ശ്രീനാരായണപുരം: കട്ടൻബസാറിൽ യുവാവിനെ ക്രൂരമായി കൊല ചെയ്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. ഒഡീഷ ഗംഗാപൂർ ലൊട്ടാപ്പിള്ളി സ്വദേശി സുദർശൻ മല്ലിക്ക് മകൻ ശിക്കാർ ടൊഫാൻ എന്നറിയപ്പെടുന്ന ടൊഫാൻ മല്ലിക്ക് (20) ആണ് അറസ്റ്റിലായത് . മുംബൈ ധാരാവി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷ്യയിലെ നയാപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സല്യാസാഹി ചേരിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത് . ഒരാഴ്ച്ചയിലധികം നീണ്ട സാഹസിക നീക്കത്തിലൂടെയാണ് കേരള പൊലീസ് ഇയാളെ പിടികൂടിയത് .കഴിഞ്ഞ നാലു വർഷങ്ങളായി കേരളത്തിലുള്ള ഇയാൾ കെട്ടിട നിർമ്മാണ സഹായ തൊഴിലാളിയാണ്.ഒറീസയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി കൊലപാതക കേസുകളിലെ പ്രതികളും ഗുണ്ടകളും നിറഞ്ഞ മൂന്നു ലക്ഷത്തിൽ പരം ആളുകൾ തിങ്ങി പാർക്കുന്നയിടമായ സല്യാസാഹി ചേരിയിൽ മറ്റ് പ്രതികളും ഉണ്ടെന്നറിഞ്ഞ അന്വേഷണ സംഘം തുടർച്ചയായി മൂന്നു ദിവസം ചേരിയിൽ റെയ്ഡ്…
Read MoreCategory: Thrissur
കടലിൽ വീണ ബോൾ എടുക്കുന്നതിനിടെ ആറാട്ടുകടവിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
പെരിഞ്ഞനം: കഴിഞ്ഞദിവസം കടലിൽ കാണാതായ രണ്ടു വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു. കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര പീറ്ററിന്റെ മകൻ ആൻസൺ (14), കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെൽവിൻ (13) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് ആറു വിദ്യാർഥികളും നാലു മുതിർന്നവരും ചേർന്ന് സൈക്കിളിൽ ആറാട്ടുകടവ് ബീച്ചിലെത്തിയത്. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ കടലിലേക്കു വീണ പന്ത് എടുക്കാൻ പോയ മൂന്നു വിദ്യാർഥികളാണ് തിരയിൽ പെട്ടത്. ഒരാളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും രണ്ടു പേരെ കാണാതാവുകയായിരുന്നു. രക്ഷപ്പെട്ട കാട്ടൂർ സ്വദേശി ചിറ്റിലപ്പിള്ളി ഡേവീസിന്റെ മകൻ ഡെൽവിനെ കൊടുങ്ങല്ലൂർ മോഡേണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടൂർ മണ്ണൂക്കാട് ഫാത്തിമ മാതാ പള്ളിയിലെ അൾത്താര സംഘത്തിലെ കുട്ടികളും സെമിനാരി വിദ്യാർഥികളുമാണ് കടപ്പുറത്തെത്തിയത്. കയ്പമംഗലം പോലീസും, അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കില്ലും വിദ്യാർഥികളെ കണ്ടെത്താനായിരുന്നില്ല. ഡെൽവിന്റെ മൃതദേഹം കഴിന്പ്രം ബീച്ചിലും…
Read Moreഅന്വേഷണ റിപ്പോര്‍ട്ട് എത്തി; പാവറട്ടി കസ്റ്റഡി മരണത്തിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
തൃശൂർ: പാവറട്ടി കസ്റ്റഡി മരണക്കേസിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അനൂപ് കുമാർ, എക്സൈസ് ഓഫീസർ നിധിൻ മാധവ് എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് എട്ട് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്താൻ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. കസ്റ്റഡിയില്‍ കൊലപ്പെട്ട രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ ജീപ്പ് പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
Read Moreകോഴിഫാമിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; 200 ഓളം നാടൻകോഴികളെ കൊന്നു
പുതുക്കാട് : വരന്തരപ്പിള്ളി കുന്നത്തുപ്പാടത്ത് കോഴിഫാമിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. 200 ഓളം നാടൻ കോഴികളെ തല്ലിക്കൊന്നു. വരന്തരപ്പിള്ളി വടക്കുമുറി കൊളത്താപ്പിള്ളി സുരേഷിന്റെ ഫാമിലെ കോഴികളെയാണ് ഒന്നടങ്കം കൊന്നത്. ഫാമിനുള്ളിലും പുറത്തുമായാണ് കോഴികളെ ചത്ത നിലയിൽ കണ്ടത്. ഇന്നലെ ഉച്ചതിരിഞ്ഞ് കോഴികൾക്ക് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് കോഴികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് കണ്ടത്. നാടൻകോഴി, കരിങ്കോഴി ഇനങ്ങളിൽപ്പെട്ട 500 ഓളം കോഴികളാണ് ഫാമിലുണ്ടായിരുന്നത്. ഭൂരിഭാഗം നാടൻ കോഴികളേയും കൊന്നിട്ടശേഷം ബാക്കിയുള്ളവയെയും കരിങ്കോഴികളേയും കൂടുതുറന്ന് വിട്ടയച്ചു. രണ്ട് കിലോഗ്രാം വീതം തൂക്കമുള്ള കോഴികളെയാണ് കൊന്നത്. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫാം നടത്തിപ്പുക്കാരുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകേരള പോലീസിനെ വട്ടം ചുറ്റിച്ച് ബംഗളൂരുവിലെ തട്ടിപ്പുകാരൻ; തട്ടിയെടുത്തത് 60 ലക്ഷം; സംഭവം തൃശൂരില്‍
തൃശൂർ: പൂക്കളുടെ കയറ്റുമതി വ്യാപാരത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് ചാലക്കുടി സ്വദേശിയിൽനിന്ന് 60 ലക്ഷം തട്ടിച്ചയാളെ തേടിയെത്തിയ കേരള പോലീസിനെ തട്ടിപ്പുകാരൻ വട്ടംചുറ്റിച്ചു. സായ് രാമകൃഷ്ണ കറുത്തൂരി സൂര്യ എന്ന വ്യാപാരിയാണ് രക്ഷപ്പെടാനായി എട്ടടവും പയറ്റിയത്. കസ്റ്റഡിയിലെടുത്ത് 12 ദിവസത്തിനുശേഷമാണ് തൃശൂർ ഈസ്റ്റ് പോലീസിന് ഇയാളെ അറസ്റ്റുചെയ്തു കൊണ്ടുവരാനായത്. അതേവരെ ആശുപത്രിയിൽ അസുഖത്തിന്റെ പേരിൽ കഴിയുകയായിരുന്നു സായ് രാമകൃഷ്ണ. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ അറസ്റ്റ് വാറന്റുമായാണ് പോലീസ് ബംഗളൂരുവിലേക്കു പോയതെങ്കിലും അറസ്റ്റ് തടയാനുള്ള കായികവും നിയമപരവുമായ അടവുകൾ അയാളും പയറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ബംഗളൂരു മെട്രോപൊളിറ്റൻ കോടതിയുടെ ഉത്തരവ് വാങ്ങി. ഇതിനെതിരേ കേരള പോലീസ് നിയമസഹായം തേടിയപ്പോഴാണ് പതിനൊന്നു ദിവസം ആശുപത്രിയിൽ കഴിഞ്ഞത്. കേരളത്തിലെത്തിച്ച് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി രണ്ടുദിവസം കസ്റ്റഡിയിലെടുത്തെങ്കിലും തട്ടിപ്പുവിവരങ്ങൾ നല്കാൻ തയാറായില്ല. അതിനുശേഷം റിമാൻഡ് ചെയ്തപ്പോൾ മാനസിക…
Read Moreസ്വകാര്യ മില്ലുടമകൾക്കുവേണ്ടി നെല്ലു സംഭരണം ഇടനിലക്കാർ അട്ടിമറിക്കുന്നുവെന്ന് കൃഷിമന്ത്രി
