“പട്ടാളം’ തീപിടിത്തം; ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​കു​ന്നി​ല്ല; പരാതിയുമായി ഫ​യ​ർ​ഫോ​ഴ്സ് താലൂക്ക് സഭയിൽ

തൃ​ശൂ​ർ: പ​ട്ടാ​ളം മാ​ർ​ക്ക​റ്റി​ലെ തീ​പി​ടി​ത്ത​ത്തി​ലു​ണ്ടാ​യ ന​ഷ്ടം എ​ത്ര​യെ​ന്ന് ക​ട​യു​ട​മ​ക​ൾ​ക്കു പോ​ലും ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.വാ​ഹ​ന​ങ്ങ​ളു​ടെ​യും മ​റ്റും പ​ഴ​യ സാ​ധ​ന​ങ്ങ​ളും ട​യ​റു​ക​ളും കൂ​ട്ടി​യി​ട്ടി​രു​ന്ന​താ​ണ് ക​ത്തി പോ​യ​ത്. ഇ​വ മ​റി​ച്ചു വി​ൽ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​വി​ടെ കൊ​ണ്ട് കൂ​ട്ടി​യി​ടു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ വ​രു​ന്പോ​ൾ അ​തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത് ഒ​രു വി​ല പ​റ​ഞ്ഞ് കൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്. പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ​യും മ​റ്റും സ്പെ​യ​ർ പാ​ർ​ട്സു​ക​ളും ട​യ​റു​ക​ളു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് തീ​യി​ൽ അ​മ​ർ​ന്ന​ത്. മാ​ർ​ക്ക​റ്റി​ൽ തീ​പ​ട​ർ​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ വൈ​കി​യ​തി​ന്‍റെ കാ​ര​ണം ഫ​യ​ർ​ഫോ​ഴ്സ് ഇ​ന്നു ചേ​ർ​ന്ന​താ​ലൂ​ക്ക് സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ച്ചു. മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​രും, വ്യാ​പാ​രി​ക​ളും വേ​ണ്ട​ത്ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. ഉച്ചയോടെ തുടങ്ങി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45നാണ് തീ​പി​ടി​ത്ത​തി​ന് തു​ട​ക്കം. ട​യ​റു​ക​ൾ​ക്കി​ട​യി​ൽ തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട ജോ​ലി​ക്കാ​ർ സാ​ധ​ന​ങ്ങ​ളും ട​യ​റു​ക​ളും എ​ടു​ത്തു മാ​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴേ​ക്കും തീ ​അ​ടി​യി​ൽ ശ​ക്ത​മാ​യി​രു​ന്നു. പി​ന്നീ​ട് ക​റു​ത്ത പു​ക ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് തീ ​പി​ടി​ത്തം…

Read More

സംസ്ഥാനത്ത് എട്ടു ല​ക്ഷ​ത്തി​ല​ധി​കം പാചകവാതക ക​ണ​ക്ഷ​നു​ക​ൾ; അ​ഞ്ചു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​ല്ല

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ എ​ൽ​പി​ജി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 3.44 കോ​ടി ജ​ന​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ 85.2 ല​ക്ഷം എ​ൽ​പി​ജി ക​ണ​ക്്ഷ​നു​ക​ളു​ണ്ടെ​ന്നു ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജ​ർ എ​ൻ.​പി.​അ​ര​വി​ന്ദാ​ക്ഷ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജി​ല്ല​ക​ളി​ലു​ള്ള ഉ​പ​യോ​ഗ​വും 106.3 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ൽ 8,10,266 ഉ​പ​യോ​ക്താ​ക്ക​ളാ​യി. സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ അ​ഞ്ചു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​ല്ല. അ​ഞ്ചു കി​ലോ​മീ​റ്റ​ർ മു​ത​ൽ 15 കി​ലോ​മീ​റ്റ​ർ വ​രെ 27 രൂ​പ​യും 20 കി​ലോ​മീ​റ്റ​ർ വ​രെ 32 രൂ​പ​യു​മാ​ണ് പ​ര​മാ​വ​ധി വാ​ങ്ങി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള സ​ർ​വീ​സ് ചാ​ർ​ജ്.

