പ​ണം കൊ​ടു​ത്തി​ട്ടും ത​ല്ലു​കൊ​ണ്ടു പോ​കു​ന്ന യാ​ത്ര​ക്കാര്‍!​ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ യാ​ത്ര​ക്കാ​ർ​ക്കു നേ​രെ​ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സ​ം; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ പ​ണം കൊ​ടു​ത്തി​ട്ടും ത​ല്ലു​കൊ​ണ്ടു പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. അ​മി​ത​മാ​യി പ​ണം കൊ​ടു​ത്ത് ഫാ​സ്റ്റാ​ഗ് ട്രാ​ക്കി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ ദു​ര​നു​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഓ​ണ​ക്കാ​ല​ത്ത് മ​ല​യാ​ളി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സം പു​റ​ത്താ​യി​ട്ടും പോ​ലീ​സും ക​ന്പ​നി അ​ധി​കൃ​ത​രും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തു​നി​യു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. കു​ടും​ബ​വു​മാ​യെ​ത്തി​യ ര​ണ്ട് കാ​റു​കാ​രാ​ണ് ടോ​ൾ പ്ലാ​സ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഗു​ണ്ടാ​യി​സ​ത്തി​ന് ഇ​ര​ക​ളാ​യ​ത്. ഫാ​സ്റ്റാ​ഗ് സ്ലി​പ്പ് പ​തി​ച്ച് ട്രാ​ക്കി​ലെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ത്താ​ണ് ടോ​ൾ ക​ന്പ​നി ജീ​വ​ന​ക്കാ​ര​ൻ ദേ​ഷ്യം തീ​ർ​ത്ത​ത്. അ​ത്യാ​വ​ശ്യ​ത്തി​ന് ക​ട​ന്നു​പോ​കാ​ൻ​വേ​ണ്ടി എ​ടു​ക്കു​ന്ന ഫാ​സ്റ്റാ​ഗ് പാ​സ് ഉ​ണ്ടാ​യി​ട്ടും നീ​ണ്ട​നി​ര​യി​ൽ കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​വ​സാ​നം വ​രി​നി​ന്ന് പോ​കാ​നാ​ണു സെ​ക്യൂ​രി​റ്റി​ക്കാ​ര​ന്‍റെ ആ​ജ്ഞാ​പ​നം. വി​സ​മ്മ​തി​ച്ച യാ​ത്ര​ക്കാ​ര​ന്‍റെ കാ​റി​ന്‍റെ ചി​ല്ല് ഇ​ടി​ച്ച് ത​ക​ർ​ത്താ​ണ് സെ​ക്യൂ​രി​റ്റി​ക്കാ​ര​ൻ പ്ര​തി​കാ​രം തീ​ർ​ത്ത​ത്. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ ത​ല അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ്…

