തൃശൂർ: സ്വരാജ് റൗണ്ടിൽ നിരവധി “പാന്പു’കൾ ഇഴയുന്നത് കണ്ടിട്ടുണ്ടെങ്കിലും യഥാർഥ പാന്പിനെ കണ്ടതോടെ ആളുകൾ ഞെട്ടി. സീബ്രാ ലൈനൊന്നും നോക്കാതെ ജോസ് തിയേറ്ററിനു മുന്നിലൂടെ പാന്പ് റോഡ് മുറിച്ചുകടന്ന് തേക്കിൻകാട്ടിലേക്കു കയറാൻ ശ്രമിച്ചെങ്കിലും വാഹനത്തിരക്കു മൂലം എന്തു ചെയ്യണമെന്നറിയാതെ പാന്പും കണ്‍ഫ്യൂഷനിലായി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. പാന്പിനെ കണ്ട് വാഹനങ്ങൾ നിർത്തിയിട്ടതോടെ റൗണ്ടിലെ ഗതാഗതവും കുരുങ്ങി. റോഡിന് അപ്പുറത്തേക്കു കടക്കാൻ പറ്റാതായതോടെ പാന്പ് അടുത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ കയറി. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്ത് പാഞ്ഞെത്തി. പാന്പിനെ കാണാൻ ആളുകളും തിക്കിതിരക്കിയതോടെ അര മണിക്കൂറിലധികമാണ് വാഹനഗതാഗതം തടസപ്പെട്ടത്. പാന്പിനെ പുറത്തിറക്കാൻ പോലീസും വനപാലകരും ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വന്യജീവി സംരക്ഷണ പ്രവർത്തകനായ ജോജു മുക്കാട്ടുകരയെ സ്ഥലത്തെത്തിച്ചു. സീറ്റിനടിയിൽ ഒളിച്ചിരുന്ന പാന്പിനെ ഒടുവിൽ പിടികൂടി കുപ്പിയിലാക്കി. വില്ലുണ്ണി എന്നു വിളിക്കുന്ന പാന്പാണ് ആളുകളെ…
Read MoreCategory: Thrissur
ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു, ന്യുമോണിയ പടർന്ന് പിടിക്കുന്നു; മഴ ശമിച്ചാൽ പനി വ്യാപിക്കാൻ സാധ്യത കൂടുതലെന്ന് അധികൃതർ
തൃശൂർ:ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. പനി ന്യുമോണിയായി മാറുന്നതും വർധിക്കുന്നു. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ന്യൂമോണിയ ബാധിതർ ചികിത്സയിലാണ്. ജില്ലയിൽ ഈ മാസം രണ്ടു ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 2379 പേരാണ്. ഇതിൽ 47 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ആറ് ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ചു. മതിലകം, കൊടുങ്ങല്ലൂർ, വെള്ളാങ്കല്ലൂർ, മേത്തല, എടവിലങ്ങ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനിക്ക് സ്വയം ചികിത്സ പാടില്ലെന്നും എത്രയും വേഗം ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ പലരും പനിയും ചുമയും മാറാൻ പാരാസെറ്റമോൾ കഴിക്കുകയും പലപ്പോഴും പനി മാറാതെ വരുന്പോൾ മാത്രം ഡോക്ടറെ കാണാൻ തയ്യാറാവുകയും ചെയ്യുന്നു. പനി ന്യുമോണിയയായി മാറിക്കഴിയുന്പോഴാണ് പലരും ആശുപത്രിയിലേക്ക് വരാൻ സന്നദ്ധരാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ന്യൂമോണിയ ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷത്തെയത്ര ഇല്ലെന്നാണ് ഒൗദ്യോഗിക കണക്കുകൾ.…
Read Moreസൗദിയിലെ സ്വദേശി വൽക്കരണം; തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളെ സംരക്ഷിക്കണമെന്ന് പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ
ഇരിങ്ങാലക്കുട: സൗദിയിൽ വിപണന മേഖലയിലെ 12 തൊഴിലുകൾ അടുത്ത മാസം മുതൽ സ്വദേശിവത്കരിക്കുന്നതുമൂലം തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണമെന്ന് പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ജില്ലാ കണ്വൻഷൻ ചൂണ്ടിക്കാട്ടി. നാട്ടിലേക്കു തിരിച്ചുവരുന്ന ഇവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി സമഗ്ര തീവ്രയത്ന പരിപാടികൾ നടപ്പാക്കണമെന്നു കണ്വൻഷൻ ആവശ്യപ്പെട്ടു. തിരിച്ചുവന്നതുവരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി നോർക്ക തുടങ്ങിയ വായ്പാ പദ്ധതി ദേശസാൽകൃത ബാങ്കുകൾ നിഷേധിക്കുകയും പ്രവാസികളുടെ സാന്ത്വന ചികിത്സാ പദ്ധതിയിൽ അപേക്ഷിച്ചവർ വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും യോഗം ചൂണ്ടികാട്ടി. സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പിള്ളിൽ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യു.കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. വിൻസെന്റ് പോൾ, സെബാസ്റ്റ്യൻ തോമസ്, സദാനന്ദൻ, സിന്നി ജോയ്, നജ്മ, ശശീധരൻ എന്നിവർ പ്രസംഗിച്ചു.
