തൃശൂർ: നഗരത്തിലെ ഗതാഗതത്തിരക്കേറിയ ദിവാൻജിമൂലയിൽ വാഹനങ്ങളെ നിയന്ത്രിച്ചിരുന്ന ട്രാഫിക് പോലീസുകാരനെ കാറിടിച്ചു. സിപിഒ വിനോദിനെയാണ് കാറിടിച്ചത്. നിസാര പരിക്കേറ്റ പോലീസുകാരനു ജനറൽ ആശുപത്രിയിൽ പ്രാഥമിക പരിശോധനയും ചികിൽസയും നൽകി. രാവിലെ പത്തരയോടെ വാഹനങ്ങളുടെ തിരക്കിനിടയിലാണ് അപകടം. സ്വന്തം ലേഖകൻ തൃശൂർ: പൊട്ടിപൊളിഞ്ഞ റോഡിൽ വാഹനങ്ങൾ ലക്കുംലഗാനുമില്ലാതെ വരുന്പോൾ ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്ന ട്രാഫിക് പോലീസുകാരേ ശ്രദ്ധിക്കുക…സൂക്ഷിച്ചില്ലെങ്കിൽ പണി കാറായും ഓട്ടോയായും ബസായും ലോറിയായുമൊക്കെ വരും… തിരക്കേറിയ ദിവാൻജിമൂലയിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ ട്രാഫിക് പോലീസുകാരന്റെ പരിക്ക് ഗുരുതരമാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ഏതുവിധേനയും വണ്ടിയോടിക്കുന്നവർ ശ്രമിക്കുന്പോൾ റോഡിനു നടുവിലും മറ്റുമായി നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരാണ് അപകടം കണ്മുന്നിൽ കാണുന്നത്. പലപ്പോഴും ഗതാഗതക്കുരുക്കിലെ ക്യൂവിൽ നിന്ന് ഓവർ ടേക്കിംഗ് ചെയ്തു വരുന്ന വാഹനങ്ങൾ ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരുടെ മുന്നിലേക്കാണ് പെട്ടന്ന് വന്നുപെടുന്നത്.…
Read MoreCategory: Thrissur
കന്നിമാസം വന്നുചേർന്നാൽ..! നായയും ഒരു ജീവനാണ് എന്നു വിലപിക്കുന്നവർക്കും കടിയേൽക്കുന്ന കാലം
സ്വന്തം ലേഖകൻ തൃശൂർ: കന്നിമാസം…നായയും ഒരു ജീവനാണ് എന്നു വിലപിക്കുന്നവർക്കു പോലും കടിയേൽക്കുന്ന കാലം. റോഡുകളിലെ കുണ്ടും കുഴിയുടെയും ആഴമളന്ന് വീടണയുന്ന എല്ലാ ബൈക്ക് യാത്രികരുടെയും ദുരിതകാലം. റോഡിലെ കുഴിയെണ്ണണോ തന്നെ ഓടിച്ച നായകളുടെ എണ്ണമെടുക്കണോ എന്നു ചിന്തിക്കാൻ പോലും സമയമില്ലാതെ ഓരോരുത്തരും ജീവനെ നെഞ്ചോടു ചേർക്കുന്ന മാസം. ഇനി നാടും നഗരവുമെല്ലാം നായക്കൂട്ടങ്ങളുടെ വലയത്തിലാണ്. അല്പം അശ്രദ്ധ, അതെല്ലാം മറിച്ചേക്കാം. സർക്കാരിന്റെ റോഡ് സുരക്ഷാ ബോധവത്കരണം കുണ്ടും കുഴിയും ട്രാഫിക് സിഗ്നലുകളിലും ഒതുങ്ങുന്ന കാലത്തോളം നായക്കൂട്ടങ്ങളൊരുക്കുന്ന വലിയൊരു പ്രധാന പ്രശ്നം തുടരുക തന്നെ ചെയ്യും. മനുഷ്യന്റെ ഒരുക്കുന്ന കുരുക്കു മനുഷ്യനു തന്നെ വിനയാകുന്ന സ്ഥിതിവിശേഷം. വളർത്തുനായ്ക്കളും തെരുവുനായ്ക്കളുമെല്ലാം ഇക്കാലയളവിൽ റോഡുകളിൽ വില്ലനാകാറുണ്ട്. എത്രയെത്ര യാത്രക്കാരാണ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നതെന്നതിനു കണക്കില്ല. ഓരോ നാളും പുലരുന്നത് ഓരോ അപകട വാർത്ത കേട്ടാണ്. നായ കുറുകെ ചാടി എന്ന…
