തൃശൂർ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ നൽകിയ നോട്ടീസിനു തൃശൂർ ലോക്സഭാമണ്ഡലം എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി നൽകിയ വിശദീകരണത്തിൽ തുടർതീരുമാനം ഇന്നറിയാം. ഇന്നലെയാണ് അഭിഭാഷകൻ മുഖേന സുരേഷ്ഗോപി താത്കാലിക വിശദീകരണം ജില്ലാ കളക്ടർക്കു നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ശബരിമലയെന്നതു സ്ഥലത്തിന്റെ പേരാണെന്നും സുരേഷ്ഗോപി ജില്ലാ വരണാധികാരിക്കു നൽകിയ താത്കാലിക വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്. അയ്യപ്പൻ, ശബരിമല ക്ഷേത്രം എന്നീ വാക്കുകൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. ഇന്നലെ രാത്രി എട്ടിനു മുൻപ് വിശദീകരണം നൽകാനായിരുന്നു കളക്ടറുടെ നിർദ്ദേശം. താത്കാലികമായ മറുപടിയാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നും വിശദമായ മറുപടിക്കു കൂടുതൽ സമയം അനുവദിക്കണമെന്നും ഇതിനായി പ്രസംഗത്തിന്റെ സിഡിയുടെ കോപ്പി വേണമെന്നും സുരേഷ്ഗോപി ആവശ്യമുന്നയിച്ചു.സുരേഷ്ഗോപി സമർപ്പിച്ച വിശദീകരണം പരിശോധിച്ച് തുടർനടപടികൾക്കായി ജില്ലാ കളക്ടർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാംമീണയ്ക്കു കൈമാറി. അദ്ദേഹമാണ് തുടർനടപടികൾ തീരുമാനിക്കുക.
Read MoreCategory: Thrissur
എന്നെ കളക്ടറാക്കി കൊന്നു കൊലവിളിക്കുകയല്ലേ ; കമന്റുകൾ വായിച്ച് ഞാനും വീട്ടുകാരും ചിരിച്ച് ചിരിച്ച് മടുത്തു; കളക്ടർ ടി.വി.അനുപമയ്ക്കുള്ള ചീത്തവിളികൾ പേര്മാറി വന്നതിനെക്കുറിച്ച് നടി രാഷ്ട്രദീപികയോട് …
തൃശൂർ: ഇന്നലെ പതിവുപോലെ ഫേസ് ബുക്ക് നോക്കുന്പോഴാണ് ശരണംവിളികൾ നിറഞ്ഞ ഒരു കമന്റ് കണ്ടത്. നോക്കിയപ്പോൾ അതിനുതാഴെ നല്ല അസ്സല് ചീത്തവിളി. തൊട്ടുപിന്നാലെ കളക്ടർ സ്ഥാനം രാജിവച്ചോണം എന്ന ശാസന… അവിടന്നങ്ങോട്ട് മേളം തന്നെ…പിന്നെയാണ് കാര്യം മനസിലായത്. എനിക്കെതിരെയല്ല, എന്റെയും കൂടി കളക്ടറായ ടി.വി.അനുപമയ്ക്കെതിരെയുള്ള കമന്റുകളാണ് ആളുമാറി എന്റെ ഫേസ്ബുക്കിൽ ആളുകൾ പോസ്റ്റു ചെയ്യുന്നതെന്ന് – തന്റെ ഫേസ് ബുക്കിൽ വന്നു നിറയുന്ന കമന്റുകൾ വായിച്ചും കാണിച്ചും നടി അനുപമ പരമേശ്വരൻ രാഷ്ട്രദീപികയോടു പറഞ്ഞു. ഇന്നലെ മുഴുവൻ ഞാനും അമ്മയും അനുജനും കൂടി ഇതെല്ലാം വായിച്ച് ചിരിച്ച് ചിരിച്ച് വയ്യാതായി. എന്നെ കളക്ടറാക്കി കൊന്നു കൊലവിളിക്കുകയല്ലേ എല്ലാവരും കൂടി. എങ്ങനെ ചിരിക്കാതിരിക്കും – അനുപമ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു. ഇന്നു രാവിലെ ഹൈദരാബാദിലേക്ക് പോകാനുള്ളതുകൊണ്ടു ഫേസ് ബുക്ക് തുറന്ന് വായിക്കാൻ പറ്റിയിട്ടില്ല. നിറഞ്ഞുകിടക്കുന്നുണ്ടാകും, എനിക്കുറപ്പാണ് – സൂപ്പർഹിറ്റ്…
Read Moreപാർട്ടികൾ “വികസനം’ ഒഴിവാക്കുന്നു; പ്രാധാന്യം വിവാദങ്ങൾക്ക് ; തെരഞ്ഞെടുപ്പടുക്കുമ്പോൾ ജനങ്ങൾക്കിടയിലെ ചർച്ചെ ഇങ്ങനെയെക്കെ..