സ്വന്തം ലേഖകൻ തൃശൂർ: ഇടനിലക്കാർ നെല്ലുസംഭരണത്തെ അട്ടിമറിക്കുകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. തൃശൂർ- പൊന്നാനി കോൾനില വികസന കൗണ്‍സിൽ യോഗം തൃശൂർ ടൗണ്‍ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ മുഖേന കർഷകരിൽനിന്നു നേരിട്ടു നെല്ലു സംഭരണത്തിനു സർക്കാർ ശ്രമിക്കുകയാണ്. സ്വകാര്യ മില്ലുടമകൾക്കുവേണ്ടിയാണ് ഇടനിലക്കാർ തടസമുണ്ടാക്കുന്നത്. ഇതു തടയാൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാന്പത്തിക പ്രതിസന്ധിമൂലം കേന്ദ്ര സർക്കാർ എല്ലാ പദ്ധതി വിഹിതങ്ങളും വെട്ടിക്കുറയ്ക്കുകയാണെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. കോൾ വികസന അതോറിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ എംപി അധ്യക്ഷനായി. ചീഫ് വിപ്പ് കെ. രാജൻ, കെ.കെ. കൊച്ചുമുഹമ്മദ്, എൻ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreവിത്തുൽപ്പാദനരംഗത്ത് കുറുമങ്ങാട്ട് പാടശേഖരം ഇരുപതാം വർഷത്തിലേക്ക്; ഈ വർഷം പ്രത്യാശ എന്ന വിത്തുമായി കർഷകർ
തിരുവില്വാമല: നെൽകൃഷി ചെയ്യാൻ കർഷകർ മടിക്കുന്ന ഈ കാലത്ത് കൃഷിയിൽ വിജയം കൊയ്ത് കുറുമങ്ങാട്ട് പാടശേഖരം കാർഷിക കേരളത്തിനു മാതൃകയാകുന്നു. കഴിഞ്ഞ 20 വർഷമായി വിത്തുൽപ്പാദനരംഗത്ത് സജീവമാണ് ഈ പാടശേഖരം. 2000ത്തിൽ തുടങ്ങി തുടർച്ചയായി ലാഭകരമായി നെൽകൃഷി ചെയ്ത് വിത്തുൽപ്പാദിപ്പിക്കുന്ന ജില്ലയിലെ ഏകപാടശേഖരമാണ് കുറുമങ്ങാട്ട് പാടശേഖരം. കഴിഞ്ഞ പത്ത് വർഷമായി ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. ഹെക്ടറിനു 4 ടണ്‍ വരെ വിളവ് കിട്ടാറുണ്ടെന്ന് കർഷകർ പറഞ്ഞു. ഈ പ്രാവശ്യം മുണ്ടകൻ കൃഷിക്ക് പ്രത്യാശ എന്ന നെൽവിത്താണ് കൃഷിയിറക്കിയിരിക്കുന്നത്. 55 ഏക്കറിൽ പരന്നുകിടക്കുന്ന പാടശേഖരത്തിൽ 47 കർഷകരാണുള്ളത്. തരിശിടാതെ മുഴുവൻ സ്ഥലത്തും കൃഷി ചെയ്യുന്ന പാടശേഖരം കൂടിയാണിത്. ഈ വർഷം നെൽവിത്ത് സൂക്ഷിക്കുന്നതിനു ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ മുതൽ മുടക്കി ഇവിടെ വിത്തുസംഭരണകേന്ദ്രവും നിർമിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ധനസഹായത്തോടെ വിത്ത് കാറ്റത്തിടുന്നതിനു വിന്നോവർ എന്ന…
Read Moreമെഡിക്കൽ കോളജ് കാമ്പസിൽ സാമൂഹ്യദ്രോഹികളുടെ ശല്യം രൂക്ഷമാകുന്നു; സമരവുമായി വിദ്യാർഥികൾ
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് കാന്പസിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിക്കുന്നതിൽ പ്രതിഷേധിച്ചു മെഡിക്കൽ കോളജ് വിദ്യാർഥികൾ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കോളജ് കാന്പസിൽ വിദ്യാർഥിനികളോട് അപമര്യദയായി പെരുമാറുകയും ചോദ്യംചെയ്ത വിദ്യാർഥികളെ പുറമെനിന്ന് എത്തിയ ഓട്ടോറിക്ഷ തൊഴിലാളികൾ മർദിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികൾ നടത്തിയ പ്രകടനത്തിനുശേഷം പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിൽ ധർണ നടത്തുകയും ചെയ്തു. രാഹുൽ രവിന്ദ്രൻ, ആർ. അശ്വിൻ, അപർണ നന്പ്യാർ, മരിയ ബാബു എന്നിവർ നേതൃത്യം നൽകി ‘
