സ്വന്തംലേഖകൻ തൃശൂർ: ആറും കൂടിയ ജംഗ്ഷനിലെത്തുന്പോൾ ആകെ കണ്‍ഫ്യൂഷനാണ്. എങ്ങോട്ടു പോകണമെന്നുള്ള പ്രശ്നമല്ല. എങ്ങനെ വാഹനങ്ങൾക്കടിയിൽ പെടാതെ അക്കരെ കടക്കാമെന്ന കണ്ഫ്യൂഷൻ. പടിഞ്ഞാറേ കോട്ടയിൽ വികസനമെന്ന പേരിൽ കെട്ടിടങ്ങളൊക്കെ പൊളിച്ചിട്ടതും വ്യക്തമായ ട്രാഫിക് സംവിധാനമില്ലാത്തതുമാണ് കാൽനടക്കാരടക്കമുള്ളവരെ അപകടത്തിലേക്ക് തള്ളി വിടുന്നത്. കെട്ടിടങ്ങൾ പൊളിച്ചിട്ടിട്ട് മാസങ്ങളായിട്ടും ഈ ഭാഗങ്ങൾ വൃത്തിയാക്കി ജംഗ്ഷൻ വികസനം നടത്താൻ കോർപറേഷൻ ഇതു വരെ തയ്യാറായിട്ടില്ല. അയ്യന്തോൾ മുതൽ എംജി റോഡിലൂടെ സ്വരാജ് റൗണ്ടു വരെയുള്ള മോഡൽ റോഡാകട്ടെ പടിഞ്ഞാറേ കോട്ട ജംഗ്ഷനിലെത്തി നിൽക്കയാണ്. വാഹനങ്ങൾ തലങ്ങും വിലങ്ങും ഒരു നിയന്ത്രണവുമില്ലാതെ കടന്നു വരുന്നതിനിടിൽ ഭാഗ്യം കൊണ്ടാണ് കാൽനടയാത്രക്കാർ രക്ഷപെടുന്നത്. പലരും വാഹനങ്ങൾ ഇടിക്കാതിരിക്കാൻ റോഡിന്റെ വശങ്ങളിലേക്കും കടകളിലേക്കും ഓടിക്കയറുന്ന സംഭവങ്ങളുമുണ്ട്. ജംഗ്ഷൻ വികസനം നടത്തി വാഹനങ്ങൾക്ക് കടന്നു പോകാൻ വ്യക്തമായ സംവിധാനം ഉണ്ടാക്കിയില്ലെങ്കിൽ പലർക്കും ജീവൻ തന്നെ നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.…
Read MoreCategory: Thrissur
മാരത്തോണ്‍ പരിപാടികളുമായി മുഖ്യമന്ത്രി നാളെ തൃശൂരിൽ; കനത്ത സുരക്ഷയൊരുക്കി പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: നാളെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പതിവിൽ കൂടുതൽ സുരക്ഷ ഒരുക്കാൻ പോലീസ് തീരുമാനം. ശബരിമല വിഷയത്തിലും മറ്റും നാടെങ്ങളും പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നത്. ശബരിമല വിഷയത്തിൽ സമരം ശക്തമാക്കാൻ ശബരിമല കർമസമിതി തീരുമാനിച്ചതും ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്തു നടത്തിയ പ്രതിഷേധപരിപാടികളിൽ ഉൾപ്പെട്ടവരെ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കില്ലെന്ന ആശങ്ക നിലനിൽക്കുന്നതും മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാൻ കാരണമായിട്ടുണ്ട്. കൂടുതൽ പോലീസിനെ മുഖ്യമന്ത്രിയുടെ പരിപാടികൾ നടക്കുന്ന വേദിയിലും സമീപത്തുമെല്ലാം വിന്യസിക്കും. പതിവുപോലെ ഡോഗ്-ബോംബ് സ്ക്വാഡുകളും മഫ്ടിയിൽ കൂടുതൽ പോലീസുകാരും ഉണ്ടാകും. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിൽ ആ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കും. മാള കുഴൂരിൽ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ വികസന ഉപകേന്ദ്രത്തിന്റെ ഒന്നാംഘട്ട പ്രവർത്തനോദ്ഘാടനമാണ് നാളെ രാവിലെ…
