന്നു പ​ന്ത​ലി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടെ തി​ക​ച്ചും ജൈ​വ കൃ​ഷി​യാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. കൂ​ടാ​തെ എ​ന്ത് തി​ര​ക്കു​ണ്ടെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം അ​ബ്ദു​ൾ സ​ലാ​മും , അ​വ​ർ​ക്ക് ഉൗ​ർ​ജ​സ്വ​ല​ത പ​ക​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​കും. ഞാ​റു പ​റി​ക്ക​ൽ, ന​ടീ​ൽ, കൊ​യ്ത്ത് ഇ​തി​ലെ​ല്ലാ​മു​ള്ള ജ​ന​പ്ര​തി​നി​ധി​യു​ടെ പ​ങ്കാ​ളി​ത്തം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വേ​ശ​മാ​ണ്. ജ്യോ​തി , ഉ​മ എ​ന്നീ നെ​ൽ​വി​ത്തു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ണ്ട​കം കൃ​ഷി​യും, വി​രു​പ്പു കൃ​ഷി​യു​മാ​ണ് ചെ​യ്യു​ന്ന​ത്. കൃ​ഷി മേ​ഖ​ല​യെ പ​രി​പോ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം , ക്ഷീ​ര മേ​ഖ​ല​യി​ലും…

Read More

ഉറപ്പാക്കണം സുരക്ഷിതത്വം… തൃ​ശൂ​ർ നെ​ഹ്റു​പാ​ർ​ക്കി​ലെ കുട്ടികളുടെ കളികൾ സുരക്ഷിതമല്ല;  അപകടങ്ങളുമായി കളിയുപകരണങ്ങൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കു​ട്ടി​ക​ളു​ടെ ക​ളി​ക​ൾ കു​ട്ടി​ക്ക​ളി​ക​ളാ​ണെ​ങ്കി​ലും തൃ​ശൂ​ർ നെ​ഹ്റു​പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​ടെ ക​ളി​ക​ൾ ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ല. അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ പാ​ർ​ക്കി​ൽ ക​ളി​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. പ​ത്ത​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് ഉ​ര​സി വീ​ഴാ​വു​ന്ന സ്ലൈ​ഡ​റും കു​ട്ടി​ക​ൾ​ക്ക് തൂ​ങ്ങി​യാ​ടാ​വു​ന്ന ബാ​റു​ക​ളു​മെ​ല്ലാം കു​റേ​ക്കൂ​ടി സു​ര​ക്ഷി​ത​മാ​യി സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ക്കി​ൽ കു​ട്ടി​ക​ളേ​യും കൊ​ണ്ടെ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്നു. പ​ത്ത​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള സ്ലൈ​ഡി​ൽ ഉ​ര​സി​യി​റ​ങ്ങാ​ൻ കു​ട്ടി​ക​ളു​ടെ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​സ്ലൈ​ഡ​റി​ന് ഇ​രു​വ​ശ​ത്തും കൈ​വ​രി​ക​ൾ ഇ​ല്ലെ​ന്ന​താ​ണ് ഏ​റെ അ​പ​ക​ട​ക​രം. ചെ​റി​യ കു​ട്ടി​ക​ളാ​ണ് ഇ​തി​ൽ ക​യ​റു​ന്ന​തെ​ന്നു​ള്ള​തു കൊ​ണ്ടു ത​ന്നെ ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശി​ശു​സൗ​ഹൃ​ദ​വും സു​ര​ക്ഷി​ത​വു​മാ​ക്ക​ണ​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. സ്ലൈ​ഡ​റി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തേ​ക്ക് കു​ട്ടി​ക​ൾ ഒ​രു​മി​ച്ച് ക​യ​റി നി​ൽ​ക്കു​ന്പോ​ൾ അ​വ​ർ​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​നു​ള്ള കൈ​വ​രി​ക​ളും മ​റ്റും പ​രി​മി​ത​മാ​ണെ​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത​യു​യ​ർ​ത്തു​ന്നു. സ്ലൈ​ഡ​റി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളും ചെ​റു​താ​യി മു​ക​ളി​ലേ​ക്ക് വ​ള​ച്ച നി​ല​യി​ലാ​ണെ​ങ്കി​ലും സ്ലൈ​ഡ​റി​ൽ നി​ന്നും കു​ട്ടി​ക​ൾ വ​ശ​ങ്ങ​ളി​ലേ​ക്ക് വീ​ഴാ​നു​ള്ള സാ​ധ്യ​ത…

