സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രമേഹത്തിന് സൗജന്യമായി നൽകുന്ന മരുന്ന് കിട്ടാനില്ല. കേരള മെഡിക്കൽ കോർപറേഷൻ സൗജന്യമായി നൽകേണ്ട മരുന്ന് ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിതരണം ചെയ്യുന്നില്ല. ദിവസവും മൂന്നു നേരം കഴിക്കേണ്ട മെറ്റഫോർമിൻ എന്ന ഗുളികയടക്കമുള്ള മരുന്നുകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകണമെന്ന ചട്ടം ആയിരക്കണക്കിന് രോഗികൾ വരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ലംഘിക്കപ്പെടുകയാണ്. പാവപ്പെട്ട രോഗികൾക്ക് വില കൊടുത്ത് മരുന്നുകൾ പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയാണ്. മിതമായ വിലയ്ക്ക് ലഭിക്കേണ്ട ഇൻസുലിനും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. അതിനിടെ മെഡിക്കൽ കോളജിൽ പോഷകാഹാരങ്ങൾ നൽകുന്നത് നിലച്ചു. ഗർഭിണികൾ അടക്കം ആശുപത്രിയിലെത്തുന്ന ബിപിഎൽ ലിസ്റ്റിൽ പെട്ട മുഴുവൻ രോഗികൾക്കും ദിവസവും പാൽ, മുട്ട, ബ്രഡ്, ബിസ്ക്കറ്റ് എന്നിവ നൽകണമെന്നാണ് നിയമം. എന്നാൽ തൃശൂർ മെഡിക്കൽ കോളജിലെ ബിപിഎൽ രോഗികൾക്ക് ഇത് ലഭിക്കുന്നില്ല. ഇവയുടെ വിതരണക്കാരായ…
Read MoreCategory: Thrissur
വനിതാമതിൽ കെട്ടാൻ സാന്പത്തികം വളഞ്ഞ വഴി! കടകളിൽ കയറി പുകവലിക്കരുത് എന്ന് എഴുതിവച്ച ബോർഡ് ഇല്ല എന്ന കാരണം പറഞ്ഞ് 200 രൂപ മുതൽ നിർബന്ധിത പിഴ ചുമത്തുന്നു.
മേലൂർ:വനിത മതിൽ സംഘടിപ്പിക്കുന്നതിലേക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കടകളിൽ കയറി പുകവലിക്കരുത് എന്ന് എഴുതിവച്ച ബോർഡ് ഇല്ല എന്ന കാരണം പറഞ്ഞ് 200 രൂപ മുതൽ നിർബന്ധിത പിഴ ചുമത്തുന്നു. മേലൂർ ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് സെന്ററിലെ എൽഡിഎഫ് ജീവനക്കാരാണ് ഫണ്ട് പിരിവിന് പുതിയ മാർഗവു മായിഇറങ്ങി യിരിക്കു ന്നത്.പെട്ടിക്കട , ഭിന്നശേഷിയുള്ളവരുടെ ലോട്ടറിക്കട ഇതൊന്നും ഒഴിവാക്കാതെയാണ് പിരിവ്. ഈ നിയമം നിലവിൽ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിധ മുന്നറിയിപ്പുമില്ലാതെ ഇപ്പോൾ നിയമം പറഞ്ഞ് ഇറങ്ങിയത് അതാത് മേഖലകളിൽഅതാത് സ്ഥാപനങ്ങൾ വനിത മതിലിന് ഫണ്ട ് കണ്ട െത്താൻ ശ്രമിക്കണമെന്ന ധാരണയിലാണെ ന്നാണ് പ്രധാ നമായും ആരോപണം ഉയരു ന്നത്. വനിത മതിലിന് വളഞ്ഞ വഴിയിലൂടെ ഫണ്ട ് കണ്ടൊനുള്ള ശ്രമത്തിൽ മേലൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് പ്രതിഷേധിച്ചു.
