തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന അഞ്ച് ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രതിരോധമരുന്നുകൾ കഴിക്കാൻ എല്ലാവരും തയാറാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വെള്ളപ്പൊക്കം കാരണം ഈ രോഗാണുക്കൾ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവർത്തനം ഉൾപ്പെടെ വെള്ളവുമായി സന്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവരുടെ ശരീരത്തിലെ നേർത്ത പോറലുകളിലും മുറിവുകളിലും കൂടി ഈ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കും. പനി ലക്ഷണം കണ്ടാൽ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. പ്രളയത്തിനുശേഷം രക്ഷാപ്രവർത്തനത്തിലും ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കു നേരത്തെ തന്നെ എലിപ്പനി മുന്നറിയിപ്പും പ്രതിരോധമരുന്നും നൽകിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകളിൽ ശുചീകരണത്തിന് ഇറങ്ങുന്നവർ എലിപ്പനി തടയുന്നതിന് ഡോക്സിസൈക്ലിൻ ഗുളിക ഉപയോഗിക്കണമെന്ന് മെഡിക്കൽ ഓഫീസർമാർ നിർദേശിച്ചിട്ടുണ്ട്.
Read MoreCategory: Thrissur
ദുരിതം തോറ്റു, ആ ചെറുപ്പക്കാർക്കു മുന്നിൽ; സ്നേഹക്കൂട്ടമായി ഗ്രീൻ ട്രാക്ക് അംഗങ്ങൾ
കരൂപ്പടന്ന: മഴ നിന്നിട്ടും സ്വന്തം വീടുകളിൽ അന്തിയുറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കരൂപ്പടന്നയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഒറ്റപ്പെട്ടവരും രോഗികളുമായ ആളുകളുടെ വീടുകളിൽ ശുചീകരണം നടത്തുകയാണു കരൂപ്പടന്ന ഗ്രീൻ ട്രാക്ക് സോഷ്യൽ ക്ലബിലെ യുവാക്കൾ. ശുചീകരണ സാമഗ്രികളുമായി വീടുകളിലെത്തുന്ന ഇവർ ഗ്രൂപ്പുകൾ തിരിഞ്ഞ് കൈ, മെയ് മറന്ന് പ്രവർത്തിക്കുകയാണ്.ചളി നിറഞ്ഞ് വീട്ടിലേക്കു കയറാൻ ബുദ്ധിമുട്ടുന്നവർക്കു ആശ്വാസവുമായിയെത്തുന്ന ഇവർ ഇതിനകം നിരവധി വീടുകളാണ് താമസയോഗ്യമാക്കിത്തീർത്തത്. ക്യാന്പുകളിലേക്കു ഭക്ഷണമൊരുക്കിയും വസ്ത്രങ്ങളും മറ്റു അവശ്യസാധനങ്ങളുമെത്തിച്ചും ദിവസങ്ങളായി ദുരിതാശ്വാസ പ്രവർത്തനരംഗത്ത് സജീവമായിരിക്കുന്ന ഈ സംഘത്തിൽ ഡോക്ടർ, അഡ്വക്കേറ്റ്, എൻജിനീയർ, കോളജ് വിദ്യാർഥികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരുണ്ട ്. ഓണത്തിന്റെയും പെരുന്നാളിന്റെയും ദിവസങ്ങൾ ആഘോഷം ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു ഈ യുവാക്കൾ.
