തൃശൂർ: കോർപറേഷൻ ഓഫീസിൽ മേയറുടെ ചേംബർ ബന്ധപ്പെട്ടവർ അറിയാതെ പൊളിച്ചതു വിവാദമായി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നു മേയറുടെ ചുമതലയുള്ള ഡെപ്യൂട്ടി മേയർ ബീനാമുരളി പറഞ്ഞു. എലി ശല്യമുണ്ടെന്ന കാരണം പറഞ്ഞാണ് ഓഫീസും ചേന്പറും അടച്ചുപൂട്ടിയതും പിറകേ പൊളിച്ചതും. കസേരയും മേശയും മാറ്റിയിട്ടു്. താൻ മേയറുടെ ഓഫീസ് ഉപയോഗിക്കുന്നതു തടയാൻ സിപിഎം നേതാക്കളാണ് ഇതു ചെയ്തതെന്നാണ് ഡെപ്യൂട്ടി മേയറുടെ ആരോപണം. സിപിഎം പ്രതിനിധിയായ മേയർ 17 നാണ് സ്ഥാനമൊഴിഞ്ഞത്. ഇതേ തുടർന്ന് സിപിഐ അംഗമായ ഡെപ്യൂട്ടി മേയർ ബീനാ മുരളിയ്ക്കാണ് മേയറുടെ ചുമതല. കോർപറേഷൻ എഞ്ജിനീയർ, സെക്രട്ടറി എന്നിവരോട് അനുവാദം വാങ്ങാതെയാണ് മേയറുടെ മുറി പൊളിച്ചത്. മേയറുടെ ഒൗദ്യോഗിക വാഹനം അറ്റകുറ്റപ്പണിയ്ക്കു കയറ്റിയിട്ടുമുണ്ട്. മേയറുടെ ചേന്പർ അടുത്തിടെയാണ് ലക്ഷങ്ങൾ ചെലവിട്ട് മോടിപിടിപ്പിച്ചത്. ഉദ്യോഗസ്ഥർ താനുമായി ആലോചിക്കാതെയാണ് ചേന്പർ പൊളിച്ചതെന്നും ഇതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായതെന്നും ഡെപ്യൂട്ടി…
Read MoreCategory: Thrissur
വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി വയോജന ക്ഷേമവകുപ്പ് രൂപീകരിക്കരണമെന്ന് വി.എസ്.
അന്തിക്കാട്: സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി വയോജന ക്ഷേമവകുപ്പ് രൂപീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. വയോജനങ്ങൾ ഇന്ന് അവഗണിക്കപ്പെട്ടുകിടക്കുകയാണ്. നമ്മുടെ ബജറ്റിൽ വയോജനങ്ങളുടെ ക്ഷേമ പരിപാടികൾക്കായി ഫണ്ട് നീക്കിവയ്ക്കണമെന്നും വയോജനങ്ങളെ കുറിച്ചുള്ള സമഗ്ര സർവേ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഗ്രൗണ്ടിനടുത്ത് നിർമിച്ച തണൽ വീട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടുത്ത 20 വർഷത്തിനുള്ളിൽ വയോജനങ്ങളുടെ എണ്ണം 20 ശതമാനം വർധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയോജനങ്ങളുടെ നിരക്കും കേരളത്തിലെ ആയുർനിരക്കും ഇന്ത്യയിലെ മറ്റു സ്ംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. വയോജനങ്ങൾക്കുവേണ്ടി ആദ്യമായി പെൻഷൻ നൽകിയത് 1980ലെ എൽഡിഎഫ് സർക്കാരാണ്. 60 വയസ് കഴിഞ്ഞ എല്ലാ കർഷക തൊഴിലാളികൾക്കും അന്ന് പെൻഷൻ നൽകി തുടങ്ങി. അന്ന് എതിർത്തവരെല്ലാം ഇപ്പോൾ ഇതിനോടൊപ്പമാണ്. 60 വയസ് കഴിഞ്ഞവരെ വയോജനങ്ങളായി…
Read Moreപ്രളയം ; സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ചാലക്കുടിയിലെ വ്യാപാരികൾ
