തൃശൂർ: പ്രളയ ധനസഹായമായി ജില്ലയിലെ വിവിധ മേഖലകളിൽ ഗുണഭോക്താക്കൾക്ക് ഇതുവരെ വിതരണം ചെയ്തത് 34.25 കോടി രൂപ. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട 1,25,932 പേർക്ക് പതിനായിരം രൂപവീതം 12.6 കോടിരൂപയും പട്ടികജാതിയിൽപ്പെട്ട 14,369 ഗുണഭോക്താക്കൾക്ക് 7.2 കോടിരൂപയും കൃഷിനാശം സംഭവിച്ച 22,961 പേർക്ക് കൃഷിവകുപ്പ് മുഖേന 14.45 കോടി രൂപയും ധനസഹായമായി നല്‍കിയതായി കളക്ടർ ടി.വി. അനുപമ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് മുഖേന കർഷധനസഹായത്തിനായി 3500 ഗുണഭോക്താക്കൾക്കു നാലുകോടിരൂപ അനുവദിച്ചതായും വിവിധ പഞ്ചായത്തുകളിലെ മൃഗാശുപത്രികൾ വഴി തുക വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായും കളക്ടർ അറിയിച്ചു. കുടുംബശ്രീ വഴി റീസർജന്റ് കേരള ലോണ്‍ സ്കീമിന്റെ ഭാഗമായി 18,884 കുടുംബങ്ങൾക്ക് 116 കോടി രൂപ വായ്പ ലഭ്യമാക്കിയിട്ടുണ്ട്. വീട് പൂർണമായും നഷ്ടപ്പെട്ട 3,498 വീടുകളുടെ പുനർനിർമാണം സംബന്ധിച്ച് സ്വമേധയാ വീട് പണിയുന്നവർക്കു നാലു ലക്ഷം രൂപ ഘട്ടംഘട്ടമായി അനുവദിക്കും.…
Read MoreCategory: Thrissur
വിദ്യാലയ മുറ്റത്തെ പേരാൽ മുത്തശിക്ക് സംരക്ഷണഭിത്തി കെട്ടി പൂർവവിദ്യാർഥികൾ
തിരുവില്വാമല: പഠനകാലത്ത് തണലൊരുക്കിയ വിദ്യാലയ മുറ്റത്തെ പേരാൽ മുത്തശിക്ക് സംരക്ഷണഭിത്തി കെട്ടി 1968-69 ബാച്ചിലെ വിദ്യാർഥികൾ. തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദിയാഘോഷ വേളയിലാണ് പുതുവർഷത്തിൽ പൂർവവിദ്യാർഥികൾ പേരാലിനു തറകെട്ടി ഇരിപ്പിട സൗകര്യമൊരുക്കി സമർപ്പിക്കുന്നത്. 1968-69 വർഷത്തിൽ ഈ വിദ്യാലയത്തിൽനിന്നും എസ്എസ്എൽസി പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ 50-ാം വാർഷികത്തിന്റെ ഓർമ്മയ്ക്കായാണ് ഒരുപാട് കാലമായി തണലൊരുക്കിയ മരത്തിനു ചുറ്റും സംരക്ഷണഭിത്തി നിർമിച്ചത്. മൂന്നിനു രാവിലെ നടക്കുന്ന ചടങ്ങിൽ തങ്ങളെ പഠിപ്പിച്ച അധ്യാപകരെ ആദരിക്കുന്ന ചടങ്ങിൽ ആൽത്തറ സമർപ്പണം നടത്തും. ഇതോടൊപ്പം ഹൈസ്കൂളിനു സംഭാവനയായി ഒരു ലേസർ പ്രിന്ററും നൽകുന്നുണ്ട്.
