വടക്കാഞ്ചേരി: അത്താണി- മുണ്ടത്തിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ച് 17 കാരിയ്ക്ക് യാത്രക്കാരിയുടെ മർദ്ദനം. അത്താണി സ്വദേശിനിയും മുണ്ടത്തിക്കോട് എൻഎസ്എസ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയുമായ 17 കാരിയ്ക്കാണ് മർദ്ദനമേറ്റത്. തിരക്കുള്ള ബസിൽ വച്ച് കുട്ടിയുടെ സ്കൂൾ ബാഗ് യാത്രക്കാരിയായ വനിതയുടെ ശരീരത്തിൽ തട്ടുകയും, പ്രകോപിതയായ വനിത മുഖത്ത് ആഞ്ഞടിയ്ക്കുകയുമായിരുന്നുവത്രെ. വേദന കൊണ്ട് പുളഞ്ഞ കുട്ടിയ്ക്ക് ചെവിവേദന കലശലായതോടെ പിതാവ് എത്തി തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് മെഡിക്കൽ കോളേജ് പോലീസിൽ എത്തി പരാതിയും നൽകി. സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിദ്യാർഥിനിയെ മർദിച്ച യാത്രക്കാരി പുതിയ മെഡിക്കൽ കോളേജ് ആശുപത്രി സ്റ്റോപ്പിൽ ഇറങ്ങി ആശുപത്രി വളപ്പിലേക്ക് ഓടി പോയതായി യാത്രക്കാർ പറഞ്ഞു.
Read MoreCategory: Thrissur
കലാലയ രാഷ്ട്രീയം ഇല്ലാതായതോടെ രാഷ്ട്രീയത്തിന്റെ നിലവാരം കുറഞ്ഞെന്ന് മന്ത്രി സുനിൽകുമാർ
സ്വന്തം ലേഖകൻ തൃശൂർ: കലാലയരാഷ്ട്രീയം അവസാനിപ്പിച്ചപ്പോൾ പുറത്തെ രാഷ്ട്രീയത്തിനു നിലവാരം കുറഞ്ഞെന്നു കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ. സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ വിദ്യാർഥി സംഗമം ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കലാലയ രാഷ്ട്രീയത്തിൽനിന്ന് അനുഭവങ്ങളുടെ ഉൗർജം ഉൾക്കൊണ്ടാണു രാഷ്ട്രീയ നേതൃത്വം വളരേണ്ടത്. സർഗാത്മക രാഷ്ട്രീയം കാന്പസുകളിൽ ഇല്ലാതായതോടെ വലിയ ഉൗർജമാണു നഷ്ടമായതെന്നു മന്ത്രി പറഞ്ഞു. ഒരു മുൻ പ്രധാനമന്ത്രിയും ( കൊച്ചി) രണ്ടു മുൻമുഖ്യമന്ത്രിമാരും ഉൾപ്പെടെ അനേകം പ്രഗത്ഭർ പഠിച്ച വിദ്യാലയമാണു സെന്റ് തോ മസ് കോളജ്. പനന്പിള്ളി ഗോവിന്ദമേനോൻ, ഇഎംഎസ്, സി. അച്യുതമേനോൻ എന്നിവരെ അനുസ്മരിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. പൂർവ വിദ്യാർഥികൾക്കായി കോളജിന്റെ കവാടം എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നു മാനേജർകൂടിയായ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. നിയമാവബോധം വളർത്തുന്ന പാഠ്യഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച പൂർവ…
Read Moreസഹകരണസംഘങ്ങൾ കൂടുതൽ പ്രവർത്തന പദ്ധതികൾ തയാറാക്കണമെന്ന് മന്ത്രി മൊയ്തീൻ
കുന്നംകുളം: സഹകരണസംഘങ്ങൾ പണമിടപാടുകൾക്ക് പുറമെ സമൂഹന·യ്ക്കായുള്ള കൂടുതൽ പദ്ധതികൾ തയാറാക്കണമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. കുന്നംകുളം താലൂക്കിൽ പുതിയതായി ആരംഭിക്കുന്ന സഹകരണസംഘം അസി. രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനം ഇന്നു രാവിലെ നിർവഹിച്ച് പ്രസംഗിക്കുയായിരുന്നു മന്ത്രി. നഗരസഭ ചെയർപേഴ്സണ്‍ സീത രവീന്ദ്രൻ അധ്യക്ഷയായിരുന്നു. നഗരസഭ വൈസ് ചെയർമാൻ പി.എം.സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുമതി, കെ.കെ.സതീശൻ, ടി.കെ.വാസു എന്നിവർ പ്രസംഗിച്ചു.
