പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രിൽ പണം  പിരിക്കാൻ കാണിക്കുന്ന ആവേശം കൊടുക്കാൻ കാണിക്കുന്നില്ലെന്ന്  തോമസ് ഉണ്ണിയാടൻ

ചാ​ല​ക്കു​ടി: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ പ​ണം പി​രി​ക്കു​ന്ന​തി​ന്‍റെ ഉ​ത്സാ​ഹം ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എ​ക്സ് എം​എ​ൽ​എ ആ​രോ​പി​ച്ചു. റഫാ​ൽ യു​ദ്ധ​വി​മാ​ന ക​രാ​ർ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ത്തി​നു കാ​ര​ണം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കാ​തെ ദു​രി​ത​ബാ​ധി​ത​ർ ക​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബി​ജു കാ​വു​ങ്ക​ൽ, ഒ.​എ​സ്.​ച​ന്ദ്ര​ൻ, ഫ്രാ​ൻ​സി​സ് പി​ൻ​ഹി​രോ, ഐ.​ഐ.​അ​ബ്ദു​ൾ മ​ജീ​ദ്, ഷാ​ജു വ​ട​ക്ക​ൻ, എം.​വി.​കു​ഞ്ഞ് കു​ഞ്ഞ്, എ.​ഐ.​മാ​ത്യു, എ​സ്.​എ.​റ​ഹീം, വി.​ഒ.​പൈ​ല​പ്പ​ൻ, പി.​കെ.​ജേ​ക്ക​ബ്, ജെ​യിം​സ് പോ​ൾ, പി.​കെ.​ഭാ​സി, മേ​രി​ന​ള​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്- എകെപി റോഡ് ; “പുട്ടിയിട്ടതും’ തകർന്നു; ഡ്രൈ​വ​ർ​മാ​ർ സമരത്തിലേക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ​ത്തി​നു മു​ന്പു​ത​ന്നെ ത​ക​ർ​ന്ന ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ ബ​സ് സ്റ്റാ​ൻ​ഡ്-​എ​കെ​പി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ളും പു​ന​ർ​നി​ർ​മാ​ണ​വും വൈ​കു​ന്ന​തോ​ടെ ഡ്രൈ​വ​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്. മ​ഴ ക​ന​ത്ത​പ്പോ​ൾ ത​ന്നെ ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യ റോ​ഡ്, ക്വാ​റി വേ​സ്റ്റ് അ​ടി​ച്ചും ക​ല്ലു​ക​ൾ ഇ​ട്ടും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ “പു​ട്ടി​യി​ട്ട്’ മി​നു​ക്കു പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്നു. മ​ഴ ക​ഴി​ഞ്ഞാ​ൽ ഉ​ട​നെ റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ഖ്യാ​പ​നം പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ​തോ​ടെ ഡ്രൈ​വ​ർ​മാ​ർ സ​മ​ര​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ കാ​ന ഉ​യ​ർ​ത്തി നി​ർ​മി​ച്ച​താ​ണ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നും, ഇ​ത് റോ​ഡി​നെ ന​ശി​പ്പി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. പ്ര​ള​യാ​ന​ന്ത​ര നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ​യാ​ണ് പ​ദ്ധ​തി​യി​ൽ​നി​ന്ന് വ​ക​മാ​റ്റു​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് എ​കെ​പി റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യി​ൽ​നി​ന്നു​ള്ള അം​ഗീ​കാ​രം നേ​ടി​യ​തി​നു​ശേ​ഷം റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ…

Read More

കൊരട്ടിയിൽ എടിഎം തകർത്ത് പത്തുലക്ഷം കവർന്നു;  പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തുടങ്ങി

കൊ​ര​ട്ടി: കൊ​ര​ട്ടി ജം​ഗ്ഷ​നി​ലു​ള്ള സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ എ​ടി​എം ത​ക​ർ​ത്ത് 10ല​ക്ഷം രൂ​പ ക​വ​ർ​ന്നു. കൊ​ര​ട്ടി ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ന്‍റെ അ​ടു​ത്തു​ള്ള എ​ടി​എം കൗ​ണ്ട​റാ​ണ് ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്ന​ത്. ഇ​ന്നു​രാ​വി​ലെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. ക​വ​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ഷ​ട്ട​ർ താ​ഴ്ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​വ​ന്ന് ഷ​ട്ട​ർ തു​റ​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​ത്. എ​ടി​എ​മ്മി​ന്‍റെ പ​ണം വ​യ്ക്കു​ന്ന ബോ​ക്സ് ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ട്ട് ചെ​യ്താ​ണ് പ​ണം ക​വ​ർ​ച്ച ചെ​യ്തി​ട്ടു​ള്ള​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