Read More

​റേ​ഷ​ൻ​ക​ട​ക​ളി​ൽ ഇ​നി വെ​ട്ടി​പ്പ് ന​ട​ക്കി​ല്ല;ഇ-​പോ​സ് മെ​ഷീ​ൻ ഡി​ജി​റ്റ​ൽ  ത്രാ​സു​മാ​യി ബ​ന്ധി​പ്പി​ക്കും

തൃ​ശൂ​ർ: റേ​ഷ​ൻ ക​ട​ക​ളി​ൽ തൂ​ക്ക​ത്തി​ൽ വെ​ട്ടി​പ്പ് ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​ക്ക് അ​റു​തി വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ-​പോ​സ് മെ​ഷീ​ൻ ഡി​ജി​റ്റ​ൽ ത്രാ​സു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ന്നു​വ​രി​ക​യാ​ണ്. പ്ര​സ്ക്ല​ബി​ൽ ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​യി​ലാ​ണ് ഓ​ഫീ​സ​ർ​മാ​ർ ഇ​തു വ്യ​ക്ത​മാ​ക്കി​യ​ത്. തൂ​ക്കം ശ​രി​യാ​കാ​തെ ബി​ല്ലു വ​രി​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ബി​ല്ലി​ൽ എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കും. എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ബി​ല്ലി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ചാ​ൽ റേ​ഷ​ൻ ഉ​ദ്യോ​സ്ഥ​രു​മാ​യി സം​സാ​രി​ക്കാ​ൻ ക​ഴി​യും. ആ​ധാ​ർ കാ​ർ​ഡു​മായി റേഷൻ കാർഡ് ലിങ്ക് ചെയ്ത ആ​ർ​ക്കും ഏ​തു റേ​ഷ​ൻ ക​ട​യി​ൽനി​ന്നു​ വേ​ണ​മെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാം. ആ​ധാ​ർ കാ​ർ​ഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഈമാസം 31 ആണ്. ഭ​ക്ഷ്യഭ​ദ്ര​ത സു​ര​ക്ഷാ നി​യ​മ​ത്തി​ലൂ​ടെ ഭ​ക്ഷ​ണം അ​വ​കാ​ശ​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്. സ​ർ​ക്കാ​ർ ചെ​ല​വി​ൽത​ന്നെ​യാ​ണ് റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. 18,000 രൂ​പ…

Read More

അവിശ്വാസം ആവിയായത്  കോ​ണ്‍​ഗ്ര​സ്-​സി​പി​എം പ​ങ്കു​ക​ച്ച​വ​ടത്തിന്‍റെ തെളിവെന്ന് ബിജെപി 

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​നെ​തി​രേ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽനി​ന്ന് കോ​ണ്‍​ഗ്ര​സ് പി​ൻ​വാ​ങ്ങി​യ​തി​ലൂ​ടെ സി​പി​എ​മ്മു​മാ​യു​ള്ള പ​ങ്കു​ക​ച്ച​വ​ട​മാ​ണ് മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​നാ​ഗേ​ഷ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​നു ജ​ന​ങ്ങ​ളോ​ടു പ്ര​തി ബ​ദ്ധ​ത​യി​ല്ലെ​ന്നു വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം അ​വി​ശ്വാ​സം വേ​ണ​മെ​ന്ന് ഏ​ക​ക​ണ്ഠ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അം​ഗീ​കാ​രം ന​ൽ​കാ​ത്ത​തി​നു പി​ന്നി​ൽ നേ​തൃ​ത്വ​വും സി​പി​എ​മ്മു​മാ​യി അ​വി​ശു​ദ്ധ ബ​ന്ധം ഉ​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. കു​റ്റ​പ​ത്രം ത​യാറാ​ക്ക​ൽ ഒ​രു പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ന്നും നാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​നെ​തി​രെ ബി​ജെ​പി കൗ​ണ്‍​സി​ലി​ന​ക ത്തും ​പു​റ​ത്തും ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും നാ​ഗേ​ഷ് പ​റ​ഞ്ഞു.