Read More

തൊഴിലാളികൾക്ക് കനത്ത നഷ്ടം; ഹ​ർ​ത്താ​ൽ ദി​വ​സം ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണം: ഐ​എ​ൻ​ടി​യു​സി

ഒ​ല്ലൂ​ർ: ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ​സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി ഒ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി ലോ​ട്ട​റി മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ ദി​വ​സ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം വ​രു​ന്നു ആ​യ​തി​നാ​ൽ ഹ​ർ​ത്താ​ൽ ദി​വ​സ​ങ്ങ​ളി​ൽ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റി വ​ച്ച് മ​റ്റു ദി​വ​സം ന​റു​ക്കെ​ടു​ക്ക​ണ​മെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ​ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​പി. ഡാ​ന്‍റെ​സ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പെ​ട്ടു. ടി. ​എം. ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വ​ൻ​ഷ​നി​ൽ അ​നി​ൽ പൊ​റ്റേ​ക്കാ​ട്, ടി. ​എം. രാ​ജി​വ് , കെ. ​സി. അ​ഭി​ലാ​ഷ്, ഇ. ​എ​സ്.. അ​നി​രു​ദ്ധ​ൻ, സ​ന്തോ​ഷ് കു​മ്മാ​ർ സെ​ൻ, ബാ​ബു തോ​മ​സ്, എം. ​എ​ൽ. ബേ​ബി, ടി. ​എം. വ​ർ​ക്കി, ഗോ​പി വ​ട​ക്ക​ൻ, എ​ൻ. ജി.​സ​ന്തോ​ഷ്, കെ.​എ​സ്. സു​നി​ർ , ബെ​ന്നി പ​റോ​ക്കാ​ര​ൻ, ജോ​ണ്‍​സ​ണ്‍ മു​ള​ങ്ങ​ൻ, ലി​ബി​ൻ റാ​ഫേ​ൽ, ഡെ​ന്നി ആ​റ്റു​പു​റം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

ശാന്തിഭവൻ പ്രവാസി മലയാളി ഫെഡറേഷനുമായി സഹകരിച്ച്  കേരളമെന്പാടും സൗ​ജ​ന്യ പാ​ലി​യേ​റ്റീ​വ് ആ​ശു​പ​ത്രികൾ ആ​രം​ഭി​ക്കും

തൃശൂർ: ശാ​ന്തി​ഭ​വ​ൻ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നു​മാ​യി തൃ​ശൂ​ർ: ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ലും അ​ഭ​യം പാ​ലി​യേ​റ്റീ​വ് കെ​യ​റും പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പാ​ലി​യേ​റ്റീ​വ് ആ​ശു​പ​ത്രി​യും പാ​ലി​യേ​റ്റീ​വ് – ഹെ​ൽ​ത്ത് റീ​ജി​യ​ണ​ൽ സെ​ന്‍റ​റു​ക​ളും സ്ഥാ​പി​ക്കും. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലും പാ​ലി​യേ​റ്റീ​വ് ആ​ശു​പ​ത്രി സ്ഥാ​പി​ക്കും. ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ 14 ജി​ല്ലാ പ്ര​തി​നി​ധി​ക​ൾ​ക്ക് ദീ​പ​ശി​ഖ കൈ​മാ​റി​കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ശാ​ന്തി​ഭ​വ​ന്‍റെ ബി​ല്ലു​ക​ളി​ല്ലാ​ത്ത 14 ആ​ശു​പ​ത്രി​ക​ളാ​ണ് പു​തു​താ​യി തു​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. മ​ര​ണാ​സ​ന്ന​രാ​യ രോ​ഗി​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും മ​ട​ക്കി അ​യ​ക്കു​ന്പോ​ൾ അ​വ​രെ സ്നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ക്കാ​നും ശു​ശ്രൂ​ഷി​ക്കാ​നും ശാ​ന്തി​ഭ​വ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലും പാ​ലി​യേ​റ്റീ​വ് ആ​ശു​പ​ത്രി​ക​ൾ വ​രു​ന്ന​ത് നി​ര​വ​ധി കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​മെ​ന്നും കൃ​ഷി​മ​ന്ത്രി പ​റ​ഞ്ഞു.തൃ​ശൂ​ർ ആ​ർ​ച്ച് ബി​ഷ​പ്പ്…