Read Moreതലയോട്ടി തലവേദനയായി ! ആ തലയോട്ടി ആരുടെ…? ഉത്തരം കിട്ടാതെ പോലീസ്
മുളംകുന്നത്തുകാവ്: ആ തലയോട്ടി ആരുടേതെന്നു തിരിച്ചറിയാൻ കഴിയാതെ പോലീസ് കുഴങ്ങുന്നു. മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ ഒരാഴ്ച മുൻപ് കണ്ടെത്തിയ തലയോട്ടി പോലീസിനു തലവേദനയായിരിക്കുകയാണ്. പത്തുദിവസം പഴക്കമുള്ള മധ്യവയസ്കന്റെ തലയോട്ടിയാണെന്നു ഫോറൻസിക് പരിശോധനയിൽ വ്യക്തമായെങ്കിലും തുടർന്നുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയ സ്ഥിതിയിലാണ്. മെഡിക്കൽ കോളജ് പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും മുന്നോട്ടുപോകാൻ സഹായകമായ ഒരു തുന്പുപോലും ഇതുവരെയും കിട്ടിയിട്ടില്ല. തെരുവുനായ്ക്കൾ കടിച്ച പാടുകളും രക്തക്കറയും തലയോട്ടിയിലുണ്ട്. ശരീരത്തിന്റെ ബാക്കിഭാഗങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇതിനായി തെരച്ചിൽ വ്യാപകമായി നടത്തിയെങ്കിലും ഫലമുണ്ടായില്ല. മെഡിക്കൽ കോളജ് കാന്പസ്, ആരോഗ്യസർവകലാശാല കാന്പസ് എന്നിവിടങ്ങളിലെ പൊന്തക്കാടുകളിലും മറ്റും പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമൊക്കെ പരിശോധനകൾ നടത്തി. ആശുപത്രിയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും കാണാതായവരുടെ പേരുവിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണവും ഗുണം ചെയ്തിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അജ്ഞാത തലയോട്ടിയെന്ന ഗണത്തിൽപെടുത്തി കേസ്…
Read Moreവിനീതക്കു ക്രിസ്മസ് സമ്മാനമെത്തി; പൗർണമിയുടെ വെളിച്ചത്തിൽ
കൊടകര: ഇത്തവണത്തെ ക്രിസ്മസ് സമ്മാനവുമായി സാന്താക്ലോസിനു പകരം വിനീതയുടെ വീട്ടിലെത്തിയത് “പൗർണമി’. കേരള ലോട്ടറിയുടെ ഞായറാഴ്ച നറുക്കെടുത്ത പൗർണമി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് വാസുപുരം സ്വദേശിനിക്ക് ലഭിച്ചത്. വാസുപുരം അപ്പാടൻ വീട്ടിൽ സുനിലിന്റെ ഭാര്യ വിനീതയെ (30) തേടിയാണ് ഭാഗ്യമെത്തിയത്. ആർ.എച്ച്.287878 എന്ന നന്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പുതുക്കാട് മാത ലോട്ടറി ഏജൻസീസിലെ തൊഴിലാളിയാണ് വിനീത. ഭർത്താവ് സുനിൽ കൊടകരയിലെ ഹോട്ടൽ തൊഴിലാളിയാണ്. ഇവർക്ക് സ്വന്തമായി ഒരു വീടുവയ്ക്കാനാണ് ആഗ്രഹം.
Read Moreജോലിക്കു നിന്ന വീടുകളിൽ മോഷണം: യുവതി അറസ്റ്റിൽ; ജയലക്ഷ്മിയുടെ തന്ത്രം ഇങ്ങനെ
പാലക്കാട്: വീട്ടുപണിക്കു നിന്ന വീടുകളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. പാലക്കാട് അംബികാപുരം തോണിപ്പാളയം സ്വദേശിനി ജയലക്ഷ്മി ( 30) യെയാണ് പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്. പുത്തൂർ പ്രിയദർശിനി നഗറിൽ മുരളീധരന്റെ വീട്ടിൽ നിന്നും പത്തു പവനോളം സ്വർണ്ണാഭരണങ്ങൾ മോഷണം പോയ പരാതിയിൽ നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. വീട്ടിലെ ജോലിക്കാരിയായ ജയലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ ഒക്ടോബറിൽ വലിയപാടം കാരക്കാട്ട് പറന്പിൽ ശ്രീദേവിയുടെ വീട്ടിൽ നിന്നും മൂന്നുപവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായും സമ്മതിച്ചു. മോഷണ മുതലുകളെല്ലാം പാലക്കാട് ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മറ്റൊരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട്…