Read More

കുതിരാനിൽ എ​ത്ര മ​നോ​ഹ​ര​മാ​യ സൂ​ച​നാ​ബോ​ർ​ഡു​ക​ൾ; പക്ഷേ വഴിതെറ്റിക്കും

വ​ട​ക്ക​ഞ്ചേ​രി: എ​ത്ര മ​നോ​ഹ​ര​മാ​യ സൂ​ച​നാ​ബോ​ർ​ഡു​ക​ൾ. പാ​ല​ക്കാ​ടു​ഭാ​ഗ​ത്തു​നി​ന്നും ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ നേ​രെ കു​തി​രാ​ൻ തു​ര​ങ്ക​പാ​ത ക​ട​ന്നും കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് ഇ​രു​ന്പു​പാ​ലം വ​ഴി പോ​ക​ണ​മെ​ന്നു​മു​ള്ള സൂ​ച​നാ ബോ​ർ​ഡാ​ണ് കു​തി​രാ​ൻ കൊ​ന്പ​ഴ​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഈ ​വ​ഴി​യി​ലൂ​ടെ ആ​ദ്യ​മാ​യി വ​രു​ന്ന യാ​ത്ര​ക്കാ​ർ ബോ​ർ​ഡ് കാ​ണു​ന്പോ​ൾ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും നി​സാ​ര കാ​ര്യ​ങ്ങ​ളി​ൽ​പോ​ലും ഭ​ര​ണ​കൂ​ട​ങ്ങ​ൾ കാ​ണി​ക്കു​ന്ന സൂ​ക്ഷ്മ​ത​യെ​ക്കു​റി​ച്ചും വാ​ചാ​ല​രാ​കും. എ​ന്നാ​ൽ ഏ​താ​നും മീ​റ്റ​ർ മു​ന്നോ​ട്ടു​നീ​ങ്ങു​ന്പോ​ഴാ​ണ് സൂ​ച​നാ​ബോ​ർ​ഡും യാ​ത്ര​ചെ​യ്യേ​ണ്ട വ​ഴി​യും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കു​ക. വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത കെഎംസി ക​രാ​ർ ക​ന്പ​നി റോ​ഡു​പ​ണി​ക​ളു​ടെ അ​വ​സാ​നം ചെ​യ്യേ​ണ്ട പ​ണി​ക​ളാ​ണ് ആ​ദ്യം ചെ​യ്ത് വ​ച്ച​ത്. സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളും സൂ​ച​നാ ബോ​ർ​ഡു​ക​ളും റോ​ഡി​ൽ നി​റ​യെ വെ​ള്ള​വ​ര​യും വ​ര​ച്ചാ​ൽ റോ​ഡു​പ​ണി ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ നി​ല​പാ​ട്. എ​ല്ലാ​വ​രെ​യും സ്വാ​ധീ​നി​ച്ച് പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള വെ​പ്രാ​ള​ത്തി​ലാ​യി​രു​ന്നു ഈ ​കാ​ട്ടി​ക്കൂ​ട്ട​ലു​ക​ൾ. എ​ന്നാ​ൽ റോ​ഡ് ടാ​ർ ചെ​യ്ത്…

Read More

മേലൂരിൽ മ​യി​ലു​ക​ൾ  കൂട്ടത്തോടെയെത്തുന്നു; ആശങ്കയോടെ കർഷകർ;മയിലുകളുടെ വരവിനെക്കുറിച്ച് പരസ്ഥിതി പ്രവർത്തകർ പറയുന്നതിങ്ങനെ…

അ​ടി​ച്ചി​ലി: കൗ​തു​ക​ക്കാ​ഴ്ച​യൊ​രു​ക്കി മ​യി​ലു​ക​ൾ സ്വൈര്യ വി​ഹാ​ര​ത്തി​നി​റ​ങ്ങി; ആ​ശ​ങ്ക​യോ​ടെ ക​ർ​ഷ​ക​ർ. മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ടി​ച്ചി​ലി​യി​ലും, പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക കാ​ഴ്ച​യൊ​രു​ക്കി മ​യി​ലു​ക​ളെ​ത്തി​യ​ത്. മ​ഴ ക​ഴി​ഞ്ഞു​ള്ള ഇ​ട​വേ​ള​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​യി​ലു​ക​ളെ കാ​ണ​പ്പെ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചാ​ല​ക്കു​ടി കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ കാ​ണാ​റു​ണ്ടെ​ങ്കി​ലും ഈ ​ഭാ​ഗ​ത്ത് കൂ​ടു​ത​ലാ​യി ജ​ന​ങ്ങ​ൾ ക​ണ്ടി​രു​ന്ന​ത് ഒ​റ്റ തി​രി​ഞ്ഞാ​ണ്.അ​ടി​ച്ചി​ലി മെ​യി​ൻ റോ​ഡി​ന് സ​മീ​പ​മു​ള്ള പാ​ട​ത്തും, പ​റ​ന്പി​ലും വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും മ​യി​ലു​ക​ൾ കൂ​ട്ട​മാ​യി വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ പു​ഷ്പ​ഗി​രി – പാ​ല​പ്പി​ള്ളി റോ​ഡി​നു സ​മീ​പ​മു​ള്ള പാ​ട​ത്തും മ​യി​ലു​ക​ൾ വാ​സ​മു​റ​പ്പി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മ​യി​ലു​ക​ളെ നി​ല​വി​ൽ ക​ണ്ടെ​ത്തി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ട​തൂ​ർ​ന്ന പൊ​ന്ത​ക്കാ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളു​മു​ണ്ട്.​സ്വാ​ഭാ​വി​ക വ​നം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും , പൊ​ന്ത​ക്കാ​ടു​ക​ൾ വ​ള​രു​ന്ന​തും നാ​ട്ടി​ലെ മ​ണ്ണി​ന്‍റെ ആ​ർ​ദ്ര​ത കു​റ​യു​ന്ന​തു​മെ​ല്ലാം മ​യി​ലു​ക​ളെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​താ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.​ മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലും മ​യി​ലു​ക​ളെ ക​ണ്ട​താ​യി പ​റ​യ​പ്പെ​ടു​ന്നു.​ഇ​ത്ര​യ​ധി​കം മ​യി​ലു​ക​ൾ…

