മ​ണ​ൽ വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷി​ച്ച​തു കൈ​ക്കു​ഞ്ഞട​ക്കം 50 പേ​രു​ടെ ജീ​വ​നു​ക​ൾ

പു​തു​ക്കാ​ട്: ആ​ദ്യ​കാ​ല മ​ണ​ൽവാ​ര​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നു​ഭ​വ​സ​ന്പ​ത്തി​ലൂ​ടെ പ്ര​ള​യ​ത്തി​ൽ നി​ന്നും ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തി​യ​ത് 50ഓ​ളം പേ​രെ. വ​ര​ന്ത​ര​പ്പി​ള്ളി മ​ന​യ്ക്ക​ല​ക്ക​ട​വി​ൽ നി​ന്നും പു​ഴ ഗ​തി മാ​റി ഒ​ഴു​കി​യ​തു​മൂ​ലം ക​ട​വി​ൽനി​ന്നും തോ​ട്ടു​മു​ഖം വ​രെ ഒ​റ്റ​പ്പെ​ട്ടു​പോ​യ 20ഓ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​വ​ർ​സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ളാ​യ കു​മാ​ര​ൻ, രാ​ജ​ൻ, ഷി​ജു എ​ന്നി​വ​രാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. 15​ന് രാ​ത്രി​യോ​ടെ പു​ഴ ഗ​തി​മാ​റു​ക​യും പെ​ട്ടെ​ന്ന് വെ​ള്ളം ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ പ​ല​ർ​ക്കും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ആ​ളു​ക​ൾ വീ​ടു​ക​ളു​ടെ മു​ക​ളി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. 16 ന് ​രാ​വി​ലെ മു​ത​ൽ ര​ക്ഷ​ാപ്ര​വ​ർ​ത്ത​ന​ത്തി​നു ശ്ര​മം ന​ട​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ ആ​ദ്യം ചങ്ങാ​ടം നി​ർ​മിച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഒ​രു അ​ടി പോ​ലും മു​ന്നോ​ട്ട് നീ​ങ്ങാ​ൻ ആ​യി​ല്ല. തു​ട​ർ​ന്നാ​ണ് ചി​മ്മി​നി ഡാ​മി​ൽനി​ന്നും എ​ത്തി​ച്ച ഫൈ​ ബ​ർ ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ശ​ക്ത​മാ​യ…

Read More

ഷെമീമ എവിടെ ? ഒരു മാസമായി യുവതിയെ കാണാനില്ല, ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്

തൃ​ശൂ​ർ: കാണാതായിട്ട് ഒ​രു മാ​സ​മാ​യ യു​വ​തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നു ബ​ന്ധു​ക്ക​ൾ. ചെ​റു​തു​രു​ത്തി ആ​റ്റൂ​ർ പാ​റ​പ്പു​റം സ്വ​ദേ​ശി​നി​യും ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യു​മാ​യ ഷെ​മീ​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണു സം​ശ​യം. വി​വാ​ഹി​ത​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു പി​താ​വ് അ​ലി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെയും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലു​മു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ഷെ​മീ​മ. ഒ​ന്നാം തീ​യ​തി പു​ല​ർ​ച്ചെ വീ​ടി​ന്‍റെ വാ​തി​ൽ പു​റ​ത്തു​നി​ന്നു പൂ​ട്ടി​യാ​ണ് യു​വ​തി സ്ഥ​ലം​വി​ട്ട​തെ​ന്നു പി​താ​വ് അ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read More

കുടിവെള്ളമില്ലാതെ ക്യാമ്പിൽ നി​ന്നു മ​ട​ങ്ങി​ല്ലെ​ന്നു കോ​ള​നി​വാ​സി​ക​ൾ; ക​ള​ക്ട​ർ ഇ​ട​പെട്ടു; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മോട്ടോർ ശരിയാക്കി അധികൃതർ