Read More

രാ​ജ്യാ​ന്ത​ര​ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ്: കേ​ര​ള​ത്തി​ന്‍റെ താ​ര​മാ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാരൻ ശി​വ​ശ​ങ്ക​ർ

ഇ​രി​ങ്ങാ​ല​ക്കു​ട: രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ താ​ര​മാ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ ര​ൻ ശി​വ​ശ​ങ്ക​ർ. മ​ലേ​ഷ്യ​യി​ലെ ക്വ​ലാ​ലം​പൂ​രി​ൽ ന​ട​ക്കു​ന്ന ലോ​ക യൂ​ണി​വേ​ഴ്സി​റ്റി ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് ശി​വ​ശ​ങ്ക​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​ളെ മ​ലേ​ഷ്യ​യി​ലേ​ക്ക് തി​രി​ക്കും. 15 മു​ത​ൽ 21 വ​രെ​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്. ഇ​ന്ത്യ​യി​ൽ​നി​ന്നും ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​റു​പേ​ർ മ​ത്സ​രി​ക്കും. മൂ​ന്നു​പേ​ർ പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും മൂ​ന്നു​പേ​ർ കാ​ലി​ക്ക​ട്ട്്് യൂ​ണി​വേ​ഴ്സി​റ്റി​ൽ​നി​ന്നും. അ​മൃ​ത്‌ ഭാ​സ്ക​ർ, അ​ജ​യ് എ​സ്. നാ​യ​ർ (ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, കോ​ഴി​ക്കോ​ട്) എ​ന്നി​വ​രാ​ണ് ശി​വ​ശ​ങ്ക​റി​നെ കൂ​ടാ​തെ ഇ​ന്ത്യ​ൻ ടീ​മി​ലു​ള്ള മ​റ്റു മ​ല​യാ​ളി​ക​ൾ. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ശി​വ​ശ​ങ്ക​ർ കോ​ണ​ത്തു​കു​ന്ന് പൈ​ങ്ങോ​ട് എ​റി​യാ​ട്ട് വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ് – സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട ്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ജി​ല്ലാ ടീ​മി​ലും ര​ണ്ട ു വ​ർ​ഷം സം​സ്ഥാ​ന ടീ​മി​ലും…

Read More

അറുപതുവർഷമായി നൽകുന്ന വാടകയിനത്തിൽ നിന്നും മോചനം നേടി വെള്ളിക്കുളങ്ങര വില്ലേജ് “സ്മാർട്ടാകുന്നു’; വില്ലേജ് ഓഫീസിന്‍റെ പ്രത്യേകതകൾ ഇങ്ങനെയൊക്കെ….

വെ​ള്ളി​ക്കു​ള​ങ്ങ​ര (തൃ​ശൂ​ർ): ജി​ല്ല​യി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ​ണി​ക​ഴി​പ്പി​ച്ച ആ​ദ്യ​ത്തെ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. മ​ല​യോ​ര​ജ​ന​ത​യു​ടെ ചി​ര​കാ​ല പ്ര​തീ​ക്ഷ​യാ​യ പു​തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം വൈ​കാ​തെ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വെ​ള്ളി​ക്കു​ള​ങ്ങ​ര​ചൊ​ക്ക​ന റോ​ഡ​രു​കി​ൽ നേ​ര​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ സ്മാ​ർ​ട്ട് കെ​ട്ടി​ടം പ​ണി​തി​ട്ടു​ള്ള​ത്. 40 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വി​ൽ പ​ണി​തീ​ർ​ത്ത സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​പ്പു കേ​ന്ദ്രം, ശു​ചി​മു​റി, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓ​ഫീ​സ്പി.​ഡി.​ഷാ​ജു പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​ക്കി മാ​റ്റു​ന്ന 25 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജ് ഓ​ഫീ​സ്. റ​വ​ന്യു​വ​കു​പ്പ് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഇ​തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് ത​റ​ക്ക​ല്ലി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി വേ​ഗ​ത്തി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കി. കെ​ട്ടി​ടം…

Read More

ബില്ല് കുടിശിക വരുത്തി;  വാട്ടർ കണക്ഷൻ കട്ട് ചെയ്തു വാട്ടർ അഥോറിറ്റി;  വെ​ള്ള​ത്തി​നാ​യി എ​ക്സൈ​സു​കാ​രു​ടെ നെ​ട്ടോ​ട്ടം