Read More

ചാ​ല​ക്കു​ടി ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യു​ന്നി​ല്ല; കുഴികൾ ചാടിയും കയറിയും വാഹനങ്ങൾ നീങ്ങുന്നത് ഒച്ചിഴയുന്നതുപോലെ

ചാ​ല​ക്കു​ടി: ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യു​ന്നി​ല്ല. ദേ​ശീ​യ​പാ​ത​യി​ലും ടൗ​ണി​ലും എ​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി സ​ർ​വീ​സ് റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും റോ​ഡു​ക​ൾ ത​ക​ർ​ന്ന​തു​മാ​ണ് കാ​ര​ണം. ഒ​രു ഭാ​ഗ​ത്തെ സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്ന​ത് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ട്ടി​ല്ല. പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​നു സ​മീ​പം റോ​ഡി​ൽ വ​ലി​യ കു​ഴി​യാ​ണ്. സി​ഗ്ന​ൽ പ​ച്ച​വെ​ളി​ച്ചം തെ​ളി​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ൾ താ​ണ്ടി ക​ട​ക്കാ​ൻ താ​മ​സം നേ​രി​ടു​ക​യാ​ണ്. ടൗ​ണി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്. നേ​ര​ത്തെ റോ​ഡി​ലെ പാ​ർ​ക്കിം​ഗ് ആ​യി​രു​ന്നു പ്ര​ശ്ന​മെ​ങ്കി​ൽ ഇ​പ്പോ​ൾ മെ​യി​ൻ റോ​ഡി​ന​രു​കി​ൽ ബീ​വ​റേ​ജ് മ​ദ്യ​ശാ​ല സ്ഥാ​പി​ച്ച​താ​ണ് ഗ​താ​ഗ​ത​ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. മ​ദ്യ​ശാ​ല​യി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ മെ​യി​ൻ റോ​ഡി​ൽ വ​ന്ന് തി​രി​യു​ന്ന​താ​ണ് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പോ​ലീ​സ് ഗ​താ​ഗ​ത​നി​യ​ന്ത്രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഗ​താ​ഗ​ത​ത​ട​സം മാ​റ്റാ​ൻ ആ​കു​ന്നി​ല്ല.