Read Moreബൈക്ക് മോഷണക്കേസിൽ കുന്നംകുളത്ത് നാലു യുവാക്കൾ അറസ്റ്റിൽ; ഇവരിൽനിന്നും രണ്ട് ബൈക്കുകൾ പോലീസ് കണ്ടെടുത്തു
കുന്നംകുളം: ബൈക്ക് മോഷണസംഘത്തിലെ നാലു പേരെ കുന്നംകുളത്ത് പോലീസ് അറസ്റ്റുചെയ്തു. വെളിയംകോട് കൊങ്ങണംവീട്ടിൽ ഫസലുദീൻ (24), വെളിയംകോട് പുതുവീട്ടിൽ യാഹു (22), പുന്നയൂർകുളങ്ങര വീട്ടിൽ മുഹമ്മദ് ഷെറീഫ് (19), വെളിയംങ്കോട് തവളംകുളം കാതിയാരകത്ത് ജാസിം (18) എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളം സിഐ കെ.ജി.സുരേഷ്, എസ്ഐ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരിൽനിന്നും രണ്ട് ബൈക്കുകൾ പോലീസ് കണ്ടെടുത്തു. പുന്നയൂർ ഭാഗങ്ങളിൽ നിന്നും നിരവധി ബൈക്കുകൾ മോഷണം പോയ സംഭവത്തിൽ ഇവർ പ്രതികളാണെന്ന് സൂചനയുണ്ട്. ഇന്നലെ രാത്രിയിലാണ് ചെമ്മണ്ണൂരിൽനിന്നും ഇവരെ പിടികൂടിയത്. മോഷണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read Moreകർണാടകയിൽ എച്ച് വണ്‍ എൻ വണ്‍ വ്യാപിക്കുന്നു; കേരളത്തിൽ ആശങ്ക
സ്വന്തം ലേഖകൻ തൃശൂർ: കർണാടകയിൽ എച്ച് വണ്‍ എൻ വണ്‍ വ്യാപിക്കുന്പോൾ തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിൽ പരക്കെ ആശങ്ക. പഠിക്കുന്നതിനും ജോലിക്കും മറ്റുമായി നിരവധി പേരാണ് കേരളത്തിൽ നിന്ന് കർണാടകയിലുള്ളത്. നവരാത്രി അവധിയോടനുബന്ധിച്ച് കർണാടകയിൽ നിന്നും കേരളത്തിലേക്ക് നിരവധി പേർ എത്തുന്പോൾ എച്ച് വണ്‍ എൻ വണ്‍ കേരളത്തിലും പടരുമോ എന്ന ആശങ്കയാണ് പരക്കെയുള്ളത്. ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. കേരളത്തിൽ എച്ച് വണ്‍ എൻ വണ്‍ കേസുകൾ നേരത്തെ തന്നെയുള്ളതിനാൽ കൂടുതൽ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.കർണാടകയിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് പനിയുണ്ടെങ്കിൽ അവരുടെ സ്രവം എച്ച് വണ്‍ എൻ വണ്‍ പരിശോധനക്ക് അയക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ-ജനുവരി വരെയുള്ള മാസങ്ങളിൽ എച്ച് വണ്‍ എൻ വണ്‍ കേസുകൾ കേരളത്തിൽ കൂടാനിടയുണ്ടെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്. മഞ്ഞുകാലത്ത് രോഗം വർധിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾത്തന്നെ പല ജില്ലകളിൽ നിന്നും എച്ച്…
Read Moreമഹാപ്രളയത്തിൽ വീടുൾപ്പെടെ എല്ലാം തകർന്നു; അന്തിയുറങ്ങാൻ ഇടമില്ലാതെ മൂക്കനാട്ട് രണ്ടു കുടുംബങ്ങൾ