Read Moreപോലീസിന്റെ ഹലോ വെക്കേഷൻ; മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് പോകുമെന്നു മുന്നറിയിപ്പ്
തൃശൂർ: ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ മദ്യപിച്ചു വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാകുമെന്ന മുന്നറിയിപ്പ് നൽകി സിറ്റി പോലീസ്. കർശന വാഹന പരിശോധനയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പിടിവീണാൽ ലൈസൻസ് റദ്ദാകുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. മദ്യപിച്ചു വാഹനമോടിക്കുന്നതിനെതിരേ “ഹലോ വെക്കേഷൻ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ബോധവത്കരണം നടത്തുമെന്നും പോലീസ് പറഞ്ഞു. റോഡ് നിയമങ്ങൾ പാലിക്കണം, കുട്ടികൾ റോഡരികിൽ കളികളിൽ ഏർപ്പെടുന്നില്ലെന്നു വാഹനമോടിക്കുന്നവർ ഉറപ്പുവരുത്തണം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കണം, രാത്രികാലങ്ങളിൽ ലൈറ്റുകൾ ഡിം ചെയ്തുകൊടുത്ത് അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും പോലീസ് നിർദേശം നൽകി. അവധിക്കാലത്തിന്റെ പശ്ചാത്തലത്തിൽ ക്രിമിനലുകളെയും ഗുണ്ടാടീമുകളേയും നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreഭാരം ഭാരമായി; പത്തുരൂപ നാണയത്തിന് അയിത്തം കൽപ്പിച്ച് കച്ചവടസ്ഥാപനങ്ങളും ബാങ്കുകളും
തൃശൂർ: പത്തുരൂപ നാണയങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്. പെട്രോൾ പന്പുകളിലും മറ്റു കച്ചവട സ്ഥാപനങ്ങളിലും മൂന്നിൽ കൂടുതൽ പത്തുരൂപ നാണയം വാങ്ങരുതെന്ന് അധികൃതർ നിർദേശം നല്കിയിട്ടുള്ളതായി തൊഴിലാളികൾ പറയുന്നു. നാണയങ്ങൾ കൊണ്ടു നടക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള അസൗകര്യമാണ് പത്തു രൂപ നാണയത്തിന്റെ അപ്രഖ്യാപിത വിലക്കിനു കാരണം. ബാങ്കുകളും പത്തു രൂപ നാണയങ്ങൾ സ്വീകരിക്കാൻ മടിക്കുകയാണ്. കനമുള്ള വലിയ നാണയങ്ങളായതിനാൽ പോക്കറ്റിലും പേഴ്സിലും കൊണ്ടുനടക്കാനും ബുദ്ധിമുട്ടാണ്. ഒരേ മൂല്യമുള്ള പത്തു രൂപ നോട്ടും നാണയവും രണ്ടു തരത്തിലാണ് ജനങ്ങൾ കൈകാര്യം ചെയ്യുന്നത്. ശബരിമല സീസണായതിനാൽ അന്യസംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ നാണയങ്ങൾ എത്തുന്നുണ്ട്. ആരാധനാലയങ്ങളിൽ വിലക്കില്ലാത്തതിനാൽ പത്തുരൂപ നാണയങ്ങൾ ആ നിലയിലും വൻതോതിൽ എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭണ്ഡാരങ്ങളിൽ നേർച്ചയായി കൂടുതലും പത്തുരൂപ നാണയങ്ങളാണു ലഭിക്കുന്നതെന്നു ക്ഷേത്രം അധികൃതർ പറയുന്നു. ബാഗിന്റെ ഭാരം വർധിക്കാതിരിക്കാൻ ബസ് കണ്ടക്ടർമാർക്കു പത്തുരൂപ നാണയത്തെക്കാൾ നോട്ടിനോടാണു…
Read Moreടോൾപ്ലാസയിൽ യാത്രക്കാർ ആഗ്രഹിച്ചത് കളക്ടർ ചെയ്തു; ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ട ടി.വി. അനുപമയെ പ്രശംസിച്ച് യാത്രക്കാരും