Read Moreചൊവ്വൂരിൽ മരക്കന്പനിയിൽ വൻ അഗ്നിബാധ; തീയണച്ചത് അഞ്ചു ഫയർ യൂണിറ്റുകൾ അഞ്ചു മണിക്കൂറെടുത്ത്
സ്വന്തം ലേഖകൻ ചൊവ്വൂർ/തൃശൂർ: പുതുവർഷ പുലരിയിൽ ചൊവ്വൂരിലെ മരകന്പനിയിൽ വൻ തീപിടിത്തം. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് ചൊവ്വൂർ സെന്റ് ആന്റണീസ് സോമിൽസിലാണ് തീപിടിത്തമുണ്ടായത്. ശക്തമായ വെളിച്ചവും ശബ്ദവും കേട്ട് എഴുനേറ്റ അൽവാസികളാണ് തീപിടിത്തം ആദ്യം കണ്ടത്. പുതുവത്സാഘോഷവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ പ്രദേശത്തുണ്ടായിരുന്നു. തീപിടിത്തമുണ്ടായത് അറിഞ്ഞ് അവരും സ്ഥലത്തെത്തിയെങ്കിലും മരക്കന്പനിയുടെ ഗേറ്റ് പൂട്ടിയിരുന്നതിനാൽ ആർക്കും അകത്ത് കടക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചേർപ്പ് പോലീസും അഗ്നിശമന സേനയും എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിൽനിന്നുമെത്തിയ അഗ്നിശമനസേനകളാണ് തീയണച്ചത്. തൃശൂരിൽ നിന്ന് മൂന്നും ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ടും യൂണിറ്റുകളടക്കം അഞ്ച് യൂണിറ്റുകൾ അഞ്ചുമണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. മരക്കന്പനിയിലേക്ക് കടക്കാനുള്ള വഴിയിൽ തടികൾ കൂട്ടിയിട്ടിരുന്നതിനാൽ ഫയർ എൻജിനുകൾക്ക് മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും തീയണക്കാൻ വൈകിയതിന് ഇത് കാരണമായെന്നും തൃശൂർ ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. പറന്പിന് തീപിടിച്ചതോ ഷോർട്ട്…
Read Moreവേദനകളിൽ നിന്ന് പുതുവർഷത്തിലേക്ക് ചക്രമുരുട്ടി ആയിരങ്ങൾ
തൃശൂർ: ജീവിതം വീൽചെയറിൽ ഒതുങ്ങിയ ആയിരങ്ങൾക്കു നവ്യാനുഭവം സാമ്മാനിച്ച് ഡിജെ സംഗീത വിരുന്നും ചമയപ്രദർശനമായി ആൽഫയുടെ പുതുവത്സരാഘോഷം. അയ്യന്തോൾ കർഷകനഗർ മൈതാനത്ത് ആൽഫ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുനർജനി കാരുണ്യസംഗമമാണ് വീൽ ചെയറിലായ ആയിരക്കണക്കിനു പേർക്ക് ഒന്നിച്ചുചേർന്ന് പുതുവത്സരാഘോഷത്തിന്റെ ആവേശം ഉൾക്കൊള്ളാൻ അവസരമൊരുക്കിയത്. തിരുവന്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനം, പുലിക്കളി ചമയപ്രദർശനം, വെടിക്കെട്ട് സാമഗ്രികളുടെ പ്രദർശനം, ഡിജെ സംഗീതവിരുന്ന് എന്നിവയോടെയായിരുന്നു പുതുവത്സരാഘോഷം. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെയും സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിന്റെയും സഹകരണത്തോടെയാണ് പുനർജ്ജനി കാരുണ്യ സംഗമം സംഘടിപ്പിച്ചത്. രോഗങ്ങളും അപകടങ്ങളും ശരീരം തളർത്തിയവരെ ആഘോഷങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനും സമൂഹത്തിലേക്ക് ഇറങ്ങാൻ തങ്ങൾക്കാവുമെന്ന തിരിച്ചറിവ് ഉണ്ടാക്കാനും വേണ്ടിയായിരുന്നു ആൽഫ പാലിയേറ്റീവ് കെയർ തങ്ങളുടെ പരിചരണത്തിലുള്ള ആയിരത്തിലധികം രോഗബാധിതരെയും കുടുംബാംഗങ്ങളെയും സന്നദ്ധപ്രവർത്തകരെയും ഒന്നിപ്പിച്ച സംഗമം നടത്തിയത്. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പുതുവർഷത്തിൽ…
Read Moreഎന്തായിരിക്കാം സൈമണ്‍ ബ്രിട്ടോയ്ക്ക് ഷീബ അമീറിനോടു പറയാനുണ്ടായിരുന്നത്…