ഇ​രി​ങ്ങാ​ല​ക്കു​ട: ജി​ല്ലാ ക​ള​ക്ട​റു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ പീ​ച്ചം​പി​ള്ളി​ക്കോ​ള​നി​യി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. സാ​ങ്കേ​തി​ക ത​ട​സം ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ വി​ഷ​യ​ത്തി​ന് ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ സ​ന്ദ​ർ​ശി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് പ​രി​ഹാ​ര​മാ​യ​ത്. 2007 ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ക​മ്മീ​ഷ​ൻ ചെ​യ്ത ഇ.​കെ. നാ​യ​നാ​ർ സ്വാ​ശ്ര​യ കു​ടി​വെ​ള്ള പ​ദ്ധ​തി വ​ഴി​യാ​ണ് കോ​ള​നി​യി​ലെ 23 വീ​ട്ടു​കാ​ർ​ക്ക് കി​ണ​റി​ൽ നി​ന്നും വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് കോ​ള​നി​വാ​സി​ക​ൾ കു​റ​ച്ചു​നാ​ളു​ക​ളാ​യി അ​ടു​ത്തു​ള്ള പൊ​തു​ടാ​പ്പി​നെ ആ​ശ്ര​യി​ച്ചാ​ണ് മു​ന്നോ​ട്ടു​പോ​യി​രു​ന്ന​ത്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മാ​പ്രാ​ണം സെ​ന്‍റ് സേ​വി​യേ​ഴ്സ് സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ള​നി​വാ​സി​ക​ൾ കു​ടി​വെ​ള്ള പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​തെ ക്യാ​ന്പി​ൽ നി​ന്നും മ​ട​ങ്ങി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത​തോ​ടെ റ​വ​ന്യു അ​ധി​കൃ​ത​ർ വി​ഷ​യം ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സ്ഥ​ല​ത്തെ​ത്തി. ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് അ​ടി​യ​ന്തി​ര​മാ​യി മോ​ട്ടോ​റി​ന്‍റെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ…

Read More

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ലാ​യ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക്  ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി  ഫ്ര​ണ്ട്സ് ഫോ​ർ എ​വ​ർ  എന്ന വാട്സ് ആപ്പ് കൂട്ടായ്മ

ക​യ്പ​മം​ഗ​ലം: തീ​ര​ദേ​ശ​ത്ത് നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​തൃ​ക​യാ​യ വാ​ട്്സ് ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ലാ​യ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സാ​ന്ത്വ​ന സ​ഹാ​യം. ക​യ്പ​മം​ഗ​ലം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ര​ണ്ട്സ് ഫോ​ർ എ​വ​ർ വാ​ട്സ് ആ​പ്പ് കൂ​ട്ട​യ്മ​യാ​ണ് ക​യ്പ​മം​ഗ​ല​ത്തു​ള്ള നി​ർ​ധ​ന​രാ​യ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം സ്വ​രൂ​പി​ച്ച് ന​ൽ​കി​യ​ത്. ഒ​ട്ടേ​റെ ആ​ളു​ക​ളാ​ണ് ധ​ന​സ​ഹാ​യ​വും ഭ​ക്ഷ​ണ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ദു​രി​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യു​ള്ള​ത്. കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന പ​തി​മൂ​ന്നാ​മ​ത് പ​ദ്ധ​തി​യാ​ണ് ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ധ​ന​സ​ഹാ​യം. ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ പി.​എം. നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്ത്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച താ​ഴെ​ക്കി​ട​യി​ലു​ള്ള നൂ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് കി​ലോ അ​രി​യും പ​ല​വ്യ​ഞ്ജ​ന കി​റ്റും ഇ​വ​ർ വി​ത​ര​ണം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ വെ​ള്ളം ക​യ​റി​യ നി​ര​വ​ധി വീ​ടു​ക​ളും ഈ ​ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു. കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന മേ​ഖ​ല​യി​ൽ ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്ത​ത്…

Read More

പ്രളയം മൂടികളഞ്ഞത് മത്സ്യകർഷരുടെ സ്വപ്നങ്ങൾ; വി​ള​വെ​ടു​ക്കാ​നി​രു​ന്ന 12 ഹെ​ക്ട​ർ കൃ​ഷി​യി​ട​ത്തി​ലെ 15 ടണ്ണോളം കാ​ര ചെ​മ്മീ​നാ​ണു വെ​ള്ളം ക​യ​റി ഒഴുകിപോയ​ത്