Read Moreഉരുൾപൊട്ടലും മലയിടിച്ചലും; ജനങ്ങളുടെ പുനരധിവാസം സെസ് റിപ്പോർട്ടിനുശേഷമെന്ന് ജില്ലാ കളക്ടർ അനുപമ
തൃശൂർ: മഴക്കെടുതിമൂലം ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടൽ, മല വിണ്ടുകീറൽ, മലയിടിയൽ പ്രതിഭാസങ്ങളെത്തുടർന്ന് ഈ മേഖലയിൽ സെസ് റിപ്പോർട്ട് തേടിയശേഷംമാത്രം ജനങ്ങളെ പുനരധിവസിപ്പിച്ചാൽ മതിയെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. കെ.രാജൻ എംഎൽഎയുടെ സാന്നിധ്യത്തിൽ നിയോജക മണ്ഡലത്തിലെ പഞ്ചായത്തു പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പുത്തൂർ പഞ്ചായത്തിലെ പുത്തൻകാട്, ചിറ്റംകുന്ന്, ഉരുളൻകുന്ന്, മാടക്കത്തറ പഞ്ചായത്തിലെ ആനന്ദപുരം, നടത്തറ പഞ്ചായത്തിലെ നെല്ലാനി, വട്ടപ്പാറ, പാണഞ്ചേരി പഞ്ചായത്തിലെ ആയോട്, പട്ട്ലം കുഴി, പീച്ചി എന്നിവിടങ്ങളിലെ ജനങ്ങളെയാണ് സെസ് റിപ്പോർട്ടിനുശേഷം തിരികെ വീടുകളിലേക്കു മാറ്റിപ്പാർപ്പിച്ചാൽ മതിയെന്ന് കളക്ടർ നിർദേശിച്ചത്.മേഖലയിൽ ഇനിയും ഉരുൾപൊട്ടൽ, മല വിണ്ടുകീറൽ എന്നിവയ്ക്ക് ഏറെ സാഹചര്യങ്ങളുണ്ടെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. പീച്ചി ഡാമിനോട് 800 മീറ്റർ അകലെ മാത്രം…
Read Moreപട്ടി കുരച്ചുചാടി, പുറത്തേക്കു വീണ ഗാർഡിനെ ചങ്ങല വലിച്ച് രക്ഷിച്ചു; തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ഞെട്ടിക്കുന്ന അപകടം ഇങ്ങനെ…
തൃശൂർ: ട്രെയിൻ വിടാൻ സിഗ്നൽ നൽകിയശേഷം കോച്ചിൽ കയറിയ ഗാർഡിനുനേരെ ഗാർഡ് റൂമിലെ കൂട്ടിലുണ്ടായിരുന്ന പട്ടി കുരച്ചുചാടി. ഭയന്നു പിറകോട്ടു നീങ്ങിയ ഗാർഡ് ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നു താഴേയ്ക്കു വീണു. വാതിലിനോട് ചേർന്ന കന്പിയിൽ പിടിച്ചുതൂങ്ങിയ ഗാർഡിനെയും വലിച്ചിഴച്ച് ട്രെയിൻ മുന്നോട്ടു നീങ്ങി. തൊട്ടുമുന്നിലെ കോച്ചിലുണ്ടായ ഹിന്ദിക്കാരൻ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയതിനാൽ ഗാർഡ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഷൊർണൂരിൽനിന്ന് ഡ്യൂട്ടിക്കു കയറിയ ഗാർഡ് രാമമൂർത്തിയാണ് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്.ഇന്നലെ ഉച്ചയോടെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന പരശുറാം എക്സ്പ്രസിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ ഗുഡ്സ് കംപാർട്ട്മെന്റിൽനിന്ന് വേഗത്തിൽ സാധനങ്ങൾ ഇറക്കാനും കയറ്റാനും നിർദേശം നൽകുകയായിരുന്നു രാമമൂർത്തി. ട്രെയിൻ വിടാറായപ്പോഴാണ് തമിഴ്നാട് സ്വദേശിയായ യുവതി ഗാർഡിന്റെ കോച്ചിൽ പട്ടിയുള്ള കൂട് കയറ്റിയത്. കൂട് നന്നായി പൂട്ടിയിരുന്നില്ല. ട്രെയിൻ വിടാൻ വയർലസിലൂടെ നിർദേശം നൽകിയശേഷം കോച്ചിൽ കയറിയ രാമമൂർത്തിക്കു നേരെ പട്ടി കുരച്ചുചാടുകയായിരുന്നു. അവിചാരിതമായി…
Read Moreപാലിയേക്കര ടോൾ പിരിവ് വെള്ളിയാഴ്ച പുനഃരാരംഭിക്കും; ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കും