Read Moreപട്ടാളമാകാൻ ഉറക്കമൊഴിച്ച് ഉദ്യോഗാർഥികളുടെ പട! ഉയരമില്ലാത്തവർ ആദ്യ റൗണ്ടിൽതന്നെ പുറത്താകും; ഉയരമുള്ളവർക്ക് കൈയിൽ ടാഗ് കെട്ടാം
സ്വന്തം ലേഖകൻ തൃശൂർ: ആർമി റിക്രൂട്ട്മെന്റ് റാലിക്ക് ഉദ്യോഗാർഥികളുടെ വൻതിരക്ക്. രാത്രി ഉറങ്ങാതെ കാത്തിരുന്ന ഉദ്യോഗാർഥികൾക്കായി പുലർച്ചെ നാലു മണിയോടെ നടപടിക്രമങ്ങൾ തുടങ്ങി. മണ്ണുത്തി വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ 28 വരെ തുടരുന്ന റിക്രൂട്ട്മെന്റ് റാലിക്കു മുൻകൂട്ടി ഓണ്‍ലൈനായി അപേക്ഷിച്ചവർക്കാണ് അവസരം. ഓരോ ദിവസവും നാലായിരത്തോളം പേർക്കാണ് കായികക്ഷമതാ പരിശോധന ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ റിക്രൂട്ട്മെന്റ് നടപടികൾക്കായി 1,600 ഉദ്യോഗാർഥികളാണ് എത്തിയത്. രജിസ്ട്രേഷനുശേഷം നിർദിഷ്ട ഉയരം ഉണ്ടോയെന്ന പരിശോധനയാണ് ആദ്യം. ഉയരമില്ലാത്തവർ ആദ്യ റൗണ്ടിൽതന്നെ പുറത്താകും. ഉയരമുള്ളവർക്ക് കൈയിൽ ടാഗ് കെട്ടാം. രണ്ടാം ഘട്ടത്തിൽ മൽസരയോട്ടമാണ്. ഗ്രൗണ്ട് അഞ്ചു റൗണ്ട് ഒന്നര കിലോമീറ്റർ ദൂരം ഓടണം. നൂറു പേരെ വീതം ഒന്നിച്ചാണ് ഓടിച്ചത്. ആദ്യമെത്തുന്ന ഇരുപതു പേർക്കാണ് അടുത്ത റൗണ്ടിലേക്കുള്ള പ്രവേശനം. തുടർന്നു പുൾഅപ് ടെസ്റ്റാണ്. അതിനുശേഷം ശ്വാസം വലിച്ചും വിട്ടുമുള്ള നെഞ്ചളവു പരിശോധിച്ചു രേഖപ്പെടുത്തും. അതിനുശേഷമാണു സർട്ടിഫിക്കറ്റുകളും…
Read Moreമാപ്രാണം ഗൃഹനാഥന്റെ കൊലപാതകം! പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന; അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക്
ഇരിങ്ങാലക്കുട: വാഹന പാർക്കിംഗ് പ്രശ്നത്തെ ചൊല്ലി മാപ്രാണത്ത് ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും സംസ്ഥാനം വിട്ടതായി സൂചന. അറസ്റ്റിലായ നാലാം പ്രതി മണികണ്ഠനെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച് കൂടുതൽ സൂചന ലഭിച്ചത്. തിയേറ്റർ നടത്തിപ്പുകാരൻ ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ നടുപുരയ്ക്കൽ സഞ്ജയ് രവി, തിയേറ്ററിലെ ജീവനക്കാരായ പറപ്പൂക്കര രാപ്പാൾ സ്വദേശി കള്ളായിൽ വീട്ടിൽ തക്കുടു എന്നു വിളിക്കുന്ന അനീഷ്, ഗോകുൽ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. നാലാം പ്രതി മണികണ്ഠനെ സംഭവ ദിവസം തന്നെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി പാഴായി സ്വദേശി ഗോകുൽ പോലീസിന്റെ കസ്റ്റഡിലുള്ളതായി സൂചനയുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികൾ വാളയാർ വഴിയാണ് കേരളം വിട്ടതെന്നാണ് കരുതുന്നത്. അന്യസംസ്ഥാനങ്ങളിൽ പ്രതികൾ സ്വാധീനിക്കാവുന്ന കേന്ദ്രങ്ങളും ഒളിവിൽ താമസിക്കാവുന്ന സ്ഥലങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്. കസ്റ്റഡിയിലുണ്ടെന്ന് കരുതുന്ന…