Read More

കേ​ര​ള ഷോ​ള​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് കൂ​ടി: ഓ​റ​ഞ്ച് അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു; ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള ഷോ​ള​യാ​ർ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കേ​ര​ള ഷോ​ള​യാ​ർ ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ ജ​ല​നി​ര​പ്പ് 2660 അ​ടി പി​ന്നി​ട്ട​തി​നാ​ൽ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ര​ണ്ടാ​മ​ത്തെ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ലെ​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ഡാ​മി​ലെ ഇ​ന്നു രാ​വി​ലെ 7 മ​ണി​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ജ​ല​നി​ര​പ്പ് 2660.20 അ​ടി​യാ​ണ്. ചാ​ല​ക്കു​ടി പു​ഴ​യു​ടെ ക​ര​യി​ലു​ള്ള​വ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. ത​മി​ഴ്നാ​ട് ഷോ​ള​യാ​ർ പ​വ​ർ ഹൗ​സ് ഡാ​മി​ൽ​നി​ന്നും കേ​ര​ള ഷോ​ള​യാ​ർ ഡാ​മി​ലേ​ക്ക് 500 ക്യു​സെ​ക്സ് വെ​ള്ളം ഒ​ഴു​കി എ​ത്തു​ന്ന​താ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. കേ​ര​ള ഷോ​ള​യാ​റി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​വാ​ണ്. ഈ ​നീ​രൊ​ഴു​ക്ക് തു​ട​ർ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള ഷോ​ള​യാ​ർ ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് പൂ​ർ​ണ സം​ഭ​ര​ണ ശേ​ഷി​യാ​യ 2663 അ​ടി​യി​ൽ എ​ത്താ​ൻ ഇ​ട​യു​ണ്ട്. കേ​ര​ള…

Read More

തൃ​ശൂ​രു​ണ​ർ​ന്നു… പു​ലി​ക്കൊ​ട്ട് കേ​ട്ട് പു​ലി​വ​ര ക​ണ്ട്… ഇ​ന്നാ​ണ് കാ​ത്തു​കാ​ത്തി​രു​ന്ന ആ ​പു​ലി​ക്ക​ളി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നാ​ലോ​ണ​നാ​ളി​ൽ തൃ​ശൂ​രു​ണ​ർ​ന്നു. പു​ലി​ക്കൊ​ട്ട് കേ​ട്ട്…​പു​ലി​വ​ര ക​ണ്ട്.. ഒ​രു വ​ർ​ഷം കൈ​വി​ട്ടു​പോ​യ പു​ലി​ക്ക​ളി ഇ​ത്ത​വ​ണ തി​മ​ർ​ത്താ​ടാ​ൻ നാ​ടും ന​ഗ​ര​വും ആ​ർ​മാ​ദി​ച്ച് കാ​ത്തി​രി​പ്പാ​ണ്. ആ ​കാ​ത്തി​രി​പ്പ് യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​നി ഒ​രു കൈ​പ്പ​ട​ത്തി​ലെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. തൃ​ശൂ​രി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ക്ലൈ​മാ​ക്സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന പു​ലി​ക്ക​ളി ഇ​ന്ന്. വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ആ​ദ്യ പു​ലി​സം​ഘം സ്വ​രാ​ജ് റൗ​ണ്ടി​ലെ​ത്തു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ വി​വ​രം. ആ​റു ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ പു​ലി​ക​ളു​മാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​ത്. വി​യ്യൂ​രും കോ​ട്ട​പ്പു​റ​വും ര​ണ്ടു വീ​തം ടീ​മു​ക​ളു​മാ​യി എ​ത്തു​ന്പോ​ൾ അ​യ്യ​ന്തോ​ളി​ൽ നി​ന്നും തൃ​ക്കു​മാ​രം​കു​ട​ത്തു നി​ന്നും ഓ​രോ ടീ​മും ചേ​ർ​ന്ന് ആ​കെ ആ​റു ടീ​മു​ക​ൾ. 300ന​ടു​ത്ത് പു​ലി​ക​ൾ ആ​കെ ന​ഗ​രം വാ​ഴും. പു​ലി​മ​ട​ക​ളി​ൽ രാ​വി​ലെ മു​ത​ൽ പു​ലി​വ​ര തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മ​ഴ​യൊ​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന​ത് പു​ലി​ക്ക​ളി പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പു​ലി​ക്ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച മു​ത​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ന​ത്ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​ലി​ക്ക​ളി​യോ​ട​നു​ബ​ന്ധി​ച്ച്…

Read More

ത​ല​പ്പൊ​ക്ക​ത്തി​ൽ ത​ല​മ പ​ന്തു​ക​ളി! ക​ളി​യാ​വേ​ശം അ​ന്യ ജി​ല്ല​യി​ലേ​ക്കും, വ​ർ​ഷാ​വ​ർ​ഷം തീം ​ആ​ൻഡ് ടൈ​റ്റി​ൽ സോം​ഗ് പു​റ​ത്തി​റ​ക്കും