കോ​ണ​ത്തു​ക്കു​ന്ന് : മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്കു പ്ര​ള​യം സ​മ്മാ​നി​ച്ച​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം. ക​നോ​ലി ക​നാ​ലി​ന്‍റെ തീ​ര​ത്താ​ണു ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​തിനാൽ നഷ്ടം വലുതായി. ഓ​രു​ജ​ല, ശു​ദ്ധ​ജ​ല മ​ത്സ്യ​ക​ർ​ഷ​ക​രെ പ്ര​ള​യം ബാ​ധി​ച്ചു. നി​ല​വി​ൽ 40 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണു മേ​ഖ​ല​യി​ലെ മ​ത്സ്യ​കൃ​ഷി. ഇ​തി​ൽ വി​ള​വെ​ടു​ക്കാ​നി​രു​ന്ന 12 ഹെ​ക്ട​ർ കൃ​ഷി​യി​ട​ത്തി​ലെ കാ​ര ചെ​മ്മീ​നാ​ണു വെ​ള്ളം ക​യ​റി ഒഴുകിപോയ​ത്. 15 ട​ണ്ണോ​ളം ചെമ്മീനാണ് ഇ​പ്ര​കാ​രം ന​ഷ്ട​മാ​യത്. ഒ​രു​കോ​ടി​യോ​ളം രൂ​പ​യാ​ണു ഈ ​ഇ​ന​ത്തി​ൽ വെ​ള്ള​ത്തി​ലാ​യ​ത്. ഒ​രാ​ഴ്ച വ്യ​ത്യാ​സ​ത്തി​ലാ​ണു ഈ ​വ​ലി​യ ന​ഷ്ടം ഇ​വ​രെ ബാധിച്ചത്. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് പ​കു​തി ദി​വ​സം പൂ​ർ​ത്തി​യാ​യ കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. പ​ല കൃ​ഷി​യി​ട​ങ്ങ​ളും ബ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്. കു​ളം ഒ​രു​ക്കി കൃ​ഷി​യി​റ​ക്കാ​നു​ള്ള വ​ലി​യ തു​ക​യും ഇ​വ​ർ​ക്കു ന​ഷ്ട​പ്പെ​ട്ടു. ഓ​രു​ജ​ല മ​ത്സ്യ​കൃ​ഷി​യാ​യി ക​രി​മീ​ൻ കൃ​ഷി ചെ​യ്ത​വ​ർ​ക്കും പ​റ​യാ​നു​ള്ള​ത് ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളാ​ണ്. ഓ​ണം, ബ​ക്രീ​ദ് സ​മ​യ​ത്ത് വി​ള​വെ​ടു​പ്പി​നു സ​ജ്ജ​മാ​യി​രു​ന്ന കു​ള​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.…

Read More

പ്ര​ള​യ​ക്കെ​ടു​തി​ക്കു ഇ​ര​യാ​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളുടെ സംരക്ഷണത്തിനായി മറാത്തി സംഘം; ഇ​ഴ​ജ​ന്തു​ക്ക​ളെ പിടിക്കാനും ഇവർ റെഡി

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ​ക്കെ​ടു​തി​ക്കു ഇ​ര​യാ​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും അ​ല​ഞ്ഞു​തി​രി​യു​ന്ന മൃ​ഗ​ങ്ങ​ളെ​യും ര​ക്ഷി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള ഒ​രു സം​ഘം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പാ​നി​യ​ൻ ആ​നി​മ​ൽ പ്രാ​ക്ടീ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (കേ​പാ​ക്ക്) യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു മ​ഹാ​രാ​ഷ്ട്ര​യി​ലെ മൂ​ന്നു സം​ഘ​ട​ന​ക​ളിൽ നിന്നായി ഒ​ന്പ​തം​ഗ സം​ഘം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ​ത്തി​യ​ത്. ഒ​രു വെ​റ്റി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ടീ​മു​ക​ളാ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ പ​വ​ൻ ശ​ർ​മ പ​റ​ഞ്ഞു. ആം​ബു​ല​ൻ​സും മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണു ഇ​വ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ പാ​ന്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ഉ​ണ്ടെ​ന്ന​റി​യി​ച്ചാ​ൽ ഇ​വ​ർ സ​ഹാ​യ​ത്തി​നാ​യി എ​ത്തും. ആ​വ​ശ്യ​മു​ള്ള​വ​ർ കേ​പാ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​ഹ​ർ​ഷ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ. ​കെ.​ജെ. ജോ​ണ്‍ എ​ന്നി​വ​രെ  ഈ നന്പറിൽ ബന്ധപ്പെടാം. 9447084814, 9744700777