Read More

പ്രഫ​ഷ​ണ​ൽ സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ച്ച് വ്യാ​ജ​ൻ​മാ​ർ വ​ണ്ടി​ക​ളി​ൽ വി​ല​സു​ന്നു;  കർശന നടപടിയുമായി പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഡോ​ക്ട​ർ​മാ​രു​ടേ​യും അ​ഭി​ഭാ​ഷ​ക​രു​ടേ​യും മാ​ധ്യ​മ​ങ്ങ​ളു​ടേ​യു​മെ​ല്ലാം ലോ​ഗോ​യു​ള്ള സ്റ്റി​ക്ക​റു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​ച്ച് വ്യാ​ജ​ൻ​മാ​ർ കേ​ര​ള​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ വി​ല​സു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ഡോ​ക്ട​ർ​മാ​ർ, അ​ഡ്വ​ക്ക​റ്റു​മാ​ർ എ​ന്നി​വ​രു​ടെ സ്റ്റിക്ക​ർ പ​തി​പ്പി​ച്ച വ്യാ​ജന്മാ​ർ വാ​ഹ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി ല​ഭി​ച്ച ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വ്യാ​ജ​ൻ​മാ​രെ ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഇ​ത്ത​രം സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന പ​ല​ർ​ക്കും തൊ​ഴി​ൽ മേ​ഖ​ല​യു​മാ​യി വി​ദൂ​ര​ബ​ന്ധം പോ​ലു​മി​ല്ലെ​ന്നു​ള്ള​താ​ണ് പോ​ലീ​സി​ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ബോ​ധ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.പോ​ലീ​സി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും പ​രി​ഗ​ണ​ന മു​ത​ലാ​ക്കി ഇ​ത്ത​രം സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ച വ്യാ​ജന്മാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്ത് തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​നാ​യാ​സം സ​ഞ്ച​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് സ്റ്റി​ക്ക​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. പോ​ലീ​സ്, എ​ക്സൈ​സ് വ​നം​വ​കു​പ്പ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് വ്യാ​ജന്മാ​രു​ടെ ആ​ദ്യ​ല​ക്ഷ്യം. സ്വ​ന്തം സ്ഥാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ച​ര​ക്കു​ക​ൾ ആ​ദാ​യ നി​കു​തി വെ​ട്ടി​ക്കു​ന്ന​തി​നു വ്യാ​ജ സ്റ്റി​ക്ക​ർ…

Read More

രോഗം മാറി മടങ്ങുമ്പോൾ വളം “ഫ്രീ..! തൃശൂർ മെഡിക്കൽ കോളജിൽ  ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ വ​ളം ആ​ക്കു​ന്ന സം​വി​ധാ​നം സജ്ജ​മാ​യി

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കുന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​ധി​കം വൈ​കാ​തെ സൗ​ജ​ന്യ​മാ​യി വ​ള​വും കി​ട്ടും. ആ​ശു​പ​ത്രി​യി​ലെ ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ വ​ളം ആ​ക്കു​ന്ന സം​വി​ധാ​നം സ​ജ്ജ​മാ​യ​തോ​ടെ​യാ​ണ് അ​ധി​കം വൈ​കാ​തെ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ച്ച് വ​ള​മാ​ക്കി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ങ്ങി​യ​ത്.അ​ന്പ​തു ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ​യും മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നും സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ച്ചു​ണ്ടാ​ക്കു​ന്ന വ​ളം കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ന്നി​രു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​വ കു​ഴി കു​ത്തി മൂ​ടു​ക​യാ​യി​രു​ന്നു പ​തി​വ്. ദി​വ​സേ​ന ആ​യി​രം കി​ലോ​യി​ല​ധി​കം മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. കാ​ന്പ​സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ കു​ന്നു​കൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. വ​ലി​യ കു​ഴി​ക​ൾ കു​ഴി​ച്ച് അ​തി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ക​യും അ​വ നി​റ​യു​ന്പോ​ൾ കു​ഴി മൂ​ടി പു​തി​യ കു​ഴി കു​ഴി​ച്ച് അ​തി​ലേ​ക്ക് ത​ട്ടു​ക​യു​മാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. കാ​ന്പ​സി​ൽ പു​തി​യ കു​ഴി​ക​ൾ കു​ത്താ​ൻ ഇ​ട​മി​ല്ലാ​ത്ത…

Read More

വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​; താ​ത്കാ​ലി​ക കു​ഴി​യ​ട​യ്ക്ക​ൽ ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ർ​ത്തി​യാ​കുമെന്ന് ഹൈ​വേ അ​ഥോ​റി​റ്റി