Read Moreരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം: ഒരുക്കങ്ങൾ ദ്രുതഗതിയിൽ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും
ഗുരുവായൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12ന്് ശ്രീകൃഷ്ണകോളജിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി ബുള്ളറ്റ് പ്രൂഫ് കാറിൽ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഉച്ചപൂജനടതുറന്നശേഷം ദർശനം നടത്തും. തുടർന്ന് മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തിയശേഷം ശ്രീവത്സത്തിൽ തിരിച്ചെത്തി ഒന്നരയോടെ മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അരിയന്നൂർ മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസ്് വരെയുള്ള റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന ജംഗഷനുകളിലായി ക്യാമറകൾ സ്ഥാപിക്കും. ദർശനത്തിന് പോകുന്നതിന് അരമണിക്കൂർ മുന്‍പ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത് നിർത്തും. ഹെലിപ്പാഡിൽ ഇറങ്ങുന്നതിന് ഒരുമണിക്കൂർ മുന്‍പ് അരിയന്നൂർ വഴിയുള്ള വാഹന ഗതാഗതവും നിരോധിക്കും. രാഷ്ട്രപതിയെ വരവേൽക്കാനായി ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസ് പെയിന്റ് ചെയ്ത് മോടിപിടിപ്പിക്കുന്ന പണി ആരംഭിച്ചു.ഇന്നർ റിങ് റോഡിലെ ടാറിംഗ് പ്രവർത്തിയും തുടങ്ങി. മമ്മിയൂർ…
Read Moreകണ്ടശാംകടവ് പാലത്തിൽ മാലിന്യം തള്ളൽ തുടരുന്നു; കണ്ണടച്ച് തെരുവു വിളക്കുകളും, അധികൃതരും
കണ്ടശാംകടവ്: കണ്ടശാംകടവ് പാലത്തിന്റെയും പുഴയുടെയും കാര്യത്തിൽ കണ്ണടച്ച് അധികൃതർ. വൈദ്യുതി തെരുവുവിളക്കുകൾ കണ്ണടച്ചതോടെ ഇരുട്ടിലായ പാലത്തിൽ നിന്നും പുഴയിലേക്ക് മാലിന്യം തള്ളുന്നത് പതിവായി. 7,70, 000 രൂപ ചെലവഴിച്ച് സ്ഥാപിച്ച പത്ത് വൈദ്യുതി ക്കാലുകളിലെ എൽഇഡി. ബൾബുകൾ കത്താതെയായിട്ട് ഒരു മാസത്തിലധികമായി. ഒരോ വൈദ്യുതിക്കാലിനും 77,000 രൂപ ചെലവിട്ടാണ് സ്ഥാപിച്ചതെങ്കിലും ഇപ്പോൾ എൽഇഡി ബൾബുകൾ മാറ്റി സ്ഥാപിക്കാൻ ആരുമില്ലാതെയായി.സി.എൻ.ജയദേവൻ എം .പി .യുടെ 2014-15 വർഷത്തെ പ്രത്യേക ഫണ്ടിൽ നിന്നാണ് ഇത് സ്ഥാപിച്ചത്. മണലൂർ ,വാടാനപ്പള്ളി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൃശൂർ – വാടാനപ്പള്ളി റൂട്ടിലെ ഏറ്റവും വലിയ പാലമാണിത്. പരിപാലന ചുമതല വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിനുമാണ്. പാലത്തിലെ വഴിവിളക്കുകളിൽ ഒന്നും പോലും കത്താതെയായതോടെ രാത്രി കാലങ്ങളിൽ പാലത്തിലെ യാത്ര അപകടകരമാണ്. നടപ്പാത പോലുമില്ലാത്ത ഈ പാലത്തിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് ആശ്രയം. ഇരുളിന്റെ മറവിൽ വാഹനങ്ങളിലെത്തി മാലിന്യ…