സ്വന്തം ലേഖകൻ പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ യാത്രക്കാർ ആഗ്രഹിച്ചത് തൃശൂർ ജില്ലാ കളക്ടർ ചെയ്തു. പാലിയേക്കര ടോൾപ്ലാസയിലെ വാഹനക്കുരുക്കിൽ അകപ്പെട്ട ജില്ലാ കളക്ടർ ടി.വി. അനുപമ ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ട നടപടി പരക്കെ പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. ടോൾപ്ലാസ ജീവനക്കാരേയും പോലീസിനേയും രൂക്ഷമായി ശാസിച്ച കളക്ടർ ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ജില്ലാ കളക്ടർമാരുടെ യോഗം കഴിഞ്ഞുവരികയായിരുന്നു കളക്ടർ. ഈ സമയം ടോൾപ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്ററോളം വാഹനങ്ങളുടെ നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കിൽ അകപ്പെട്ട കളക്ടർ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോൾബൂത്തിനു മുന്നിലെത്തിയത്. ടോൾപ്ലാസ സെൻററിനുള്ളിൽ കാർ നിർത്തിയ കളക്ടർ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിർത്തി വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു. തുടർന്ന് ടോൾപ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ടോൾബൂത്ത് തുറന്നുകൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ദീർഘദൂരയാത്രക്കാർ ഏറെനേരം കാത്തുനിൽക്കുന്പോഴും പോലീസ് പ്രശ്നത്തിൽ ഇടപെടുന്നില്ല…
Read Moreസമരം ഹൈടെക്കാക്കി അധ്യാപകർ; വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ ആവശ്യങ്ങളുടെ കെട്ടഴിച്ച് അധ്യാപകർ; മറുപടി പറയാനാകാതെ മന്ത്രിയും
സ്വന്തം ലേഖകൻ തൃശൂർ: കാലം മാറിയതോടെ സമരവും ഹൈടെക്കാക്കി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം അധ്യാപകർ. വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്കിൽ ആവശ്യങ്ങളുമായി അധ്യാപകർ കൂട്ടതമായി എത്തുന്നതോടെ മറുപടി പറയാനാകാതെ മന്ത്രി സി.രവീന്ദ്രനാഥ് വലയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് അധ്യാപകരാണ് തങ്ങളുടെ ആവശ്യങ്ങളുമായി മന്ത്രിയുടെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. അധ്യാപക നിയമനങ്ങൾ അംഗീകരിക്കാത്ത പ്രശ്നം, ബ്രോക്കണ് സർവീസ് പെൻഷന് പരിഗണിക്കാത്തത്, ഹയർ സെക്കന്ററി ഏകീകരണം, തസ്തിക നിർണയം തുടങ്ങിയ ആവശ്യങ്ങൾക്കായി പലവിധത്തിലും സമരം നടത്തിയിരുന്നു. ഇതെല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഒരു നടപടിയുമെടുക്കാത്ത സാഹചര്യം ഉണ്ടായതോടെയാണ് മന്ത്രിയുടെ ഫേസ്ബുക്കിൽ കയറി അധ്യാപകർ കൂട്ടത്തോടെ തങ്ങളുടെ ആവശ്യങ്ങൾക്ക് മറുപടി വേണമെന്ന് ഉന്നയിച്ച് പോസ്റ്റുകളിട്ടിരിക്കുന്നത്. https://www.facebook.com/prof.c.raveendranath/മന്ത്രിക്ക് പ്രതികരിക്കാനോ, മറുപടി പറയാനോ പോലും ആകാത്ത വിധത്തിലാണ് അധ്യാപകരുടെ കൂട്ട “കടന്നുകയറ്റം’. ഇനി എന്തു ചെയ്യണമെന്നറിയാതെ മൗനത്തിലാണ് മന്ത്രി. തങ്ങളുടെ ന്യായമായ ആവശ്യങ്ങളെക്കുറിച്ച് മന്ത്രി…
Read Moreകവിത മോഷ്ടിച്ച ദീപയ്ക്ക് കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുണ്ടോ? കടുത്ത വിമർശനവുമനായി ടി. പത്മനാഭൻ
തൃശൂർ: കവിതാ വിവാദത്തിൽ കേരളവർമ കോളജിലെ അധ്യാപിക ദീപാ നിശാന്തിനെതിരേ വിമർശനവുമായി എഴുത്തുകാരൻ ടി. പത്മനാഭൻ രംഗത്ത്. ദീപ കവിത മോഷ്ടിച്ചതായുള്ള വാർത്ത കേട്ട് ദുഖം തോന്നി. ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയിലായിരുന്ന പത്മനാഭന്റെ വിമർശനം. ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.
Read More