സ്വന്തം ലേഖകൻ തൃശൂർ: വിവാദങ്ങളിൽ തട്ടി വികസന ചർച്ചകൾ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് വഴി മാറുന്നതായി ആരോപണം ഉയരുന്നു. കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും ഇപ്പോഴും പാതി വഴിയിൽ നിന്നിട്ടും അതൊന്നും മനപ്പൂർവം ചർച്ച ചെയ്യാതിരിക്കാനാണ് ഇത്തരത്തിൽ വിവാദങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കുന്നതെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയപാത അഥോറിറ്റിയുടെ നിയന്ത്രണത്തിൽ നടക്കുന്ന മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പാതിവഴിയിൽ മുടങ്ങിയിട്ടും ആരും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയോ മിണ്ടുകയോ പോലും ചെയ്യുന്നില്ലെന്ന് പ്രദേശവാസികളും പരാതിപ്പെടുന്നു. ചില സ്ഥലങ്ങളിൽ അടിപ്പാത, മേൽപ്പാലം വേണമെന്ന ആവശ്യത്തിൽ തട്ടിയാണ് നിർമാണം നിർത്തിവച്ചത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള എംപി കാര്യമായി ഒന്നും ചെയ്തില്ലെന്ന പരാതിയും വ്യാപകമാണ്. കരാറുകാരൻ ജോലിക്കാർക്കു ശന്പളം കൊടുക്കാത്തതിനാൽ ജോലിക്കാരും സ്ഥലംവിട്ടു. സംസ്ഥാനത്തെ ആദ്യത്തെ തുരങ്കങ്ങളുടെ നിർമാണവും നിലച്ചിരിക്കയാണ്. ഒരു തുരങ്കത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായെങ്കിലും നിസാര…
Read Moreഅതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; കൂട്ടിയ ചാർജിനെക്കുറിച്ച് വനപാലകർ പറയുന്ന കാരണം ഇങ്ങനെ…
അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവേശന നിരക്ക് വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ പുതിയ നിരക്ക് നിലവിൽ വന്നു.കേരളത്തിലുടനീളം വനം വകുപ്പിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെന്നും സർക്കാരിലേക്കുള്ള റവന്യൂ വർധിപ്പിച്ചതിനാലാണ് നിരക്ക് വർധിപ്പിച്ചതെന്നും വനപാലകർ പറഞ്ഞു.മുതിർന്നവർക്കുള്ള നിരക്ക് 30 രൂപയിൽ നിന്ന് 40 ആയും കുട്ടികളുടെ നിരക്ക് രണ്ടിൽ നിന്ന് അഞ്ചായും വിദേശികളുടെ നിരക്ക് 100ൽ നിന്ന് 150 ആയും വർധിപ്പിച്ചു. കാമറ 40ൽ നിന്ന് 50ആയും വീഡിയൊ കാമറ 250ൽ നിന്ന് 300 ആയും വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം മുന്‍പ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടേയും പ്രതിഷേധത്തെത്തുടർന്ന് ടിക്കറ്റ് നിരക്ക് പിൻവലിച്ചിരുന്നു.ഈ ടിക്കറ്റിൽ തന്നെ വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രത്തിലും പ്രവേശിക്കാനാകും. വിനോദ സഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം വ്യാപകമായി.പ ്രത്യേകിച്ചു സൗകര്യങ്ങൾ…
Read Moreമസാലബോണ്ടിൽ മായമില്ല..; മസാലബോണ്ടിൽ ഒരു കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി
തിരൂർ: മസാലബോണ്ടിൽ ഒരു കുഴപ്പവുമില്ലെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി തിരൂരിൽ പറഞ്ഞു. പലിശയടക്കമുള്ള കാര്യങ്ങളിൽ റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് നടപടികൾ പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കനേഡിയൻ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന കന്പനിയാണ് സിഡിപിക്യു. 21ലക്ഷം കോടി രൂപ ആസ്തിയുള്ള കന്പനിയാണത്. ലോകത്തിന്റെ പലഭാഗങ്ങളിലും അവർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ നാട് എന്നും ഇതുപോലെ വികസനപദ്ധതികളില്ലാതെ നിൽക്കണമെന്ന് വാശിപിടിക്കുന്നവരാണ് ഇതിനെതിരെ രംഗത്തുള്ളതെന്നും പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണ് കിഫ്ബി വിവാദമെന്നും മസാലബോണ്ടിലെ ഫണ്ട് ഉപയോഗിക്കുന്നത് വികസനത്തിനാണെന്നും വികസനം തടയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്തെല്ലാം പ്രശ്നങ്ങളും തടസങ്ങളും വിവാദങ്ങളുമുണ്ടായാലും വികസനം തടയാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreചട്ടലംഘനം നടത്തിയിട്ടില്ല, നോട്ടീസിന് മറുപടി നൽകും; സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ..