Read Moreകായികതാരങ്ങൾക്കുള്ള രാജ്യത്തെ ആദ്യ ആയുർവേദ ആശുപത്രി തൃശൂരിൽ; ഉദ്ഘാടനം നാളെ
സ്വന്തം ലേഖകൻ തൃശൂർ: കായികതാരങ്ങളുടെ പരിക്കുകൾക്കു ചികിത്സിക്കാനും കായികക്ഷമത വർധിപ്പിക്കാനും ആയുർവേദ ചികിത്സയുമായി ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സ്പോർട്സ് ആശുപത്രി തൃശൂരിൽ സജ്ജമായി. ആശുപത്രിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷയാകും. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. ആയുർവേദത്തിൽ ഇത്തരമൊരു സംരംഭം ലോകത്തിൽതന്നെ ആദ്യത്തേതാണെന്നാണ് ആരോഗ്യവകുപ്പിന്റെയും സ്പോർട്സ് വകുപ്പിന്റെയും അവകാശവാദം. ഷൊർണൂർ റോഡിൽ കൗസ്തുഭത്തിനരികിൽ 8.17 കോടി രൂപ ചെലവിട്ടാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദിക് ആൻഡ് റിസേർച്ച് സ്ഥാപിച്ചത്. മൂന്നു നിലകളുള്ള 31,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ 50 പേർക്കു കിടന്നു ചികിത്സിക്കാവുന്ന സൗകര്യമുണ്ടാകും. രണ്ടു പുരുഷ വാർഡുകളിലായി 30 പേർക്കും ഒരു വനിതാ വാർഡിൽ 15 പേർക്കുമുള്ള ബെഡ് ഉണ്ട്. എയർകണ്ടീഷൻ ചെയ്ത അഞ്ചു സ്യൂട്ട്…
Read Moreസാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം; ഇൻസെന്റീവായി 9.5 കോടി ധനകാര്യവകുപ്പ് കൈമാറി; പെൻഷൻ വീടുകളിലെത്തിച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് തുക ലഭിക്കും
ഏ.ജെ.വിൻസൻ തൃപ്രയാർ (തൃശൂർ): സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു തവണ വീടുകളിലെത്തിച്ചതിനു പ്രാഥമിക സഹകരണസംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിൽ നല്കാൻ 9,30,21,900 രൂപ സംസ്ഥാനത്തെ 14 ജില്ലകളിലേയും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർമാരുടെയും പെൻഷൻ ട്രഷറി അക്കൗണ്ടിലേക്കു കൈമാറാൻ ധനകാര്യ വകുപ്പ് നിർദേശം നൽകി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ എന്നിവ മുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടിൽ എത്തിച്ചതിനാണ് ഈ തുക കൈമാറുന്നത്. ഒരു ഗുണഭോക്താവിനു വീട്ടിൽ ചെന്നു പെൻഷൻ വിതരണം ചെയ്യുന്നതിന് 50 രൂപയാണ് ഇൻസെന്റീവായി സഹകരണ സംഘങ്ങൾക്കു നല്‍കുന്നത്. 18,60,438 വീടുകളിലാണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷനെത്തിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ പെൻഷൻ എത്തിച്ചത്.ഈ ജില്ലയിൽ 2,42,153 ഗുണഭോക്തക്കൾക്കാണ് സഹകരണ സംഘങ്ങൾ മുഖാന്തിരം നേരിട്ടു പെൻഷനെത്തിച്ചത്. ജില്ലയും കൈമാറിയ…
Read Moreആരാധകരെ ആഘോഷത്തിമർപ്പിലാഴ്ത്തി പേട്ടയും ആവേശവും; അമാനുഷിക കഥാപാത്രങ്ങളിൽ നിന്നുള്ള രജനിയുടെ തിരിച്ചുവരവെന്ന് ആരാധകർ