Read More

പ്ര​ള​യ​വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ട് കു​ട്ടി​ക്കൂ​ട്ടം;  ര​ണ്ടാം പ്ര​വേ​ശ​നോ​ത്സ​വ​മൊ​രു​ക്കി സ്കൂ​ളു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ന്‍റെ വീ​ട്ടി​ല് ദേ ​ഇ​ത്രേം വെ​ള്ളം വ​ന്നു…​അ​ങ്കി​ള് ബോ​ട്ട് കൊ​ണ്ട​ന്നാ ഞ​ങ്ങ​ളെ എ​ടു​ത്തോ​ണ്ട് പോ​യേ………​ര​ണ്ടാം ക്ലാ​സു​കാ​രി മേ​രി കൂ​ട്ടു​കാ​രി​ക​ളോ​ട് പ്ര​ള​യ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്പോ​ൾ ബോ​ട്ടി​ൽ ക​യ​റി സ​ന്തോ​ഷ​മാ​യി​രു​ന്നു മു​ഖ​ത്ത്.ഹെ​ലി​കോ​പ്റ്റ​റി​ൽ ക​യ​റി പ​റ​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ചാ​ല​ക്കു​ടി​യി​ലെ നീ​ര​ജ ഇ​ന്ന് ക്ലാ​സി​ലെ​ത്തി​യ​ത്. വ​ന്നു​ക​യ​റി​യ​തോ​ടെ നീ​ര​ജ​യ്ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​തും പ്ര​ള​യ​കാ​ല​ത്തെ ആ ​പ​റ​ക്ക​ലി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. വീ​ടി​ന​ക​ത്തേ​ക്ക് പാ​ന്പു​ക​ൾ ക​യ​റി വ​ന്ന​പ്പോ​ൾ പേ​ടി​ച്ചു​വി​റ​ച്ച് ക​ര​ഞ്ഞ​താ​ണ് മാ​ള​യി​ലെ നേ​ഹ​യ്ക്ക് കൂ​ട്ടു​കാ​രി ചി​ന്നു​വി​നോ​ട് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്.ഓ​ണാ​വ​ധി​ക്കും പ്ര​ള​യ​ത്തി​നും ശേ​ഷം ഇ​ന്ന് സ്കൂ​ൾ തു​റ​ന്ന് കൂ​ട്ടു​കാ​രി​ക​ളെ ക​ണ്ട​പ്പോ​ൾ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് പ്ര​ള​യ​വി​ശേ​ഷ​ങ്ങ​ൾ മാ​ത്രം. സാ​ധാ​ര​ണ ഓ​ണ​ക്കാ​ല​ത്ത് വി​നോ​ദ​യാ​ത്ര പോ​യ​തും ക​ളി​ച്ച​തു​മൊ​ക്കെ​യാ​ണ് കൂ​ട്ടു​കാ​ർ ത​മ്മി​ൽ പ​ങ്കു​വെ​ക്കാ​റു​ള്ള​തെ​ങ്കി​ലും ഇ​ത്ത​വ​ണ കൊ​ച്ചു​വ​ർ​ത്ത​മാ​ന​ങ്ങ​ളി​ൽ പോ​ലും നി​റ​ഞ്ഞ​ത് പ്ര​ള​യം മാ​ത്രം.പ്ര​ള​യം ക​ണ്ട ആ​ശ​ങ്ക ചി​ല കു​ട്ടി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും മി​ക്ക​വ​രും സ്കൂ​ളി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ലും കൂ​ട്ടു​കാ​രെ ക​ണ്ട​തി​ന്‍റെ​യും ആ​ഹ്ലാ​ദ​ത്തി​ലാ​യി​രു​ന്നു. ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും കു​രു​ന്നു​ക​ൾ…