ചാലക്കുടി: പ്രളയബാധിതരായ ചാലക്കുടിയിലെ വ്യാപാരികൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ വ്യാപാരിസമൂഹം നിരാശരാണെന്നും വ്യാപാരികളുടെ അതിജീവനത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാരികൾക്ക് പ്രത്യേക ദുരിതാശ്വാസപാക്കേജ്, പലിശരഹിത വായ്പ തുടങ്ങി സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 23ന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയതിനെ തുടർന്ന് അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തിരുന്നതാണ്. ഇതിനെ തുടർന്ന് രണ്ട് മന്ത്രിമാർ പ്രളയബാധിതരായ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് ദുരന്തവ്യാപ്തി നേരിട്ട് മനസിലാക്കുകയും വ്യാപാരികൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. മുനിസിപ്പൽ കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് മൂന്നു മാസത്തെ വാടക ഒഴിവാക്കി തരണമെന്ന അസോസിയേഷന്റെ ആവശ്യം അംഗീകരിച്ച് കൗണ്‍സിൽ തീരുമാനിച്ചുവെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് മന്ത്രി എ.സി.മൊയ്തീന് നിവേദനം നല്‍കിയിരുന്നു. അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി…
Read Moreആശങ്കകളുടെ തിരശീല നീങ്ങി; അന്താരാഷ്ട്ര നാടകോത്സവം അരങ്ങിലെത്തും ; ഇറ്റ്ഫോക്ക് ഇത്തവണ ജനുവരി 20 മുതൽ 26 വരെ
സ്വന്തം ലേഖകൻ തൃശൂർ: ആശങ്കകളുടേയും ആശയക്കുഴപ്പങ്ങളുടേയും തിരശീല മാറി. നാടകപ്രേമികൾ കാത്തിരുന്ന അന്താരാഷ്ട്ര നാടകോത്സവം മുടക്കമില്ലാതെ നടക്കുമെന്ന് ഉറപ്പായി. കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന 11-ാമത് അന്താരാഷ്ട്ര നാടകോത്സവം “ഇറ്റ്ഫോക്ക്’ അടുത്ത വർഷം ജനുവരി 20 മുതൽ 26 വരെയാണ് നടക്കുക. പ്രളയാനന്തര കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇറ്റ്ഫോക്ക് നടത്തണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. പരമാവധി ചെലവുകൾ കുറച്ചാണ് പ്രത്യേക സാഹചര്യത്തിൽ നാടകോത്സവം നടത്തുന്നതെന്ന് അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അറിയിച്ചു. ആറു വിദേശനാടകങ്ങളടക്കം 13 നാടകങ്ങളാണ് ഇറ്റ്ഫോക്ക് 2019ൽ അവതരിപ്പിക്കുക. നാടകസംഘങ്ങളിലെ കലാകാരന്മാരുമായുള്ള അഭിമുഖങ്ങളും രണ്ടു സെമിനാറുകളും നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എം.കെ. റെയ്ന, അരുന്ധതി നാഗ്, ജി. കുമാരവർമ എന്നിവരടങ്ങിയ ഫെസ്റ്റിവൽ ഡയറക്ടറേറ്റാണ് ഇറ്റ്ഫോക്ക് 2019ന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. വാട്ടർ പപ്പറ്റ് ഷോ (വിയറ്റ്നാം), മിഡ്സമ്മർ നൈറ്റ് ഡ്രീം (ഇറാൻ),…
Read Moreഗുരുക്ഷേത്ര ചുറ്റുമതിലിൽ ഉദ്ഘാടന ശിലാഫലകത്തിൽ നിന്ന് കെ.വി.അബ്ദുൾ ഖാദർ എംഎൽഎ പുറത്ത്; പരിപാടിയില്‍ പങ്കെടുക്കാത്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാഫലകത്തിലും; ശിലാഫലക വിവാദം വീണ്ടും വിവാദമാകുന്നു
ഗുരുവയൂർ: പതിവിനു വിരുദ്ധമായി ക്ഷേത്ര ചുറ്റുമതിലിലും ഉദ്ഘാടന ശിലാഫലകങ്ങൾ സ്ഥാപിച്ചു തുടങ്ങി. കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയുടെ ഭാഗമായി ദേവസ്വം സ്ഥാപിച്ച സിസിടിവി കാമറകളുടെ ഉദ്ഘാടന ശിലാഫലകമാണ് ക്ഷേത്ര ചുറ്റുമതിലിന്റെ തെക്കേഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ പരിപാടിയിൽ കെ.വി.അബ്ദുൾ ഖാദർ എംഎൽഎ ആയിരുന്നു അധ്യക്ഷൻ.എന്നാൽ അധ്യക്ഷനായ എംഎൽഎയുടെ പേരൊഴിവാക്കി പരിപാടിയിൽ ഇല്ലാതിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേര് അധ്യക്ഷസ്ഥാനത്ത് വച്ചാണ് ശിലാഫലകം സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രത്തിൽ നിരവധി ഭക്തജനങ്ങൾ വഴിപാടുകൾ സമർപ്പിക്കാറുണ്ടെങ്കിലും ക്ഷേത്ര ചുറ്റുമതിലിൽ ശിലാഫലകം സ്ഥിപിക്കാറില്ല. 2007ൽ ഒരു ഭക്തൻ വഴിപാടായി സ്ഥാപിച്ച വെളളം ശുദ്ധീകരണത്തിന്റെ ഉദ്ഘാടനം അന്ന് ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരൻ നിർവഹിച്ചിരുന്നു. അതിന്റെ ശിലാഫലകം പടിഞ്ഞാറെനടയിലെ ചുറ്റുമതിലിൽ സ്ഥാപിച്ചത് വിവാദമായിരുന്നു.അതിനുശേഷം പിന്നീട് ശിലാഫലകങ്ങൾ ചുറ്റുമതിലിൽ സ്ഥാപിച്ചിരുന്നില്ല. നിരവധി ഭക്തർ കോടികളുടെ നിർമാണങ്ങൾ വഴിപാടുകളായി ക്ഷേത്രത്തിൽ സമർപ്പിക്കാറുണ്ടെങ്കിലും അതിന്റെയൊന്നും ഉദ്ഘാടന ഫലകങ്ങൾ ക്ഷേത്ര…
Read Moreപുനർജനിയുടെ പുണ്യംതേടി ആയിരങ്ങൾ വില്വമലയിൽ ; പുനർജനിയുടെ ഐതിഹ്യം ഇങ്ങനെ…
ശശികുമാർ പകവത്ത് തിരുവില്വാമല: വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിൽ പുനർജനി പുണ്യം തേടി ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയിൽ വിശ്വാസികളെത്തി. പാപമോചനം തേടി നിരവധി വിശ്വാസികളാണ് അതിരാവിലെ മുതൽ പുനർജനി നൂഴാനായി തങ്ങളുടെ ഉൗഴവും കാത്ത് ഗുഹാമുഖത്തെത്തിയത്. പുലർച്ചെ അഞ്ചിന് ചടങ്ങുകൾ ആരംഭിച്ചു. വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾ നടത്തി. നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിച്ചത്. ഇടുങ്ങിയതും ഇരുട്ടുനിറഞ്ഞതുമായ ഗുഹയിലൂടെ പിന്നിലും മുന്നിലും ഉള്ളവരുടെ സഹായം തേടിയാണ് ഇരുളടഞ്ഞ ഗുഹയിലൂടെ ഓരോരുത്തരായി അകത്ത് കടന്ന് മറുവശത്തുകൂടി പുറത്ത് വന്നത്. കർമപാപങ്ങളൊടുക്കി പുനർജനി നൂഴ്ന്ന് വരുന്നവരെ കാത്ത് ഉറ്റവർ പ്രാർഥനാപൂർവം കാത്തുനിന്നു. ഗുരുവായൂർ ഏകാദശി നാളിലെ പരിപാവനമായ നൂഴൽ ചടങ്ങ് കാണാനായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ വില്വാമലയിൽ തടിച്ചുകൂടിയിരുന്നു. പരശുരാമൻ നിഗ്രഹം ചെയ്ത ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് പാപമൊടുക്കി മുക്തി നേടാൻ കഴിയാതെ വിശ്വകർമാവിനാൽ പണികഴിപ്പിച്ചതാണ്…