ദയ ആശുപത്രിയില്‍ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കിടത്തിയ സ്ട്രെച്ചറിനരികെ നില്ക്കുമ്പോള് കണ്ണുനീര് കൊണ്ട് കാഴ്ച വ്യക്തമായിരുന്നില്ല. കഴിഞ്ഞ ദിവസം എനിക്കു മുന്നില്‍ ആവേശത്തോടും ആഘോഷത്തിമര്പ്പോടും വീല്‍ചെയറിലിരുന്ന സൈമണ്‍ ബ്രിട്ടോ ഇപ്പോള്‍ ഈ ഭൂമുഖത്തില്ലെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. മനസില്‍ സങ്കടക്കടല്‍ തിരയടിക്കുമ്പോഴാണ് അജിത കല്യാണി പറഞ്ഞത്, മരിക്കും മുന്‍പ് ഷീബയെ വിളിച്ച് എന്തോ സംസാരിക്കാന്‍ സൈമണ്‍ ബ്രിട്ടോ ആഗ്രഹിച്ചിരുന്നുവെന്ന്. മരണം കടന്നെത്തും മുന്‍പ് വൈകീട്ട് നാലിന് ഷീബ അമീറിനെ വിളിക്കണമെന്നും എന്തോ പറയാനുണ്ടെന്നും സൈമണ്‍ പറഞ്ഞിരുന്നുവത്രെ. എന്നാല്‍ എന്റെ നമ്പര്‍ കൈയിലില്ലാത്തതുകൊണ്ട് അതു നടന്നില്ല. അപ്പോഴേക്കും അസുഖം കൂടി ആശുപത്രിയിലേക്കു കൊണ്ടുപോയി വൈകാതെ മരണവും സംഭവിച്ചു. എന്തായിരിക്കാം സൈമണ്‍ ബ്രിട്ടോയ്ക്ക് എന്നോടു പറയാനുണ്ടായിരുന്നത്… നിശ്ചലം എന്‍ മുന്നില്‍ കിടക്കുന്ന സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹത്തിലേക്കു ഞാന്‍ നോക്കി. നിശബ്ദം എന്നോടും പിന്നെ ബ്രിട്ടോയോടുമായി ചോദിച്ചു. എന്താണ് എന്നോട് പറയാനുണ്ടായിരുന്നത്… കഴിഞ്ഞ…
Read Moreബാങ്കുകൾ കേന്ദ്രീകരിച്ച് പണംതട്ടൽ; ബീഹാർ സംഘം പിടിയിൽ; തട്ടിപ്പ് തൊഴിലാളികളുടെ അറിവില്ലായ്മ മുതലാക്കി
തൃശൂർ: നാട്ടിലേക്ക് പണമയക്കാനെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടിയിരുന്ന അന്തർ സംസ്ഥാന സംഘത്തെ പോലീസ് പിടികൂടി. ബീഹാർ സ്വദേശികളായ സാഹിബ് കുമാർ സഹാനി (22), സുകത് സഹാനി (24), ചുന്നു സഹാനി (20), ബുവാലികുമാർ (25), ചന്ദൻ കുമാർ (25) എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് പണം തട്ടിയ കേസിൽ അന്വേഷണത്തിനിടെയാണ് പ്രതികൾ പിടിയിലായത്. നായ്ക്കനാലിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയിൻ ബ്രാഞ്ചിൽ വച്ച് പശ്ചിമബംഗാൾ സ്വദേശി റഫിക്കുൾ എന്നയാളുടെ പണമാണ് ഇവർ കവർന്നത്. പണം ഡെപ്പോസിറ്റ് ചെയ്യാനെത്തിയ റഫിക്കുളിനെ ഫോം പൂരിപ്പിക്കുന്നതിനും പണം ഡെപ്പോസിറ്റ് ചെയ്യുന്നതിനും സഹായിക്കുന്നതുപോലെ അടുത്തുകൂടി പതിനായിരം രൂപ തട്ടി മുങ്ങുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ ഇവർ ഇത്തരത്തിൽ കബളിപ്പിച്ചതായും ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായും മനസിലായി. സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ…
Read Moreപൊതു സ്ഥലത്ത് മദ്യപിക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ; മദ്യത്തിന്റെ കൂടെ തൊട്ടുകൂട്ടാൻ കുരങ്ങിറച്ചിയും; കണ്ണൻകുഴിയിൽ നടന്ന സംഭവം ഇങ്ങനെ…
അതിരപ്പിള്ളി: കണ്ണൻകുഴിയിൽ കുരങ്ങിന്റെ പാകം ചെയ്ത ഇറച്ചിക്കറി സഹിതം രണ്ടുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കണ്ണൻകുഴി വടക്കുംതല ജോബിഷ്(29), ചെന്പുച്ചിറ വടക്കുംതല ജെയിംസ്(31) എന്നിവരെയാണ് കൊന്നക്കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.സുധീഷ് കുമാർ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9.30ന് വനപാലകർ പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കുന്പോൾ കണ്ണൻകുഴി പാലത്തിനു മുകളിൽ നിന്ന് രണ്ടു പേർ മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് കൈവശമുണ്ടായിരുന്ന കുരങ്ങ് ഇറച്ചി പിടികൂടിയത്. വനത്തിൽ നിന്ന് പിടികൂടിയ കുരങ്ങിനെ കൊന്ന് വീട്ടിൽ വച്ച് പാകം ചെയ്ത് മദ്യപിക്കുകയായിരുന്നു ഇവർ.