Read Moreപൂർത്തിയാക്കാനാവാതെ പോയ വലിയൊരു സ്വപ്നം ബാക്കിവച്ച് മരണത്തെക്കുറിച്ച് കവിതയെഴുതി ഡോ. രത്നകുമാരി യാത്രയായി
തൃശൂർ: അവസാനത്തെ കവിത മരണത്തെക്കുറിച്ചെഴുതി കവയിത്രിയും ഗവേഷകയുമായ ഡോ. സി.പി. രത്നകുമാരി(54) യാത്രയാകുന്നതു പൂർത്തിയാക്കാനാവാതെ പോയ വലിയൊരു സ്വപ്നം ബാക്കിവച്ചാണ്. ഒരുപാട് എഴുതിയെങ്കിലും ഒന്നും പ്രസിദ്ധീകരിക്കാതിരുന്ന എഴുത്തുകാരിയാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. 2003 മുതൽ 2013 വരെ എഴുതിയ 163 പുസ്തകങ്ങളുടെ കൈയെഴുത്തുപ്രതികൾ ഇവർ മരിച്ചപ്പോൾ ഈറോഡിലുള്ള വാടകവീട്ടിൽ അവശേഷിക്കുന്നു. സ്വന്തമായി ട്രസ്റ്റ് രൂപീകരിച്ച് സ്വന്തമായി പ്രസിദ്ധീകരണ ശാല തുടങ്ങി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകാണാനാണ് രത്നകുമാരി ആഗ്രഹിച്ചിരുന്നത്. നോവലിസ്റ്റായ ഭർത്താവ് മുതുവറ അച്യുതനും ഇതിനായി പ്രയത്നിച്ചിരുന്നു. ഇതിനുള്ള ശ്രമങ്ങൾ നടത്തിവരവെയാണ് അകാല ത്തിൽ അന്ത്യം. 2221 കവിതകളും അഞ്ചു മഹാകാവ്യങ്ങളും അടങ്ങിയ നിറവ് എന്ന മലയാള കാവ്യപ്രപഞ്ചം ഉൾപ്പെടെ ഒന്നും പ്രസിദ്ധീകൃതമായിട്ടില്ല. ദേവസ്മിത, നന്ദായനം, ദഹനം, മണ്ഡോദരി വിലാപം എന്നിവയാണ് മഹാകാവ്യങ്ങൾ. 6540 വരികളുള്ള ദേവസ്മിത 150 അധ്യായങ്ങളുണ്ട്. മിത്രാനന്ദ, മന്ദാകിനി, അമ്മ, സരയു,…
Read Moreമാപ്രാണത്തെ ഗൃഹനാഥന്റെ കൊലപാതകം; പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന
ഇരിങ്ങാലക്കുട: വാഹന പാർക്കിംഗ് പ്രശ്നത്തെ ചൊല്ലി മാപ്രാണത്ത് ഗൃഹനാഥനെ വെട്ടികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കൂട്ടാളിയും സംസ്ഥാനം വിട്ടതായി സൂചന. അറസ്റ്റിലായ നാലാം പ്രതി മണികണ്ഠനെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച് കൂടുതൽ സൂചന ലഭിച്ചത്. തിയേറ്റർ നടത്തിപ്പുകാരൻ ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ നടുപുരയ്ക്കൽ സഞ്ജയ് രവി, തിയേറ്ററിലെ ജീവനക്കാരായ പറപ്പൂക്കര രാപ്പാൾ സ്വദേശി കള്ളായിൽ വീട്ടിൽ തക്കുടു എന്നു വിളിക്കുന്ന അനീഷ്, ഗോകുൽ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. നാലാം പ്രതി മണികണ്ഠനെ സംഭവ ദിവസം തന്നെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതി പാഴായി സ്വദേശി ഗോകുൽ പോലീസിന്റെ കസ്റ്റഡിലുള്ളതായി സൂചനയുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികൾ വാളയാർ വഴിയാണ് കേരളം വിട്ടതെന്നാണ് കരുതുന്നത്. അന്യസംസ്ഥാനങ്ങളിൽ പ്രതികൾ സ്വാധീനിക്കാവുന്ന കേന്ദ്രങ്ങളും ഒളിവിൽ താമസിക്കാവുന്ന സ്ഥലങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്. കസ്റ്റഡിയിലുണ്ടെന്ന് കരുതുന്ന…