കോ​ല​ഴി: വാ​ട്ട​ർ ക​ണ​ക്്ഷ​ൻ ക​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ.കോ​ല​ഴി​യി​ലു​ള്ള എ​ക്സൈ​സ് ഓ​ഫീ​സ​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ വാ​ട്ട​ർ ക​ണ​ക്്ഷ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ എ​ക്സൈ​സു​കാ​ർ ജീ​പ്പി​ലാ​ണ് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം. കു​ടി​ശി​ക വ​രു​ത്തി​യ​തി​നാ​ലാ​ണ് വാ​ട്ട​ർ ക​ണ​ക്്ഷ​ൻ ക​ട്ട് ചെ​യ്ത​തെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ കാണാനെത്തിയ ഉമ്മൻചാണ്ടിയെ തടഞ്ഞ്പോലീസ്;  തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരേ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്ന് ഡി​സി​സി

തൃ​ശൂ​ർ: പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ​രി​ക്കേ​റ്റ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കെഎസ്‌യു-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‘ ഉ​മ്മ​ൻ​ചാ​ണ്ടി വ​രു​ന്ന​തി​നു​മു​ന്പ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എൻ.​പ്ര​താ​പ​ന​ട​ക്ക​മു​ള്ള​വ​രെ​യും പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ജ​നാ​ധി​പ​ത്യ​സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നെ തു​ട​ർ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി മ​ട​ങ്ങി പോ​കാ​ൻ ഒ​രു​ങ്ങി​യ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്ന് കാ​ണാ​ൻ അ​നു​വ​ദി​ച്ചു.

Read More

അപകടങ്ങൾ പതിവായിട്ടും പെരുമ്പുഴ പാലത്തിൽ തെരുവു വിളക്ക് തെളിയിക്കാൻ നടപടിയില്ല; നടപ്പാതയിൽ വൈദ്യുതി പോസ്റ്റുകൾ കൊണ്ട് നാടക്കാനാവാതെ ജനങ്ങൾ

കാ​ഞ്ഞാ​ണി: ഏ​റെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പു​ഴ റോ​ഡി​ൽ ഒ​ന്ന​ര മാ​സ​മാ​യി രാ​ത്രി​ക​ളി​ൽ ഒ​രു തെ​രു​വ് വി​ള​ക്ക് പോ​ലും തെ​ളി​യു​ന്നി​ല്ല. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കോ​ൾ​പ്പാ​ട​ങ്ങ​ളാ​യി തി​നാ​ൽ രാ​ത്രി​ക​ളി​ൽ റോ​ഡി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ പോ​ലും ഇ​ല്ലാ​തെ വ​രു​ന്പോ​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​വും ഭ​യ​ന്നാ​ണ് ഇ​ത് വ​ഴി​യു​ള്ള രാ​ത്രി​യാ​ത്ര. പു​ല്ല് മൂ​ടി കി​ട​ക്കു​ന്ന ന​ട​പ്പാ​ത​യി​ലെ വ​ല്ല​തും ചെ​റു​തു​മാ​യ കു​ഴി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം ലോ​റി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ന​ട​പ്പാ​ത​യി​ലെ കു​ഴി​യി​ലേ​ക്ക് തെ​ന്നി വീ​ണ് മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ് ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. ന​ട​പ്പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ കാ​ല​ങ്ങ​ളാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ . പെ​രു​ന്പു​ഴ വ​ലി​യ പാ​ല​ത്തി​ലും പ​ടി​ഞ്ഞാ​റെ പാ​ല​ത്തി​ലും ഒ​രു തെ​രു​വ് വി​ള​ക്ക് പോ​ലും സ്ഥാ​പി​ച്ചി​ട്ടി​ല്ല. മ​ണ​ലൂ​ർ, അ​രി​ന്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പെ​രു​ന്പു​ഴ റോ​ഡി​നെ ര​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും അ​വ​ഗ​ണി​ക്കു​ക​യാ​ണ്.​ ദി​വ​സേ​ന 140 ബ​സു​ക​ളും ര​ണ്ടാ​യി​രി​ത്തി​ലേ​റെ…