പഴയന്നൂർ: ത​ല​മ​പ​ന്തു​ക​ളി ആ​വേ​ശ​ത്തി​ലാ​ണ് ചേ​ല​ക്ക​ര. മ​റ്റെ​ല്ലാ ക​ളി​ക​ൾ​ക്കു​മു​പ​രി ത​ല​മ​യെ ഹൃ​ദ​യ​ത്തി​ലേ​റ്റി​വ​രാ​ണ് ചേ​ലു​ള്ള ക​ര​യെ​ന്ന ചേ​ല​ക്ക​ര​യി​ലെ ജ​ന​ത. തൃ​ശൂ​ർ ജി​ല്ല​യി​ലെ ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ലെ പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്താ​ണ് കാ​ർ​ഷി​ക ഗ്രാ​മം കൂ​ടി​യാ​ണ് ഈ ​ചേ​ല​ക്ക​ര. ത​ല​മ പ​ന്തു​ക​ളി​യെ ഒ​രു ത​ല​പ്പൊ​ക്ക​ത്തി​ൽ എ​ന്നും വെ​ച്ചി​ട്ടു​ള്ള​വ​ർ. കാ​ല​വ​ർ​ഷം വി​ല​ങ്ങു​ത​ടി​യാ​യി നി​ൽ​ക്കു​ന്ന ഈ ​ഓ​ണ​ക്കാ​ല​ത്തി​ന്‍റെ വ​ർ​ണ്ണ​പ്പ​ക​ർ​ച്ച​യാ​ണ് ത​ല​മ. നാ​ട​ൻ പ​ന്തു​ക​ളി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ക​ളി​യാ​ണ് ത​ല​മ​യെ​ങ്കി​ലും ക​ളി നി​യ​മ​ങ്ങ​ളും പ്ര​യോ​ഗ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​ണ്.​ കൈ​കൊ​ണ്ടും കാ​ൽ​കൊ​ണ്ടും പ​ന്തു​ത​ട്ടാ​മെ​ന്നാ​ണ് പ്ര​ത്യേ​ക​ത​യു​ള്ള​ത്. ഒ​രു ടീ​മി​ൽ ഏഴു പേ​ർ മ​ത്സ​രി​ക്കാ​നാ​യി​റ​ങ്ങും. ര​ണ്ട് പേ​ർ സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​ണ്. ടോ​സ് നേ​ടു​ന്ന​വ​ർ കൈ​ക്ക​ളി​ക്കാ​യി ആ​ദ്യ​മൊ​രു​ങ്ങും. കൈ​ക്ക​ളി​യെ കാ​ൽ​കൊ​ണ്ട് പ്ര​തി​രോ​ധി​ക്കാ​നാ​കും. കൈ​ക്ക​ളി​ക്ക് ഒ​രു ഭാ​ഗ​ത്ത് മു​ന്നി​ലാ​യി 5 പേ​രും പു​റ​കി​ൽ 2 പേ​രും നി​ൽ​ക്കും. ന​ടു​വി​ൽ നി​ൽ​ക്കു​ന്ന​യാ​ളാ​ണ് ത​ല​മ​യെ​ന്നു​പ​റ​ഞ്ഞ് ക​ളി​ക്ക് തു​ട​ക്ക​മി​ടു​ക. കാ​ൽ​ക്ക​ളി​ക്ക് 4 പേ​ർ പു​റ​കി​ലും 3 പേ​ർ മു​ന്നി​ലാ​യും അ​ണി​നി​ര​ക്കും.​…

Read More

താമസം ഭാര്യവീട്ടില്‍! ഒ​ടു​വി​ൽ ആ ​ര​ശീ​തിക്ക​ള്ള​ൻ പി​ടി​യി​ൽ; സംഭവം വെള്ളിക്കുളങ്ങരയില്‍