തൃശൂർ: മതത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് ആവർത്തിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ജനങ്ങൾ ചർച്ചയാക്കുന്നത് തനിക്ക് തടയാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ദൈവത്തിന്റെ പേരു വോട്ടിനായി ഉപയോഗിക്കരുതെന്നു കൃത്യമായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകിയിട്ടുള്ളതാണെന്നും സുരേഷ് ഗോപിയുടെ നടപടിയിൽ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചിരുന്നു.
Read Moreദിനേശ് പ്രഭു! യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; എൻജിനീയറായ പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയും
ചാലക്കുടി: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചാലക്കുടി പാപ്പി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ചനനിലയത്തിൽ ദിനേശ് പ്രഭു(28)വിനെയാണ് സിഐ ജെ.മാത്യു, എസ്ഐ കെ.വി.സുധീഷ്കുമാർ എന്നിവർ ചേർന്ന് ബാംഗളൂരു എയർപോർട്ടിൽനിന്നും അറസ്റ്റുചെയ്തത്. എൻജിനീയറായ പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. 2015 മുതൽ 2016 വരെ യുവതിയെ ഭീഷണിപ്പെടുത്തി സ്വന്തം വീട്ടിൽവച്ച് പലപ്രാവശ്യം മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയനുസരിച്ചാണ് അറസ്റ്റ്. യുവതി പോലീസിൽ പരാതി നല്‍കിയതായി അറിഞ്ഞ പ്രതി ബാംഗ്ലൂരിൽ ഒളിവിൽ താമസിക്കുകയും തുടർന്ന് വിദേശത്തേക്കു കടക്കുകയും ചെയ്തു. പ്രതിക്കെതിരെ പോലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റുചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐമാരായ മുരളി, കെ.കെ.ബാബു, എസ്.ഐ. ഉണ്ണികൃഷ്ണൻ, സിപിഒമാരായ രാജേഷ് ചന്ദ്രൻ, ആൻസൻ പൗലോസ്, വനിത സീനിയർ സിപിഒ ഷീബ അശോകൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Read Moreസിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആദിവാസി യുവതി! ശ്രീധന്യയ്ക്ക് ടോംയാസിന്റെ അന്‍പതിനായിരം രൂപ സമ്മാനം
തൃശ്ശൂർ: സിവിൽ സർവീസ് വിജയികളിൽ ഐതിഹാസിക നേട്ടം കരസ്ഥമാക്കിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യ സുരേഷിന് ടോംയാസ് അഡ്വർടൈസിംഗ് അന്‍പതിനായിരം രൂപ സമ്മാനം നൽകുന്നു. വൈത്തിരിക്ക് അടുത്ത് പൊഴുതന ഇടിയംവയൽ അന്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയിൽ നിന്നാണ് ശ്രീധന്യ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനെത്തുന്നത്. കൂലിപ്പണിക്കാരായ സുരേഷിന്റെയും കമലയുടെയും മകളാണ്. ഞായറാഴ്ച പൊഴുതനയിലുള്ള വീട്ടിൽ എത്തി ടോംയാസ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടി സമ്മാനം കൈമാറും.