സ്വന്തം ലേഖകൻ തൃശൂർ: സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും ആരാധകരെ ആഘോഷത്തിമർപ്പിലാഴ്ത്തി തീയറ്ററുകളിലെത്തി. രജനീകാന്ത് ഫാൻസ് അസോസിയേഷനുവേണ്ടിയുള്ള പേട്ടയുടെ ആദ്യ ഷോ തൃശൂർ സപ്ന തീയറ്ററിൽ പുലർച്ചെ നാലിന് നടന്നു. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പേട്ട രജനി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതാണെന്നാണ് ആദ്യ റിപ്പോർട്ട്. അമാനുഷിക കഥാപാത്രങ്ങളിൽ നിന്നുള്ള രജനിയുടെ തിരിച്ചുവരവ് പേട്ടയിൽ കാണാമെന്നാണ് ആരാധകർ പറയുന്നത്. കാളി എന്ന പേരുള്ള ഹോസ്റ്റൽ വാർഡനായി ഹ്യൂമറും റൊമാൻസും ആക്ഷനുമെല്ലാമായി പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രകടനമാണത്രെ രജനി കാഴ്ചവെച്ചിരിക്കുന്നത്. അജിത്തിന്റെ ആവേശം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വ്യത്യസ്തമായ ഗെറ്റപ്പിൽ അജിത് എത്തുന്ന ആവേശത്തിൽ നയൻതാരയാണ് നായിക. തൃശൂരിൽ ആദ്യദിനത്തിൽ ഇരുചിത്രങ്ങൾക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തീയറ്ററുകൾ കൊടിതോരണങ്ങൾ കൊണ്ടും താരങ്ങളുടെ ഫ്ളെക്സുകൾ ഉയർത്തിയും കമനീയമായി അലങ്കരിച്ചിട്ടുണ്ട്.
Read More82,000 രൂപയുടെ കള്ളനോട്ടുമായി മധ്യവയസ്കൻ അറസ്റ്റിൽ; നോട്ടുകടത്തിനു പിന്നിൽ വൻ ലോബികളെന്ന് പോലീസ്
ചെർപ്പുളശേരി: കള്ളനോട്ടുമായി കാടാന്പുഴ സ്വദേശിയായ മധ്യവയസ്കനെ ചെർപ്പുളശേരി പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം കാടാന്പുഴ തൃച്ചപ്പറ ഓണത്തുകാട്ടിൽ അബ്ദുൾ കരീമിൽ (53)നിന്നും 2,000 രൂപയുടെ 41 കള്ളനോട്ടുകളായി 82,000 രൂപയാണ് പിടികൂടിയത്. ഒറ്റപ്പാലം ജുഡീഷൽ മജിസ്ട്രേറ്റ് കോടതയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ ഡിവൈഎസ്പി എൻ.മുരളീധരന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ചെർപ്പുളശേരി സിഐ ടി.മനോഹരൻ, എസ്ഐ സി.കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. അബ്ദുൾ കരീമിനെ പരിശോധിച്ചതിനെതുടർന്ന് അരയിൽ വെള്ളപ്പേപ്പറിൽ പൊതിഞ്ഞ് ബ്രൗണ്‍ ടേപ്പ് ചുറ്റിയ നിലയിൽ ദീർഘചതുരാകൃതിയിലുള്ള പൊതിയിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. കള്ളനോട്ടിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നതിന് അന്വേഷണം നടത്തുകയാണെന്നു സിഐ ടി.മനോഹരൻ അറയിച്ചു. വൻ ലോബികൾ തന്നെ ഇതിനു പിന്നിൽ ഉണ്ടെന്നാണ് പോലീസിനു കിട്ടിയ…
Read Moreരാജ്യപുരസ്കാർ പരീക്ഷ ഇതുവരെയും നടന്നിട്ടില്ല; സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ആശങ്കയിൽ