Read Moreകോണ്‍ഗ്രസ് രാജ്യത്തിന്റെ ആത്മാവിനോട് അലിഞ്ഞുചേർന്ന പാർട്ടിയെന്ന് രമേശ് ചെന്നിത്തല
ചാലക്കുടി: രാജ്യത്തിന്റെ ആത്മാവിനോട് അലിഞ്ഞുചേർന്ന പാർട്ടിയാണ് കോണ്ഗ്രസ്െന്നും അതിന്റെ ജീവാത്മാവാണ് ബൂത്തുകളിലെ കേഡർ പ്രവർത്തകരെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാലക്കുടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് കേഡർ ലീഡർമാർക്കായി സംഘടിപ്പിച്ച നേതൃത്വ ക്യാന്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. എസ്.എൻ.ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.മെന്പർ ദീപ്തി മേരി വർഗീസ്, എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ.എൻ.പണിക്കർ എന്നവർ ക്ലാസ് നയിച്ചു.ഡി.സി.സി.ഭാരവാഹികളായ ടി.എ.ആന്‍േറാ, വി.ഒ.പൈലപ്പൻ, പി.കെ.ഭാസി, ജെയിംസ് പോൾ, മേരി നളൻ, പി.കെ.ജേക്കബ്ബ്, യു.ഡി.എഫ്.ചെയർമാൻ അഡ്വ.സി.ജി.ബാലചന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ ഒ.എസ്.ചന്ദ്രൻ, പി.വി.വേണു എന്നിവർ സംസാരിച്ചു.
Read Moreഇതാണ് പോലീസ്…ഇതാവണം പോലീസ്… വാട്സാപ്പ് മെസേജ് തുണയായി; ശബരി ഇനി “അജ്ഞാത’ രോഗിയല്ല
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ഷെയർ ചെയ്യുകയാണെങ്കിൽ ഇത്തരം മെസേജുകളാണ് വാട്സാപ്പിലൂടെ ഷെയർ ചെയ്യേണ്ടത്. ആരാണെന്ന് പോലും തിരിച്ചറിയാതെ അബോധാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടന്നിരുന്ന അജ്ഞാതരോഗിയെ തിരിച്ചറിയാൻ പോലീസിനും ബന്ധുക്കൾക്കും സഹായമായത് വാട്സാപ്പ് സന്ദേശങ്ങളായിരുന്നു. പാലക്കാട് പാലയക്കാവ് മലയൻകുഴിയിൽ ചാമിയുടെ മകൻ ശബരി(32) അബോധാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പേരോ വിലാസമോ അറിയാത്തതുകൊണ്ട് ശബരിയെ അജ്ഞാതരോഗികളുടെ ലിസ്റ്റിൽ പെടുത്തിയാണ് ചികിത്സിച്ചിരുന്നത്. ജീവൻ നിലനിർത്താൻ അടിയന്തിര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ നൽകാൻ രോഗിയുടെ ബന്ധുക്കളുടേയോ അടുത്തയാളുകളുടേയോ രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമായിരുന്നു. ആരും കൂടെയില്ലാത്ത സാഹചര്യത്തിൽ ഇതെല്ലാം ഡോക്ടർമാർക്ക് തുടർചികിത്സക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വാഹനാപകടത്തിൽ പറ്റിയ പരിക്കുകളാണ് ശബരിയുടെ ശരീരത്തിലുള്ളതെന്ന് പറയുന്നുണ്ടെങ്കിലും അങ്ങിനെയല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇക്കഴിഞ്ഞ 12നാണ് ശബരി ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് തിരിച്ചതെന്നും എന്നാൽ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുകയും പോലീസിൽ പരാതി…