പുതുക്കാട്: മഴക്കെടുതിയെത്തുടർന്ന് നിർത്തിവച്ച പാലിയേക്കര ടോൾ പിരിവ് 31 ന് ആരംഭിക്കും. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കും.പ്രളയത്തെത്തുടർന്ന് സർക്കാർ നിർദേശ പ്രകാരമാണ് ടോൾ പിരിവ് നിർത്തിവച്ചത്. 26 ന് ടോൾ പിരിവ് ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും 30 വരെ പിരിവ് നിർത്തിവയ്ക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നു. ടോൾ പ്ലാസയുടെ ടണലിൽ വെള്ളം കയറി ഉപകരണങ്ങൾ നശിച്ചതിനാൽ തത്കാലിക സജ്ജീകരണങ്ങൾ ഒരുക്കിയാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. പൂർണമായ രീതിയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഒന്നര മാസം കഴിയും. മഴക്കെടുതിയിൽ തകർന്ന ദേശീയപാതയിൽ ടാറിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രധാന പാതയിലെ തകരാർ പരിഹരിച്ചശേഷം സർവീസ് റോഡുകളിൽ ടാറിംഗ് നടത്തും. ഇതിനിടെ പ്രളയത്തിൽനിന്ന് മുക്തിയാകുംമുന്പ് ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സർക്കാർ ഇടപെട്ട് ടോൾ പിരിവ് നിരോധനം ദീർഘിപ്പിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreകുറുമാലി പുഴ ഗതിമാറി ഒഴുകിയപ്പോൾ പറപ്പൂക്കര ആരോഗ്യ കേന്ദ്രം മുങ്ങി; നഷ്ടം അറുപതുലക്ഷത്തോളം
കൊടകര: കുറുമാലി പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ടായത് അറുപതുലക്ഷത്തിന്റെ നാശനഷ്ടം.പന്തല്ലൂരിലെ പാടത്തോടുചേർന്നു പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു. ആരോഗ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ ഒട്ടുമിക്കതും വെള്ളം കയറി നശിച്ചു. മരുന്നുകൾ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, അലമാരകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ വെള്ളം കയറി നശിച്ചു. വെള്ളം കയറിയതിനെ തുടർന്ന് ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം പന്തല്ലൂർ ജനത സ്കൂളിനു സമീപത്തെ കലാസമിതി കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം ശുചീകരണം പൂർത്തിയാക്കി ആരോഗ്യകേന്ദ്രം തുറന്നു പ്രവർത്തിക്കാനാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി.ശിവരാജൻ പറഞ്ഞു. നന്തിക്കര ഗവ.ഹൈസ്കൂളിലെ എൻഎസ്എസ് വളന്റിയർമാർ, പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്ലീൻ കേരള വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ, എന്നിവർ ആരോഗ്യകേന്ദ്രത്തിൽ ശുചീകരിച്ചു. ക്ലീൻ കേരള കൂട്ടായ്മയിലെ ഒറ്റപ്പാലം, കടന്പഴിപ്പുറം, മണ്ണാർക്കാട്, പറളി, കൊളപ്പുള്ളി,മഞ്ചേരി എന്നിവിടങ്ങളിലുള്ളവരാണ് ഇന്നലെ ശുചീകരണം നടത്തിയത്. വെള്ളം…
Read Moreകണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടി മാവേലിമന്നനെ ആഘോഷത്തിമർപ്പുകളില്ലാതെ വരവേൽക്കാൻ കേരളം ഒരുങ്ങി; നാളെ തിരുവോണം
തൃശൂർ: ഹാപ്പി ഓണം എന്ന് ആത്മാർത്ഥമായി പറയാൻ ഇത്തവണ കഴിയില്ല. ഉള്ളിൽ സങ്കടക്കടൽ തിരയടിക്കുന്പോൾ ഓണം ആഘോഷിക്കാൻ കഴിയില്ലെങ്കിലും വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാനെത്തുന്ന മാവേലിമന്നനെ ആഘോഷത്തിമർപ്പുകളില്ലാതെ വരവേൽക്കാൻ കേരളം ഒരുങ്ങി. നാളെ തിരുവോണം. ഇത്തവണ ഓണം പലയിടത്തും പേരിനു മാത്രമാണ്. തിക്കും തിരക്കും അധികമില്ലാതെയാണ് ഇത്തവണ ഉത്രാടപ്പാച്ചിൽ. പൂക്കളം തീർക്കാനായി പാണ്ടിപ്പൂക്കളും മണ്ണിലും മരത്തിലും തീർത്ത തൃക്കാരപ്പൻമാരും കായവറുത്തതും ശർക്കര ഉപ്പേരിയുമെല്ലാം ആവശ്യക്കാരെ കാത്ത് കടകളിലിരിപ്പാണ്. ഓണക്കാലത്തെ പതിവ് തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും ഓണമുണ്ണാതിരിക്കാനാവില്ലെന്നതുകൊണ്ട് പച്ചക്കറിയും മറ്റും വാങ്ങാൻ ആളുകളെത്തുന്നുണ്ട്. എങ്കിലും ഓണക്കച്ചവടം നഷ്ടമാണെന്നേ കച്ചവടക്കാർക്കും പറയാനുള്ളു.കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴയമൊഴി കാലങ്ങളായി പറയുന്ന മലയാളി ഉള്ളതെല്ലാം കൊണ്ട് ഓണം കൊണ്ടാടാനുള്ള ഒരുക്കത്തിലാണ്. എല്ലാ ആഘോഷങ്ങളും വേണ്ടെന്ന് വെച്ച് ചടങ്ങു മാത്രമായി ഓണം ആഘോഷിക്കാനാണ് മിക്കവരുടേയും തീരുമാനം. അതുകൊണ്ടുതന്നെ വിഭവസമൃദ്ധമായ സദ്യയോ പൂക്കളമത്സരമോ പുലിക്കളിയോ…