മണ്ണാർക്കാട്: എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഏഴായിരത്തോളം വരുന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിൽ.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്കു സംസ്ഥാനതലത്തിൽ നടത്തിവരാറുള്ള രാജ്യപുരസ്കാർ പരീക്ഷ സംസ്ഥാന ചീഫ് കമ്മീഷണറുടെ ഉത്തരവുപ്രകാരം ഈ വർഷം ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞവർഷം ഡിസംബറിൽ പരീക്ഷ നടക്കുകയും ജനുവരിയിൽ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പരീക്ഷ നടക്കാത്തതുമൂലം എസ്എസ്എൽസി പരീക്ഷയ്ക്കു ഗ്രേസ് മാർക്ക് ലഭിക്കുമോ എന്നാണ് ആശങ്ക. പരീക്ഷ കഴിഞ്ഞശേഷം ഗവർണർ ഒപ്പിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തവണ ഡിസംബറിലും ജനുവരി ആദ്യ ആഴ്ചയിലും രണ്ടു ഘട്ടമായി പരീക്ഷ നടത്തുമെന്നറിയിച്ചിരുന്നു. എന്നാൽ, ഡിപിഐ യുടെ നിർദേശത്തോടെ അതു മാറ്റിവച്ചു. പകരം എന്നു പരീക്ഷ നടത്തും എന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരിയിൽ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ തുടങ്ങും. തുടർന്ന് ഐടി പ്രധാന പരീക്ഷയും. ഈ സമയക്രമമാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നത്. വിദ്യാർത്ഥികളുടെ…
Read Moreകുട്ടി റാഫി ഡെപ്യൂട്ടി മേയർ? അവസാന ശ്രമവുമായി കണ്ടംകുളത്തി എ.പ്രസാദ് പ്രതിപക്ഷ സ്ഥാനാർഥി
സ്വന്തംലേഖകൻ തൃശൂർ: കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയെ തീരുമാനിക്കാൻ സിപിഎമ്മിൽ അവസാന നിമിഷവും ആശയക്കുഴപ്പം. സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസിനൊപ്പം നിന്ന് ഇപ്പോൾ എൽഡിഎഫിലേക്ക് കാലുമാറിയ കുട്ടി റാഫിയെ നിർത്താനാണ് പാർട്ടിയിലെ ഏകദേശ ധാരണ. എന്നാൽ മേയർ സ്ഥാനം സിപിഐക്കായതിനാൽ ഭരണത്തിൽ പിടിമുറുക്കാൻ സിപിഎമ്മിന്റെ പ്രതിനിധി വേണമെന്ന ആവശ്യമുയർത്തി വർഗീസ് കണ്ടംകുളത്തിയും ശ്രമം നടത്തുന്നുണ്ട്. പക്ഷേ മുൻ മേയർ സ്ഥാനം ഒഴിഞ്ഞപ്പോൾ എലി ശല്യമെന്നു പറഞ്ഞ് സിപിഐയിലെ ഡെപ്യൂട്ടി മേയറെ ഇരുത്താതിരിക്കാൻ മേയറുടെ ചേംബർ പൊളിച്ചിട്ട് ആറു ലക്ഷം രൂപ കളഞ്ഞതിനെ ചൊല്ലി വ്യാപകമായ പരാതി ഉയർന്നതോടെയാണ് വർഗീസ് കണ്ടംകുളത്തിയെ വീണ്ടും ഡെപ്യൂട്ടി മേയർ ആക്കുന്നതിനോട് സിപിഎം ജില്ലാ കമ്മിറ്റിക്കും എതിർപ്പുണ്ടായത്. എന്നാൽ ഇത് മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും കുട്ടി റാഫിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് എൽഡിഎഫിലേക്ക് കൊണ്ടുവന്നതിനാൽ സ്ഥാനം കൊടുക്കണമെന്നു തന്നെയാണ് തീരുമാനം.…
