ചാലക്കുടി: പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കും വ്യാപാരികൾക്കും കൃഷിക്കാർക്കും ഇതുവരെ സർക്കാർ ധനസഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചാലക്കുടിയിൽ പ്രളയബാധിതരുടെ പരാതികൾ സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വാസയോഗ്യമല്ലാത്ത വീടുകളുടെ കണക്കെടുത്തതിൽ അപാകതയുണ്ടെന്നും വ്യാപാരികളുടെ മാനനഷ്ടങ്ങൾ സംബന്ധിച്ച് കണക്കെടുപ്പ് പോലും നടത്തിയിട്ടില്ലെന്നും കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോളജുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ സഹായം കിട്ടാത്തവരുടെ നീണ്ടപട്ടികയാണ്. യഥാർഥകൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാതികൾ അധികൃത സ്ഥാനങ്ങളിൽ എത്തിച്ച് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അറയ്ക്കൽ പുതുക്കാട്ടുകാരൻ അന്നത്തിന്റെ പരാതിയാണ് ആദ്യം സ്വീകരിച്ചത്. ഇവർ വിആർ പുരം ദുരിതാശ്വാസ ക്യാന്പിലാണ് താമസിക്കുന്നത്. വാഴച്ചാലിൽ പ്രളയത്തിൽ വീടുകൾ തകർന്ന 19 വീട്ടുകാരുടെ പരാതി ഊരുമൂപ്പത്തി വി.കെ. ഗീത രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. ആനക്കയത്ത് ഉരുൾപ്പൊട്ടലിൽ 23 വീടുകൾക്ക് തകരാർ…
Read MoreCategory: Thrissur
കൊടുങ്ങല്ലൂരിലും ബാഗുകൾ കണ്ടെത്തി; മനുഷ്യക്കടത്തെന്ന് സംശയം
തൃശൂർ: ഓസ്ട്രേലിയയിലേക്ക് കൊച്ചിവഴിയുള്ള അനധികൃത കുടിയേറ്റം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടെ കൊടുങ്ങല്ലൂരിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തി. 23 ബാഗുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. സംഭവത്തിന് മുനന്പം മനുഷ്യക്കടത്തുമായി ബന്ധമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. കണ്ടെടുത്ത ബാഗുകൾ പോലീസ് പരിശോധിക്കുകയാണ്. ബാഗിനുള്ളിൽ മരുന്നുകളും വസ്ത്രങ്ങളുമാണെന്നാണ് സൂചന.
Read Moreപതിമൂന്ന് കാരന് പ്രകൃതിവിരുദ്ധ പീഡനം; ബന്ധുക്കളുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
വടക്കാഞ്ചേരി: വിദ്യാർത്ഥിയായ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂമല പുലിക്കപ്പുറം സ്വദേശി നെല്ലുവേലിയിൽ വീട്ടിൽ ജോജോ(44)യെയാണ് വടക്കാഞ്ചേരി എസ്ഐ കെ.സി.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസമായി ജോജോ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തി കൊണ്ടിരിക്കുകയാണെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreചാവക്കാട് നവീകരിച്ച ദേശീയപാത തുറന്നു; കാന നിർമിക്കാൻ നിർദേശം നൽകി അബ്ദുൽ ഖാദർ എംഎൽഎ