Read Moreപാതാളത്തിലേക്ക് തിരിച്ചുപോകും മുമ്പ് മാവേലി തൃശൂരിലെ മേയറോട് പറഞ്ഞത്…
തൃശൂർ: ഓണം കെങ്കേമമായി…പാതാളത്തിലേക്ക് തിരിച്ചുപോകും മുന്‍പ് അങ്ങയോട് ചിലത് ഉണർത്തിക്കാനുണ്ട് മേയറുടെ ചേംബറിലെത്തിയ സാക്ഷാൽ മാവേലി തൃശൂർ കോർപറേഷൻ മേയറോടു പറഞ്ഞു. മേയർ ചിരിച്ചുകൊണ്ട് മാവേലിയുടെ വാക്കുകൾക്ക് കാതോർത്തു. മാവേലി തുടർന്നു പറഞ്ഞു… നാം അടുത്ത വർഷം തിരുവോണത്തിന് വരുന്പോഴേക്കെങ്കിലും ആ പുതിയ സബ് വേ ഒന്നു തുറന്നുകൊടുത്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്. അതുപോലെ റോഡുകൾ പാതാളത്തിലേക്കുള്ള സബ് വേ ആകാതിരിക്കാനും ശ്രദ്ധിക്കണം. പുഴയ്ക്കലും കുതിരാനുമൊന്നും മേയറുടെ കൈയിലല്ല എന്നറിയാം..എന്നാലും ബന്ധപ്പെട്ടവരോട് മാവേലിക്കുള്ള ആശങ്ക ഒന്നറിയിക്കണേ… ഒന്നു ഗുരുവായൂര്‍ പോണംന്ന്ണ്ടായിരുന്നു. പക്ഷേങ്കില് പുഴയ്ക്കല്‍ വഴി പോയാൽ അടുത്ത ഓണത്തിനേ പാതാളത്തിലേക്ക് തിരിച്ച് പോകാൻ കഴിയൂന്നതുകൊണ്ട് ഗുരുവായൂർക്ക് പോയില്ല. അതു സാരല്യ. പക്ഷേ നമ്മുടെ പ്രജകള്‍ ഇപ്പഴും ആ വഴിക്ക് കുരുങ്ങിക്കിടക്കാണ്. കുതിരാനിലും സ്ഥിതി മാറ്റൊന്നൂല്യ… പിന്നെ പ്രധാനമായും മേയറെ കാണാൻ വന്നത് ആ കാളക്കൂറ്റന്മാരെ ഒന്നു പിടിച്ചു കെട്ടണമെന്ന് പറയാനാണ്.…
Read More202 വിവാഹങ്ങളും 701 ചോറൂണും; ഗുരുവായൂരിൽ ഭക്തരും യാത്രക്കാരും കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം
ഗുരുവായൂർ: ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും വൻ ഭക്തജനതിരക്ക് അനുഭവപെട്ടു. ഇന്നലെ 202 വിവാഹങ്ങളും 701 ചോറൂണ് വഴിപാടും നടന്നു.നഗരം മണിക്കൂറുകളോളം ഗതാഗതകുരുക്കിൽ പെട്ടു .ക്ഷേത്രപരിസരം ജനനിബിഡമായപ്പോൾ റോഡുകൾ വാഹനങ്ങളാൽ നിറഞ്ഞ അവസ്ഥയായിരുന്നു. മമ്മിയൂർ ജഗ്ഷനിലും കിഴക്കേനടയിലും ഗതാഗതകുരുക്ക് രൂക്ഷമായി. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളും ഗതാഗതകുരുക്കിലമർന്നു. ചിങ്ങമാസത്തിലെ മുഹൂർത്തമേറെയുള്ള ഞായറാഴ്ച ആയതാണ് വിവാഹ തിരക്ക് വർദ്ധിക്കാൻ കാരണമായത്. മണിക്കൂറുകളോളം കാത്ത് നിന്നതിന് ശേഷമാണ് ഭക്തർക്ക് ദർശനം നടത്താനായത്. പോലീസും ദേവസ്വം ജീവനക്കാരും ഏറെ പാട്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. ഓണാക്കാലം തുടങ്ങിയ മുതൽ ക്ഷേത്രത്തിൽ വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെ ങ്കിലും വാഹനകുരുക്കിന് ശമനമായിട്ടില്ല. റോഡരികിൽ വാഹനങ്ങൾ പാർക്ക്ചെയ്യുന്നതാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നത്. ദേവസ്വത്തിന്റേയും നഗരസഭയുടെയും പാർക്കിംഗ് ഗ്രൗണ്ട ുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടി വരുന്നത്. വിവാഹ തിരക്ക് കൂടുന്ന…
Read Moreതൃശൂരിൽ പെണ്‍വാണിഭ സംഘം പിടിയിൽ; അറസറ്റിലായ സ്ത്രീ കേരളത്തിന് അകത്തും പുറത്തും പെൺവാണിഭ സംഘത്തിന് നേതൃത്വം നൽകുന്നയാളെന്ന് പോലീസ്
തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്നും പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി.ഓണ്‍ലൈൻ വഴിയും നേരിട്ടും ആവശ്യക്കാർക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന വൻസംഘത്തെയാണ് പിടികൂടിയത്. പിടിയിലായ നടത്തിപ്പുകാരി കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നൽകുന്ന സ്ത്രീയാണെന്ന് സൂചനയുണ്ട്. പലതവണ പോലീസ് പെണ്‍വാണിഭക്കേസിൽ ഇവരെ പിടികൂടിയിട്ടുണ്ട്. സംഘത്തെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Read Moreപാർക്കിംഗിനെച്ചൊല്ലി കൊലപാതകം; തിയേറ്റർ നടത്തിപ്പുകാരനും ജീവനക്കാരനും മുങ്ങി; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
ഇരിങ്ങാലക്കുട: മാപ്രാണം വർണ തിയറ്ററിനുസമീപം വാഹനപാർക്കിംഗ് പ്രശ്നത്തെ ചൊല്ലി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. തിയറ്റർ നടത്തിപ്പുകാരൻ ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ നടുപുരയ്ക്കൽ സഞ്ജയ് രവി, തിയറ്ററിലെ ജീവനക്കാരായ രണ്ടുപേർ എന്നിവരാണ് ഒളിവിലുള്ളത്. ഇവരുടെ ആക്രമണത്തിൽ വാലത്തുവീട്ടിൽ രാജൻ മരിച്ചതോടെയാണ് ഇവർ ഒളിവിൽ പോയത്. പ്രതികളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ അഭിഭാഷകന്റെ സഹായത്തോടെ കീഴടങ്ങാനും സാധ്യതയുണ്ട്. പ്രതികൾ സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. തിയറ്റർ നടത്തിപ്പുകാരൻ ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ നടുപുരയ്ക്കൽ സഞ്ജയ് രവി, പറപ്പൂക്കര രാപ്പാൾ സ്വദേശി കള്ളായിൽ വീട്ടിൽ തക്കുടു എന്നു വിളിക്കുന്ന അനീഷ് എന്നീ രണ്ടു പ്രതികളെ തേടിയാണ് പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളുമായി ബന്ധമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ…
Read More