മൂർക്കനാട്: പ്രളയത്തിൽ വീട് തകർന്നതോടൊപ്പം മൂർക്കനാട് സ്വദേശി വേലായുധന്റെ നെഞ്ചിടിപ്പും കൂടി. രോഗങ്ങൾ വേട്ടയാടിയ കുടുംബത്തിനു താങ്ങാവുന്നതിനപ്പുറമായിരുന്നു പ്രളയ ദുരന്തം. ഒരുപാട് നാളത്തെ കഷ്ടപ്പാടുകൾക്കുശേഷം പണിതുയർത്തിയ വീട് നിലംപൊത്തി. വീട്ടുപകരണങ്ങളും ഇതിൽ നഷ്ടമായി. മൂർക്കനാട് സെന്റ് ആന്റണീസ് സ്കൂളിലെ ക്യാന്പിലായിരുന്നു ഇവർ പത്തുദിവസം കഴിഞ്ഞത്. ആധാരം ബാങ്കിൽ പണയത്തിലായിരുന്നതിനാൽ അതു നഷ്ടപ്പെട്ടില്ല. ക്യാന്പിൽനിന്ന് വന്നശേഷം തകർന്ന വീടിന്റെ പുറകിൽ ഷെഡ് കെട്ടി പാർക്കുകയാണിവർ. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു വേലായുധൻ. പ്രായാധിക്യത്താൽ ഇപ്പോൾ തെങ്ങുകയറ്റത്തിനു പോകുന്നില്ല. ഭാര്യ സുമതി ഹൃദ്രോഗിയാണ്. പെയിന്റിംഗ് തൊഴിലാളിയായ മകൻ സുനിൽകുമാർ കരൾ രോഗി. ഇതേതുടർന്ന് ജോലിക്ക് പോകാറില്ല. മൂന്നാഴ്ചയിലേറെയായി ചികിത്സയിലാണ്. സുനിൽകുമാറിന്റെ ഭാര്യ സുബിയും കൊച്ചുമക്കളായ സായൂജും സൈനയും ഇവരോടൊപ്പമുണ്ട്. വേലായുധനും സുമതിക്കും കിട്ടുന്ന ക്ഷേമപെൻഷനാണ് ഈ കുടുംബത്തിന്റെ വരുമാനമാർഗം. മൂർക്കനാട് ജംഗ്ഷനടുത്താണ് ഇവരുടെ വീട്. പാറപ്പുറത്ത് വീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ ആനന്ദവല്ലിയുടെ…
Read Moreഗുരുവായൂർ ഏകാദശി വിളക്ക്; ആന എഴുന്നള്ളിപ്പിനുണ്ടായിരുന്ന നിയന്ത്രണത്തിൽ ഇളവ്
ഗുരുവായൂർ: ക്ഷേത്രത്തിൽ ഏകാദശി വിളക്കുകളുടെ ഭാഗമായി ആന എഴുന്നള്ളിപ്പിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താൻ ഭരണസമിതിയോഗം തീരുമാനിച്ചു.രാത്രി വിളക്കെഴുന്നെള്ളിപ്പിന് മൂന്ന് ആനകളെ എഴുന്നെള്ളിക്കാനാണ് തീരുമാനം.ഇതോടെ കഴിഞ്ഞ 10മാസമായി ആനയെഴുന്നെള്ളിപ്പിൽ തുടരുന്ന നിയന്ത്രണത്തിനാണ് ഇളവ് വരുന്നത്. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നടക്കുന്ന 30 വിളക്കുകൾക്കും ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏകാദശി വിളക്കെഴുന്നെള്ളിപ്പിനും രാത്രിയിൽ മൂന്ന് ആനകളെ എഴുന്നെള്ളിച്ച് വിളക്കാചാരത്തോടെയുള്ള എഴുന്നെള്ളിപ്പ് നടത്താനാകും. കാഴ്ച ശീവേലിക്ക് നിലവിലെ സംവിധാനം തുടരാനാണ് തീരുമാനം.കഴിഞ്ഞ വർഷം ഡിസംബർ പത്തിന് ക്ഷേത്രത്തിനുള്ളിൽ എഴുന്നെള്ളിപ്പിനിടെ ശ്രീകൃഷ്ണൻ എന്ന ആനയിടഞ്ഞ് പാപ്പാൻ മരിക്കാനിടയായി.