ചാവക്കാട്: നവീകരിച്ച ദേശീയപാത തുറന്നു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ഇന്ന് രാവിലെ നടന്ന ചടങ്ങിൽ കെ.വി.അബ്ദുൽ ഖാദർ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞമാസം 21 മുതൽ നവീകരണത്തിനായി റോഡ് അടച്ചിരിക്കുകയായിരുന്നു. മിനി സിവിൽ സ്റ്റേഷന് സമീപം മുതൽ മുല്ലത്തറ വരെ വെള്ളക്കെട്ട് പതിവായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് 290 മീറ്റർ ദൂരത്തിൽ തറയോട് വിരിച്ചത്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്ന് 94 ലക്ഷം രൂപ അനുവദിച്ചിരുന്നു.ടൈൽ വിരിയോടൊപ്പം മിനി സിവിൽ സ്റ്റേഷന്റെ മുൻവശത്ത് നവീകരണം നടത്തും. കൈവരികളും സ്ഥാപിക്കും. റോഡ് ഉയർന്നപ്പോൾ സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് കാന നിർമാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് എംഎൽഎ അറിയിച്ചു. കാന നിർമാണത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ എംഎൽഎ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ അധ്യക്ഷനായിരുന്നു.…
Read Moreമികച്ച ആയൂർവേദ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തൃശൂർ: ആയുർവേദ ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്നതു വ്യാപകമാക്കണമെന്നും അവയുടെ വിപണനം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സ്പോർട്സ് ആശുപത്രിയും, ഒൗഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ മന്ദിരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദ ഒൗഷധങ്ങൾക്ക് ആവശ്യമായ ഒൗഷധസസ്യങ്ങൾ കിട്ടാനില്ല. വിദ്യാലയങ്ങളിലും വീടുകളിലുമെല്ലാം ഒൗഷധസസ്യങ്ങൾ നട്ടുവളർത്തണം. അവ പണം നൽകി സംഭരിക്കാനുള്ള ക്രമീകരണവും വേണം. ആയുർവേദ, പഞ്ചകർമ ചികിത്സകളും ആയുർവേദ ഒൗഷധങ്ങളും നല്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അവയിൽ മികവില്ലാത്തവയുമുണ്ട്. ഇത്തരത്തിലുള്ളവയെ തടയുകയും മികച്ചവയെ പ്രോത്സാഹിപ്പിക്കുകയും വേണം. വ്യത്യസ്ത ചികിത്സാരീതികളെ ഒരേ മേൽക്കൂരയിൽ ലഭ്യമാക്കുന്നതും അഭികാമ്യമാണ്: മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, മേയർ അജിത വിജയൻ, സി.എൻ. ജയദേവൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,…
Read Moreകൊയ്ത്തിന് മലയാളികളെ കിട്ടിനില്ല; കോക്കുളങ്ങര പാടശേഖരത്തിൽ ബംഗാളി കൊയ്ത്തുപാട്ടിൽ വിളകൊയ്യൽ;
മുളങ്കുന്നത്തുകാവ്: കോഴിക്കുന്ന കോക്കുളങ്ങര പാടശേഖരത്തിൽ ബംഗാളി കൊയ്ത്തുപാട്ടിന്റെ ഈണത്തിൽ വിളകൊയ്യൽ. വരടാട്ടു വളപ്പിൽ വേണുവിന്റെ പാടശേഖരത്തിലാണ് ബംഗാളികൾ നെല്ലു കൊയ്യുന്നത്. അധികം സ്ഥലത്ത് കൃഷിയിറക്കിയിട്ടില്ലെങ്കിലും വിളഞ്ഞു പാകമായ നെല്ല് കൊയ്യാൻ ആളെ കിട്ടാതെ വന്നതോടെയാണ് ബംഗാളികളെ പാടത്തിറക്കിയത്. നാട്ടിലെ തൊഴിലാളികൾക്ക് കൂലി പോര എന്നതുകൊണ്ട് അവർ കൊയ്യാൻ കൂട്ടാക്കിയില്ലത്രെ. ബംഗാളികൾക്ക് സാധാരണ കിട്ടുന്ന ഒരു ദിവസത്തെ കൂലി നൽകിയാൽ അവർ നെല്ലുകൊയ്യാൻ തയ്യാറാണെന്ന് സമ്മതിച്ചതോടെ നെല്ലുകൊയ്യാൻ ബംഗാളികളെ ഏൽപ്പിക്കുകയായിരുന്നു. മലയാളത്തിലുള്ള നാടൻ കൊയ്ത്തുപാട്ടൊന്നും പാടാൻ ഇവർക്കറിയില്ല. പക്ഷേ മൊബൈലിൽ നിന്ന് ഈണത്തിലുള്ള ബംഗാളി പാട്ടുകൾ പാടവരന്പത്ത് നിന്ന് ഉയർന്നു കേൾക്കാം. ആഷികുൽ ഖാൻ, ഷഹുദുൽ ഷേയ്ഖ്, ഇൻധ ദുൽ ഷേയ്ഖ്, ഷനവുള്ള ഷെയ്ക്, മുഹറുദ്ദീൻ ഷെയ്ഖ്, ഗുലാം, മുസ്തഫീൻ ഷെയ്ഖ്, അഷ്ക്കർ ഷെയ്ഖ് എന്നിവരാണ് മലയാളിയുട പാടം കൊയ്യുന്ന ബംഗാളികൾ. ഇവർക്ക് നെല്ലുകൊയ്യാനുള്ള അരിവാൾ സ്ഥലമുടമ തന്നെ…
Read Moreസഭയുടെ ആശുപത്രികളുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: ക്രൈസ്തവ സഭയുടെ മേൽനോട്ടത്തിലുള്ള ആശുപത്രികൾ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സേവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് ലഭിച്ച എൻഎബിഎച്ച് അംഗീകാര സമർപ്പണം മുഖ്യമന്ത്രി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികളിൽ അമിതമായ ചികിൽസാ നിരക്ക് ഈടാക്കുന്നതായി ആക്ഷേപങ്ങളുണ്ട്. എന്നാൽ ക്രൈസ്തവ സഭയുടെ ആശുപത്രികൾ ന്യായമായ ചികിൽസാ നിരക്കു മാത്രം ഈടാക്കുന്നതു സമൂഹത്തിന് ആശ്വാസകരമാണ്. ആരോഗ്യ രംഗത്തു കേരളം മഹത്തായ നേട്ടങ്ങൾ കൈവരിച്ചതിനു പിറകിൽ ഈ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിസ്മരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. ആധൂനികവത്കരിച്ച ഗാസ്ട്രോഎന്ററോളജി വിഭാഗത്തിന്േറയും പാലിയേറ്റീവ് കെയറിന്േറയും ഇ ബസ് സംവിധാനത്തിന്േറയും ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ. ഡോ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. എൻഎബിഎച്ച് സീനിയർ ഡയറക്ടർ ഡോ. ഗായത്രി മഹേന്ദ്രു,…
Read Moreഇലകരിച്ചിൽ രോഗവും, മണ്ണിലെ അസിഡിറ്റി വർധനയും പറപ്പൂർ ചെല്ലിപ്പാടത്ത് 70 ഏക്കർ നെൽകൃഷി കരിഞ്ഞുണങ്ങി
പറപ്പൂർ: ചെല്ലിപ്പാടത്ത് വിളവെടുപ്പിനു പാകമായ നെൽക്കതിരുകൾ കരിഞ്ഞുണങ്ങുന്നു. ചെല്ലിപാടത്ത് 70 ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് കരിഞ്ഞുണങ്ങിയത്. ചെടികൾക്ക് 50 ദിവസം പ്രായമായപ്പോൾ കണ്ടുതുടങ്ങിയ ഇലകരിച്ചിൽ വിളവെടുപ്പിനു സമയമായപ്പോഴേക്കും നെൽമണികൾ വരെ കരിഞ്ഞുണങ്ങി പതിരായി കഴിഞ്ഞു. തോളൂർ കൃഷി ഭവനിൽ കർഷകർ വിവരമറിയിക്കുകയും പരിഹാരമാർഗങ്ങൾ ചെയ്തുവെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. മണ്ണിലെ അസിഡിറ്റി വർധിച്ചതും ഇലകരിച്ചിൽ യോഗം മൂർച്ഛിച്ചതുമാണ് കൃഷി നാശത്തിനു ഇടയാക്കിയതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിളവെടുപ്പ് നടത്തിയാൽ കൂലിച്ചെലവു പോലും ലഭിക്കാത്ത അവസ്ഥയിലാണന്ന് ജില്ലാ വികസന സമിതി അംഗവും കർഷകനുമായ പി.ഒ. സെബാസ്റ്റ്യൻ പറഞ്ഞു. 120 ദിവസം മൂപ്പുള്ള ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. പ്രളയാനന്തരം മണ്ണിന്റെ ഘടന മാറിയതാണോ, ഇലകരിച്ചിൽ രോഗം മൂലമാണോ, എന്താണ് കൃഷിനാശത്തിനു കാരണമെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇരിപ്പൂ കൃഷിയിറക്കാനായി നേരത്തെ വായ്പയെടുത്ത് കൃഷിയിറക്കുകയും കൃഷിനാശം സംഭവിക്കുകയും…