Read Moreനവകേരള നിർമിതിയിൽ കൃഷിക്കു വലിയ പങ്കെന്ന് മന്ത്രി എ.സി മൊയ്തീൻ
തൃശൂർ: കേരളത്തിന്റെ ഭാവി വികസനത്തിനു കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ. പ്രളയാനന്തര നവകേരള സൃഷ്ടിയിൽ കൃഷിക്കു വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ “വൈഗ 2018 കൃഷി ഉന്നതി മേള’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവർക്കും പൊതുമേഖലയിൽ തൊഴിൽ അവസരം സൃഷ്ടിക്കുക എന്നത് പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ നവ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നത് പ്രധാനമാണ്. വൈഗയിലൂടെ അന്താരാഷ്ട്രതലത്തിലെ സംരംഭങ്ങളെ കർഷകർക്കു പരിചയപ്പെടുത്താനായെന്നും അടുത്തവർഷം വൈഗ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. സി-ഡിറ്റ് തയാറാക്കിയ കൃഷിവകുപ്പിന്റെ പുതിയ വെബ്സൈറ്റിന്റെയും എൻഐസി തയാറാക്കിയ സോവെയറുകളുടെയും ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിർവഹിച്ചു. സംസ്ഥാനതല കർഷക അവാർഡുകളുടെ വിതരണം മന്ത്രി എ.സി.…
Read Moreഫോസ്റ്റർ കെയർ പദ്ധതിക്ക് മികച്ച പ്രതികരണം ; ഇതര കുടുംബങ്ങളിൽ മാതൃസ്നേഹമറിഞ്ഞത് 148 കുട്ടികൾ
ജെറി എം. തോമസ് കൊച്ചി: ഏകാന്തതയ്ക്കും അനാഥത്വത്തിനും വിട നൽകി ഫോസ്റ്റർ കെയർ പദ്ധതിയെ വരവേറ്റ് കുരുന്നുകൾ. ശിശുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫോസ്റ്റർ കെയർ പദ്ധതിയിൽ നവംബർ വരെ പങ്കാളികളായത് 148 കുട്ടികൾ. സാഹചര്യങ്ങൾക്കൊണ്ടും മറ്റു പല കാരണങ്ങളാലും ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് അവരെ സ്വീകരിക്കാൻ മനസും പ്രാപ്തിയുമുള്ള മറ്റു കുടുംബങ്ങളിൽ സന്തോഷപൂർവം ജീവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണു ഫോസ്റ്റർ കെയർ. ജനങ്ങളുടെ ഭാഗത്തുനിന്ന് പദ്ധതിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. തിരുവനന്തപുരം-38, കൊല്ലം-19, പത്തനംതിട്ട-അഞ്ച്, ആലപ്പുഴ-14, കോട്ടയം-12, ഇടുക്കി-ആറ്, എറണാകുളം-ആറ്, തൃശൂർ-ആറ്, പാലക്കാട്-ഏഴ്, മലപ്പുറം-ഏഴ്, കോഴിക്കോട്-നാല്, വയനാട്-അഞ്ച്, കണ്ണൂർ-നാല്, കാസർഗോഡ്-12 എന്നിങ്ങനെയാണ് നവംബർ വരെ പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ വിവരങ്ങൾ. അതതു ജില്ലയിലെ സിഡബ്ല്യുസിയിൽനിന്ന് അനുമതി വാങ്ങി കുട്ടികളെ കണ്ടുപിടിച്ചാണു പദ്ധതിയുടെ ഭാഗമാക്കേണ്ടത്. ചെറിയ കാലയളവിലേക്കു കുട്ടികൾക്കാവശ്യമായ എല്ലാവിധ സംരക്ഷണവും സന്തോഷകരമായ ജീവിതവും നൽകാൻ താത്പര്യമുള്ള രക്ഷിതാക്കൾക്കാണു…
Read Moreമാർക്ക് വെട്ടിതിരുത്തി വിദ്യാർഥികളെ തോല്പിച്ച അധ്യാപകരെ പുറത്താക്കണമെന്ന് എസ്എഫ്ഐ
തൃശൂർ: പരീക്ഷാ പേപ്പറിൽ മാർക്ക് വെട്ടിതിരുത്തി വിദ്യാർഥികളെ തോൽപിച്ച പാന്പാടി നെഹ്റു കോളജിലെ അധ്യാപകരെ പുറത്താക്കണമെന്ന് എസ്എഫ്ഐ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവരാവകാശ പ്രകാരം ലഭിച്ച പേപ്പറിലാണ് മാർക്കുകൾ വെട്ടിതിരുത്തിയതായി വ്യക്തമായത്. ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിലാണ് ഈ വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അവർ ആരോപിച്ചു. അധ്യാപകർക്കെതിരെ നടപടികളെടുത്തില്ലെങ്കിൽ സമര മാർഗങ്ങളിലേക്ക് തിരിയുമെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശരത് പ്രസാദ്, ജില്ലാ സെക്രട്ടറി സി.എസ്.സംഗീത, എസ്.കിഷോർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read More