Read More

പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി നാ​ടെ​ങ്ങും മാ​ലി​ന്യ​ക്കൂ​ന്പാ​രം; പു​റ​മ്പോക്കുകളിലും വ​ഴി​യോ​ര​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി നാ​ടെ​ങ്ങും മാ​ലി​ന്യ​ക്കൂ​ന്പാ​രം. വെ​ള്ളം ക​യ​റി ന​ന​ഞ്ഞു കു​തി​ർ​ന്ന നി​ര​വ​ധി വ​സ്തു​ക്ക​ൾ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്തു മാ​റ്റി വ​ഴി​യോ​ര​ങ്ങ​ളി​ലും പു​റ​ന്പോ​ക്കു​ക​ളി​ലും ത​ള്ളി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​രോ വീ​ടു​ക​ളി​ൽ നി​ന്നും വ​ൻ​തോ​തി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം പു​റ​ന്ത​ള്ളു​ന്ന​ത്. ന​ന​ഞ്ഞു കു​തി​ർ​ന്ന കി​ട​ക്ക​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പു​സ്ത​ക​ങ്ങ​ൾ, ഫ്രി​ഡ്ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​ര​ത്തി​ന്‍റെ ഫ​ർ​ണീ​ച്ച​റു​ക​ൾ തു​ട​ങ്ങി വീ​ടു​ക​ളി​ലെ പ​ല നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വെ​ള്ളം ക​യ​റി ന​ശി​ച്ചി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം ഇ​പ്പോ​ൾ വീ​ടി​നു പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യാ​നേ വീ​ട്ടു​കാ​ർ​ക്ക് ക​ഴി​യു​ന്നു​ള്ളു. കേ​ര​ളം മു​ഴു​വ​ൻ ഇ​തു ത​ന്നെ​യാ​ണ് അ​വ​സ്ഥ. ഓ​രോ ദി​വ​സം ക​ഴി​യും തോ​റും മാ​ലി​ന്യ​ക്കൂ​ന്പാ​രം കൂ​ടു​ത​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​സം​സ്ക​ര​ണം നേ​ര​ത്തെ ത​ന്നെ വ​ലി​യ പ്ര​ശ്ന​മാ​യി​രു​ന്ന കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ മാ​ലി​ന്യ​സം​സ്ക​ര​ണം പ്ര​ള​യാ​ന​ന്ത​ര​മു​ള്ള ഏ​റ്റ​വും വ​ലി​യ ബാ​ധ്യ​ത​യും കീ​റാ​മു​ട്ടി​യു​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ളും സം​വി​ധാ​ന​ങ്ങ​ളും തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​കു​ന്ന രീ​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. വെ​ള്ളം…

Read More

രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഓ​ട്ടോ​യി​ൽ​നി​ന്നും 20,000 രൂ​പ ക​വ​ർ​ന്നു; പ്രദേശത്ത് സിസിടിവി വെയ്ക്കണമെന്ന് ആവശ്യം ശക്തം

കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ കേ​ച്ചേ​രി​യി​ൽ​നി​ന്നും രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നും 20,000 രൂ​പ ക​വ​ർ​ന്നു. വേ​ലൂ​ർ കു​റു​മാ​ൽ സ്വ​ദേ​ശി വേ​ലു​വി​ന്‍റെ മ​ക​ൻ സ​ജീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ രോ​ഗി​യു​മാ​യി കു​ന്നം​കു​ളം യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം. ഓ​ട്ടോ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്ത് രോ​ഗി​യോ​ടൊ​പ്പം കൗ​ണ്ട​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ ഓ​ട്ടോ​യു​ടെ ബോ​ക്സ് ക​ള്ള​ത്താ​ക്കോ​ലി​ട്ട് തു​റ​ന്ന് 20,000 രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ബോ​ക്സി​ൽ ക​വ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 9,000 രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് മോ​ഷ​ണം പ​തി​വാ​യി​ട്ടു​ണ്ടെ​ന്നും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളും പ​രി​സ​ര​വാ​സി​ക​ളും പ​റ​ഞ്ഞു. സ​ജീ​ഷി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കു​ന്നം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