ഇതേതുടർന്നാണ് അന്നത്തെ ഭരണസമിതി ആനകളെ എഴുന്നെള്ളി്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ പത്തുമുതൽ സാധാരണ ദിവസങ്ങളിൽ നടക്കുന്ന രാത്രി വിളക്കെഴുന്നെള്ളിപ്പിന് ഒരാനയാണ് എഴുന്നെള്ളിപ്പ് നിർവഹിച്ചിരുന്നത്. ആദ്യ ദിവസങ്ങളിൽ ആനയെഴുന്നള്ളിപ്പ് സമയത്ത് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് ഭക്തരുടെ പ്രതിഷേധത്തെതുടർന്നാണ് എഴുന്നെള്ളിപ്പ് സമയത്ത് ഭക്തരെ…
Read Moreകുടുംബവഴക്കിലിടപെട്ട ഗൃഹനാഥനെ മരുകൻ മർദിച്ച് കൊലപ്പെടുത്തി; മൂത്തമകൾ സാബുവിന്റെ വീട്ടിൽ നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
മാള: കുടുംബവഴക്കിനെത്തുടർന്ന് മരുമകന്റെ മർദ്ദനമേറ്റ് ഗൃഹനാഥൻ മരിച്ചു. മേലഡൂർ കുണ്ടേലി തെറ്റയിൽ കുഞ്ഞപ്പനാണ് (65) മരിച്ചത്. മരുമകൻ സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുഞ്ഞപ്പന്റെ മൂത്തമകളുടെ ഭർത്താവായ സാബു ദിവസേന വീട്ടിൽ വഴക്കുണ്ടാക്കാറുണ്ട്. ഇന്നലെ രാത്രി ഒന്‍പതരയോടെ വാക്കേറ്റവും തർക്കവുമുണ്ടായി. വഴക്കിലിടപെട്ട കുഞ്ഞപ്പനെ സാബു പിടിച്ചു തള്ളി. മറിഞ്ഞുവീണ ഇയാൾക്ക് തലയ്ക്കു പരിക്കേറ്റു. ഉടനെ മാളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നെടുന്പാശേരി സ്വദേശിയായ കുഞ്ഞപ്പൻ കുടുംബസമേതം മേലഡൂരിലാണു താമസം. ഭാര്യ: മണി. മക്കൾ: മഞ്ജു, അഞ്ജു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreഏഴു വയസുകാരി ആവണിയുടെ മരണത്തിൽ ദൂരൂഹതയേറുന്നു; മകളുടെ മരണം കൊലപാതകമെന്ന് കാട്ടി പിതാവ് പരാതി നൽകിയതറിഞ്ഞ് അമ്മ വിഷം കഴിച്ചു; പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ…
ചാലക്കുടി: അടിച്ചിലിയിൽ ഏഴുവയസുകാരിയുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. അടിച്ചിലി പെരുമനപ്പറന്പിൽ നിധിന്റെ മകൾ ആവണിയുടെ മരണം കൊലപാതകമാണെന്നാണ് സംശയം ഉയർന്നിട്ടുള്ളത്.മകളുടെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി കാണിച്ച് കുട്ടിയുടെ പിതാവ് നിധിൻ കൊരട്ടി പോലീസിൽ പരാതി നൽകി. ഭർത്താവ് പോലീസിൽ പരാതി നൽകിയതറിഞ്ഞ കുട്ടിയുടെ മാതാവ് ഷാനിമോൾ(29) വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ചേന്ദമംഗലത്തു സ്വന്തം വീട്ടിൽ വച്ച് വിഷം കഴിച്ച ഷാനിമോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ സെപ്റ്റംബർ 23നു വൈകീട്ട് 6.30നാണ് ആവണി വീടിന്റെ ഗോവണിപ്പടിയിൽനിന്നും വീണു എന്നു പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുവന്നത്. ഉടനേ മരണം സംഭവിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായി പറഞ്ഞിട്ടുള്ളത്. എന്നാൽ കുട്ടിയുടെ വാരിയെല്ലുകൾ പൊട്ടിയിരുന്നു. കൈകൾക്കും പരിക്കേറ്റിരുന്നു.കുട്ടി മർദനമേറ്റാണ് മരിച്ചതെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ഭർത്താവ് പോലീസിൽ പരാതി നൽകിയതറിഞ്ഞ് ഭാര്യ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത് സംഭവത്തിലെ ദുരൂഹത…
Read Moreതൃശൂരിലും കൊച്ചിയിലേയും എടിഎം കവർച്ചയ്ക്ക് പിന്നിൽ മൂന്നംഗ സംഘം; മോഷണം നടത്തിയത് പ്രൊഫഷണൽ സംഘമാകാമെന്ന് പോലീസ് പറയുന്നതിന്റെ കാരണം ഇങ്ങനെ….
കൊച്ചി: തൃശൂരിലും കൊച്ചിയിലുമുണ്ടായ എടിഎം കവർച്ചകൾക്ക് പിന്നിൽ മൂന്നംഗ പ്രൊഫഷണൽ സംഘമാണെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അർധരാത്രി 12ന് ശേഷമാണ് രണ്ടു കവർച്ചകളും നടന്നിരിക്കുന്നത്. ഇരുന്പനത്തു നിന്നും പണം കവർന്ന സംഘം പുലർച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയിൽ എത്തി അവിടെ കവർച്ച നടത്തി വടക്കോട്ട് രക്ഷപെട്ടുവെന്നുമാണ് അനുമാനിക്കുന്നത്. പ്രൊഫഷണൽ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന നിരവധി സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എടിഎം മെഷീനുകൾ ഏത് രീതിയിൽ തകർത്താൽ പണം ലഭിക്കുമെന്ന് സംഘത്തിന് വ്യക്തമായി അറിയാമായിരുന്നു. ദീർഘകാലത്തെ ആസൂത്രണത്തിന് ശേഷമാകും സംഘം കവർച്ച നടത്തിയിരിക്കുന്നത്. കാവൽക്കാരനില്ലാത്ത എടിഎമ്മുകളാണ് കവർച്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന പ്രത്യേകതയുമുണ്ട്. എറണാകുളത്തെ ഇരുന്പനത്ത് എസ്ബിഐയുടെ എടിഎമ്മിൽ നിന്നാണ് പണം പോയത്. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന എടിഎമ്മിൽ നിന്നും പണം കവർച്ച ചെയ്തത് പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. രാത്രി 11.30-നാണ് ഏറ്റവും ഒടുവിൽ ഇവിടെ നിന്നും പണം പിൻവലിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ അർധരാത്രി…
Read More