വെ​ള്ളി​ക്കു​ള​ങ്ങ​ര: വി​ല്ലേ​ജോ​ഫീ​സു​ക​ൾ കു​ത്തി​തു​റ​ന്ന് ര​ശീ​തി ബു​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ. ച​ട്ടി​ക്കു​ളം മം​ഗ​ല​ത്ത് വീ​ട്ടി​ൽ മ​ണി എ​ന്ന മ​ണി​ക്കു​ട്ട​നാ​ണ് (40) പി​ടി​യി​ലാ​യ​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓഫീ​സ് കു​ത്തി​തു​റ​ന്ന് ര​ശീ​ത് മോ​ഷ്ടിച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ട​യാ​ണ് ഇ​യാ​ളെ വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. മ​റ്റ​ത്തൂ​ർ, കോ​ട​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ നേ​ര​ത്തെ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീസ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ പോ​ലീസ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല്ലേ​ജ് ഓഫീ​സു​ക​ളി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട ര​ശീ​തു​ക​ളി​ൽ ചി​ല​ത് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്നു​മു​റി​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലീസാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓഫീ​സി​ന്‍റെ വാ​തി​ൽ കു​ത്തി​തു​റ​ന്ന് അ​ക​ത്തു ക​ട​ന്ന ഇ​യാ​ൾ ഒ​രു ര​ശീ​തു​ബു​ക്കും ലാ​പ്ടോ​പ്പും മോ​ഷ്ടി​ച്ച് പു​റ​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ക്കുന്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

Read More

റോ​ഡി​ൽ കു​ഴി​യോ, കെ​ണി​യോ…? ടോ​ൾ പി​രി​ക്കാ​ൻ ഒ​രു നാ​ണ​വു​മി​ല്ല; ഇ​രു​പ​തി​ല​ധി​കം പേ​രാ​ണ് കു​ഴി​ക​ളി​ൽ വീ​ണ് പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന​ത്

തൃ​ശൂ​ർ: റോ​ഡു​ക​ളി​ൽ മ​ര​ണ​ക്കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും അ​ധി​കാ​രി​ക​ൾ​ക്ക് ഒ​രു കു​ലു​ക്ക​വു​മി​ല്ല. ബൈ​ക്കു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന നി​ര​വ​ധി പേ​രാ​ണ് കു​ഴി​ക​ളി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​രു​പ​തി​ല​ധി​കം പേ​രാ​ണ് കു​ഴി​ക​ളി​ൽ വീ​ണ് പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന​ത്. പു​തു​ക്കാ​ട് ഒ​രാ​ൾ കു​ഴി​യി​ൽ വീ​ണ് മ​രി​ച്ചു. എ​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി​ക​ളെ​ടു​ക്കാ​തെ മ​ഴ​യു​ടെ പേ​രി​ൽ ര​ക്ഷ​പെ​ടു​ക​യാ​ണി​പ്പോ​ൾ. ടോ​ൾ പി​രി​ക്കു​ന്ന നാ​ലു​വ​രി പാ​ത​യും കു​ഴി​ക​ളാ​ൽ നി​റ​ഞ്ഞു ക​ഴി​ഞ്ഞു. ഇ​വി​ടെ​യും രാ​ത്രി കാ​ല​ങ്ങ​ളി​ൽ കു​ഴി​ക​ളി​ൽ വീ​ണ് ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ചു വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ടോ​ൾ പി​രി​ക്കു​ന്ന ക​ന്പ​നി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മ​ന്ന​താ​ണ് വ്യ​വ​സ്ഥ. ഇ​ത് ലം​ഘി​ച്ചാ​ൽ ടോ​ൾ ക​ന്പ​നി​ക്കെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ട​പ​ടി​യെ​ടു​ക്കാം. എ​ന്നാ​ൽ ഇ​വി​ടെ ആ​രും ചോ​ദി​ക്കാ​നും പ​റ​യാ​നു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യാ​ണ്. ത​ദ്ദേ​ശി​യ​ർ​ക്കു​ള്ള ടോ​ൾ സൗ​ജ​ന്യം വ​രെ എ​ടു​ത്തു ക​ളി​ഞ്ഞി​രി​ക്ക​യാ​ണി​പ്പോ​ൾ. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും റോ​ഡി​ലെ കു​ഴി​ക​ൾ വി​ല്ല​നാ​യി മാ​റി​യി​രി​ക്ക​യാ​ണ്. മ​ഴ പെ​യ്ത് വെ​ള്ളം…