Read More

ശു​ചി​മു​റി മാ​ലി​ന്യം തള്ളൽ നാട്ടുകാർ കണ്ടതോടെ ലോ​റിഉ​പേ​ക്ഷി​ച്ച് സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു

ചാ​വ​ക്കാ​ട്: ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളാ​ൻ അ​ർ​ധ​രാ​ത്രി​യി​ൽ എ​ത്തി​യ സം​ഘം നാ​ട്ടു​കാ​ർ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ലോ​റി ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ങ്ങാ​ടി​ത്താ​ഴം കു​ന്ന​ത്തു​ള്ളി റോ​ഡി​ൽ രാ​ത്രി 12ന് ​ശേ​ഷ​മാ​ണ് സം​ഭ​വം.മി​നി ലോ​റി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടാ​ങ്കി​ൽ നി​റ​ച്ച ക​ക്കൂ​സ് മാ​ലി​ന്യ​മാ​യി എ​ത്തി​യ ലോ​റി പാ​ട​ത്തി​ന്‍റെ വ​ശ​ത്തു​ള്ള റോ​ഡി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന​ത് ക​ണ്ട സ​മീ​പ​വാ​സി ചൊ​വ്വ​ല്ലൂ​ർ തോ​മ​സ് ലൂ​വീ​സ് ലോ​റി​യി​ലേ​ക്ക് ടോ​ർ​ച്ച് തെ​ളി​യി​ച്ച് ബ​ഹ​ളം വ​യ്ക്കു​ക​യും നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. ആ​ളു​ക​ൾ ഓ​ടി​യെ​ത്തു​ന്ന​തു​ക​ണ്ട മാ​ലി​ന്യ​സം​ഘം ലോ​റി പി​ന്നി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ വ​ണ്ടി പാ​ട​ത്തേ​ക്ക് ചെ​രി​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് ര​ണ്ടം​ഗ സം​ഘം ലോ​റി ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി എ​ത്തി​യ നാ​ട്ടു​കാ​രി​ൽ ചി​ല​ർ പ്ര​തി​ഷേ​ധ​മാ​യി ലോ​റി​ക്കു നേ​രെ അ​ക്ര​മം ന​ട​ത്തി. അ​ങ്ങാ​ടി​ത്താ​ഴം ച​ക്കം​ക​ണ്ടം തെ​ക്ക​ൻ പാ​ല​യൂ​ർ മേ​ഖ​ല​യി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ട്ട​ൽ ഇ​തി​ന് മു​ന്പും പ​ല​ത​വ​ണ ന​ട​ന്നി​ട്ടു​ണ്ട്. നേ​ര​ത്തെ പെ​ട്ടി…

Read More

ഹർത്താൽ സംഘർഷം: ചാലക്കുടിയിൽ 250 പേർക്കെതിരെ കേ​സെ​ടു​ത്തു

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ പ്ര​ക​ട​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞി​ട്ടും പി​രി​ഞ്ഞു​പോ​കാ​തെ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ 250 ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഉ​ച്ച​യ്ക്ക് സി​പി​എം​കാ​രു​ടെ പ്ര​ക​ട​നം എ​ത്തി​യ​പ്പോ​ൾ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. പോ​ലീ​സ് ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് സം​ഘ​ട്ട​നം ഒ​ഴി​വാ​യ​ത്. കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് 25 ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.ബു​ധ​നാ​ഴ്ച ന​ട​ത്തി​യ അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ൽ ജ​ന​ങ്ങ​ളെ​യും വ്യാ​പാ​രി​ക​ളെ​യും വ​ല​ച്ചു. ശ​ബ​രി​യു​വ​തി​പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ച്ച​യോ​ടെ​ത​ന്നെ ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലു​ക​ളി​ൽ ഉ​ണ്ടാ​ക്കി​വ​ച്ചി​രു​ന്ന ഭ​ക്ഷ​ണം ന​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു. അ​പ്ര​ഖ്യാ​പി​ത ഹ​ർ​ത്താ​ൽ ന​ട​ത്തി ക​ട​ക​ൾ ബ​ല​മാ​യി അ​ട​പ്പി​ച്ച​തി​ൽ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.

