ഒടുവിൽ സോണി പറയുന്നു; മേ​​​ള​​​ങ്ങ​​​ളു​​​ടെ സി​​​നി​​​മ​​​യി​​​ലെ ചെ​​​റി​​​യ ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്രം പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശമെന്ന്

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ പൂ​​​ര​​​ത്തി​​​ന്‍റെ മേ​​​ള​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു സോ​​​ണി മ്യൂ​​​സി​​​ക്സി​​​ന്‍റെ തെ​​​ന്നി​​​ന്ത്യ​​​ൻ മേ​​​ധാ​​​വി അ​​​ശോ​​​ക് പ​​​ർ​​​വാ​​​ണി. റ​​​സൂ​​​ൽ പൂ​​​ക്കു​​​ട്ടി ശ​​​ബ്ദ​​​സം​​​വി​​​ധാ​​​നം ചെ​​​യ്തു റി​​​ക്കാ​​​ർ​​​ഡു ചെ​​​യ്ത ദ ​​​സൗ​​​ണ്ട് സ്റ്റോ​​​റി എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള​​​ത്.

കു​​​ട്ട​​​ൻ​​​മാ​​​രാ​​​രു​​​ടെ ര​​​ണ്ട​​​ര​​​മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ​​​മേ​​​ള​​​ത്തി​​​ന്‍റെ വ​​​ള​​​രെ ചെ​​​റി​​​യ ഭാ​​​ഗം​ മാ​​​ത്ര​​​മേ സി​​​നി​​​മ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ളൂ. അ​​​ഞ്ചു മി​​​നി​​​റ്റ് 42 സെ​​​ക്ക​​​ൻ​​​ഡ് മാ​​​ത്രം. ഈ ​​​ഭാ​​​ഗ​​​ത്തി​​​നു പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ നി​​​യ​​​മം ബാ​​​ധ​​​ക​​​മാ​​​ണ്.

പെ​​​രു​​​വ​​​നം സ​​​തീ​​​ശ​​​ൻ മാ​​​രാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​ഞ്ചാ​​​രി​​​മേ​​​ളം ഏ​​​ഴു മി​​​നി​​​റ്റ് 54 സെ​​​ക്ക​​​ൻ​​​ഡും കോ​​​ങ്ങാ​​​ട് മ​​​ധു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​ഞ്ച​​​വാ​​​ദ്യം ഏ​​​ഴു മി​​​നി​​​റ്റ് അ​​​ഞ്ചു സെ​​​ക്ക​​​ൻ​​​ഡു​​​മാ​​​ണ് സി​​​നി​​​മ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​ഭാ​​​ഗ​​​ങ്ങ​​​ൾ കോ​​​പ്പി​​​ചെ​​​യ്ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മാ​​​ത്ര​​​മാ​​​ണു ത​​​ട​​​സ​​​മെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Related posts