Read Moreകടുത്ത നിയന്ത്രണങ്ങൾ, വെള്ളച്ചാട്ടത്തിനടുത്തേക്ക് പ്രവേശനമില്ല! അതിരപ്പിള്ളിയിലേക്ക് സന്ദർശകരെ കടത്തിവിട്ടു തുടങ്ങി
സ്വന്തം ലേഖകൻ അതിരപ്പിള്ളി: രണ്ടു ദിവസം സന്ദർശകർക്ക് വിലക്കേർപ്പെടുത്തി അടച്ചിട്ട അതിരപ്പിള്ളി, തുന്പൂർമൂഴി, വാഴച്ചാൽ വിനോദകേന്ദ്രങ്ങൾ ഇന്നു തുറന്നുകൊടുത്തു. വൻ തിരക്കാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ അനുഭവപ്പെടുന്നത്. മഴ അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ രൗദ്രത ഒട്ടും കുറഞ്ഞിട്ടില്ല. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കൊന്നും പോകാൻ സന്ദർശകരെ സമ്മതിക്കുന്നില്ല. ദൂരെ നിന്ന് കാണാൻ മാത്രമേ അനുവാദമുള്ളു. അപകടസാധ്യത നിലനിൽക്കുന്നതിനാലാണ് നിയന്ത്രണമെന്ന് അധികൃതർ പറഞ്ഞു. ടൂറിസം പോലീസും വനസംരക്ഷണസേനയും സുരക്ഷയ്ക്കായി അതിരപ്പിള്ളി മേഖലയിലുണ്ട്. രണ്ടു ദിവസം അതിരപ്പിള്ളിയിലേക്ക് സന്ദർശകരെ കടത്തിവിട്ടിരുന്നില്ലെങ്കിലും നിരവധി പേർ ഈ ദിവസങ്ങളിൽ ഇവിടെയെത്തിയിരുന്നു. ഇവരിൽ പലരും മടങ്ങിപ്പോയെങ്കിലും ചിലരെല്ലാം ഇവിടെ താമസിച്ചിരുന്നു. അതിരപ്പിള്ളിയിലേക്കുള്ള വിലക്ക് നീക്കിയതറിഞ്ഞ് നിരവധിപേർ എത്തിക്കൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടലും പുഴ കരകവിഞ്ഞൊഴുകിയതും മൂലമാണ് രണ്ടു ദിവസം സന്ദർശകരെ തടഞ്ഞത്. സന്ദർശനം അനുവദിച്ചെങ്കിലും നിയന്ത്രണങ്ങളും തുടരും. അപ്രോച്ച് റോഡ് ഇടിഞ്ഞു ഗർത്തമുണ്ടായതും മണ്ണിടിഞ്ഞതും മൂലം അപകടസാധ്യത…
Read More“ചൊവ്വാ’ദോഷങ്ങൾ തീരുന്നു; കേരള സംഗീത നാടക അക്കാദമിയുടെ ചൊവ്വയരങ്ങ് അടുത്ത മാസം പുനരാരംഭിക്കും
സ്വന്തം ലേഖകൻ തൃശൂർ: സാന്പത്തിക പ്രതിസന്ധിമൂലം നിർത്തലാക്കിയ കേരള സംഗീത നാടക അക്കാദമിയുടെ ചൊവ്വയരങ്ങ് അടുത്ത മാസം പുനരാരംഭിക്കും. സാംസ്കാരിക തലസ്ഥാനത്തിന്റെ ചൊവ്വാഴ്ചകളെ വൈവിധ്യമാർന്ന കലാവിരുന്നുകൾ കൊണ്ട് വിരുന്നൂട്ടി കേരള സംഗീത നാടക അക്കാദമിയുടെ ചൊവ്വയരങ്ങ് വലിയൊരു ആസ്വാദക വൃന്ദത്തെ തന്നെ സൃഷ്ടിച്ചിരുന്നു. പ്രതിവാര കലാവിരുന്നിനായി ആരംഭിച്ച ചൊവ്വയരങ്ങിൽ സംഗീതവും നൃത്തവും ഇതര കലകളും അവതരിപ്പിക്കപ്പെട്ടു. പ്രശസ്തരും അപ്രശസ്തരും വേദിയിലെത്തി. പുതിയ കലാകാരൻമാർക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി ചൊവ്വയരങ്ങ് മാറിയിരുന്നു. ചൊവ്വയരങ്ങിൽ പരിപാടികൾ അവതരിപ്പിക്കാനെത്തിയ കലാകാരൻമാർക്ക് പ്രതിഫലവും അക്കാദമി നൽകിവന്നിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം അവസാനത്തോടെ സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചൊവ്വയരങ്ങിന് തിരശീല വീണു. ഇതോടെ അറിയപ്പെടാത്ത കലാകാരൻമാർക്ക് അരങ്ങുകളും നഷ്ടമായി. നിരവധി കലാകാരൻമാർ ചൊവ്വയരങ്ങ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി അക്കാദമിയെ സമീപിച്ചിരുന്നു. ഇതെത്തുടർന്നാണ് അടുത്ത മാസം മുതൽ ചൊവ്വയരങ്ങ് പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ…
Read Moreരൗദ്രത ഭാവത്തിൽതന്നെ ആതിരപ്പള്ളി; സന്ദർശകരെ കടത്തിവിട്ടു തുടങ്ങി; കടുത്ത നിയന്ത്രണങ്ങൾ, വെള്ളച്ചാട്ടത്തിനടുത്തേക്ക് പ്രവേശനമില്ല
അതിരപ്പിള്ളി: രണ്ടു ദിവസം സന്ദർശകർക്കു വിലക്കേർപ്പെടുത്തി അടച്ചിട്ട അതിരപ്പിള്ളി, തുന്പൂർമൂഴി, വാഴച്ചാൽ വിനോദകേന്ദ്രങ്ങൾ ഇന്നു തുറന്നുകൊടുത്തു. വൻ തിരക്കാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ അനുഭവപ്പെടുന്നത്. മഴ അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ രൗദ്രത ഒട്ടും കുറഞ്ഞിട്ടില്ല. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കൊന്നും പോകാൻ സന്ദർശകരെ സമ്മതിക്കുന്നില്ല. ദൂരെനിന്ന് കാണാൻ മാത്രമേ അനുവാദമുള്ളൂ. അപകടസാധ്യത നിലനിൽക്കുന്നതിനാലാണ് നിയന്ത്രണമെന്ന് അധികൃതർ പറഞ്ഞു. ടൂറിസം പോലീസും വനസംരക്ഷണസേനയും സുരക്ഷയ്ക്കായി അതിരപ്പിള്ളി മേഖലയിലുണ്ട്. രണ്ടു ദിവസം അതിരപ്പിള്ളിയിലേക്കു സന്ദർശകരെ കടത്തിവിട്ടിരുന്നില്ലെങ്കിലും നിരവധി പേർ ഈ ദിവസങ്ങളിൽ ഇവിടെയെത്തിയിരുന്നു. ഇവരിൽ പലരും മടങ്ങിപ്പോയെങ്കിലും ചിലരെല്ലാം ഇവിടെ താമസിച്ചിരുന്നു. അതിരപ്പിള്ളിയിലേക്കുള്ള വിലക്ക് നീക്കിയതറിഞ്ഞ് നിരവധിപേർ എത്തിക്കൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടലും പുഴ കരകവിഞ്ഞൊഴുകിയതും മൂലമാണ് രണ്ടു ദിവസം സന്ദർശകരെ തടഞ്ഞത്. സന്ദർശനം അനുവദിച്ചെങ്കിലും നിയന്ത്രണങ്ങളും തുടരും. അപ്രോച്ച് റോഡ് ഇടിഞ്ഞു ഗർത്തമുണ്ടായതും മണ്ണിടിഞ്ഞതും മൂലം അപകടസാധ്യത ഉള്ളതിനാൽ ചാർപ്പയിൽ വാഹനങ്ങൾ നിർത്താൻ…
Read Moreതെരുവിന്റെ മക്കൾക്ക് വിശപ്പകറ്റാൻ ചൂടു കഞ്ഞി; വിശക്കും വയറുകൾക്ക് അന്നമൂട്ടി മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ്