Read Moreചാലക്കുടി ടൗണ്‍ പൂർണമായും വെള്ളത്തിൽ! പ്രളയത്തിനിടെ ബാങ്കില്‍ നിന്നും മൂന്നുകിലോ സ്വര്‍ണം മോഷണം നടത്തി; ബാങ്ക് ജീവനക്കാരനും, എടിഎം സെക്യൂരിറ്റിയും കുടുങ്ങി
ചാലക്കുടി: ടൗണിലെ യൂണിയൻ ബാങ്കിന്റെ ലോക്കറിൽനിന്നും മൂന്നു കിലോയോളം സ്വർണം മോഷണം നടത്തിയ ബാങ്ക് ജീവനക്കാരനെയും, എടിഎം സെക്യൂരിറ്റിയെയും അറസ്റ്റു ചെയ്തു. ബാങ്കിലെ പ്യൂണ്‍ തൃശൂർ ആറാട്ടുപുഴ നെരുവശേരി ഇട്ട്യാടത്ത് വീട്ടിൽ ശ്യാം (25), ബാങ്കിലെ എടിഎം സെക്യൂരിറ്റി ജീവനക്കാരൻ അഷ്ടമിച്ചിറ മാരേക്കാട് ഞാറ്റുവീട്ടിൽ ജിതിൻ എന്ന ജിത്തു (27) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും സിഐ ജെ.മാത്യു, എസ്ഐ സുധീഷ് കുമാർ എന്നിവരും ചേർന്ന് അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രളയസമയത്ത് ചാലക്കുടി ടൗണ്‍ പൂർണമായും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ബാങ്കിലും വെള്ളംകയറി പ്രവർത്തനം നിലച്ചിരുന്നു. പ്രളയക്കെടുതിക്കുശേഷം തുറന്ന ബാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ബാങ്കിൽ ഇടപാടുകാർ പണയംവച്ച സ്വർണാഭരണങ്ങൾ മോഷണം നടത്താൻ ശ്യാം പദ്ധതി തയാറാക്കിയത്. ബാങ്കിൽ ഭൂരിഭാഗവും വനിതാ ജീവനക്കാരായതിനാൽ ബാങ്ക് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ ശ്യാമാണ്…
Read Moreഅപവാദശ്രമം വേദനിപ്പിച്ചു, ജനപിന്തുണ തനിക്കൊപ്പമെന്നു രമ്യ; മണ്ഡലത്തിന്റെ വികസനം ലക്ഷ്യമെന്നു യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍
സ്വന്തം ലേഖകൻ തൃശൂർ: സിപിഎം അപവാദ പ്രചാരണത്തിനു ശ്രമിച്ചെങ്കിലും ആലത്തൂർ മണ്ഡലത്തിലെ എല്ലാ വോട്ടർമാരും തന്നെ പിന്തുണയ്ക്കുമെന്ന് ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മണ്ഡലത്തിലെ വികസനത്തിനു സിറ്റിംഗ് എംപിയും എൽഡിഎഫ് സ്ഥാനാർഥിയുമായ പി.കെ. ബിജു ഒന്നും ചെയ്തില്ലെന്നു രമ്യ ഹരിദാസും എൻഡിഎ സ്ഥാനാർഥി ടി.വി. ബാബുവും ആരോപിച്ചു. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച “രാഷ്ട്രീയം പറയാം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ മോശമായ പരാമർശം നടത്തിയതു വേദനിപ്പിച്ചെന്നു രമ്യ പറഞ്ഞു. പോലീസ് ഉചിതമായ അന്വേഷണം നടത്തുമെന്നു പ്രതീക്ഷിക്കുന്നതായും ചോദ്യത്തിനു മറുപടി നൽകി. മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ മണ്ഡലത്തിൽ തുടങ്ങിവച്ച വികസന പദ്ധതികളുടെ തുടർച്ചയായ പ്രവർത്തനങ്ങളാണു തന്റെ ഭാവനയിലുള്ളതെന്നു രമ്യ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ പരിചയസന്പന്നത ആലത്തൂർ മണ്ഡലത്തിൽ കാഴ്ചവയ്ക്കും.…
Read More