പ്രളയത്തിൽ മുങ്ങിയവരെ തന്‍റെ സ്ഥാപനത്തിൽ അഭയമേകി വേണ്ടതെല്ലാം നൽകി  സംരക്ഷിച്ചു;   താൻ ചെയ്തതെല്ലാം  തന്‍റെ കടമയെന്ന് പറയുന്ന വ്യത്യസ്തനായ  തിയേറ്റർ ഉടമ ജേക്കബിനെക്കുറിച്ച് അറിയാം…

എ.ജെ. വിൻസൻ കാ​ഞ്ഞാ​ണി(​തൃ​ശൂ​ർ): പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട​വ​രു​ടെ വി​ഷ​മം ക​ണ്ട ജേ​ക്ക​ബി​ന്‍റെ മ​ന​സ​ലി​ഞ്ഞു. കാ​ഞ്ഞാ​ണി​യി​ലെ ബ്ര​ഹ്മ​കു​ളം, സിം​ല തി​യ​റ്റ​ര്‍ ഉ​ട​മ​യാ​യ ബി.​ആ​ർ. ജേ​ക്ക​ബ്, ത​ന്‍റെ സിം​ല മാ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്ന് മു​ന്നൂ​റോ​ളം പേ​ർ​ക്ക് അ​ഭ​യ​മേ​കി. എ​ല്ലാ​വ​ർ​ക്കും സ്വ​ന്തം ചെ​ല​വി​ൽ​ത​ന്നെ എ​ല്ലാ ദി​വ​സ​വും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​വു​മൊ​രു​ക്കി. പ്ര​ള​യം തു​ട​ങ്ങി​യ 16-ാംതീ​യ​തി മു​ത​ല്‍ ആ​രം​ഭി​ച്ച ഈ ​സ​മാ​ന്ത​ര ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന്‍റെ ചെ​ല​വെ​ല്ലാം ഉ​ട​മ ജേ​ക്ക​ബ് സ്വ​ന്തം പോ​ക്ക​റ്റി​ല്‍​നി​ന്നു ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​രി​ല്‍​നി​ന്നും ഒ​ന്നും വാ​ങ്ങാ​തെ തി​യ​റ്റ​റു​ക​ളു​ടെ ചു​റ്റു​വ​ട്ട​ത്തു​ള്ള 65 കു​ടും​ബ​ങ്ങ​ളി​ല്‍​നി​ന്നു 300 പേ​രെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ താ​മ​സി​പ്പി​ച്ച​ത്. വീ​ടു ത​ക​ര്‍​ന്ന കു​റ​ച്ചു വീ​ട്ടു​കാ​ര്‍​കൂ​ടി ഇ​ന്നും മാ​ളി​ലെ ക്യാ​മ്പി​ലെ​ത്തും. സിം​ല ഹോ​ട്ട​ലി​ല്‍ ത​യാ​റാ​ക്കു​ന്ന അ​തേ ഭ​ക്ഷ​ണം​ത​ന്നെ​യാ​ണ് സൗ​ജ​ന്യ​മാ​യി ക്യാ​മ്പി​ലു​ള്ള​വ​ര്‍​ക്കും ന​ല്‍​കി​യ​ത്. ദി​വ​സേ​ന പ്രാ​ത​ല്‍, ബി​രി​യാ​ണി, ചി​ക്ക​ന്‍, ബീ​ഫ്, മീ​ന്‍, പി​ന്നെ വെ​ജി​റ്റേ​റി​യ​ന്‍ എ​ന്നി​ങ്ങ​നെ വി​ള​മ്പി. തി​രു​വോ​ണസ​ദ്യ​യും കെ​ങ്കേ​മ​മാ​ക്കി. എ​ല്‍.​സി.​ഡി പ്രോ​ജ​ക്ട​റും സ്ക്രീ​നും…

Read More