Read More

ചാ​ല​ക്കു​ടി​യി​ൽ അ​ഭി​ഭാ​ഷ​ക ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സിൽ ഒ​രാ​ൾ അ​റ​സ്റ്റിൽ

ചാ​ല​ക്കു​ടി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സൗ​ത്ത് ജം​ഗ്്ഷ​നി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി അ​ഭി​ഭാ​ഷ​ക ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി മേ​ലേ​ത്തു​കു​ന്നേ​ൽ ര​ഞ്ജി​ത്തി(36)​നെ​യാ​ണ് സി​ഐ ജെ.​ മാ​ത്യു, എ​സ്ഐ വ​ത്സ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്.​ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ​വ​ച്ച് അ​ഭി​ഭാ​ഷ​ക ദ​ന്പ​തി​മാ​രാ​യ ചാ​ല​ക്കു​ടി പു​ത്തു​പ​റ​ന്പ് ഗോ​പു​ര​ൻ ജോ​സ​ഫ്, ഭാ​ര്യ മേ​രി കാ​ത​റി​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. പോ​ലീ​സ് 15 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

Read More

ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ പ്ര​വേ​ശി​ച്ച​തി​ൽ ശ​ബ​രി​മ​ല ​ക​ർ​മ​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധം; ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ക​ട​ക​ള​ട​പ്പി​ച്ചു; സ്വ​രാ​ജ് റൗ​ണ്ടി​ൽ പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളും

സ്വ​ന്തം ലേ​ഖ​ക​ൻ​മാ​ർ തൃ​ശൂ​ർ: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ പ്ര​വേ​ശി​ച്ച് ദ​ർ​ശ​നം ന​ട​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ സ്വ​രാ​ജ് റൗ​ണ്ടി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. നാ​യ്ക്ക​നാ​ലി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​പ്ര​ക​ട​നം സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി വ​രു​ന്ന​തി​നി​ടെ റൗ​ണ്ടി​ലെ പ​ല​ഭാ​ഗ​ത്തു​മു​ണ്ടാ​യി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​യി​ട്ടു. പാ​റ​മേ​ക്കാ​വ് ജം​ഗ്ഷ​നി​ൽ റോ​ഡി​ലെ ബാ​രി​ക്കേ​ഡു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ക്കാ​നും ത​ള്ളി​യി​ടാ​നും ശ്ര​മി​ക്കു​ന്ന​ത് ഷൂ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് വീ​ഡി​യോ​ഗ്രാ​ഫ​ർ​ക്കു നേ​രെ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ക്കാ​ർ ക​യ്യേ​റ്റ​ത്തി​ന് മു​തി​ർ​ന്നു. പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. തു​ട​ർ​ന്ന് പ്ര​ക​ട​നം തെ​ക്കേ​ഗോ​പു​ര​ന​ട​യ്ക്കു സ​മീ​പ​മെ​ത്തി സ്വ​രാ​ജ് റൗ​ണ്ടി​ൽ കു​ത്തി​യി​രു​ന്ന് ഉ​പ​രോ​ധം ന​ട​ത്തി. പോ​ലീ​സി​വ​രെ നീ​ക്കം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും വ​ട​ക്കാ​ഞ്ചേ​രി​യി​ലും, മാളയിലും, ഗുരുവായൂരും ക​ട​ക​ൾ അ​ട​പ്പി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ…