Read Moreമിഴി തുറക്കാൻ ഇനി വൈകരുത്… പുഴയ്ക്കൽ പാലം തുറന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവായെങ്കിലും അമിത വേഗത നിയന്ത്രിക്കാൻ സിഗ്നൽ നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകൻ തൃശൂർ: പൂങ്കുന്നത്തിനും പുഴയ്ക്കലിനും ഇടയിലുള്ള ലുലു ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് നന്നാക്കാൻ ഇനി വൈകരുത്. പുഴയ്ക്കലിലെ ഗതാഗതക്കുരുക്കിന്റെ സമയത്ത് ട്രാഫിക് സിഗ്നൽ ഇല്ലാതിരുന്നത് ഒരു കണക്കിന് വാഹനമോടിക്കുന്നവർക്ക് അനുഗ്രഹമായിരുന്നുവെങ്കിലും പുഴയ്ക്കൽ പാലം തുറന്ന് ഗതാഗതക്കുരുക്ക് ഒഴിവായതോടെ സിഗ്നൽ ലൈറ്റ് അത്യാവശ്യമായിരിക്കുന്നു. കോഴിക്കോട് ഭാഗത്തു നിന്നും പൂങ്കുന്നം ഭാഗത്തു നിന്നും അയ്യന്തോളിൽ നിന്നും വരുന്ന വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും ക്രോസ് ചെയ്യുന്ന ലുലു ജംഗ്ഷനിൽ സിഗ്നൽ ലൈറ്റില്ലാത്തതുകൊണ്ട് വൻ അപകടസാധ്യതയാണുള്ളത്.ആശയക്കുഴപ്പം കാരണം പലപ്പോഴും വണ്ടികൾ അപകടത്തിൽ പെടുന്നത് പതിവാണ്. സിഗ്നൽ ലൈറ്റുള്ളപ്പോൾ ഒരു പരിധിവരെ ഇതൊഴിവാകുന്നുണ്ട്. പുഴയ്ക്കലിൽ കുരുക്കുണ്ടായിരുന്ന സമയത്ത് വാഹനങ്ങളെല്ലാം പതുക്കെയാണ് പോയിരുന്നത്. എന്നാൽ ഇപ്പോൾ കുരുക്കില്ലാത്തതിനാൽ വാഹനങ്ങൾക്ക് വേഗതയുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്നതിനാൽ അടിയന്തിരമായി സിഗ്നലുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ തുടങ്ങണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ദുരന്തങ്ങൾ ഉണ്ടാകും മുന്‍പേ അതിനെ പ്രതിരോധിക്കാൻ മിഴികൾ തുറക്കണം….അധികൃതരുടേയും…
Read Moreഹൃദയവും മനസും നിറഞ്ഞ ബിഗ് സല്യൂട്ട്..! പോലീസെന്നാൽ ശങ്കരൻകുട്ടിക്ക് ജീവനാണ്; അതിന്റെ കാരണം ഇതാണ്…
സ്വന്തം ലേഖകൻ തൃശൂർ: പോലീസുകാരെന്നാൽ ശങ്കരൻകുട്ടിക്കിപ്പോൾ ജീവനാണ്. കാക്കിയുടുപ്പ് ശങ്കരൻകുട്ടിക്ക് പുതിയൊരു ജീവിതത്തിലേക്ക് മഴവിൽ വെളിച്ചം പകർന്ന നിറമാണിപ്പോൾ….ആ പോലീസുകാരില്ലായിരുന്നുവെങ്കിൽ….അതോർക്കാൻ പോലും മുക്കാട്ടുകര സ്വദേശിയും ഇലക്ട്രിക്കൽ കോണ്‍ട്രാക്ടറുമായിരുന്ന ശങ്കരൻകുട്ടിക്കാകുന്നില്ല.എന്തുകൊണ്ടാണ് ശങ്കരൻകുട്ടിക്ക് പോലീസുകാരിത്ര പ്രിയപ്പെട്ടവരായത്….. അതിന്റെ കാരണം ഇതാണ്… ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ തൃശൂർ കളക്ടറേറ്റിലുണ്ടായ അഗ്നിബാധയെ തുടർന്നുള്ള പരിശോധനയ്ക്ക് കളക്ടറേറ്റിൽ ഉദ്യോഗസ്ഥർക്കൊപ്പം പോയ ശങ്കരൻകുട്ടി ഉച്ചയ്ക്ക് രണ്ടരയോടെ തൃശൂർ നഗരസമീപത്തെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. രണ്ടു പൊറോട്ടയും ഒരു പനീർ ബട്ടർ മസാലയുമാണ് കഴിച്ചത്. അതു കഴിഞ്ഞ് മടങ്ങി രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ശങ്കരൻകുട്ടിയുടെ ശരീരത്തിൽ അലർജിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. കാലിലും മുഖത്തും നീരുവന്ന് വീർത്തു. ശരീരത്തിന്റെ സെൻസേഷനും നഷ്ടമായി. സംഗതി ഗുരുതരമാണെന്ന് മനസിലാക്കി ശങ്കരൻകുട്ടി വണ്ടിയിൽ വീട്ടിലേക്ക് പോയി. തൃശൂർ റൗണ്ടിൽ നടുവിലാലിൽ എത്തിയപ്പോഴേക്കും തലകറങ്ങാൻ തുടങ്ങി. ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ഫോണിൽ…
Read More