ഗസൂൺജി തൃശൂർ: നൂറാളെ ഉൗട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്ന വാക്യം ഹൃദയത്തിലേറ്റെടുത്ത് വിശക്കും വയറുകൾക്ക് അന്നമൂട്ടി ആറാം മാസത്തിലേക്ക് കടക്കുകയാണ് വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ്. തിമർത്തു പെയ്യുന്ന മഴയിൽ തെരുവിൽ അലയുന്നവർക്കും അനാഥർക്കും ഭക്ഷണം നൽകുന്ന പുണ്യപ്രവൃത്തി കഴിഞ്ഞ അഞ്ചുമാസമായി ഇവർ ചെയ്യുന്നു. തൃശൂർ പഴയ പട്ടാളം മാർക്കറ്റിലെ ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള ഫുട്പാത്തിലാണ് ഇവർ കഞ്ഞിവിതരണം ചെയ്യുന്നത്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് കഞ്ഞിവിതരണം. നേരത്തെ പൊതിച്ചോറാണ് ഇവർ നൽകിയിരുന്നത്. എന്നാൽ പൊതിച്ചോർ നൽകുന്പോൾ അവശിഷ്ടം വലിച്ചെറിയുന്നതും ചോറും കറികളും പാഴാക്കിക്കളയുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് ഇവർ കഞ്ഞിവിതരണത്തിലേക്ക് മാറിയത്. വടൂക്കരയിലെ വീട്ടിൽ തയ്യാറാക്കുന്ന ചുടു കഞ്ഞിയും അച്ചാറും മോരും ഉപ്പേരിയും രാവിലെ പതിനൊന്നോടെ വണ്ടിയിൽ പട്ടാളം മാർക്കറ്റിലെത്തിക്കും. ഫുട്പാത്തിൽ കെട്ടിയ ഷെഡിനകത്ത് ബഞ്ചുകളും…
Read Moreചാലക്കുടി നഗരസഭ കൗണ്‍സിലിൽ ഭരണപക്ഷത്ത് “കസേരകളി’: കസേര ഒഴിവാക്കി പ്രതിപക്ഷം
ചാലക്കുടി: ഭരണമുന്നണിയിലെ കസേരതർക്കം മറച്ചുവയ്ക്കാൻ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ കൗണ്‍സിൽ യോഗം മാറ്റിവച്ചതിൽ പ്രതിപക്ഷം കസേര ഒഴിവാക്കി നിലത്തിരുന്നു പ്രതിഷേധിച്ചു. ഭരണമുന്നണിയുടെ അഭിപ്രായ ഭിന്നതമൂലം ഇടതുമുന്നണി ഭരണത്തെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്മാരായ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിലും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിനും കൗണ്‍സിൽ യോഗത്തിൽ പങ്കെടുത്തില്ല. കൗണ്‍സിൽ യോഗം നടക്കുന്പോൾ ഇരുവരും തങ്ങളുടെ ക്യാബിനിൽതന്നെ ഇരുന്നു പ്രതിഷേധിച്ചു. കൗണ്‍സിൽ യോഗം ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ കഴിഞ്ഞ 17-ന് നടത്താനിരുന്ന കൗണ്‍സിൽ മാറ്റിവച്ചതിന്റെ കാരണം ചോദിച്ചു. ജില്ലാകളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പോകേണ്ടിവന്നതാണെന്ന് ചെയർപേഴ്സൻ വിശദീകരിച്ചു. എന്നാൽ കൗണ്‍സിൽ മാറ്റിവച്ചപ്പോൾതന്നെ കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചെയർപേഴ്സണ്‍ പറഞ്ഞത് കളവാണെന്ന് വ്യക്തമായതായി പൈലപ്പൻ പറഞ്ഞു. എന്നാൽ ചെയർപേഴ്സണ്‍ നിലപാടിൽ തന്നെ ഉറച്ചുനിന്നതോടെ പ്രതിപക്ഷാംഗങ്ങളായ കെ.വി. പോൾ, ഷിബു വാലപ്പൻ, ബിജു ചിറയത്ത് എന്നിവർ ചെയർപേഴ്സന്റെ…
Read More