Read Moreആശങ്കകൾക്ക് വിരാമമായി; പ്രളയത്തിൽ വീടു തകർന്നു യുവതിക്കു കല്യാണവും താമസവും കൗണ്സിലറുടെ വീട്ടിൽ
സ്വന്തം ലേഖകൻ തൃശൂർ: പ്രളയത്തിൽ വീടു തകർന്നപ്പോൾ ഉറപ്പിച്ചുവച്ച മകളുടെ വിവാഹമെന്ന സ്പനംകൂടി തകരുമോയെന്ന് ആ കുടുംബം ഭയന്നു. ദുരിതാശ്വാസ ക്യാന്പിലായ യുവതിക്കു മംഗല്യത്തിനും കുടുംബത്തിനു താമസിക്കാനും കോർപറേഷൻ കൗണ്സിലർ സ്വന്തം വീടു വിട്ടുകൊടുത്തു. യുവതിയുടെ കല്യാണത്തിന് അഞ്ചു പവൻ സ്വർണാഭരണങ്ങളും സമ്മാനങ്ങളും വനിതാ കൗണ്സിലറുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്. തൃശൂർ അരണാട്ടുകര തരകൻസ് സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന സനിതയാണു ഇങ്ങനെ വിവാഹിതയാകുന്നത്. അരണാട്ടുകര കടവാരത്തു താമസിക്കുന്ന എടശേരി വീട്ടിൽ സണ്ണിയുടേയും ശോഭനയുടേയും മകളാണു സനിത. വടക്കാഞ്ചേരിയിൽ എക്സൈസിൽ ജോലി ചെയ്യുന്ന മിഥുനാണു വരൻ. വെളപ്പായ വെള്ളേടത്ത് ബാബു – രാഗി ദന്പതിമാരുടെ മകനാണ്. സെപ്റ്റംബർ രണ്ടിനു വിവാഹം നടത്താൻ നേരത്തെ തീരുമാനിച്ചതായിരുന്നു. അങ്ങനെയിരിക്കേയാണ് വെള്ളപ്പൊക്കം സനിതയേയും കുടുംബത്തേയും വഴിയാധാരമാക്കിയത്. വിവാഹം മാറ്റിവയ്ക്കേണ്ടിവരുമെന്ന വിഷമത്തിലായിരുന്നു ആ കുടുംബം. വിവരമറിഞ്ഞ തൃശൂർ കോർപറേഷൻ ലാലൂർ ഡിവിഷനിലെ കൗണ്സിലറും വിദ്യാഭ്യാസ…
Read Moreദുരിതാശ്വാസ പ്രവർത്തനത്തിൽ തകർന്ന വള്ളങ്ങൾക്ക് 2.50 കോടി; വെളളപ്പൊക്കത്തിൽ അകപ്പെട്ട 65,000 ലധികം ആളുകളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു
തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനിടയിൽ തകർന്ന 466 വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി 2.50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. ലഭ്യമായ കണക്കു പ്രകാരം ഏഴു വള്ളം പൂർണ്ണമായി തകർന്നു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ മലപ്പുറം ജില്ലകളിൽ നിന്ന് പോയ വളളങ്ങളാണ് പൂർണമായി തകർന്നത്. ഇവയ്ക്കു പകരം വള്ളം വാങ്ങി നൽകും. 459 വളളങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. ഇത്തരം വളളങ്ങൾ ഒന്നും തന്നെ മത്സ്യബന്ധനത്തിന് ഉപയുക്തമല്ല. ഇവ അറ്റകുറ്റപ്പണി നടത്തും. തിരുവനന്തപുരം ജില്ലയിലെ 98 വളളങ്ങളും കൊല്ലം ജില്ലയിലെ 148 വളളങ്ങളും ആലപ്പുഴയിലെ 100 വളളങ്ങളും എറണാകുളം ജില്ലയിലെ 70 വളളങ്ങളും തൃശ്ശൂരിലെ 12 വളളങ്ങളും, മലപ്പുറം ജില്ലയിലെ 19 വളളങ്ങളും കോഴിക്കോട് ജില്ലയിലെ നാലും കണ്ണൂരിലെ എട്ടു വളളങ്ങളുമാണ് ഭാഗികമായി തകർന്നത്. 3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തത്. വെളളപ്പൊക്കത്തിൽ അകപ്പെട്ട…
Read Moreകുതിരാൻ തുരങ്കം ഇന്ന് മുതൽ ഭാഗികമായി തുറക്കും; ദുരിതാശ്വാസത്തിനായി പോകുന്ന വാഹനളെ മാത്രമാണ് കടത്തിവിടുന്നത്
തൃശൂർ: അവശ്യ വാഹനങ്ങൾക്കായി കുതിരാൻ തുരങ്കം ഇന്ന് മുതൽ തുറക്കും. രണ്ട് തുരങ്കങ്ങളിൽ നിർമാണം പൂർത്തിയായ ഒന്നാണ് തുറക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാൻ തുരങ്കം നിർമിച്ചിരിക്കുന്നത്.
Read More