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​ൻ ഉ​ൾ​പ്പെ​ട്ട വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ലെ താ​ത്കാ​ലി​ക കു​ഴി​യ​ട​യ്ക്ക​ൽ ഒ​രാ​ഴ്ച​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ. കെഎ​ൻ​ആ​ർ​സി​യു​ടെ വാ​ള​യാ​റി​ലു​ള്ള പ്ലാ​ന്‍റി​ൽ​നി​ന്നാ​ണ് ടാ​ർ മി​ക്സ​ർ കൊ​ണ്ടു​വ​രു​ന്ന​ത്.ഇ​ന്ന​ലെ പ്ലാ​ന്‍റി​നു​ണ്ടാ​യ ത​ക​രാ​റി​നെതു​ട​ർ​ന്ന് കു​തി​രാ​നി​ലെ കു​ഴി​യ​ട​യ്ക്ക​ൽ ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ ന​ട​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ ഇ​ന്നു​മു​ത​ൽ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കു​തി​രാ​ൻ കൊ​ന്പ​ഴ​ ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം കു​ഴി​യ​ട​ച്ച​തി​നെതു​ട​ർ​ന്ന് കൊ​ന്പ​ഴ​യി​ലെ കു​രു​ക്ക് ഒ​ഴി​വാ​യി. ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്ത് കു​ഴി​യ​ട​യ്ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണാ​ൻ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ത്തോ​ടെ താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കും. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​ട​തു​തു​ര​ങ്ക​പ്പാത​യി​ലേ​ക്കു​ള്ള പു​തി​യ റോ​ഡി​ൽ പ്ര​വേ​ശി​ച്ച് തു​ര​ങ്ക​മു​ഖ​ത്തി​നു സ​മീ​പം വ​ല​ത്തോ​ട്ടുതി​രി​ഞ്ഞ് പു​തി​യ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ പോ​യി ഇ​രു​ന്പു​പാ​ലം ക​ട​ന്നു​ള്ള വ​ഴി​യി​ലൂ​ടെ ക​യ​റി​പ്പോകു​ന്ന സം​വി​ധാ​ന​മാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​യി തു​ര​ങ്ക​മു​ഖ​ത്തി​ന​ടു​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കാ​തി​രി​ക്കാ​ൻ കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണു​നീ​ക്കി വ​ഴി​യൊ​രു​ക്കി. കൊ​ന്പ​ഴ വി​ല്ല​ൻ​വ​ള​വി​ലെ കു​രു​ക്ക് മ​റി​ക​ട​ക്കാ​ൻ ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ​ത​ന്നെ ഈ ​വ​ഴി​ക്കാ​ണ്…

Read More

ഡി​സി​സി യോ​ഗ​ത്തി​ൽ മൗ​നം പാ​ലി​ച്ച് കൗ​ണ്‍​സി​ല​ർ​മാ​ർ; അ​വി​ശ്വാ​സം ആ​വി​യാ​യി; കു​റ്റ​പ​ത്ര​ത്തി​ൽ ഒ​തു​ക്കി

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​മെ​ന്നു വീ​ന്പി​ള​ക്കി​യ പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ.​മു​കു​ന്ദ​നും കൗ​ണ്‍​സി​ല​ർ​മാ​രും ഡി​സി​സി വി​ളി​ച്ചുചേ​ർ​ത്ത യോ​ഗ​ത്തി​ൽ മൗ​നം പാ​ലി​ച്ചു. ഒ​ടു​വി​ൽ അ​വി​ശ്വാ​സ​ത്തി​നു പ​ക​രം കോ​ർ​പ​റേ​ഷ​നെ​തി​രെ കു​റ്റ​പ​ത്രം ത​യാറാ​ക്കാ​ൻ തീ​രു​മാ​നി​ച്ച് യോ​ഗം പി​രി​ഞ്ഞു. അ​വി​ശ്വാ​സം സം​ബ​ന്ധി​ച്ച് ഒ​രു വാ​ക്കുപോ​ലും ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് യോ​ഗം പി​രി​ഞ്ഞ​തെ​ന്ന​തും വി​രോ​ധാ​ഭാ​സ​മാ​യി. അ​വി​ശ്വാ​സം സം​ബ​ന്ധി​ച്ചു ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​ണ് ഇ​ന്ന​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. കോ​ർ​പ​റേ​ഷ​നെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ.​മു​കു​ന്ദ​ൻ നേ​ര​ത്തെ പ്ര​സ്താ​വ​ന​യും ഇ​റ​ക്കി​യി​രു​ന്നു. എന്നാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നീ​ക്കം വ്യാ​ജ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ് മ​റ്റു കൗ​ണ്‍​സി​ല​ർ​മാ​ർ മൗ​നം പാ​ലി​ച്ച​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ​ത്തക്കുറി​ച്ച് ച​ർ​ച്ചപോ​ലും ചെ​യ്യാ​തെ നേ​തൃ​യോ​ഗം അ​വ​സാ​നി​ച്ച​ത്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എം.​കെ.​മു​കു​ന്ദ​ൻ പോ​ലും അ​വി​ശ്വാ​സ​ത്തെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ടി​യി​ല്ല​ത്രേ. അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ ബി​ജെ​പി നേ​തൃ​ത്വ​വും കോ​ണ്‍​ഗ്ര​സ് നീ​ക്ക​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.കോ​ർ​പ​റേ​ഷ​ന്‍റെ നാ​ലാം വാ​ർ​ഷി​ക​തോ​ട​നു​ബ​ന്ധി​ച്ച് കു​റ്റ​പ​ത്രം…