Read Moreതൃശൂർ നഗരത്തിലെ വായുവിനെക്കുറിച്ചറിയാം… മലിനീകരണ നിയന്ത്രണബോർഡ് ഓണ്‍ലൈൻ മെഷിൻ സ്ഥാപിക്കുന്നു
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ നഗരത്തിലെ വായു ശുദ്ധമാണോ? എത്രയാണ് തൃശൂർ നഗരത്തിലെ വായുമലിനീകരണത്തിന്റെ തോത്? പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണവും വാഹനങ്ങളിൽ നിന്നുണ്ടാകുന്ന പുകയും മറ്റുംകൊണ്ടുള്ള വായുമലിനീകരണ തോത് എത്രയാണ്? തൃശൂർ നഗരത്തിന്റെ വായുവിനെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ ഉത്തരം കിട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഓണ്‍ലൈൻ മെഷിൻ സ്ഥാപിക്കുന്നു. തൃശൂർ നഗരത്തിലെ അന്തരീക്ഷ വായുനിലവാരം തുടർച്ചയായി അളക്കാനുള്ള ഓണ്‍ലൈൻ മെഷിനും അനുബന്ധ സാമഗ്രികളും സ്ഥാപിക്കാനുള്ള നടപടികളുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുന്നോട്ടുപോവുകയാണ്. തൃശൂർ കോർപറേഷന് കൈമാറിക്കിട്ടിയ തൃശൂർ ജില്ല ആശുപത്രിയുടെ എക്സ് റേ യൂണിറ്റിന്റെ ഓപ്പണ്‍ ടെറസിൽ നിരീക്ഷണ സംവിധാനവും നഗരസഭയുടെ ഉടമസ്ഥതയിലുള്ള തേറാട്ടിൽ ജെ ആന്റണി മെമ്മോറിയൽ കെട്ടിടത്തിൽ ഡിസ്പ്ലേ ബോർഡും സ്ഥാപിക്കുന്നതിന് ഉചിതമാണെന്ന് കണ്ടത്തിയിട്ടുണ്ട്. കോർപറേഷൻ അസി.എൻജിനീയർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എന്നിവർ സംയുക്തമായി സ്ഥലപരിശോധന…
Read Moreലഹരി കടത്താൻ ആംബുലൻസ് മോഷണം; തമിഴ്നാട് സ്വദേശി പോലീസ് പിടിയിൽ
ചാലക്കുടി: ലഹരി കടത്താൻ ആംബുലൻസ് മോഷ്ടിച്ചു കടന്ന യുവാവായ തമിഴ്നാട് സ്വദേശിയെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ തൃക്കോയിലൂർ മണലൂർ സ്വദേശി കിഴക്കുൻട്രം ശെന്തിൽ എന്ന ശെന്തിലിനെ(27) ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെയും സിഐ ജെ.മാത്യുവിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ വി.എസ്.വത്സകുമാർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് നാട്ടുകാരെ അന്പരപ്പിച്ച് നഗരമധ്യത്തിൽനിന്നും ആംബുലൻസുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. ചാലക്കുടി സ്വദേശി മാനാടൻ ജോയിയുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫോഴ്സ് ആംബുലൻസ് വാനാണ് മോഷ്ടിച്ചത്. ഡ്രൈവർ ടെറിൻ ഓട്ടം കഴിഞ്ഞ് ഫുൾടാങ്ക് ഇന്ധനവും നിറച്ച് ആംബുലൻസ് മേൽപാലത്തിനു താഴെ സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലത്തു നിർത്തിയശേഷം മൊബൈൽ ഫോണ്‍ റീചാർജ് ചെയ്യുന്നതിനായി സമീപത്തെ കടയിലേക്കു പോയ തക്കം നോക്കിയാണ് ശെന്തിൽ ആംബുലൻസുമായി കടന്നത്. താക്കോൽ വാഹനത്തിൽനിന്നും എടുക്കാതെയാണ് ടെറിൻ…
Read More