Read More

ശബരിമലയിലെ യുവതി പ്രവേശനം; നട അടച്ചത് സുപ്രീംകോടതി വിധി ലംഘനമെന്ന് മന്ത്രി കടകംപിള്ളി

ഗു​രു​വാ​യൂ​ർ: ശ​ബ​രി​മ​ല ത​ന്ത്രി​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട അ​ട​യ്ക്കാ​ൻ അ​ധി​കാ​ര​മി​ല്ല. ന​ട അ​ട​ച്ച​ത് സു​പ്രിം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്. ദേ​വ​സ്വം ബോ​ർ​ഡി​ന് ത​ന്ത്രി മ​റു​പ​ടി ന​ൽ​കേ​ണ്ടി വ​രും. പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ക എ​ന്ന​ത് പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യാ​ണ്. അ​താ​ണ് പോ​ലീ​സ് അ​വി​ടെ നി​റ​വേ​റ്റി​യ​ത്. സ​ത്യ​പ്ര​തി​ജ്ഞാ​വേ​ദി​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. സ​ദ​സി​നു​ള്ളി​ൽ ക​ട​ന്നു​കൂ​ടി​യ യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഷൈ​ൻ, യു​വ​മോ​ർ​ച്ച ട്ര​ഷ​റ​ർ വി​നി​ൽ എ​ന്നി​വ​രാ​ണ് വേ​ദി​യി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. വേ​ദി​ക്ക് നൂ​റ് മീ​റ്റ​ർ അ​ക​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​ൽ മ​ഞ്ജ​റ​ന്പ​ത്ത്, സു​മേ​ഷ് തേ​ർ​ളി, മ​നീ​ഷ് കു​ള​ങ്ങ​ര എ​ന്നി​വ​രും ക​രി​ങ്കൊ​ടി കാ​ണി​ച്ചു. പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. വേ​ദി​യി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച…

Read More

കലാഭവൻ മണിയുടെ ജന്മദിനം; സ​നു​ഷ​യ്ക്ക് തലചായ്ക്കാൻ വീടൊരുക്കി മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ കാ​സ്കേ​ഡാ​

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ​മ​ണി​യു​ടെ ജ​ന്മ​ദി​നം ഭ​വ​ന​ര​ഹി​ത​യാ​യ സ​നു​ഷ​യ്ക്ക് വീ​ട് നി​ർ​മി​ച്ചു ന​ല്കി സു​ഹൃ​ത്തു​ക്ക​ൾ ആ​ഘോ​ഷി​ച്ചു. ക​ലാ​ഭ​വ​ൻ​മ​ണി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ കാ​സ്കേ​ഡാ​ണ് ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വി​ൽ വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. സം​സ്ഥാ​ന കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ സ​നു​ഷ​യ്ക്ക് താ​ക്കോ​ൽ കൈ​മാ​റി. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, 1.5 ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. 150 പേ​ർ​ക്ക് 10 കി​ലോ അ​രി വീ​തം വി​ത​ര​ണം ചെ​യ്തു.സി​നി​മാ​താ​ര​ങ്ങ​ളാ​യ ഹ​രി​ശ്രീ അ​ശോ​ക​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ര​മേ​ഷ് പി​ഷാ​ര​ടി, മ​ണി​ക​ണ്ഠ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, ക​ലാ​ഭ​വ​ൻ പ്ര​ജോ​ത്, സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ ദാ​സ്, ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ ഐ.​എം.​വി​ജ​യ​ൻ, ജോ​പോ​ൾ അ​ഞ്ചേ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എം.​ശ്രീ​ധ​ര​ൻ, വി.​ഒ.​പൈ​ല​പ്പ​ൻ, ബീ​ന ഡേ​വീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​സു​രേ​ഷ് (വി​നു) സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​എം.​ബെ​ന്നി ന​ന്ദി​യും പ​റ​ഞ്ഞു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജെ.​സാ​ബു, ജോ​യ് ക​ട്ടാ​ള​ൻ, ഡോ. ​ടി.​പി.​സു​മേ​ഷ്,…

Read More