Read Moreഒരു ബൈക്കില്‍ നാലുപേര്‍ കയറിയുള്ള സാഹസികയാത്ര! ബൈക്ക് ഓടിച്ചത് 16 കാരന്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍…
മൂന്നുപീടിക: ദേശീയപാത 66 ൽ ഒരു ബൈക്കിൽ നാലുപേർ കയറിയുള്ള സാഹസിക യാത്ര നടത്തിയ കൗമാരക്കാർക്കെതിരെ കയ്പമംഗലം പോലീസ് കേസെടുത്തു. ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് ഉടമയ്ക്കെതിരേയും, കുട്ടികളുടെ മാതാപിതാക്കൾക്കെതിരേയും നടപടിയെടുത്തു. മൂന്നുപീടികയിൽ നിന്ന് തൃപ്രയാർ ഭാഗത്തേക്കാണു ഒരു ബൈക്കിൽ നാലുപേർ കയറി സാഹസിക യാത്ര നടത്തിയത്. കൗമാരക്കാർ ബൈക്കിൽ ഉല്ലസിച്ച് അപകടകരമായി വളരെയധികം തിരക്കുള്ള ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കുട്ടികൾക്കെതിരെ കയ്പമംഗലം പോലീസ് സ്വമേധയാ കേസെടുത്തത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികളാണ് പിടിയിലായ നാലുപേരും. പതിനാറു വയസുകാരനാണ് ബൈക്ക് ഓടിച്ചിരുന്നത്. കൂടെയുള്ള മൂന്നു പേരും സമപ്രായക്കാരുമാണ്. കയ്പമംഗലം , കുളിമുട്ടം സ്വദേശികളാണിവർ. ഇവർ ഓടിച്ച ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് ഉടമയ്ക്കെതിരേയും, കുട്ടികളുടെ മാതാപിതാക്കൾക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. പിടിയിലായ കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തിയാണ് പറഞ്ഞു വിട്ടത്.…
Read Moreനിർധന കുടുംബത്തിനു വീടൊരുക്കാൻ ചെന്നൈയിലെ ബിഗ് ഫാമിലി കൂട്ടായ്മ; ഇരട്ടിമധുരത്തിന്റെ സന്തോഷത്തിൽ നടൻ ശബരീഷ് വർമ
കോടാലി:നിർധന കുടുംബത്തിനു വീടുനിർമിച്ചുനൽകി ചെന്നൈ മലയാളികളുടെ കൂട്ടായ്മയായ ബിഗ് ഫാമിലി. ചലച്ചിത്ര നടൻ ശബരീഷ് വർമ, നടി സംയുക്ത എന്നിവരടക്കമുള്ള ഈ കൂട്ടായ്മയുടെ സഹായത്തോടെ മറ്റത്തൂർ പഞ്ചായത്തിലെ മുട്ടത്തുകുളങ്ങരയിലാണ് വിധവയായ യുവതിക്ക് വീടൊരുക്കുന്നത്. മുട്ടത്തുകുളങ്ങര കുറുവത്ത് വീട്ടിൽ പരേതനായ മനോഹരന്റെ മകളും മൂത്തേടത്ത് മണികണ്ഠന്റെ വിധവയുമായ സരിതക്കാണ് ബിഗ് ഫാമിലി കൂട്ടായ്മയും ചാലക്കുടി അവാർഡ് സംഘടനയും ചേർന്ന് വീടൊരുക്കുന്നത്. ഭർത്താവ് മരണപ്പെട്ടതോടെ ആശ്രയമില്ലാതായ സരിതക്കും രണ്ട ുകുട്ടികൾക്കും വാസയോഗ്യമായ വീടുനിർമിച്ചുനൽകാൻ ബിഗ് ഫാമിലി കൂട്ടായ്മ മുന്നോട്ടുവരികയായിരുന്നു. 410 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ നടൻ ശബരീഷ് വർമയും അവാർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോസ് റാഫി അന്പൂക്കനും ചേർന്ന് നിർവഹിച്ചു. നിർധന കുടുംബത്തിനെ സഹായിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുള്ളതായി ബിഗ് ഫാമിലി കൂട്ടായ്മ പ്രതിനിധികളായ ശബരീഷ് വർമ്മയും സോയി ജോസഫും പറഞ്ഞു. പ്രളയകാലത്ത് കേരളത്തിലെ വിവിധ…
Read More