Read More

പ്ര​കൃ​തി വി​രു​ദ്ധ ശാ​രീ​രി​ക ബ​ന്ധം; പ​രാ​തി​യു​ള്ള കേ​സു​ക​ളി​ൽ മാത്രം അന്വേ​ഷ​ണം; ഡി​ജി​പിയുടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇങ്ങനെ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പ്ര​കൃ​തി​വി​രു​ദ്ധ ശാ​രീ​രി​ക ബ​ന്ധം സം​ബ​ന്ധി​ച്ച കേ​സു​ക​ളെ ര​ണ്ടാ​യി ത​രം തി​രി​ച്ച് പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്നു. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള​ള​തും അ​ല്ലാ​ത്ത​തും എ​ന്ന പ​ട്ടി​ക​യാ​ണ് ത​യ്യാ​റാ​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ന​ൽ​കി​ക്ക​ഴി​ഞ്ഞു. പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ൽ ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മു​ള്ള പ്ര​കൃ​തി വി​രു​ദ്ധ ശാ​രീ​രി​ക ബ​ന്ധം കു​റ്റ​ക​ര​മ​ല്ലെ​ന്ന സു​പ്രീം കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​ന​ദ​ണ്ഡം വ്യ​ക്ത​മാ​ക്കി ഡി​ജി​പി നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 377 ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ കേ​സു​ക​ളും പ​രാ​തി​പ്ര​കാ​ര​മാ​ണോ സ്വ​മേ​ധ​യാ ആ​ണോ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​താ​ത് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ പ​ട്ടി​ക ത​യ്യാ​റാ​ക്ക​ണം. പ​രാ​തി​പ്ര​കാ​രം എ​ടു​ത്ത കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യും അ​വ​സാ​ന റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം. സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സു​ക​ൾ ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നോ…

Read More

അ​ധ്യാ​പ​ക​രെ​ പി​രി​ച്ചുവി​ട്ട സം​ഭ​വം; ചർച്ച അലസി, സ്കൂളിനുനേരേ സിപിഎം അക്രമം; പോലീസ് നിഷ്ക്രിയമെന്ന് മാനേജ്മെന്‍റ്

വ​ട​ക്കാ​ഞ്ചേ​രി: കു​ണ്ടു​കാ​ട് ക​രു​വാ​ൻ​കാ​ട് വി​മ​ല​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രെ​ മാ​നേ​ജ്മെ​ന്‍റ് പി​രി​ച്ചുവി​ട്ട സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചുചേ​ർ​ത്ത യോ​ഗം തീ​രു​മാ​ന​മാ​കാ​തെ അ​ല​സി​പ്പിരി​ഞ്ഞു.​ സിപിഎ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ര​ക്കാ​ർ സ്കൂ​ൾ ബ​സു​ക​ളു​ടെ ടയ​റു​ക​ൾ​ കു​ത്തി പ്പൊ​ളി​ച്ചു.​സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നി​ഷ്ക്രി​യ​മാ​ണെ​ന്നു മാ​നേ​ജ്മെ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി. പു​റ​ത്താ​ക്കി​യ അ​ധ്യാ​പ​ക​ർ​ക്കു നി​ര​വ​ധിത​വ​ണ മാ​നേ​ജ്മെ​ന്‍റ് മെ​മ്മോ ന​ൽ​കി​യി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ ഹി​ന്ദി, കോ​മേ​ഴ്സ്, പി.​ടി വിഷയങ്ങ ളിലെ അ​ധ്യാ​പ​ക​രെ​യാ​ണു സ് കൂ​ളി​ൽനി​ന്നു പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​ത്.​ സിബി​എ​സ് ഇ ​നി​യ​മ​പ്ര​കാ​രം അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്പോ​ൾ യോ​ഗ്യ​ത​യു​ള്ള​വ​രെ കി​ട്ടി​യി​ല്ലെ​ങ്കി​ൽ താ​ത്‌കാലി​ക​മാ​യി മറ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ ക​ഴി​യും. ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്ന് അ​ധ്യാ​പ​ക​രെ​യാ​ണ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളി​ൽനി​ന്നു മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് പി​രി​ച്ചു​വി​ട്ട​ത്. മൂവാറ്റു​പു​ഴ രൂ​പ​ത​യു​ടെ കീ​ഴി​ലാ​ണ് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം. പി​രി​ച്ചു​വി​ട്ട അ​ധ്യാ​പ​ക​ർ സ്കൂ​ളി​ൽ ജോ​ലി നോ​ക്കു​ന്ന കാ​ല​യ​ള​വി​ൽതന്നെ സി​ബിഎ​സ്ഇ ബോ​ർ​ഡി​ലും വി​ജി​ല​ൻ​സി​ലും പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നു. പി​രി​ച്ചു​വി​ട്ട അ​ധ്യാ​പ​ക​ർ​ക്ക് സ​ഹാ​യ​വു​മാ​യി സിപിഎ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക സം​ഘ​ട​ന രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സ്കൂ​ളി​നെ​തി​രെ​യു​ള്ള​സ​മ​രം…

Read More