Read More

പു​ലി​ക്കൂ​ട്ടം മ​ട​വി​ട്ടി​റ​ങ്ങാ​റാ​യേ…… നാ​ളെ തൃ​ശൂ​ർ പു​ലി​ത്തൃ​ശൂ​ർ… ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ വി​റ​പ്പി​ച്ച് പു​ലി​പ്പ​ട ശ​ക്ത​ന്‍റെ ത​ട്ട​കം വാ​ഴും….

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പു​ലി​ക്കൂ​ട്ട​ങ്ങ​ൾ മ​ട​വി​ട്ട് പു​റ​ത്തു ചാ​ടാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ആ​റു മ​ട​ക​ളി​ൽ പു​ലി​യൊ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ണാ​ൻ ക​ഴി​യാ​തെ പോ​യ പു​ലി​ക്ക​ളി ഇ​ത്ത​വ​ണ പു​പ്പു​ലി​ക്ക​ളി​യാ​ക്കാ​ൻ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ണം. ആ​റു ടീ​മു​ക​ളി​ലാ​യി മു​ന്നൂ​റി​ൽ താ​ഴെ പു​ലി​ക​ൾ നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ട​വി​ട്ടി​റ​ങ്ങി ന​ഗ​ര​ത്തി​ലെ​ത്തും. അ​യ്യ​ന്തോ​ൾ, തൃ​ക്കു​മാ​രം​കു​ടം എ​ന്നീ ടീ​മു​ക​ൾ​ക്ക് പു​റ​മെ കോ​ട്ട​പ്പു​റ​ത്തു നി​ന്നും വി​യ്യൂ​രി​ൽ നി​ന്നും നി​ന്ന് ര​ണ്ടു ടീ​മു​ക​ളും പു​ലി​ക​ളെ​യും കൊ​ണ്ടെ​ത്തും. നാ​ളെ നേ​രം പു​ല​രു​ന്ന​തോ​ടെ പു​ലി​വ​ര​യും തു​ട​ങ്ങും. ന​ര​ൻ ന​രി​യാ​യി മാ​റു​ന്ന പു​ലി​വ​ര​ക്കാ​ഴ്ച കാ​ണാ​നും ആ​ളു​ക​ളെ​ത്താ​റു​ണ്ട്. വി​യ്യൂ​ർ ദേ​ശ​ത്തി​ന്‍റെ പു​ലി​പ്പ​ട​യി​ൽ ഇ​ത്ത​വ​ണ​യും പെ​ണ്‍​പു​ലി​ക​ളു​ണ്ട്. നാ​ല് പെ​ണ്‍​പു​ലി​ക​ളാ​ണ് ഇ​ത്ത​വ​ണ വി​യ്യൂ​ർ ദേ​ശ​ത്തി​നൊ​പ്പം ചു​വ​ടു​വെ​ക്കു​ക.അ​ന്പ​ത്തി​യൊ​ന്ന് പു​ലി​ക​ളാ​ണ് വി​യ്യൂ​ർ ദേ​ശ​ത്തെ മ​ട​യി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ​ത്തു​ക. നാ​ല് കു​ട്ടി​പ്പു​ലി​ക​ളാ​ണ് വി​യ്യൂ​ർ സെ​ന്‍റ​റി​ന്‍റെ പു​ലി​ടീ​മി​ലെ ആ​വേ​ശം.പു​ലി​ക​ൾ​ക്ക് പ​ക​രം പു​ലി​വ​ണ്ടി​യി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത പു​തു​മ​യു​ണ്ടെ​ന്നും അ​ത് നാ​ളെ കാ​ണാ​മെ​ന്നും കോ​ട്ട​പ്പു​റം…

Read More