Read Moreശക്തൻ സ്റ്റാൻഡിലെ അപകട മരണം; ബസ് കണ്ടെത്താൻ കഴിയാത്തത് നാണക്കേടാകുന്നു
തൃശൂർ: ശക്തൻ സ്റ്റാൻഡിനുള്ളിൽ നടന്ന അപകടത്തിൽ പെട്ട ബസ് കണ്ടെത്താൻ രണ്ടു ദിവസമായിട്ടും കഴിഞ്ഞിട്ടില്ലെന്നത് നാണക്കേടായി മാറുന്നു. സ്റ്റാൻഡിനുള്ളിൽ പോലീസിന്റെ എയ്ഡ് പോസ്റ്റും പോലീസും ഡ്യൂട്ടിയിലുള്ള സ്ഥലത്ത് നടന്ന അപകട മരണത്തിന്നു കാരണമായ ബസ് കണ്ടെത്താൻ കഴിയുന്നില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. സാധാരണ രാത്രിയിൽ റോഡിൽ ആരുമില്ലാത്ത സമയത്ത് നടക്കുന്ന അപകടങ്ങളിൽ പോലും ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താൻ മിടുക്കു കാണിച്ചിട്ടുള്ള പോലീസ് പട്ടാപ്പകൽ പോലീസും ആളുകളും കൂടി നിൽക്കുന്ന സമയത്ത് നടന്ന ബസ് ഏതാണെന്ന് കണ്ടെത്താൻ കഴിയാത്തത് ഗൗരവമായി കാണണമെന്നാണ് അഭിപ്രായമുയരുന്നത്. ബസുകൾക്ക് ഒരേ കളറായതിനാൽ ആണ് കണ്ടെത്താൻ കഴിയാത്തതെന്നാണ് ന്യായം പറയുന്നത്. എന്നാൽ ബസ് തലയിലൂടെ കയറിയിറങ്ങിയതിനാൽ ചോരയുടെ പാടെങ്കിലും ടയറിലുണ്ടാകുമെന്ന് കണക്കാക്കി എത്രയും വേഗം ആ സമയങ്ങളിൽ സ്റ്റാൻഡിലെത്തുന്ന ബസുകൾ ഏതാണെന്ന് കണ്ടെത്തി പരിശോധന നടത്തിയാൽ പിടിക്കാൻ കഴിയുമായിരുന്നു. എന്നാൽ രണ്ടു ദിവസം…
Read Moreആഴക്കടൽ മത്സ്യബന്ധനം; തൊഴിലാളികൾക്ക് സർക്കാർ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ
കയ്പമംഗലം: ആഴക്കടൽ മത്സ്യ ബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാനായി സർക്കാർ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ഫിഷറീസ്, ഹാർബർ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സാഫ് തീരമൈത്രി ഗുണഭോക്തൃ സംഗമവും, ഫിഷറീസ് സ്റ്റേഷൻ, ജലകൃഷി പരിശീലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഫിഷറീസ് മന്ത്രി. ആഴക്കടൽ മത്സ്യബന്ധനത്തിനായി മത്സ്യതൊഴിലാളികൾക്ക് ആധുനിക സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവും സർക്കാർ ഒരുക്കും. മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ മുഖേനയായിരിക്കും പദ്ധതി മുന്നോട്ടു കൊണ്ടു പോകുക. പദ്ധതി നിർവ്വഹണത്തിനായി സബ്സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾ സംസ്ഥാന സർക്കാർ നൽകും. 36 ബോട്ടുകളാണ് പരീക്ഷണ അടിസ്ഥാനത്തിൽ കടലിൽ ഇറക്കുക. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാകിയാകും ആഴക്കടൽ മത്സ്യ ബന്ധനം നടത്തുക. പദ്ധതി നിർവ്വഹക്കത്തിന് കേന്ദ്രത്തിന്റെ സഹകരണം തേടിയിട്ടുണ്ട്.മത്സ്യ ബന്ധന തൊഴിലാളികളുടെ സുരക്ഷയും മത്സ്യ സന്പത്തിന്റെ സംരക്ഷണം, തീരദേശത്തിന്റെ സംരക്ഷണം എന്നിവ…
Read More