Read More

ക​ല​ക​ൾ പ​ല​തും സം​ഗ​മി​ക്കും അ​യ്യ​പ്പ​ൻ തീ​യാ​ട്ട് ക​ണ്ടി​ട്ടു​ണ്ടോ… 13ന് ​പാ​ണ്ഡി​സ​മൂ​ഹ​മ​ഠ​ത്തി​ലേ​ക്ക് വ​രൂ..

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ധി​ക​മാ​രും ക​ണ്ടി​ട്ടി​ല്ലാ​ത്ത ക​ല​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​ലൂ​ടെ പ്ര​ശ​സ്ത​മാ​യ പൂ​ര​പ്രേ​മി സം​ഘ​ത്തി​ന്‍റെ പ്ര​തി​മാ​സ പ​രി​പാ​ടി​യാ​യ കാ​ല​പ്രാ​മാ​ണി​ക​ത്തി​ൽ ഇ​ത്ത​വ​ണ അ​യ്യ​പ്പ​ൻ തീ​യാ​ട്ട് എ​ന്ന പ്രാ​ചീ​ന അ​നു​ഷ്ഠാ​ന ക്ഷേ​ത്ര​ക​ലാ​രൂ​പം കാ​ണാം. ഈ ​വ​രു​ന്ന 13ന് ​തൃ​ശൂ​ർ പ​ഴ​യ​ന​ട​ക്കാ​വ് പാ​ണ്ഡി​സ​മൂ​ഹ​മ​ഠം ഹാ​ളി​ലാ​ണ് വൈ​കീ​ട്ട് 6.30ന് ​അ​നു​ഷ്ഠാ​ന ക​ലാ​ര​ത്നം മു​ളം​കു​ന്ന​ത്തു​കാ​വ് തി​യ്യാ​ടി രാ​മ​ൻ ന​ന്പ്യാ​രും സം​ഘ​വും അ​യ്യ​പ്പ​ൻ തീ​യാ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക. മ​ധ്യോ​ത്ത​ര കേ​ര​ള​ത്തി​ൽ ശാ​സ്താ​പ്രീ​തി​ക്കാ​യി ന​ട​ത്തു​ന്ന ക​ലാ​രൂ​പ​മെ​ന്നാ​ണ് അ​യ്യ​പ്പ​ൻ​തീ​യാ​ട്ട് അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ല ക​ല​ക​ളു​ടേ​യും സം​ഗ​മ​മാ​ണ് അ​യ്യ​പ്പ​ൻ തീ​യാ​ട്ട്. ഗീ​ത-​നൃ​ത്ത-​വാ​ദ്യ-​ചി​ത്ര-​അ​ഭി​ന​യാ​ദി സു​കു​മാ​ര ക​ല​ക​ളെ​ല്ലാം ഇ​തി​ൽ സ​മ​ന്വ​യി​ക്കു​ന്നു​വെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ എ​ട്ട് മൂ​ല​കു​ടും​ബ​ങ്ങ​ളി​ലൊ​തു​ങ്ങു​ന്ന തി​യ്യാ​ടി ന​ന്പ്യാ​ർ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​രാ​ണ് ക​ല​യും അ​നു​ഷ്ഠാ​ന​വും ഇ​ഴ​പി​രി​ക്കാ​നാ​വാ​ത്ത വി​ധ​ത്തി​ലു​ള്ള ഈ ​ക്ഷേ​ത്ര​ക​ല ഇ​പ്പോ​ഴും പാ​ര​ന്പ​ര്യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്ന​ത്. അ​നു​ഷ്ഠാ​ന ക​ലാ​ര​ത്നം മു​ളം​കു​ന്ന​ത്തു​കാ​വ് തി​യ്യാ​ടി രാ​മ​ൻ ന​ന്പ്യാ​ർ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ഡോ.​ടി.​എ​ൻ. വാ​സു​ദേ​വ​ൻ ന​ന്പ്യാ​ർ, പ്ര​ഫ.​തി​യ്യാ​ടി കൃ​ഷ്ണ​ൻ ന​ന്പ്യാ​ർ,…

Read More